ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 11

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

"എല്ലാവരും വരുന്നുണ്ടോ എനിക്ക് കേക്ക് മുറിക്കണം "കൈയിൽ കത്തിയും പിടിച്ചുകൊണ്ടു എല്ലാവരെയും നോക്കി കൈ കാട്ടി വിളിക്കുകയാണ്‌ ആരവ് " എന്റെ പൊന്നോ ഒച്ച ഉണ്ടാക്കാതെ.....എല്ലാവരും എത്തി. " ജീവ എല്ലാവരെയും ചൂണ്ടി കാട്ടികൊണ്ട് പറഞ്ഞു. അങ്ങനെ പാട്ടൊക്കെ പാടി ആരവ് കേക്ക് ഒക്കെ മുറിച്ചു 🎂🎂. ജീവനും വിശ്വക്കും കേക്ക് നീട്ടി അവർ രണ്ടുപേരും അതിൽ നിന്നും കുറച്ചെടുത്ത് ആരവിന് കൊടുത്ത ശേഷം അവരും കഴിച്ചു. അടുത്തത് ആരവ് അലികക്ക് നേരെനീട്ടി അലിക ഒന്ന് സംശയിച്ചെങ്കിലും അത് വാങ്ങി ആരവിനും കൊടുത്തിട്ട് അവൾ കഴിച്ചു. പിന്നെ അവിടെ ബഹളം കേക്ക് കൊടുക്കുന്നു കഴിപ്പിക്കുന്നു.... കഴിപ്പിക്കുന്നു കൊടുക്കുന്നു..... കേക്ക് കഴിപ്പിക്കൽ കഴിഞ്ഞതും വിശ്വ ഒരു ബോക്സ്‌ എടുത്ത് ആരവിന് നീട്ടി " happy birthday dear bro ❤️"

ആരവിനെ കെട്ടിപിടിച്ചുകൊണ്ട് വിശ്വ പറഞ്ഞു. ഗിഫ്റ്റ് വേഗം തുറന്ന് നോക്കിയതും ആരാവിന്റെ കണ്ണുകൾ തിളങ്ങി." Citizen promaster eco-drive blue angle men's watch 😚😚 "ഇത്രയും അതിൽ നോക്കി വായിച്ചുകൊണ്ട് ആരവ് വിശ്വയെ കെട്ടി പിടിച്ചു "Thanks bro..." ആരവ് " പോടാ... Just 24k only... " വിശ്വ 24 k യുടെ വാച്ചോ...ദൈവമേ.... ഇവർക്കൊക്കെ ഇത് സമയം നോക്കാൻ തന്നെയല്ലേ😳😳😳😳 ( അലികയുടെ ആത്മ ) " അല്ല എന്റെ ജീവൻ bro ഒന്നും തരുന്നില്ലേ.... " ആരവ് ജീവക്ക് നേരെ കൈ നീട്ടി. " പിന്നല്ലാതെ...... Happy birthday my dear friend and brother ❤️" ഒരു ഗിഫ്റ്റ് ആരവിന് നേരെ നീട്ടികൊണ്ട് പറഞ്ഞു. അതിലൊരു nike ന്റെ ഒരു ഷൂസ് ആയിരുന്നു. " thanku ഡാ മച്ചാ..." ആരവ് അവന്റെ സന്തോഷവും അവനെ അറിയിച്ചു "എല്ലാർക്കും ഉള്ള ഫുഡ്‌ ആരവിന്റെ വക കാന്റീനിൽ ഒരുക്കിയിരുന്നു.അവിടെ ഉണ്ടായിരുന്നവർ എല്ലാം തന്നെ കാന്റീനിലേക്ക് പോയി. ജീവനും വിശ്വയും പുറത്തേക്ക് പോകൻ ഒരുങ്ങിയതും വിശ്വയുടെ മനസ്സറിയും പോലെ ആരവ് അലികയേയും വിളിച്ചു.

" ഏയ്‌ ഞാൻ വരുന്നില്ല... നിങ്ങൾ friends പോയി അടിച്ച് പൊളിക്ക്... " " അതെന്താടോ.... ഇന്ന് എന്റെ birthday ആയിട്ട് ഒരു ട്രീറ്റ്‌ തരാന്ന് വച്ചപ്പോ..... " " അയ്യോ വേണ്ടേ 😄 ഞാൻ ഇവിടെയുള്ള ട്രീറ്റ്‌ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം... " " എന്റെ അലികെ ഞങ്ങളുടെ കൂടെ വന്നെന്നു വച്ച് ലോകം ഒന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല... " അതും പറഞ്ഞുകൊണ്ട് ജീവ അലികയേയും വലിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി പുറകിൽ വിശ്വയും ആരവും " വിശ്വ നീ അവളോട് പറഞ്ഞോ... " ആരവ് വിശ്വയുടെ തോളിൽ കൈഇട്ടുകൊണ്ട് ചോദിച്ചു. " ഇല്ലടാ..... അവൾ എങ്ങനെ ഞാൻ പറയുന്നത് എടുക്കുമെന്ന് അറിയില്ല.... " " അതൊക്ക നമുക്ക് ശരിയാക്കം... Cool മാൻ.. " ആരവ് അവനെ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു. ആരവും വിശ്വയും കാറിന് അടുത്ത് എത്തിയപ്പോഴേക്കും ജീവയും അലികയും കാറിൽ കേറിയിരുന്നു... കാർ നേരെ ബീച്ചിന് അടുത്തുള്ള റെസ്‌റ്റോറന്റ് ന്റെ അടുത്ത് കൊണ്ടുപോയി നിർത്തി... അവരെല്ലാവരും open എയർ ആയിട്ടുള്ള ഒരു ടേബിളിന് അരുകിൽ ഫുഡും ഓർഡർ ചെയ്‌തുകൊണ്ട് ഇരുന്നു ഇരുന്നു

" ഡാ കഴിഞ്ഞ വർഷം ഞാൻ ഗിഫ്റ്റ് തന്ന ഷർട്ട്‌ എന്തെ... അത് ഞാൻ ഇതുവരെ നീ ഇട്ട് കണ്ടില്ലല്ലോ... " ജീവ " അതിന്റെ കാര്യം എന്നോട് പറയണ്ട... ഒരു തലതെറിച്ച പെണ്ണ് കഴിഞ്ഞ വർഷം മാളിൽ വച്ച് എസ്‌കലേറ്റരിന്റെ മുമ്പിൽ നിന്ന എന്നെ പിടിച്ച് വലിച്ച് ഉരുട്ടിയിട്ട് അതും പോരനഞ്ഞു എന്റെ ഷർട്ടും വലിച്ച് കീറി... " ആരവ് ജീവയെ നോക്കി പറഞ്ഞു. അപ്പോഴും വിശ്വയുടെ നോട്ടം അലികയിൽ ആയിരുന്നു. അലിക വേറെ ഒരു ലോകത്തും ജീവ അലികയുടെ കൈയിൽ തട്ടിയപ്പോൾ ആണ് അലിക പെട്ടന്ന് ഞെട്ടി ജീവയെ നോക്കിയത്.. " എന്താ പറ്റിയെ.... " ജീവ " ഒന്നും ഇല്ലല്ലോ... ഞൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച്... " " എന്തു ആലോചിച്ച്.... " ജീവ " നിങ്ങളുടെ ഗിഫ്റ്റിനെ കുറിച്ച്.... " അലിക " ഞങ്ങളുടെ ഗിഫ്റ്റ് പൊളി അല്ലേ...... " ജീവ വിശ്വയെയും ആരവിനെയും നോക്കികൊണ്ട് അലികയോട് ചോദിച്ചു. " അല്ല ഇത്ര വലിയ ഗിഫ്റ്റ് ഒക്കെ കൊടുക്കുന്നത് എന്തിനാ.... " അലിക ഡൌട്ട് " അത് ഞങ്ങളുടെ സന്തോഷത്തിനു... " വിശ്വ " വലിയ ക്യാഷ് ഉള്ളത് വാകുന്നതാണോ സന്തോഷം..അല്ല അപ്പൊ ഈ പാവപെട്ടവർക്ക് സന്ദോഷം ഇല്ലേ.....

മനസറിഞ്ഞു കൊടുക്കുന്ന എന്തിനും ഒരു മിട്ടായിക്ക് പോലും മധുരമാണ്.. അത് കിട്ടുന്നവന് സന്തോഷവും. ഞാൻ ചോദിക്കട്ടെ.... 100 രൂപയുടെ വാച്ചിലും ഇന്ന് വിശ്വ സാർ വാങ്ങികൊടുത്ത 24k യുടെ വാച്ചിലും നോക്കുമ്പോ കാണുന്നത് ഒരേ ടൈം അല്ലേ...... ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് കേട്ടോ. " " മ്മ്മ്.. ഒന്നുകൂടി പറയോ ഒന്ന് റെക്കോർഡ് ചെയ്‌തു കേൾക്കാന... "ഫോൺ എടുത്തുകൊണ്ടു ആരവ് അലികയോട് പറഞ്ഞു.😂😂 അലിക അവനെതമാശക്ക് കൂർപ്പിച്ചു നോക്കി. " അല്ല അലിക നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ.... " ആരവ് പണി തുടങ്ങി "നന്നായിട്ട് മൌത്ത് ലൂക്കിംഗ് നടത്തിയിട്ടുണ്ട് പക്ഷേ അസ്ഥിക്ക് പിടിച്ച പ്രേമം ഒന്നും ഉണ്ടായിട്ടില്ല.." " ഇപ്പോഴും നോക്കാറുണ്ടോ.... " ആരവിന്റ അടുത്ത question " പിന്നല്ലാതെ ഇപ്പോഴും നോക്കാറുണ്ട്.... " അലികയുടെ പറച്ചിൽ കേട്ട് ജീവ വിശ്വനെ നോക്കി ചിരിച്ചു.

" എങ്ങനെ ഉള്ള ആളെ കെട്ടണം...???. " ആരവ് " അതിനെ കുറിച്ച് ഒരു ധാരണയുo ഇല്ല എനിക്ക്.. അതൊക്ക അപ്പൻ നോക്കിക്കോളും.. അപ്പൻ എപ്പോഴുo പറയും... നമ്മളെ പോലെയുള്ളവരെ മാത്രം കല്യാണത്തിന് വേണ്ടി തിരഞ്ഞെടുക്കു എന്ന് അല്ലെങ്കിൽ കാശുള്ള വീട്ടിൽ ഒക്കെ ചെന്ന് കയറിയാൽ പട്ടിയുടെ വില പോലും ഉണ്ടാവില്ലന്ന്... എല്ലായിടത്തും അങ്ങനെ ഒന്നും അല്ല പക്ഷേ ചില സ്ഥലത്തൊക്കെ അങ്ങനെ ഒക്കെ തന്നെ യാണ് .. " അലിക ആരവിനോടായി പറഞ്ഞു. " പിന്നെ അതൊക്കെ വെറുതെ.😇എല്ലാവരും അങ്ങനെ ഒന്നും അല്ല .... ഞാൻ ഒരു കാര്യം പറയട്ടെ....ആൾറെഡി നീ കെട്ടിയതല്ലേ വിശ്വയെ എന്ന പിന്നെ ഈ വിശ്വന്റെ കൂടെ തന്നെ ജീവിച്ചുകൂടെ... " അലിക യോട് ആരവ് തന്റെ അടുത്ത അമ്പ് തൊടുത്തുവിട്ടു അവളുടെ മറുപടി കേൾക്കാൻ കാത്തിരിക്കുകയാണ് വിശ്വയും ജീവയും പിന്നെ ആരവും. " ഹ ഹ...😂😂😂😂😂ഹാ... നിങ്ങള് കോമഡി പറയുവാണോ ..... ആർക്ക് എന്നോട് ഇഷ്ടം തോന്നിയാലും ഈ സാറിന് തോന്നില്ല. അതുപോലെ എനിക്ക് തിരിച്ചും... "

അലിക നിസാരമായിട്ട് ചിരിച്ച് പറഞ്ഞതാണെങ്കിലും വിശ്വയുടെ മുഖത്ത് ഒരു നിരാശ പടർന്നു. " മതി മതി കല്യാണം എന്നൊക്ക പറഞ്ഞത് ദേ ഫുഡ്‌ വരുന്നുണ്ട്.. " വെയ്റ്റെർ കൊണ്ടുവരുന്ന ഫുഡ്‌ ചൂണ്ടികൊണ്ട് ജീവ പറഞ്ഞു. " ഓഓഓഓ അവൻ ചിലപ്പോ സെമ്പകത്തെ ഓർത്തിട്ടുണ്ടാവും... കൊച്ചു കള്ളൻ😜😜 " ആരവ് ജീവക്ക് ഇട്ട് താങ്ങി " ഇന്ന് തന്നെ death അണിവേഴ്സറിക്കുള്ള തീയതി കൂടി കുറിപ്പിക്കണം എന്ന് മോനു നിർബന്ധം ഉണ്ടോ " ജീവയുടെ ഡയലോഗിൽ ആരവ് പെട്ടന്ന് വായക്ക് സിബ് 🤐🤐🤐ഇട്ടു. പിന്നെ ഫുഡിൽ മല്പിടുത്തം ആയിരുന്നു. " ഇത്രയും ദിവസം എവിടെ ആയിരുന്നു എന്നാണ് പറഞ്ഞത്...🙄🙄🙄" ആരാവിന്റെ മല്പിടുത്തം കണ്ട് അലിക അറിയാതെ ചോദിച്ചു പോയി " പെങ്ങളെ.... അഥിതി ദൈവോ ഭവ എന്ന് പറയും പോലെ ഭക്ഷണം ദൈവോ ഭവ... എന്നാണ്.... ഇതൊന്നും അറിയില്ലേ കുട്ടി......😄"ആരവിന്റെ പറച്ചിൽ കേട്ടിട്ട് അലിക ഇവനൊക്കെ എവിടുന്നു വരുന്നു എന്ന രീതിയിൽ ആരവിനെ നോക്കി. " മോളെ ഇതൊന്നും കേട്ട് തളരണ്ട... ഇതൊക്കെ എന്ത്..😏

ഇതൊക്കെ നിസാരം... ഇവന്റെ വായ തുറന്നാൽ ഇതിലും വലുതാണ് കേൾക്കുന്നത്.... അതുകൊണ്ട് ഇപ്പൊ അന്ധം വിട്ട് ഇരിക്കേണ്ട... " ജീവ അലികയെ തട്ടിക്കൊണ്ടു പറഞ്ഞു. " ഇന്ന് വൈകുന്നേരം ഒരു പാർട്ടി ഉണ്ട്... താൻ വരുമോ... " ഇത്രനേരം മിണ്ടാതിരുന്ന വിശ്വ യുടെ യാണ് ഈ സ്വരം " എന്തു പാർട്ടി...🙄" അലിക " ആരവിന്റെ birthday വൈകിട്ട് കൂടി സെലിബ്രേറ്റ് ചെയ്യും... അലികയുടെ വീടിന്റ അടുത്തുള്ള elgance ഹോട്ടലിൽ ആണ്. " വിശ്വ " ഇല്ല ഞാൻ വരുന്നില്ല... " " അതെന്താ പെങ്ങളെ...". ചിക്കൻ കാല് കടിച്ച് പിടിച്ചുകൊണ്ട് ആരവ് അലികയോട് ചോദിച്ചു. " ഇപ്പോഴല്ലേ ഒരു പാർട്ടി കഴിഞ്ഞത്.. പിന്നെ ഇന്ന് അപ്പനോട് കുഴിമന്തി വാങ്ങി കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്...... അത്കൊണ്ടുവരുമ്പോൾ ഞാൻ ഇല്ലാതിരുന്നാൽ ശരിയാവില്ല... "അലിക 😋അവരെ നോക്കി പറഞ്ഞു. " അലിക ഫാമിലിയും ആയി വളരെ ഏറെ attached ആണല്ലേ... " വിശ്വ ചിരിച്ചുകൊണ്ട് ചോദിച്ചു. "ആണോന്നോ....😄പിന്നല്ലാതെ...ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം പങ്കുവെക്കാത്ത ഒരു കാര്യവും ഇല്ല. പക്ഷേ എന്റെ രജിസ്റ്റർ മാര്യേജ് ഒഴിച്ച്....

ശെരിക്കും പറഞ്ഞാൽ എന്റെ ഈ ആക്സിഡന്റൽ മാര്യേജ് ഒഴിച്ച്....അപ്പനും അമ്മയും അത്രക്ക് സ്നേഹിച്ചും സംരക്ഷിച്ചും ലാളിച്ചും ആണ് ഞങ്ങളെ വളർത്തുന്നത്..." അലിക സന്തോഷത്തോടെ പറഞ്ഞു. " താൻ ഒക്കെ ലക്കി ആണ്. ഞങ്ങൾക്കൊന്നും ഈ പറഞ്ഞ ഭാഗ്യം ഒക്കെ ഉണ്ടായിട്ടില്ലടോ. പേരെന്റ്സ് ഒക്കെ തിരക്കിൽ ആയിരുന്നു ബിസ്സിനെസ്സും മറ്റുമായിട്ട്.. ഞങ്ങൾ അറിവ് വച്ച് തുടങ്ങിയപ്പോൾ മുതൽ ബോർഡിങ്ങിൽ ആയിരുന്നു. ജീവിതം പൈസ മാത്രം ആണെന്ന് തോന്നിയതായിരുന്നു. പിന്നെ ഈ വിഭാഗത്തിൽ പെട്ടന്ന് ആരവും വിശ്വയും ഞാനും ചേർന്നപ്പോൾ അതിലും ഞങ്ങൾ സന്തോഷം കണ്ടെത്തി... " ജീവ പറയുന്നത് കേട്ട് ആരവും ആരവും വിശ്വയും ജീവയുടെ തോളിൽ പിടിച്ചു.. " അയ്യയെ, അയ്യയെ... ഇന്ന് സെന്റി അടിക്കല്ലേ പ്ലീസ്..... എന്റെ birthday ആയിട്ട്..... ഛേ... " ആരവ് ജീവയെ നോക്കി ജീവ അവനെ നോക്കി ചിരിച്ചു.

"അലിക... നീ ഞങ്ങളോട് സംസാരിക്കും പോലെ എന്താ വിശ്വയോട് സംസാരിക്കാത്തെ. ഇന്ന് കണ്ട എന്നോട് തന്നെ എന്ധോരു കൂൾ ആയിട്ടാ സംസാരിച്ചേ..." ആരവ് എഗൈൻ " ഞങ്ങൾ തുടക്കം മുതൽ ഇങ്ങനെയാ... വിശ്വ സാർ തുടക്കം മുതൽ എന്നോട് ഒരു ഗ്യാപ് ഇട്ടാ നിക്കുന്നെ അതാ..... പക്ഷേ ജീവേട്ടൻ കണ്ടപ്പോൾ മുതൽ നല്ല ഫ്രണ്ട്‌ലി ആണ്. വിശ്വ സാർ അങ്ങനെ ആയത് കൊണ്ടാണ് ഞാനും അടുത്ത് മിണ്ടാത്തത്... " " വിശ്വ അങ്ങനെ ഒന്നും അല്ല അലികെ ഈ കാണുന്ന ഗും മാത്രം ഒള്ളു. ആള് ഒരു പാവമാണ്. പിന്നെ അവൻ ഞങ്ങളെ പോലെ തന്നെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാ.... നിങ്ങൾ കണ്ടുമുട്ടിയ സാഹചര്യം ആണ് നിങ്ങളെ വഴക്കാളികൾ ആക്കിയത്.... മനസ്സിലായോ... മിസ്സിസ് അലിക വിശ്വദേവ്.... " ആരവ് പറഞ്ഞുകഴിഞ്ഞു അലികയെ നോക്കിയതും അലിക അവനെ രൂക്ഷമായി നോക്കി " സോറി അലിക ഫിലിപ്. "

ആരവ് അലികയെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു "Its ok bro..." അലിക തിരിച്ചും. എന്ന പിന്നെ വിശ്വയെ മാത്രം ആയി സാർ എന്ന് വിളിക്കണ്ട... പേര് മാത്രം ആയി വിളിക്കുകയും വേണ്ട... പിന്നെന്താ വിളിക്കാ 🧐🤔🤔🤔 " ജീവ ആലോചനയിൽ.. " എന്ന പിന്നെ bro എന്ന് വിളി അല്ലെങ്കിൽ ഹസ്സ് എന്ന് വിളി... " ആരവ് പറഞ്ഞുകഴിഞ്ഞതും ആരാവിന്റെ നിലവിളി ആണ് കേട്ടത് ഒരുവശത്തു നിന്നും വിശ്വയും മറുവശത്ത് നിന്നും അലികയും. ഒന്നുകൂടി വെക്തമായി പറഞ്ഞാൽ bro എന്ന് കേട്ടപ്പോ വിശ്വ ഒറ്റചവിട്ട് വെച്ചുകൊടുത്തു ഇടത് കാലിൽ hus എന്ന് കേട്ടപ്പോൾ അലിക വലത് കാലിൽ ചവിട്ടി..... ജീവ ആണെകിൽ വാ പൊത്തി ഇരുന്നു കരഞ്ഞോളാൻ ആരവിനോട്‌ പറഞ്ഞു. " അല്ല ജീവേട്ട... ഈ ആരവ് bro തന്നെ ആണോ നിയയെ ഒക്കെ വരദയുടെ ആളാണെന്നു കണ്ടുപിടിച്ചത്.. എനിക്ക് സംശയം ഉണ്ട്... " അലികയുടെ സംശയം കേട്ട് ജീവയും വിശ്വയും പരസ്പരം നോക്കി ചിരിച്ചു. " അല്ല ആരവ് പറഞ്ഞപോലെ നീ വിശ്വയെ എന്താ വിളിക്കാൻ പോകുന്നെ... " ജീവ " അതിപ്പോ ഞാനെന്തു വിളിക്കാനാ... "

" വിശ്വേട്ട എന്ന് വിളിക്കണ്ട... ആാാ 😀😀😀കിട്ടിപ്പോയി ദേവേട്ടാ എന്ന് വിളിച്ചോ.... വിശ്വദേവ് ന്റെ ദേവിനെ അങ്ങോട്ട് ചേട്ടനോട് ചേർത്ത് ദേവേട്ടാ എന്ന്... " ആരവ് പറഞ്ഞതിനെ ജീവയും പിന്താങ്ങി.. വിശ്വക്കും ആണ് വിളി ഇഷ്ടപ്പെട്ടു. " അല്ല ബോസിനെ കയറി ചേട്ടാ എന്നൊക്കെ വിളിക്കാൻ പറഞ്ഞാൽ.... ഞാൻ ഇങ്ങനെയാ 😒😒😒" " അതേ എല്ലാവരും ഒള്ളുപ്പോ വിളിക്കണ്ട... നമ്മൾ ഒക്കെ ഉള്ളപ്പോ വിളിച്ചാമതി... " ആരവ്. അലിക തലയാട്ടി.. ഫുഡ്‌ ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരും അവിടെ ഉള്ള ഒരു വുഡൻ ബെഞ്ചിൽ ഇരുന്നു . അതിനിടയിൽ അലികയുടെ വക സെൽഫിയും എടുപ്പ് ഉണ്ടായിരുന്നു. പിന്നെ അതൊക്കെ സ്റ്റാറ്റസ് ഇട്ടു. തൊട്ടുപുറകെ ജാസൂന്റെയും സ്വാതികയുടെയും മെസ്സേജ് " ആരാടി ആ ചുള്ളൻ ചേട്ടൻ 😍😍😍" ജാസൂ " ഡി വിശ്വ സാർ ഇത്രക്ക് പൊളി ആണോ... " സ്വാതി റിപ്ലേ ഒന്നും കൊടുക്കാതെ ഇരിക്കുന്നത് ശെരി അല്ലാത്തത് കൊണ്ട് അലിക ഒന്ന് രണ്ട് എമോജിസ് അങ്ങ് അയച്ചു കൊടുത്തു. " കടല് കണ്ട് കഴിഞ്ഞില്ലേ.... " ജീവ " എന്തു ഭംഗിആണ്... നീന്തി കുളിക്കാൻ തോന്നുന്നു.

" അലിക " നീന്തൻ ഒക്കെ അറിയോ..."🤔 " പിന്നെ....." ഒരു കുളത്തിൽ പോലും ഇറങ്ങി കുളിക്കാത്ത എന്നോടാ ബാല.... (അലിക ആത്മ ) "നീ ഡെസ്പ് ആവല്ലേ... നീ അവളോട് ഒന്ന് തുറന്ന് പറ.. അപ്പൊ അറിയാലോ...." മറ്റൊരു വുഡൻ ബെഞ്ചിൽ ഇരുന്ന് ആരവ് വിശ്വയെ ആശ്വസിപ്പിക്കുന്നു. " അതേടാ ഒന്ന് പറഞ്ഞുനോക്ക്.. " ജീവ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു " എനിക്ക് പറയണം എന്നുണ്ട് പക്ഷേ അവൾക് എന്നോട് അങ്ങനെ ഒന്നും ഇല്ലന്ന് പറഞ്ഞ സ്ഥിതിക്ക് ഇത് ഇവിടെ വച്ച് അവസാനിപ്പിക്കാം... " വിശ്വ "Just try man....😁" ആരവ് കൂളിംഗ്ലാസ് ഉയർത്തി കൊണ്ട് പറഞ്ഞു.. " എപ്പോഴോ എനിക്ക് അവളോട് ഒരു ഇഷ്ടം തോന്നി.. ഞാൻ ബിസിനസ്‌ ആവശ്യത്തിന്വേണ്ടി ഇവിടുന്നു കുറച്ച് ദിവസം മാറി നിന്നില്ലേ അന്ന് മുതൽ ഒരു മിസ്സിംഗ്‌ എനിക്ക് feel ചെയ്‌തു.. എനിക്ക് ഇത് ഞാൻ ആഗ്രഹിക്കുന്ന പോലെ അവൾ ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ പ്രൊപ്പോസ് ചെയ്യണം എന്നായിരുന്നു. പക്ഷേ അവളുടെ ഇന്നത്തെ പറച്ചിലിൽ ഒക്കെ പോയി... " വിശ്വ കുറച്ച് വിഷമത്തോടെ അതിലേറെ അവളോടുള്ള ഇഷ്ടത്തോടെ ആണ് പറഞ്ഞത്.

" ഡാ ആരവ് പറഞ്ഞ പോലെ ഒന്ന് try ചെയ്... അല്ല നീ എങ്ങനെയാ പ്രോപ്പസ് ചെയ്യാണ് തീരുമാനിച്ചേ... " ജീവ " അത് കടലിൽ വച്ച്... കടലിന്റെ അടിയിൽ വച്ച് അവളോട് തന്റെ പ്രണയം തുറന്ന് പറയണം എന്നായിരുന്നു.... " വിശ്വ " എന്നാപ്പിന്നെ കടലിനടിയിൽ ആവുമ്പോൾ മൂന്ന് ദിവസം കഴിയുമ്പോ ഒരുമിച്ച് കരയിലേക്ക് വരാം.." ആരവ് വിശ്വയെ നോക്കി " അല്ല നീ ഈ കടലിനടിയിൽ വച്ച് പ്രൊപ്പോസ് ചെയുന്ന സീൻ എവിടുന്നു കോപ്പി അടിച്ചതാ... 😄" ജീവ " അതൊക്കെ ഉണ്ട്........ അല്ല അവൾക്ക് നീന്തൽ അറിയോ എന്നാൽ മാത്രമേ.. ഈ idea നടക്കു... "വിശ്വ ജീവയെ നോക്കി ചോദിച്ചു. " അത് നീ പേടിക്കണ്ട... ഇപ്പൊ അവള് നീന്താൻ അറിയാം എന്ന് പറഞ്ഞോളു. " ജീവ " അല്ല വിശ്വ... ഈ കടൽ തന്നെ വേണോ risk അല്ലേടാ... നമുക്ക് കയലോ കുളമോ നോക്കിയ പോരെ... ഇത് ആകുമ്പോ മുങ്ങി പോയാലും അവിടെ തന്നെ ഉണ്ടാവൂലോ... "ആരവിന്റെ പറച്ചിൽ കേട്ട് വിശ്വ ബെഞ്ചിൽ നിന്നും എണീറ്റ് അവനെ ശെരിക്കും ഒന്ന് നോക്കി... ആരവ് നന്നായി ചിരിച്ചും കൊടുത്തു. " എന്ന് പറയാനാ നിന്റെ പ്ലാൻ.... " ജീവ " ഇന്ന് പറഞ്ഞാലോ...... " ആരവ് "

വേണ്ടാ...അവളുടെ വീടിനടുത്തുള്ള നമ്മുടെ വില്ലയുടെ ഹൌസ്വാർമിംഗ് കഴിയട്ടെ എന്നിട്ട് പറയാം... അത് കഴിഞ്ഞിട്ട് വേണം... ഇനി മുമ്പോട്ട് പോണോ വേണ്ടയോ എന്ന് തീരുമാനിക്കൻ.. "വിശ്വ ഒരു നിശ്വാസത്തോടെ പറഞ്ഞു. " അപ്പോഴും ഒരു പ്രശ്നം ഉണ്ടല്ലോ... വിശ്വ.. " ജീവ " എന്താ.... " " വരദ........😠😠😠" ജീവ and ആരവ് " അവളെ ഒതുക്കണം.... അല്ലെങ്കിൽ അലികയേയും അവൾ ഉപദ്രവിക്കും..... കുറെ ആയി വേണ്ടാന്ന് വെക്കുന്നു.. അലിക എന്നെ അംഗീകരിച്ചാൽ.... പിന്നെ ഞാൻ ഒന്നും നോക്കില്ല വരദയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും 😠😠😠" വിശ്വയുടെ ശബ്ദം ഉറച്ചതായിരുന്നു. " ജീവേട്ട നമുക്ക് പോകാം.... " അലിക അവരുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. " ഞങ്ങൾ ഇപ്പൊ വരുന്നില്ല..... നീ വിശ്വയെ... ദേവേട്ടനെ 😂വിളിച്ചുകൊണ്ടുപോ " ഫോണിൽ കുത്തികൊണ്ടിരിക്കുന്ന വിശ്വയെ ചൂണ്ടി കാട്ടി ജീവ പറഞ്ഞു

" ദേവേട്ടാ... നമുക്ക് പോയാലോ... " ഒന്ന് മടിച്ചാണെങ്കിലും അലിക വിളിച്ചു. ആ വിളി കേട്ടതും വിശ്വയുടെ മുഖം തെളിഞ്ഞു. ജീവയോടും ആരവിനോടും യാത്ര പറഞ്ഞ് അവർ രണ്ടുപേരും ഇറങ്ങി. .. ******** രാത്രി കയ്യിൽ ഒരു ഗ്ലാസും പിടിച്ച് ബീൻ ബാഗിൽ ഇരിക്കാണ് " എന്താടാ നിനക്കൊരു ടെൻഷൻ... " ജീവയുടെ ശബ്ദം കേട്ട് വിശ്വ ഒന്ന് തിരിഞ്ഞുനോക്കി. " അല്ല സാധാരണ എന്ധെങ്കിലും പ്രശ്നം വന്നാലോ അല്ലെങ്കിൽ ടെൻഷൻ വന്നാലോ ആണല്ലോ നീ ഇങ്ങനെ വിസ്കിയും പിടിച്ചുകൊണ്ടു ഇരിക്കുന്നത് അതുകൊണ്ട് ചോദിച്ചതാ.... നീ കുറച്ച് മുന്നേ ഇവിടെ ഇരിക്കുന്നത് കണ്ടിട്ട് വരാഞ്ഞത് ദേഷ്യം വല്ലതും ആണെങ്കിൽ എന്റെ മേത്തു തീർക്കേണ്ട എന്ന് വിചാരിച്ച.... " ജീവ വിശ്വയുടെ അടുത്തായി ഇരുന്നു. " ഒന്നും ഇല്ല എന്ന് പറയാൻ പറ്റില്ല.... ഇന്ന് വനജആന്റി വിളിച്ചിരുന്നു. വിനയയുടെ കാര്യം പറയാൻ......

വരുൺ ആയുള്ള അവളുടെ റിലേഷൻ ഷിപ്.... " വിശ്വ ജീവയെ നോക്കി " വരദയുടെ ബ്രദർ ആണെങ്കിലും അവൻ നെറി ഉള്ളവനാ.... അത് നമുക്ക് അറിയാലോ.... " ആരവ് വിശ്വയുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു. "അതൊക്കെ ശെരിയാ....പക്ഷേ... വരദ എന്ന് വച്ചാൽ വരുണിന് ജീവന..." ജീവ " എന്നാലും നിന്റെ കല്യാണം കഴിഞ്ഞെന്നു പറഞ്ഞിട്ടും എന്തുകൊണ്ട് വരദയുടെ ഭാഗത്ത് നിന്നുംഒരു പ്രതികരണവും ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോൾ.... . " പറഞ്ഞു മുഴുവിപ്പിക്കാതെ ജീവ നിർത്തി " എന്നോർക്കുമ്പോൾ..." വിശ്വ ജീവയെ നോക്കി " അവൾ എന്തോ പ്ലാൻ ചെയ്‌തിട്ടുണ്ടാവണം.... " അതിന് മറുപടി ആരവ് പറഞ്ഞതും വിശ്വയുടെ ഫോൺ റിങ് ചെയ്‌തു "വരദ കാളിങ്...." .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story