ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 18

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" അലിക..... വർക്ക്‌ കഴിഞ്ഞില്ലേ..... " ലാപ്ടോപ്പിൽ കുത്തികൊണ്ടൊരുന്ന അലിക നയനയുടെ ഒച്ച കേട്ടാണ് തല ഉയർത്തി നോക്കിയത്. " കഴിയാറായി ചേച്ചി..... ചേച്ചി ഒക്കെ എവിടെ പോയേക്കായിരുന്നു..... വന്നപ്പോ തൊട്ട് ഞാൻ അന്നെഷിക്കുന്നതാ.... ബാക്കി രണ്ടുപേര് എവിടെ.... " " ഞങ്ങൾ വിശ്വയുടെ പുതിയ വർക്കിന്റെ സൈറ്റ് വരെ പോയതാ... കൂട്ടത്തിൽ ആരവിന്റെ കുറച്ച് വർക്കും ഉണ്ടായിരുന്നു..... അവര് ഇപ്പൊ വരും പുറത്ത് നിൽപ്പുണ്ട്.., " നയന അതും പറഞ്ഞുകൊണ്ട് അലികക്ക് അരികിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ജീവയും ആരവും വന്നു അലികയുടെയും നയനയുടെയും അടുത്ത് ഇരിപ്പായി. " അലിക.... പെണ്ണുകാണൽ എങ്ങനെ ഉണ്ടായിരുന്നു... " ആരവ് " എല്ലാവർക്കും ഇന്ന് ഇതറിയാൻ ആണല്ലോ ഇന്റെരെസ്റ്റ്‌ വിശ്വസറും ചോദിച്ചിരുന്നു 😄"അലിക ഇന്നലത്തെ കാര്യംഎല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു " അല്ലെങ്കിലും വിശ്വക്ക് ഇതറിയാഞ്ഞിട്ട് മനസമാധാനം ഉണ്ടാവില്ല എന്നുള്ള സത്യം നമക്കല്ലേ അറിയൂ... അല്ലേ ജീവ " ആരവ് ജീവയോടായി പയ്യെ പറഞ്ഞു. അവരുടെ സംസാരം എല്ലാം നിയ ശ്രെദ്ധിക്കുന്നുണ്ടെന്നു നയനക്ക് നിയയുടെ ഇടക്കുള്ള നോട്ടം കണ്ടിട്ട് മനസിലായി "

അതേ നിയ നമ്മളെ വാച്ച് ചെയ്യുന്നുണ്ട്... സംസാരിക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക... " നയന അവരോടായി പറഞ്ഞതും അവരും നിയയെ നിരീക്ഷിക്കാൻ തുടങ്ങി. " അല്ല ജീവേട്ട....നിയ വരദയുടെ ആളാണെന്നു അറിഞ്ഞിട്ട് എന്തുകൊണ്ടാ അവളെ പറഞ്ഞയിക്കാത്തത്... " അലിക തന്റെ സംശയം അവരോട് പങ്കുവെച്ചു. " അത് വിശ്വ തല്ക്കാലം വേണ്ട എന്ന് വച്ചിരിക്കുന്നതാ... പിന്നെ എന്നെങ്കിലും കയ്യോടെ പിടിക്കും അത് വരെ ഇങ്ങനെ പോകട്ടെ എന്നാ പറഞ്ഞിരിക്കുന്നെ.... " അതിന് ഉത്തരം നൽകിയത് ജീവ ആണ്. " എന്നാ വാ ഉച്ച ആയില്ലേ ഫുഡ്‌ കഴിക്കാൻ പോകാം.... വിശ്വയെയും വിളിക്ക്... " നയന അവരോടായി പറഞ്ഞു. " ഇനി എന്നെ വിളിക്കാൻ നിക്കണ്ട... ഞാൻ ഇവിടെ ഉണ്ട്....😁😁" അവരുടെ ബാക്കിലായി വന്നുനിന്നുകൊണ്ട് വിശ്വ പറഞ്ഞു. " ആഹാ അപ്പൊ എല്ലാവരും ആയല്ലോ... വാ ക്യാന്റീനിൽ പോവാം... " ആരവ് സീറ്റിൽ നിന്നും പയ്യെ എണീറ്റു. " എടാ... ഞാനും അലികയും വരുന്നില്ല.... ഞങ്ങൾ ഇവളുടെ ഓഫീസ് വരെ പോകാണ്... പിന്നെ ഞങ്ങൾ പുറത്ത് നിന്നു കഴിച്ചോളാം...😁😁😁"

വിശ്വ അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചു.. " അല്ലെങ്കിലും കാള വലുപ്പൊക്കുമ്പോ എന്തിനാണ് എന്ന് ഊഹിക്കാവുന്നതേ ഒള്ളു അല്ലേ ജീവ... ബാ നമുക്ക് പോവാം... അവര് അവരുടെ വഴിക്ക് പോട്ടെ 😂😂😂" ആരവ് വിശ്വയെ നോക്കി ഒന്ന് ആക്കികൊണ്ട് അവരെയും കൂട്ടി കാന്റീനിലേക്ക് നടന്നു. അലിക ആണെങ്കിൽ അവരുടെ കണ്ണും കണ്ണും ഉള്ള സംസാരം മറ്റും കണ്ടിട്ടും കേട്ടിട്ടും ഒന്നും മനസിലാവാതെ നിന്നപ്പോഴാണ് തലക്കിട്ടു ഒരു കൊട്ട് കിട്ടിയത്. അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി " എന്ത് ആലോചിച്ച് നിക്കാ.... വാ പോവണ്ടേ. " വിശ്വ അലികയുടെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു. അവൾ മറുപടി എന്നോണം തല ആട്ടികൊണ്ട് വിശ്വയുടെ പുറകെ ഫയൽ എടുത്ത് കൊണ്ട് നടന്നു. കാറിൽ യാത്ര തുടങ്ങിട്ട് കുറച്ച് നേരം ആയെങ്കിലും രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല... കുറച്ച് നേരത്തെ നിശബ്ദതക്ക്‌ വിരാമം ഇട്ടുകൊണ്ട് അലിക തന്നെ തുടങ്ങി. " അല്ല നമ്മൾ എന്തിനാ ഈ വഴി പോകുന്നെ 🙄കുറെ ചുറ്റിയല്ലേ ഈ വഴി പോകൻ പറ്റോള്ളൂ. " " ഈ വഴി പോകേണ്ട ആവശ്യം ഉണ്ട് അതാ..😊"

വിശ്വയുടെ മറുപടി കേട്ട് പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. കുറച്ച് ദൂരം പിന്നിട്ട ശേഷം വണ്ടി ഒരു ജ്വല്ലറി യുടെ മുമ്പിൽ നിർത്തി അലിക സംശയത്തോടെ വിശ്വയെനോക്കി 🤔 " താൻ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം... " അലികയോട് പറഞ്ഞുകൊണ്ട് വിശ്വ അവിടെ ഉള്ള ജ്വല്ലറിയിലേക്ക് കയറി പോയി കുറച്ച് സമയത്തിന് ശേഷം ഒരു കവറും ആയി പുറത്തിറങ്ങിയ വിശ്വ കാറിലേക്ക് കയറി ഇരുന്നു. " ഇവിടെ ഇരുന്ന് ബോർ അടിച്ചൊടോ... " " ഇല്ല സർ.... എന്താ കൈയിൽ... " അലിക വിശ്വയെ നോക്കി " തന്നോട് പറഞ്ഞിട്ടില്ലേ എന്നെ ദേവേട്ട എന്ന് വിളിച്ചാൽ മതിയെന്ന്.. " വിശ്വയുടെ നോട്ടം കണ്ടതും അലിക പെട്ടന്നു അവന്റെ മുഖത്ത് നിന്ന് കണ്ണ് വലിച്ചു.. " അത് പിന്നെ....എനിക്ക്.... അങ്ങനെ വിളിക്കാൻ വരുന്നില്ല... അതാ.... പെട്ടന്ന് വായയിൽ സർ എന്നെ വരൂ... " അവൻ അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് അവന്റെ കൈയിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു ബോക്സ്‌ എടുത്തു. അത് തുറന്ന് അതിൽ നിന്ന് ഒരു ചെയിനും. " ഇത് ആർക്ക് വേണ്ടി വാങ്ങിച്ചതാ... " "തനിക്ക് വേണ്ടി 😁" " എനിക്കോ 😳 എന്തിനു... "

" തന്റെ കഴുത്തിൽ മാല ഇല്ലാതെ കിടക്കുന്നത് കാണാൻ ഒരു ഭംഗിയും ഇല്ലടോ... അതാ.. " " അത്.. സർ.... എനിക്ക് വേണ്ട... എന്റെ മാല അടുത്ത് തന്നെ എടുക്കും അത് കൊണ്ട് ഇത് വേണ്ട... " " താൻ ഇത് കഴുത്തിൽ ഇട്... തന്റെ മാല കിട്ടുമ്പോ ഇത് ഊരിക്കോ... " " സർ അത്.... " അലിക പറഞ്ഞു തുടങ്ങിയതും വിശ്വ അവളുടെ ചുണ്ടിനു മുകളിൽ അവന്റെ ചൂണ്ട് വിരൽ വച്ചു.. " താൻ വേണ്ടെന്നു പറയാതെടോ.... അല്ലെങ്കിലും ഒരു വർഷം വരെ തന്റെ ഭർത്താവല്ലേ ഞാൻ.... തന്റെ ബാഗിൽ ഇരിക്കുന്ന തന്റെ ലോക്കറ്റ് എടുത്തേ... " അവൻ പറഞ്ഞത് കേട്ടതും അവനെ തന്നെ അലിക നോക്കി ഇരുന്നു. വിശ്വ അവളുടെ നേരെ കൈ ഞൊടിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്. വേഗം ബാഗ് തുറന്ന് ലോക്കറ്റ് എടുത്ത് വിശ്വക്ക് നേരെ നീട്ടി.... വിശ്വ ആ ലോക്കറ്റ് തുറന്ന് അതിൽ നിന്നും താലി എടുത്ത് ആ മാലയിൽ കോർത്തു. അലിക ഇതെല്ലാം നോക്കികൊണ്ടിരുന്നു. പെട്ടന്ന് വിശ്വ ആ താലി കോർത്ത മാല അവളുടെ കഴുത്തിലേക്ക് നീട്ടിയതും.. അലിക അവനെ തടഞ്ഞു... അവൻ എന്താ എന്നർത്ഥത്തിൽ 🤨അവളെ പുരികം പൊക്കി നോക്കി..

. " ഞാൻ.... ഞാൻ ഇട്ടോളാം... " അലിക എങ്ങനെയോ പറഞ്ഞു.. " please ഞാൻ ഇട്ടുതരാം...... " " വേണ്ട ദേവേട്ടാ അത് ശരിയല്ല... അന്ന് നിർബന്ധത്തിന് വഴങ്ങി ആണ് എന്റെ കഴുത്തിൽ താലി കെട്ടേണ്ടി വന്നത്... പക്ഷേ ഇപ്പൊ അങ്ങനെ അല്ല.... " അലികയുടെ എതിർപ്പിനെ മറികടന്നു കൊണ്ട് വിശ്വ അവളുടെ കഴുത്തിൽ ഇട്ടുകൊടുത്തു ഭഗവാനെ അന്ന് കെട്ടിയപ്പോൾ ഒന്നും തന്നെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നെ കുറിച്ച് മാത്രമേ ആലോചിച്ചൊള്ളു എന്നാൽ ഇപ്പൊ ഇവളുടെ കഴുത്തിൽ നിന്ന് ഇത് ഊരിമാറ്റാൻ ഇടവരരുതേ.... വിശ്വ മനസിൽ പറഞ്ഞു ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു. പെട്ടന്ന് അലികയുടെ കൈ തന്റെ അടുത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന വിശ്വയുടെ ദേഹത്തു മുറുകി.... വിശ്വയുടെ അധരങ്ങൾ അതിന്റെ ഇണയെ തേടി കൊണ്ടിരുന്നു. അവളുടെ വിറക്കുന്ന ചുണ്ടുകൾ കണ്ടതും അവളിലേക്ക് അടുക്കാനുള്ള വിശ്വയുടെ ആഗ്രഹവും ഏറി വന്നു. കണ്ണുകൾ തമ്മിൽ കഥ പറയുന്ന നിമിഷം അവൾ തന്റെ കണ്ണുകൾ കൂമ്പി അടച്ചു അവന്റെ ഷിർട്ടിന്റെ മേലുള്ള പിടി മുറുകി..

അവൻ ഒരിഞ്ചു വ്യത്യാസം ഇല്ലാതെ അവളുടെ അടുത്ത് എത്തിയതും പെട്ടന്ന് ഫോൺ റിങ് ചെയ്‌തു 😂 അപ്പോഴാണ് രണ്ടുപേരും സ്വബോധത്തിലേക്ക് വന്നത്. അപ്പൊ തന്നെ രണ്ടുപേരും അകന്നു ഇരുന്നു. എന്തുകൊണ്ടോ പരസ്പരം നോക്കാൻ രണ്ടുപേർക്കും മടി തോന്നി... വിശ്വയുടെ ഫോൺ വീണ്ടും റിങ് ചെയ്‌തു. ഫോൺ എടുത്ത് നോക്കിയപ്പോ ആരവ് കാളിങ് ഫോണിൽ അത് കണ്ട് വിശ്വ ഒന്ന് ചിരിച്ചു. അല്ലെങ്കിലും തെണ്ടിക്ക് കറക്റ്റ് ടൈമിംഗ് ആണ് 😂 വിശ്വ പറഞ്ഞത് കേട്ട് അലികക്കും ചിരി വന്നു. അലിക പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. കണ്ണിൽ കാഴ്ചകൾ തെന്നി നീങ്ങുന്നുണ്ടെങ്കിലും മനസിലേക്ക് അവയുടെ രൂപത്തിനേക്കാൾ വിശ്വയുടെ രൂപം തെളിയുന്നത് അലികയിൽ ഒരു അസ്വസ്ഥത ഉണ്ടാക്കി. സ്റ്റിയറിങ്ങിൽ കൈകൾ ചലിക്കുമ്പോഴും വിശ്വയുടെ മുഖത്തു സന്തോഷവും അതിലുപരി അലികയുടെ മുഖവും ആയിരുന്നു അവിടെ നിന്ന് നേരെ ഒരു റെസ്റ്റുറന്റ്ന്റെ മുമ്പിൽ വണ്ടി നിർത്തി രണ്ടുപേരും ഇറങ്ങി. ഫുഡ്‌ കഴിക്കുന്നതിനിടയിലും പരസ്പരം നോക്കാതിരിക്കാൻ രണ്ടുപേരും ശ്രെമിച്ചു.

എന്നാലും ഒരു പരുതി വരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയിൽ തന്നെ രണ്ടുപേരും പെരുമാറാൻ ശ്രെമിച്ചു. ഫുഡ്‌ കഴിച്ച് വണ്ടിയിൽ കയറി ഇരുന്നതും വിശ്വ വണ്ടി എടുക്കാത്തത് കൊണ്ട് അലിക അവനെ ഒന്ന് നോക്കി " അലിക.... സോറി ഡോ.... റിയലി സോറി... " " കുഴപ്പം ഇല്ല... വണ്ടി എടുക്ക്... " " അതിന് മുൻപ് താൻ മാലയിൽ ആ ലോക്കറ്റ് എടുത്ത് ഇടാൻ നോക്ക് " അപ്പോഴാണ് അലികയും മാലയിലേക്ക് ശ്രദ്ധിച്ചത് പെട്ടന്ന് തന്നെ ലോക്കറ്റ് മലയിലേക്ക് ഇട്ടു.ശേഷം വിശ്വയെ നോക്കി അവന്റെ മുഖത്ത് നിറഞ്ഞു നിന്ന ചിരി അവളിക്കും പടർന്നു. അവർ നേരെ അലികയുടെ ഓഫീസിലേക്ക് പോയി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story