ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 28

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" വിനയന.... മാറി നിന്നെ ആരെങ്കിലും കണ്ടുകൊണ്ട് വന്നാൽ അത് മതി... " ആരവ് വിനയയെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു... വിനയ ഒന്നുകൂടി ആരാവിനെ മുറുക്കെ പിടിവിടാതെ പിടിച്ചു.. " നീ എന്താ കാട്ടുന്നത് എന്ന് നിനക്ക് ബോധം ഉണ്ടോ 😬.. നീ വിശ്വയെ കാണുമ്പോലെ ആയിരിക്കണം എന്നെയും കാണേണ്ടത്.. അല്ലാതെ...... "ആരവ് അവളെ ശക്തിയോടെ അടർത്തി മാറ്റി നിർത്തി. " എന്താടാ അവിടെ.... എന്താ ശബ്ദം കേട്ടത്..... " റൂമിനു പുറത്ത് നിന്ന് വാതിലിൽ തട്ടിക്കൊണ്ടു ജീവ ചോദിച്ചു.. " ഒന്നും ഇല്ലടാ... ഇവിടെ ഇരുന്ന ഫ്ലവർ വേർസ് പൊട്ടിയതാ... "ആരവ് അകത്തു നിന്ന് വിളിച്ചു പറഞ്ഞു.. " ഡാ.. വാതിൽ തുറക്ക് ഞാൻ അതൊക്കെ മാറ്റാം... " " വേണ്ടടാ ഞാൻ അതൊക്കെ ഒതുക്കിക്കോളാം നീ പൊക്കൊ " ആരവ് പറഞ്ഞത് കേട്ട് ജീവ പോയി.. ആരവ് വീണ്ടും വിനയയെ നോക്കി.. " ആരവേട്ടൻ പറഞ്ഞല്ലോ ഞാൻ വിശ്വേട്ടനെ പോലെ തന്നെ ഏട്ടനെയും കാണണം എന്ന്......എന്റെ ചോദ്യത്തിനുള്ള മറുപ്പടി ആദ്യം താ 😬😬😬😠" ആരവ് ചോദ്യഭാവത്തിൽ വിനയയെ നോക്കി🤨🤨 " വിശ്വേട്ടൻ എന്നെ കാണും പോലെ തന്നെ ആണോ ആരവേട്ടൻ എന്നെ കാണുന്നത്.... എന്നെ പെങ്ങളെ പോലെ തന്നെ ആണോ കാണുന്നത്.... പറ 😥😥" വിനയയുടെ ചോദ്യം കേട്ട് ആരവ് മുഖം കുനിച്ചു..

" എനിക്കറിയാം ആരവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നു.. അത് പലപ്രാവശ്യം എനിക്ക് ബോധ്യപ്പെട്ടതും ആണ്... ചെറുപ്പം മുതൽ ആരവേട്ടന് എന്നോടുള്ള caring ഒക്കെ എനിക്ക് ഒരു പ്രത്യേക ഫീൽ ആയിരുന്നു വിശ്വേട്ടൻ ഒരു സഹോദരിക്ക് നൽകുന്നതു പോലെ യുള്ള ഒരു ഫീൽ അല്ലായിരുന്നു ആരാവേട്ടന്റെ...അന്നൊന്നും എനിക്ക് അതിന്റെ അർത്ഥം അറിയില്ലായിരുന്നു.. പക്ഷേ വളർന്നു വന്നപ്പോൾ അത് എന്നിൽ ഒരു പ്രണയം എന്ന വികാര മായി മാറി... അതിനു എത്രയോ മുൻപ് ഞാൻ ഏട്ടന്റെ മനസ്സിൽ ഉണ്ടായെന്നുള്ളത് ഏട്ടന്റെ പല പ്രവർത്തിയിൽ നിന്നും ഞാൻ മനസിലാക്കിയിട്ടുണ്ടായിരുന്നു..എന്നിട്ടും എന്തെ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നെ... എന്നെമനസിലാക്കാത്തെ.😭😭😭. " വിനയനയുടെ സ്വരം നേർത്തു വന്നു...... " വിനയ... ഇതൊക്കെ പ്രായത്തിന്റെയാ... കുറച്ച് കഴിയുമ്പോൾ ഇതൊക്കെ മറന്നോളും... നീ വരുണിനെ കുറിച്ച് ഓർത്താൽ മതി... " ആരവ് അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... " ഉറങ്ങുന്നവനെ ഉണർത്താൻ എളുപ്പം ആണ്.. ഉറക്കം നടിക്കുന്നവനെയോ 😏😏😏... പിന്നെ ഞാൻ വരുണിനെ ഓർക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം..,...😠😠😠എന്റെ മനസ്സിൽ ആരവ് കൃഷ്ണക്ക് പകരം ഇത് വരെ ആരെയും ഞാൻ കയറ്റിയിരുത്തിയിട്ടില്ല...."

വിനയ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നതും താഴെ കിടന്ന് ഫ്ലവർ വേഴ്സിന്റെ ഒരു കഷ്ണം കാലിൽ കയറി " ആ 😵😵" വിനയയുടെ ഒച്ച കേട്ട് ആരവ് അവളുടെ അടുത്തേക്ക് വന്നു.. " എന്തു പറ്റി... " ആരവ് വിനയയുടെ കൈയിൽ പിടിച്ചു.. വിനയ ഒന്നും മിണ്ടിയില്ല... പിന്നെയാണ് താഴെ വിനയയുടെ കാലിൽ ചോര കണ്ടത്.. അവളെ എടുത്ത് ബെഡിൽ ഇരുത്താൻ നോക്കിയപ്പോൾ അവൾ അവനെ തടഞ്ഞു.. അവനാണെങ്കിൽ അതൊന്നും വക വക്കാതെ ബെഡിൽ കൊണ്ടിരുത്തി..കാബോർഡിൽ നിന്നും firstഎയ്ഡ് ബോക്സ്‌ എടുത്തുകൊണ്ടു ആരവ് തറയിൽ ഇരുന്ന് അവളുടെ കാല് തന്റെ മടിയിൽ എടുത്ത് വച്ച് പതിയെ കാലിൽ തറച്ചിരിക്കുന്ന ചില്ല് വലിച്ചെടുത്തു...കാല് നന്നായി വേദനിച്ചെങ്കിലും വിനയ അത് പുറത്ത് കാണിക്കാതെ ഇരുന്നു... ആരവ് കാലിലെ ചോര എല്ലാം കോട്ടൺ ഉപയോഗിച്ച് തുടച്ച് ബാൻഡ്എയ്ഡ് ഒട്ടിച്ചു കൊടുത്തു.. " വേദന ഉണ്ടോ... "😒 " വേദന മനസിനാ... ആരവേട്ടാ അത് പെട്ടന്ന് മാറില്ല 😭😭" ആരവ് പിന്നീട് ഒന്നും ചോദിക്കാതെ room തുറന്ന് പുറത്തേക്ക് പോയി.. അവൻ പോയ വഴിയേ അവൾ നോക്കികൊണ്ടിരുന്നു...

കണ്ണുകൾ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.. *********** " എന്ന ശെരി വിശ്വ .... ഞാൻ ഇറങ്ങട്ടെ.... " റോജിൻ അതും പറഞ്ഞുകൊണ്ട് കാർ എടുത്ത് പോയി " എന്താ ഇവിടെ തന്നെ നിക്കാൻ ആണോ ഭാവം 😁😁" വിശ്വ കളിയോടെ അലികയോട് ചോദിച്ചു.. " ഇല്ല കുറച്ച് നേരം ഇരിക്കണം....😏😏😏" അലിക അതും പറഞ്ഞുകൊണ്ട് വണ്ടിയിൽ കയറി.. വിശ്വ വിശ്വയുടെ ബൈക്കിലും... സ്‌കൂട്ടി എടുക്കുന്നതിനിടയിൽ ആണ് ബാംഗ്ലൂർ പോകുന്ന കാര്യത്തെ കുറിച്ച് അലിക ഓർത്തത്.. " ദേവേട്ടാ..... " വിശ്വ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കിയതും വിശ്വയുടെ ഫോൺ ബെൽ അടിച്ചതും ഒരുമിച്ചാണ്.. " ഹലോ ജീവ ...................... " ആണോ.... മ്മ്മ്. ..........,................ " ഞാൻ മാളിൽ ഇപ്പൊ വരാം.. നീ വച്ചോ ......................... അലികയോട് യാത്ര പറഞ്ഞ് വേഗം വണ്ടി എടുത്ത് വിശ്വ വീട്ടിലേക്ക് പോയി.. അലിക ആണെങ്കിൽ പറയാൻ പറ്റിയില്ലല്ലോ എന്നാലോചിച്ചു കൊണ്ട് അലികയും വണ്ടി എടുത്ത് വീട്ടിലേക്ക് പോയി വിശ്വ വണ്ടി വച്ച് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു വനജാന്റിയെ.. " വിശ്വ നീ എവിടെ ആയിരുന്നു..... ഞങ്ങൾ വന്നിട്ട് കണ്ടതെ ഇല്ലല്ലോ.... "

" ആന്റി ഞാൻ എന്റെ ഫ്രണ്ടിന്റെ അടുത്ത് വരെ പോയതാ... അല്ല വിനയ എവിടെ....😊😊😊" " അവൾ മുറിയിൽ ഉണ്ട്... അവള് മാത്രം അല്ല വരദയും ഉണ്ട്.... " വനജ " മ്മ്.. " വിശ്വ സ്വയം തന്റെ ദേഷ്യം നിയന്ത്രിച്ചു... വിശ്വ കൂടുതൽ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു... റൂമിൽക്ക് കയറുമ്പോൾ ആണ് വരദ അവന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്.. " നിന്നോട് ആരാടി എന്റെ റൂമിൽ കയറാൻ പറഞ്ഞത് 😠😠😠😠" " വിശ്വ അധികം ഒച്ച എടുക്കണ്ട.....വനജ ആന്റി കേൾക്കും " വരദ വിശ്വയെ നോക്കി പുച്ഛിച്ചു.. " ഞാൻ ചോദിച്ചതിനു ഉത്തരം പറയടി %&@%&*മോളെ 😠😠😠😠" " എന്തായാലും ഞാൻ ആ മുറിയിലേക്ക് വരേണ്ടതല്ലേ..... അപ്പൊ പിന്നെ ഒന്ന് മൊത്തത്തിൽ കാണാം എന്ന് കരുതി വന്നതാ... " വിശ്വ വരദയെ റൂമിൽ നിന്നും പിടിച്ച് ഉന്തി പുറത്താക്കിയിട്ട് ഡോർ വലിച്ച് അടച്ചു. നീ എവിടെ വരെ പോകും എന്ന് ഞാൻ ഒന്ന് നോക്കട്ടെ........ നഷ്ടങ്ങളുടെ കണക്ക് മാത്രം ബാക്കി ആകുന്ന ഒരു ദിവസം നിന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്നതെ ഒള്ളു.... വിശ്വജിത്ത്.😠... അത് ഒരുപാട് ദൂരെ അല്ല ഈ വരദയുടെ വാക്കിൽ ചലിക്കുന്ന ഒരു പാവ ആവാൻ നീ തയ്യാറായിക്കോ.. വിശ്വയുടെ റൂമിന്റെ പുറത്ത് നിന്ന് എന്ധോക്കെയോ മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ തിരികെ നടന്നു.

വീട്ടിൽ എത്തിയ അലിക ഡ്രസ്സ്‌ മാറി നേരെ അടുക്കളയിലേക്ക് വിട്ടു.. അവിടെ ആനിയെ സഹായിച്ചു. അങ്ങനെ സമയം കടന്നുപോയി രാത്രി എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അലികയുടെ ഫോൺ റിങ് ചെയ്തത്... അലീന ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ ഊരി അലികക്ക് കൈയിൽ കൊടുത്തു ഡിസ്പ്ലേയിൽ രവി സർ എന്ന് തെളിഞ്ഞു കണ്ടു " ഹലോ രവി സർ....' " അലിക....." " എന്താ സർ ഈ രാത്രിയിൽ... " " അത് തന്നോട് ഒരു important കാര്യം പറയാൻ വിളിച്ചതാ...ഒരാഴ്ച കഴിഞ്ഞ് ബാംഗ്ലൂർക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ " " ഉവ്വ 🧐" " അവിടെ നിന്ന് ഇത്തിരി മുൻപ് മെയിൽ വന്നു.. രണ്ട് ദിവസത്തിൽ നുള്ളിൽ അവിടെ എത്തണം എന്ന്... അവര് പറഞ്ഞതനുസരിച്ച് ചൊവ്വാഴ്ച രാവിലെ അവിടെ എത്തണം... " " അയ്യോ 😳😳😳" " താൻ പേടിക്കണ്ട... ഒറ്റക്കല്ല... കൂട്ടിനു നമ്മുടെ തിരുവനതപുരത്തെ ബ്രാഞ്ചിൽ നിന്നും ഒരാൾ ഉണ്ട് ആ കുട്ടിയും ചൊവ്വാഴ്ച ബാംഗ്ലൂർ ഇതും... തന്റെ ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ ബുക്ക്‌ ചെയ്‌തിട്ടുണ്ട്... " " ok... സർ... " " ok എന്ധെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ വിളിക്ക്... " രവി അതും പറഞ്ഞുകൊണ്ട് കാൾ കട്ട്‌ ചെയ്‌തു... അലികയുടെ മുഖഭാവം കണ്ട ഫിലിപ്പ് കാര്യം തിരക്കിയപ്പോൾ എല്ലാ കാര്യവും വള്ളിപുള്ളി തെറ്റാതെ പറഞ്ഞ്...

അവർക്ക് വിഷമം ആയെങ്കിലും ജോലിയുടെ കാര്യം ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല... ചോറൂണും കഴിഞ്ഞ് കുറെ നേരം സംസാരിച്ചിരുന്നിട്ടാണ് അവർ കിടക്കാൻ പോയത്. അലിക വിശ്വയെ വിളിച്ചെങ്കിലും കാൾ കണക്റ്റ് ആവാത്തത് കൊണ്ട് നാളെ വിളിച്ച് പറയാം എന്ന് കരുതി ബെഡിൽ കയറി കിടന്നു... രാവിലെ എണീറ്റപ്പോൾ തന്നെ ഫോൺ എടുത്ത് നോക്കിയപ്പോൾ കണ്ടത് ആരവിന്റെ missed calls ആണ്...അലിക അപ്പോൾ തന്നെ തിരിച്ചു വിളിച്ചു. അലികയെ കാണണംഓഫീസിലേക്ക് വരാൻ മാത്രം പറഞ്ഞുകൊണ്ട് ആരവ് ഫോൺ വച്ചു.. പിന്നെ ഫ്രഷ് ആയി വന്ന് ചായ ഒക്കെ കുടിച്ച് നാളെ പോകൻ വേണ്ടി ഉള്ള കുറച്ച് സാധനങ്ങൾ വാങ്ങാനും ഓഫീസിൽ ഒന്ന് പോകനും ആയി അലിക അലീനയെയും കൂട്ടി ഇറങ്ങി... ആദ്യം ചെന്നത് വിശ്വയുടെ ഓഫീസിലേക്ക് ആണ്.. അവിടെ ചെന്നപ്പോൾ തന്നെ അലിക ആരവിനെ വിളിച്ചു.. വിശ്വയുടെ കാബിനിലേക്ക് വരാൻ പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്‌തു. അലിക അലീനയെ വിസിറ്റിംഗ് റൂമിൽ ഇരുത്തിയിട്ട് നേരെ ക്യാബിനിലേക്ക് പോയി... അവിടെ എത്തി ഡോർ തുറന്നതും ജീവയും വിശ്വയും ആരവും അതിൽ ഇരുപ്പുണ്ട്..... " ആഹാ എത്തിയല്ലോ.." ജീവ " എന്താ കാണണം എന്ന് പറഞ്ഞത്... "

അലിക സംശയഭവത്തോടെ അവരെ നോക്കി. " ഞങ്ങൾക്ക് അല്ല പോന്നേ.... ഇവന് കാണാൻ വേണ്ടി ആണ്....😄😄😄ഇന്നലെ വരദയോടുള്ള ദേഷ്യത്തിൽ കൈയിൽ ഇരുന്ന ഫോൺ പൊട്ടിച്ചു.... പിന്നെ നിന്നെ വിളിക്കാൻ എന്റെ ഫോൺ എടുത്തു. പക്ഷേ നീ കാൾ അറ്റൻഡ് ചെയ്‌തില്ല...... "ആരവ് " അത് ഞാൻ ഉറങ്ങി പോയി....'അലിക 😁😁 " അത് പ്രത്യേകം പറയണ്ടല്ലോ എനിക്ക് അറിയാവുന്നതല്ലേ......😬😬😬" വിശ്വ അലികയെ ഒന്ന് നോക്കി അലിക ഒന്ന് ചിരിച്ചു കാണിച്ചു..... " ആ നീ ഫോൺ എടുക്കാത്തത് കൊണ്ട് നിന്റെ വീട്ടിലേക്ക് വരാൻ ഇരുന്നതാ ഇന്നലെ രാത്രി... പിന്നെ ഇന്ന് ഇവിടെ വരുത്താം എന്ന് പറഞ്ഞ് ഇവനെ സമാധാനിപ്പിച്ചു... " ജീവ അലികയെ നോക്കി അലിക വിശ്വയെ നോക്കി. " എങ്കിൽ നിങ്ങളുടെ സംസാരം നടക്കട്ടെ.. ഞങ്ങൾ കാട്ടുറുമ്പാവുന്നില്ല " ആരവ് ജീവയെയും വിളിച്ചുകൊണ്ടു പോയി " അലിക ആ ഡോർ ലോക്ക്‌ ചെയ്‌തിട്ട് വാ... " വിശ്വ പറഞ്ഞത് കേട്ട് ഡോർ ലോക്ക് ചെയ്‌തിട്ട് അലിക വിശ്വയുടെ അടുത്തേക്ക് വന്ന് നിന്നു. വിശ്വ അവളെ തന്റെ മടിയിലേക്ക് പിടിച്ച് ഇരുത്തി രണ്ട് കയ്കൊണ്ടും അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു.

അവളുടെ കഴുത്തിലായി വിശ്വയുടെ മുഖം അമർത്തി... കുറെ നേരം രണ്ടുപേരും അങ്ങനെ തന്നെ ഇരുന്നു. കുറച്ച് സമയത്തെ നിശബ്ദതക്ക്‌ ശേഷം അലിക തന്നെ തുടക്കം ഇട്ടു.. " ദേവേട്ടാ.... " " മ്മ്മ്മ് " " ദേവേട്ടാ...😊" " എന്താടി..." കഴുത്തിൽ മൂക്കുകൊണ്ട് ഉരസി കൊണ്ട് ചോദിച്ചു " അതേ രണ്ട് ദിവസമായി ഞാൻ ഒരു കാര്യം പറയാൻ നടക്കുന്നു... ഞാൻ നാളെ രാവിലെ ബാംഗ്ലൂർക്ക് പോവാണ്... " " എന്താ 😳😳😳" അലിക പിന്നെ ജോലിയുടെ കാര്യവുംപിന്നെ പോകുന്ന ദിവസത്തിൽ വന്ന മാറ്റവും ഒക്കെ വിശ്വയോട് പറഞ്ഞു... " അപ്പൊ താൻ പോവാണ്.... അല്ലേ.... " വിശ്വ 😒 " ഒരു മാസത്തേക്കല്ലേ...." 😊😊 " മ്മ്മ്മ്...... പോകുന്നതിനു മുൻപ് എനിക്ക് ഒന്നും ഇല്ലേ.... "..😉😉 " എന്തു.... " അലിക സംശയത്തോടെ വിശ്വയെ നോക്കികൊണ്ട് പയ്യെ മടിയിൽ നിന്നും എണീക്കാൻ തുടങ്ങി വിശ്വ വേഗം അവളെ ഒന്നുകൂടി മുറുക്കെ പിടിച്ചിരുത്തി അവളുടെ അധരങ്ങൾ കവർന്നു...അവൾ എതിർക്കാൻ ശ്രെമിച്ചെങ്കിലും പയ്യെ പയ്യെ ആ എതിർപ്പും ഇല്ലാതായി.....അവസാനം ചെറു ചുംബനം കൂടി നൽകികൊണ്ട് അവളെ സ്വതന്ത്ര മാക്കി....

" ദേവേട്ടാ ഞാൻ പോട്ടെ... അലീന കൂടെ ഉണ്ട് ഞങ്ങൾക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..... "അലിക വിശ്വയുടെ മടിയിൽ നിന്നും എണീറ്റു... തിരിഞ്ഞു പോകൻ ഒരുങ്ങിയ അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തു... " ഞാൻ കൂടി വരട്ടെ.... ഷോപ്പിംഗ് ന്... " " വേണ്ട...... " "അതെന്താ....." " വരദ ഒക്കെ ഉള്ളതല്ലേ..... " " അത് കുഴപ്പം ഇല്ല ഞാൻ എത്തിക്കോളാം.... " " മ്മ്മ്... ഞാൻ പൊക്കോട്ടെ... " " മ്മ്മ് " അലിക വിശ്വയോട് യാത്ര പറഞ്ഞ് കാബിനിൽ നിന്നും ഇറങ്ങി റിസപ്ഷൻന്റെ ഭാഗത്തേക്ക് ചെന്നു.. അവിടെ തന്റെ നേരെ നടന്നു വരുന്ന ആളെ അലിക പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. വരദ അവളെ മറി കടന്നു പോയത് അലിക നോക്കിനിന്നു.. വീണ്ടും ഒന്നുകൂടി നോക്കിയിട്ട് അലിക അലീനയുടെ അടുത്തേക്ക് നടന്നു. വരദ തിരിഞ്ഞ് അലിക പോയ വഴിയെ നോക്കി അവൾ മനസ്സിൽ പറഞ്ഞു " അലിക വിശ്വദേവ് " വരദ കൈകൾ ചുരുട്ടി 😠😠പല്ലുകൾ ഞെരിച്ചു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story