ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 16

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" വിശ്വ... " " ബെല്ല ഇനി നീ ഒരക്ഷരം മിണ്ടിയാൽ ഇനിയും പൊട്ടും ഒരെണ്ണം കൂടി... നീ ഇവളോട് നീ ആരാണെന്നു കാണിക്കേണ്ടത് എന്റെ കമ്പനിയുടെ ഗുഡ്‌വിൽ വച്ചുകൊണ്ടല്ല... നേർക്ക് നേരെ നിന്ന് തീർക്കണം...അല്ലാതെ മറഞ്ഞു നിന്ന് പാര പണിതുകൊണ്ടല്ല... ഇന്നലെ എനിക്ക് റിപ്പോർട്ട്‌ സബ്‌മിറ്റ് ചെയ്യാൻ പറ്റാതെ വന്നെങ്കിൽ എന്റെ കമ്പനിയിൽ വീഴുന്ന ചെറിയ ഒരു ബ്ലാക്ക് മാർക്കിന് ആര് സമാധാനം പറയും. നീ പറയോ... പാറയോന്ന് 😠😠😠" " സോറി വിശ്വ ... ആ സമയത്ത് എനിക്ക്.... " ബെല്ല തപ്പി തടഞ്ഞു. " ആ സമയത്ത് നിനക്ക്.... എന്താന്നു... എന്റെ അമ്മയുടെ ഉറ്റസുഹൃത്തിന്റെ മകൾ ആയത് കൊണ്ട് മാത്രം ആണ്.. ഇത്രയും നാളും നീ ഇവിടെ കിടന്നു കാണിച്ചതിനും എന്റെ പുറകെ ഫ്‌ളൈർട്ട് ചെയ്തു നടന്നതിനും ഒന്നും ഞാൻ പറയാതെ ഇരുന്നത്.. ഇനി.. അങ്ങനെ ഒരു കൺസിഡറേഷൻ നിനക്ക് ഇല്ല.. പിന്നെ 😠 നീ പറഞ്ഞല്ലോ ഞാൻ എന്റെ കല്യാണം കഴിഞ്ഞെന്നു വെറുതെ പറഞ്ഞതാണെന്ന്. ഞാൻ എന്തിനാ വെറുതെ പറയുന്നേ... നിന്നെ ബോധിപ്പിക്കണ്ട ആവശ്യം ഒന്നും എനിക്കില്ല..

പിന്നെ എന്റെ പെണ്ണിനെ കാണണം എന്നാണെങ്കിൽ.... " വിശ്വ അതും പറഞ്ഞുകൊണ്ട് അലികയുടെ അടുത്തേക്ക് പോകൻ ഒരുങ്ങിയതും പുറകെവന്ന ജീവ വിശ്വയുടെ കൈയിൽ മുറുകെ പിടിച്ചു. ആരവ് അവന്റെ തോളിലും " വിശ്വ.... നീ നിന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്യ്... ഒറ്റനിമിഷം കൊണ്ട് ഒക്കെ നശിപ്പിക്കല്ലേ... ഈ ഒരു നിമിഷത്തേക്ക് വേണ്ടി നീ ഇപ്പൊ അലികയെ ഭാര്യ ആണെന്നും പറഞ്ഞ് ചേർത്ത് പിടിച്ചാൽ അവളുടെ ജീവിതം അപകടത്തിൽ ആവും.. നീ ഒന്ന് ആലോചിച്ച് നോക്ക്.. " ജീവ വിശ്വക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു. " വേണ്ടടാ.. മതി അലികയുടെ ജീവിതം വച്ച് കളിക്കണ്ട.. നീ ഒന്ന് അടങ്ങ് " ആരവും ജീവക്ക് സപ്പോർട്ട് ചെയ്‌തു. നയന വേഗം അലികയുടെ അടുത്ത് ചെന്നു നിന്നു. അലിക ഇവിടെ ഇപ്പൊ എന്ധോക്കെയാ സംഭവിച്ചത് ഇന്ന് ആലോചിച്ചു കൊണ്ട് നിന്നു. " വിശ്വ ..... ഇന്നലെ വന്ന ഇവളോട് വരെ നീ എത്ര നന്നായി ആണ് സംസാരിക്കുന്നെ.. ഇവളുടെ കൂടെ പുറത്ത് പോകുന്നു. ചുറ്റി കറങ്ങുന്നു. എന്നോടോ..... ഇതുവരെ നീ നന്നായി സംസാരിച്ചിട്ടുണ്ടോ..."

" enough ബെല്ല enough .. അതിന്റെ കാരണം നിനക്കറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ബെല്ല അല്ല അലിക ... മനസിലായോ...ആവശ്യം ഇല്ലാത്തിടത് ഇവൾ വലിഞ്ഞു കേറി വരാറില്ല.... " വിശ്വ അലികയെ ചൂണ്ടി പറഞ്ഞു. ഇങ്ങേരു എനിക്ക് ഏതൊക്കെ വഴിക്ക എന്റെ കർത്താവെ മുകളിലേക്കുള്ള ടിക്കറ്റ് എടുത്ത് തരുന്നത്. ഇത്രയും നാൾ വരദയെ മാത്രം പേടിച്ചാൽ മതിയായിരുന്നു. ഇപ്പൊ ബെല്ലയെയും 😥😥(അലിക ആത്മ ) " വിശ്വ പറഞ്ഞു വരുന്നത് എന്നോട് ഇവിടുന്നു പോവാനാണോ... " ബെല്ല "ഇതിലും വ്യക്തമായി എനിക്ക് പറയാൻ അറിയില്ല... I say get out "😠😠 വിശ്വയുടെ അലർച്ചയിൽ അലിക വരെ പേടിച്ച് തുള്ളി. ബെല്ല എല്ലാവരെയും നോക്കിയിട്ട് അലികയെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് ഇറങ്ങി പോയി. " വിശ്വ വാ പുറത്ത് പോയിട്ട് വരാം... " ആരവ് വിശ്വയുടെ തോളിൽ കൈ ഇട്ടു. " ഡാ ഞാൻ ഒക്കെ ആണെടാ... കുറച്ചു വർക്ക്‌ ഉണ്ട് അത് കഴിഞ്ഞ് ഉച്ചക്ക് പോകാം. " വിശ്വ ചിരിച്ചുകൊണ്ട് ആരവിനെ നോക്കി. " എന്തായാലും അവൻ ബെല്ലയോട് അങ്ങനെ ഒക്കെ പറഞ്ഞത് നന്നായി...കുറെ നാളായി ഞാനും ഓങ്ങി വച്ചതാ...

ഇപ്പൊ ഒരു റീലാക്സിയേഷൻ ഉണ്ട്... വാ സെമ്പകം നമുക്ക് ഒന്ന് ഡ്യൂയറ്റ് പാടാൻ പോവാം.. " ജീവ അതും പറഞ്ഞുകൊണ്ട് നയനയെ കൂട്ടികൊണ്ട് പോയി. " എന്നാ ഞാൻ പോട്ടെ.... വിശ്വ വർക്ക്‌ കഴിയുമ്പോ എന്നെ വിളിക്ക്.. " ആരവ് അതും പറഞ്ഞുകൊണ്ട് പോയി അലിക വിശ്വയെ മൈൻഡ് ചെയ്യാതെ വേഗം ലാപ്പിൽ കുത്തികൊണ്ടിരുന്നു.വിശ്വ അത് കണ്ട് ഒന്ന് ചിരിച്ചിട്ട് അവന്റെ ക്യാബിനിലേക്ക് പോയി. ക്ലാസ്സ്‌ ഉച്ചക്ക് കഴിഞ്ഞതുകൊണ്ട് അലീന അലിക പറഞ്ഞതനുസരിച്ച് വിശ്വയുടെ ഓഫീസിലേക്ക് വന്നു. " ഹലോ ചേച്ചി ഞാൻ ഓഫീസിനു മുമ്പിൽ ഉണ്ട്. ചേച്ചി എവിടെയാ..... " " നീ ഉള്ളിലേക്ക് കയറി വാ വിസിറ്റിംഗ് റൂമിൽ ഇരിക്ക് അപ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം " " ശെരി ചേച്ചി.. " അലീന ഫോണും കട്ട്‌ ചെയ്ത് ഓഫീസിലേക്ക് കയറി വിസ്റ്റിംഗ് റൂമിലേക്ക് ചെന്നിരുന്നു. അപ്പോഴാണ് അടുത്ത സീറ്റിൽ ഇരിക്കുന്ന ആളെ അലീന കണ്ടത്.അലീന കാണാത്ത പോലെ തന്നെ ഇരുന്നു. " നീ എന്താടി ഇവിടെ... " അടുത്തിരുന്ന ആരവ് അലീനയോട് ചോദിച്ചു " വെറുതെ വന്നതാ... " അലീന താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. "

വെറുതെ വന്നിരിക്കാൻ ഇത് സത്രം ഒന്നും അല്ല.. അതോ ഇനി വല്ല ഉഡായിപ്പും ഒപ്പിക്കാൻ വന്നതാണോ 😬😬😬" ആരവ് പറഞ്ഞത് കേട്ട് അലീന ആരവിനെ നോക്കി " എന്താടി... നോക്കി പേടിപ്പിക്കുന്നെ.... " ആരവ് 😠 " എന്താണ് ആരവ് bro.. ഇവിടെ ഒരു പ്രശ്നം.. " അവിടേക്ക് വന്ന അലിക ചോദിച്ചു. " ഞാൻ ഇവളോട് എന്താ ഇവിടെ എന്ന് ചോദിച്ചതാ.. " ആരവ് " ഞാൻ വിളിച്ചിട്ട് വന്നതാ... " അലിക " ആഹാ എന്നിട്ട് ഇവള് പറഞ്ഞത് വെറുതെ വന്നതാണെന്നാണല്ലോ " ആരവ് " അവള് ചുമ്മാ പറഞ്ഞതായിരിക്കും bro... " അലിക അലീനയെ ഒന്ന് നോക്കിയിട്ട് ആരവിനോട് പറഞ്ഞു. " എന്റെ പൊന്ന് അലികെ നിനക്കൊക്കെ ഇതുപോലെയൊന്നിനെ ആണല്ലോ അനിയത്തി ആയി കിട്ടിയത്... " ആരവ് പുച്ഛിച്ചു കൊണ്ട് പറഞ്ഞു. " താൻ പറഞ്ഞു കേറല്ലേ... വല്യ ആളാണെന്നു നോക്കില്ല 😬😬" അലീന വയലന്റ് ആയി " എടി നീ ഇങ്ങോട്ട് വന്നേ..... " അലിക അലീനയെ വലിച്ചുകൊണ്ട് പുറത്തേക്ക്പോയി " ചേച്ചി ഞാൻ ഒന്നും പറഞ്ഞില്ല അങ്ങേരാ... " അലീന അലികയെ നോക്കി. " അതൊക്കെ പോട്ടെ നീ ഞാൻ പറഞ്ഞത് കൊണ്ടുവന്നോ...

" അലിക " ഉവ്വ.... ചേച്ചി പറഞ്ഞപോലെ 20000 രൂപ ഉണ്ട്.. "അലിക " മ്മ്.. നീ ഇത് സ്വാതി യുടെ കൈയിൽ കൊടുക്കണം.. എന്റെ admission ഫീസ് അടക്കാൻ പറയണം കേട്ടല്ലോ... ഇന്നാണ് last date മനസ്സിലായോ... "അലിക " എന്നാലും... ചേച്ചി... മാല ഒക്കെ പണയം വെച്ചിട്ട്.... ഒരു പണി ചെയ്യ് എന്റെ മാല എടുത്ത് ഇട് ഞാൻ പിന്നെ കോളേജിൽ പോണതല്ലേ അപ്പൊ ഇതൊന്നും ഇല്ലെങ്കിലും കുഴപ്പം ഇല്ല... " അലീന " നിന്റെ മാല നിന്റെ കഴുത്തിൽ തന്നെ കിടന്നോട്ടെ... അപ്പയുടെ കൈയിൽ ഇപ്പൊ പൈസ ഇല്ലാഞ്ഞിട്ടല്ലേ... Next week പൈസ തരുമ്പോ ഞാൻ എടുത്തോളാം... അല്ലാതെ എന്റെ പൊന്നനിയത്തി അതോർത്തു വിഷമിക്കണ്ട... "😊😊😊 അലിക അലീനയുടെ താടിയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. " ചേച്ചി... ആ ലോക്കറ്റ് എന്തെ...മാലയിൽ കിടന്നത്.... "🤔 അലീന " അത് എന്റെ കൈയിൽ ഉണ്ട്.. എന്തെ 🤨🤨"അലിക " എന്നാ അത് ഇങ്ങോട്ട് താ എന്റെ മാലയിൽ ഇടാം... ചേച്ചിടെ കിട്ടുമ്പോൾ ഞാൻ തിരിച്ച് തരാം... " അലീന " വേണ്ട... വേണ്ട.... അത് എന്റെ കൈയിൽ ഇരുന്നോട്ടെ... ഞാൻ സൂക്ഷിച്ചോളാം..

. "അലിക പറഞ്ഞു. അവർ സംസാരിക്കുന്നതിനിടയിൽ ആണ് വിശ്വയും ആരവും പുറത്തേക്ക് വന്നത്.. വിശ്വയെ കണ്ട് അലിക വേഗം മുഖം തിരിച്ചു. ആരവിനെ കണ്ട് അലീനയും എന്നാലും വിശ്വ ആരവിനെ കൂട്ടി അവരുടെ അടുത്തേക്ക് ചെന്നു. " എന്താണ് രണ്ടുപേരും ഇവിടെ നിന്ന് ഒരു രഹസ്യ ചർച്ച... " വിശ്വ അവരെ മാറിമാറി നോക്കികൊണ്ട് ചോദിച്ചു. " ഒന്നും ഇല്ല വിശ്വേട്ട... ചേച്ചിടെ അഡ്മിഷന്റെ കാര്യം പറയായിരുന്നു... ചേച്ചിക്ക് MBA ചെയ്യണം എന്നുണ്ട് അതിന്റെ admission നെ കുറിച്ച് പറഞ്ഞതാ.... " അലീന " ആഹാ നല്ല കാര്യം ആണല്ലോ... " വിശ്വ അലിക ഇതൊന്നും ശ്രെദ്ധിക്കാനെ പോയില്ല അപ്പോഴാണ് അത് വഴിയേ ഇണകുരുവികൾ കുറുകി കൊണ്ട് വന്നത് 😂😂വേറെ ആരും അല്ല നമ്മുടെ ജീവേട്ടനും നയനയും " എടാ വിശ്വ... ഈ സർപ്രൈസ് ഇപ്പോഴൊന്നും പൊട്ടിക്കണ്ടായിരുന്നു എന്ന് എനിക്ക് ഇപ്പൊ തോന്നുന്നു😬😬... നിനക്കോ... "

ആരവ് വിശ്വയോട് " എനിക്കും ഏറെ കുറെ നിന്റെ അഭിപ്രായം ആണ്... "വിശ്വ " funny brothers "അവരുടെ പറച്ചിൽ കേട്ട് ജീവ വിശ്വയുടെയും ആരവിന്റെയും വയറ്റത് ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു അവർ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ആണ് അലികയെ അലീന തോണ്ടിയത് " എന്ത... " അലിക " ചേച്ചി നാളെ ലീവ് എടുക്കാൻ പറഞ്ഞിട്ടുണ്ട് അമ്മ.. " അലീന " അതെന്തിനാ.. " അലിക " എന്താ അവിടെ ഒരു ചർച്ച " അലീന എന്തോ പറയാൻ തുടങ്ങിയതും വിശ്വ അവരെ വിളിച്ചു " ചേട്ടാ നാളെ ചേച്ചിയോട് ലീവ് എടുക്കണം എന്ന് പറഞ്ഞതാ... " അലീന " അതെന്തിനാ.... " വിശ്വ അലികയെ നോക്കി അലീനയോട് ചോദിച്ചു " അത് പിന്നെ..... നാളെ ചേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.... അത് കൊണ്ടാ... " അലീന യാതൊരു ഭവ വെത്യാസം ഇല്ലാതെ പറഞ്ഞു. എന്നാൽ മറ്റു ചില ആളുകളിൽ പല തരത്തിലുള്ള ഭാവവ്യത്യാസങ്ങൾ ആയിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story