ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 14

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ജീവ ഒന്നുകൂടി ഫോണിൽ നോക്കിയിട്ട് വീണ്ടും നയനയെ നോക്കി. " ഉനക്ക് എന്നെ പുടിച്ചിറുക്കാ.... " വീണ്ടും ചിരിച്ചുകൊണ്ട് നയന ചോദിച്ചതും വിശ്വയും ആരവും ചിരിക്കാൻ തുടങ്ങി കൂടെ നയനയും ജീവയുടെയും അലികയുടെയും മുഖത്ത് ഒരേ expression 🧐🧐 " എടാ നിനക്ക് ഇനിയും മനസിലായില്ലേടാ... ഇതാണ് നിന്റെ സെമ്പകം... " ജീവയുടെ തോളിൽ കൈ ഇട്ടുകൊണ്ട് ആരവ് പറഞ്ഞു. ജീവ ഒന്ന് ആരവിനെയും വിശ്വയെയും മാറി മാറി നോക്കി " ഡാ... നിന്റെ ഞെട്ടൽ മാറിയില്ലേ 😄 നയന തന്നെയാടാ സെമ്പകം... അവള് ആ വരദ പവർ ഓഫ് അറ്റോർണി ഒപ്പിട്ട് വാങ്ങിയ ശേഷം അന്ന് അവള് എന്റെ അമ്മയുടെ പ്രോപ്പർട്ടി അവളുടെ പേരിൽ ആക്കിയില്ലേ അന്ന് മുതൽ വരദയുടെ നീക്കങ്ങൾ അറിയാൻ വേണ്ടി ആണ് ജോലിക്കാരി ആക്കി അവളുടെ അപ്പീറൻസ് ഒക്കെ മാറ്റി അങ്ങോട്ട് വിട്ടത്... അതുകൊണ്ടാ നമുക്ക് പലകാര്യങ്ങളും അറിയാൻ പറ്റിയത്. ഇടക്ക് ഇടക്ക് അവിടെ പോകാറുണ്ടായില്ലെടാ നമ്മള് അത് ശെരിക്കും അവിടെ നയന സേഫ് ആണോ എന്ന് കൂടി നോക്കാനാ.. "

വിശ്വ ജീവയോടായി പറഞ്ഞു. ജീവ വിശ്വയെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല "നീ അവിടെ വച്ച് തമാശക്ക് സെമ്പകത്തെ ട്യൂൺ ചെയ്‌തില്ലേ.. അതാ നിന്നെ ഒന്ന് കളിപ്പിക്കാം എന്ന് കരുതിയ ഇവൾ നിന്നെ ഫോൺ വിളിച്ചത്.നിനക്ക് ഇവളെ അറിയില്ലെങ്കിലും അവൾക്ക് നിന്നെ അറിയാമായിരുന്നല്ലോ 😄😄" ആരവ് ചിരിച്ചുകൊണ്ട് പറഞ്ഞു. " നന്നായെടാ.... നന്നായി.... ഇനിയും എന്ധോക്കെ എന്നിൽ നിന്നും മറച്ചു വച്ചിട്ടുണ്ട്...😠😠... എല്ലാ കാര്യവും നമ്മൾ ഒരുമിച്ചല്ലേ ആലോചിച്ച് നടത്തിയിട്ടുള്ളത്... എന്നിട്ട് ഇത് മാത്രം...... " ജീവ അത്രയും പറഞ്ഞുകൊണ്ട് അവരുടെ മറുപടി കേൾക്കാതെ ഫോൺ ബെഡിലേക്ക് വലിച്ച് എറിഞ്ഞുകൊണ്ട് ബാൽകണിയിലേക്ക് പോയി. " ജീവക്ക് വിഷമം ആയോ എന്തോ... " നയന തെല്ലു സംശയത്തോടെ ചോദിച്ചു. " ജീവേട്ടൻ ദേഷ്യപ്പെട്ടത്... പുള്ളിയിൽ നിന്ന് നിങ്ങൾ ഇത് മറച്ച് വച്ചില്ലേ.... അതായിരിക്കും. " അലിക ജീവയുടെ അടുത്തേക്ക് എണീറ്റു പോയി " ഡാ വിശ്വ നമ്മൾ അവനൊരു സർപ്രൈസ് കൊടുക്കാം എന്ന് വിരിച്ചല്ലെടാ.... അവനു വിഷമം ആയെന്നാ തോന്നുന്നേ... "

ആരവ് ദയനീയമായി നയനയെയും വിശ്വയെയും നോക്കി അലിക ജീവയുടെ അടുത്ത് ചെന്ന് അവന്റെ ചുമലിൽ കൈ വച്ചു. " ജീവേട്ട വിഷമം ആയോ... " അലിക സൗമ്യമായി ചോദിച്ചു അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു തന്നെ നിന്നു. " ജീവേട്ട... " അവൾ ഒന്നുകൂടി വിളിച്ചു " വിഷമം ആയെടി അവൻ മാർ എന്നോട് പറയാത്തതിൽ😒😒എന്നാൽ സന്തോഷവും ഉണ്ടെടി 😁😁😁😁" അതും പറഞ്ഞുകൊണ്ട് ജീവ അലികയെ കെട്ടിപിടിച്ചു. അലിക ഒന്നും മനസിലാവാതെ നിന്നു. ജീവ അവളിൽ നിന്നും മാറി കൊണ്ട് അവളെ നോക്കി ചിരിച്ചു. എന്താ എന്നർത്ഥത്തിൽ അവൾ ജീവയെ നോക്കി... " പെങ്ങളെ.... എന്ധോക്കെ പറഞ്ഞാലും സെമ്പകം ലുക്ക്‌ അല്ലേടി... ഞാൻ അവളെ ഫിക്സ് ചെയ്തടി 😁😁😁" ജീവ നന്നായി ചിരിച്ചു. അലികക്കും ചിരി വന്നു.. ഇത്ര പെട്ടന്ന് എങ്ങനെ മൂഡ് ചേഞ്ച്‌ ആയി എന്ന് അവൾ അത്ഭുതത്തോടെ നോക്കി നിന്നു. അവർ രണ്ടുപേരും ബാൽകണിയിൽ നിന്നും തിരിഞ്ഞതും മുമ്പിൽ വന്നു നിൽക്കുന്ന വിശ്വയെയും ആരവിനെയും നയനയെയും നോക്കി ചിരിച്ചു. അവർ തിരിച്ചു..

അവർ എല്ലാം കേട്ടു എന്ന് ജീവക്ക് മനസിലായി. ജീവ നയനയെ നോക്കി കിട്ടിയ അവസരത്തിൽ ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു 😉😉😂😂. നയന അവനെ നോക്കി ഒന്ന് ചിരിച്ചു. " ഷിറ്റ് 😠😠... " എന്തോ ഓർത്തപോലെ ആരവ് പറഞ്ഞു.. എല്ലാവരുടെയും നോട്ടം ആരവിലേക്ക് ആയി " നിയ.....😠😠" ആരവ് അത് പറഞ്ഞുകൊണ്ട് റൂമിനു പുറത്തേക്ക് ഓടി.. അവൻ ഉദ്ദേശിച്ചത് എന്താണെന്നു മനസിലായ പോലെ പുറകെ വിശ്വയും ജീവയും അവരുടെ പുറകെ നയനയും അലികയും . ആരവ് നോക്കുമ്പോൾ നിയ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അവൻ പയ്യെ അവളുടെ പുറകിൽ പോയി നിന്നുകൊണ്ട് വിളിച്ചു. " നിയ.... " നിയ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി " ആരവ് സർ.... എന്താ....😳" അവനെ ഒട്ടും അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തെല്ലു പകപ്പോടെ അവൾ ചോദിച്ചു. " അല്ല വീട്ടിൽ പോകുന്നില്ലേ.... " ആരവ് ചോദിച്ചു അതിനിടയിൽ അവൻ അവളുടെ ഫോണിലേക്കും നോക്കി. വരദയുടെ പേര് കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. എന്നാൽ അവൾ കാണാതെ അവൻ അത് ഒളുപ്പിച്ചു.

" ഉവ്വ സർ.... ഞാൻ വീട്ടിലേക്ക് വിളിക്കായിരുന്നു."നീയ പറഞ്ഞു. അപ്പോഴേക്കും അവിടേക്ക് വിശ്വയും ജീവയും വന്നു. അവരെ കണ്ടതും നിയ പരുങ്ങാൻ തുടങ്ങി. " എന്ന ഞാൻ പോകട്ടെ സർ.... " അവരെ നോക്കികൊണ്ട് നിയ അവിടുന്ന് ഇറങ്ങി " ഡാ അവളുടെ ഫോണിൽ വരദയുടെ കാൾ ആയിരുന്നു... അതാണ്‌ അവൾ എന്നെ കണ്ടപ്പോ ഞെട്ടിയത്.. " വിശ്വയോടായി പറഞ്ഞു. " എവിടെ വരെ പോകും എന്ന് നോക്കാം 😠😠" വിശ്വ അവൾ പോയ ഭാഗത്തേക്ക് നോക്കി സമയം വൈകിയത് കൊണ്ട് അലികയും അലീനയും ജാസുവും സ്വാതീയും എല്ലാവരോടും യത്ര പറഞ്ഞ് അലികയുടെ വീട്ടിലേക്ക് പോയി. നേരെ ചെന്ന് നാലെണ്ണവും അലികയുടെ ബെഡിൽ കിടന്നു. രാവിലെ പതിവ് പോലെ അലികയും ജാസൂവും സ്വാതീയും ഓഫീസിലേക്കും അലീന കോളേജിലേക്കും പോയി- പുതിയ വർക്കുമായി ബന്ധപെട്ടു തിങ്കളാഴ്ച നേരത്തെ തന്നെ അലിക വിശ്വയുടെ ഓഫീസിൽ എത്തി. നയനയും അവിടെ join ചെയ്തത് കൊണ്ട് അലികക്ക് കൂട്ട് ഉണ്ടായിരുന്നു. നിയ അലികയോട് മിണ്ടാറുണ്ടെങ്കിലും വരദയുടെ ചാരത്തി ആയത് കൊണ്ട് കുറച്ച് ഗ്യാപ് ഇട്ടാണ് അലിക നിന്നിരുന്നത്. പതിവ് പോലെ വർക്ക്‌ ഒക്കെതുടങ്ങി നന്നായി പോയികൊണ്ടിരുന്നു. രണ്ടും ദിവസത്തിന് ശേഷം വർക്ക്‌ റിപ്പോർട്ടുമായി അലിക വിശ്വയുടെ ക്യാബിനിലേക്ക് ചെന്നു. "

may i coming sir.. " അലിക " coming.. " വിശ്വ😁 " sir റിപ്പോർട്ട്‌... " " താൻ അവിടെ ഇരിക്കടോ " വിശ്വ അതും പറഞ്ഞുകൊണ്ട് റിപ്പോർട്ട്‌ വാങ്ങിച്ചു ചെക്ക് ചെയ്‌തു. " അലിക എന്താ ഇത്.... " വിശ്വ ദേഷ്യത്തോടെ ചോദിച്ചു..😠😠 " റിപ്പോർട്ട്‌...." അവൾ മറുപടി പറഞ്ഞു. " അതെനിക്ക് മനസിലായി... ഇതിൽ എന്താ എഴുതി പിടിപ്പിച്ചേക്കുന്നെ.... ഇങ്ങനെ ആണോ... തയ്യാറാക്കുന്നെ..... " വിശ്വ ദേഷ്യം കൊണ്ട് കൈ ചുരുട്ടി വിശ്വക്ക് കമ്പനി കാര്യങ്ങൾ എല്ലാം കൃത്യമായി നടക്കണം എന്ന് നിർബദ്ധമാണ്.. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. " sir ഞാൻ മര്യാദക്ക് ആണ് set ചെയ്‌തത്‌... ഇനി മാറിപോയതായിരിക്കും... " അലിക വിറയലോടെ പറഞ്ഞു. " നേരെ ചൊവ്വേ.. ചെക്ക് ചെയ്യാതെ ആണോ എന്റെ മുമ്പിൽ കൊണ്ടുവരുന്നത്... തന്നിരിക്കുന്ന ബഡ്ജറ്റിൽ കൂടുതൽ ആണോ വർക്ക്‌ expense ആയി എടുക്കുന്നത് " അതും പറഞ്ഞുകൊണ്ട് വിശ്വ ഫയൽ എടുത്ത് അലികയുടെ നേരെ വീക്കി. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.. വിശ്വയുടെ ഇതുപോലെ ഉള്ള ഭാവം ആദ്യമയാണ് അവൾ കാണുന്നത്...

ഈ സമയത്താണ് കൃത്യമായി ബെല്ല വിശ്വയുടെ ക്യാബിനിലേക്ക് കയറിവന്നത്. " hai വിശ്വ.... " ചെയറിൽ ഇരിക്കുന്ന വിശ്വയെ നോക്കി ബെല്ല പറഞ്ഞു. വിശ്വ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ അടുത്തേക്ക് പോയതും താഴെകിടന്ന പേപ്പറിൽ ചവിട്ടി... അപ്പോഴാണ് അലികയെ ബെല്ല ശ്രെദ്ധിച്ചത് " what happend... " അലികയെ നോക്കി ബെല്ല ചോദിച്ചു. അലികതന്റെ കണ്ണുകൾ നിറഞ്ഞു വന്നത് തുടച്ചു.ബെല്ലയോട് ഉത്തരം ഒന്നും പറഞ്ഞില്ല " വിശ്വ what happend... " ബെല്ല വിശ്വയോട് ചോദിച്ചു. " nothing... " കുറച്ച് ദേഷ്യത്തോടെ ആണ് വിശ്വ ഉത്തരം നൽകിയത്. അലിക കാരണം ആണ് വിശ്വയുടെ ദേഷ്യം എന്ന് മനസിലാക്കിയ ബെല്ല അലികക്ക് നേരെ തിരിഞ്ഞു. " അലിക getout from the cabin.... " ബെല്ല അലികയെ നോക്കി ഷൗട്ട് ചെയ്‌തു. അലിക അവളെ നോക്കി. ഇതെല്ലാം കേട്ടിട്ടും വിശ്വ ഒന്നും പറഞ്ഞതുപോലും ഇല്ല. " വിശ്വയെ ഇങ്ങനെ കാണുന്നത് തന്നെ വളരെ കുറവാണ്. ഇപ്പൊ നീ കാരണം ആണ് വിശ്വ ഇങ്ങനെ ആയതെന്നു ഇവിടെ ചിതറി കിടക്കുന്ന പേപ്പറുകൾ കാണുമ്പോൾ മനസിലാവും.... I say get out.... "

ബെല്ല പറഞ്ഞത് കേട്ട് അലിക വിശ്വയെ നോക്കിയിട്ട് താഴെകിടന്ന പേപ്പർ ഒക്കെ എടുത്ത് വേഗം കാബിനിൽ നിന്നു ഇറങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. " വിശ്വ ഇനി പറ..... " ബെല്ല വിശ്വയുടെ അടുത്തായി ചെന്നുകൊണ്ട് അവന്റെ തോളിൽ പിടിച്ചു. " ബെല്ല... Please.. Leave me alone... " അതും പറഞ്ഞുകൊണ്ട് വിശ്വയും ക്യാബിനിൽ നിന്നും ഇറങ്ങി പോയി.ബെല്ല അവൻ പോയ വഴിയേ നോക്കി നിന്നു 🤭🤭🤭 Correct ആയി set ചെയ്‌തു വച്ചത് എങ്ങനെ മാറി എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല. വേഗം അതൊക്കെ വീണ്ടും റെഡി ആക്കി വേറെ ഒരു സ്റ്റാഫിന്റെ കൈയിൽ കൊടുത്തു വിട്ടു. അവൾ വിശ്വയുടെ ക്യാബിനിലേക്ക് പോയതും ഇല്ല. നയനയും ജീവനും വന്നപ്പോഴും അവരോടും അവൾ ഒന്നും പറഞ്ഞില്ല... വൈകുന്നേരം വിശ്വ തന്റെ ദേഷ്യം ഒക്കെ കുറഞ്ഞപ്പോൾ അലികയെ അന്നെഷിച്ചു എങ്കിലും അലിക നേരത്തെ വീട്ടിൽ പോയെന്നു അറിഞ്ഞത് അവനിൽ ചെറിയ ഒരു നോവ് പടർത്തി. രാത്രി എല്ലാവരോടും കൂടെ അത്താഴവും കഴിച്ച് പാത്രം കഴുകാൻ ആനിയെ സഹായിക്കുകയാണ് അലിക.. അലീന ആണെങ്കിൽ ബാക്കി ഉള്ള കറി ഒക്കെ ചൂടാക്കുന്നു. അപ്പോഴാണ് പുറത്ത് നല്ല കാറ്റ് വീശിയത് " അലികെ..... പുറത്ത് കിടക്കുന്ന ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ടു വാ... നല്ല കാറ്റ് വീശുന്നുണ്ട്.... " ആനി പറഞ്ഞതനുസരിച്ച് അലിക പുറത്ത് പോയി ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ടു തിരിഞ്ഞതും കുറച്ച് മാറി ഒരു രൂപം നിൽക്കുന്നത് കണ്ട് അവൾ പേടിച്ചു പോയി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story