ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 27

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

 " ഞാൻ റോജിനാ ".. " എന്താ ഇച്ചായ... " " എനിക്ക് തന്നെ ഒന്ന് കാണണമല്ലോ.... " " എന്തിനാ.....' " കുറച്ച് സംസാരിക്കാൻ ഉണ്ട് നാളെ ഒരു 10.30 ആവുമ്പോ മാളിലേക്ക് വരാമോ... " " അത്.... ആ വരാം... " " ok ബൈ.. " അലിക വേഗം ഫോൺ കട്ട്‌ ചെയ്ത് വീട്ടിലേക്ക് കയറി. ഹാളിൽ തന്നെ എല്ലാവരും ഇരിപ്പുണ്ടായിരുന്നു പിന്നെ അവരോട് പോയ കാര്യം ഒക്കെ വിവരിച്ചു. കൂടെ ബാംഗ്ലൂർക്ക് പോകുന്ന കാര്യവും അത് കൂടാതെ നാളെ റോജിൻ വിളിച്ച കാര്യവും. പിന്നെ നേരെ റൂമിൽ കയറി ഫോണും ബാഗും ബെഡിലേക്ക് എറിഞ്ഞു. ഡ്രസ്സ്‌ മാറി നേരെ പോയി കുളിച്ചു... ഒരു ടി ഷർട്ടും പാന്റും ഇട്ടുകൊണ്ട് ബെഡിൽ കയറി ഇരുന്ന്‌ ഫോൺ എടുത്ത് വിശ്വയെ വിളിച്ചു.. അഞ്ചാറു പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല അലികക്ക് മൊത്തത്തിൽ ദേഷ്യം വന്ന്‌ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്‌തു വച്ചിട്ട് മുറിയിൽ നിന്നും ഇറങ്ങി. " ഡാ നീ ഒന്ന് ഫോൺ എടുക്ക് അവള് എപ്പോ തൊട്ടാ ഫോൺ വിളിക്കുന്നത്... " ജീവ വിശ്വയോടായി പറഞ്ഞു... വിശ്വ അതിന് മറുപടി ഒന്നും പറയാതെ കൈയിൽ ഇരിക്കുന്ന ഗ്ലാസ്സ് തിരിച്ചുകൊണ്ടിരുന്നു... " നീ എന്ധെങ്കിലും പറയുന്നുണ്ടോ വിശ്വ....😠😠" ജീവയുടെ ചോദ്യം കേട്ട് വിശ്വ എണീറ്റ് റൂമിൽ കയറി വാതിൽ അടച്ചു... " എന്താടാ.... "ജീവയുടെ ഒച്ച കേട്ട് ആരവ് ജീവയുടെ അടുത്തേക്ക് വന്നു.

" വനജ ആന്റി വിളിച്ചിരുന്നു... വിനയയും വനജായന്റിയും കുറച്ച് ദിവസം ഇവിടെ നിൽക്കാൻ വരുന്നുണ്ടെന്നു...."ജീവ " അതിനിപ്പോ എന്താ.... അവര് വരട്ടേ..... " ആരവ് അവിടെ ഇരുന്ന വിസ്കി എടുത്ത് ഗ്ലാസിൽ പകർത്തി.. " അതല്ലടാ... പ്രശ്നം.. കൂടെ... കൂടെ.. വരദയും ഉണ്ട്. അവർക്കാർക്കും അറിയില്ലല്ലോ വരദയുടെ ശെരിക്കും ഉള്ള സ്വഭാവം... അവരുടെ കണ്ണിൽ വിശ്വയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാളാണ് വരദ.😠😠😠.. " " മ്മ്ഹ്ഹ് 😏😏😏അവർക്കറിയില്ലല്ലോ സ്വത്ത്‌ ആണ് അവളുടെ ലക്ഷ്യം എന്ന്.... വിനയ പോലും അവളുടെ സ്വഭാവം മനസിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴാ.... "ആരവ് ആരോട് എന്നിലാതെ പറഞ്ഞു. റൂമിൽ കയറി വാതിൽ അടച്ച വിശ്വ ബെഡിൽ പോയി ചാരി ഇരുന്നു... കുറച്ച് നേരത്തിനു ശേഷം ഫോൺ എടുത്ത് അലികയെ വിളിച്ചു. ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്‌..... കുറെ നേരം വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് വിശ്വ ഫോൺ ദേഷ്യത്താൽ വലിച്ചെറിഞ്ഞു....... ഞായറാഴ്ച ആയത് കൊണ്ട് അലിക രാവിലെ തന്നെ പള്ളിയിൽ പോയി വരുന്ന വഴിക്ക് നേരെ മാളിലേക്ക് വിട്ടു.

മാളിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി വണ്ടിയിൽ നിന്നും പേഴ്സും ഫോണും എടുത്ത് കൈയിൽ പിടിച്ച് വണ്ടി ഹാൻഡ് ലോക്ക് ഇട്ട് മാളിലേക്ക് നടന്നു. അപ്പോഴാണ് ഫോൺ ഓഫ്‌ ചെയ്ത് വച്ചേക്കുന്നത് ഓർത്തത്.. ഫോൺ ഓൺ ചെയ്‌ത വഴി വിശ്വയുടെ കാൾ വന്നു. അലിക വേഗം കട്ട്‌ ചെയ്‌തു.... വീണ്ടും വീണ്ടും കാൾ വന്നുകൊണ്ടിരുന്നു... അലിക അത് കട്ട്‌ ചെയ്‌തു...ഫോൺ സൈലന്റിൽ ആക്കിയിട്ട് മാളിലേക്ക് പോയി... അവിടെ അലികയെ പ്രതീക്ഷിച്ച് റോജിൻ ഇരിക്കുന്നുണ്ടായിരുന്നു.. അലികയെ കണ്ട വഴി റോജിൻ ചിരിച്ചു.... അലിക തിരിച്ചും.... " കുറെ നേരം ആയോ വന്നിട്ട്..... " അലിക ചെയറിൽ ഇരുന്നുകൊണ്ട് ചോദിച്ചു... " ഇല്ല.... ഒരു അഞ്ചു മിനിറ്റ്..തനിക്ക് കുടിക്കാൻ എന്താ വേണ്ടത് ... " " ഒന്നും വേണ്ട... ഇച്ചായൻ എന്താ വരാൻ പറഞ്ഞത്.... " " അത് പറയാം.അതിന് മുൻപ് ഒരു ചായ ആവാം... " റോജിൻ അവിടെ വെയ്റ്റെറെ വിളിച്ച് രണ്ട് ചായക്ക് ഓർഡർ കൊടുത്തു.... " ഞാൻ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം.... തനിക്ക് ഈ കല്യാണത്തിന് എന്ധെങ്കിലും താല്പര്യ കുറവ് ഉണ്ടോ.... "

റോജിന്റെ തുറന്നുള്ള ചോദ്യം കേട്ടപ്പോൾ അലിക റോജിനെ നോക്കി.. " പറയടോ 😊... തനിക്ക് ഇഷ്ടം അല്ലെങ്കിൽ ഈവിവാഹം നടക്കില്ല... അങ്ങനെ തന്നെ നിർബന്ധിച്ചൊന്നും ഞാൻ കെട്ടില്ലെടോ.. " " ഇച്ചായ... എനിക്ക്.... കല്യാണത്തിന് സമ്മതം അല്ല ഇച്ചായ.... എനിക്ക് വേറെ ഒരു ..... " അലിക പറഞ്ഞു മൗഴുവിപ്പിക്കുന്നതിനു മുൻപ് വീണ്ടും ഫോൺ vibrate ചെയ്‌തു... വിശ്വയുടെ പേര് കണ്ടതും അലിക ഫോൺ കട്ട്‌ ചെയ്‌തു... " എന്താ പറ.... " " എനിക്ക് വേറെ ഒരു അഫയർ ഉണ്ട്......അത് മാത്രമല്ല.... ഞങ്ങളുടെ.... " വീണ്ടും ഫോൺ വൈബ്രേറ്റ് ചെയ്തു.. " ആവശ്യം ഉള്ള കാൾ ആണെങ്കിൽ എടുത്തോ... " " കുഴപ്പം ഇല്ല... " വെയ്റ്റെർ അപ്പോഴേക്കും ചായ കൊണ്ടു വന്നു... തന്നു.... " just a മിനിറ്റ്.... ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയിട്ട് വരാം.... " റോജിൻ അതും പറഞ്ഞുകൊണ്ട് wash റൂമിന്റെ അവിടേക്ക് പോയി അലികയുടെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്‌തു... അലിക ഈ പ്രാവശ്യം കാൾ എടുത്തു.... കാൾ എടുത്തിട്ടും ഒന്നും മിണ്ടാതെ തന്നെ ഇരുന്നു... " %&&@#😠😠😠😠മോളെ വിളിച്ചാൽ ഫോൺ എടുത്താൽ എന്താടി കുഴപ്പം...

മനുഷ്യൻ ക്ഷമിക്കുന്നതിനു ഒരു പരുതി ഉണ്ട്. . " വിശ്വയുടെ ശബ്ദത്തിന് ഉത്തരം നൽകാതെ അലിക ഫോൺ കട്ട്‌ ചെയ്‌തു... കുറച്ച് കഴിഞ്ഞതും കൈയിൽ ഒരു പിടി വീണു.. തല ഉയർത്തി നോക്കുന്നതിനു മുന്പേ അവളെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി... പാർക്കിംഗ് ന്റെ അടുത്തെത്തിയ ശേഷം കൈ വിട്ടു.. " അലിക... " വിശ്വ വന്ന ദേഷ്യം തടഞ്ഞു നിർത്തി വിളിച്ചു. എന്നാൽ അലിക ഒന്നും മിണ്ടിയില്ല.... " അലിക.... നീ എന്താ ഞാൻ വിളിച്ചിട്ട് കാൾ എടുക്കാഞ്ഞത്.... " വിശ്വ അവളുടെ തോളിൽ പിടിച്ച് കുലുക്കി. " ഞാനും ഇതുപോലെ ഇന്നലെ വിളിച്ചിരുന്നു.... "😬😬😬😁 " അതിന് അതിന്റെതായ കാരണം ഉണ്ട്... പക്ഷേ നീയോ.. ഞാൻ എടുക്കാത്തതിന്റെ പേരിൽ വാശിക്ക് എടുക്കാത്തല്ലേ..." " എന്താണ് പ്രശ്നം എന്നുള്ളത് എന്നോട് പറയാലോ... അല്ലെങ്കിൽ പിന്നെ വിളിക്ക് എന്ന് പറഞ്ഞ് ഫോൺ വക്കാലോ....അതൊന്നും ചെയ്യാതെ........ " അലിക പറഞ്ഞ് മുഴുവിപ്പിക്കാതെ വിശ്വയെ നോക്കി 😠😠😠 "നിന്നെ എന്താ ചെയ്യേണ്ടത് എന്ന് അറിയാമോ 😬" വിശ്വ ചുറ്റും നോക്കി എന്നിട്ട് വിശ്വ വേഗം അവളെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു..😘

" മാറങ്ങോട്ട് 😠😠... " അലിക വിശ്വയെ ഉന്തി മാറ്റി.. " എന്റെ ഭാര്യയെ... ഇന്നലെ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നടി... ഇന്നലെ തറവാട്ടിൽ വച്ച് എനിക്ക് ഒരു കാൾ വന്നു വനജആന്റിയും നയനയും വീട്ടിലേക്ക് വരുന്നെന്നു പറഞ്ഞ്.. കൂടെ ആ വരദയും..... അതാണ്‌ ഞാൻ സോറി ഡീ."അലികയെ അടുത്തേക്ക് വലിച്ച് നിർത്തി " മ്മ്മ്.. പോട്ടേ... സാരമില്ല... ഫോൺ എടുക്കാതെ ഇരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു... ഞാൻ രണ്ട് കാര്യങ്ങൾ പറയാൻ വിളിച്ചതായിരുന്നു... "അവൾ വിശ്വയുടെ ഷിർട്ടിന്റെ ബട്ടൻസിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.. " നീ എന്തിനാ വിളിച്ചേ.....അത് പോട്ടെ... നീ എന്താ ഇവിടെ ആ റോജിന്റെ കൂടെ 😠😠. " " അത് പറയാനല്ലേ മനുഷ്യ... ഞാൻ ഇന്നലെ വിളിച്ചത്...... ഇച്ചായൻ ഇന്ന് കാണണം ഇന്ന് ഇന്നലെ പറഞ്ഞിരുന്നു... അല്ല 🤔ഞാൻ ഇവിടെ ഉണ്ടെന്നു ദേവേട്ടൻ എങ്ങനെ അറിഞ്ഞു..." " ഞാൻ നീ പോകുന്നത് കണ്ടിരുന്നു... അതാ പുറകെ വച്ചു പിടിച്ചത്.. " "ആഹാ...ഇവിടെ നിക്കാണോ...."അവിടേക്ക് വന്ന റോജിൻ അവരെ നോക്കികൊണ്ട് പറഞ്ഞു. " ഇച്ചായ... ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന്...... "

അലിക വിശ്വയെയും റോജിനെയും നോക്കി " എനിക്കറിയാടോ...... തനിക്ക് വിശ്വയെ ഇഷ്ടമാണെന്ന്... അന്ന് ഹോസ്പിറ്റലിൽ വന്നപ്പോ എനിക്ക് വിശ്വയുടെയും തന്റെയും പരസ്പരം ഉള്ള പരുങ്ങൽ കണ്ടപ്പോ എന്തോ ഒരു മിസ്സിംഗ്‌ feel ചെയ്‌തത ... പിന്നെ രണ്ട് ദിവസം മുൻപ് തന്റെ വീട്ടിൽ വന്ന് തിരിച്ച് പോയില്ലേ അന്ന് ഞാൻ നിങ്ങളെ ബീച്ചിൽ വച്ച് കണ്ടിരുന്നു...." റോജിൻ ഒരു ചിരിയോടെ അവരെ നോക്കി പറഞ്ഞു. രണ്ടുപേരും ഒന്നും മിണ്ടതെ നിന്നു.. " ഹേയ് നിങ്ങൾ കുറ്റവാളികൾ നിക്കും പോലെ നിക്കണ്ട..... ഞാൻ ഇത് സെറ്റ് ആക്കിക്കോളാം... വീട്ടിൽ ഒക്കെ ഞാൻ പറഞ്ഞോളാം പെങ്കൊച്ചിനെ ഇഷ്ടപ്പെട്ടില്ല എന്ന്.... " " താങ്ക് യൂ.... " വിശ്വ റോജിനെ കെട്ടിപിടിച്ചു.. "അതേ.... വാ ഞാൻ ചായ ഓർഡർ ചെയ്‌തത്‌ അവിടെ ഇരിക്കാ... ഇനി അത് കുടിച്ചിട്ട് പിരിയാം..." റോജിൻ അവരെയും വിളിച്ചുകൊണ്ടു നടന്നു.. " നിങ്ങൾ ഇരിക്ക്... യാത്ര എങ്ങനെ ഉണ്ടായിരുന്നു... " വീട്ടിൽ എത്തിയ വനജയോടും വിനയയോടും ആയി ജീവ ചോദിച്ചു..

വരദ അവരെ മൈൻഡ് ചെയ്യാതെ സോഫയിൽ കാലിന്മേൽ കാല് കേറ്റി വച്ച് കയറി ഇരുന്നുഎന്നിട്ട് ഫോണിൽ കുത്താൻ തുടങ്ങി ... ഇവര് വരുന്നത് കൊണ്ട് നയനയെ ബാംഗ്ലൂർക്ക് ഇന്നലെ തന്നെ ആരവ് പറഞ്ഞയിച്ചിരുന്നു... അവരെ കണ്ട് ആരവും അവിടെ വന്ന് ഇരുന്നു." വിശ്വ എന്തെ ജീവ.... " വനജ " അവൻ പുറത്ത് വരെ പോയേക്കാ... ഇപ്പോൾ വരും... " ജീവ എണീറ്റ് അടുക്കളയിൽ പോയി ജൂസ്‌ എടുത്ത് കൊണ്ടു വന്ന് അവർക്ക് കൊടുത്തു. ആരവ് ആണെങ്കിൽ ഒരടി അനങ്ങിയില്ല.. സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ആണ് വരുണിന്റെ കാര്യം കയറി വന്നത്... " അടുത്ത് തന്നെ വരുണുമായി എൻഗേജ്മെന്റ് നടത്തുന്ന കാര്യം ഞാൻ തീരുമാനിച്ചിരിക്കാ... നിങ്ങളുടെ അഭിപ്രായം എന്താ... " വനജ ജീവയോടും ആരവിനോടും ചോദിച്ചു... " നല്ല കാര്യം അല്ലേ.... എത്രയും പെട്ടന്ന് നടത്ത്... അത് കഴിഞ്ഞിട്ട് വേണം... ഞങ്ങൾക്ക് ഒക്കെ കെട്ടാൻ.... " " എന്തായാലും വിശ്വേട്ടൻ കെട്ടിയല്ലോ .... അപ്പൊ പിന്നെ നിങ്ങൾക്കും കെട്ടിക്കൂടെ.... " വിനയ അവരെ നോക്കി പറഞ്ഞു. " വിശ്വ എന്ധോക്കെയാ പറയുന്നേ ജീവ... അവൻ പറയുന്നു കെട്ടിയെന്നു വേറെ ചിലർ പറയുന്നു കെട്ടിയിട്ടില്ല എന്ന്... അവൻഏതോ ഒരു പെൺ കൊച്ചിന്റെ ഫോട്ടോ അയച്ചു തരുകയും ചെയ്‌തു...

ഇതിന്റെ ഒക്കെ അർത്ഥം എന്താ... ഇവിടെ വരദ വിശ്വ എന്ന് പറഞ്ഞാ ജീവിക്കുന്നെ...... " ജീവയും ആരവും പരസ്പരം മുഖം നോക്കി.. വരദ ഫോണിൽ ആണെങ്കിലും ശ്രെദ്ധ മൊത്തം അവരിലാണ്.. " ആന്റി അതൊക്കെ നമുക്ക് സംസാരിക്കാം... ആദ്യം വന്നപോലെ നിക്കാതെ പോയി ഫ്രഷ് ആവ്... " അതും പറഞ്ഞുകൊണ്ട് ആരവ് എണീറ്റ് പോയി പുറകെ ജീവയും ആരവ് റൂമിൽ കണ്ണടച്ച് കൈ കണ്ണിനു കുറുകെ വച്ച് കിടക്കായിരുന്നു..മുറിയിൽ എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ടാണ് ആരവ് കണ്ണ് തുറന്നത്.... നിലത്തു ഫ്ലവർ വേർസ് വീണ് ചിന്നി ചിതറി കിടക്കുന്നു.. തൊട്ടടുത്തായിരണ്ട് കണ്ണുകൾ കലങ്ങി ആരവിനെ തന്നെ നോക്കി നിൽക്കുന്നു.. " നിനക്ക്... എന്താ ഭ്രാന്ത്‌ പിടിച്ചോ.... " " ഉവ്വ എനിക്ക് ഭ്രാന്ത്‌ പിടിച്ചു ഇങ്ങനെ ആണെങ്കിൽ ഞാൻ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല.... എന്നെ വേഗം കെട്ടിച്ചു വിടണം അല്ലേ... പറ പറ ആരാവേട്ടാ... " വിനയ ആരവിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ആരവിന്റെ കണ്ണും നിറഞ്ഞു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story