ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 25

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" അയ്യോ.... അമ്മേ..... വിടെടി എന്നെ 😬😬😭😭😭" ജീവൻ കിടന്ന് കൂവി വിളിച്ചു പറഞ്ഞു. അലിക ജീവന്റെ പുറത്ത് മുട്ടുകുത്തി ഇരുന്ന് അവന്റെ രണ്ടുകയ്യും പുറകിൽ ആയി പിടിച്ച് ലോക്ക് ചെയ്തേക്കുകയാണ്...... ആരവും വിശ്വയും നയനയും ഇതൊക്കെ കണ്ടിട്ട് ചിരിയോട് ചിരി 😂😂😂🤣🤣🤣🤣 " എണീറ്റ് മാറടി 😬😬😬..... " " എന്നോട് എന്തിനാ കള്ളം പറഞ്ഞത്....... " " അതുകൊണ്ട് നിനക്ക് ഗുണം അല്ലേ ഉണ്ടായുള്ളു.........😁... " " അതൊക്കെ ശെരിയാ പക്ഷേ 😏😏.... " " ഒന്ന് ഇറങ്ങി പോടി.... നീ എന്തു പറഞ്ഞാലും ഞാൻ കേൾക്കാം പ്ലീസ് 😵😵😵..... " " എന്തുപറഞ്ഞാലും കേൾക്കോ 🤔..... പ്രോമിസ്.... " " പ്രോമിസ്..... മാറടി 😪😪😪" അലിക അവന്റെ പുറത്ത് നിന്ന് എണീറ്റ് മാറി. അലിക എന്തോ അവന്റെ കാതിൽ ആരും കേൾക്കാതെ പറഞ്ഞു... " no way.....😳😳"ജീവ അലികയെ ഞെട്ടി ഒന്ന് നോക്കി... " ആഹാ.... കൊള്ളാലോ... എന്തു പറഞ്ഞാലും കേൾക്കാം എന്ന് പറഞ്ഞിട്ട്.... " അലിക ജീവയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. "ഇതൊന്നും നടക്കില്ല മോളെ 🧐😏😏" " ഉറപ്പാണോ..... "😬 " അതേ ഉറപ്പാ 😏😏😏" " എങ്കിൽ ഞാൻ ചേട്ടന്റെ നെഞ്ചത്തെ നാലു ലവ് ചിഹ്നത്തിലുള്ള ടാറ്റുവിന്റെ പിന്നിലെ രഹസ്യം നയന ചേച്ചിയോട് പറയും...😁😁😁... ചേച്ചി അറിഞ്ഞാൽ.... അറിയാലോ ചേട്ടന്.... 😁😁😁😁😁"

" ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു...😳😳" " അപ്പം തിന്നാ പോരെ കുഴി എണ്ണണോ..😊" " ആ കുഴി കുത്തിയത് ആരവ് ആണെന്ന് എനിക്കറിയാം...😬😬😬😬" " അറിയാലോ😏😏😏... എന്നാ പിന്നെ എന്റെ ചോദ്യത്തിന് മറുപടി താ.... പോവാലെ 😁😁😁" "പോണോ 😭😭" " പിന്നെ പോണ്ടേ 😁😁" " പോവാം...😥😥😥" " very good... " അലിക ജീവയുടെ ഷോൾഡറിൽ തട്ടി. "എന്താണ് രണ്ടുപേരും തമ്മിൽ ഒരു സ്വകാര്യം...🧐🧐 ഇവിടേക്ക് പോകുന്ന കാര്യമാ നിങ്ങൾ പറഞ്ഞത്...." ആരവ് അവരുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.... ജീവ ആരവിനെ കണ്ട വഴി പല്ല് കടിച്ചു.😬😬😬 " എന്താണെടാ..... ഇങ്ങനെ നോക്കുന്നെ... "ആരവ് " ചില സമയത്ത് *വാലും പാമ്പ് ആവും എന്ന് ഇപ്പോഴാ മനസിലായത്...😬" " നീ ഇത് എന്ധോക്കെയാ പറയുന്നേ...🙄🙄" " ഒന്നും ഇല്ല എന്റെ ആരു 😬😬😬" " അല്ല എങ്ങോട്ട് പോകുന്ന കാര്യമാ നിങ്ങൾ പറഞ്ഞത് 😁" " അതോ ജീവേട്ടൻ ദേവേട്ടന്റെ ഒപ്പം ബാംഗ്ലൂർക്ക്‌ പോകുന്ന കാര്യം പറഞ്ഞതാ... എന്താ... ആരവ് bro പോകുന്നുണ്ടോ...😁" "ആണോ.... കൂടെ വേണമെങ്കിൽ ഞാ........."

ആരവ് പെട്ടന്നു പറഞ്ഞത് മുഴുവിപ്പിക്കാതെ ജീവയെ നോക്കി ഇവന്റെ മുഖം കണ്ടിട്ട് അലിക എന്തോ ഒരു പണി കൊടുത്തതാണ് എന്ന് തോന്നുന്നുണ്ട്... വെറുതെ പോയി വാങ്ങണ്ട... എസ്‌കേപ്പ് ആരവ്... ആരവ് അവനോട് തന്നെ പറഞ്ഞു.. " നീ എന്താ ആലോചിച്ച് നിക്കുന്നെ.... " ജീവ ആരവിനെ തട്ടി " ഒന്നുമില്ലടാ..... " "എന്നെ ഒന്ന് സഹായിക്കട😒😒..." ജീവ ആരവിനെ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു.. " നിന്നെ രക്ഷിക്കാൻ വന്നാൽ ഞാൻകൂടെ പെടും അളിയാ.. അത് കൊണ്ട് എന്നോട് ക്ഷെമി..😁😁😁" ആരവ് തിരിച്ചും ആക്ഷൻ കാണിച്ചു " എടാ.. എന്നാലും ഒന്ന് നോക്കടാ... " ജീവ with കണ്ണ് ആക്ഷൻ " വേറെ ആരായാലും ഞാൻ ഹെൽപ് ചെയ്തേനെ.. പക്ഷേ അലികയെ ഞാൻ വെല്ലുവിളിക്കില്ലടാ 😥😥കാരണം ദേഷ്യവും വാശിയും വിശ്വക്ക് മേലെ ആണെടാ.... " "തെണ്ടി...😬😬😬" " sorry അളിയാ... " നിങ്ങൾ എന്താ കണ്ണുകൊണ്ട് കഥകളി കാണിക്കുന്നേ....... "അലിക അവരുടെ expression കണ്ട് ചോദിച്ചു... " അത് ഞങ്ങൾ ഒരു പാട്ട് പാടിയതാ പെങ്ങളെ... " ജീവ 😥 " ഏത് പാട്ട് 😳😳🤔" അലിക " മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി.... നമ്മൾ.... " അതും പാടിക്കൊണ്ട് ആരവ് ഗാർഡനിൽ ഇരിക്കുന്ന വിശ്വയുടെ അടുത്തേക്ക് പോയി.... " എന്തായാലും ഇന്ന് ആഘോഷിക്കാൻ ഉള്ള വക ഉണ്ടല്ലോ അപ്പൊ ഒരു സെൽഫി എടുത്താലോ...

എല്ലാവരും വാ 😄😄" നയന എല്ലാവരെയും വിളിച്ചു... എല്ലാവരും ചേർന്ന് സെൽഫി ഒക്കെ എടുത്തു. വിശ്വ അലികയെ മാത്രം ചേർത്ത് പിടിച്ചും എടുത്തു കുറെ സെൽഫികൾ 😁 അപ്പോഴാണ് അലിക വിശ്വയുടെ ഫോണിലെ ഡിസ്പ്ലേ ശ്രെദ്ധിച്ചത്... " ഇത് 😍😍😍" അലിക വിശ്വയെ നോക്കി " അത് തന്നെ 😍... അന്ന് ആദ്യമായി നമ്മൾ എടുത്ത ഫോട്ടോ.... താൻ താലിയും സിന്ദൂരവും ഒക്കെ ഇട്ട് നിക്കുന്ന ഫോട്ടോ... പക്ഷേ തനിക്ക് വളരെ ഗൗരവം ആണ് ഈ ഫോട്ടോയിൽ... കെട്ടോ... ഞാൻ ക്യൂട്ട് അല്ലേ 😉😉😉"വിശ്വ അതും പറഞ്ഞുകൊണ്ട് അലികയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു... " എന്നാ പിന്നെ ഞാൻ പോട്ടെ.... " അലിക എല്ലാവരോടും പറഞ്ഞു. " നിക്ക് എന്റെ പാക്കിങ് ഒക്കെ കഴിഞ്ഞിട്ട് പോവാം.... " അതും പറഞ്ഞുകൊണ്ട് വിശ്വ അലികയെ മുറിയിലേക്ക് കൊണ്ടുപോയി.. മുറിയിൽ എത്തിയതും വിശ്വ അലികയെ പുറകിൽ നിന്നും കെട്ടിപിടിച്ചു... " ദേവേട്ടാ... വിട്ടേ.... ബോഡി അനാട്ടമി പഠിക്കൽ ഇത്തിരി കൂടുതലാ...😬. " " നിന്റെ അടുത്തല്ലാതെ വേറെ ആരുടെ അടുത്ത് പോയി പഠിക്കാനാ പെണ്ണെ 😗😗"

" ആ അത് കൊണ്ടാ ഒന്നും തുറന്നു പറയാതെ ഇരുന്നേ..... " " ഞാൻ അത്രക്ക് റൊമാന്റിക് ആണോ 😍😍... എന്റെ ഒരു കാര്യം... " വിശ്വ അലികയുടെ കഴുത്തിൽ മൂക്കുകൊണ്ട് ഉരസി. " മിക്കവാറും... ഞാൻ ഹോസ്പിറ്റലിൽ ഒരു room ബുക്ക്‌ ചെയ്യേണ്ടി വരും... " " അതെന്താ 😁... ഗയ്നക്ക് സെക്ഷനിൽ ആണോ 😉😉" വിശ്വ കളിയോടെ ചോദിച്ചു... " അല്ല ഓർത്തോ സെക്ഷൻ... " " അതെന്താ അവിടെ.... " " മിക്കവാറും തന്റെ കയ്യും കാലും ഞാൻ തല്ലി ഓടിക്കും ഈ പോക്ക് പോകാണെങ്കിൽ അതാ പറഞ്ഞത്...😬😏. " " നിന്റെ ഒരു ഹ്യൂമർ സെൻസ്... കൊച്ചു കള്ളി 😁... " " ഞാൻ ഹ്യൂമർ ആയിട്ടല്ല ഹൊറർ ആയിട്ടാ പറഞ്ഞെ...😠" വിശ്വാ പിന്നെ risk എടുക്കാതെ അലികയെ വിട്ട് പാക്കിങ് തുടങ്ങി... "എടാ ഇത് കൂടി വച്ചോ....." ജീവ കുറച്ച് ഡ്രസ്സ്‌ എടുത്ത് മുറിയിലേക്ക് വന്നുകൊണ്ട് വിശ്വയോട് പറഞ്ഞു.. " നീ വരുന്നില്ല എന്ന് പറഞ്ഞിട്ട്.... " വിശ്വ ജീവയെ നോക്കി " ഞാനും വരാം എന്ന് വച്ചു... " ജീവ അതും പറഞ്ഞുകൊണ്ട് അലികയെ നോക്കി അവൾ കണ്ണ് ചിമ്മി കാണിച്ചു... പാക്കിങ് ഒക്കെ കഴിഞ്ഞ് എല്ലാവരും ഹാളിൽ വന്നിരുന്നു. " അതേ 7.30 ആയി... ഞാൻ പോവട്ടെ.... " അലിക യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങി... പിറ്റേന്ന് വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരത്താണ് ആരവ് വിശ്വയെയും ജീവയെയും പിക് ചെയ്യാൻ പോകണം എന്ന് പറഞ്ഞത്...

നയനയുടെ കൂടെ അലികയേയും ആരവ് നിർബന്ധിച്ച് കാറിൽ കയറ്റി.. എയർപോർട്ടിൽ ചെന്ന് പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വിശ്വയും ജീവയും വന്നു..അലികയെ കണ്ടപ്പോൾ തന്നെ ജീവ അവളെ നോക്കി ചിരിച്ചിട്ട് കൈ ഉയർത്തി... കാര്യം മനസിലായ അലികയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു... വിശ്വ ആണെങ്കിൽ അവളെ കണ്ടതും കാണാത്ത പോലെ ആരവിന്റെയും നയനയുടെയും അടുത്തേക്ക് പോയി... വിശ്വയുടെ ഇങ്ങനെ ഒരു പ്രവർത്തി അലിക പ്രതീക്ഷിച്ചത് കൊണ്ട് അവൾക്ക് ഒന്നും തോന്നിയില്ല..... അലികയുടെയും ജീവയുടെയും സംസാരം കണ്ട് ആരവും നയനയും കാര്യം തിരക്കി.... അവരും സംഭവം അറിഞ്ഞപ്പോൾ അലികയെ കൊള്ളാല്ലോ എന്ന രീതിയിൽ ഒന്ന് നോക്കി ചിരിച്ചു... വില്ലയുടെ മുമ്പിൽ കാർ നിർത്തിയതും വിശ്വ ഇറങ്ങി റൂമിലേക്ക് പോയി... " പ്രശ്നം ആയോ... " നയന അവരോട് ചോദിച്ചു.. " എന്തു പ്രശ്നം.... ഇത് ഞാൻ പറഞ്ഞു ചെയ്യിപ്പിച്ചത് ആണെന്ന് ദേവേട്ടൻ അറിയാം.... ഇത് പിണങ്ങി പോയതൊന്നും അല്ല... എന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടീട്ടാ.... "

അലിക അതും പറഞ്ഞുകൊണ്ട് വിശ്വയുടെ മുറിയിലേക്ക് പോയി " made for each other... അല്ലേടാ.... " ആരവ് ജീവയുടെ തോളിൽ കയ്യിട്ടു... ജീവ അവരെ നോക്കി ചിരിച്ചിട്ട് അവരെയും കൂട്ടി അകത്തേക്ക് പോയി.. അലിക റൂമിലേക്ക് കയറുമ്പോൾ ബെഡിൽ കണ്ണിനു കുറുകെ കൈ വച്ച് കിടക്കുന്ന വിശ്വയെ ആണ്...... അലിക വിശ്വയുടെ അടുത്ത് പോയി ഇരുന്നു. അവൾ അടുത്ത് വന്നിരുന്നത് അറിഞ്ഞു വിശ്വ കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു... " എന്താ.... " അവൻ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു... " ഒന്നും ഇല്ല 😄😁😁😁" അലിക പയ്യെ അവന്റെ ഷർട്ടിൽ പിടിച്ച് മുകളിലെ രണ്ട് ബട്ടൻസ് അഴിച്ചു... അവളുടെ കണ്ണ് പോയത് അവന്റെ നെഞ്ചിൽ കുത്തിയ ടാറ്റുവിലേക്ക് ആണ്... " വേദനിച്ചോ 😁.... " " ഇല്ലടി 😠.... നല്ല സുഖം ആയിരുന്നു.... അവൻ എന്റെ കൂടെ വരുന്നില്ല എന്ന് പറഞ്ഞ ശേഷം വരുന്നുണ്ടെന്നു വീണ്ടും പറഞ്ഞപ്പോൾ ഞാൻ അവനെ സംശയിക്കണമായിരുന്നു... " " ഇപ്പോഴാ ഭംഗി ആയത്.... വരദയുടെ പേര് പോയിട്ട് നിങ്ങളുടെ പേരും ഇവിടെ വേണ്ട എന്ന് ഞാൻ തീരുമാനിച്ചതാ... അതാ ജീവേട്ടനെ ബ്ലാക്ക് മെയിൽ ചെയ്ത് ഞാൻ കൂടെ അയച്ചത്...

എന്തൊരു വലിയ ലൗ ചിഹ്നം ആണ് ❤️ അവിടെ മുൻപ് രണ്ട് പേരുടെ പേരുണ്ടായിരുന്നു എന്ന് ആരെങ്കിലും വിശ്വാസിക്കോ... " അലിക ഇത്ര ഒക്കെ പറഞ്ഞിട്ടും വിശ്വക്ക് ഒരു മാറ്റവും ഇല്ല.... " ഓ 😒😏😏ഇപ്പോഴും ആ പേര് മാച്ചത് കൊണ്ടായിരിക്കും അല്ലേ... " അലിക അത് പറഞ്ഞ് എണീറ്റ് പോകാൻ പോയതും വിശ്വ അവളുടെ കൈയിൽ പിടിച്ച് വലിച്ച് ബെഡിലേക്ക് ഇട്ടു..അവളുടെ മുകളിൽ ആയി കൈകുത്തി നിന്നു....അലിക ആണെങ്കിൽ കണ്ണ് ഇറുക്കി അടച്ചാണ് കിടക്കുന്നത്.. അവൻ അവളുടെ കണ്ണിൽ മെല്ലെ ഊതി.... അലിക കണ്ണ് തുറന്നപ്പോൾ കാണുന്നത് തന്റെ മുഖത്തിന് തൊട്ടടുത്തു മുഖം അടുപ്പിച്ചു തനിക്കു മുകളിൽ ഉള്ള വിശ്വയെ ആണ്.. " നീ എന്തെ... നിന്റെ പേര് എഴുതണ്ട എന്ന് ജീവയോട് പറഞ്ഞത്..... " വിശ്വ അവളുടെ കാതോരം ചോദിച്ചു... " അത് 🙄 ...... അത് വേണ്ട എന്ന് എനിക്ക് തോന്നി.... പേരൊക്കെ എഴുതി കാണിച്ചു പ്രൂവ് ചെയ്യേണ്ടതല്ലല്ലോ ഇതൊന്നും... പുറത്ത് എന്തു കാണിച്ചാലും കാര്യം ഇല്ല ദേവേട്ടാ.... മനസ്സിൽ ആണ് ശെരിക്കും വേണ്ടത്... നിങ്ങളുടെ പേര് എന്റെ ഹൃദയത്തിൽ എഴുതിയിട്ടുണ്ട് അത് പുറത്ത് ആരെങ്കിലും കാണണം എന്ന് എനിക്ക് ഇല്ല....... അതുപോലെ ആയിരിക്കണം നിങ്ങളും എന്ന് എനിക്ക് നിർബന്ധം ഉണ്ട്... "

അലികയുടെ മറുപടിക്ക് വിശ്വ നൽകിയത് ഒരു ചുംബനം ആണ്.... അവന്റെ ചുണ്ടുകൾ അലികയുടെ കഴുത്തിൽ പതിച്ചു.... ദന്തങ്ങൾ കഴുത്തിൽ ആഴ്ന്നു.. ഒന്ന് പിടഞ്ഞുകൊണ്ട് അലിക വിശ്വയുടെ ഷർട്ടിൽ മുറുകെ പിടിച്ചു........ വിശ്വ അലികയുടെ മുകളിൽ നിന്നും മാറി അവളുടെ സൈഡിൽ ആയി കിടന്നു... " എനിക്ക് ശെരിക്കും വേദനിച്ചു ദുഷ്ടേ.... " " ആണോ..... " അലിക അവന്റെ അടുത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് അവന്റെ നെഞ്ചിൽ ചുണ്ടുകൾ അമർത്തി... " ഇപ്പൊ കുറച്ച് കുറവുണ്ട്.... "😁😁 " ദേവേട്ടാ.... അപ്പയോട് സംസാരിക്കണ്ടേ.... നമ്മുടെ കാര്യം... " അലിക ബെഡിൽ എണീറ്റിരുന്നുകൊണ്ട് പറഞ്ഞു.. " പറയാം... ആദ്യം ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങട്ടെ... " വിശ്വ അവളുടെ മടിയിൽ തല വച്ചു കിടന്നുകൊണ്ട് പറഞ്ഞു... "മ്മ്മ്മ്...." " എന്താ ഭാര്യയെ...... ആ മൂളലിൽ അത്ര തെളിച്ചം പോരല്ലോ.... " " ഒന്നും ഇല്ല.... " " നമുക്ക് എല്ലാം ശേരിയാക്കം.... നീ ചേട്ടന്റെ തല ഒന്ന് മസ്സാജ് ചെയ്‌തു താ.. ഇന്നലെ പ്രൊജക്റ്റ്‌ ഒക്കെ അവതരിപ്പിച്ച് തല ചൂട് പിടിച്ചിരിക്കാ 😁😁😁" " ആദ്യം പോയി കുളിക്ക്... അപ്പൊ ഈ ചൂടൊക്കെ കുറയും.... "😏😏 " ഞാൻ പോകാൻ നോക്കട്ടേ... " " അതെന്തു പോക്കാ...ഒന്നും കിട്ടിയില്ല.... "😁😁😁 " നിനക്ക് വേണ്ടത് ഞാൻ തരാടാ.... അലികെ നീ പൊക്കൊ ഞാൻ കൊടുത്തോളാം....😄😄😄"

ആരവ് റൂമിലേക്ക് കയറിവന്നു. " നിന്നെ സമ്മതിക്കാനൊട്ടോ 😬😬😬എവിടെ ആയാലും കറക്റ്റ് സമയത്ത് എത്തിക്കോളും... ചിലപ്പോ നേരിട്ട് അല്ലങ്കിൽ ഫോണിൽ കൂടെ... " വിശ്വ😠😠 "നൻപൻ ഡാ... മച്ചാ..." ആരവ് അലികയെ പിടിച്ചുമാറ്റി വിശ്വയുടെ തലയിൽ മസ്സാജ് ചെയ്യാൻ തുടങ്ങി. അലിക എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.. വണ്ടി ഓഫീസിൽ ആയത് കൊണ്ട് നടന്നാണ് പോയത്. വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടു മുറ്റത്ത് രണ്ട് കാർ കിടക്കുന്നത്.. അലിക സംശയിച്ച് വീടിനുള്ളിലേക്ക് കയറി.. അകത്തു കയറിയപ്പോൾ ആണ് അവിടെ ഇരിക്കുന്ന റോജിനെയും ഫാമിലിയെയും അവരുടെ ബന്ധുക്കളെയും കണ്ടത്... അലിക അവരെ കണ്ട് അവിടെ തന്നെ വന്നു 😳😳. " ആഹാ ആള് വന്നല്ലോ... മോള് ഞെട്ടണ്ട... ഇത്തിരി മുൻപ് ഞങ്ങളെ കണ്ട് മോളുടെ അമ്മയും അപ്പനും അനിയത്തിയും ഞെട്ടിയതാ.... ഞങ്ങൾ ഞങ്ങളുടെ റോജിന്റെ പെണ്ണിനെ കാണാൻ വന്നതാ.... " അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കാരണവർ പറഞ്ഞു. അലിക ഫിലിപ്പിന്റെയും ആനിയുടെയും മുഖത്തേക്ക് നോക്കി... അവർക്കും അലികയുടെ അതേ എക്സ്പ്രഷനിൽ ആണ് .....അവസാനം ആനി അവളെ വിളിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി കൂടെ അലീനയെയും..അലിക ബാഗ് വേഗം അടുക്കളയിലെ സ്ലാബിലേക്ക് വച്ചു... "

അമ്മേ ഇവരെന്താ ഇവിടെ 😠" അലിക " അവർ എവിടെയോ കല്യാണത്തിന് പോയി വരുന്ന വഴിയാ.. നിന്നെ ഒന്ന് കാണാൻ വന്നതാ... " ആനി പതിയെ പറഞ്ഞു.. " എന്നാലും... "😒😒 " നീ ഈ ചായ കൊണ്ടുകൊടുക്ക്.... ഞാൻ എടുത്തുവച്ചതാ... " അലിക കയ്യും കാലും കഴുകി ചായയും കൊണ്ട് ഹാളിലേക്ക് ചെന്നു..എല്ലാവർക്കും ചായയും കൊടുത്തു.. " ഫിലിപ്പേ... ഞങ്ങൾക്കും കൊച്ചിനെ ഇഷ്ടപ്പെട്ടുട്ടോ.... എന്തുകൊണ്ടും റോജിൻ മോന് ചേർന്നവൾ തന്നെയാ... " ഒരു പ്രായം ആയ സ്ത്രീ പറഞ്ഞു. " അത്... മോൾക്ക് ഒരു വർഷം കഴിഞ്ഞിട്ട് കല്യാണം മതി എന്ന പറഞ്ഞേക്കുന്നെ.... അവൾക്ക് പഠിക്കാൻ പോകണം എന്നൊക്കെ ആണ് പ്ലാൻ..... അതൊക്കെ കഴിഞ്ഞിട്ട് ഞങ്ങൾ ആലോചിച്ചാൽ മതിയല്ലോ എന്ന് കരുതി .."ഫിലിപ്പ് " അതോർത്തു പേടിക്കണ്ട.... ഇവളുടെ ഇഷ്ടം പോലെ പഠിക്കാം... ഇവന് അതൊന്നും ഒരു തടസവും അല്ല.. കെട്ട് കഴിഞ്ഞാൽ അവന്റെ കൂടെ ചെന്നൈയിൽ ഇവൾക്കും പോകാം.. " ജോസഫ് (റോജിന്റെ അപ്പൻ ) " റോജിന് മോളെ ഇഷ്ടപ്പെട്ടു.... ഇനി മോളുടെ അഭിപ്രായം പറ.... ഇന്നത്തെ പിള്ളേർക്ക്‌ ഓപ്പൺ ആയി പറയാൻ മടി ഒന്നും ഇല്ലല്ലോ... പറ മോളെ... " ജോർജ് (റോജിന്റെ പേപ്പൻ ) അലികഎന്തു പറയും എന്നറിയാതെ റോജിനെ ഒന്ന് നോക്കി.... " അങ്കിൾ..... " പെട്ടന്ന് ആരുടെയോ ശബ്ദം കേട്ട് എല്ലാവരും വാതിലിന്റെ ഭാഗത്തേക്ക് നോക്കി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story