ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 26

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ആഹാ 😄ഇതാരാ നയനയോ എന്താ മോളെ... " ഫിലിപ് നയനയെ അകത്തേക്ക് വിളിച്ചു.. " അങ്കിൾ... അലികയുടെ ഒരു പ്രൊജക്റ്റ്‌ ന്റെ ക്ലാരിഫിക്കേഷന് വേണ്ടി അതിന്റെ ക്ലൈന്റ്സ് വന്നിട്ടുണ്ട്...ഞങ്ങൾ അത് അറ്റൻഡ് ചെയ്‌താൽ ശെരിയാവില്ല.. അലികയെ അതിന് വേണ്ടിഒന്ന് വിളിക്കാൻ വന്നതാ.. " നയന ഫിലിപ്പിനെ നോക്കി പറഞ്ഞു. " തനിക്കല്ലേ ആക്‌സിഡന്റ് പറ്റിയത്... ഇപ്പൊ ok ആയോ.. " അവിടെ ഇരുന്ന റോജിൻ ചോദിച്ചു... " ഉവ്വ.... ഇപ്പോൾ ശരിയായി... " നയന റോജിനെ നോക്കി ചിരിച്ചു.. " അലിക വരാമോ അവർ അവിടെ വെയ്റ്റിംഗിൽ ആണ് " നയന അലികയോട് പറഞ്ഞു അലിക ഫിലിപ്പിനെ നോക്കി... " എന്ന മോള് ചെല്ല്..". അവിടെ ഉണ്ടായിരുന്ന കാരണവർ പറഞ്ഞു ഫിലിപ്പും അനുവാദം നൽകി. നയന അലികയേയും കൂട്ടി പുറത്തേക്ക് വന്നു " എന്നാലും എന്റെ ചേച്ചി എന്തൊരു ടൈമിംഗ് ആണ്..😂😂😂... അല്ല ഏത് പ്രോജെക്ടിന്റെ കാര്യമാ ചേച്ചി പറഞ്ഞേ 🤔🤔" " അതൊക്കെ ആ കാറിൽ ഇരിക്കുന്ന ആളോട് പറ... " നായന കാറിലേക്ക് കൈ ചൂണ്ടി കാണിച്ചു..... " ദേവേട്ടനോ..... എന്താ ഇവിടെ 😳.. "

" നീ ആദ്യം കാറിലേക്ക് കയറ്... എന്നിട്ട് സംസാരിക്കാം... " വിശ്വ പറഞ്ഞുകൊണ്ട് വണ്ടി start ചെയ്‌തു... "ഇനി പറ..." " അതേ നാളെ ഒരിടം വരെ പോകണം... അത് നിന്നോട് പറയാൻ വിട്ടു അപ്പൊ തന്നെ നിന്നെ ഫോൺ വിളിച്ചു. പക്ഷേ എടുത്തത് അനിയത്തിയാ. നിന്റെ കൈയിൽ കൊടുക്കാൻ പറഞ്ഞപ്പോഴാ ... അവള് ഡീറ്റെയിൽസ് ഒക്കെ എന്നോട് പറഞ്ഞത് റോജിൻ and ഫാമിലി വന്നേക്കാണ് എന്ന് ...അതുകൊണ്ടാ ഓടി പിടച്ചു ഇവളെയും കൊണ്ട് വന്നത്...😁😁.. നമുക്ക് ഒന്ന് ചുറ്റിയിട്ട് അവരൊക്കെ പോയിട്ട് വരാം എന്തെ... " വിശ്വ ഡ്രൈവിങ്ങിന് ഇടയിൽ പറഞ്ഞു... " ആരെങ്കിലും കണ്ടാല്ലോ...😳😳🙄🙄" അലിക " ഇത്ര പേടി ഉള്ളവർ വരണ്ട.... തിരിച്ച് വിട്ടോ 😬😬. " വിശ്വ വണ്ടി നിർത്തി " വേണ്ട .... ഞാൻ വരാം എന്റെ ആവശ്യം ആയിപ്പോയില്ലേ........." അലിക പറഞ്ഞത് കേട്ട് വിശ്വ ഒന്ന് ചിരിച്ചു. വണ്ടി നിർത്തിയത് വിശ്വയുടെ വില്ലയുടെ മുന്നിൽ ആണ്.. നയന വണ്ടിയിൽ നിന്ന് ഇറങ്ങി.. " ചേച്ചി വരുന്നില്ലേ.... " നയന " ഇല്ല... നിങ്ങൾ പോയി എൻജോയ് ചെയ്യ്.. " നയന അതും പറഞ്ഞുകൊണ്ട് അകത്തോട്ട് പോയി...

വിശ്വ നേരെ ബീച്ചിലേക്കും. ബീച്ചിൽ ഒരു ബെഞ്ചിന്റെ സൈഡിൽ ഇരുന്നു ഐസ്ക്രീം കഴിക്കുകയാണ് അലിക... വിശ്വ ആണെങ്കിൽ അതു നോക്കി യിരിക്കുന്നു.... " എന്താ വേണോ .🍦🍦.. " അലിക വിശ്വയുടെ നേരെ ഐസ്ക്രീം നീട്ടി.. " വേണ്ട ".. " വേണ്ടങ്കിൽ വേണ്ട...😏. " അലിക അതും പറഞ്ഞുകൊണ്ട് ഐസ്ക്രം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് വിശ്വ അവളുടെ കൈയിൽ കയറി പിടിച്ചത്... എന്താ എന്നർത്ഥത്തിൽ 🤨🤨അലിക നോക്കിയതും വിശ്വ ഒരു ചിരിയോടെ അവളുടെ ചുണ്ടിൽ പട്ടിപിടിച്ചിരുന്ന ice cream മെല്ലെ നുണഞ്ഞു പിന്നീട് അതൊരു ചുംബനമായി മാറി... അലിക വിശ്വയെ തന്നിൽ നിന്നും തള്ളി മാറ്റി അവളുടെ കൈയിൽ ഉണ്ടായിരുന്ന ഐസ്ക്രീം അവന്റെ മുഖത്ത് മൊത്തം തേച്ചു്.. വിശ്വ കണ്ണിൽ നിന്നും ഐസ്ക്രീം തൂത്ത് കളഞ്ഞുകൊണ്ട് അലികയെ നോക്കി " ഡീ 😠😠😠" അലിക വിശ്വയുടെ അലറൽ കേട്ടപ്പോഴേ അവനെ തള്ളിയിട്ട് ഓടാൻ തുടങ്ങി..🏃‍♀️🏃‍♀️. വിശ്വ പുറകെയും 🏃‍♂️🏃‍♂️ " അലികെ അവിടെ നിന്നോ.... നീ ആയി നിന്നാൽ ശിക്ഷ കുറയും...

ഞാൻ ആയിട്ട് പിടിച്ചാൽ പൊന്നുമോളെ.... നീ കുറെ വെള്ളം കുടിക്കും.. " വിശ്വ അവളുടെ പുറകെ ഇതും പറഞ്ഞുകൊണ്ട് ഓടി " i don't care dear...😂" അലിക ചിരിച്ചുകൊണ്ട് ഓടിയതും അലികയുടെ കൈയിൽ പിടി വീണു.. നേരെ വിശ്വയുടെ നെഞ്ചിൽ തട്ടി നിന്നു.. അലികയെ വട്ടം പിടിച്ച് കറക്കി നിർത്തി.. " ഞാൻ പറഞ്ഞതല്ലേ... നിക്കാൻ...😉😉" വിശ്വ അവളുടെ കാതോരം വന്നു ചോദിച്ചു... അലിക അവന്റെ ശ്വാസം തട്ടിയപ്പോഴേ കണ്ണുകൾ അടച്ചു.. ഇത് കണ്ട വിശ്വ അവളെ എടുത്ത് ഉയർത്തി കടലിലേക്ക് നടന്നു. അലിക വേഗം കണ്ണ് തുറന്നു.. " ദേവേട്ടാ... വേണ്ട..... വെള്ളത്തിൽ ഇടല്ലേ 😥😥" " അങ്ങനെ പറയല്ലേ 😂😂 മോള് പോയി ഒന്ന് കുളിച്ചു വാ... " വിശ്വ അതും പറഞ്ഞുകൊണ്ട് അവളെ എറിഞ്ഞു.. അലിക കണ്ണ് തുറന്നു നോക്കിയപ്പോൾ വിശ്വയുടെ കൈയിൽ തന്നെ വന്നു വീണത് അറിഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചു 😁😁😁😁

"ചിരിക്കല്ലേ.... ചിരിക്കല്ലേ...... തല്ക്കാലം വെറുതെ വിടുന്നു..." " അലികെ കുറെ നാൾ കഴിഞ്ഞ് നമ്മുടെ മക്കൾ ഒക്കെ ആയിട്ട് ഇവിടെ വന്നിരുന്ന് ഇതുപോലെ ഒക്കെ കളിച്ച് ചിരിച്ച് നടക്കണം... " വിശ്വ അലികയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.... " അതൊക്കെ നമുക്ക് ആലോചിക്കാം.😁😁.. ആദ്യം എവിടെ പോവുന്ന കാര്യം പറയാനാ വിളിച്ചത്... " " അതൊക്കെ പറയാം.... നാളെ അവിടെ ചെല്ലുമ്പോ കണ്ടാ മതി... ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു വരണം കേട്ടോ.." " കാര്യം പറ ദേവേട്ടാ... എന്റെ വീട്ടിൽ വീട്ടിൽ എന്തു പറയും.. 🙄🙄" " നാളെ എന്റെ കൂടെ വരാൻ നോക്ക് അപ്പൊ അറിയാം എങ്ങോട്ടിണെന്നു.... വീട്ടിൽ എന്ധെങ്കിലും പറ... " " ഇല്ല ഞാൻ വീട്ടിൽ എന്തു പറയാനാ... പിന്നെ ഒരു കാര്യം അവരും കൂടി ഉണ്ടെങ്കിലേ ഞാൻ വരൂ.... നയന ചേച്ചീടെ കൂടെ ആണെന്ന് പറയാലോ.... അതും ഞാൻ പറയില്ല... നയന ചേച്ചി പറയണം.... സമ്മതമാണോ " " അവരില്ലാതെ എന്തു ആഘോഷം.....😁😁😁.. നയന പറഞ്ഞോളും... " " അല്ല അപ്പൊ ജോലിക്ക് പോണ്ടേ... "😳😳 " ഞാൻ അല്ലേ ഇപ്പൊ നിന്റെ ബോസ്സ് അപ്പൊ നാളെ ലീവ് തന്നിരിക്കുന്നു...

പിന്നെ നമ്മുടെ വർക്കും കഴിഞ്ഞല്ലോ...." അവർ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ വില്ലയിൽ നിന്നും നയനയും കൂടി... റോജിനും വീട്ടുകാരും പോയത് കൊണ്ട് കുറച്ച് സന്തോഷം അലികക്ക് ഉണ്ടായിരുന്നു. അലികയുടെ വീട്ടിൽ എത്തിയതും നയന അവരോട് കാര്യങ്ങൾ പറഞ്ഞു.. ഒരു trip ആണ് വർക്ക്‌ കംപ്ലീറ്റ് ആയതിന്റെ സന്തോഷത്തിൽ അതുകൊണ്ട് വിടണം എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു... വീട്ടിൽ ഉള്ളവരും സമ്മതിച്ചു. അലീനക്കും പോകണം എന്നു ഉണ്ടെങ്കിലും exam ആയത് കൊണ്ട് അവള് അവളുടെ ആഗ്രഹം മാറ്റി വച്ചു 😄 പിറ്റേ ദിവസം രാവിലെ... അലിക സെറ്റ് സാരി ഒക്കെ ഉടുത്ത് നേരെ വില്ലയിലേക്ക് ചെന്നു. " ഇതാരിത്......😳😳😳" ആരവ് " കാവിലെ ഭഗവതി... നേരിട്ട് പ്രത്യക്ഷ പെട്ടതാ. എന്തെ .. " അലിക 😂 " ഇപ്പൊ ഭഗവതി ഒക്കെ സ്‌കൂട്ടിയിൽ ആണോ വരുന്നേ.. " അവിടെ ഇരുന്ന ജീവ " ചില ഭഗവതിമാര് ഇപ്പൊ ഇങ്ങനെ വരുന്നേ " അലിക അതും പറഞ്ഞുകൊണ്ട് നയനയുടെ അടുത്തേക്ക് പോയി... ആ സമയം ആണ് വിശ്വ റൂമിൽ നിന്നും ഇറങ്ങി ആരവിന്റെയും ജീവയുടെയും അടുത്ത് വന്നത്..

" എന്താണ് രണ്ടുപേരും കൂടി... " വിശ്വ സംശയ ഭാവത്തിൽ നോക്കി... " ഓ നിന്റെ ഭാര്യയെ കുറിച്ച് പറഞ്ഞതാ... എങ്ങനെ ഇത്ര കൃത്യമായി നിനക്ക് ഒത്തു കിട്ടി എന്നതിൽ ഞങ്ങൾക്ക് അതിശയം ആണ്...😂😂"ആരവ് " എന്താടാ..... അവൾക്ക് ഒരു കുറവ് 😠" വിശ്വ "അയ്യടാ... അവൾക്ക് അല്ല കുറവ്.. നിനക്ക.... മോൻ നോക്കിക്കോ അവള് നിന്നെ കൊണ്ട് ക്ഷ ണ്ണ ഒക്കെ എഴുതിക്കും... "ജീവ " മ്മ്മ്... കാണാം.... " 😁വിശ്വ ഷിർട്ടിന്റെ കൈ മടക്കി വച്ചിട്ട് പറഞ്ഞു. " നോക്കിയും കണ്ടൊക്കെ പറഞ്ഞോ... അതാ നല്ലത്... " ആരവ് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു " ആ കാന്താരി എത്തിയോ... "😳 വിശ്വ പുറത്തേക്ക് നോക്കി " അങ്ങോട്ടല്ല... അകത്തോട്ട്.... നയനയുടെ മുറിയിലേക്ക് കയറി പോയിട്ടുണ്ട് 😁 നീ ഇങ്ങോട്ട് വന്നതിനു തൊട്ടുമുമ്പ്... "ജീവ അവൾ എന്താ എന്റെ അടുത്തേക്ക് വരാഞ്ഞേ ( വിശ്വ ആത്മ ) അപ്പോഴേക്കും അലികയും നയനയും റെഡി ആയി ഹാളിലേക്ക് എത്തി.  " രണ്ടുപേരും ഒരമ്മ പെറ്റ അളിയന്മാരെ പോലെ ഉണ്ടല്ലോ... " ജീവ അവരെ നോക്കി പറഞ്ഞു. "Thank you....😍😍😍" നയന ജീവയെ നോക്കി പറഞ്ഞു.

ബാക്കി ആൺപട എല്ലാവരും മുണ്ടും ഷർട്ടും " അല്ല... ഇതെന്താ നയന പിൻ ചെയ്‌തപോലെ അലിക പിൻ ചെയ്യാതെ one സൈഡ് ആയി ഇട്ടിരിക്കുന്നെ... " ആരവ് രണ്ടുപേരെയും മാറി മാറി നോക്കി അലികയുടെ നോട്ടം ചെന്നെത്തിയത് വിശ്വയിൽ ആണ്.. വിശ്വയുടെ നോട്ടം അലികയിലും.. വിശ്വ അലികയെ നോക്കി ചിരിച്ചു 😁😁അലിക ആണെങ്കിൽ പുച്ഛിച്ചു വിട്ടു.😏😏 അതും കൂടി കണ്ടപ്പോൾ വിശ്വക്ക് ചിരി പൊട്ടി 😂😂😂എല്ലാവരും അവനെ നോക്കി.. വിശ്വ വേഗം അലികയെ വലിച്ച് തന്റെ അടുത്തേയ്ക്ക് ചേർത്തു നിർത്തി.. " അതേ എന്റെ വൈഫിക്ക് ചില സമയത്ത് ഇട്ടിരിക്കുന്ന വസ്ത്രത്തെ കുറിച്ച് ഓർമ ഒക്കെ പോകും... പിന്നെ അത് കാണുമ്പോൾ എനിക്ക് ദേഷ്യം വരും.. അത് നന്നായി അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പരീക്ഷണം.. അല്ലേ.... " വിശ്വ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു... " മതി.. മതി.. വാ ഇറങ്ങാം.... " ജീവ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി... " എന്നാ പോയി അടിച്ച് പൊളിക്ക്... " ആരവ് അവർക്ക് റ്റാറ്റാ കൊടുത്തു... " നീ വരുന്നില്ലേ... "

വിശ്വ അവനെ ശ്രെദ്ധിച്ചത് " ഇല്ലടാ.... നിങ്ങൾ ജോഡി ആയി പോയി അടിച്ചുപൊളിക്ക്.... " ആരവ് " അതേ... ഞങ്ങൾ ഹണിമൂണിന് പോവുന്നതല്ല.... മര്യാദക്ക് പോരെ...😬അല്ലെങ്കിൽ ഞങ്ങളും പോണില്ല... " അലിക തിരികെ സോഫയിൽ പോയി ഇരുന്നു... " എനിക്ക് ഇന്റെരെസ്റ്റ്‌ ഇല്ലാത്തത് കൊണ്ടാ... " ആരവ് " ചവിട്ടി കൂട്ടട അവനെ അവനാണ് ഇവിടെ വന്നാൽ അവിടെ പോകാൻ തിടുക്കം കൂട്ടുന്നത് " അതും പറഞ്ഞുകൊണ്ട് ജീവയും വിശ്വയും ആരവിനെ എടുത്ത് കാറിൽ ഇട്ടു രണ്ട് പെൺ കൊടികളും അവനു ഇരുവശത്തായി കയറി ഇരുന്നു... ജീവ കോഡ്രൈവർ സീറ്റിലും വിശ്വ ഡ്രൈവർ സീറ്റിലും.. രണ്ട് മണിക്കൂറത്തെ യാത്രക്ക് ശേഷം ഒരു ഗ്രാമത്തിലേക്ക് കാർ കടന്നു.. ഇരുവശങ്ങളിലും പാടങ്ങൾ....... അടുത്തായി ചെറിയ തൊടുകൾ.. " ഇതെവിടെയാ.... " അലിക ആരവിനോട് ചോദിച്ചു.. " ഇതോ.... ഇതാണ് വിശ്വയുടെ അമ്മയുടെ നാട് .....ഞങ്ങൾ ഇതിനെ സ്വപ്ന ഗ്രാമം എന്ന് വിളിക്കും... ഇപ്പോഴും നമ്മുടെ അവിടുത്തെ പോലെ പുരോഗമനം ഒന്നും ഇല്ലാത്ത നടാണ്.....

ദേ... ആ പാടം കഴിഞ്ഞാൽ വിശ്വയുടെ അമ്മായുടെ തറവാട് എത്തി... " ആരവ് പുറത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. വണ്ടി ചെന്നു നിന്നത് ഒരു അമ്പലത്തിനു മുമ്പിൽ... " ഇതെന്താ.. ഇവിടെ നിർത്തിയെ..... അവിടേക്കല്ലേ പോകേണ്ടേ... " അലിക വിശ്വയോട് ചോദിച്ചു.. " അതേ.... അതിന് മുൻപ് അമ്പലത്തിൽ ഒന്ന് പോയിട്ട് പോകാം.. " അതു പറഞ്ഞുകൊണ്ട് എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി.. അവരെല്ലാവരും അമ്പലത്തിലേക്ക് നടന്നു. വിശ്വ തിരിഞ്ഞു നോക്കിയപ്പോൾ അലിക കാറിന്റെ അവിടെ തന്നെ നിൽക്കുന്നു... " എന്തെ വരുന്നില്ലേ 🤨🤨" " ഞങ്ങൾ ക്രിസ്ത്യൻസ് ന് കേറാമോ..🤔" " നീ രാവിലെ കുളിച്ചോ..😁' " ഞാൻ കുളിച്ചതാ.....😏😏" " എന്നാ പോരെ... ദൈവങ്ങൾക്ക് അങ്ങനെ ജാതിയും മതവും ഒന്നും ഇല്ല... എല്ലാവരും ഒന്നാണ്... പിന്നെ ഓരോരോ വിശ്വാസങ്ങൾ നമ്മൾ പിന്തുടർന്ന് പോകുന്നു എന്നൊള്ളു... " വിശ്വ അലികയേയും കൂട്ടികൊണ്ട് നടന്നു. " പിന്നെ അവിടെ ചെന്നു കുരിശ് വരക്കരുത് കെട്ടോ.... " വിശ്വ ഒന്ന് ചിരിച്ചു.. " ഓ 😏😏എനിക്ക് അതൊക്കെ അറിയാം... " " എന്നാ വാ.. " വിശ്വ ഷർട്ട്‌ അഴിച്ച് തോളിൽ ഇട്ടുകൊണ്ട് മുന്പേ നടന്നു.പുറകെ അലികയും... അവിടെ നിന്ന് തൊഴുതു.

വിശ്വ അലികയുടെ അടുത്ത് നിന്നു പൂചാരി കൊണ്ടുതന്ന പ്രസാദം വാങ്ങി നയനയും ആരവും ജീവയും പ്രസദവും വാങ്ങി അമ്പലം വലം വക്കാൻ നടന്നു. അലിക അവർക് പുറകെ പോകാൻ തുടങ്ങിയപ്പോൾ വിശ്വ പിടിച്ച് നിർത്തി. " ആ ലോക്കറ്റിനു പുറത്തേക്ക് താലി എടുത്ത് ഇട്. "വിശ്വ പറഞ്ഞതനുസരിച്ച് അലിക താലി പുറത്തേക്ക് ഇട്ടു. വിശ്വ ഇലച്ചീന്തിൽ നിന്ന് കുങ്കുമം എടുത്ത്താലിയിൽ തൊട്ടു കൊടുത്തു.. കൂടെ സീമന്ത രേഖയിലും...പിന്നെ കുറച്ച് ചന്ദനം എടുത്ത് നെറ്റിയിലും..." " പണ്ട് അമ്മ എന്നെ കൊണ്ട് അമ്പലത്തിൽ വരുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്....😊😊😊" വിശ്വ അവളെ നോക്കി കണ്ണ് ചിമ്മി.... അലികയും ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്ത് വിശ്വക്കും തൊട്ടുകൊടുത്തു... അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന ആരവിനെയും ജീവയെയും നയനയെയും കണ്ടു. അവരുടെ എല്ലാവരുടെയും നോട്ടം അലികയിൽ ആയിരുന്നു..സിന്ദൂരം തൊട്ട് വരുന്ന അലികയെ കാണാൻ നല്ല ഭംഗി ആയിരുന്നു. ആരവും ജീവയും ഫോൺ എടുത്ത് ഫോട്ടോ എടുക്കാൻ തുടങ്ങി..

അവർ പടി ഇറങ്ങുന്നത് മുതൽ ഉള്ള ഫോട്ടോസ് എടുത്തു... " എന്റെ പോന്നു മനുഷ്യ... ആ ഷർട്ട്‌ ഒന്ന് ഇടാമോ.... എല്ലാവരും ദേവേട്ടനെയാ നോക്കുന്നെ... മനുഷ്യന്റെ കൺട്രോൾ കളയല്ലേ.... "... അലിക പറഞ്ഞത് കേട്ട് വിശ്വ ചിരിച്ചു എന്നിട്ട് ഷർട്ട്‌ വേഗം എടുത്തിട്ടു... " മതി നിന്ന് കിന്നാരിച്ചത്... വാ പോവാം.. " ജീവ വിളിച്ച് കാറിൽ കയറ്റി.. നേരെ ഒരു നാലുകെട്ടിന്റെ മുമ്പിൽ വണ്ടി നിർത്തി..  എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി.. " ഞാൻ ആദ്യമായി ആണ് ഇങ്ങനത്തെ ഒരു നാലുകെട്ട് കാണുന്നത്... " അലിക നയനയോടായി പറഞ്ഞു... " ഞാനും ആദ്യമായിട്ടാടോ ഇവിടെ... " നയന 😁😁 " ഇപ്പൊ ഇനി ഇവിടെ കയറേണ്ട... അമ്മയുടെ ചിറ്റയുടെ വീട് ഈ വീടിന്റെ പുറകിൽ ഉള്ള പാടത്തിനു അപ്പുറത്താണ്.അവിടെ പോയി food ഒക്കെ കഴിച്ചിട്ടാവാം" വിശ്വ അവരെ നോക്കി പറഞ്ഞു. അവരെല്ലാവരും കൂടെ വീടിന്റെ പിൻവശത്തേയ്ക്ക് എത്തി... "ആ കാണുന്ന പാടത്തിനപ്പുറം ആണ് വീട്... ചെറുതായി കാണാം..."വിശ്വ  " എന്തൊരു ഭംഗിയാ...😍

" നയന "ശെരിക്കും പറഞ്ഞാൽ വെട്ടം സിനിമയിലെ ആ song ഇൽ കാണുന്ന പാടം പോലെ ഉണ്ട്" അലിക പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു... ആണുങ്ങൾ എല്ലാം മുണ്ടും മടക്കി കുത്തി വരമ്പത്തു കൂടി നടക്കാൻ ഇറങ്ങി.. " ഏയ്... ഞങ്ങൾ എങ്ങനെ വരും... " അലിക " നടന്നു വാ... ആ സാരി ഒക്കെ മുട്ടോളം പൊക്കിപിടിച്ചോ 😄😄😂😂😂" ആരവ് നയന ആണെങ്കിൽ ഒരടി മുന്നോട്ട് വക്കുന്നില്ല അവസാനം നയനയെ ജീവയും അലികയെ വിശ്വയും എടുത്തു.. 🎶🎶🎶🎶🎶🎶🎶🎶🎶🎶 ഒരു കതിലോല ഞാൻ കണ്ടിലാ തിരു താളി വച്ചതും കണ്ടിലാ കളവാണിയാം കിളിയെ ഓർത്തീല അകലെ ഈ നാട് റാണിയായ് തോന്നിലാ പുഴ തോഴി എന്നപോലെ തോന്നീലാ ഇതിൽ ആരു ലോലയെൻ ഓർത്തീല പല നാൾ തിരയിളകിയ മാറിനേര്യതായ് അരയിതിലൊരു ഞാണലുക്കിനൽ നുരാചിതറിയ നൂപുരങ്ങളാലെ.. തോഴി നീ ഒരുക്കുന്നു ഒരു ദേവി ആയെൻ ഗ്രാമത്തെ ഞാൻ അതിന്റെ തീരാത്തെ വന ഗോപ ബാലൻ ആകുന്നു.

കുനു ചാരു ചില്ലയിൽ പൂക്കളും പുതു തേൻ നുകർന്നു പൂമ്പാറ്റയും പനിനീർ തണുപ്പേഴും കാട്ടിണിമ്പവും രാഗാലാപവും.. 🎶🎶🎶🎶🎶🎶🎶🎶🎶 " നിന്നെ കാണുമ്പോലെ ഒന്നും അല്ലാട്ടോ നല്ല വെയിറ്റ് ആണ്.... " വിശ്വ അലികയെ നോക്കി പറഞ്ഞു. അപ്പോഴാണ് അലിക ആരവ് പോകുന്നത് കണ്ടത്.. . " ദേവേട്ടാ താഴെ ഇറക്കെ..... ഇനി ആരവ് bro നേ കൊണ്ട് എടിപ്പിക്കാം.... ആരവ് bro നിന്നേ....... " അലിക വിളിക്കുന്നത് കേട്ട് ആരവ് തിരിഞ്ഞു നോക്കി " എന്താ.... " " ഇങ്ങോട്ട് വന്നേ.... " ആരവ് അലിക വിളിക്കുന്നത് കേട്ട് അങ്ങോട്ട് നടന്നു. " എന്താടീ.." " എന്നെ ഒന്ന് എടുത്തേ ദേവേട്ടന്റെ കൈ വേദനിക്കുന്നു..... " ആരവ് വിശ്വയെ നോക്കി...വിശ്വ കണ്ണടച്ചു കാണിച്ചു. ആരവ് അവളെയും എടുത്തുകൊണ്ട് പാടം കയറി " ഇനി ഇറങ്ങിക്കോ നടു ഒടിഞ്ഞു... വിശ്വ ഇവിടെ എവിടെ എങ്കിലും എണ്ണ തോണി ഉണ്ടെങ്കിൽ എന്നെ ഒന്ന് കൊണ്ടുപോയീ ഇടെടാ... " ജീവ നാടുവിനും കൈ കൊടുത്ത് പറഞ്ഞു.. എല്ലാവരും അതും പറഞ്ഞ് നടന്നപ്പോൾ ആരവ് അലികയുടെ കൈ പിടിച്ച് നിർത്തി. അലിക എന്താ എന്നരീതിയിൽ പുരികം ഉയർത്തി 🤨🤨

" ഞാൻ ഒറ്റപെട്ടു നിന്നാലോ എന്ന് വിചാരിച്ചല്ലേ നീ എന്നോട് എടുക്കാൻ ഒക്കെ പറഞ്ഞെ.... " " എങ്ങനെ മനസിലായി.... "😄 " അതൊക്കെ മനസിലായി... എനിക്ക് കുഴപ്പം ഒന്നും ഇല്ലടോ... " " സത്യം പറയാലോ... ഞാൻ ആരവ് bro നേ എന്റെ അലീനക്ക് വേണ്ടി ആലോചിച്ചേനെ... പിന്നെ ചേട്ടൻ എന്തു വിചാരിക്കും എന്ന് കരുതിയാ... " " ഓ 😂 നിന്റെ അനിയത്തി നേരിട്ട് വന്ന് എന്നോട് ഈ കാര്യം പറഞ്ഞിരുന്നു.... " " ആരു അലീനയോ...😳😳😳എപ്പോ 😳😳" " അന്ന് സ്വാതിയുടെ വീട്ടിൽ പോയില്ലേ അന്ന് ഉത്സവത്തിന്... " അടിപാവി (അലിക ആത്മ ) " അവൾ എന്താ പറഞ്ഞത്... " അലിക " അവള് പറഞ്ഞതോ... 😄😄.. ചേട്ടാ എനിക്ക് ഇങ്ങനെ പ്രമിച്ചൊന്നും പരിചയം ഇല്ല.. പിന്നെ ഒരാളെ മനസിലിട്ട് പ്രമിച്ചു പ്രമിച്ചു അവസാന നിമിഷം ഇഷ്ടമാണ് എന്ന് പറയുമ്പോൾ അയ്യോ തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞ് പോവുന്ന ആളുകളെ ഓർത്തു കരയാനും എന്നെ കിട്ടില്ല. ചേട്ടനോട് ഒരു something something തോന്നി അത് പറയാം എന്ന് വച്ചു. ചേട്ടന് താല്പര്യം ഇല്ലെങ്കിൽ വേണ്ട എന്ന് വക്കാലോ... അതാ ചോദിച്ചത്......... ഇത്രയും ആണ് അവള് പറഞ്ഞത്..

.' " എന്റെ ദൈവമേ... അവള് ഇത്രയും വളർന്നോ 🙄🙄🙄🙄" " ഞാൻ താല്പര്യം ഇല്ല എന്നുപറഞ്ഞു... " " മംമം " " എന്തു ആലോചിച്ച് നിക്കാ... വാ ഇങ്ങോട്ട്.. " ജീവ വിളിച്ചത് കേട്ട് രണ്ടുപേരും അങ്ങോട്ട് ചെന്നു... "താൻ എവിടെ പോയി കിടക്കാഡോ " വിശ്വ " ഞാൻ എവിടെ തന്നെ ഉണ്ട്... " " അതേ.. ഇത് എന്റെ അമ്മയുടെ ചിറ്റയുടെ വീടാണ്... അവരുടെ മോളും husband ഉം മാത്രം ഒള്ളു കുട്ടികൾ ഒന്നും ഇല്ല.. അവർക്ക് അവര് മാത്രം ഒള്ളു.. പിന്നെ ഞാൻ വല്ലപ്പോഴും വരുമ്പോൾ ഒരു സന്തോഷം... " വിശ്വ അലികയെ നോക്കി ഒന്ന് ചിരിച്ചു😊😊 " നിങ്ങൾ എത്തിയോ... കുറെ നേരായി ഞങ്ങൾ കാത്തിരിക്കുന്നു... " അകത്തു നിന്ന് ചിറ്റയുടെ മകൾ തര വന്നു. " ചിറ്റമ്മേ...... " വിശ്വ ഓടി ചെന്നു കെട്ടിപിടിച്ചു. " എത്ര നാളായിടാ കണ്ടിട്ട്..... " " ഞാൻ ഒറ്റക്കല്ല കൂടെ ദേ എന്റെ ഫ്രണ്ട്സും ഉണ്ട് കൂടെ എന്റെ ഭാര്യയും... " വിശ്വ അലികയെ കാണിച്ചു കൊടുത്തു.. താര അവരെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്ക് ക്ഷെണിച്ചു... " ചിറ്റമ്മേ അമ്മാവൻ എന്തെ..... " " ഇന്ന് പാർട്ടി യുടെ ഒരു മീറ്റിംഗ് ഉണ്ട്... അതിന് പോയേക്കാ.. "

പിന്നെ അവിടെ എല്ലാവരും വർത്തമാനം പറഞ്ഞ് കുറച്ച് കഴിഞ്ഞ് ഇറങ്ങി. നേരെ വീണ്ടും തറവാട്ടിലേക്ക് വന്നു... " വാ... " വിശ്വ എല്ലാവരെയും വിളിച്ചു... ആഴ്ചയിൽ ഒരിക്കൽ പണിക്കാർ വന്ന് വൃത്തി ആക്കി ഇടുന്നത് കൊണ്ട് അവിടെ ഒക്കെ വൃത്തി ആയൊരുന്നു.. മുൻപ് വന്ന് പരിചയം ഉള്ളത് കൊണ്ട് ആരവും ജീവയും ജീവയുടെ കൂടെ നയനയും വിശ്രമിക്കാൻ പോയി.. വിശ്വ അലികയെ കൊണ്ട് മുകളിലേക്കും ഒരു കാൾ വന്നപ്പോൾ വിശ്വ അത് അറ്റൻഡ് ചെയ്തു പോയി... അലിക മുറി എല്ലാം നോക്കി അവിടെത്തെ കൊതുപണികൾ എല്ലാം ആസ്വദിച്ചു നടന്നപ്പോൾ ആണ് പുറകിൽ ഒരു കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന വിശ്വയെ കണ്ട് പതിയെ പുറകോട്ട് മാറി " എ... എന്താ.... " " നിനക്ക് ഞാൻ അടുത്ത് വരുമ്പോ പേടി ഉണ്ടോ.... 😉" " ഇല്ല..🙄.. " " പിന്നെ എന്തിനാ ഇപ്പൊ വിറക്കുന്നെ.... " " ഞാനോ ഇല്ലല്ലോ... " അലിക കൈ സാരിയിൽ ചുരുട്ടി പിടിച്ചു.. " എപ്പോഴും ഒന്നും ഇല്ല.. ഇപ്പൊ പേടി ഉണ്ട്.. ഇല്ലെ... " വിശ്വ ഒരു കള്ള ചിരിയോടെ ചോദിച്ചു അലിക പുറകിലേക്ക് നടന്ന് എന്തിലോ തട്ടി നിന്നു. വിശ്വ അവളുടെ അടുത്തേക്ക് ചെന്നു.. അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു...

അവളുടെ നഗ്നമായ ഇടുപ്പിൽ വിശ്വയുടെ കൈകൾ മുറുകി..അലികയുടെ കൈകൾ വിശ്വയുടെ ഷർട്ടിലും.. വിശ്വയുടെ ചുണ്ടുകൾ അലികയുടെ കഴുത്തിൽ ഒഴുകി നടന്നു.. ഓരോരോ ചുംബനത്തിലും ഓരോ പ്രണയ കാവ്യം രചിക്കപ്പെടുന്നത് പോലെ രണ്ടുപേർക്കും തോന്നി.... അലികയുടെ കൈവിരലുകൾ വിശ്വയുടെ പുറത്ത് നഖചിത്രം വരച്ചു.... പിന്നീട് അധരങ്ങൾ തമ്മിൽ തമ്മിൽ കഥകൾ കൈ മാറി... തിവ്രമായ ചുംബനത്തിന്റെ പ്രതിഫലനം എന്നോണം ചുണ്ടിൽ ചുവപ്പ് ചായം പടർന്നു... അലിക ശ്വാസം കിട്ടാതായപ്പോൾ വിശ്വയെ തള്ളി മാറ്റി..ശ്വാസം വലിച്ച് വിടാൻ തുടങ്ങി നിമിഷ നേരം കൊണ്ട് വിശ്വ അവളെ കോരിഎടുത്ത് ബെഡിലേക്ക് ഇട്ടു...അവളുടെ അടുത്ത് വന്ന് കിടന്നു........ " കുറച്ചു നേരം ഉറങ്ങിക്കോ എന്നിട്ട് പോവാം... " വിശ്വ അവളുടെ നെറുകയിൽ ഉമ്മ വച്ചു. വിശ്വയുടെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി.... അലിക ഉറങ്ങി എണീറ്റപ്പോൾ വിശ്വയെ അടുത്ത് കണ്ടില്ല... അലിക സമയം നോക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ ആണ് സ്വാതിയുടെ പത്തു മിസ്സ്ഡ് കാൾ കണ്ടത്.. അവൾ അപ്പൊ തന്നെ സ്വാതിയെ തിരിച്ചു വിളിച്ചു.. " ഹലോ.... " " ഹെലോ സ്വാതി എന്താടി.... " " congratulations.. അലിക.... " " എന്തിനാ സ്വാതി..." " ഡീ പൊട്ടി... നിന്റെ മെയിൽ ഇല്ലെ....

രവി സാർ നേ കൊണ്ട് നീ അയപ്പിച്ചത്... അത് സങ്ക്ഷൻ ആയെടി... നിനക്ക് ബാംഗ്ലൂർ ട്രൈനിങ്ങിന് പോവാൻ അപ്പ്രൂവൽ ആയി...അടുത്ത ആഴ്ച പോകണം.. " " ആണോ 😄😄... സത്യം പറഞ്ഞാൽ എനിക്ക് ഇതിൽ കൂടുതൽ സന്തോഷം ഇല്ല.... എടി ഞാൻ വിളിക്കാം ... വാക്കാണേ " അലിക അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചിട്ട് വിശ്വയുടെ അടുത്തേക്ക് പോയി... താഴെ ചെന്നപ്പോൾ എല്ലാവരും പോവാൻ റെഡി ആയി " നീ എണീറ്റോ ഞാൻ നിന്നെ വിളിയ്ക്കാൻ വരുവായിരുന്നു... വാ പോവാം "വിശ്വ " ദേവേട്ടാ.. ഒരു കാര്യം.." " കാര്യം ഒക്കെ പിന്നെ പറയാം വേഗം പോയി റെഡി ആയിട്ട് വാ...."വിശ്വ അതും പറഞ്ഞുകൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി... എല്ലാവരും തിരിച്ച് യാത്ര ആയി... അലികയെ വീട്ടിലും ആക്കിയിട്ട് അവർ തിരിച്ച് വില്ലയിലേക്ക് പോയി... വീട്ടിലെത്തിയതും അലികയുടെ ഫോൺ ബെൽ അടിച്ചു unknown നമ്പർ ആയിരുന്നത് കൊണ്ട് അലിക ആദ്യം എടുത്തില്ല... വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തു... " ഹലോ അലിക... " " അതേ.. ആരാ.. " " ഞാൻ റോജിനാ... "......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story