ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 10

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ശബ്ദം കേട്ട സൈഡിലേക്ക് നോക്കിയപ്പോ തങ്ങളെ തന്നെ നോക്കി നിക്കുന്ന ജീവനെ കണ്ട് വിശ്വ ഒന്ന് ഞെട്ടി. " എന്ധോക്കെ ആയിരുന്നു... എനിക്ക് അങ്ങേരെ ഇഷ്ടം അല്ല.... വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ.... എന്നൊക്കെ രണ്ടുപേര് എന്റെ മുമ്പിൽ നിന്നു ഡയലോഗ് അടിച്ചിട്ട് ഒരു ദിവസം പോലും ആയില്ല.. അപ്പോഴേക്കും......... " ജീവൻ അതും പറഞ്ഞ് അവരെ നോക്കി " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഡോറിൽ മുട്ടികൊണ്ട് കടന്നു വരണം എന്ന്." വിശ്വ ജീവന് നേരെ ചാടി " അങ്ങനെ മുട്ടാതെ വന്നത് കൊണ്ടാണല്ലോ ഇവിടെ നടക്കുന്നത് പലതും കാണാൻ പറ്റിയത്... " ജീവ വിശ്വയെ നോക്കി പറഞ്ഞു. അപ്പോഴേക്കും അലിക വിശ്വയുടെ കൈ തട്ടിമാറ്റി പുറത്തേക്ക് പോയി അലികയുടെ ലോക്കറ്റ് തുറന്ന് കിടന്നത് ആരെങ്കിലും കണ്ടോ എന്ന ടെൻഷൻ ആയിരുന്നു അലികക്ക് അലിക പോയ വഴി ഡോർ വലിച്ചടിച്ചുകൊണ്ട് ജീവൻ വിശ്വയുടെ അടുത്തേക്ക് ചെന്നു. " എന്താടാ ഇതൊക്കെ........ ഒന്നും ഇല്ല എന്നു എന്നോട് പറയണ്ട... സത്യം സത്യമായി പറഞ്ഞോ "

" എടാ ജീവ ഒന്നും ഇല്ലടാ... പെട്ടന്നു അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി കണ്ടപ്പോൾ. ഒരു സഹായത്തിന്റ പേരിൽ കെട്ടിയതാണെങ്കിലും ഇതുവരെ അവളത് അഴിച്ചു മാറ്റിയില്ലല്ലോ എന്നൊക്ക ഓർത്തപ്പോ.. ഒരു നിമിഷം മനസ് പതറി പോയി അതാ അവളൊന്നും മിണ്ടാതെ നിന്നപ്പോ.... " പറഞ്ഞു പൂർത്തി ആക്കാതെ വിശ്വ ജീവയെ നോക്കി വിശ്വയുടെ നോട്ടം കണ്ട് ജീവ കയ്യുംകെട്ടിനിന്നു കിണിയോട് കിണി 😂😂😄😄 " എന്തിനാടാ തെണ്ടി ചിരിക്കൂന്നേ." വിശ്വ 😠 " ഒന്നും ഇല്ലെ....😂. അല്ല അവളുടെ കഴുത്തിൽ ഇതുവരെ ഞാൻ താലി കണ്ടിട്ടില്ലല്ലോ... പിന്നെ നീ എങ്ങനെ കണ്ടു... ഒരു ചെറിയ ലോക്കറ്റ് ഉള്ള മാല അല്ലേ ഒള്ളു... " ജീവ 🤔🤔🤔 "അതൊക്കെ ഉണ്ട്... ഇനി അവളോട് ചോദിക്കാൻ ഒന്നും പോവണ്ട... ആ ലോക്കറ്റിനു ഉള്ളിലാണ് താലി വച്ചേക്കുന്നെ..." " ആഹാ ബുദ്ധിമതി... അല്ല ഈ കാതൽ എന്നൊക്കെ പറയുന്നത് ഇതാണോ...... നമുക്ക് ഒന്നുകൂടി ആലോചിച്ചു കെട്ടിയാലോ... അവള് നല്ല കൊച്ചാടാ ..' "ആദ്യം നീ പോയി സെമ്പകത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്ക് എന്നിട്ട് എന്നെ കെട്ടിക്കാൻ വന്നാ മതി "

" ഓഓഓ മൂഡ് പോയി... മൂഡ് പോയി.... എന്തിനാടാ ആ മാരണത്തിന്റ പേര് പറയണേ 😥.. മര്യാദക്ക് പെൺപിള്ളേരെ ട്യൂൺ ചെയ്‌തുകൊണ്ടിരുന്ന ഞാനാ... ഇപ്പോ അവളെ പേടിച്ചു ആരെയും നോക്കാറില്ല... എങ്ങനെ നോക്കാനാ ഇവളെ പോലെ അവരും പാമ്പ് ആവോ എന്ന പേടി.. "ജീവയുടെ ദീനരോദനം കേട്ട് വിശ്വക്ക് ചിരിപ്പൊട്ടി 😂😂 വീട്ടിൽ വന്നവഴി കുളിയും കഴിഞ്ഞ് ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് വിട്ടു. " ഇന്നെന്താ എന്റെ പൊന്നുമോള് നല്ലകൊച്ചായി ഒന്നും പറയാതെ തന്നെ പോയി കുളിച്ചത്... " ആനി അലികയെ നോക്കി ചോദിച്ചു " ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്.... അല്ലേ ചേച്ചി.." അമ്മ ഉണ്ടാക്കി വച്ച പൂരിയും കടിച്ച് പറച്ചുകൊണ്ട് അലീന അലികയോട് പറഞ്ഞു. " മ്മ്മ്.. എന്നിട്ടും നിനക്ക് മാറണം എന്ന് ഒരു ആഗ്രഹവും ഇല്ലെ... കോളേജ് വിട്ട് വന്നവഴി ഡ്രസ്സ്‌ പോലും മാറാതെ കൈ പോലുംകഴുകാതെ ഇരുന്ന് തിന്നുന്നത് നോക്ക്... " ആനി അലീനയുടെ നേരെ തിരിഞ്ഞു. " അല്ലെങ്കിലും അമ്മക്ക് ചേച്ചിയോടാ സ്നേഹം... " " അതേടി എന്റെ അമ്മക്ക് എന്നോടാ സ്നേഹം അതിന് നിനക്ക് എന്താ... "

അലിക ആനിയെ കെട്ടിപിടിച്ചു കൊണ്ട് അലീനയോട് പറഞ്ഞു. " ഉവ്വ ഉവ്വ ഉവ്വേ.... " അലീന പറഞ്ഞത് കെട്ട് അലിക അവളുടെ അടുത്ത് പോയി ഇരുന്ന് അവളുടെ തലക്ക് ഒന്ന് കൊട്ടി അവളുടെ പാത്രത്തിൽ നിന്നു ഒരു പൂരിയും എടുത്ത് കഴിച്ചു. അങ്ങനെ കഴിക്കൽ മഹാമേളം.. ആനി പൂരി ചുടുന്നു മക്കൾ തീർക്കുന്നു. രണ്ടുപേരുടെയും യുദ്ധം കഴിഞ്ഞ് ഡെയിലി ഉള്ള പണിയിലേക്ക് കടന്നു. അലക്കൽ......😁😁ഒരാള് അലക്കുന്നു ഒരാള് വിരിക്കുന്നു.... ആഹാ.... അതിലും ഒരു തീരുമാനം ഉണ്ടാക്കി രണ്ടുപേരും ടീവി യുടെ മുമ്പിൽ സ്ഥാനം പിടിച്ചു. പണി ഒക്കെ ഒതുക്കി ആനിയും അവരുടെ അടുത്തായി ഇരുന്നു.ടീവി കാണുന്നതിനിടയിൽ ഫിലിപ്പും കയറിവന്നു. അപ്പയുടെ കൈയിൽ കവർ കാണാഞ്ഞത് കൊണ്ട് അലീന മുഖം വീർപ്പിച്ച് അവിടെ തന്നെ ഇരുന്നു. " എന്റെ കൈയിൽ ഒന്നും കാണാത്തത് കൊണ്ട് ആരും മുഖം വീർപ്പിക്കണ്ട. ഇന്ന് എല്ലാവർക്കും പുറത്ത് പോയി കഴിക്കാം എന്തു പറയുന്നു... " ഫിലിപ്പ് പറഞ്ഞത് കെട്ട് അലീനയുടെയും അലികയുടെയും മുഖം തെളിഞ്ഞു " ആനി ഇന്ന് ഇനി ഒന്നും ഉണ്ടാക്കേണ്ട... നമുക്ക് പുറത്ത് പോവാം.. "

ഫിലിപ്പ് അതുംപറഞ്ഞ് മുറിയിലേക്ക് പോയി " രണ്ടാൾക്കും സന്തോഷം ആയല്ലോ... എന്നാപ്പോയി തമ്പുരാട്ടിമാർ റെഡി ആവ്... " അതും പറഞ്ഞ് ആനി അടുക്കളയിലേക്ക് പോയി പണത്തിനും പ്രതാപത്തിനും കുറവുണ്ടെങ്കിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റയും കാര്യത്തിൽ അവർ സമ്പന്നർ ആണ് ചെറിയ കാര്യത്തിൽ വലിയ സന്തോഷം കണ്ടെത്തുന്നവർ . അങ്ങനെ റെഡി ആയി.. ഫിലിപ്പിന്റെ വണ്ടിയുടെ പുറകിൽ ആനിയും.. അലികയുടെ വണ്ടിയുടെ പുറകിൽ അലീനയും.. അവർ നേരെ ഒരു തട്ടുകടയുടെ മുമ്പിൽ വണ്ടി നിർത്തി അവിടുന്ന് നല്ല ചൂട് ദോശയും വാങ്ങി നാലുപേരും കഴിച്ചുകൊണ്ടിരുന്നു. അതിനിടയിൽ സെൽഫി മേളം ഒരുമിച്ച് എടുക്കുന്നു.... ഒറ്റക്ക് ... ഒറ്റക്ക് എടുക്കുന്നു. ചേചിയും അനിയത്തിയും ചേർന്നു എടുക്കുന്നു.... എടുത്ത ഫോട്ടോസ് ഒക്കെ അപ്പൊ തന്നെ രണ്ടുപേരും night vibes എന്ന് ഒരു അടിക്കുറിപ്പ് ഇട്ട് സ്റ്റാറ്റസ് ആക്കി എന്നിട്ട് ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്‌തു. ഒരു കൈയിൽ ചായയും മറ്റെകയിൽ ഫോണും പിടിച്ച് വണ്ടിയുടെ ബൊണറ്റിൽ കയറി ഇരുന്ന് ഫോണിൽ കുത്തികൊണ്ടിരിക്കാണ് വിശ്വ .

അതിനടുത്ത് തന്നെ നമ്മുടെ ജീവയും ഇരിപ്പുണ്ട്.. ജീവയുടെ ചിരികേട്ടാണ് വിശ്വ അവനെ നോക്കിയത് ജീവ വേഗം ഫോൺ അവനു നേരെ നീട്ടി അലികയുടെ ട്രെയിന്റെ ബോഗി പോലുള്ള സ്റ്റാറ്റസ് കണ്ടിട്ട് അവനും ചിരി വന്നു.ദോശ കഴിക്കുന്നതിന്റെയും മറ്റും വെറൈറ്റി ഫോട്ടോസ്. ജീവയുടെ ഫോണിൽ നിന്നും കണ്ണെടുത്തു തന്റെ ഫോണിലേക്ക് നോക്കാൻ പോയതും എന്തോ 🤔ഓർത്തപോലെവിശ്വ വീണ്ടും ജീവയുടെ ഫോൺ വാങ്ങി നോക്കി.. എന്താ എന്നർത്ഥത്തിൽ ജീവ വിശ്വയെ നോക്കിയതും🙄🤔 വിശ്വ അലികയുടെ സ്റ്റാറ്റസ് ജീവക്ക് നേരെ നീട്ടി. അത് നോക്കിയിട്ട് മനസിലായി എന്നപോലെ ജീവ തലയാട്ടി. എന്നിട്ട് രണ്ടുപേരും പുറകോട്ടേക്ക് തിരിഞ്ഞുനോക്കി തങ്ങളുടെ കാറിന്റെ പുറകിലായി കുറച്ച് നീങ്ങി ഒരു ബെഞ്ചിൽ ഇരുന്ന് ഫുഡ്‌ കഴിക്കുന്ന അലികയെയും ഫാമിലിയെയും .. മനസിലായില്ലേ 😁😁രണ്ട് കൂട്ടരും ഒരേ സ്ഥലത്ത് തന്നെയാണ് എന്ന്.. " എടാ വിശ്വ നമുക്ക് അവിടെ വരെ ഒന്ന് പോയാലോ... " ജീവ വണ്ടിയുടെ മുകളിൽ നിന്നും ഇറങ്ങിക്കൊണ്ട് ചോദിച്ചു. " പിന്നെ... നിനക്ക് വേറെ പണി ഇല്ലെ... ഞാൻ എങ്ങാനും വരുന്നില്ല.... "

അതും പറഞ്ഞ് വിശ്വ വണ്ടി തുറന്നു സീറ്റ് ബെഡ് മോഡ് ആക്കി സീറ്റിൽ ചാരി കിടന്നു. " നീ വരുന്നില്ലെങ്കിൽ വേണ്ട... ഞാൻ ഒന്ന് പോയിട്ട് വരാം " ജീവ അവന്റെ ഫോൺ വണ്ടിയിൽ വച്ചുകൊണ്ട് അവർ കുടിച്ച ചായ ഗ്ലാസ്സ് എടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് പോയി "Hai.. അലിക....."ജീവൻ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് വിളിച്ചു. ജീവനെ കണ്ടവഴി എല്ലാവരും നോക്കി ചിരിച്ചു. അവൻ തിരിച്ചും. " ഇന്ന് ഞങ്ങൾ പുറത്ത് നിന്നു കഴിക്കാം എന്ന് വച്ചു ജീവ... താൻ ഒന്നും കഴിച്ചില്ലേ.... " ഫിലിപ്പ് ജീവയോട് ചോദിച്ചു.. " ഇല്ല... ഇനി വീട്ടിൽ ചെന്നിട്ട് കഴിക്കണം... " ജീവ " നല്ലതാടോ ഇവിടുത്തെ ഫുഡ്‌... എന്തായാലും കഴിക്ക്..... ഗോവിന്ദേട്ട... രണ്ട് ദോശ... " ഫിലിപ്പ് ജീവക്ക് രണ്ട് ദോശ വാങ്ങി കൊടുത്തു. വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു കൊടുത്തു. ആ സമയം കൊണ്ട് അലീനയും അലികയും ആനിയും കൈ കഴുകി വന്നു. അലീന ആയിട്ടും ജീവ പെട്ടന്ന് കൂട്ടായി. കഴിക്കുന്നതിനിടയിൽ ആണ് ജീവ വിശ്വയെ കുറിച്ച് ഓർത്തത്. അവനോട് പറയാതെ കഴിച്ചു എന്ന് അവൻഅറിഞ്ഞാൽ പൊങ്കാല ഇടും എന്ന് അവനു നന്നായിട്ട് അറിയാം. അല്ലെങ്കിലും പണ്ടേ തൊട്ടേ ജീവക്ക് ഫുഡ്‌ കണ്ടാൽ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല.😇😇😇😇😇😇

" അയ്യോ അങ്കിൾ വിശ്വയും ഉണ്ട് കൂടെ... അവൻ കാറിൽ ഇരിക്കാണ്... അവനു തലവേദന യാ... " ജീവ വെറുതെ ഒന്ന് എറിഞ്ഞുനോക്കി... " എന്ന വിശ്വക്കും കൂടി വാങ്ങാം.. " ഫിലിപ്പ് അതും പറഞ്ഞ് രണ്ട് ദോശ വാങ്ങി സാറിന് കൊണ്ടുകൊടുക്കാൻ അലികയോട് പറഞ്ഞു. ഒരു സംശയത്തിന് ഇടയുണ്ടാക്കണ്ടല്ലോ എന്ന് വച്ച് അവൾ അതും വാങ്ങി കാറിന്റെ അടുത്തേക്ക് പോയി.. പോയവഴിക്ക് ജീവയെ നോക്കി പേടിപ്പിക്കാനും മറന്നില്ല.😬😬😬 കാറിന്റെ അടുത്ത് ചെന്ന് അലിക ഡോർ തുറന്നു. ജീവയാണ് വന്നതെന്ന് വിചാരിച്ച് വിശ്വ അങ്ങനെ തന്നെ കിടന്നു. " അതേ... ഒന്ന് എണീറ്റെ.... " വേറെ വഴി ഇല്ലാത്തത് കൊണ്ട് അവൾ വിശ്വയെ വിളിച്ചു. അലികയുടെ ശബ്ദം കെട്ട് അവൻ വേഗം കണ്ണ് തുറന്നു. വിശ്വ കണ്ണ് തുറന്ന വഴി കൈയിൽ ഇരുന്ന ദോശപാത്രം അവനു നേരെ നീട്ടി. അവൻ വേണ്ട എന്നരീതിയിൽ വീണ്ടും സീറ്റിലേക്ക് ചാഞ്ഞു കിടന്നു. താൻ തിന്നില്ല എന്ന് വച്ച് എനിക്ക് ഒരു കുഴപ്പവും ഇല്ലടോ പക്ഷേ... ഇത് എന്റെ അപ്പൻ കാശ് കൊടുത്ത് വാങ്ങിയതാ... അത് കൊണ്ട് തന്നെകൊണ്ട് ഞാൻ ഇത് തീറ്റിച്ചിട്ടേ ഇവിടെനിന്ന് പോകു😬😬😬😬..

( അലിക ആത്മ ) " എണീറ്റെ..... എന്നിട്ട് ഇത് കഴിക്ക്... " " എനിക്ക് വേണ്ട...😏 ഇതെവിടെ എങ്കിലും കൊണ്ട് കള" അവൻ വീണ്ടും സീറ്റിൽ ചാരി ഇരുന്നു. ആഹാ അങ്ങനെ ആയാലും ശരിയാവില്ലലോ അലിക വേഗം ദോശ മുറിച്ചെടുത്ത് കറിയിൽ മുക്കി വിശ്വയുടെ വായിൽ വച്ച് കൊടുത്തു.കുത്തി കയറ്റി വച്ചു എന്ന് പറയുന്നതാവും ശെരി.😄 ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് വിശ്വ വേഗം കണ്ണ് തുറന്നു എന്തോ പറയാൻ പോയതും വീണ്ടും ഒരു കഷ്ണം കൂടി വായിൽ വച്ച് കൊടുത്തിട്ട് പാത്രം അവന്റെ മടിയിൽ വച്ചുകൊണ്ട് കാർ തുറന്ന് അലിക പുറത്തേക്ക് ഓടി ... അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. " എഹീം.... എഹീം..... ഞാൻ ഒന്നും കണ്ടില്ലേ... " ശബ്ധം കേട്ട് വിശ്വ തിരിഞ്ഞുനോക്കിയതും മറുവശത്തെ ഡോറിനരുകിൽ നിന്നും ജീവ നോക്കി ചിരിക്കുന്നു. " മോനേ ഇനി.... എന്നോട് ഒളുപ്പിക്കണ്ട..... എന്താ മര്യാദക്ക് പറഞ്ഞോ...❤️ആണോ... " ജീവ വിടുന്ന ലക്ഷം ഇല്ല " ആണെന്നാ തോന്നുന്നേ.... " " അമ്പട... ഇതൊക്കെ എപ്പോ..😳😳😳😳" " അന്ന് വില്ലയിൽ ആദ്യമായി അവള് വന്നപ്പോ... "

" അവളോട് പറയണ്ടേ..... " ജീവ " എന്നിട്ട് വേണം എന്റെ നെഞ്ചത്ത് കേറി ഇരുന്ന് ബോംബ് പൊട്ടിക്കാൻ... സമയം ആവട്ടെ.... " ജീവ വിശ്വയുടെ പറച്ചില് കേട്ട് ചിരിച്ച് കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്‌തു. ******* അലിക വിശ്വയുടെ ഓഫീസിൽ എത്തിയതും. മൊത്തത്തിൽ ഒരു ഡെക്കറേഷൻ ഒക്കെ കണ്ട് അലിക അവിടെയുള്ള റീസെപ്ഷനിസ്റ്റിനോട് കാര്യം തിരക്കി " ആരവ് സാർ വന്നുണ്ടെന്നു ജീവ സാർ കുറച്ച് മുന്പേ വന്നു പറഞ്ഞു അതാ ഈ ഒരുക്കങ്ങൾ... " ഇത്രയും വലിയ പുള്ളി ആണോ അങ്ങേര് (അലിക ആത്മ ) അപ്പോഴാണ് സയാമീസ് ഇരട്ടകളെ പോലെ വിശ്വയും ജീവയും വരുന്നത് കണ്ടത്.. അലികയെ കണ്ടതും ജീവൻ വിശ്വയെ വാരാൻ തുടങ്ങി. " എന്താണ് മേഡം കുറച്ച് ആയല്ലോ കണ്ടിട്ട്...എവിടെ ആയിരുന്നു.. " ജീവ " ഞാൻ ഇവിടെ ഒക്കെ ഉണ്ടായിരുന്നു. എന്റെ work ഇന്നത്തോടെ തീരുവാണല്ലോ... അത് കൊണ്ട് ഫൈനൽ റിപ്പോർട്ട്‌ submit ചെയ്യാൻ വേണ്ടിയാ വന്നേ.... നാളെ മുതൽ ഞാൻ എന്റെ പഴയ ഓഫീസിലേക്ക് shift ചെയ്യാണ്...... പലരുടെയും കൈയിൽ നിന്നും രക്ഷപെട്ടു എന്ന് കരുതാം... "

അവസാനം ഒന്ന് കുത്തി പറഞ്ഞതാണ് മോളെ അധികം സന്തോഷിക്കണ്ട.... നിനക്കുള്ള പണി on the way ആണ്... എന്റെ അടുത്ത് നിന്ന് പോവാമെന്ന് നീ സ്വപ്നത്തിൽ വിചാരിക്കണ്ട ഉച്ചക്കഴിഞ്ഞു വരുന്ന പണി ചൂടോടെ വാങ്ങാൻ തയ്യാറായിക്കോ... (വിശ്വ ആത്മ ) " അതേ ഞാൻ ഒരു കാര്യം പറയട്ടെ...എന്തായാലും നീ ഇവിടുത്തെ ജോലി ഒക്കെ തീർത്തു പോവാണ് എന്ന പിന്നെ എന്തിനാ വിശ്വയോട് നിനക്ക് ദേഷ്യം... " ജീവ അലികയോട് ചോദിച്ചു. "അതിന് എനിക്കല്ലല്ലോ ദേഷ്യം ഇങ്ങേർക്കല്ലേ... എന്നെ കാണുമ്പോ ചൊറിഞ്ഞുകേറും... അതുകൊണ്ടാ ഞാനും അങ്ങനെ തന്നെ പെരുമാറിയെ... അത് മാത്രമല്ല അന്ന് ആദ്യമായി വില്ലയിൽ വന്നപ്പോ എന്നെ പിടിച്ച്....." ബാക്കി പറയാൻ തുടങ്ങിയപ്പോഴേക്കും വിശ്വ അവളുടെ വാ പൊത്തി " എന്താ പെങ്ങളെ... എടുക്കട അവളുടെ വായയിൽ നിന്ന് നിന്റെ കൈ.. " ജീവ അതും പറഞ്ഞുകൊണ്ട് വിശ്വയുടെ കൈ പിടിച്ച് മാറ്റാൻ ശ്രെമിച്ചു. നാറ്റിക്കരുത്.. എന്നുള്ള ഭാവത്തിൽ വിശ്വ അലികയെ നോക്കി " അത് പിന്നെ വില്ലയിൽ വച്ച് വഴക്ക് പറഞ്ഞത്... "

അലിക വിശ്വയെ നോക്കി പറഞ്ഞതും വിശ്വ നന്ദി സൂചകമായി നോക്കി " ഇത്രോള്ളു... 😄 ഇതിനാണോ ഈ മണ്ടൻ നിന്റെ വാ പൊത്തിയത്... എന്തായാലും കഴിഞ്ഞത് കഴിഞ്ഞു... നിങ്ങൾ രണ്ടും കൂടി ഇനി വഴക്ക് മാറ്റാൻ നോക്ക്... " " എനിക്ക് അതിന് ആരോടും ദേഷ്യം ഒന്നും ഇല്ല....😊" വിശ്വ " എനിക്കും ആരോടും ദേഷ്യം ഇല്ല... " അലിക എന്നാൽ രണ്ടുപേരും കൈ കൊടുത്താട്ടെ.. കൈ കൊടുത്ത് രണ്ടുപേരും എല്ലാം സോൾവാക്കിയതും ഓഫീസിനു പുറത്ത് ഒരു കാർ വന്ന്‌ നിന്നു. കാറിൽ നിന്ന് ഇറങ്ങിയ ചെറുപ്പക്കാരനെ അലിക അടക്കം എല്ല പെൺപടകളും നോക്കി നിന്നു.. ഡ്രിം ചെയ്ത് ഒതുക്കിയ താടിയും നല്ല കടമീശയും sixback 🤩🤩ബോഡിയും ഓഒഹ്ഹ് കണ്ടാൽ തന്നെ ആരും കണ്ണെടുക്കില്ല ഒരു ക്യാഷ്വൽ ഡ്രെസ്സിങ് ആണെങ്കിലും മുഖത്തു വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ്സ് ആ മുഖത്തിന്റെ ഭംഗി വർധിപ്പിക്കുന്നതായിരുന്നു. " ജീവേട്ട എന്ധോരു ഗ്ലാമർ ആണ്..ഇതാണല്ലേ ആരവ്... " അലിക ജീവനോട് പതിയെ പറഞ്ഞു. " മ്മ്മ് ആള് കാണും പോലെ ഒന്നും അല്ല... " ജീവ " അതെന്താ..... ആ നടത്തവും ബോഡിലാംഗ്വേജ് ഒക്കെ കണ്ടാൽ അറിയാം നല്ല സ്റ്റാൻഡേർഡ് ആണെന്ന്... "

വിശ്വയെയും ജീവയെയും ആരവ് കണ്ടതും "അളിയാ........." എന്ന് വിളിച്ചുകൊണ്ടു അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു മറഞ്ഞു തിരിഞ്ഞ്.. എണീറ്റിരുന്നു അവർക്ക് രണ്ടുപേർക്കും ഉമ്മയും കൊടുത്തു. അലിക ആണെങ്കിൽ ഇതൊക്കെ കണ്ട് അന്ധം വിട്ട് 😳🙄🙄കുന്തം വിഴുങ്ങി നിൽക്കാണ്. ആ അളിയാ എന്ന വിളിയിൽ തന്നെ അവന്റെ മേലുള്ള സകല ഇമേജും അലികയുടെ അടുത്ത് നിന്ന് റോക്കറ്റ് പിടിച്ചപോലെ പോയി. അവിടെ എല്ലാവർക്കും ഇങ്ങനൊക്കെ ഉണ്ടാവും എന്ന് അറിയാവുന്നത് കൊണ്ടും ആരവ് വരുമ്പോൾ ഇവിടെയുള്ള സ്ഥിരം കലാപരിപാടികൾ ആയത് കൊണ്ട് ആരും അത് മൈൻഡ് ചെയ്‌തില്ല. അപ്പോഴാണ് ആരവ് അലികയെ കണ്ടത്... വിശ്വയുടെ വയറിനിട്ട് ഒരു കുത്തും കൊടുത്തുകൊണ്ട് ഒന്ന് ചിരിച്ചിട്ട് അലികയുടെ അടുത്തേക്ക് പോയി. " കുടുംബ ജീവിതം എങ്ങനെ പോകുന്നു.... " ആരാവിന്റെ ആ ഒറ്റ ഡയലോഗിൽ അലികയുടെ കണ്ണ് ഒന്നുകൂടി തള്ളി ഇപ്പോ പോരും എന്ന അവസ്ഥയിലാ. വിശ്വ വന്ന്‌ അവനെ അവിടെനിന്ന് പിടിച്ച് കൊണ്ട് പോയി ജീവ അലികയുടെ അടുത്തേക്ക് വന്നു. " ഇപ്പോൾ മനസിലായില്ലേ കാണുമ്പോലേ അല്ല അവൻ എന്ന് ഞാൻ പറഞ്ഞതിന്റെ അർത്ഥം " അലിക ഒന്ന് തല ആട്ടിയതെ ഒള്ളു. " വാ ഇന്ന് ആരവിന്റെ ബോർത്ഡേ ആണ്.. വാ കേക്ക് മുറിക്കാറായി.. അതിന്റെയ ഈ ഡെക്കറേഷൻ " ജീവ അലികയേയും വിളിച്ചുകൊണ്ടു വിശ്വയുടെ അടുത്തേക്ക് പോയി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story