ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 20

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

എല്ലാം പറഞ്ഞ് ഓരോരുത്തരെയും അവിടെനിന്നു ജീവയും ആരവും എബിയും കൂടി മാറ്റി.. വിശ്വ കടലിലേക്ക് നോക്കിനിൽക്കുന്ന അലികയുടെ അടുത്തേക്ക് ചെന്നുനിന്നു. അവൾ അവനെ കണ്ടതും പുഞ്ചിരിച്ചു.അവളുടെ കൈവിരലുകളിൽ അവന്റെ കൈവിരലുകൾ ചേർത്തു. അവൾ സംശയഭാവേന അവനെ നോക്കി അതിനുള്ള അവന്റെ ഉത്തരവും ഒരു പുഞ്ചിരി ആയിരുന്നു. " നമുക്ക് ഒരു റൈഡിന് പോയാലോ.... " വിശ്വ ," എവിടെക്ക്‌...🤔.. അവരെ ഒക്കെ വിളിക്കണ്ടേ... " അലിക " വേണ്ട നമ്മള് മാത്രം പോകുന്നൊള്ളു.... കടലിലേക്ക്... " അലിക സംശയത്തോടെ വിശ്വയെ നോക്കി. വിശ്വ അവിടെ കിടന്ന ബോട്ടിന്റെ അടുത്തേക്ക് അലികയെ കൊണ്ടു വന്നു.അവൻ അവളെ ബോട്ടിൽ കയറ്റി ഇരുത്തി " ഞാൻ first ടൈം ആണ് ഇങ്ങനെ ബോട്ടിൽ കയറ്റുന്നെ... " അലിക " തനിക്ക് നീന്തൽ ഒക്കെ അറിയാമല്ലോ അല്ലേ... " " ഇല്ല... ഇത് വരെ പഠിച്ചിട്ടില്ല.😇.. " " അപ്പൊ താൻ ജീവയോട് നീന്താൻ അറിയാം എന്ന് പറഞ്ഞതൊ.. " 🤔 " അത് വെറുതെ പറഞ്ഞതാ... " " നന്നായി... വാ പോകാം "🙄അവൻ അവളുടെ കൈ പിടിച്ച് ബോട്ടിലേക്ക് കയറി.

കുറച്ച് ദൂരംപോയതും വിശ്വ ബോട്ട് ഓഫ്‌ ചെയ്‌തു. അലീന അവനെ സംശയ രൂപത്തിൽ നോക്കി. വിശ്വ ബോട്ടിൽ നിന്നും എഴുനേറ്റ് നിന്നിട്ട് അലിക നോക്കി പുഞ്ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ചാടി. അലിക തെല്ലു പേടിയോടെ ചുറ്റും നോക്കി കരയറിയാതെ കിടക്കുന്ന ആ കടലിൽ അവൾ ചുറ്റും ഒന്ന് നോക്കി... " ദേ.... ദേവേട്ടാ....😒" അലിക വിളിച്ചുകൊണ്ടിരുന്നു. " ദേവേട്ടാ......😵😵" പെട്ടന്ന് വെള്ളത്തിൽ നിന്നും പൊന്തിവന്ന് ബോട്ടിന്റെ ഒരു സൈഡിൽ പിടിച്ച് നിന്നു കൊണ്ട് വിശ്വ ചിരിച്ചു. " എന്താ... എന്നെ കാണാതെ പേടിച്ചു പോയോ.... തന്നെ ഒറ്റക്കാക്കി ഞാൻ പോകുമെന്ന് തനിക്ക് തോന്നുന്നുണ്ടോ..😍😍" അത്രമേൽ ആദ്രമായി തന്നെയാണ് വിശ്വ പറഞ്ഞത്. 🎶🎶🎶🎶🎶🎶🎶🎶🎶 പൂക്കൾ പൂക്കും തരുണം ആരുയിരേ പാർത്തതാരും മില്ലയെ പുലരും കാലെയ് പൊഴുതയ് മുഴുമതയും പിരന്തപോവതില്ലയെ നെട്രൂവരെ നേരം പോകവില്ലയെ ഉനദറുകെ നേരം പോകവില്ലയെ ഏതുവും പേസവില്ലയെ ഇൻട്രു യേനോ ഏതുവും തോൻട്രവില്ലയെ ഇത് എദുവോ...... 🎶🎶🎶🎶🎶🎶🎶🎶🎶🎶

( ഈ song background ആക്കി കേട്ടുകൊണ്ട് ഇനി എഴുതുന്നത് വായിക്കുവാണേൽ നന്നായിരിക്കും... With സ്ലോ മോഷൻ ) വിശ്വ അവളുടെ നേരെ കൈ നീട്ടി അവൾ ബോട്ടിലേക്ക് കയറ്റാൻ കൈ നീട്ടിയതും വിശ്വ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് വെള്ളത്തിലേക്ക് മുങ്ങി. അവൾ ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു. വെള്ളത്തിൽ ശ്വാസം കിട്ടില്ല എന്ന് കണ്ടപ്പോൾ അവൻ അവളയും കൊണ്ട് വെള്ളത്തിന്റെ മുകളിലേക്ക് കുതിച്ചുയർന്നു. ഒരു കൈ ബോട്ടിൽ പിടിച്ചുകൊണ്ട് മറ്റെകൈ അലികയുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് അവനോട് അടുപ്പിച്ചു നിർത്തി.അവളുടെ രണ്ടുകൈകളും അവന്റെ പുറത്തും കഴുത്തിലും ആയി സ്ഥാനം പിടിച്ചിരുന്നു. കഴുത്തിനു താഴേക്ക് വെള്ളത്തിനടിയിൽ ആയതിനാൽ അവൻ ഒന്നുകൂടെ അവളെ തന്റെ അടുത്തേക്ക് ചേർത്തു നിർത്തി. അലികയ്ക്ക് ഇപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ കണ്ണുകൾ പൂട്ടി നിൽക്കുന്നത് കണ്ട് അവൻ അവളുടെ കണ്ണിൽ ചെറുതായി ഒന്ന് ഊതി..അവൾ കണ്ണുകൾ മെല്ലെ തുറന്നു.

അവളുടെ കണ്ണുകളിൽ വിശ്വയുടെ ചുണ്ടുകൾ അമർന്നു. ആകാശത്തു ചായങ്ങൾ നിറം ചാർത്താൻ തുടങ്ങിയത് കൊണ്ടോ ആ വെളിച്ചം രണ്ടുപേർക്കും പുതിയ ഒരു അനുപൂതി ആയിരുന്നു. " അറിയാതെ എപ്പോഴോ ഈ ഇടനെഞ്ചിൽ കയറി കൂടിയതാണ് നീ... എങ്ങനെ ആണെന്നോ എപ്പോഴാണെന്നോ എനിക്ക് അറിയില്ല പക്ഷേ നീ ഇല്ലാത്ത ഓരോ നിമിഷവും... എനിക്ക് എന്നെ തന്നെ നഷ്ടപെടുന്ന പോലെയാ.... എന്റെ അമ്മക്ക് ശേഷം എന്റെ ജീവിതത്തിൽ നിന്നെക്കാൾ മറ്റൊരു പെണ്ണും എന്നിൽ ഇതുപോലെ വെരുറപ്പിച്ചിട്ടില്ല...നമ്മൾ എന്ന് ഒരുമിച്ച് ജീവിക്കും എന്ന് എനിക്ക് അറിയില്ല... പക്ഷേ ഈ വിശ്വദേവിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അലിക ഫിലിപ്പ് ആയിരിക്കും... I still love you my naughty വൈഫി❤️❤️😘" അലിക ആണെങ്കിൽ വിശ്വയുടെ ഓരോവാക്കും ഗ്രഹിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലും അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി എന്തോ പറയാൻ തുടങ്ങിയ അലികയുടെ ചുണ്ടുകളെ തടഞ്ഞുകൊണ്ട് വിശ്വ അവളുടെ ചുണ്ടുകളെ തന്റെതാക്കി....

അവന്റെ കൈ അവളുടെ അരക്കെട്ടിൽ അമർന്നു. അവളുടെ കൈകൾ അവന്റെ കഴുത്തിലും പുറത്തും. പിടിച്ചുനിക്കാൻ കഴിയാതെ അവൾ കണ്ണുകൾ കൂമ്പി അടച്ചു. അടുത്ത നിമിഷം ബോട്ടിൽ നിന്നും കൈ വിട്ടുകൊണ്ട് വിശ്വ കടലിന്റെ ആഴങ്ങളിലേക്ക് അവളെയും കൊണ്ട് ഒഴുകി..അപ്പോഴും അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളിൽ ഭദ്രമായിരുന്നു. അവരുടെ ചുംബനങ്ങൾക്ക് സാക്ഷി എന്നവണ്ണം വർണങ്ങൾ നിറഞ്ഞ മത്സ്യങ്ങൾ അവർക്ക് ചുറ്റും ഒഴുകി നടന്നു... കടൽ വരെ അവരുടെ ആ നിമിഷത്തിൽ അവർക്ക് വേണ്ടി ഒഴുകി.. അലികയിൽ നിന്നും അടർന്നു മാറിയ വിശ്വ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോഴും കണ്ണുകൾ കൂമ്പി അടച്ച് അവന്റെ ദേഹത്തു മുറുക്കി പിടിച്ചിരിക്കുന്ന അവളെയും കൊണ്ട് ബോട്ടിനടുത്തേക്ക് ഉയർന്ന് പൊന്തിയ വിശ്വ അവളെയും കൊണ്ട് ബോട്ടിലേക്ക് കയറി.അവളെ അവിടെ ഇരുത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നുകൊണ്ടിരുന്നു....വിശ്വ അവളുടെ അടുത്ത് മുട്ടിൽ ഇരുന്നു. " എനിക്കറിയാം നിനക്ക് ഇത് പെട്ടന്ന് അംഗീകരിക്കാൻ കഴിയില്ല എന്ന്...

പക്ഷേ ഒരിക്കൽ നീ മനസിലാക്കും എന്ന് എനിക്ക് ഉറപ്പുണ്ട്... എന്റെ ജീവിതത്തിലേക്ക് വന്നാൽ നിനക്ക് പല നഷ്ടങ്ങളും ഉണ്ടാവും അതിലുപരി നിന്റെ ജീവന് ആപത്തും... പക്ഷേ ഒരു നാൾ എല്ലാം മാറും സന്തോഷങ്ങളുടെ ദിവസങ്ങൾ ആവും എന്ന് എനിക്ക് ഉറപ്പുണ്ട്.. " വിശ്വ അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ടു പറഞ്ഞു. അപ്പോഴും മൗനവും കണ്ണിരും ആയിരുന്നു അവളുടെ ഉത്തരം " Alika LOVE ❤️ is not just a word or not only a relationship. Its a silent promise which say I will be with you❤️..... I love you alika..😘. Deeply madly.... " വിശ്വ അവളുടെ നെറ്റിയിൽ ചുംബിച്ചു..അതോടൊപ്പം അവൻ അവളുടെ കഴുത്തിൽ അണിയിച്ച താലിയിലും . ആ ചുംബനത്തിന് സൗന്ദര്യം എന്നോണം മൂവന്തി ചായം ചാലിച്ച ആകാശവും കൂട്ട് നിന്നു. " നമുക്ക് തിരിച്ചു പോകാം... " അലികയിൽ നിന്നും ആ ഒരു വാചകം മാത്രമാണ് വിശ്വ കേട്ടത്.അവളിൽ നിന്നും മറ്റൊരു മറുപടിയും ഉണ്ടാവില്ല എന്ന് അറിയാവുന്നത് കൊണ്ട് വിശ്വ മറ്റൊന്നും ചോദിക്കാതെ കരയിലേക്ക് തിരിച്ചു . കരയിൽ എത്തിയതും അലിക ബോട്ടിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.. " അവരൊക്കെ പോയി... " അവളുടെ ചുറ്റുമുള്ള നോട്ടം കണ്ടവണ്ണം വിശ്വ അവളോട് പറഞ്ഞു. അലിക അവിടെ ഉണ്ടായിരുന്ന ഒരു കല്ലിൽ പോയി ഇരുന്നു.

" അലിക പോകാം വാ സന്ധ്യ ആയി തുടങ്ങി. " വിശ്വ അവളുടെ അടുത്തായി ഇരുന്നുകൊണ്ട് വിളിച്ചു. അവളുടെ മൗനം അവനിൽ ഒരു നോവ് ഉണർത്തി " അലിക വാ പോവാന്ന് 😬.. " വിശ്വ അലികയുടെ കൈയിൽ പിടിച്ച് വലിച്ചു ടോ 💥💥 വിശ്വയുടെ മുഖം നോക്കി അവളൊന്നു പൊട്ടിച്ചു. " എന്റെ ദേഹത്തു തൊട്ട് സംസാരിക്കാൻ ആരാ തനിക്ക് അധികാരം തന്നത് 😠😠😠😠" അലിക ദേഷ്യം കൊണ്ട് വിറച്ചു. " അലിക ഞാൻ...😒😒😒" " മിണ്ടരുത് 🤫മിണ്ടരുത് നിങ്ങൾ😠 ഈ അടി മുന്നേ ഞാൻ തരാൻ വച്ചതാ.... ഒരു പെണ്ണിനോട് ഇഷ്ടം പറയുന്നതൊന്നും തെറ്റല്ല... പക്ഷേ അവളുടെ അനുവാദം ഇല്ലാതെ അവളുടെ വിരൽ തുമ്പിൽ തൊടുന്നത് പോലും തെറ്റാണ് 😠... ഞാൻ ആ കടലിൽ ആരും ഇല്ലാതെ നിസ്സഹായ ആയി നിന്നത് കൊണ്ടല്ലേ..... ഞാൻ പ്രതികരിക്കില്ല എന്ന് അറിഞ്ഞത് കൊണ്ടല്ലേ എന്നോട് അതുപോലെ ഒക്കെ ചെയ്‌തത്‌.😥😭😭😥. നിങ്ങളോ അതൊക്കെ മുതലെടുത്തു.....നിങ്ങൾ ഒരു ഭാര്യയായി എന്നെ കണ്ടുകൊണ്ട് ഒരു ഭർത്താവ് ആണെന്നുള്ള അധികാരം ആണ് കാണിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഇത്രക്ക് തരം താഴരുതെന്നെ എനിക്ക് പറയാൻ ഒള്ളു. ഒരിക്കലും നിങ്ങളെ ഞാൻ ഭർത്താവിന്റെ സ്ഥാനത്ത് കണ്ടട്ടില്ല 😠😠😠.. ആ സമയത്ത് എനിക്ക് പ്രതികരിക്കാൻ പറ്റാതെ ഇരുന്നതിൽ എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു.

അല്ലെങ്കിലും എന്തു സഹായം ചെയ്‌തലും ഉപദ്രവം മാത്രം തിരിച്ചു കിട്ടുള്ളു എന്നതിന് ഇതിൽ വലിയ തെളിവൊന്നും വേണ്ട 😏" " അലിക അങ്ങനെ ഒന്നും അല്ലടോ... " വിശ്വ അവളുടെ അരികിലേക്ക് നടന്നു വന്നു. ✋️അവൾ അവനോട് നിർത്താൻ എന്ന രൂപേണ കൈ പൊക്കി കാണിച്ചു. " ദയവു ചെയ്ത് എന്നോട് സംസാരിക്കുന്നത് നിർത്ത്... എനിക്ക് ആകെ പ്രാന്തു പിടിച്ചിരിക്കാണ്..😬😬😬ഞാൻ ഇനി എന്ധോക്കെ പറയും എന്ന് എനിക്ക് തന്നെ പിടുത്തം കിട്ടില്ല..... പറ്റുമെങ്കിൽ എന്നെ സ്വാതിയുടെയോ ജാസുവിന്റെയോ അടുത്തക്ക്.. അല്ലെങ്കിൽ... വണ്ടിയിൽ എന്റെ ബാഗ് ഇരിപ്പുണ്ടെങ്കിൽ അതെടുത്തു താ... " വിശ്വയെ നോക്കാതെ അവൾ അത്രയും പറഞ്ഞു. " മ്മ്.. താൻ വാ ഞാൻ കൊണ്ടാക്കാം... " വിശ്വ അവളുടെ മുന്നിലൂടെ നടന്ന് കാറിന്റെ അടുത്തേക്ക് പോയി. അലിക ബാക്കിൽ വന്ന്‌ കയറിയതും വിശ്വ കാറിൽ കയറി വണ്ടി എടുത്തു..  " നല്ല വേദന ഉണ്ടോടാ വിശ്വ.😂😂😂.. " ആരവ് വിശ്വയുടെ മുഖത്തു ice വച്ചുകൊടുത്തുകൊണ്ട് ചോദിച്ചു. ഉത്തരം എന്നോണം വിശ്വ ഒന്ന് നോക്കി. ആരവ് വാ പൊത്തി ചിരിക്കാൻ തുടങ്ങി.

" എന്നാലും എന്തൊരു ശക്തി ആണെടാ അവൾക്ക്... കണ്ടാ പറയോ ഒരു അടി അടിച്ചൊള്ളു എന്ന് രണ്ട് മൂന്നെണ്ണം കിട്ടിയ ലക്ഷണം ഉണ്ട് 😂😂🤣🤣🤣😂😂.. എന്തായായും താടി ഉള്ളത് കൊണ്ട് ആരും പെട്ടന്ന് അറിയില്ല 😂😂😂😂" ജീവ ice വച്ചുകൊടുക്കുന്നതിനിടയിൽ ചിരിയോടെ ചിരി " ഡാ 🤬🤬🤬മോനെ മിണ്ടാതെ ഇരുന്നില്ലെങ്കിൽ ഉണ്ടല്ലോ.. മനുഷ്യന് ഇവിടെ വേദനിച്ചിട്ട് പാടില്ല.... " വിശ്വ കവിളത്തു കൈ വെച്ചു. സംസാരിക്കുന്നതിനിടയിൽ വിശ്വയും ആരവും പതിഞ്ഞ സ്വരം കേട്ട് തിരിഞ്ഞു നോക്കി.. അവിടെ ജീവയും ചെമ്പകവും ഇരുന്ന് ഭയങ്കര ചർച്ച... " എണീറ്റ് പോടാ തെണ്ടികളെ എന്റെ മുന്നിൽ നിന്ന്..😠😠😠" വിശ്വ ആരവിന്റെ കൈയിൽ നിന്നും ice cube എടുത്ത് അവരുടെ മെത്തേക്ക് എറിഞ്ഞു. " നീ എന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നേ... അവള് നിന്നോട് ഇഷ്ടമാണെന്നോ ഇഷ്ടമല്ലെന്നോ പറഞ്ഞോ... "ജീവ വിശ്വയുടെ അടുത്ത് വന്നിരുന്നു. " അങ്ങനെ ഒന്നും പറഞ്ഞില്ല... എന്നാലും 😒😒😒" " ഒരു എന്നാലും ഇല്ല ഒരു സ്കോപ് ഒക്കെ ഉണ്ട് " അതും പറഞ്ഞുകൊണ്ട് ആരവ് ഫോൺ എടുത്ത് അലികയെ വിളിച്ചു.

ബെൽ അടിച്ചവഴി അത് കട്ട്‌ ആയി പിന്നെ വിശ്വയെ കൊണ്ട് വിളിപ്പിച്ചു അവിടെയും വിളിച്ചപ്പോ കട്ട്‌ ചെയ്‌തു. പിന്നെ last ജീവ വിളിച്ചു.. എന്തോ ഒരു ഭാഗ്യത്തിന് ഫോൺ അറ്റൻഡ് ചെയ്‌തു. " ഹലോ അലിക.. ഞാനാ... "ജീവ " മനസിലായി... എന്തിനാ ഇപ്പൊ വിളിക്കുന്നതെന്നും എനിക്കറിയാം... Please ജീവേട്ട ഈ കാര്യം പറഞ്ഞ് വിളിക്കല്ലേ... " " അലികെ ഞാൻ.... " ജീവ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അലിക ഫോൺ കട്ട്‌ ചെയ്‌തു. വിശ്വ അപ്പൊ തന്നെ എഴുന്നേറ്റ് റൂമിൽ പോയി. "അലികെ....നീ എന്താ ഒന്നും കഴിക്കാത്തെ......" ഫുഡ്‌ കഴിക്കുന്നതിനിടയിൽ പത്രത്തിൽ വരച്ചുകൊണ്ടിരിക്കുന്ന അലികയോട് ഫിലിപ് ചോദിച്ചു. " ഒന്നും ഇല്ല അപ്പേ.... പുറത്ത് നിന്ന് വന്നപ്പോ ഫ്രണ്ട്‌സ്ന്റെ കൂടെ കഴിച്ചതുകൊണ്ട് വെശിപ്പില്ല... " " എന്നാപ്പിന്നെ കഴിക്കണ്ട... പോയി കൈ കഴുകി കിടന്നുറങ്ങാൻ നോക്ക്... " ആനി പറഞ്ഞത് കേട്ടപാടെ അലിക കൈ കഴുകി റൂമിലേക്ക് പോയി. ബെഡിൽ കിടന്നിട്ടും അലികക്ക് ഉറങ്ങാൻ പറ്റിയില്ല.. ഇന്നത്തെ സംഭവങ്ങൾ ഓർക്കുന്ധോറും അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. " ഡാ നിന്റെ മുഖം നോക്കട്ടെ..... ആ നീര് വച്ചിട്ടുണ്ട്...😂😂😂. " സിറ്റ് ഔട്ടിൽ ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്ന വിശ്വയുടെ അടുത്തേക്ക് വന്നുകൊണ്ട് ആരവ് അവന്റെ മുഖം പിടിച്ചുയത്തിക്കൊണ്ട് പറഞ്ഞു

" എണീറ്റ് പോടാ എന്റെ മുമ്പിൽ നിന്ന്... " 😠😠 " ഓ.... വാ തുറക്കാൻ പറ്റില്ലെങ്കിലും ശൗര്യത്തിന് ഒരു കുറവും ഇല്ല തെണ്ടിക്ക്. (ആരവ് ആത്മ ) " ഡാ നീ ഇന്ന് ഓഫീസിൽ പോണില്ലേയ്... " ചായയും കൊണ്ട് വിശ്വയുടെ അടുത്തായി ഇരുന്നുകൊണ്ട് ജീവ ചോദിച്ചു. " ഇല്ലടാ..... ഞാൻ ലീവാ..... നിങ്ങൾ പൊക്കൊ 🙂" വിശ്വ " മ്മ്മ് ഫര്യയെ ഫേസ് ചെയ്യാനുള്ള മടി ആയിരിക്കും.. " ആരവ് 😂😂 " ഇവനെ ഞാൻ.. " വിശ്വ 😬😬😬😬😬 " അതെന്താടാ ആരു ഫാര്യ..... ഭാര്യ എന്നല്ലേ... "😄😄ജീവയുടെ ഡൌട്ട് 🤔 " ഞാൻ എന്ധെങ്കിലും പറയുമ്പോഴേക്കും വിശ്വ എന്നെ തിരിച്ച് പറയുലോ.. അവനു എളുപ്പത്തിനെ ഫാര്യ എന്ന് പറഞ്ഞത്... ഇന്നലെത്തെ അടിയിൽ അവനു വാ നന്നായി തുറക്കാൻ ബുദ്ധിമുട്ടുണ്ട് 😁😁അതുകൊണ്ട് 'ഭ' എന്ന് പറയുമ്പോൾ വാ കുറെ തുറക്കണം. 'ഫ' ഇന്നാണെങ്കിൽ കുറച്ച് തുറന്നാൽ മതി.... എപ്പടി 😂😂😂" " ജീവ മിക്കവാറും ഞാൻ ഇവനെ എന്ധെങ്കിലും ചെയ്യും... നയനയോട് ആങ്ങളയെ വേണമെങ്കിൽ വിളിച്ചിട്ട് പോവാൻ പറഞ്ഞേരെ... " വിശ്വ ജീവയോട് പറഞ്ഞു. " ഞാൻ പോവാണെ... ഡാ നിന്റെ ബുള്ളറ്റിന്റെ കീ ഞാൻ എടുത്തിട്ടുണ്ട് കേട്ടോടാ... ഇവിടെ ഒക്കെ ഒന്ന് കറങ്ങീട്ടു വരാം... " ആരവ് " അപ്പൊ നീ ഇന്ന് ഓഫീസിൽ പോണില്ലേ 🤔" ജീവ " ഇല്ലടാ... വിശ്വയെ നോക്കാൻ നിക്കുന്നു 😂😂😂"

അതും വിളിച്ചുപറഞ്ഞുകൊണ്ട് ആരവ് ബുള്ളറ്റും എടുത്തുകൊണ്ടു പുറത്തേക്ക് പോയി. " ആഹാ... എന്തൊരു നല്ല റോഡുകൾ....ഒരു സൈഡ് പോലും പൊളിയാത്തത്തില്ല... മറ്റേ വഴിക്ക് പോയാ മതിയായിരുന്നു... ആരവ് ഓരോന്നും പറഞ്ഞുകൊണ്ട് വണ്ടി ഓടിച്ച് പോയ്‌കൊണ്ടിരുന്നപ്പോൾ ആണ് ഓപ്പോസിറ്റ് വഴിയിൽ ഒരു പെൺകുട്ടിയുടെ പുറകെ കുറച്ച് ആണ് കുട്ടികൾ കമന്റും പറഞ്ഞു നടക്കുന്നത് കണ്ടത് ആ പെൺകുട്ടി ഇടക്ക് കണ്ണ് തുടക്കുന്നുമുണ്ട്... പ്രതികരിക്കണം 😂😂എന്ന ഭാവത്തോടെ ആരവ് ബുള്ളറ്റ് അവര് മുന്നിലായി കൊണ്ട് നിർത്തി. എന്നിട്ട് അവരെ നോക്കികൊണ്ട് കാലുമ്മേ കാല് കേറ്റി വച്ചിരുന്നു. അപ്പോഴാണ് ആരവ് പെൺകുട്ടിയെ ശ്രെദ്ധിക്കുന്നത് ഇവളോ 😬(ആരവ് ആത്മ ) തലപൊക്കി ആരവിനെ നോക്കിയ അലീനയും ഒന്ന് ഞെട്ടി " എന്താടാ... ചെറുക്കൻമാരെ... പെൺപിള്ളേരെ വഴിനടക്കാനും സമ്മതിക്കില്ലേ.... " ആരവ് ആ പയ്യൻ മാരോട് ചീറി " അത് ചോദിക്കാൻ താൻ ആരാടോ 😬😬തന്റെ കാര്യം നോക്കി പോടോ... " ആ പയ്യന്മാരിൽ ഒരാൾ ഹും ഇവൻ മാർ അത്രക്ക് ആയോ കാണിച്ചു തരാമെടാ (ആരവ് ആത്മ ) " ഞാൻ പിന്നെ എന്റെ സ്റ്റേഷൻ പരുതിയിലെ കാര്യങ്ങൾ അല്ലാതെ വേറെ എവിടുത്തെ കാര്യം നോക്കണം എന്നുകൂടി പറഞ്ഞു താടാ.... SI ആരവ് കൃഷ്ണ ചെരക്കാൻ അല്ല ഇവിടെ വന്നിരിക്കുന്നത്... മനസിലായൊട...😠😠" ഒരു നിമിഷം കൊണ്ട് പോലീസ് ആയ നമ്മുടെ ആരവ്.. ഇതൊക്കെ കേട്ട് അന്തം വിട്ട് നിൽക്കുന്ന അലീന. ദൈവമേ.. ഏറ്റേക്കണേ 🙏(ആരവ് ആത്മ )

" മനസിലായി.. സർ.. " പയ്യന്മാരിൽ ഒരാൾ "ഇനി ഈ ഭാഗത്തു നിന്നെ ഒന്നും കണ്ടുപോകരുത്... കേട്ടോടാ...." " ഞങ്ങൾ ഇനി ഈ ഭാഗത്തു വരുകയോ ഈ പെങ്ങളെ കമന്റ്‌ അടിക്കുകയോ ചെയ്യില്ല " പയ്യന്മാരിൽ വേറൊരാൾ "അങ്ങനെ ആയാൽ നിങ്ങൾക്ക് കൊള്ളാം..." ആരവ് പറഞ്ഞത് കേട്ട് ആ പയ്യൻമാർ ഓടി.. പോയവഴിക്ക് ഒരു പുല്ലുപോലും മുളക്കില്ല എന്ന് പറയേണ്ടത് ഇല്ലാലോ 😂😂😂😂 " നീ എന്തിനാ ഇങ്ങനെ നിന്ന് മോങ്ങുന്നേ... " " ഒന്നും ഇല്ല....😥😥😥😥" " എന്നാപ്പിന്നെ വണ്ടിയിൽ കയറ് ഞാൻ കൊണ്ടാക്കാം.. "ആരവ് " വേണ്ട..... "😥 " നിന്നോടല്ലെടി കേറാൻ പറഞ്ഞെ... " 😬😬ഒച്ചകേട്ടതും അലീന വണ്ടിയിൽ കയറി ഇരുന്നു. " പിന്നെ എന്റെ പുറകിൽ ഇരുന്നുകൊണ്ട് ഷർട്ട്‌ എങ്ങാനും പിടിച്ചു വലിച്ച് കീറിയാൽ ഉണ്ടല്ലോ...ഇവിടെ വച്ച് ഞാൻ ചവിട്ടിക്കൂട്ടും.... കേട്ടോടി.. " "മ്മ്മ് 😥😥😥😥" കുറച്ച് ദൂരം പോയതും ആരവ് പെട്ടന്ന് വണ്ടി നിർത്തി. എന്താണെന്ന ഭാവേന അലീന ആരവിനെ നോക്കി. " ആ കാണുന്ന പൈപ്പിൽ നിന്ന് വെള്ളം എടുത്ത് മുഖം ഒക്കെ കഴുകി വാ.. " ആരവ് പറഞ്ഞതനുസരിച്ച് അലീന മുഖം കഴുകി ഫ്രഷ് ആയി വീണ്ടും ബൈക്കിൽ കേറി ഇരുന്നു. വില്ലയുടെ ഗാർഡനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് വിശ്വ പുറത്ത് തന്റെ ബുള്ളറ്റിൽ ആരവിന്റെ ഒപ്പം ഒരു പെൺകുട്ടി ഇരുന്നു പോകുന്നത് കണ്ടത് 😳😳😳😳😳😳 തുടരും ❤️ പ്രിയ ✍️ NB: അതേ ഞാൻ ഒരു കാര്യം പറയട്ടെ കഥയിൽ നമുക്ക് ആരെവേണമെങ്കിലും കടലിലും ആഴകടലിലും ഒക്കെ പ്രൊപ്പോസ് ചെയ്യാൻ കൊടുപോകാo പക്ഷേ ഒറിജിനലി നമ്മൾ അങ്ങനെ ഒക്കെ പോയി ചാടാൻ നോക്കിയാൽ നമ്മുടെ പൊടി പോലും കിട്ടില്ല എന്ന് എല്ലാവർക്കും അറിയാലോ. കടലിൽ ഒക്കെ ഡൈവ് ചെയ്യണം എങ്കിൽ അതിനൊക്കെ അതിന്റെതായ രീതി ഉണ്ട്.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story