ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 12

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" വരദ കാളിങ് " വിശ്വ കാൾ കട്ട്‌ ചെയ്‌തു. വീണ്ടും വരദയുടെ കാൾ കണ്ടതും അവൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്‌തു. അവിടെ ഇരുന്ന വിസ്കി എടുത്ത് കുടിച്ചു. " വിശ്വ നീ ടെൻഷൻ അടിക്കാതെ......" ജീവ അവന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. അതിനു മറുപടി എന്നോണം വിശ്വ റൂമിലേക്ക് കയറി ഡോർ വലിച്ചടച്ചു. " വിശ്വയുടെ ഒരു യോഗം എത്രപേരാ.. ബെല്ല വരദ... കൂടാതെ ഒരു ഭാര്യയും... നിനക്കോ ജീവ പേരിനെകിലുമുണ്ട് സെമ്പകം... എനിക്ക് മാത്രം ആരും ഇല്ല.... " ആരവ് ബീൻബാഗിൽ ചാരി കിടന്നുകൊണ്ട് ജീവയോടായി പറഞ്ഞു. " നിനക്ക് നിന്റെ കൈയിൽ ഇരിക്കുന്ന സാധനം കുടിച്ച് പകുതി ബോധം പോലും ഇല്ല... അതുകൊണ്ട് അത്കൊണ്ട് മാത്രം ഞാൻ ഒന്നും ചെയ്യുന്നില്ല... " ജീവ അതും പറഞ്ഞുകൊണ്ട് എണീറ്റ് പോയി " ഇതാ.. ഇതാണ് ഞാൻ ആരോടും സത്യം പറയാത്തെ 😂" അതും പറഞ്ഞുകൊണ്ട് ആരവ് അവിടെത്തന്നെ കിടന്നു. " രാവിലെ തന്നെ രണ്ടും ടീവി യുടെ മുന്നിൽ ആണോ... " പള്ളിയിൽ പോയി തിരിച്ചുവന്ന ആനി ടീവി കണ്ടുകൊണ്ടിരിക്കുന്ന അലികയോടും അലീനയോടും ആയി ചോദിച്ചു

" ഇപ്പൊ വച്ചോള്ളൂ അമ്മേ..... ഞങ്ങൾ പണി ഒക്കെ തീർത്തിട്ടാ ടീവി കാണാൻ ഇരുന്നേ... " അലീന " പിന്നെ ഇവിടെ എന്റെ മക്കൾക്ക് പണിയോട് പണി അല്ലേ.... രാവിലെ വച്ചത് തിന്നു തീർക്കുന്നത് അല്ലേ രണ്ടിനും പണി അല്ലാതെ വേറെ ഒന്നും അല്ലല്ലോ... " ആനി അലികയുടെ അടുത്ത് വന്ന് നിന്നുകൊണ്ട് പറഞ്ഞു. " എന്താ ഫുഡ്‌ കഴിക്കുന്നത് ഒരു പണി അല്ലേ... അമ്മേ ഈ പള്ളിയിൽ നിന്ന് വന്നവഴി സാത്താന്റെ സ്വഭാവം കാണിക്കാതെ.... ഒന്ന് കുഞ്ഞാടായി പെരുമാറ്.. " അലിക " നിന്നോടൊന്നും പറഞ്ഞു ജയിക്കാൻ പറ്റില്ല... രണ്ടും എണീറ്റ് വാ.. എന്നിട്ട് അടുക്കളയിൽ വന്ന് എന്ധെങ്കിലും സഹായിക്കാൻ നോക്ക്.... പിന്നെ വൈകിട്ട് രണ്ടും പള്ളിയിൽ പോയേക്കണം കേട്ടല്ലോ .. ഞായറാഴ്ച ആണെന്ന് മറക്കണ്ട രണ്ടുപേരും " അലികയുടെ അടുത്ത് നിന്ന് എണീറ്റുകൊണ്ട് റൂമിലേക്ക് പോകുന്നവഴി ആനി അവരോട് പറഞ്ഞു ആനിയെ നോക്കി തലയാട്ടികൊണ്ട് രണ്ടും വീണ്ടും ടീവി യിലേക്ക് നോക്കി ഇരുന്നു. അപ്പോഴാണ് പുറത്ത് കാളിങ് ബെൽ അടിക്കുന്നത് കേട്ടത് " അലീനെ നീ പോയി നോക്ക്... " അലിക " ചേച്ചി പോയി നോക്ക്....

"അലീന " ഞാൻ ഇവിടെ കിടക്കാലെ... നീ പോയി നോക്കടി.. " അലിക ഒച്ചയെടുത്തു. " ഇല്ല... ചേച്ചി പോയി നോക്ക് " " ഇന്ന് ഞാൻ അങ്ങോട്ട് വന്നാൽ ടീവിഞാൻ തല്ലിപൊട്ടിക്കും.. " അകത്തു നിന്ന് ആനിയുടെ ഒച്ച കേട്ടതും രണ്ടുപേരും ഒരുമിച്ച് ചെന്ന് വാതിൽ തുറന്നു 😂😂😂 വാതിൽ തുറന്നവരെ കണ്ട് പുറത്ത് നിന്ന ജീവയും വിശ്വയും അവരെ നോക്കി ചിരിച്ചു😁😁😁😁😁 . അവരെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് അലികയും അലീനയും ചെറുതായി ഒന്ന് ഞെട്ടി വിശ്വ ആദ്യം ശ്രെദ്ധിച്ചത് അലികയുടെ ഡ്രെസ്സിങ് ആണ്. ഒരു ത്രീഫോർത്തും ടി ഷർട്ടും മുടിഎല്ലാം വാരി ചുറ്റികെട്ടി പേന കൊണ്ട് ലോക്ക് ചെയ്‌തു വച്ചേക്കുന്നു. അലീന ആണെങ്കിൽ ഒരു പാവാടയും ടോപ്പും ആണ്.വിശ്വക്ക് അലികയെ കണ്ടപ്പോൾ ചിരിവന്നു പോയി 😂😂തന്റെ ചിരിഎല്ലാം ഒന്ന് ഒതുക്കി കടുച്ചുപിടിച്ചു വച്ചുകൊണ്ട് ജീവയെ നോക്കിയപ്പോ അവിടെ ചിരിച്ചു മറഞ്ഞു തൂണിലും ചാരി നിക്കുന്നു.ഇവരുടെ രണ്ടുപേരുടെയും ചിരി കണ്ടതും അലിക ചുറ്റുമൊന്ന് നോക്കി.. എന്നിട്ട് തന്നെ തന്നെ നോക്കി.. അപ്പോഴാണ് പുള്ളികാരിയും ആ നഗ്ന സത്യം മനസിലാക്കിയത് 🙄🙄🙄.

അവരെ അകത്തേക്ക് വരാൻ വിളിച്ചുകൊണ്ടു വേഗം റൂമിലേക്ക് കയറി ഫുൾമിടി ഇട്ട് മുടി അഴിച്ചു പോണിടെയിൽ കെട്ടികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. " നിങ്ങൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ..😁😁. " അലിക അവരുടെ അടുത്ത് വന്ന് ഇരുന്നുകൊണ്ട് ചോദിച്ചു. " നീ നിന്റെ ഫോൺ ഒന്ന് എടുത്തു നോക്കിയേ എത്ര മിസ്സ്‌ കാൾ ഉണ്ടെന്നു... നിങ്ങൾ ഇവിടെ ഉണ്ടാവോ എന്നറിയാൻ വിളിച്ചത.. നീ ആണെങ്കിൽ ഫോൺ എടുത്തില്ല... " വിശ്വ " അത്.. പിന്നെ.... ഞാൻ ഉറങ്ങുമ്പോൾ ആരും ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി സൈലന്റ് ആക്കി ഇട്ടു..😁😁😁" അലിക നന്നായി ചിരിച്ചുകൊണ്ട് പറഞ്ഞു. "അതേതായാലും നന്നായി...." ജീവ ഒന്ന് പുച്ഛിച്ചു. " നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ കുടിക്കാൻ എന്ധെങ്കിലും എടുക്കാം " അലിക അതും പറഞ്ഞ് എണീറ്റതും വിശ്വ അലികയുടെ കൈയിൽ പിടിച്ചു " ഒന്നും എടുക്കണ്ട....ഞങ്ങൾ കുടിച്ചിട്ട വന്നത്... " അതും പറഞ്ഞുകൊണ്ട് അലികയുടെ കൈ വിട്ടു. " അല്ല നിങ്ങളുടെ മൂന്നാമൻ എവിടെയാ... " അലിക " അവൻ അവന്റെ പപ്പയുടെ വീട്ടിൽ പോയി.. അവിടെ എന്തോ പരിപാടി... വൈകിട്ട് വരും. " ജീവ "

" അലീന .. താൻ എന്താ മിണ്ടാത്തെ... " വിശ്വ അലീന യെ നോക്കി ചോദിച്ചു "ഒന്നും ഇല്ല.... നിങ്ങൾ സംസാരിക്കുകയല്ലേ.... അതാ.. ഞാൻ ഇടക്ക് കയറാത്തത്..."അലീന നിഷ്കു നീയോ 😳😳😳(അലിക അലീനയെ നോക്കി ) അലീനയിക്ക് അപ്പോഴും നിഷ്കു ഭാവം " ആഹാ.... അലീന കുറച്ച് ഉൾവലിഞ്ഞ സ്വഭാവം ആണല്ലേ....അലികയെ പോലെ സംസാരിക്കില്ലേ... " വിശ്വ " അത് അറിയാത്തത് കൊണ്ടാ.... രണ്ടുദിവസം അടുത്ത് നിർത്തിനോക്ക് അപ്പൊ അറിയാം " അലിക പറഞ്ഞ് നിർത്തിയതും അലീന അവരെ നോക്കി നന്നായി ചിരിച്ചു. " ആ മക്കളോ...എപ്പോ വന്നു.. "മുറിയിൽ നിന്നും വന്ന ആനി ചോദിച്ചു " ആന്റി ഞങ്ങൾ വന്നത് ഹൌസ്വാർമിംഗ്ന്റെ കാര്യം പറയാനാണ്.... ഇവിടെ ഉള്ള എന്റെ വില്ലയുടെ പാലുകാച്ചാൽ ആണ് ബുധനാഴ്ച....രാവിലെ 10 മണിക്ക് പാല് കാച്ചൽ ആണ് ..വൈകിട്ട് ആണ് ഫങ്ക്ഷൻ .. അപ്പൊ എല്ലാവരും വരണം... അങ്കിൾ നോടും പറയണം " വിശ്വ എല്ലാവരെയും നോക്കി പറഞ്ഞു. " പിന്നെ അലിക താൻ രാവിലെ തന്നെ വരണം... വീടിന്റെ ഇന്റീരിയർ ഒക്കെ ചെയ്‌തത്‌ താൻ അല്ലേ അപ്പൊ നേരത്തെ പോരെ..😊..

തന്റെ ഫ്രണ്ട്സിനെയും പ്രിയ മാഡത്തെയും രവി സാറിനെയും വിളിച്ചിട്ടുണ്ട്... " ജീവയാണ് അത് പറഞ്ഞത്. വിശ്വ തങ്ങൾ കൊണ്ടുവന്ന രണ്ട് കവർ അലികക്ക് നേരെ നീട്ടി... അവൾ സംശയത്തോടെ അവരെ നോക്കി.. " വാങ്ങിച്ചോടോ... എന്റെ വീട് ഭംഗി ആകിയതിൽ തന്നിക്ക് വലിയ പങ്കുണ്ട്.... അതിനുള്ള ചെറിയൊരു സമ്മാനം.... അലികക്ക് മാത്രം അല്ലാട്ടോ അലീനക്കും ഉണ്ട്... " അതും പറഞ്ഞുകൊണ്ട് വിശ്വ അത് അലികയുടെ കൈയിൽ വച്ചുകൊടുത്തു. കുറച്ച് നേരം അവരോട് സംസാരിച്ചുകൊണ്ട് വിശ്വയും ജീവയും പോയി അവർ പോയ ശേഷം അലിക കവർ തുറന്നു നോക്കി.അലികയുടെ സൈസ് ന് മെറൂൺ കളറിൽ golden സ്റ്റോൺ വർക്ക്‌ ചെയ്‌ത ഒരു ക്രോപ് ടോപ്പും ഫുൾ സ്കെർട്ടും ആയിരുന്നു.അലീനക്ക് ഗ്രീൻ കളറിൽ ത്രെഡ് വർക്ക്‌ ചെയ്‌ത ഉള്ള ഒരു ഗൗൺ ആയിരുന്നു ആനിക്കും അത് ഒരുപാട് ഇഷ്ടപ്പെട്ടു.  പിറ്റേദിവസം രാവിലെ dreams ഇന്റീരിയർഇൽ (ഓഫീസിൽ )എത്തിയ അലിക തന്റെ പുതിയ വർക്ക്‌ നെ കുറിച്ചുള്ള ടെൻഷനിൽ ആയിരുന്നു. അപ്പോഴാണ് രവി അലികയെ വിളിച്ചത് അലിക ക്യാബിനിലേക്ക് ചെന്നു..

അവിടെ ചെന്നപ്പോൾ സ്വാതികയും ജാസ്മിനും പ്രിയയും അവിടെ ഉണ്ട് " അലിക തനിക്ക് ഇന്നലെ ഞാൻ പുതിയൊരു വർക്ക്‌ ന്റെ ഡീറ്റെയിൽസ് അയച്ചു തന്നില്ലേ.... അത് താൻ ചെയ്യണ്ട.... അത് സ്വാസ്തി ചെയ്തോളും.. " " സർ അപ്പൊ ഞാനോ.." അലിക തെല്ലു സംശയത്തോടെ നോക്കി " താൻ ടെൻഷൻ ആവാതെ... നമ്മുടെ കമ്പനിക്ക് ഒരു വർക്ക്‌ വേറെ കിട്ടിയിട്ടുണ്ട് അത് താൻ തന്നെ ചെയ്യണം എന്ന് അവർക്ക് നിർബന്ധം.... അത് മാത്രം അല്ല ഇവിടെ കിട്ടിയ മറ്റൊരു വർക്ക്‌ ജാസ്മിനും ഞാൻ ഹാൻഡ്ഓവർ ചെയ്‌തു.ഇനി ഉള്ളത് തന്റെ ഊഴം ആണ്. " രവി സർ ചിരിച്ചുകൊണ്ട് പറഞ്ഞു.. " അല്ല എന്നെ തന്നെ ഏൽപ്പിക്കണം എന്ന് പറഞ്ഞ ഗ്രൂപ്പ്‌ ആരാ... " അലിക അറിയാനുള്ള ആകാംഷയിൽ ചോദിച്ചു. " അതോ... നീ അറിയും... എന്തായാലും നിന്നെ അവർക്ക് ഇഷ്ടപ്പെട്ടു.. അല്ല പറഞ്ഞു തീർന്നില്ല അവര് ദേ വരുന്നു. നീ തന്നെ ചോദിക്ക്.. " രാവിസർ പറഞ്ഞു കൊണ്ട് പുറകിലേക്ക് കൈ ചൂണ്ടി അവരെ കണ്ടതും അലികയുടെ മുഖത്തു ചിരിവിരിഞ്ഞു... എന്നാലും ചെറിയ ഒരു ഞെട്ടൽ ജീവയും ആരവും അലികയുടെ അടുത്തേക്ക് വന്നു.

ആരവിനെയും ജീവയെയും 😁 കണ്ടവഴി ജാസൂവും സ്വാതീയും അലികയുടെ പുറകിലായി വന്നു നിന്നു. " നിങ്ങളുടെ പ്രൊജക്റ്റ്‌ ആണോ 😄😄.. എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല... സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സന്തോഷമായി ജീവേട്ട., ആരവ് bro.. " അലിക അവളുടെ സന്തോഷം അവരുമായി പങ്കുവച്ചു. " അല്ല നല്ല സന്തോഷം ആണല്ലോ... " ആരവ് " പിന്നല്ലാതെ.... ശെരിക്കും പറഞ്ഞാൽ കുറച്ച് ദിവസം മുൻപ് പ്രൊജക്റ്റ്‌ ഒക്കെ കംപ്ലീറ്റ് ചെയ്ത് golden star ഇൽ നിന്നും വന്നപ്പോ നിങ്ങളെ മിസ്സ്‌ ചെയ്‌തിരുന്നു.. ഇപ്പൊ ഒരു നിങ്ങളുടെ കൂടെ വർക്ക്‌ ചെയ്യാൻ കിട്ടിയപ്പോ സന്തോഷം ആയി...😊😊😊" അലിക " ഞങ്ങളുടെ കൂടെ എന്ന് പറയുന്നതിലും നല്ലത് വിശ്വയുടെ കൂടെ എന്ന് പറയുന്നതാ... " ജീവ " എന്താ 😳😳" അലിക " അതെന്നു വിശ്വയുടെ പ്രൊജക്റ്റ്‌ ആണ് ഇത്... " ആരവ് ചിരിച്ചുകൊണ്ട് പറഞ്ഞു " ഇത് ഒരുമാതിരി സന്തോഷം ആയിപോയി..😲😲🙄🙄"

" ഇപ്പൊ അവനും നീയും തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ.... പിന്നെന്താ... " ജീവ ശരിയാണല്ലോ.. പിന്നെന്തിനാ ഞാൻ വെറുതെ ഡെസ്പ് ആവുന്നേ ( അലിക ആത്മ..) " എനിക്ക് കുഴപ്പം ഒന്നും ഇല്ല.. നിങ്ങളും ഉണ്ടാവില്ലേ... " അലിക.. " പിന്നെ.. ഞങ്ങൾ ഉണ്ടാവും.... അല്ല ദാ വരുന്നു... വിശ്വ.. " ആരവ് അത് പറഞ്ഞതും അലികയും സ്വാതീയും ജാസൂവും തിരിഞ്ഞു നോക്കി.. വിശ്വ അവരെ നോക്കി ചിരിച്ചു. " അലിക പുതിയ വർക്കിലേക്ക് സ്വാഗതം... " വിശ്വ കൈ നീട്ടികൊണ്ട് പറഞ്ഞു. " thank u സർ " അലിക ചിരിച്ചുകൊണ്ട് വിശ്വക്ക് തിരിച്ചും കൈ കൊടുത്തു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story