ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 2

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" എന്തായാടാ.... " ജീവ " എന്താവാൻ 😬😬 ഇത് ശരിയാവില്ല.... നീ വേറെ നോക്ക് .. " " ഡാ കോപ്പേ... നിന്റെ തന്ത കൊണ്ട് വച്ചിട്ടുണ്ടോടാ ഇവിടെ പെണ്ണിനെ😠.... അവന്റെ ഒരു ഓഡറിടൽ.....എനിക്ക് വേണ്ടി അല്ലല്ലോ... നിനക്ക് വേണ്ടി അല്ലേടാ..." ജീവ " സോറി ഡാ... എന്റെ best friend അല്ലേടാ നീ..." വിശ്വ " ഡാ.. ഡാ.. ഊതല്ലേ... അധികം ഊതല്ലേ.... ആരവ് കേൾക്കണ്ട... നിന്റെ എല്ലാത്തിനും കൂടെ നിക്കുന്ന ഞങ്ങളെ പറഞ്ഞാ മതിയല്ലോ... ആ കൊച്ച് കൂടെ ഇല്ലെടാ " ജീവ " ഉണ്ട്.. " " അതിനെയും കൊണ്ട് ഇങ്ങോട്ട് വാ ... ഞാൻ ഒന്ന് സംസാരിച്ച് നോക്കട്ടെ... വേറെ വഴി ഇല്ലല്ലോ.... " " മ്മ് മ്മ്മ്... " 📱 വിശ്വ വേഗം വണ്ടി ഓടിച്ച് രെജിസ്റ്റർ ഓഫീസിൽ എത്തി. അവൾക്ക് ചുറ്റും നോക്കിയപ്പോൾ തന്നെ സ്ഥലം പിടികിട്ടി... അവൾ ദയനീയ മായി അവനെ നോക്കി...അവനാണെങ്കിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നു. അപ്പോഴാണ് കാറിന് അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നത്.. അയാളെ കണ്ടതും വിശ്വ കാറിൽ നിന്നും ഇറങ്ങി.. പുറകെ അവളും..

" അലിക.....ഇത് ജീവൻ എന്റെ ഫ്രണ്ട് ആണ് "വിശ്വ അവളോടായി പറഞ്ഞു ഓ ഒരാളെകൊണ്ട് ഇത്രനേരം സഹിക്കാൻ പാടായിരുന്നു അപ്പോഴാണ് അടുത്ത അവതാരം.. കർത്താവെ ഇവിടെനിന്ന് എങ്ങനെ രക്ഷപെടും... അവൾ പിറുപിറുത്‌കൊണ്ടിരുന്നു. " ഹലോ.... ആള് ഇവിടെ ഒന്നും ഇല്ലെ... " ജീവൻ അവളുടെ നേരെ വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു. " ഞാൻ ഇവിടെ നിക്കുന്നത് ചേട്ടൻ കാണുന്നില്ലെ.. പിന്നെന്തിനാ empty question ചോദിക്കുന്നെ... " അലിക ദൈവമേ ഇത് വിശ്വ പറഞ്ഞതിലും മുറ്റ് ആണെന്നു തോന്നുന്നല്ലോ... ഒന്ന് ട്രാക്ക് മാറ്റിപിടിക്കാം (ജീവന്റെ ആത്മ ) "മോളെ അവൻ പറഞ്ഞതിന് ഒന്ന് സമ്മതിച്ചു കൂടെ. .... അവന്റെ അവസ്ഥകൊണ്ട അവൻ ഇങ്ങനെ ഇക്കെ ചെയ്യുന്നേ.. ആ നിൽപ്പ് തന്നെ കണ്ടോ..."ജീവ വിശ്വയെ ചൂണ്ടികൊണ്ട് അലികയോട് പറഞ്ഞു. " എന്താ ആ ഫോണും നോക്കി നിൽക്കുന്ന നിൽപ്പാണോ " അവൾ പുച്ഛിച്ചുകൊണ്ട് ജീവനോട് ചോദിച്ചു.😬 ഇവൻ ഇത് നശിപ്പിക്കും ജീവൻ നിന്ന് പല്ലുകടിച്ചു " ഇനി 15മിനിറ്റ് ഒള്ളു pls കൊച്ചേ ഒന്ന് സഹായിക്ക്... ഇനി ഞങ്ങൾക്ക് ഇതുപോലെ ഒരു അവസരം കിട്ടില്ല... "

ജീവൻ വിശ്വക്ക് വേണ്ടി വിനീത കുലീനനായി.. വിശ്വ ഫോണിലും നോക്കി നിൽക്കുന്നു 😂 " എന്റെ ചേട്ടാ ഇങ്ങേരെ എനിക്ക് അറിയത്തുപോലും ഇല്ല... അതൊക്കെ പോട്ടെ എന്ന് വക്കാം.. ഇയാളുടെ സ്വഭാവം ഓന്തിന്റെ പോലെയാ പലപ്പോഴും പല സ്വഭാവം... Multiple disorder നെ കടത്തിവെട്ടും. രണ്ടാമത്തെ കാര്യം എന്റെ വീട്ടിൽ എങ്ങാനും ഇതറിഞ്ഞാൽ എന്റെ അന്ത്യ കൂദാശ നടത്തും പോരാത്തതിന് എന്നെ അടിച്ചു പിണ്ഡം വയ്ക്കും. " അലിക ഒരു നെടുവീർപ്പോടെ പറഞ്ഞു " ആരും അറിയില്ല... ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്‌സും തരാം വേണമെങ്കിൽ വീട്ടിൽ വന്നു പറഞ്ഞു മനസിലാക്കാം "ജീവൻ വല്യ കാര്യത്തിൽ പറഞ്ഞു നേരത്തെ പറഞ്ഞതൊക്കെ മാച്ചു കള ദൈവമേ... അതിനേക്കാൾ കിളി പോയ ഐറ്റം ആണ് ഇത്... വീട്ടിൽ വന്നു പറയാന്ന് 🙄😳😳 അലിക ജീവന്റെ മുഖത്ത് നോക്കി ആത്മഗതിച്ചു അലിക തിരിഞ്ഞുനോക്കിയപ്പോൾ അവളുടെ സെയിം expression ഇട്ട് ഇവൻ ഇത് കൊളമാക്കും എന്ന രീതിയിൽ ജീവനെ നോക്കിനിൽക്കുക ആണ് വിശ്വ. വിശ്വയെ കണ്ട ജീവൻ എന്താ കുഴപ്പയാ.... കുഴപ്പായ.... എന്ന expression ഇട്ടുകൊണ്ട് നിക്കുന്നു.

വിശ്വ വേഗം അലികയുടെ അടുത്തേക്ക് ചെന്നു... " തന്നോട് അവസാനം ആയി ചോദിക്ക... എന്നെ ഒന്ന് സഹായിച്ചുകൂടെ" വിശ്വ പറഞ്ഞു നിർത്തിയതും ഇത് എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന രീതിയിൽ ജീവൻ അവനെ നോക്കി " മോളുടെ ഒരു ചേട്ടന്റെ സ്ഥാനത്തു നിന്നു കൊണ്ട് പറയാ... ഒന്ന് സഹായിക്ക്.. "ജീവ വിശ്വ യുടെ നേരത്തെ ഡയലോഗും ജീവയുടെ ഇപ്പോഴത്തെ ഡയലോഗും കേട്ടപ്പോൾ അതിൽ നമ്മുടെ അലിക വീണു " ശെരി ഞാൻ സമ്മതിക്കാം... പക്ഷേ ഇതിന്റെ പേരിൽ എനിക്കു ഒരു പ്രേശ്നവും ഉണ്ടാവരുത്.. എന്നെ ഈ കല്യാണം കാര്യവും പറഞ്ഞ് വിശ്വദേവ് ബ്ലാക്‌മെയ്ൽ ചെയ്യാൻ പാടില്ല. Correct ഒരു വർഷം കഴിയുമ്പോൾ ഡിവോഴ്സ് തരണം.. ആ സമയത്ത് ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയരുത്.. " " സമ്മതിച്ചു " വിശ്വയുടെയും ജീവന്റെയും മുഖം ചന്ദ്രിക സോപ് ഇട്ടപോലെ ഗ്ലോ ചെയ്‌തു. " ഇനി ഇതിന്റെ പുറകിലെ കാരണം പറ.. " അലിക ചോദിച്ചു.. " പെങ്ങളെ.. ഇനി അഞ്ചുമിനിറ്റ് പോലും ഇല്ല വാ.... ബാക്കി കല്യാണം കഴിഞ്ഞിട്ട് എല്ലാം പറയാം..." ജീവൻ അവർ നേരെ ഓഫീസിലേക്ക് കയറി ചെന്നു.

രജിസ്റ്ററർ ഒപ്പ് ഇടാനുള്ള ബുക്ക്‌ നിവർത്തി വച്ചു.. വരന്റെ സ്ഥാനത് വിശ്വദേവ് മേനോൻ എന്ന് പേര് എഴുതി വിശ്വ ഒപ്പ് ഇട്ടു വധു ന്റെ സ്ഥാനത്ത് അലിക ഫിലിപ്പ് എന്ന് പേര് എഴുതി അലിക ഒപ്പ് ഇട്ടു സാക്ഷി ആയി വിശ്വന്റെ ഭാഗത്തു നിന്നു ജീവ ഒപ്പ് ഇട്ടു. വധുവിനു സാക്ഷി ഇല്ല 😄 ജീവ വേഗം രജിസ്റ്റാർക്ക് നേരെ പെൻ നീട്ടി അയാളെക്കൊണ്ട് ഒപ്പ് ഇടീച്ചു.. രജിസ്റ്റർ ബുക്കിലെ അലികയുടെ പേര് വായിച്ച ജീവൻ " ക്രിസ്ത്യാനി ആണ് അല്ലേ " അവൾ അതേ എന്ന് തലയാട്ടി. "അടിപൊളി 😂😂" ജീവൻ ഇനി വരൻ പെണ്ണിന്റെ കഴുത്തിൽ താലി കെട്ട് ഞെട്ടി.. ഞെട്ടി... അലിക ഞെട്ടി.... " ഒപ്പ് മാത്രം ഇട്ടാ മതി എന്ന് പറഞ്ഞിട്ട്... "അലിക വിശ്വയോട് ചോദിച്ചു 😒😒 " അതെങ്ങനെയാ മോളെ ശരിയാവുന്നെ... നിങ്ങൾ ന്യൂജനറേഷന് താലി ഒന്നും ഒരു പ്രശ്നം അല്ല.. പക്ഷേ അതിന് അതിന്റെതായ ഒരു മൂല്യം ഉണ്ട്.. ഞാൻ കൂടി ഒപ്പിട്ടതല്ലേ... അതുകൊണ്ട് താലി കെട്ട് നടക്കട്ടെ നമ്മളായിട്ട് ആചാരങ്ങൾ ഒന്നും തെറ്റിക്കണ്ട... " രജിസ്റ്ററർ പറഞ്ഞു. ഇത് കേട്ടതും ജീവൻ പോക്കറ്റിൽ നിന്ന് ഒരു മഞ്ഞ ചരടിൽ കോർത്ത താലി എടുത്ത് വിശ്വയുടെകയിൽ കൊടുത്തു.

" ഇതൊക്കെ എപ്പോ ഒപ്പിച്ചു... " വിശ്വ ജീവൻ കേൾക്കാൻ പാകത്തിൽ ചോദിച്ചു. " അതാണ് മോനേ ഈ ജീവ... രജിസ്ട്രാർ മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും.. " പാവം അലിക യുടെ അവസ്ഥ കണ്ടാൽ സഹിക്കില്ല.. മൊത്തം റിലേ പോയി നീക്കുവാണ് പാവം 😄😄😄 അങ്ങനെ വിശ്വദേവ് അലികയുടെ കഴുത്തിൽ താലി കെട്ടി... പിന്നെ ഒട്ടും കുറച്ചില്ല സിന്ദൂരവും ഇട്ടുകൊടുത്തു. ഇതെല്ലാം വിശ്വക്ക് കൊടുത്തത് നമ്മുടെ ജീവ ആണ്.. പുള്ളി WELL PREPARED ആയിരുന്നു ഒരു കാര്യം നമ്മളുടെ ജീവൻ ചേട്ടൻ മറന്നു പോയി പൂമാലയുടെ..🤭🤭 അങ്ങനെ അങ്കം കഴിഞ്ഞ് അവർ മൂന്ന് പേരും തട്ടിൽ നിന്നും ഇറങ്ങി.. അലിക ജീവനെയും വിളിച്ചുകൊണ്ടു കുറച്ച് മാറിനിന്നു. " ചേട്ടാ.. ഇനി പറ എന്താ ഇതിന്റെ പുറകിലെ പ്രശ്നം.... ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ അനുസരിച്ചില്ലേ.. " അലിക " അത്.. അലിക... ആ വരദ ആണ് എല്ലാത്തിനും കാ.... " ജീവ പറഞ്ഞു തുടങ്ങിയതും വിശ്വ അവനെ വിളിച്ചു. " ഇപ്പോൾ വരാം " എന്നും പറഞ്ഞ് ജീവൻ വിശ്വയുടെ അടുത്തേക്ക് പോയി ജീവനോട് വിശ്വ എന്തോ പറഞ്ഞതും...

ജീവൻ വേഗം വണ്ടി എടുത്ത് പുറത്തേക്ക് പോയി.. പോയവഴിയിൽ അവനെ നോക്കിനിക്കുന്ന അലികയെ നോക്കി കണ്ണ്ചിമ്മാനും മറന്നില്ല. അപ്പോഴേക്കും വിശ്വ അലികയുടെ അടുത്ത് എത്തിയിരുന്നു. അവളുടെ അരികിൽ അവൻ വന്ന് നിന്നതും അവൾ അവനിൽ നിന്നും കുറച്ച് മാറി നിന്നു. പെട്ടന്ന് അവൻ അവളുടെ അരയിൽ കൈ ഇട്ട് അവളെ അവന്റെ നെഞ്ചോട് ചേർത്തുനിർത്തി ഫോണിൽ സെൽഫി എടുത്ത ശേഷം അവളെ അവന്റെ കരവലയത്തിൽ നിന്നും സ്വതന്ത്ര മാക്കി. " ഡോ ദേഹത്തു കയറി പിടിക്കുന്നോ... തന്റെ കൈ ഞാൻ വെട്ടും.... " അലിക ദേഷ്യപ്പെട്ടു. " പോടീ 😬😬" വിശ്വ " എന്താടോ വിളിച്ചത് പോടീ ന്നോ... " " എന്താടീ.. നീ പോടീ എന്ന വാക്ക് കെട്ടിട്ടില്ലെടി... " വിശ്വ " അപ്പൊ ആവശ്യം കഴിഞ്ഞപ്പോ താൻ എന്നെ തഴഞ്ഞു അല്ലേടാ.... " അലിക " അതേടീ.... നീ ആരാന്നാ വിചാരം നിന്റെ വണ്ടിയിൽ ഇരുന്നുള്ള കിലുക്കൽ കേട്ടിട്ട് ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയതാ... പിന്നെ എന്നെ സഹായിച്ച് എന്നുള്ള ഒറ്റ കാരണം കൊണ്ട് വെറുതെ വിടുന്നു.. " വിശ്വ അവളെ നോക്കി പറഞ്ഞു.

അപ്പോഴേക്കും കൈയിൽ ഒരു കാവറും ആയി നമ്മുടെ ജീവൻ അവരുടെ അടുത്തെത്തി. ജീവന്റെ കൈയിൽ നിന്നും ആ കവർ വാങ്ങി അലികയുടെ കൈയിൽ വച്ച് കൊടുത്തു. " ഇന്നാ നിന്റെ പുതിയ ഫോൺ.. " വിശ്വ അവളെ നോക്കാതെ പറഞ്ഞു. " ഫോൺ മാത്രം ഒള്ളു... താൻ എത്ര ക്യാഷ് വേണമെങ്കിലും തരാം എന്ന് പറഞ്ഞിട്ട്... " അലികയും വിട്ടുകൊടുത്തില്ല വിശ്വ വേഗം കാർ തുറന്ന് അതിൽ നിന്നും ഒരുചെക്ക് ബുക്ക്‌ എടുത്ത് അതിൽ ഒപ്പ് ഇട്ട ശേഷം അവൾക്ക് നേരെ നീട്ടി. "ഇന്നാ.... Amount എത്ര വേണമെങ്കിലും എഴുതി എടുത്തോ..." അവൾ വേഗം അത് വാങ്ങി നോക്കി എന്നിട്ട് അത് രണ്ട് കഷ്ണം ആയി കീറി അവന്റെ മുഖത്തേക്ക് ഇട്ടു.. " എനിക്ക് വിലയിടാൻ താൻ ആയിട്ടില്ല... കഷ്ടപ്പാടിന്റെ നടുവിൽ തന്നെയാ വളർന്നത്.. ഇപ്പുഴും കഷ്ടപെടുന്നുണ്ട്.. പക്ഷേ അർഹിക്കാത്ത ഒന്നും ആരുടെ കൈയിൽ നിന്നും വാങ്ങാറില്ല..... തനിക്ക് ക്യാഷിന്റെ അഹങ്കാരം ഉണ്ടെങ്കിൽ തന്റെ കൈയിൽ വച്ചാമതി... ഞാൻ പ്രതിഫലം ആഗ്രഹിച്ചിട്ടല്ല ഉപകാരം ചെയ്യുന്നത്. അതിന്റെ പേരിൽ ഉപദ്രവിക്കാതെ ഇരുന്ന മതി. "

അലിക അതും പറഞ്ഞുകൊണ്ട് മുഷ്ടി ചുരുട്ടികൊണ്ട് തിരിഞ്ഞു നിന്നു. " ഡാ ജീവ... അവളെ എവിടെ ആണെന്ന് വച്ചാ കൊണ്ട് വിട്..." എന്നും പറഞ്ഞുകൊണ്ട് കാർ എടുത്തുകൊണ്ടു പോയി. " അലിക .. വാ ഞാൻ കൊണ്ടാക്കാം.. " ജീവ " വേണ്ട ജീവേട്ട .... ഞാൻ പൊക്കോളാം... " അലിക " നിനക്ക് അറിയണ്ടേ എന്താ പ്രശ്നം എന്ന്... " " വേണ്ട.... ഒന്നും അറിയണ്ട... " " വേണ്ടെങ്കിൽ വേണ്ട... ഞാൻ കൊണ്ടാക്കാം വാ " ജീവയുടെ നിര്ബദ്ധതിനു വഴങ്ങി അവൾ അവന്റെ കൂടെ അവന്റെ വണ്ടിയുടെ അടുത്തേക്ക് പോയി. " അല്ല തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... " ജീവ " അച്ഛൻ അമ്മ പിന്നെ അനിയത്തി..😊 അച്ഛന്റെ പേര് ഫിലിപ്പ് എലെക്ട്രിഷൻ ആണ്.. അമ്മ ആനി ഹൌസ് വൈഫ്‌ അനിയത്തി അലീന b. Com first year.. ഒരു ചെറിയ കുടുംബം......☺️☺️. ചേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... " അലിക " അച്ഛനും അമ്മയും പുറത്താണ് അവിടെ ബിസിനസ്‌പിന്നെ വിശ്വ യുടെ അമ്മയും അച്ഛനും അനിയത്തിയും അവിടെ തന്നെയാണ്.....പിന്നെ എന്റെ എല്ലാം എല്ലാം എന്ന് പറയുന്നത് ഈ പോയ വിശ്വയും പിന്നെ ആരവും..

അവരാണ് എന്റെ ലോകം. എന്റെ അച്ഛന്റെ friend ആണ് വിശ്വയുടെ അച്ഛൻ അങ്ങനെ ആണ് ഞങ്ങളുടെ കൂട്ട്. പിന്നെ ക്ലാസ്സിൽ നിന്നും കിട്ടിയ കൂട്ടാണ് ആരവ്... അങ്ങനെ ഞങ്ങൾ മൂന്നു പേരായി...ആരവ് ഇപ്പോൾ ബാംഗ്ലൂർ ആണ് അവനു അവിടെ ഒരു ബിസിനസ് ഉണ്ട് . " ജീവ അലികയെ നോക്കി പറഞ്ഞു. അവൾ അപ്പോഴാണ് അവന്റെ ബൈക്കിൽ ഇരുന്ന വെള്ളകുപ്പി കണ്ടത് വേഗം അതെടുത്ത് മുഖം കഴുകി സിന്ദൂരവും മാച്ചക്കളഞ്ഞു. " പോയി.. പോയി... " ജീവ ചിരിച്ചുകൊണ്ട് അലികയോട് പറഞ്ഞു അവൾ അവനെ നോക്കി ചിരിച്ചു. " അതേ ഞാൻ ഒരു കാര്യം പറയട്ടെ... ഇനി നമ്മൾ എന്നാണ് കാണുന്നത് എന്ന് അറിയില്ല.. എന്നാലും എന്തുകൊണ്ട് ആണ് വിശ്വ തന്നെ കല്യാണം കഴിച്ചത് എന്ന് താൻ അറിയണം.. വരദ..😠 അവൾ ഒറ്റൊരുത്തി ആണ്എല്ലാത്തിനും........ " അവൻ പറഞ്ഞു തീരും മുൻപ് അലികയുടെ ഫോൺ അടിച്ചു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story