ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 15

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

"അമ്മേ.." അലിക പേടിച്ച് വിളിക്കാൻ തുടങ്ങിയതും ആ രൂപം അവളുടെ വാ പൊത്തി " ഒച്ച ഉണ്ടാക്കല്ലെടി.... ഇത് ഞാനാ വിശ്വ... " വിശ്വ അവൾക്ക് കാണാൻ പാകത്തിന് വെട്ടത്തേക്ക് നീങ്ങി നിന്നു. " നിങ്ങൾ എന്താ ഇവിടെ ഈ സമയത്ത്... " അലിക ചുറ്റും നോക്കികൊണ്ട് ഒരു പേടിയോടെ ചോദിച്ചു. " ഞാൻ നിന്നെ എത്ര തവണ വിളിച്ചു... നീ എന്താ ഫോൺ എടുക്കാഞ്ഞത് അതല്ലേ... ഞാൻ എന്താണെന്നറിയാൻ വന്നത്... " വിശ്വ അലികയുടെ വായിൽ നിന്നും കൈ മാറ്റികൊണ്ട് പറഞ്ഞു. " അത്.... അത്... ഞാൻ കണ്ടില്ല...... അല്ല എന്തിനാ ആരും കാണാതെ ഈ അടുക്കള ഭാഗത്ത് വന്നത്.... നേരെ ചൊവ്വേ മുൻവശത്തു കൂടെ വന്ന് വിളിച്ചാൽ പോരെ.... " അലിക കുറച്ച് ദേഷ്യത്തോടെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. " ഉവ്വാടി.... ഈ പത്തുമണി സമയത്ത് ... നിന്റെ വീട്ടിൽ കാളിങ് ബെൽ അടിച്ചുകൊണ്ട് വരാടി..🤦‍♂️🤦‍♂️" വിശ്വ തലയിൽ കൈ വെച്ചുപോയി. " അലികെ.... തുണി എടുത്തു കഴിഞ്ഞില്ലേ..... " അടുക്കളയിൽ നിന്നും ആനി വിളിച്ചു ചോദിച്ചു.. " ആ കഴിഞ്ഞു അമ്മേ... വരുവാ.... " അലിക ആനിയോട് വിളിച്ച് പറഞ്ഞു.

" വിശ്വ സാറേ.... എന്ധെങ്കിലും ഉണ്ടെങ്കിൽ നാളെ സംസാരിക്കാം... വെറുതെ എനിക്ക് ചീത്തപ്പേര് ഉണ്ടാക്കി വക്കല്ലേ... Please.... പോവാൻ നോക്ക്.. " അലിക അതും പറഞ്ഞുകൊണ്ട് വിശ്വയെ നോക്കി വിശ്വ പോവ്വാൻ തിരിഞ്ഞതും ആ വശത്തുള്ള വീടിന്റെ സൈഡിലെ വെട്ടം തെളിഞ്ഞു. ആരോ പുറത്ത് വരുന്നത് കണ്ടു. അലിക അത് കണ്ടതും വിശ്വയുടെ കൈ പിടിച്ചുകൊണ്ടു വീടിന്റെ മറുവശത്തെ സൈഡിൽ കൂട്ടികൊണ്ട് പോയി.. അവിടെ ചെന്നപ്പോൾ അവിടെ ഉള്ള ആളുകൾ മുറ്റത്ത് ഇരിക്കുന്നു. അലിക വിശ്വയെ നോക്കി 😬😬😬.. " ഒരു പണി ചെയ്യാം എന്റെ മുറിയിലേക്ക് വാ എന്നിട്ട് എല്ലാവരും ഉറങ്ങുമ്പോൾ പോവാം.... അതാ ഇനി ഞാൻ നോക്കിയിട്ട് ഒരു വഴിയേ ഒള്ളു....നിങ്ങളെ എങ്ങാനും ആരെങ്കിലും കണ്ടാൽ എനിക്ക് പേരുദോഷം വരാൻ വേറെ ഒന്നും വേണ്ട... " അലിക പല്ല് കടിച്ചുകൊണ്ട് 😬😬വിശ്വയെ കൂട്ടി അടുക്കള ഭാഗത്തേക്ക് പോയി.

ആനിയെയും അലീനയെയും അലിക ഒന്ന് നോക്കി. അവർ രണ്ടുപേരും നല്ല പണിയിലാ. അലിക വിശ്വയെയും കൂട്ടി അടുക്കളയിൽ നിന്നും അവർ കാണാതെ ഹാളിൽ എത്തി. അലിക ശ്വാസം ഒന്ന് നേരെ വലിച്ചു വിട്ട് നോക്കിയത് ഫിലിപ്പിനെയും.😵😵😵😵 " എന്താ.... " വിശ്വ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. " എന്റെ അപ്പൻ....😲😲" അലിക മറുപടി പറഞ്ഞു. കർത്താവെ പിടിക്കപ്പെടല്ലേ 😒😒🙏(അലിക ആത്മ..) " ഇനി എന്താ ചെയ്യാ.... " വിശ്വ " സോഫയുടെ പുറകിൽ പോയി ഇരിക്കടോ. " അലിക " എന്താണെന്ന്... 🤔🤔" വിശ്വ " സോഫയുടെ പുറകിൽ പോയി ഇരിക്ക് അല്ലെങ്കിൽ എല്ലാം കൈയിൽ നിന്നും പോകും... " അതും പറഞ്ഞുകൊണ്ട് അലിക വിശ്വയെ സോഫയുടെ പുറകിലേക്ക് തള്ളി അലിക ഫിലിപ്പിന്റ അടുത്തേക്ക് ചെന്നു " എന്താണാവോ... " ഫിലിപ്പ് പണിയുടെ കണക്ക് എഴുത്തുന്നതിനിടയിൽ അലികയോട് ചോദിച്ചു " അപ്പ... നാളെ അപ്പക്ക് പണി ഉണ്ടോ...😁😁😁" അലിക ഫിലിപ്പിന്റെ അടുത്തായി ചെന്നുകൊണ്ട് ചോദിച്ചു.. " എന്തെ... നാളെ എന്റെ കൂടെ വരുന്നുണ്ടോ..🙄😄" ഫിലിപ് ഒന്ന് ആക്കി ചോദിച്ചു.

" നല്ല ആളോടാ ചോദിച്ചേ.... ഇവളെ കൊണ്ടു പോയാൽ നാളത്തോടെ പണി നിർത്തി വീട്ടിൽ ഇരിക്കാം നിങ്ങൾക്ക്... " അടുക്കളയിൽ നിന്നും വന്ന ആനി പറഞ്ഞു. "ഓ... അല്ലെങ്കിലും എന്നെ വാരാൻ കിട്ടുന്ന ചാൻസ് അമ്മ കളയില്ലല്ലോ.... ഞാൻ prefect ആയിട്ടേ ഓരോ ജോലിയും ചെയ്യുള്ളു... അത്രക്ക് പക്ക ആയിരിക്കും " അലിക ആനിയെയും ആനിയുടെ പുറകിൽ നിന്ന അലീനയെയും നോക്കി പുച്ഛിച്ചു. സോഫയുടെ ബാക്കിൽ ഇരിക്കുന്ന വിശ്വ ക്കു ഇവരുടെ സംസാരം കേട്ട് ചിരി വരുന്നുണ്ടെങ്കിലും വാ പൊത്തി പിടിച്ച് ഇരുന്നു. " അത് എന്റെ ചേച്ചി പറയണ്ട.... ഇന്ന് തന്നെ ഓഫീസിൽ എന്തോ വർക്ക്‌ ശരിയല്ലാഞ്ഞിട്ട്... ആ വിശ്വ സാർ കുറെ ചീത്ത വിളിച്ചു എന്നും പറഞ്ഞ് പട്ടിമോങ്ങും പോലെ വൈകിട്ട് ഇവിടെ ഇരുന്ന് മോങ്ങിയവളാ....😂😂😂😂 പെർഫെക്ട് ആയിട്ട് ജോലി ചെയ്യമെന്നു പറയുന്നത്... "അലീന നിന്ന് ചിരിക്കാൻ തുടങ്ങി... " നീ എന്നെ കളിയാക്കൊന്നും വേണ്ട... ഞാൻ കറക്റ്റ് ആയി തന്നെയാ ചെയ്തേ... പിന്നെ എങ്ങനെ അത് മാറി എന്ന് എനിക്കും മനസിലായില്ല.... " അലിക അലീനയുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.

" അത് അപ്പേ ..... ഇവളെ അപ്പ പണിക്ക് പോകുമ്പോൾ കൊണ്ടുപോകാണെങ്കിൽ സ്വിച്ച് ഫിറ്റ്‌ ചെയ്യാൻ നിർത്താതെ ഇരുന്നാൽ മതി... " അലീന ഫിലിപ്പിനോട് പറഞ്ഞു. " അതെന്താ നീ അങ്ങനെ പറഞ്ഞെ.. " ഫിലിപ്പ് അതേ ചോദ്യത്തിന്റെ എക്സ്പ്രഷനിൽ ആനിയും അലികയും പോരാത്തതിന് സോഫയുടെ പിന്നിൽ ഇരിക്കുന്ന വിശ്വ വരെ അലീനയെ നോക്കി " ചേച്ചി വേണമെങ്കിൽ ഒരു വെറൈറ്റിക്ക് അടുക്കളയിലെ സ്വിച്ച് ഇടുമ്പോൾ ഹാളിലെ ലൈറ്റ് തെളിയും പോലെയും ഹാളിലെ ഇട്ടാൽ ബാത്റൂമിലെ ലൈറ്റ് തെളിയുന്നപോലെയും ഒക്കെ ആക്കി വക്കും 😂😂😂" അലീന പറഞ്ഞത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി വേണ്ട വേണ്ട എന്ന് വക്കുമ്പോൾ ഇവള് തലയിൽ കയറി നിരങ്ങുന്നു ശെരി ആക്കി തരാടി (അലിക ആത്മ..) " അല്ല അപ്പേ... ഈ ഷർട്ട്‌കീറിയാൽ തുന്നുന്നത് ആണോ അതോ പുതിയത് വാങ്ങുന്നതാണോ നല്ലത്... " അലിക ഒരു പ്രത്യേക ടോണിൽ അലീനയെ നോക്കി പറഞ്ഞു. അലീനക്ക് കാര്യം മനസിലായതോടെ അവൾ നിന്ന് വിയർക്കാൻ തുടങ്ങി " എന്നതാന്നു...." ആനി അലികയെ നോക്കി 🙄🙄ചോദിച്ചു. "ചേച്ചി ഞാൻ ഇനി ഒന്നും പറയില്ല...

വീട്ടിൽ പറയല്ലേ ചേച്ചി എന്നെ അമ്മ കൊന്ന് കൊലവിളിക്കും " അലീന വിനയത്തോടെ അലികക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. " എന്ന മോള് പോയി കിടക്കാൻ നോക്ക് " അലിക പറഞ്ഞത് അനുസരിച്ച് തലയും ആട്ടികൊണ്ട് അലീന റൂമിലേക്കു പോയി. " എടി നീ എന്ധോക്കെയാ പറയണേ... " ആനി വീണ്ടും അലികക്ക് നേരെ " അത് അമ്മേ... " " എന്റെ പൊന്ന് ആനി.. ഇവര് എന്താ പറയാണെന്നു ഇവർക്ക് തന്നെ അറിയില്ല... എന്നിട്ട് നീയും ഇതുങ്ങളുടെ കൂടെ കൂടാണ്.. " അലികയെ പറയാൻ സമ്മതിക്കാതെ ഫിലിപ് ആനിയെയും കൂട്ടി റൂമിലേക്ക് പോയി. കിട്ടിയ ഗ്യാപ്പിൽ വിശ്വയെയും വലിച്ചുകൊണ്ട് അലീന റൂമിലേക്ക് കടന്നു വാതിൽ അടച്ച് കുറ്റിയിട്ടു. ശ്വാസം ഒന്ന് വലിച്ചുവിട്ട് കൊണ്ട് വിശ്വയെ നോക്കി... വിശ്വ ആണെങ്കിൽ ചിരി കടിച്ച് പിടിച്ചു നിക്കുന്നു. " എന്താ 😠😠" അലിക " അല്ല നിന്റെ കാര്യം ഓർത്തു ചിരിച്ചതാ... എന്താ പെർഫോമൻസ്.. " വിശ്വ അതും പറഞ്ഞുകൊണ്ട് ചിരിക്കാൻ തുടങ്ങി 😂 " ചിരിക്കടോ ചിരിക്ക് 😬.. ആരെയും കാണാതെ തന്നെ മുറിൽ കയറ്റാൻ അവരെ ഹാളിൽ നിന്ന് മാറ്റാൻ നോക്കിയതിനു.. താൻ ചിരിക്കടോ 😠"

അലിക അതും പറഞ്ഞുകൊണ്ട് ബെഡിൽ ഇരുന്നു. " ചുമ്മാ പറഞ്ഞതാടോ.... തന്റെ ഫാമിലി പൊളി അല്ലേ അത് പോലെ എന്റെ ഈ naughty വൈഫിയും.. " " ഞാൻ ആരുടേയും ഭാര്യ ഒന്നും അല്ല... എന്നെ ഇങ്ങനെ ഒന്നും വിളിക്കണ്ട... "അലിക മുഖം തിരിച്ചു. " ഞാൻ ഇങ്ങനെയെ വിളിക്കു...." വിശ്വാ പറഞ്ഞതിന് മറുപടി പറയാൻ തുടങ്ങിയതും അലികയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. "ജീവ കാളിങ് " ജീവയുടെ പേര് കണ്ടതും അലിക കാൾ എടുത്തു. " ഹലോ ജീവേട്ട.... " " ഹലോ... " " എന്താ ജീവേട്ട ഈ നേരത്ത്.... " " ലികെ... വിശ്വ അവിടെ വന്നോ... " " മ്മ്മ്..😬😬ഇവിടെ ഉണ്ട്... " " എനിക്ക് തോന്നി..... അവൻ ഓഫീസിൽ നടന്നത് ഞങ്ങളോട് പറഞ്ഞപ്പോ തന്നെ.. അത് മാത്രം അല്ല നിന്നെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് അവൻപറഞ്ഞു. അവനെ കാണാതായപ്പോ ഉറപ്പിച്ചു അവൻ അവിടെ ഉണ്ടാകുമെന്നു.... അവന്റെ കൈയിൽ ഒന്ന് കൊടുത്തേ... " അലിക ഫോൺ വിശ്വക്ക് നേരെ നീട്ടി " ഹലോ ജീവ... " " @&&%&&@&%&*😠😠മോനേ നിനക്ക് പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോയി കൂടെടാ... അല്ലെങ്കിൽ നിന്റെ ഫോൺ എങ്കിലും കൈയിൽ എടുത്തുകൂടെ "

" എടാ ഞാൻ ഫോൺ എടുക്കാൻ മറന്നു.... 😊" " നീ ആ വിസ്കി വച്ചേക്കുന്ന ഡ്രോയുടെ ചാവി എവിടെയാ... " " എടാ ജീവ അത് ഷെൽഫിൽ എങ്ങാനും കാണും. " " ഞാൻ നോക്കി... അവിടെ ഒന്നും ഇല്ല.. " " എടാ ഒരുമിനിറ്റ് ( വിശ്വ അതും പറഞ്ഞുകൊണ്ട് പോക്കറ്റ് ഒന്ന് തപ്പി ഒരു കീ അവൻ പോക്കറ്റിൽ നിന്നും എടുത്തു ) എടാ ജീവ ഞാൻ വീടിന്റെ സ്പെയർ കീ ആണെന്ന് വച്ച് എടുത്തിട്ട് പോന്നത് ആ ഡ്രോ യുടെ കീ ആണെടാ.😥😥😥" " നന്നായി 😬😬😬.. എനിക്ക് വേണ്ടി അല്ല ആരവിനാ..." " അവനെന്താ പറ്റിയെ.... അവൻ എന്തെ... " " അവൻ നിനക്കുള്ള ഗിഫ്റ്റ് പൊതിഞ്ഞുകൊണ്ടിരിക്ക വരുമ്പോ തരാൻ... വേഗം വന്ന് വാങ്ങിച്ചോട... " അതും പറഞ്ഞ് ജീവ ഫോൺ കട്ട്‌ ചെയ്‌തു. വിശ്വ ഫോൺ അലികക്ക് നേരെ നീട്ടി. " അലിക... തനിക്ക്‌ ഇന്ന് ഞാൻ വഴക്ക് പറഞ്ഞത് വിഷമം ആയോ... എനിക്ക് ഓഫീസിലെ വർക്ക്‌ ഒക്കെ കറക്റ്റ് ആയിട്ട് നടക്കണം അതിൽ വ്യത്യാസം വന്നാൽ എന്റെ ടെമ്പർ തെറ്റും. ഇന്നാണെങ്കിൽ തന്റെ റിപ്പോർട്ട്‌ ക്ലൈന്റിന് കൊടുക്കേണ്ടതും ആയിരുന്നു.. അതാ ദേഷ്യപ്പെട്ടത്... Sorry ഡോ... " വിശ്വ അലികയുടെ അടുത്ത് പോയി ഇരുന്നു.

" അത് കുഴപ്പം ഇല്ല... എന്റെ തെറ്റല്ല ഞാൻ കറക്റ്റ് ആയിട്ട് തന്നെയാ ചെയ്തേ... പിന്നെ എങ്ങനെ അത് മാറി എന്നെനിക്ക് അറിയില്ല... എന്നെ ബെല്ല എന്താ വഴക്ക് പറഞ്ഞത് 😠😠😠അവളല്ലലോ എന്റെ ബോസ്സ്. " അലിക " നിനക്ക് അവിടെ വച്ച് അവളോട് തിരിച്ച് എന്ധെങ്കിലും പറയാൻ പാടില്ലായിരുന്നോ.... പിന്നെ എന്തിനാ കണ്ണ് നിറച്ച് ഇറങ്ങി പോയത്.. "വിശ്വ " സാറിനയാലും പറയായിരുന്നല്ലോ...😏😏" അലിക " പോട്ടെടോ... അത് വിട്ട്കള... ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ.. Sorry... " വിശ്വ അലികയുടെ കൈ എടുത്ത് തന്റെ കൈയിൽ വച്ചുകൊണ്ട് പറഞ്ഞു. " അത് പോട്ടെ... സാരമില്ല.. " അലിക കൈ വേഗം വിശ്വയുടെ കൈയിൽ നിന്നും പിൻവലിച്ചു. സമയം പോയികൊണ്ടിരുന്നു..10.45 pm " അതേ ഞാൻ പോയി എല്ലാവരും ഉറങ്ങിയോന്നു നോക്കട്ടെ എന്നിട്ട് വന്ന് വിൽക്കാം.. " അലിക അതും പറഞ്ഞുകൊണ്ട് ഹാളിൽ നോക്കിയ ശേഷം അടുക്കളയിലേക്ക് പോയി... അവിടെ ചെന്നപ്പോൾ ആനിയും ഫിലിപ്പും അയല്പക്കത്തെ ജോർജ് ചേട്ടൻ, ബിബിൻ ചേട്ടൻ അടക്കം നാല് പേര് അടുക്കള വശത്ത്. "ഇതെന്താ എല്ലാവരും ഇവിടെ..."

അലിക അവരുടെ അടുത്തേക്ക് ചെന്നു " അതേ മോളെ രണ്ട് ദിവസമായി ഇവിടെ നമ്മുടെ ഭാഗത്ത് കള്ളന്റെ ശല്യം.. ഇന്ന് ഞാൻ ഹാളിൽ നിന്ന് നോക്കിയപ്പോൾ നിങ്ങളുടെ വീടിന്റ സൈഡിൽ കൂടി ഒരു രൂപം മറയുന്നത് കണ്ടു.... ഞാൻ ടോർച് അടിച്ച് നോക്കി... എന്തായാലും ഞാൻ നമ്മുടെ ഇവിടെ ഉള്ള എല്ലാവരെയും വിളിച്ച് എണീപ്പിച്ചിട്ടുണ്ട്... അങ്ങനെ ഒരുത്തൻ നമ്മുടെ ഏരിയയിൽ കിടന്ന് കറങ്ങുന്നുണ്ടെങ്കിൽ അവനെ ഇന്ന് പോക്കും... മോളെ പോയി ഉറങ്ങിക്കോ.. " അലിക ജോർജ് പറഞ്ഞത് കേട്ടുകൊണ്ട് നേരെ റൂമിലേക്ക് കയറി കുറ്റിയിട്ടു. " എന്തായി... പോവാറായോ.. " വിശ്വ 😁 " ചെല്ല്... അങ്ങോട്ട് കേറിക്കൊടുക്ക്... നാളെ പത്രത്തിൽ കാണാം gloden star ഗ്രൂപ്പിന്റെ ഉടമ മോഷണ ശ്രമത്തിനിടയിൽ പിടിക്ക പെട്ടു എന്ന്. " എന്താ...😳😳" വിശ്വ അലിക അവിടെ ജോർജ് പറഞ്ഞ കാര്യങ്ങൾ എല്ലാം വിശ്വയോട് പറഞ്ഞു വിശ്വ തലയിലും കൈ വച്ചുകൊണ്ട് ഇരുന്നു.🙆‍♂️🙆‍♂️ " ഇനി എന്തു ചെയ്യും.. " വിശ്വ അലികയെ നോക്കി " എന്തു ചെയ്യാൻ നാളെ വെളുപ്പിന് നോക്കാം അപ്പോഴേക്കും എല്ലവരും ഉറങ്ങാൻ പൊക്കോളും.. "

അതും പറഞ്ഞുകൊണ്ട് അലിക കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരി ഇരുന്നു. " അതേ ഫുഡ്‌ കഴിച്ചില്ലയോ.... വിശക്കുന്നുണ്ടോ... " അലിക വിശ്വയോട് ചോദിച്ചു. " ഉവ്വ എങ്ങനെ മനസിലായി... " വിശ്വ " ആ ഇരിപ്പ് കണ്ടപ്പോ മനസിലായി... ഞാൻ പോയി എടുത്തിട്ട് വരാം.. " അലിക അതും പറഞ്ഞുകൊണ്ട് കിച്ചണിൽ പോയി ഫുഡും കുടിക്കാൻ വെള്ളവും എടുത്ത് റൂമിൽ കൊണ്ടുവന്ന് വിശ്വക്ക് കൊടുത്തു. വിശ്വ പിന്നെ ഫോർമാലിറ്റി ഒന്നും കാണിക്കാതെ അതൊക്കെ കഴിച്ചിട്ട് പാത്രം അലികയുടെ കൈയിൽ കൊടുത്തുകൊണ്ട് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി. അലിക പാത്രം എല്ലാം അടുക്കളയിൽ കൊണ്ടുവച്ചിട്ട് വീണ്ടും റൂമിലേക്ക് വന്നു. രണ്ടുപേരും കട്ടിലിന്റെ രണ്ട് ഭാഗത്തു ഹെഡ് ബോർഡിൽ ചാരി ഇരുന്നു. കുറച്ച് നേരത്തേക്ക് അവിടെ മൗനം തളം കെട്ടി നിന്നു. " അലിക ..... " വിശ്വ " മ്മ്മ്.. " " താൻ എന്താ എന്നെ ദേവേട്ടാ എന്ന് വിളിക്കാത്തെ... " ജീവ സൗമ്യമായി പറഞ്ഞു. " വിളിക്കാൻ അവസരം ഇല്ലാത്തത് കൊണ്ട്... " അലിക മറുപടി പറഞ്ഞു. " തനിക്ക് ഇപ്പോ വിളിച്ചുകൂടെ.... താൻ അങ്ങനെ വിളിച്ചാ മതി... "

അലിക വിശ്വയെ നോക്കുക മാത്രം ചെയ്‌തു 😬😬😬 അലിക പോലും പ്രതീക്ഷിക്കാതെ വിശ്വ അലികയുടെ മടിയിൽ തല വച്ച് കിടന്നു. " എണീറ്റെ.... എണീക്കാൻ..😠😠... താൻ എന്താ കാണിക്കുന്നേ.... " അവൾ അവനെ തട്ടിമാറ്റി കൊണ്ട് പറഞ്ഞു. " നിനക്ക് ദേവേട്ടൻ എന്ന് വിളിക്കാൻ മടി എന്തിനാ.... " വിശ്വ സൗമ്യമായി ചോദിച്ചു. " എന്നെ കടിച്ചുകീറാൻ വരുമ്പോ ഞാൻ എങ്ങനെ വിളിക്കാനാ... " " എന്ന ഇപ്പൊ വിളിക്ക്... ദേവേട്ടന്ന്.. " " എനിക്ക് വേറെ പണി ഇല്ലല്ലോ " " വിളിക്കടോ... " ആഹാ അത്രക്ക് ആയോ (അലിക ആത്മ..) " ദേവാ..... " അലിക ചേട്ടൻ എന്ന് വിളിക്കാതെ വിശ്വയെ ഒന്ന് ദേഷ്യം പിടിപ്പിക്കൻ വിളിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ രണ്ട് കയ്യും ചുറ്റി മുഖം അവളുടെ വയറിൽ അമർത്തി. അലിക അവനെ തള്ളി മാറ്റാൻ ശ്രെമിക്കുന്തോറും അവൻ അവളിലെ പിടിമുറുക്കി. അവളുടെ വയറിൽ നനവ് പടരുന്നത് അറിഞ്ഞ അവൾ അവന്റെ കൈയിൽ നിന്നും പിടുത്തം അയച്ചു.. കുറച്ച് നേരം കഴിഞ്ഞതും വിശ്വ അവളിൽ നന്നും അവന്റെ കൈകൾ പിൻവലിച്ചു. അവൻ എണീറ്റിരുന്നു.

അവന്റെ കലങ്ങിയ കണ്ണുകൾ കണ്ട് അവൾക്ക് എന്തോ പോലെ തോന്നി. " എന്താ.... എന്താ പറ്റിയെ.... " അലിക വിശ്വയുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു. " ഒന്നും ഇല്ല.... ഞാൻ അമ്മയെ പെട്ടന്ന് ഓർത്തു... " വിശ്വ " അതിനാണോ... ഫോൺ എടുത്ത് ഒന്ന് വിളിച്ചുകൂടെ.... " " ഫോൺ വിളിച്ചാൽ കിട്ടില്ല 😊😊" വിശ്വ ചിരിച്ചുകൊണ്ട് പറഞ്ഞു. " അതെന്താ ബാംഗ്ലൂരിൽറേഞ്ച് ഇല്ലേ... " അലിക കളിയോടെ ചോദിച്ചു... " അമ്മ അവിടെ ഇല്ല.... " " എവിടെ പോയി 🤔🤔" " ഈ ഭൂമി തന്നെ വിട്ട് പോയി.... പതിനെട്ടു വർഷങ്ങൾക്ക് മുൻപ് എന്റെ അമ്മ എന്നെ വിട്ട് പോയി... " വിശ്വ യുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. " എന്താ..... അപ്പൊ അന്ന് കണ്ടതോ... " അലിക സംശയത്തോടെ ചോദിച്ചു. " അത് അച്ഛന്റെ രണ്ടാം ഭാര്യയാ... എനിക്ക് 9 വയസ് ഉള്ളപ്പോഴാ അമ്മ മരിച്ചത്... അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോ അച്ഛൻ വേറെ കല്യാണം കഴിച്ചു. വനജ എന്ന സ്ത്രീയെ...ഞാൻ ഇത് വരെ അമ്മ എന്ന് വിളിച്ചിട്ടില്ല ആന്റി എന്നെ വിളിച്ചിട്ടുള്ളു... എന്റെ അമ്മയുടെ സ്ഥാനത്ത് എനിക്ക് ഒരിക്കലും മറ്റൊരാളെ കാണാൻ സാധിക്കില്ല. വനജആന്റി എന്നെ നന്നയി തന്നെയാ നോക്കിയത്...

ഒരു കുറവും വരുത്തിയിട്ടില്ല.. വിനയ വന്ന ശേഷവും അതിന് മാറ്റം ഒന്നും ഉണ്ടായിട്ടില്ല.. എന്റെ അച്ഛൻ ബിസിനസ്‌ എന്നൊക്കെ പറഞ്ഞുപോകുമ്പോൾ രണ്ടുപേരെയും നോക്കാൻ ആന്റി ബുദ്ധിമുട്ടി.. അതുകൊണ്ടാ മനസില്ലെങ്കിലും എന്നെ ബോർഡിങ്ങിൽ ആക്കിയത് കൂട്ടിനു ജീവയെയും. " വിശ്വ " ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.. " അലിക " അതൊന്നും സാരമില്ല.... എന്നെ ദേവാ എന്ന് വിളിക്കുന്നത് അമ്മ മാത്രം ആണ്... കുറേ വർഷങ്ങൾക്ക് ശേഷം ആണ് വേറെയൊരാൾ എന്നെ ഇങ്ങനെ വിളിക്കുന്നത്... അതും എന്റെ അമ്മ വിളിക്കും പോലെ... " വിശ്വ അതും പറഞ്ഞുകൊണ്ട് അലികയെ കെട്ടിപിടിച്ചു. അലികയുടെ തോളിൽ വിശ്വയുടെ കണ്ണ് നീർ പതിച്ചു.. എത്ര ഒക്കെ തടഞ്ഞു നിർത്താൻ നോക്കിയിട്ടും തന്റെ സങ്കടം വിശ്വക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. അലികയുടെയും കണ്ണ് നിറഞ്ഞു. അലിക അവനെ അശ്വസിപ്പിച്ചു. അലികക്ക് പണ്ട് തൊട്ടേ ആരുടെ എങ്കിലും വിഷമം കണ്ടാൽ പെട്ടന്ന് മനസലിയും. വിശ്വ അവളിൽ നിന്നും അകന്നു മാറിയതോടൊപ്പം അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ ചേർത്തു..

ഞൊടി ഇടയിൽ അവൾ അവനെ തള്ളി മാറ്റി. അവൻ ബെഡിലേക്ക് വീണു അവളെ നോക്കി ചിരിക്കാനും മറന്നില്ല കൂടെ സൈറ്റ് 😉😉അടിച്ച് കാണുക്കുകയും ചെയ്‌തു. " ഡോ താൻ എന്താടോ കാണിച്ചേ.... ഞാൻ ഒന്ന് ആശ്വസിപ്പിച്ചപ്പോ താൻ എന്നെ പിടിച്ച് കിസ്സ് അടിച്ചത് എന്തിനാടോ... " അലിക with ടെറർ അവൾ അവനു നേരെ പില്ലോ എറിഞ്ഞു. " നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എടാ പോടാ എന്നൊന്നും എന്നെ വിളിക്കരുതെന്നു.. " പില്ലോ ക്യാച്ച് പിടിച്ചുകൊണ്ടു അവൻ പറഞ്ഞു. " വിളിച്ചാൽ താൻ എന്തു ചെയ്യുടോ 😠😠😠" അലിക ദേഷ്യം പിടിച്ച് പറഞ്ഞതാണെങ്കിലും കൊച്ച് പഴയ കാര്യം പെട്ടന്ന് ദേഷ്യം കൊണ്ട് മറന്നു പോയി പെട്ടന്ന് വിശ്വ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ത്തി. ചുണ്ടുകൾ കൊണ്ട് ഒരു ചുംബനവും നൽകികൊണ്ട് അവളിൽ നിന്ന് അകന്നു. " മുന്പേ ഞാൻ പറഞ്ഞിട്ടുള്ളതാ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുന്നതിന്‌ മുൻപ് ഇതിനെ കുറിച്ച് ഒന്ന് ഓർക്കണം എന്ന്. "വിശ്വ പറഞ്ഞത് കേട്ട് ഒന്നും തന്നെ പറയാതെ അലിക ബെഡിൽ കമിഴ്ന്നു കിടന്നു.

അലികയുടെ അടുത്തായി മറുവശത്ത് വിശ്വയും. " അലികെ... എണീക്കടി.... സമയം ആയി.... എടി... കുട്ടിപിശാശേ എണീക്കടി... 4.30 ആയെടി... " വിശ്വ അലികയെ കുലിക്കി കുലുക്കി വിളിച്ചു തുടങ്ങി എവിടെ എണീക്കാൻ..😂😂😂😂അലിക പോത്ത് പോലെ കിടന്നുറങ്ങുന്നു. "ഡി... എണീക്കടി... എനിക്ക് പോണം..." വിശ്വ സഹികെട്ടു " പൊക്കൊ ... ഞാൻ തടഞ്ഞു നിർത്തിയിട്ടില്ല... " അലിക ഉറക്കത്തിൽ വിശ്വയോടായി പറഞ്ഞു " എടി വാതിൽ തുറക്കാൻ വാടി.... " വിശ്വക്ക് ദേഷ്യം വരാൻ തുടങ്ങി 😠 " വാതിൽ തുറക്കാൻ അറിയില്ലേ..... ആ കുറ്റി പിടിച്ച് താഴേക്ക് വലിക്ക്... " അലിക ഇവളെ ഇന്ന് ഞാൻ 😬😬😬 അതും പറഞ്ഞുകൊണ്ട് ബാത്റൂമിൽ പോയി കുറച്ച് വെള്ളം എടുത്തുകൊണ്ടു വന്ന് നേരെ അലികയുടെ മുഖത്തേക്ക് ഒഴിച്ചു... വെള്ളം വീണപ്പോ തന്നെ അലിക ചാടി എണീറ്റു. " എന്താ.... " എണീറ്റ വഴി അലിക വിശ്വയോട് ചോദിച്ചു. " എടി എനിക്ക് പോണം വാതിൽ തുറക്കാൻ വാ.... " അപ്പോഴാണ് അലികക്ക് ബോധം വന്നത്. പിന്നെ ഒരു വെപ്രാളം ആയിരുന്നു...

മൊത്തം ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഒരുവിധത്തിൽ ഡോർ തുറന്ന് വിശ്വയെ പുറത്തിറക്കി വാതിൽ അടച്ചു. തെറ്റൊന്നും ചെയ്‌തില്ലെങ്കിലും അപ്പനും അമ്മയും അറിയാതെ ഒരു പുരുഷനെ വീടിനുള്ളിൽ കയറ്റിയതിൽ അവൾക്ക് കുറ്റബോധം ഉണ്ടായിരുന്നു. പതിവ് പോലെ വിശ്വയുടെ ഓഫീസിൽ എത്തിയതും വിസിറ്റിംഗ് റൂമിൽ തന്നെ നയനയും ആരവും ജീവയും വിശ്വയും ഇരുപ്പുണ്ടായിരുന്നു. അവരെ നോക്കി ചിരിച്ചിട്ട് തന്റെ സീറ്റിലേക്ക് ഇരിക്കാൻ പോയ അലികയെ നയന വിളിച്ചു. " ഇങ്ങോട്ട് വാടോ.... എന്താ ഡിമാൻഡ്... " നയന അലികയെ നോക്കി ചോദിച്ചു. " എന്തു ഡിമാൻഡ് ചേച്ചി.... ശമ്പളം വാങ്ങാൻ ഉള്ളത് അല്ലേ അപ്പൊ ജോലിയും ചെയ്യണ്ടേ... " അലിക നയനയുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു. നയന അലികയെ പിടിച്ച് അവളുടെ അടുത്ത് ഇരുത്തി... " അല്ല അലിക ഈ എലെക്ട്രിക്കൽ ജോബിനെ കുറിച്ച് എന്താ അഭിപ്രയം... " ആരവ് അലികയോട് ചോദിച്ചു. " എന്താ... " അലികക്ക് മനസിലായില്ല " അതേ ഈ വീടൊക്കെ വയറിങ് ചെയുന്നത്.. സ്വിച്ച് ഒക്കെ പിടിപ്പിച്ച് ലൈറ്റ് ഇടുന്നത്...

അതിനെ കുറിച്ചുള്ള അഭിപ്രായം എന്താ... " ജീവയുടെ പറച്ചിൽ കേട്ട് അലിക വിശ്വയെ നോക്കി... വിശ്വ ഇന്നലത്തെ സംഭവം ഒക്കെ ഇവിടെ ഇവരോടൊക്കെ വിവരിച്ചു എന്ന് അലികക്ക് മനസിലായതും. അലിക വിശ്വയെ നോക്കി. വിശ്വ ആണെങ്കിൽ ചിരി കടിച്ച് പിടിച്ചിരിക്കുന്നു. നയനയുടെയും ജീവയും ആരവും 😂😂ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ ആണ്... ജീവ തുടക്കം ഇട്ടു പിന്നെ അവിടെ കൂട്ട ചിരി ആയിരുന്നു... വിശ്വ ഉൾപ്പടെ...😂😂 "അല്ല കൂട്ടുകാരൻ ഇത് മാത്രം പറഞ്ഞോളു.. അതോ മൊത്തത്തിൽ പറഞ്ഞോ.." അവരുടെ ചിരി ഒക്കെ കഴിഞ്ഞശേഷം കൈ കെട്ടി നിന്നുകൊണ്ട് അലിക അവരോട് ചോദിച്ചു. അവരൊക്കെ അലികയെ നോക്കി. വിശ്വക്കും കാര്യമായിട്ട് ഒന്നും മനസിലായില്ല. അലികക്ക് ആണെങ്കിൽ ഇവിടെ എല്ലാവരുടെയും മുന്നിൽ വച്ച് ഇതൊക്കെ പറഞ്ഞതിൽ വിശ്വയോട് വൻ കലിപ്പും. " അല്ല വിശ്വ സാർ ഇന്നലെ എന്നെ കെട്ടിപിടിച്ചതും കവിളിൽ കിസ്സ് അടിച്ചതും.. ദേ ( കഴുത്തിലെ ഷാൾ മാറ്റികൊണ്ട് ) ഇവിടെ കഴുത്തിൽ കടിച്ചതും ഉമ്മ വച്ചതും ഒന്നും ഇവരോട് പറഞ്ഞില്ലേ എന്ന ഞാൻ ചോദിച്ചേ... "

അലികയുടെ പറച്ചിൽ കേട്ട് എല്ലാവരും ശ്വാസം എടുക്കാതെ വിശ്വയെ നോക്കി വിശ്വ ആണെങ്കിൽ എല്ലാം കൈയിൽ നിന്നും പോയ അവസ്ഥയിലും. " എന്താ ജീവേട്ട ഇതൊന്നും പറഞ്ഞില്ലേ കൂട്ടുകാരൻ.. " അലിക ഗൗരവത്തോടെ ചോദിച്ചു. " ഇല്ല പെങ്ങളെ 🙄🙄😒😒 ഇതൊന്നും പറഞ്ഞില്ല... " ജീവ സൗമ്യമായി പറഞ്ഞു. " ആരും എന്തെ ചിരിക്കത്തെ... " അലിക " അല്ല ഇതൊക്കെ പറയാൻ കൊള്ളാവോ... അവൻ സ്നേഹാസമ്മാനം ആയി തന്നതല്ലേ... Love ബൈറ്റ് എന്നൊക്കെ പറയും പോലെ" ആരവ് കുറച്ച് നാണം കലർത്തി പറഞ്ഞു. " എന്നെകൊണ്ട് ഒന്നും പറയിക്കരുത്... Bro എന്നു വിളിച്ച് നടന്ന എന്നെ വേറെ ഒന്നും വിളിപ്പിക്കരുത്... പിന്നെ ഇത് ഒന്നാമത്തെ പ്രാവശ്യം ഒന്നും അല്ല.. ഇതിനു മുന്പും ഇങ്ങേര് എന്നോട് ഇതുപോലെ ചെയ്‌തിട്ടുണ്ട് സമയം കിട്ടുമ്പോ കൂട്ടുകാരനോട് ചോദിച്ചു നോക്ക്‌. " അലിക അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും പോയി " എടാ 😳😳

നീ ഇത്രക്ക് ഒക്കെ പുരോഗമിച്ചോ... " ജീവ " ചെറുതായിട്ട്.... "വിശ്വ " അവളെ മെരുക്കാൻ കുറച്ച് കഷ്ടപ്പെടും... " ആരവ് വിശ്വയോട് പറഞ്ഞു. അലിക അവളുടെ കാബിനിൽ ഇരിക്കുമ്പോൾ ആണ് അവിടേക്ക് ബെല്ല വന്നത്. " ഗുഡ്മോർണിംഗ് അലിക.. " മൊത്തത്തിൽ ദേഷ്യപ്പെട്ടിരിക്കുന്ന അലികയുടെ അടുത്തേക്ക് വന്നുകൊണ്ട് ഒരു ആക്കിയ ചിരിയോടെ ബെല്ല പറഞ്ഞു. " മ്മ്. ഗുഡ്മോർണിംഗ്... " അലിക താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. " നീ ആരെ കണ്ടിട്ടാടി നെഗളിക്കുന്നെ... വിശ്വയെ കണ്ടിട്ടോ.... നീ കാണുന്നതിന് മുൻപ് ഞാൻ കണ്ട് തുടങ്ങിയതാ അവനെ.... " ബെല്ല അലികക്ക് നേരെ കൈ ചൂണ്ടി " അങ്ങനെ ആണെങ്കിൽ നീ എടുത്തോ... വേണ്ടാന്ന് ഞാൻ പറഞ്ഞോ... " അലികയും വിട്ട് കൊടുത്തില്ല. " നീ എന്നെ ഭരിക്കാൻ നിക്കണ്ട.... ഞാൻ ഒന്ന് മനസ് വെച്ചാൽ നിന്നെ ഇവിടെ നിന്ന് പുറത്താക്കാൻ എനിക്ക് നിമിഷനേരം മതി

.അത് കൊണ്ട് എന്നെ അനുസരിച്ച് ഇവിടെ നിന്നാൽ നിനക്ക് കൊള്ളാം.. . " ബെല്ല " അതിന് നീ അല്ലയോ എന്നെ ഇവിടെ ജോലിക് നിർത്തിയത് വിശ്വ സാർ അല്ലേ..നിന്നെ അനുസരിക്കേണ്ട കാര്യം എനിക്കില്ല... ഞാൻ ആയിട്ട് ആരുടെ അടുത്തും സംസാരിക്കാൻ പോവാറില്ല . " അലിക " അത് ഞാൻ കാണിച്ചു തരാം ആരെയാ അനുസരിക്കുന്നെ എന്ന്. വിശ്വ എന്റെയാ... എന്റെ മാത്രം.... അവന്റെ കല്യാണം കഴിണെന്നൊക്കെ പറയുന്നത് വെറുതെയാ.. നീ അവനോട് ആവശ്യം ഇല്ലാതെ സംസാരിക്കാനേ പോകരുത്... " ബെല്ല ഒരു താക്കീത് പോലെ പറഞ്ഞു. അങ്ങേര് താലി കെട്ടിയ ആളോട് തന്നെ പറയണം (അലിക ആത്മ ) " എന്താടി നിന്ന് ആലോചിക്കുന്നേ.... ഇന്നലെ മോള് നിന്ന് വിശ്വയുടെ മുമ്പിൽ വെള്ളം കുടിച്ചില്ലേ... ആ റിപ്പോർട്ടിന്റെ കാര്യാത്തിൽ... അതിലും വലുത് വരും... എന്നെ ധിക്കരിച്ചാൽ... " ബെല്ല ഒരു ചിരിയോടെ പറഞ്ഞു. " അപ്പൊ നീ ആണല്ലേ അത് മാറ്റിയത്... "😠😠അലികക്ക് ദേഷ്യം വന്നു. " അതേടി ഞാൻ തന്നെയാ.... " ബെല്ല പറഞ്ഞു തീരുന്നതിനു മുൻപ് ബെല്ലയുടെ കരണത് അടിവീണു.. " വിശ്വ... ഞാൻ.... "......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story