ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 24

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

യാത്രയിൽ ഉടനീളം രണ്ടുപേരും പരസ്പരം മിണ്ടിയില്ല.... അങ്ങനെ അലികയുടെ വീടിനു മുമ്പിലായി ബുള്ളറ്റ് നിർത്തിയതും സിറ്റ്ഔട്ടിൽ ഇരിക്കുന്ന ആനിയും ഫിലിപ്പും എഴുന്നേറ്റു. " ആഹാ... നിങ്ങൾ വന്നോ.. ജീവ ഇപ്പൊ വിളിച്ചു വച്ചൊള്ളു.... " ഫിലിപ് വിശ്വയോടായി പറഞ്ഞു. അലിക വേഗം ബൈക്കിൽ നിന്നും ഇറങ്ങി സിറ്റ് ഔട്ടിലേക്ക് കയറി നിന്നു. " ഇന്ന് ഇവരാരും ഇല്ലായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു...നേരെ ചൊവ്വേ വർക്ക്‌ ഒന്നും ചെയ്യില്ല ഒക്കെ അവസാനത്തേക്ക് വച്ചോളും. " ആനി അലികയെ നോക്കി പറഞ്ഞു. അലിക ഒന്നും മിണ്ടിയില്ല.... അപ്പോഴാണ് ആനി അലികയുടെ മുഖം ശ്രെദ്ധിച്ചത് " ഇതെന്തു പറ്റി.. കവിള് തിണർത്ത് കിടക്കുന്നത് ആരെങ്കിലും മോളെ തല്ലിയോ.. " 😳പതിയെ ആനി അവളുടെ കവിളിൽ തലോടി ഒരു അമ്മയുടെ വാത്സല്യം 👩‍👧ആ തലോടലിൽ നിറഞ്ഞു നിന്നു. ഫിലിപ്പും അത് കണ്ടിട്ട് അലികയുടെ അടുത്തേക്ക് വന്നു നിന്നു. " അത്... അവിടെ കളിക്കുന്നതിനിടയിൽ പറ്റിയതാ... കുഴപ്പം ഒന്നും ഇല്ല " അലിക പറഞ്ഞുകൊണ്ടു വിശ്വയെ നോക്കി. " അല്ലെങ്കിലും പറഞ്ഞിട്ട് കാര്യം ഇല്ല....ഇപ്പോഴും കുട്ടിക്കളിക്ക് ഒരു മാറ്റവും ഇല്ലലോ 😬വാ ice വച്ച് തരാം.. " ആനി അവളെയും വിളിച്ചുകൊണ്ടു അകത്തേയ്ക്ക് പോയി " അങ്കിൾ... എന്നാ ഞാൻ ഇറങ്ങട്ടെ..."

വിശ്വ വണ്ടി സ്റ്റാർട്ട്‌ ചെയ്‌തുകൊണ്ട് ചോദിച്ചു. " മ്മ്മ്... ശെരി മോനേ." കുളി ഒക്കെ കഴിഞ്ഞ് ബെഡിൽ വന്ന് കിടന്നപ്പോൾ ആണ് ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടത്... ഫോൺ എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ വിശ്വയുടെ മെസ്സേജ് കണ്ടു. അലിക വേഗം അത് തുറന്നു നോക്കി. "Sorry.... Sorry for everything " അത് കണ്ടപ്പോൾ അലികയുടെ കണ്ണുകൾ നിറഞ്ഞു. തലയിണയിൽ മുഖം ചേർത്ത് കരഞ്ഞു 😭😭😭. എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയി... തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ അലിക മെല്ലെ കണ്ണുകൾ തുറന്ന് നോക്കി. തന്റെ അരികിൽ ആയി ഇരുന്നുകൊണ്ട് തന്നെ നോക്കുന്ന ആനിയെ അലിക നോക്കി ചിരിച്ചു. " അമ്മക്ക്‌ എന്താ🤔... ഉങ്ങാറായില്ലേയ് .. സമയം 12.30 കഴിഞ്ഞല്ലോ.. " ക്ലോക്കിലേക്ക് നോക്കികൊണ്ട് അലിക പറഞ്ഞു. " " ഞാൻ നിന്റെ അടുത്ത് കിടക്കാൻ വന്നതാ... കുറെ നാളായില്ലേ മോളുടെകൂടെ കിടന്നിട്ട്... " ആനിയുടെ വാക്കുകൾ അലിക കേട്ടുകൊണ്ടിരുന്നു " അമ്മ മോളോട് ഒരു കാര്യം ചോദിക്കട്ടെ... " " എന്താ ...അമ്മേ " " മോൾക്ക് എന്താ പറ്റിയത്.... കുറച്ച് ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു.... "

ആനിയുടെ വാത്സല്യവും കരുതലും അലികയുടെ കണ്ണ് നിറയിച്ചു... " ഒന്നും പറ്റിയില്ല അമ്മേ 😊😊😊" " ഒന്നും ഇല്ലന്ന് നീ പറയണ്ട... മക്കൾ പറയാതെ തന്നെ അമ്മമാർക്ക് പലതും... മനസിലാവും.... വിവാഹം കാര്യം ആണോ പ്രശ്നം... നിനക്ക് ഇഷ്ടപെട്ടില്ലെങ്കിൽ വേണ്ട... ഞങ്ങളുടെ ഇഷ്ടം നോക്കണ്ട.... നീ ആണ് ജീവിക്കേണ്ടത്... ഞങ്ങൾ പുറത്ത് കാഴ്ചക്കാരെ പോലെ നോക്കി നിൽക്കാൻ മാത്രം കഴിയുള്ളു....... " " അങ്ങനെ ഒന്നും ഇല്ല അമ്മേ..... " അലിക ആനിയുടെ മടിയിലേക്ക് തല വച്ച് കിടന്ന് ആനിയുടെ വയറിൽ മുഖം പൂഴ്ത്തി. എത്ര ഒക്കെ വഴുക്ക് പറഞ്ഞാലും എന്ധെങ്കിലും വിഷമം മനസ്സിൽ ഉണ്ടെങ്കിൽ അമ്മ തങ്ങളെ ചേർത്തുപിടിക്കുന്നത് അവൾ ഓർത്തു... " ആഹാ... രണ്ടുപേരും ഉറങ്ങിയില്ലേ.... " ഫിലിപ്പ് റൂമിലേക്ക് കയറി ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു. " ഉറങ്ങാൻ പോകുന്നൊള്ളു... അല്ല ചേട്ടൻ ഉറങ്ങിയില്ലേ 🤨" ആനി " ഞാൻ നിന്റെ പുറകെ ഇങ്ങോട്ട് പോന്നു.. പിന്നെ അമ്മയുടെയും മകളുടെയും സ്നേഹ പ്രകടനം കഴിയട്ടെ എന്ന് വിചാരിച്ചു. ഡോറിന്റെ അവിടെ തന്നെ നിന്നു....." " മോളെ എന്താ പ്രശ്നം എന്ന് അപ്പ ചോദിക്കുന്നില്ല...

കരണം എന്തുണ്ടായാലും നീ ഞങ്ങളുടെ അടുത്ത് പറയാറുണ്ട്.... പക്ഷേ ഞങ്ങൾ വിഷമിക്കും എന്ന് വിചാരിച്ചാണ് പറയാത്തത് എന്ന് ഞങ്ങൾക്ക് അറിയാം... നിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യം ആണെന്നും ഞങ്ങൾക്ക് അറിയാം... ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നമുക്ക് കിട്ടിഎന്നു വരില്ല .. പക്ഷേ വന്ന് ചേരുന്നത് ചിലപ്പോൾ നമ്മുടെ ഭാഗ്യം ആയിരിക്കാം എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല... ഭാഗ്യം ആണെങ്കിൽ പിന്നീടൊരിക്കൽ അത് നഷ്ടപ്പെടുത്തിയതിനെ ഓർത്ത് ദുഃഖിക്കേണ്ടി വരരുത്. നമ്മുടെ ജീവിതത്തിൽ തീരുമാനം ഒരു പരിധി കഴിഞ്ഞാൽ എടുക്കേണ്ടത് നമ്മൾ മാത്രം ആയിരിക്കണം...എന്റെ മോൾക്ക് തീരുമാനം എടുക്കാൻ ഉള്ള പ്രായം ഒക്കെ ആയി... ഞാൻ റോജിന്റെ വീട്ടുകാരോട് ഒന്നും പറഞ്ഞിട്ടില്ല.... നിന്റെ തീരുമാനം അറിഞ്ഞിട്ടേ എന്താണെങ്കിലും പറയുള്ളു... " അലിക ഫിലിപ്പിനെ കെട്ടിപിടിച്ചു... " thank you അപ്പ... എന്നെ ഇത്ര നന്നായി മനസിലാക്കുവാൻ ഈ ലോകത്ത് അപ്പയും അമ്മയും കഴിഞ്ഞേ വേറെ ആരും ഒള്ളു 😵😵😵" " എന്നാ മോളെ കിടന്നോ...." ഫിലിപ്പ് അലികയുടെ തലയിൽ തലോടി "

അപ്പയും അമ്മയും ഇന്ന് എന്റെ കൂടെ കിടക്കോ.... " അലിക കൊച്ചു കുട്ടികളെ പോലെ ചോദിച്ചു... ആനിയും ഫിലിപ്പും അലികയുടെ ഇരു വശത്തും ആയി കിടന്നു. " പിന്നെ ആ കാന്താരി യോട് പറയണ്ട... അവളില്ലാത്തപ്പോ നമ്മൾ ഒന്നിച്ചു കിടന്നു എന്നൊന്നും.. അവള് വീട് രണ്ടാക്കും." ആനി ചിരിച്ചുകൊണ്ട് അലികയോട് പറഞ്ഞു 😄😄😄😄 " അയ്യോ പറയാൻ വിട്ടു.... അലികെ നിന്റെ മാല നാളെ എടുപ്പിക്കാം.... പൈസ കിട്ടിയിട്ടുണ്ട്... " ഫിലിപ്പ് " അത് കുഴപ്പം ഇല്ല പിന്നെ എടുത്താലും മതി.... " അലിക പറഞ്ഞത് കേട്ട് ഫിലിപ്പ് ഒന്ന് പുഞ്ചിരിച്ചു.. ഇതേ സമയം വില്ലയിൽ...... വിസ്കി ബോട്ടിൽ കൈയിൽ പിടിച്ചുകൊണ്ടു ബീൻ ബാഗിൽ ചാരി കിടക്കാണ് വിശ്വ " മതീടാ.... എപ്പോ തുടങ്ങിയതാ... "ആരവ് കൈയിൽ നിന്നും കുപ്പി വാങ്ങാൻ ശ്രെമിച്ചു. " വിടെടാ.... ഞാൻ കുടിക്കും....😬😬😬 ഡാ ജീവ ഇവനെ വിളിച്ചുകൊണ്ടു പോടാ..... എല്ലാവരും എന്നെ ഉപേക്ഷിച്ചു പോവാണ് 😭😥😥ഞാൻ സ്നേഹിക്കുന്ന എല്ലാവരും.... ഇനി നിങ്ങൾ രണ്ടുപേരും മാത്രം ഒള്ളു.... നിങ്ങൾ എപ്പോഴാടാ പോണേ..😥😭.. " " നീ എന്ധോക്കെ ആട പറയുന്നേ... നിന്നെ വിട്ട് ഞങ്ങൾ പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... "ആരവും ജീവയും വിശ്വയുടെ അടുത്ത് വന്നിരുന്നു. ഇതിനെല്ലാം സാക്ഷി ആയി കുറച്ച് മാറി നയനയും.

" എനിക്കറിയാം... നിങ്ങൾ എന്നെ വിട്ട് ഒരിക്കലും പോവില്ല എന്ന്.. എന്നെ നിങ്ങളെ പോലെ ആരും മനസിലാക്കിയിട്ട് പോലും ഇല്ലടാ... പിന്നെ ഒരാളെ പറയാൻ മറന്നു.. എന്റെ പെങ്ങളൂട്ടി... എന്നെ ജീവനെ പോലെ കാണുന്നവൾ.. പാവം അവൾക്കറിയില്ലല്ലോ ഈ ചേട്ടന്റെ വിഷമങ്ങൾ.... അവളോട് പറയാനും പറ്റില്ലല്ലോ..... " വിശ്വയുടെ നാവ് കുഴഞ്ഞു തുടങ്ങി ആരവിന്റെയും ജീവയുടെയും കണ്ണുകൾ നിറഞ്ഞു... വിശ്വക്ക് ഇരു സൈഡിൽ ആയി അവർ രണ്ടുപേരും കിടന്നു. പതിവ് പോലെ വീണ്ടും ഓഫീസും വീടും ആയി ദിവസങ്ങൾ കടന്നു പോയി. ഒരാഴ്ച ഗ്യാപ് ഉള്ളത് കൊണ്ട് വിശ്വയുടെ കമ്പനിയിലേക്ക് അലികക്ക് പോവേണ്ടി വന്നില്ല.... Dreams ഇൽ തന്നെ ചെയ്യാവുന്ന വർക്ക് മാത്രമേ ഉണ്ടായിരുന്നൊള്ളു....... ഇടക്ക് ആരവും ജീവയും നയനയും വിളിക്കും.... സ്വാതീയും ജാസൂവും ഉള്ളത് കൊണ്ട് വേറെ ഒന്നും ആലോചിക്കാൻ സമയം കിട്ടിയിരുന്നില്ല അലികക്ക്. ഒരുദിവസം വൈകിട്ട് അലികയും അലീനയും അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയി.. അവിടെ ചെന്ന് സാധനങ്ങൾ എടുക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി ജീവയെയും നയനയെയും കണ്ടത്. " hai ജീവേട്ട.... " അലീന അവരെ കണ്ട പാടെ വിളിച്ചുകൂവി.😁😁😁😁 " hai.... നിങ്ങളോ 😁.. "

ജീവയും നയനയും ബാസ്കറ്റ് എടുത്തുകൊണ്ടു അവരുടെ അടുത്തേക്ക് ചെന്നു.അലികയെ കണ്ടവഴി നയന കെട്ടിപിടിച്ചു. " വലിയ പർച്ചെസിങ് ആണല്ലോ... എന്താ പരിപാടി.... " അലിക നയനായോടും ജീവയോടും ആയി ചോദിച്ചു " അതേ... കുറെ ഉണ്ട് വിശ്വക്കു കൊണ്ടുപോവാനുള്ളതാ..... " ജീവ " ദേവേട്ടൻ.... അല്ല വിശ്വ സർ എങ്ങോട്ടാ പോകുന്നെ.... " 🙄🙄അലിക പരിഭ്രമത്തോടെ ചോദിച്ചു. " അവൻ ഇറ്റലിയിലേക്ക് പോവാണ്.... അവിടെയും ഉണ്ടല്ലോ ഞങ്ങളുടെ ബിസിനസ്‌.... ഇവിടുത്തെ കാര്യങ്ങൾ ഞങ്ങളോട് നോക്കാൻ പറഞ്ഞു... ഇടക്ക് ഞങ്ങളിൽ ആരെങ്കിലും അവിടെ പോയാൽ മതിയല്ലോ..... " 😊😊😊 അലിക ഒന്നും മറുപടി പറഞ്ഞില്ല... ജീവയും നയനയും അലികയുടെ മുഖഭാവം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. അല്ല മൂന്നാമൻ എവിടെ.... " അലീന 🤔🤔🤔ആണ് ചോദിച്ചത്. " എന്താണ് മോളെ പതിവില്ലാതെ എന്റെ ആങ്ങളയെ അന്നെഷിക്കുന്നെ.....അടുത്ത പണി ഒപ്പിക്കാൻ ആണോ... " നയന 🤭🤭 " അല്ല..😄😄.. ഞങ്ങൾ എല്ലാം പറഞ്ഞ് കോംപ്രമൈസ് ആയതാ....😂😂" " ആണോ.. എന്നാ സാരമില്ല... " നയന ചിരിച്ചു. " അല്ല എന്നാ പോകുന്നെ....😒"

അലിക എന്തോ ആലോചിക്കുന്നതിനിടയിൽ ചോദിച്ചു. " അവൻ ഇന്ന് പോവും 9 മണിക്ക് ആണ് ഫ്ലൈറ്റ്.... ഇനി എന്തായാലും ഇപ്പോഴൊന്നും അവനെ ഇങ്ങോട്ട് പ്രതീക്ഷിക്കണ്ട.... " ജീവ പറഞ്ഞത് കേട്ട് അലികയുടെ മുഖം ഒന്ന് വാടി...😒😒😒😒 അത് അവർ ശ്രദ്ധിക്കുകയും ചെയ്‌തു. " എന്നാ ഞങ്ങൾ പോട്ടെ വിശ്വയുടെ പെട്ടി ഒക്കെ പാക്ക് ചെയ്യാണ് ഉള്ളതാ...." അതും പറഞ്ഞുകൊണ്ട് ജീവയും നയനയും ബില്ല് കൌണ്ടറിലേക്ക് പോയി അലികക്ക് മനസ് മുഴുവൻ എന്തോ ഭാരം വന്നു നിറയുംപോലെ തോന്നി....😥😥😥കണ്ണുകൾ അറിയാതെ നിറഞ്ഞു. അലീന വന്നു തട്ടി വിളിച്ചപ്പോൾ ആണ് അലിക സ്വബോധത്തിലേക്ക് വന്നത്... " എന്താലോചിച്ചു നിക്കാ ചേച്ചി 😬😬ഇതൊക്കെ പിടിച്ചേ വാ പോവാം... "ബില്ല് എല്ലാം സെറ്റിൽ ചെയ്‌ത ശേഷം അലീന അലികയെ വിളിച്ചു.... അലിക സാധനങ്ങൾ എല്ലാം എടുത്ത് വണ്ടിയിൽ വച്ച് അലീനയെയും കൂട്ടി നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നിട്ടും എന്തുകൊണ്ടോ മനസ് ശാന്തമായില്ല... ഹൃദയം എല്ലാം പടപടാന്ന് ഇടിക്കാൻ തുടങ്ങി.......... കണ്ണൊക്കെ അറിയാതെ തന്നെ നിറഞ്ഞു...😭😭😭😭

എത്ര ഒക്കെ മറക്കാൻ ശ്രെമിച്ചിട്ടും വിശ്വയുടെ മുഖം മാത്രം മനസ്സിൽ തെളിഞ്ഞു നിന്നു. അലിക ബെഡിൽ മുഖം അമർത്തി കിടന്നു.. അല്പസമയത്തിന് ശേഷം ക്ലോക്കിൽ 6 മണിയുടെ മണി മുഴങ്ങാൻ തുടങ്ങി.. എന്തോ ഓർത്തപോലെ അലിക വേഗം വണ്ടിയുടെ കീ എടുത്ത് പുറത്തേക്ക് പോയി.." അമ്മേ ഞാൻ വിശ്വ സർന്റെ വീട് വരെ പോകുവാ.... " മറുപടി കാത്ത് നിൽക്കാതെ അലിക വണ്ടി സ്റ്റാർട്ട്‌ ചെയ്ത് വിശ്വയുടെ വില്ലയിലേക്ക് വിട്ടു. വില്ലയുടെ ഗേറ്റ് കടന്നതും വണ്ടി സ്റ്റാൻഡിൽ ഇട്ടുകൊണ്ട് നേരെ വിശ്വയുടെ റൂമിന്റെ ഭാഗത്തേക്ക് പോയി. റൂമിന്റെ മുമ്പിൽ എത്തിയതും ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു ഡോർ തുറന്നു. ഡോർ തുറക്കുന്ന ശബ്ദം കേട്ട് വിശ്വ അവിടേക്ക് നോക്കി.. പ്രതീക്ഷിക്കാതെ അലികയെ കണ്ടതിൽ ഒരു പുഞ്ചിരി വിശ്വയുടെ മുഖത്ത് സ്ഥാനം പിടിച്ചു 😊 വീണ്ടും എന്തോ ഓർത്തപോലെ പാക്ക് ചെയ്യാൻ തുടങ്ങി അലിക നോക്കുമ്പോൾ തന്നെ ഒന്ന് നോക്കി ചിരിച്ചതല്ലാതെ വേറൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ബാഗ് പാക്ക് ചെയ്യുന്നു. അലിക വേഗം വിശ്വയുടെ അടുത്തേക്ക് ചെന്നു.

അവനെ പിടിച്ച് അവൾക് അഭിമുഖം ആയി നിർത്തി... " എന്താ....🤨" " പോവാൻ തീരുമാനിച്ചോ... " " ഉവ്വ.... പോയേ പറ്റു.... " " എന്നെ വിട്ട് താൻ പോവോടോ 😬😬" അലിക വിശ്വയുടെ നെഞ്ചത്ത് ഇടിക്കാൻ തുടങ്ങി " താൻ പോവോടോ.... എന്നെ ഒറ്റക്കാക്കി 😒😒" അലികയുടെ ശബ്ദം ഇടറി വീണ്ടും വീണ്ടും തുരു തുരാന്ന് അവന്റെ നെഞ്ചത്ത് ഇടിക്കാൻ തുടങ്ങി " അമ്മേ...... 😳😳നിർത്തടി വേദനിക്കുന്നു 😵😵" വിശ്വ അലികയുടെ കൈയിൽ കയറിപിടിച്ചു അവൾ കൈ തട്ടിമാറ്റി വീണ്ടും ഇടിക്കാൻ തുടങ്ങി " എടി സത്യം ആയിട്ടും വേദനിക്കുന്നെടി കുട്ടിപിശാശേ..😵😵😵😵" " വേദനിക്കട്ടെടോ........ തന്റെ ഉള്ളിൽ ഇരിക്കുന്ന വരദ ഇറങ്ങി പോട്ടെ 😬😬😬" " അതിന് അവൾ അവിടെ ഇല്ലല്ലോ..... ഇപ്പോൾ വേറെ ആളല്ലേ 😄😄😄" " വേറെ ആരാടോ.... ഞാനല്ലതെ... അവിടെ.... ദേ ഒരു കാര്യം പറഞ്ഞഞ്ഞേക്കാം 😬😬 എന്നെ അല്ലാതെ വേറെ ഒരുത്തിയെ ഇവിടെ എങ്ങാനും കേറ്റിയിരുത്തി എന്ന് ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ....😬😬അടിച്ച് പൊട്ടിക്കും ഞാൻ.. " അലിക അവന്റെ നെഞ്ചത്ത് ഇട്ട് ഒരു അടികൂടെ കൊടുത്തു. വിശ്വ കണ്ണ് മിഴിച്ചു നോക്കി 😳😳😳

നീ എന്താ പറഞ്ഞേ.....😍😍😍 "എന്റെ മനസ്സിൽ താൻ മാത്രം ഉള്ളത് പോലെ ഇവിടെ ഞാൻ മാത്രം മതിയെന്ന്..... അലിക ഒന്നുകൂടി അവളുടെ കൈ വിരൽ കൊണ്ട് അവന്റെ നെഞ്ചിൽ കുത്തി... "എന്റെ മനസിൽ നീ അല്ലാതെ വേറെ ആര് കൂട് കൂട്ടാൻ 😍... നീ അല്ലേ എന്നെ വിട്ട് പോയത്....😒😒😒😥" രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.. അലിക വേഗം വിശ്വയെ രണ്ട് കൈകൊണ്ടും കെട്ടിപിടിച്ചു. അവന്റെ നെഞ്ചത്ത് ചുംബിച്ചു. " I Love You Devetta.... Love you so much......❤️❤️❤️" വിശ്വ അവളെയും തന്റെ കൈക്കുള്ളിലാക്കി . അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു അവളുടെയും..... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 Pal ek pal mein hi tham sahaya Thu haath mein haat jo de gaya Chalun main jahaan jaaye tu Daayein main tere, baayein tu Hoon rut main, hawayein tu Saathiya......❤️❤️❤️❤️ (Flim.: jalebi ) 🎶🎶🎶🎶🎶🎶🎶🎶🎶🎶 അലിക അവനിൽ നിന്നും അടർന്നു മാറി.. അവളുടെ കൈകൾ അവന്റെ കഴുത്തിലൂടെ ഇട്ട് ലോക്ക് ചെയ്‌തു. അവളുടെ കാലുകൾ മെല്ലെ ഉയർത്തി.. അവന്റെ മുഖത്തോട് അവളുടെ മുഖം അടുപ്പിച്ചു.അവന്റെ കൈകൾ അലികയുടെ അരക്കെട്ടിൽ മുറുകി അവൾ അവന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി നീങ്ങി.. വിശ്വ പയ്യെ കണ്ണുകൾ അടച്ചു....

കുറച്ചു കഴിഞ്ഞുo അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ വിശ്വ കണ്ണ് തുറന്നു. അവൻ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന അലികയെ ആണ്...😊😊.. അവൻ മുഖം വീർപ്പിച്ചു..... " എന്തിനാ കണ്ണടക്കുന്നത്.... ഞാൻ നൽകുന്ന ആദ്യ ചുംബനം അല്ലേ.... എന്റെ ദേവേട്ടന് ❤️ അവൻ എന്തോ പറയാൻ തുടങ്ങിയതും അലിക അവന്റെ അധരങ്ങൾ സ്വന്തമാക്കി.. മൃദുവായി തുടങ്ങിയ ചുംബനം ശക്തി പ്രാപിച്ചു.. അലിക ഒരു കൈകൊണ്ട് വിശ്വയുടെ തലമുടിയിൽ കോർത്തു വലിച്ചു... അലികയുടെ അരക്കെട്ടിലുള്ള വിശ്വയുടെ കൈകളും മുറുകി.. പൂവിതളുകൾ നുകരും പോലെ പരസ്പരം അവർ തങ്ങളുടെ പ്രണയം പങ്കുവച്ചു.... പറയാതെ ഇരുന്ന......❤️പ്രകടിപ്പിക്കാതിരുന്ന പ്രണയം❤️ ആ ചുംബനത്തിലൂടെ അവൾ അവനു കൈമാറി... നീണ്ടുനിന്ന ചുംബനത്തിനൊടുവിൽ ശ്വാസം വിലങ്ങിയപ്പോൾ രണ്ടുപേരും അധരങ്ങളെ സ്വാതന്ത്രമാക്കി... കിതച്ചുകൊണ്ട് അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു.... " ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നമുക്ക് കിട്ടിഎന്നു വരില്ല .. പക്ഷേ വന്ന് ചേരുന്നത് ചിലപ്പോൾ നമ്മുടെ ഭാഗ്യം ആയിരിക്കാം എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല... ഭാഗ്യം ആണെങ്കിൽ പിന്നീടൊരിക്കൽ അത് നഷ്ടപ്പെടുത്തിയതിനെ ഓർത്ത് ദുഃഖിക്കേണ്ടി വരരുത്.

നമ്മുടെ ജീവിതത്തിൽ തീരുമാനം ഒരു പരിധി കഴിഞ്ഞാൽ എടുക്കേണ്ടത് നമ്മൾ മാത്രം ആയിരിക്കണം... ഇത് എന്റെ അപ്പ എന്നോട് പറഞ്ഞതാണ്... ആ പറഞ്ഞ വാക്കുകൾ ശെരി ആണെന്ന് എനിക്കും തോന്നി.... " അലിക വിശ്വയെ നോക്കി... അവൻ അവൾക്ക് നൽകിയത് മനസ്സറിഞ്ഞുള്ള ഒരു പുഞ്ചിരി ആണ്... ഇതേ സമയം വാതിന്റെ അവിടെ മൂന്ന് ജോഡി കണ്ണുകൾ ഇവരെ മാത്രം നിരീക്ഷിക്കുന്നത് ഇവർ അറിഞ്ഞില്ല 😂😂😂😂😂😂 " ഇവളുടെ തലക്ക് ആരെങ്കിലും അടിച്ചോ 🙄🙄" ആരവ് ജീവയോട് ചോദിച്ചു... " അടിക്കേണ്ട വന്നില്ല....അതിനുള്ള വഴി ഞങ്ങൾ ഉണ്ടാക്കി മോനെ.. " വിജയശ്രീ ലളിതനെ പോലെ ജീവ ആരവിനെ നോക്കി... " എന്നാലും നീ എന്താടാ... അവളോട് പറഞ്ഞത്.... ഇത്ര പെട്ടന്ന് മനസു മാറാൻ " ആരവ് " ഒന്ന് മിണ്ടാതെ ഇരിക്കോ 😬😬... ഇപ്പൊ അറിയാം എന്തിനാണെന്ന്.... ഓടാൻ റെഡി ആയി ഇരുന്നോ.. " നയന അവരോടായി പറപറഞ്ഞു. " ദേവേട്ടാ..... " " മ്മ്മ്... " " ഇനി എങ്ങിലും തീരുമാനം മാറ്റിക്കൂടെ.... പോവാതിരുന്നു കൂടെ... " " അത് ശരിയാവില്ല അലിക.... പോയില്ലെങ്കിൽ പറ്റില്ല...😊. " " എന്നാലും ഇത്ര നാൾ കാണാതെ എങ്ങനെ ഇരിക്കും....😒😒" " ഞാൻ പെട്ടന്ന് വരില്ലെ.... " വിശ്വ അവളുടെ മുഖം കൈയിൽ എടുത്തു. " പിന്നെ 😒😒

ഇറ്റലിയിൽ ഒക്കെ പോയാൽ വേഗം വാരാൻ പോവാല്ലേ.😏😏😏എന്നെ സമാധാനിപ്പിക്കാൻ പറയുന്നതല്ലേ.... " " നീ എന്ധോക്കെയാ പറയുന്നേ.... ഇറ്റലിയിലേക്കോ... " " ആ .....ദേവേട്ടൻ എന്നിൽ നിന്ന് അകന്നു നിക്കാനല്ലേ ഇറ്റലിയിലേക്ക് പോകുന്നെ....😥😥... ഇപ്പൊ ഒക്കെ ശരിയായില്ലേ...ഇനി പോണ്ട.... " " എന്റെ ലിക കുട്ടി..😍😍ഞാൻ അതിന് ഇറ്റലിയിൽ ഒന്നും പോകുന്നില്ല.. അവിടെ പോവണ്ട ഒരു ആവശ്യവും ഇല്ല... ഞാൻ ബാംഗ്ലൂർ വരെ പോകുന്നത.... അവിടുത്തെ ഒരു പ്രൊജക്റ്റ്‌ ന്റെ ആവശ്യത്തിന്... ഞാൻ നാളെ വൈകിട്ട് ഇവിടെ എത്തും.... Don't worry my dear naughty വൈഫി❤️❤️" വിശ്വ അവളുടെ മൂക്കിൽ പിടിച്ച് വലിച്ചു... " അപ്പൊ എന്നോട് ജീവേട്ടൻ പറഞ്ഞത്..... " അലിക പറഞ്ഞു തീരുന്നതിനു മുൻപ് ഡോറിന്റെ അവിടെ നിന്ന് ഒച്ച കേട്ട് വിശ്വയും അലികയും അങ്ങോട്ട് നോക്കി... തങ്ങളെ നോക്കി നിൽക്കുന്ന ജീവയെയും നയനയെയും ആരവിനെയും കണ്ടു... അലികയുടെ മുഖം മാറി 😠😠😠😠 " ആരു.... സെമ്പകം.... ... ജീവൻ വേണമെങ്കിൽ....... ഓടിക്കോടാ........ " ജീവ അതും പറഞ്ഞുകൊണ്ട് പുറത്തേയ്ക്ക് ഓടി.. അവരുടെ പുറകെ അലികയും.... വിശ്വ ആണെങ്കിൽ ഇതെന്തു കഥ... എന്ന് ആലോചിച്ച് അവരുടെ പുറകെ വച്ചുപിടിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story