ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 13

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

വിശ്വയുടെ വില്ലയുടെ ഹൌസ് വാമിംഗ് ന് പോകാൻ റെഡി ആവുകയാണ് അലികയും അലീനയും.. " ഡീ അലീനെ എങ്ങനെ ഉണ്ട് ഞാൻ ഈ ഡ്രസ്സ്‌ ഇട്ടിട്ട്....😄" അലിക വിശ്വ വാങ്ങിക്കൊടുത്ത ക്രോപ് ടോപ്പും skirt ഉം ഇട്ടുകൊണ്ട് അലീനയോട് ചോദിച്ചു. " പിന്നെ സൂപ്പർ അല്ലേ..... പാവാട ഇത്തിരികൂടി കേറ്റി വയ്ക്ക് അല്ലെങ്കിൽ വയറു കാണും... പിന്നെ എന്റെ എങ്ങനെ ഉണ്ട്... " അലീന " സൂപ്പർ ആയിട്ടുണ്ട്......👌👌"അലിക അവരുടെ ഒരുക്കം ഒക്കെ കഴിയാറായപ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. അലിക പോയി ഡോർ തുറന്നു. " ജാസു.... സ്വാതി.... " അലിക അവരെ കെട്ടിപിടിച്ചു.. " ഡീ കെട്ടിപിടിച്ചു എന്റെ ഡ്രസ്സ്‌ ചുള്ക്കല്ലേ ഡീ .... നാല് ആള് കാണാൻ ഉള്ളതാ. " ജാസു അലികയെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു. " നിന്നെ സമ്മതിക്കണം..... ജാസു... " അലിക കൈ എടുത്ത് കൂമ്പി " അതേ ഒരു കാര്യം പറഞ്ഞേക്കാം.... കഴിഞ്ഞ ദിവസം നീ ആ പുതിയ അവതാരത്തെ പരിചയ പെടുത്തി തന്നില്ലായിരുന്നു... ആ ആരവ് സാർ നെ.... ഇന്ന് എന്തായാലും പരിചയ പെടുത്തണം കേട്ടോ... "

ജാസുന്റ പറച്ചിൽ കേട്ട് അലികയും സ്വാതീയും അന്ധം വിട്ട് നിന്നു. അപ്പോഴാണ് ആനി അങ്ങോട്ട് വന്നത് " നിങ്ങൾ എപ്പോ വന്നു 😄.. " ആനി " ഇപ്പോൾ വന്നോളു ആന്റി... ഇന്നലെ ഇവള് വിളിച്ചപ്പോ പറഞ്ഞിരുന്നു ഒരുമിച്ച് പോകാന്നു അതാ ഇങ്ങോട്ട് നേരെ പോന്നത്... "സ്വാതിക പറഞ്ഞു. "ആന്റി യും അങ്കിളും വരുന്നില്ലേ.." ജാസൂ " വരുന്നുണ്ട്. ചേട്ടൻ വന്നിട്ട് ഒരുമിച്ച് വന്നോളാം..നിങ്ങൾ ഇരിക്ക്.. ഞാൻ കുടിക്കാൻ എന്ധെങ്കിലും എടുക്കാം... " അതും പറഞ്ഞുകൊണ്ട് ആനി അടുക്കളയിലേക്ക് പോയി. പിന്നെ നാലുപേരും ഒരുമിച്ച് റെഡി ആയി... ആനി കൊണ്ടുവന്ന ജ്യൂസും കുടിച്ച് അവർ വിശ്വയുടെ വീട്ടിലേക്ക് ഇറങ്ങി. അവിടുത്തെ functions ന്റെ എല്ലാം ചുമതല ഇവന്റ് മാനേജ്മെന്റ്നെ ഏല്പിച്ചത് കൊണ്ട്.. ഒരു കാര്യവും വീട്ടുകാർക്ക് നോക്കേണ്ടതില്ല.. എന്നാലും വിശ്വയും ജീവനും ആരവും ഒക്കെ മൊത്തത്തിൽ ഓടി നടപ്പുണ്ട്.

വിശ്വ ഒരു മെറൂൺ ഷർട്ട്‌ with ബ്ലാക്ക് കോട്ട് and ബ്ലാക്ക് പാന്റ്. ജീവ ഒരു ബ്ലൂ ഷർട്ടും ബ്ലാക്ക് കോട്ട് and പാന്റ്, ആരവ് ഒരു ഡാർക്ക്‌ ഗ്രീൻ ഷർട്ട്‌ with ബ്ലാക്ക് കോട്ട് ആൻഡ് പാന്റ്... വിശ്വ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന വന്നപ്പോഴാണ് ഗാർഡനിൽ ജീവയോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന അലികയേയും അലീനയെയും ജാസ്മിനെയും സ്വാതികയെയും കാണുന്നത്. " ആഹ് നേരത്തെ വരണം എന്ന് പറഞ്ഞിട്ട് ഒക്കെ തുടങ്ങാറായപ്പോൾ ആണോ വരുന്നത്... " വിശ്വ അലികയോടായി ചോദിച്ചു " അത് പിന്നെ.... നിങ്ങളുടെ എല്ലാവരുടെയും റിലേറ്റീവ്സ് ഒക്കെ ഉണ്ടാവുമല്ലോ അതാ വെറുതെ വന്നു പോസ്റ്റ്‌ ആവണ്ടല്ലോ എന്ന് വിചാരിച്ച് വരാതെ ഇരുന്നത്... " അലിക " മ്മ് എന്തായാലും എല്ലാവരെയും കാണാൻ ഭംഗി ആയിട്ടുണ്ട്... " വിശ്വ അവരോടായി പറഞ്ഞു. " നിന്റെ ഭാര്യയെ കാണാൻ ഭംഗി ആയുട്ടുണ്ട് എന്ന് എടുത്ത് പറയാൻ പറ്റാഞ്ഞിട്ടല്ലേടാ എല്ലാവരും എന്ന് ചേർത്തത്... " ജീവ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു വിശ്വ ജീവയെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. " എന്ന നിങ്ങൾ അകത്തേക്ക് ചെല്ല്.... ഞങ്ങൾക്ക് കുറച്ച് പണി ഉണ്ട് "

അതും പറഞ്ഞുകൊണ്ട് വിശ്വയെ കൂട്ടി ജീവ പോയി " എന്തൊരു വലിയ വീട് ആണല്ലേ.... ഈ വിശ്വാസറിനു മാത്രം താമസിക്കാൻ ആണോ ഇത്രയും വലുത്.. " ജാസു വീട് മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്‌തുകൊണ്ട് പറഞ്ഞു.  " പൈസ ഉണ്ടെങ്കിൽ മോളെ ഇതല്ല ഇതിലും വലുത് പണിയാം.. " അലിക ജാസുനെ നോക്കി പറഞ്ഞു. " വാ നമുക്ക് അകത്തു പോയി നോക്കാം... " സ്വാതിക അതും പറഞ്ഞുകൊണ്ട് അലീനയെയും വലിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി പുറകെ അലികയും ജാസൂവും. ഹാളിൽ ജീവയുടെയും ആരവിന്റെയും അമ്മമാർ ഇരുപ്പുണ്ട് അടുത്തായി വിശ്വയുടെ അമ്മയും അനിയത്തിയും. അച്ഛൻമാരെല്ലാവരും ബിസിനസ്‌ ടൂറിൽ ആയത് കൊണ്ട് അവിടെ ഇല്ല. വിശ്വയുടെയും ആരവിന്റെയും ജീവയുടെയും കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളും ഉണ്ട്. ലികയും കൂട്ടരും അവിടെമൊത്തം കണ്ട് കറങ്ങി അടിച്ചുനടന്നപ്പോഴാണ് രവിയെയും പ്രിയയെയും കണ്ടത്. പിന്നെ അവരുമായി കത്തി വച്ചുകൊണ്ടിരുന്നു. " അലിക.... " കൂട്ടത്തിൽ വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുന്ന അലികയെ വിശ്വ വിളിച്ചു "എന്താ.... വിശ്വ സർ..."

അവൾ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു. " താൻ എന്താടോ നേരത്തെ വരാഞ്ഞേ... ഞാൻ രാവിലെ പാലുകാച്ചിന്റെ സമയത്ത് താൻ വരുമെന്ന് പ്രതീക്ഷിച്ചു. അതാ പിന്നെ വിളിക്കാതിരുന്നേ...പിന്നെ താൻ സുന്ദരി ആയിട്ടുണ്ട്... " വിശ്വ അലികയോട് പറഞ്ഞു. " ആണോ.. Thank u. പിന്നെ വരാതിരുന്നത് നേരത്തെ പറഞ്ഞ കാരണം കൊണ്ടാണ്... സാറിന്റെ ഒക്കെ ഫാമിലി ഉള്ളപ്പോ... വെറുതെ വന്നു ഇവിടെ നിൽക്കണ്ടല്ലോ എന്ന് വിചാരിച്ച.. " അലിക " മ്മ്മ് അതും ശെരിയ... എന്ന താൻ ചെല്ല്.. എനിക്ക് കുറച്ച് പണി ഉണ്ട്.. " അതും പറഞ്ഞ് വിശ്വ അവിടുന്ന് പോയി. ജീവ സെമ്പകത്തിന്റെ കാൾ കണ്ടപ്പോൾ അതെടുത്ത് സെമ്പകത്തെ രണ്ട് വഴക്കും പറഞ്ഞ് ഫോൺ ഓഫ്‌ ചെയ്ത് നടന്നതും ആരെയോ കൂട്ടിയിടിച്ചു താഴെ വീണു. ജീവ ചാടി എണീറ്റ് താഴെ കിടന്ന പെൺകുട്ടിയെ പിടിച്ച് എണീപ്പിച്ചു. " സോറി... കണ്ടില്ല... " ജീവ ആ പെൺകുട്ടിയോടായി പറഞ്ഞു " അത് കുഴപ്പം ഇല്ല...😄"

പെൺകുട്ടി മറുപടി പറഞ്ഞു. " തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... നല്ല പരിചയം തോന്നുന്നു.... സൗണ്ടും നല്ല പരിചയം തോന്നുന്നു. " 🤔🤔🤔ജീവ എന്തോ ഓർത്തുകൊണ്ട് പറഞ്ഞു " ആ തോന്നും തോന്നും... നിനക്ക് എല്ലാ പെൺപിള്ളേരെ കാണുമ്പോളും എവിടെങ്കിലും വച്ച് കണ്ടത് പോലെ തോന്നുമല്ലോ അതെന്താ... " പുറകിൽ നിന്ന് ആരവാണ് മറുപടി പറഞ്ഞത് ഇവനെ ഇന്ന് ഞാൻ 😬😬ജീവ പല്ലുകടിച്ചു കൊണ്ട് ആരവിനെ നോക്കി " അതല്ലടാ... കാര്യമായിട്ട് പറഞ്ഞതാ 😁😁" ജീവ ആരവിനോട് പറഞ്ഞു " നീ ഇവളെ കാണാൻ ഒരു വഴിയും ഇല്ല... ഇവള് എന്റെ അപ്പച്ചിയുടെ മോളാ.. പേര് നയന... "ആരവ് നയനയെ പരിചയ പെടുത്തി " ആ നിങ്ങൾ പറയാറുള്ള നയന.. ഞാൻ പറഞ്ഞില്ലേ ഞാൻ ശബ്ദം കെട്ടിട്ടുണ്ടെന്നു 😄😄ഞാൻ ജീവ.... " " ആരവ് പറയാറുണ്ട്.. നിങ്ങളെ കുറിച്ചൊക്കെ നമ്മൾ ഒന്ന് രണ്ട് വട്ടം സംസാരിച്ചിട്ടുണ്ടല്ലോ ... Any way...Nice to meet you... "

നയന ജീവക്കു നേരെ കൈ നീട്ടി. ജീവ കൈ കൊടുത്തു. " എന്ന ശെരി പിന്നെ കാണാം " ജീവ ആരവിനെയും വിളിച്ചുകൊണ്ടു പോയി. നേരം കടന്നുപോയി കൊണ്ടിരുന്നു. ആളുകൾ ഒക്കെ വന്നു കഴിഞ്ഞു. വിശ്വ അതിനിടയിൽ അലികയെ അന്നെഷിച്ച് നടന്നപ്പോൾ ആണ് ഏതോ ഒരു കാറ്ററിംഗ് ബോയോട് അലിക സംസാരിച്ച് നിൽക്കുന്നത് കണ്ടത്. എന്നാൽ അവന്റെ കൂടെയുള്ള ഒരുത്തന്റെ കണ്ണ് അലികയുടെ ശരീരത്തിൽ കൂടി ഓടിനടക്കുന്നത് കണ്ട വിശ്വക്ക് അവനെ കൊല്ലാനുള്ള ദേഷ്യം നൊരഞ്ഞു പൊങ്ങി. ഈ സമയത്ത് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ വിശ്വ അലീനയെ വിളിച്ച് അലികയോട് അകത്തേക്ക് വരാൻ പറഞ്ഞ് അലികയുടെ അടുത്തേക്ക് വിട്ടു. അലീന വന്ന്‌ പറഞ്ഞതനുസരിച്ച് അലിക വീടിനകത്തേയ്ക്ക് കയറി പോയി. പെട്ടന്നാണ് ആരോ അലികയെ വലിച്ച് റൂമിലേക്ക് ഇട്ടു. അലിക തല ഉയർത്തി നോക്കിയപ്പോൾ മുമ്പിൽ വിശ്വ നിൽക്കുന്നു. " എന്താ വിശ്വസർ... ഇത്... മനുഷ്യനെ പേടിപ്പിച്ചു കളയൂലോ... " അലിക ഒരു ശ്വാസം എടുത്തുകൊണ്ടു പറഞ്ഞു

. " അലിക... നേരെ ചൊവ്വേ ഡ്രസ്സ്‌ ഇടാൻ അറിയില്ലെങ്കിൽ ഇതൊന്നും വലിച്ച് കേറ്റി ഇടരുത് മനസ്സിലായോ... " വിശ്വയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി " എന്താ...😬" അലിക ചോദിച്ചു. " മറ്റുള്ളവരുടെ മുമ്പിൽ പോയി സംസാരിക്കാൻ ഒക്കെ നിൽക്കുമ്പോൾ നമ്മുടെ ഡ്രെസ്സിങ്ങും appearance ഒക്കെ നോക്കിയിട്ട് വേണം പോയി നിൽക്കാൻ... അല്ലാതെ....... " വിശ്വ മുഴുവൻ പറയാതെ നിർത്തി " ഞാൻ സംസാരിക്കാൻ ആരുടെ അടുത്ത് പോയി നിന്നിട്ടില്ല.. എന്നോട് ഇങ്ങോട് വന്ന്‌ സംസാരിച്ചതാ... പിന്നെ ഈ ഡ്രസിനെ കുറിച്ച് പറഞ്ഞല്ലോ ഇത് ഞാൻ വാങ്ങിയതല്ല നിങ്ങൾ തന്നെ വാങ്ങി തന്നതാ.. " അലികയുടെ ആ പറച്ചിൽ കൂടി കേട്ടപ്പോൾ വിശ്വക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല വിശ്വ അലികയുടെ ഇടുപ്പിൽ പിടിച്ച് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി " what's wrong with you, mr. Vishwadev 😠" അവന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ അലിക കുറച്ച് ദേഷ്യത്തിൽ ആണ് ചോദിച്ചത് " did you know what happened to me 😠😠" " എന്താ 😠😠😠" അലിക ഒന്നുകൂടി ദേഷ്യ പെട്ടു " നി സംസാരിച്ചുകൊണ്ട് നിന്നവന്റെ കൂടെ നിന്നവൻ നോക്കിയത് നിന്റെ ശരീരത്തിൽ ആണ്...

കാരണം അതിനുള്ള സാഹചര്യം നീ ഒരുക്കിയിട്ടാണ്.. " അതും പറഞ്ഞുകൊണ്ട് വിശ്വ അവളുടെ skirt പിടിച്ച് മുകളിലേക്ക് വലിച്ച് ഇട്ടുകൊണ്ട് ടോപ് താഴ്ത്തി അവളുടെ വയറുഭാഗം മറച്ചു. എന്നിട്ട് അവൻ അവളിൽ നിന്ന് കൈകൾ പിൻവലിച്ചു.വിശ്വ കുറച്ച് മാറി നിന്നു. അലിക പതിയെ റൂമിൽ നിന്നും വാതിൽ ലക്ഷ്യമാക്കി നടന്നു. എന്നാലും ഞാൻ എന്തിനാ ഇങ്ങനെ ദേഷ്യപ്പെട്ടത് എന്റെ നല്ലതിന് വേണ്ടി അല്ലേ വിശ്വ സാർ എന്നോട് ഇങ്ങനെ പെരുമാറിയത് എന്നിട്ട് ഞാനോ അത് മനസിലാക്കിയില്ല അലികയുടെ മനസ്സിൽ കുറ്റബോധം ഉരുണ്ടു കൂടി. ഡോറിന്റെ അരികിൽ എത്തിയപ്പോൾ അലിക പയ്യെ തിരിഞ്ഞുനോക്കി " ദേവേട്ടാ.... " 😒അലിക " എന്താ 😠" വിശ്വയുടെ ദേഷ്യം അപ്പോഴും കെട്ടടങ്ങിയില്ല " sorry.. " " ഓ 😏" വിശ്വ അലിക വേഗം വിശ്വയുടെ അടുത്തേക്ക് തിരികെ ചെന്ന് വിശ്വക്ക് അഭിമുഖം ആയി നിന്നു. " ദേവേട്ടാ... Sorry.... ഞാൻ ഇനി ശ്രദ്ധിച്ചോളാം... Promise.. "

അലിക വിശ്വയെ നോക്കി പറഞ്ഞു. വിശ്വ ഒന്ന് ചിരിച്ചു എന്നിട്ട് കാബോർഡിൽ നിന്നു ഒരു ഗോൾഡൻ കളറിൽ ഉള്ള ഷാൾ എടുത്ത് അലികക്ക് കൊടുത്തു. " ഇന്നാ ഇത് ഇട്ടോ... " " ഇതൊക്കെ ഇവിടെ സ്റ്റോക്ക് ആണോ..അതും ഈ ബാച്ച്ലേഴ്‌സ് മാത്രം താമസിക്കുന്ന സ്ഥലത്ത്.. " അലിക ചിരിച്ചുകൊണ്ട് ചോദിച്ചു. " ഞാൻ ഇതു വിനയക്ക് വാങ്ങി വച്ചതാ... ഇനി ഇത് താൻ എടുത്തോ " അതും പറഞ്ഞുകൊണ്ട് നിൽക്കാല ആരവ് തള്ളി തുറന്നു അകത്തേക്ക് വന്നു. " നിന്നെ അന്നെഷിച്ചു എവിടെ ഒക്കെ നടന്നതാ ഞാൻ...😬😬😬അപ്പൊ നീ ഇവിടെ romace കളിച്ചു നിക്കുന്നോ " ആരവ് " എന്താടാ... എന്താ കാര്യം... " വിശ്വ " വാ അളിയാ വാ... ഞാൻ കണ്ടെടാ... എന്റെ ഷർട്ട്‌ ഒരു ഉളുപ്പും കൂടാതെ കീറി കളഞ്ഞവളെ... "ആരവ് വിശ്വയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു " അത് കഴിഞ്ഞ വർഷം സംഭവിച്ചതല്ലേ... അതും ഒരു ഷർട്ട്‌.. ഇതിനൊക്കെ പ്രശ്നം ഉണ്ടാക്കണോ " അലിക ആരവിനോട് ചോദിച്ചു. " എനിക്ക് ജീവ വാങ്ങി തന്നതാ.... അതും കോസ്‌ലി... അത് പോട്ടെ ആ പെണ്ണ് അന്ന് എന്നെ കണ്ട് ഒരു sorry പോലും പറഞ്ഞില്ല... വിടില്ല ഞാൻ വിടില്ല.... വാടാ വിശ്വ...

അവൾ അവിടെ നിൽപ്പുണ്ട്.. " ആരവ് അതും പറഞ്ഞുകൊണ്ട് വിശ്വയെ വിളിച്ചുകൊണ്ടു പോയി പുറകെ അലികയും. ആരവ് അവിടെ കൂടി നിൽക്കുന്ന പെൺപിള്ളേരുടെ നേരെ കൈ ചൂണ്ടി കാട്ടി " ഞാൻ പറഞ്ഞവള് ആ കൂട്ടത്തിൽ ഉണ്ട്... " ആരവ് പറഞ്ഞു. അപ്പോഴാണ് അലിക അവിടെ നിൽക്കുന്ന സ്വാതിയെയും ജാസൂവിനെയും അലീനയെയും വിളിച്ചത് അവർ അലികയുടെ അടുത്തേക്ക് വന്നതും ആരവിന്റെ നോട്ടം അവരിലേക്ക് ആയി.. ആരവിനെ കണ്ടതും മൂവരിൽ ഒരാൾ പരിങ്ങാൻ തുടങ്ങി.😟😟😟 " ഇവളാണ്... ഇവളാണ് എന്നെ എസ്‌കേലേറ്ററിൽ നിന്നും ഉന്തിയിട്ടതും എന്റെ ഷർട്ട്‌ കീറിയതും " അതും പറഞ്ഞ് ആരവ് കൈ ചൂണ്ടി " അലീന നീയോ 😳😳" അലിക അറിയാതെ ചോദിച്ചുപോയി " ചേച്ചി അറിയാതെ പറ്റിപ്പോയി.. " അലീന ആകെ പെട്ടുപോയി. അവിടേക്ക് വന്ന ജീവയും അവിടെ നിന്ന വിശ്വയും ജാസൂവും സ്വാതീയും ഒക്കെ ഒരു എക്സ്പ്രഷനും ഇല്ലാതെ നിന്നു. അലിക ആണെങ്കിൽ ആരവ് ദേഷ്യപ്പെട്ട് കാണുന്നത് ആദ്യമായി ആയത് കൊണ്ട് ആ ഷോക്കിൽ ആണ് അവൾ. " അലീന എന്താ ഉണ്ടായേ.... "

അലിക അലീനയോട് ചോദിച്ചു " ചേച്ചി... ചേച്ചിക്ക് അറിയാലോ എനിക്ക് എസ്‌കേലേറ്ററിൽ കയറാൻ പേടി ആണെന്ന്. കഴിഞ്ഞ വർഷം നിമ്മി എന്നെയും കൂട്ടി മാളിൽ പോയി അന്ന് അവൾ നിർബന്ധിച്ച് എസ്‌കേലേറ്ററിൽ കയറ്റി മുകളിൽ ചെന്ന് ഇറങ്ങാൻ നേരം എനിക്ക് ബാലൻസ് പോയി ഞാൻ പെട്ടന്ന് അവിടെ നിന്ന ഒരാളെ പിടിച്ചു ആയാലും ബാലൻസ് തെറ്റി എന്റെ അടുത്തേക്ക് ചാഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി അവിടെനിന്ന് ഉരുണ്ട് ഉരുണ്ട് താഴെ വന്ന് വീണു. എന്റെ മേലെ ആണ് ഈ സാർ വന്ന് വീണത് ഞാൻ എണീക്കാൻ നോക്കിയതും വീണ്ടും ഒന്നുകൂടി വീണു പക്ഷേ വീണപ്പോ ഈ സാറിന്റെ ഷർട്ടിലാണ് പിടി കിട്ടിയത് അത് കീറിപ്പോയി.. ഞാൻ വീണ്ടും വീണ ദേഷ്യത്തിലും എന്റെ കൈ മുട്ട് ഇടിച്ചു വീണതിന്റെ വേദനയിലും ഈ സാറിനെ അവിടെ ചീത്തവിളിച്ചിട്ടാ പോന്നത്.. "ഇത്രയും പറഞ്ഞുകൊണ്ട് അലീന എല്ലാവരെയും നോക്കി. ജീവക്കും വിശ്വക്കും ചിരി വരുന്നുണ്ടെങ്കിലും ആരവിന്റെ മുഖം കണ്ടിട്ട് അത് ഒതുക്കി പിടിച്ചു 🤭🤭 അവസാനം അലീന തന്നെ ആരവിനോട് ക്ഷമ പറഞ്ഞു. അലിക അവളെ കൊണ്ട് പറയിപ്പിച്ചു.

അങ്ങനെ ആ പ്രശ്നം ഒക്കെ solve ആയി .അലീനയും ആരവും തമ്മിൽ ഉള്ള പ്രശ്നം വിശ്വയും ജീവയും തമ്മിൽ ഇടപെട്ടു തീർത്തു. വിശ്വയും ജീവയും ആരവും കൂടി അവരുടെ ഗസ്റ്റ്കളെ സ്വീകരിക്കാൻ പോയി. അലിക അവിടെയുള്ള ബാൽകണിയിൽ പോയി കുറച്ച് നേരം പുറത്തേക്ക് നോക്കി നിന്നു. " hai അലിക വിശ്വദേവ് " ബാക്കിൽ നിന്നും ആരോ അങ്ങനെ വിളിച്ചത് കേട്ട് അലിക പെട്ടന്ന് തിരിഞ്ഞുനോക്കി " hai ഞാൻ നയന... ആരവിന്റെ അപ്പച്ചിയുടെ മോള് ആണ്. " " എന്നെ എങ്ങനെ അറിയാം..🙄🙄" അലിക സംശയത്തോടെ ചോദിച്ചു " പിന്നെ എന്റെ വിശ്വയുടെ ഭാര്യയെ ഞാൻ അറിയണ്ടേ... അവരെ മൂന്ന് പേരെ കൂടാതെ എനിക്ക് കൂടി അറിയാം ഇതൊക്കെ.. ഞാനും വിശ്വയും ഒരു മനസായി കഴിയുന്നവരാ.. മനസ്സിലായോ അലിക വിശ്വദേവ്.. " നയന അലികയുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. " എന്നെ അങ്ങനെ വിളിക്കല്ലേ... ആരെങ്കിലും കേട്ടാൽ ശരിയാവില്ല "

അലിക കുറച്ച് ഗൗരവത്തോടെ നയനയോട് പറഞ്ഞു. " താൻ പേടിക്കണ്ടടോ... ഞാൻ ആരോടും പറയില്ല... ഞാൻ ചുമ്മാ തന്റെ പ്രതികരണം എന്താണെന്ന് ടെസ്റ്റ്‌ ചെയ്യാൻ വിളിച്ചതല്ലേ.എന്നോട് ദേഷ്യം ഒന്നും കാണല്ലേ... " നയന ചിരിച്ചുകൊണ്ട് പറഞ്ഞു. അലികയും ഒന്ന് ചിരിച്ചു. " അല്ല ഇത്ര കൂട്ടായിട്ട് എന്താ... വിശ്വ സാറിനെ സഹായിക്കാൻ രജിസ്റ്റർ മാര്യേജ് ചെയ്യാതെ ഇരുന്നത്.... വിശ്വ സാറിന്റെ കാര്യങ്ങൾ ഒക്കെ അറിയുന്ന ആളല്ലേ... എന്താ ആരവ് bro സമ്മചിച്ചില്ലേ സ്വന്തം ആൾക്കാരെ പ്രശ്നത്തിൽ തള്ളിയിടാൻ " അലിക ഒരു മുഖവരയും ഇല്ലാതെ ചോദിച്ചു. " താൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായി.. വിശ്വയും ജീവയും കഴിഞ്ഞിട്ടേ എനിക്ക് പോലും ആരവിന്റെ ജീവിതത്തിൽ ഒരു സ്ഥാനം ഒള്ളു. ഒരു സഹോദരൻ എന്ന നിലയിൽ ആരവ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. എന്നാൽ അവനു ആദ്യം വിശ്വയും ജീവയും ആണ് മുഖ്യം എനിക്കും അതിൽ സന്തോഷം ഒള്ളു.. പിന്നെ താൻ പറഞ്ഞില്ലേ എന്തുകൊണ്ടാണ് എന്നെ വിശ്വയെ സഹായിക്കാൻ സമ്മതിക്കാഞ്ഞത് എന്നറിയാമോ..

അതിലും വലിയ പണി ആണ് എനിക്ക് തന്നത് ശത്രു രാജ്യത്തിന്റെ കോട്ടയിൽ ആയിരുന്നു ഞാൻ പിടിക്ക പെടാതെ പിടിച്ചുനിക്കാൻ കുറെ കഷ്ടപ്പെട്ടു. അത്രയും ഹെവി risk ആണ് എനിക്ക് എന്റെ ആങ്ങള തന്നത്. നീ ലക്കി അല്ലേ.. നിന്നെ protect ചെയ്യാൻ നിന്റെ ചുറ്റിനും എല്ലാവരും ഉണ്ട്.. വിശ്വ വരെ നിന്റെ കൂടെ ഉണ്ട് നിനക്ക് സംരക്ഷണം ആയിട്ട്.. എനിക്ക് അങ്ങനെ ഒരു സംരക്ഷണ വലയവും ഉണ്ടായിരുന്നില്ല .. എനിക്ക് ആരവിനെ പോലെ തന്നെയാ വിശ്വയും." നയന അതും പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു. അലിക വേഗം നയനയെ കെട്ടിപിടിച്ചു. " sorry ഞാൻ അറിയാതെ പറഞ്ഞതാ... ഞാൻ പെട്ടന്ന് എന്റെ അവസ്ഥ മാത്രം ഓർത്തു പോയി... " " അലിക സാരമില്ലടോ... വരദയെ ഒതുക്കിയാൽ ഒക്കെ ശരിയാവും പെണ്ണുങ്ങൾക്ക് തന്നെ ഒരു അഭമാനം ആണ് അവൾ "നയന ദേഷ്യം കൊണ്ട് കൈ ചുരുട്ടി " അല്ല... എന്തായിരുന്നു അവിടെ ശത്രു രാജ്യത്ത് തന്റെ റോൾ... " അലിക ചിരിച്ചുകൊണ്ട് ചോദിച്ചു " അതൊക്കെ ഉണ്ട്... എന്തായാലും എന്റെ ജോലി കഴിഞ്ഞു. ഇന്ന് താൻ വീട്ടിൽ പോകുന്നതിനു മുൻപ് ഞാൻ പറയാം എന്താണെന്നു "

നയന അവർ വീണ്ടും സംസാരിച്ചുകൊണ്ട് ഇരുന്നു. പെട്ടന്നാണ് music play ചെയ്യുന്ന ശബ്ദം കേട്ടത് അലികയും നയനയും പുറത്തേക്ക് ചെന്നു. അവിടെ ഗാർഡനിൽ വയലിൻ🎻 പിടിച്ച് ആരവ് നിക്കുന്നു. കീബോർഡ് play🎹 ചെയ്തുകൊണ്ട് ജീവ യും മൈക്ക് 🎤പിടിച്ചുകൊണ്ടു വിശ്വയും. അലിക സംശയത്തോടെ നയനയെ നോക്കി 🙄 " അവർ ബോർഡിങ്ങിൽ പഠിച്ച സമയത്ത് എന്ധെങ്കിലും എക്സ്ട്രാ ക്ലാസ്സ്‌ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നു. ആരവ് വയലിൻ പഠിച്ചു. ജീവ കീബോർഡ് വായിക്കാൻ വിശ്വ പാടാൻ.. ജീവയും ഞാനും ഇന്നാണ് കാണുന്നത് രണ്ട് വർഷം ജീവ പുറത്ത് പഠിക്കാൻ പോയപ്പോഴാ ഞാനും വിശ്വയും കൂട്ടായത് ഞങ്ങൾ ഒരുമിച്ച മMBA ചെയ്‌തത്‌ .. ഞാൻ തിരിച്ച് സ്റ്റേറ്റ്സിലേക്ക് പോയപ്പോൾ ആണ് ജീവ വന്നത് . ഫോണിൽ കൂടി ഞാൻ ജീവയോട് ഞാൻ സംസാരിച്ചിട്ടുണ്ട് ഒന്നോ രണ്ടോ തവണ." നയന പറഞ്ഞു നിർത്തി അപ്പോഴേക്കും music ഉയർന്ന് തുടങ്ങി. 🎶🎶🎶🎶🎶🎶 തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലെ എൻ പൂവൽ കനവിൽ തഴുകാൻ വരൂ വാർ തിങ്കൾ മായും രാവിൻ കൊമ്പിൽ ചിറകേറി നീ....

പുലർ വെയിൽ മലർ തരു (വിശ്വ അത്രയും പാടിക്കൊണ്ട് ജീവയെ നോക്കി ) നിൻ പീലി കണ്ണിൽ മിന്നി കാണും പൊൻ താരാജാലം ചിരി തൂക്കിയോ നിറമേഴും മിന്നും മഴവിൽ പടവിൽ അണയാമെന്നും തളിർ മുകിൽ കുളിർ തൊടാൻ (ജീവ അത്രയും പടി കൊണ്ട് ആരവിനെ നോക്കി.. ) ഒരു സ്വപ്നം കാണും പോലെ.. ഓഹോ... ഹേ.. പുതു സ്വർഗം ചേരും പോലെ അരികിൽ ആരോ അഴക് ചൂടി... വിരിയവേ... ഞാനും പൂങ്കാറ്റയ് മേയുന്നോ.... തുമിന്നൽ തൂവൽ...... (പിന്നെ അവർ ഒരുമിച്ച് വീണ്ടും പടി ) പിന്നെ വിശ്വയാണ് തുടങ്ങിയത് 👇 മഴ നുള്ളും തുള്ളികൾ കരളോ റാം വീഴവേ നിനവകേ നിൻ മുഖം മാത്രമായ്... പകലാഴും സന്ധ്യകൾ.. കുടയുന്നോ വാനിലായ്.... കുങ്കുമം... പ്രണയമായ്‌ ( വിശ്വ ഈ വരികൾ പാടികൊണ്ട് തിരഞ്ഞത് അലികയെ ആണ് അവസാനം അവളിൽ കണ്ണെത്തിയപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവന്റെ കണ്ണുകൾ വിടർന്നു. അവന്റെ ചിരി കണ്ടപ്പോൾ അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു. പിന്നീട് അവൻ പാടി തുടങ്ങിയത് അവളുടെ കണ്ണിൽ നോക്കിയാണ് )

അറിയാതെ എന്നോ നീ എന്റെ ജീവന്റെ നിഴലായ് മാറി പറയാതെ എന്നാളും ഓമൽ താരാട്ടായ് നെഞ്ചിൽ ആലോല മുണരുന്നുവോ... (അവൻ അവളിൽ തന്നെ ലയിച്ചാണ് അത് പാടിയത് ) .🎶🎶🎶🎶🎶🎶🎶 അവർ പാടി നിർത്തിയതും അവിടെ നിന്നവർക്കെല്ലാം അത്ഭുതം ആയിരുന്നു. എല്ലാവരും കൈകൾ അടിച്ച് അഭിനന്ദിച്ചു. ഇടക്ക് ഇടക്ക് ജീവയുടെ ലുക്ക്‌ നയനയുടെ അടുത്തേക്ക് പോയി കൊണ്ടിരുന്നു. അത് അറിഞ്ഞവണ്ണം നയന ചിരിച്ചും കൊടുത്തു 😄😄 ഇടക്ക് ആരവ് അലീനയെ കാണുമ്പോൾ ഒരു ലോഡ് പുച്ഛം ഏറിയും 😏😏അവളും വിട്ടുകൊടുത്തില്ല ജാസൂവും സ്വാതീയും ഒക്കെ പാട്ടിൽ ലയിച്ച് അലികയുടെ തോളിൽ തൂങ്ങി നിക്കുന്നു. " ഡി കഴിഞ്ഞെടി എന്റെ ദേഹത്തു നിന്നു മാറടി " അലിക രണ്ടെണ്ണത്തിനെയും തട്ടി വിളിച്ചു. അലികയുടെ അപ്പനും അമ്മയും അപ്പോഴേക്കും എത്തിയിരുന്നു. കൊടുവന്ന ഗിഫ്റ്റ് വിശ്വക്ക് കൊടുത്തു. ഫുഡ്‌ കഴിക്കണ്ട സമയം ആയപ്പോൾ അലികയുടെ അപ്പനും അമ്മയും പ്രിയമാഡവും രവി സാറും വേഗം പോയി. സമയം വൈകും എന്നറിയാവുന്നത് കൊണ്ട് സ്വാതീയും ജാസൂവും അലികയുടെ വീട്ടിൽ കിടക്കാൻ ആണ് തീരുമാനിച്ചത്..

തിരക്കെല്ലാം കുറഞ്ഞപ്പോൾ വിശ്വയുടെയും ജീവയുടെയും ആരവിന്റെയും നയനയുടെയും കൂടെ അലികയും ടീമും ഇരുന്നു. ഭക്ഷണം ഒക്കെ കഴിഞ്ഞ് അലിക ഒക്കെ പോകൻ ഒരുങ്ങിയപ്പോൾ ആണ് നയന അലികയെ വിളിച്ചത്. സ്വാതിയെയും ജാസൂവിനെയും അലീനയെയും ഗാർഡനിൽ ആക്കികൊണ്ട് നയനയുടെ പിറകെ അലിക ചെന്നു. ഹാളിലേക്ക് കയറ്റിയപ്പോൾ അവരുടെ ബന്ധുക്കൾ ഇരിക്കുന്നത് കണ്ടു അലിക നയനയെ നോക്കി. നയന കണ്ണ് ചിമ്മി കാണിച്ചു. നയന വിശ്വയുടെ അനിയത്തിയെ അലികക്ക് പരിചയ പെടുത്തി കൊടത്തു. എന്നിട്ട് അലികയേയും കൊണ്ട് വിശ്വയുടെ റൂമിലേക്ക് പോയി അവിടെ ജീവയും ആരവും വിശ്വയും ഉണ്ടായിരുന്നു. അലികയേയും മുറിയിൽ കയറ്റിയ ശേഷം നയന ഡോർ ലോക്ക് ചെയ്ത് ബെഡിൽ അലികക്ക് അടുത്ത് വന്നിരുന്നു. " ഇന്ന് വരദ വരും എന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്... പക്ഷേ എന്തുകൊണ്ടോ വന്നില്ല... " ജീവൻ അലികയോട് ആയി പറഞ്ഞു. " അവള് അങ്ങനെ തോറ്റു പിന്മാറും എന്ന് തോന്നുന്നില്ല.. എന്തോ... Something.... " ആരവ് "

അവൾ വേറെ എന്തോ ആണ് പ്ലാൻ ചെയ്തേക്കുന്നെ... അതെനിക്ക് മനസ്സിലാവാൻ കാരണം എന്റെ ഒരു പരിപാടിക്ക് വിളിക്കാതെ പോലും വരുന്നവൾ ഇന്ന് വന്നില്ല എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാലോ.. " വിശ്വ എല്ലാവരോടും ആയി പറഞ്ഞു. പെട്ടന്നാണ് ജീവയുടെ ഫോൺ റിങ് ചെയ്‌തത്‌ നോക്കിയപ്പോ ചെമ്പകത്തിന്റെ നമ്പർ.. ജീവ അത് കട്ട്‌ ചെയ്‌തുകൊണ്ട് തലക്കും കൈ കൊടുത്തിരുന്നു. വീണ്ടും ഫോൺ റിങ് ആയി അത് കണ്ട് വിശ്വയും ആരവും അലിക വരെ ചിരിച്ചു പോയി ജീവ വേഗം ഫോൺ എടുത്തു. " എന്താടീ പുല്ലേ നിനക്ക് വേണ്ടത്.... "😠😠ജീവ with ടെറർ " എനക്ക് ഉങ്കളെ മട്ടും താൻ വേണോം.... " ജീവ മറുപടി കേട്ട് ഫോണിലേക്ക് നോക്കി എന്നിട്ട് പെട്ടന്ന് നേരെയും തന്റെ നേരെ ഇരിക്കുന്ന നയന ഫോൺ ചെവിട്ടിൽ വച്ചുകൊണ്ട് തന്നെ തന്നെ നോക്കി ഇരിക്കുന്നതാണ് ജീവ കണ്ടത്......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story