ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 17

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" പെണ്ണുകാണാനോ..... എന്നോട് അമ്മ ഒന്നും പറഞ്ഞില്ലല്ലോ... "അലിക അലീനയോട് ചോദിച്ചു. " ചേച്ചീനെ കുറെ പ്രാവശ്യം വിളിച്ചു.. കിട്ടാത്തത് കൊണ്ട് അമ്മ എന്നെ വിളിച്ചത്.... ഞാൻ പറഞ്ഞോളാം എന്നും പറഞ്ഞു. " " അപ്പൊ ഇവള് പഠിക്കാൻ പോവാലെ അപ്പൊ പിന്നെ കല്യാണം ഒക്കെ 🙄🙄...." വിശ്വ വെപ്രാളം മറച്ചു വച്ച് അലീനയോട് ചോദിച്ചു. " അതിന് ചേച്ചി ഡിസ്റ്റന്റ് ആയിട്ടാണ് MBA ചെയ്യാൻ ഉദ്ദേശിക്കുന്നെ..അപ്പൊ പിന്നെ ക്ലാസിന്റ കാര്യത്തിൽ പേടിക്കണ്ടല്ലോ... " വിശ്വയുടെ വെപ്രാളം കണ്ടിട്ട് ആരവിനും ജീവക്കും ചിരി വരുന്നുണ്ട് 😂😂😂😂 " അലികെ എന്തായാലും all the best നാളെ പെണ്ണുകാണൽ പൊളിക്ക്.. " ആരവ് ഒളികണ്ണിട്ട് വിശ്വയെ നോക്കികൊണ്ട് അലികയോട് പറഞ്ഞു. " thank you thank you 😁" അലിക " ഡാ ആരു മിണ്ടാതെ ഇരിക്കട 😬 വിശ്വ നിന്നെ നോക്കുന്നുണ്ട് അവനു ആകെ ദേഷ്യം വന്നു നിക്കാണ്... " ജീവ ആരവിന്റെ തോളിൽ പിടിച്ചു. ആരവ് വിശ്വയെ നോക്കി ഒന്ന് നന്നായി ചിരിച്ചു 😁😁. ജീവ ആരവിനെ ഒന്ന് പറഞ്ഞ് ഒതുക്കിയപ്പോഴാണ് നയനയുടെ രംഗപ്രവേശം

" അലിക എന്നാപ്പിന്നെ നിന്റെ വർക്ക്‌ ഒക്കെ കഴിഞ്ഞെങ്കിൽ അനിയത്തിയുടെ കൂടെ ഉച്ചതൊട്ട് ലീവ് എടുത്ത് പൊയ്ക്കൂടേ വീട്ടിലേക്ക്... പോയി ഫേഷ്യൽ ഒക്കെ ചെയ്യ്.... " നയന അലികയോട് പറഞ്ഞുകൊണ്ട് നേരെ നോക്കിയത് ജീവയുടെ മുഖത്തേക്ക് " വല്ലകാര്യം ഉണ്ടായിരുന്നോ അസ്ഥാനത്തു കയറി അഭിപ്രായം പറയാൻ... കിട്ടാനുള്ളത് വിശ്വയുടെ കൈയിൽ നിന്നും വാങ്ങിച്ചോ.... " ജീവ നയന കേൾക്കാൻ പാകത്തിൽ പറഞ്ഞു. അങ്ങനെ ആരവിനോപ്പം നയനയും വായക്ക് സിബ് ഇട്ടു 🤐🤐 വിശ്വ ഒന്നും പറയാതെ നേരെ തന്റെ ക്യാബിനിലേക്ക് തിരിച്ച് കയറി പോയി. " ജീവേട്ട ഞാൻ വിശ്വാസർ നെ കണ്ടിട്ട് ഇന്ന് ഉച്ചതൊട്ട് ലീവ് ചോദിക്കട്ടെ.... എന്റെ വർക്ക്‌ ഒക്കെ കഴിഞ്ഞത... " അലിക അതും പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് കയറാൻ പോയതും ജീവ വിളിച്ചു " അലിക പൊക്കൊ ഞാൻ പറഞ്ഞോളാം അവനോട്.." അവൻ ദേഷ്യം കേറി ഇരിക്കുന്ന ടൈമിൽ അവിടേക്ക് ചെന്നാൽ വിശ്വയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നത് നന്നായി അറിയാവുന്നത് കൊണ്ട് ജീവ അലികയെ തടഞ്ഞു. അവരോടൊക്കെ യാത്ര പറഞ്ഞ് അലിക അലീനയുടെ കൂടെ ഇറങ്ങി. " അപ്പൊ ഇന്നും വിസ്‌ക്കി ബോട്ടിൽ ഡ്രോ തുറക്കും 😄അല്ലേ അളിയാ... " ജീവയുടെ കഴുത്തിൽ കൈ ഇട്ടുകൊണ്ട് ആരവ് പറഞ്ഞു.

 രാത്രി വീടിന്റെ ഗാർഡനിൽ കൂടി വിസ്കി ഒഴിച്ച ഗ്ലാസും ആയി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് വിശ്വ. തൊട്ടടുത്ത വുഡൻ ബെഞ്ചിൽ ഇരിക്കുന്ന ജീവ അവന്റെ മടിയിൽ തല വച്ച് കിടക്കുന്ന ആരവ് " നീ എന്താടാ വെരുകിനെ പോലെ ഇങ്ങനെ കിടന്ന് തിരിയുന്നത്...🙄" വിശ്വ " എന്താണെന്നു നിനക്ക് അറിയില്ലേ 😠" വിശ്വ കൈയിൽ ഇരുന്ന വിസ്കി ഒരു സിപ് കുടിച്ചു. " അങ്ങനെ പറയല്ലേടാ ജീവ വിശ്വക്ക് ഇഷ്ടപ്പെടില്ല 😒 മുട്ടയിടാൻ നടക്കുന്ന കോഴിയെ പോലെ ഉണ്ടെന്നു പറയടാ...🤣🤣" ആരവ് കിടന്ന് ചിരിക്കാൻ തുടങ്ങി " ഡാ ജീവ 🤬🤬🤬ഈ മോനെ നിനക്ക് ഇനിയും കാണണം എന്നുണ്ടെങ്കിൽ ഇവിടുന്ന് വിളിച്ചുകൊണ്ടു പൊക്കൊ.😠😠😠... " വിശ്വ ഗ്ലാസ്സ് മൊത്തത്തിൽ വായിലേക്ക് കമിഴ്ത്തി " നീ എന്നോടും ഇവനോടും ദേഷ്യപ്പെട്ടിട്ട് എന്തു കിട്ടാനാ... ആദ്യം നീ അവളോട് പോയി ഇഷ്ടം തുറന്ന് പറയാൻ നോക്ക്...പിന്നെയല്ലേ രണ്ടാമത്തെ കാര്യം അവള് yes പറയോ no പറയോ എന്നൊക്കെ അറിയണ്ടത്. ആദ്യം നീ അവളെ ഒന്ന് പ്രൊപ്പോസ് ചെയ്യ്.. " ആരവ് " വിശ്വ ആരു പറയുന്നതിലും കാര്യം ഉണ്ട് നീ ആദ്യം അവളോട് ഒന്ന് തുറന്ന് സംസാരിക്ക്..

. " ജീവ " അതേടാ ഇനി ഞാൻ വെച്ച് നീട്ടുന്നില്ല.... എത്രയും പെട്ടന്ന് അവളോട് പറയണം അല്ലെങ്കിൽ ചിലപ്പോ ഒക്കെ കൈ വിട്ട് പോകും.. " അവരുടെ അടുത്തായി ഇരുന്നുകൊണ്ട് വിശ്വ പറഞ്ഞു. " അതിന് നീ കടലിൽ അല്ലേ ഇഷ്ടം പറയാൻ കൊണ്ടുപോകുന്നെ...😏😏😏😏... എന്റെ വിശ്വ നിനക്ക് ഇവിടെ എവിടെങ്കിലും വച്ച് പറഞ്ഞ പോരെ... " ആരവ് " ഇല്ലടാ....... ഞാൻ തീരുമാനിച്ചതാ... " വിശ്വ " നിനക്ക് ഈ idea എവിടെ നിന്ന് കിട്ടിയെടാ..🤦‍♂️🤦‍♂️🤦‍♂️" ജീവ തലയിൽ കൈ വച്ചു.. വിശ്വ അവരെ നോക്കി ചിരിച്ചിട്ട് നിലാവിനെ നോക്കി കിടന്നു. " അലികെ അവരെത്തി.... ഇങ്ങോട്ട് വാ ഈ ചായ പിടിക്ക് "ആനി മുറിയിൽ നിന്നും ഒരുങ്ങുന്ന അലികയെ വിളിച്ചു. ഈ സാരിയും ഉടുത്തു എങ്ങനെ നടക്കാന... (അലിക ആത്മ ) ഗ്രീൻ കളർ സ്റ്റോൺ പിടിപ്പിച്ച ഒരു നേവി ബ്ലൂ കളർ സാരി ആണ് അലികയുടെ വേഷം അതിന് ചേർന്ന മാലയും വളയും കമ്മലും. അലിക നേരെ അടുക്കളയിലേക്ക് ചെന്നു. ആനിയുടെ കൈയിൽ നിന്നും ചായവാങ്ങി പിടിച്ചു. അപ്പോഴേക്കും പെണ്ണുകാണാൻ വന്നവർ അവിടെ സോഫയിൽ വന്ന് ഇരിപ്പായി " ആനി മോളെ വിളിക്ക് "

ഫിലിപ് അടുത്ത് നിന്ന ആനിയോട് പറഞ്ഞു. ആനി വിളിച്ചതനുസരിച് അലിക ഹാളിലേക്ക് ചെന്നു. " ചായ കൊടുക്ക്.... " ഫിലിപ് അവളോടായി പറഞ്ഞു. അലിക ചായ കൊടുക്കുന്നതിനിടയിൽ അവിടെ ഇരിക്കുന്ന ആളുകളെ സ്കാൻ ചെയ്‌തു. രണ്ടുപേര് മാത്രംഒള്ളു. വേഗം ചായ കൊടുത്തിട്ട് ആനിയുടെ അടുത്ത് പോയി നിന്നു. " മോളെ എന്റെ പേര് മേരി ഇദ്ദേഹം എന്റെ ഭർത്താവ് ജോസഫ് ഞങ്ങളുടെ മോനു വേണ്ടി ആണ് മോളെ പെണ്ണുകാണാൻ വന്നത്.അവന്റെ പേര് റോജിൻ അവൻ സിവിൽ എഞ്ചിനീയർ ആണ്.. അവൻ വന്നട്ടില്ല ഞങ്ങൾ കണ്ട് കഴിഞ്ഞിട്ട് അവനോട് വന്ന് കാണാൻ പറയാം..അവൻ ജോലി സ്ഥലത്ത് ആയത് കൊണ്ട് ലീവ് കിട്ടിയില്ല.. അതാ അവൻ വരാഞ്ഞേ... " മേരി അലികയെ നോക്കി പറഞ്ഞു. അലിക അവരെ നോക്കി ചിരിച്ചു. " പിന്നെ ഫിലിപ്പെ ജോർജ് പറഞ്ഞപ്പോ ഞങ്ങൾ പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല... അവന്റെ ചേച്ചിടെ മോന് എന്തായാലും നല്ല ആലോചന അല്ലേ കൊണ്ടുവരോള്ളു... പിന്നെ ഫിലിപ്പിന്റെ മക്കൾ ആണെന്നുകൂടി അറിഞ്ഞപ്പോ പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല... "

ജോസഫ് ഫിലിപ്പിനെ നോക്കി പറഞ്ഞു " എന്തായാലും എനിക്ക് മോളെ ഇഷ്ടപ്പെട്ടുട്ടോ... മോള് ഇപ്പൊ എന്താ ചെയ്യുന്നേ.... " മേരി " ഞാൻ ഇപ്പൊ dreams interiors എന്ന കമ്പനിയിൽ വർക്ക്‌ ചെയ്യാണ്. പിന്നെ MBA ചെയ്യാൻ apply ചെയ്‌തിട്ടുണ്ട്. " അലിക മേരിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. " എന്തായാലും ഞങ്ങൾക്ക് കൊച്ചിനെ ഇഷ്ടപ്പെട്ടു... ഇനി മോൻ കൂടി വന്നോന്നു കാണട്ടെ.... ഫിലിപ് എന്തു പറയുന്നു. " ജോസഫ് ഫിലിപ്പിനെ നോക്കി " പിള്ളേരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്... അവര് കണ്ടിട്ട് തീരുമാനിക്കട്ടെ " ഫിലിപ് " എന്നാ ഞങ്ങൾ ഇറങ്ങട്ടെ.... ജോർജിന്റെ വീട്ടിൽ കൂടി കയറിയിട്ട് വേണം പോവാൻ " ജോസഫ് ഫിലിപ്പിന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. " എന്നാ അങ്ങനെ ആവട്ടെ... " ഫിലിപ് അവരെ യാത്ര ആക്കിയ ശേഷം ഫിലിപ്പ് ഹാളിലെ സോഫയിൽ വന്ന് ഇരുന്നു. " ചേട്ടാ....അവരെ കണ്ടിട്ട് നല്ല കുടുംബരാണെന്നു തോന്നുന്നു. ഇനി ആ കൊച്ചനും കൂടെ വന്ന് കാണട്ടെ.. അല്ലേ... " ആനിഫിലിപ്പിനടുത്തായി ഇരുന്നു. ഇവരുടെ സംസാരം കേട്ട ഉടനെ അലീനയും അലികയും എതിർ വശത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു. "

എന്തായാലും അലികയുടെ നമ്മുക്ക് വൈകിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് ഇപ്പൊ 23 വയസ്സ് ആയില്ലേ രണ്ടുകൊല്ലത്തിനുള്ളിൽ നടത്താം.... പിന്നെ ജോർജ് പറഞ്ഞതുകൊണ്ട് നമുക്ക് വിശ്വസിക്കാം...അലികെ നീ എന്തു പറയുന്നു. " " ഞാൻ എന്തുപറയാനാ അപ്പേ.... അപ്പ എന്നും ഞങ്ങൾക്ക് ബെസ്റ്റ് ആയിട്ട് ഉള്ളതല്ലേ ചൂസ് ചെയ്ത് തരാറുള്ളു.... അത്കൊണ്ട് no അഭിപ്രായം 😁😁😁😍 പിന്നെ ഒരു വർഷം കഴിഞ്ഞിട്ട് കല്യാണം നടത്തിയാൽ മതി "അലിക ഫിലിപ്പിനോട് അത് പറഞ്ഞുകഴിഞ്ഞതും അവളുടെ മനസിലേക്ക് പെട്ടന്നു വിശ്വയുടെ മുഖം തെളിഞ്ഞു വന്നു. " ഇതെന്താ ഒരു വർഷ കണക്ക്.. " ഫിലിപ്പ് അലികയെ നോക്കി " ഒന്നും ഇല്ല ...... ചുമ്മാ...😄" അത് പറയുമ്പോഴും എന്തുകൊണ്ടോ ഉള്ളൊന്നു വിങ്ങി എന്ധോക്കെയോ ചിന്തിച്ചിരുന്നു പോയി " എന്താടി ചിന്തിച്ചുകൊണ്ടിരിക്കുന്നെ.. പോയി ഡ്രസ്സ്‌ ഒക്കെ മാറേഡി... അല്ലെങ്കിൽ ഇതും ഉടുത്തുകൊണ്ട് ഇവിടെ തന്നെ വൈകുന്നേരം വരെ ഇരിക്കും... " ആനി അലികയെ നോക്കി " എന്റെ അമ്മേ ഞാൻ എണീക്കാൻ പോവാ... " അലീനയെയും വിളിച്ചുകൊണ്ടു അലിക റൂമിലേക്ക് പോയി 

" may i coming sir... " അലിക വിശ്വയുടെ കാബിനിന്റെ ഡോറിൽ മുട്ടി " yes coming... " "Sir..... എന്തിനാ എന്നോട് വന്ന് കാണണം എന്ന് പറഞ്ഞത്...." " അതോ.... അത്.... Dreams interior ഇൽ ഉച്ച കഴിഞ്ഞ് പോകണം എന്ന് പറയാനാ.. " " പോവാം sir... " " പിന്നെ പെണ്ണുകാണൽ എങ്ങനെ ഉണ്ടായിരുന്നു. " " ചെറുക്കൻ വന്നില്ല... അപ്പനും അമ്മയും വന്ന് കണ്ടിട്ട് പോയി.... " " മ്മ്മ്... തനിക്ക് ഇഷ്ടം ആയോ... " " അതിപ്പോ..... ചെറുക്കനെ ഒന്നും കാണാതെ എങ്ങനെയാ പറയുന്നേ... " " അങ്ങനെ ആണോ.... " " മ്മ്മ് " " തനിക്ക് ഇഷ്ടപെട്ടാൽ ആ ചെറുക്കനെ കെട്ടോ... " " അപ്പ തീരുമാനിക്കും പോലെ " വിശ്വ സീറ്റിൽ നിന്നും എണീറ്റ് അലികയുടെ അടുത്തേക്ക് പോയി അവളുടെ തൊട്ടടുത്തു പോയി നിന്നു. എന്താ എന്നരീതിയിൽ അവൾ പുരികം ഉയർത്തി 🤨🤨 അവൻ അവളുടെ കഴുത്തിൽ ചുറ്റിയിരിക്കുന്ന ഷാളിൽ പിടിച്ചു വലിച്ചു . അലിക പെട്ടന്ന് അവന്റെ കൈയിൽ കയറി പിടിച്ചു. അവൻ ഒറ്റകൈക്കൊണ്ട് അവളെ വട്ടം പിടിച്ച് ചുമരോട് ചേർത്തു നിർത്തി.അവൻ അവളുടെ കാതോരം മുഖം അടുപ്പിച്ചു. " എന്താ... " അവൾ വിറയലോടെ ചോദിച്ചു.

" നിന്റെ കഴുത്തിൽ കിടന്ന മാലയും ലോക്കറ്റും എവിടെ... " അവന്റെ ശബ്ദം കാതിൽ പതിഞ്ഞതോടൊപ്പം അവന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിലും മുഖത്തും തട്ടി കടന്നു പോയി.അവൾ അറിയാതെ തന്നെ അവളുടെ കൈ അവന്റെ ഷർട്ടിൽ മുറുകി അവൾ മുഖം തിരിച്ച് അവനെ നോക്കി. " answer me my noughty വൈഫി.....where is my wed lock and your chain "വിശ്വ വീണ്ടും കാതോരം ചോദിച്ചു. " അത് ഒരാവശ്യം വന്നപ്പോ...എടുത്തു... " " രണ്ടും... " വിശ്വ സൗമ്യമായി ചോദിച്ചു. " no.... മാല മാത്രം... " അലികയുടെ ഉത്തരം കേട്ടതും വിശ്വയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. എന്തുകൊണ്ടോ വിശ്വയുടെ സാനിധ്യം അലികയിൽ അസ്വസ്ഥത ഉണ്ടാക്കി..അവൾ ഒരു കൈക്കൊണ്ട് അവന്റെ നെഞ്ചിൽ കൈവച്ച് തള്ളി... അവന്റെ ഹൃദയതാളം അവൾ അറിഞ്ഞത് പോലെ പെട്ടന്ന് കൈ വലിച്ചു. " എന്തെ..... " അവൻ സംശയ രൂപേണ അവളെ നോക്കി " nothing.... ഒന്ന് മാറാമോ.... എനിക്ക് കുറച്ച് വർക്ക്‌ ചെയ്യാനുണ്ട്.... " അവളുടെ പറച്ചിൽ കേട്ട് അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളിൽ നിന്നുള്ള പിടിവിട്ടു. അവൾ വീണ്ടും അവനെ നോക്കി.. അവളുടെ നോട്ടം മനസിലായ വണ്ണം അവൻ ചിരിച്ചു " അതേ ഞാൻ അല്ല പിടിച്ചേക്കുന്നെ.... തന്റെ ഒരു കൈ എന്റെ ഷർട്ടിൽ ആണ്. ആ കൈ വിട്ടാൽ ഞാൻ തന്റെ അടുത്ത് നിന്നും മാറാം.. " അലിക വേഗം കൈ മാറ്റികൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് പോയി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story