ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 29

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ചേച്ചി ആ ഇരിക്കുന്ന റെഡ് കളറിൽ ഉള്ള ടോപ് എടുത്തേ... " അലീന സെയിൽസ്ഗേൾനോട് പറഞ്ഞു.. " എടി അത് വേണ്ട ആ വൈറ്റ് മതി.. " അലിക അലീനയെ ഒന്ന് നോക്കി 😬😬 " എന്റെ ചേച്ചി നോക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ 😁😁😁" " എന്തിനാടി ഇങ്ങനെ വലിച്ച് ഇടിയിപ്പിക്കുന്നെ.. " അലിക 😬 " എന്ന മോള് എടുക്ക് ഞാൻ പോയി ചെരിപ്പ് നോക്കിയിട്ട് വരാം അല്ലെങ്കിൽ ഇന്ന് വീട്ടിൽ പോകില്ല " അതും പറഞ്ഞുകൊണ്ട് അലിന നേരെ ചെരുപ്പിന്റെ സെക്ഷനിലേക്ക് പോയി... " ചേച്ചി ആ വൈറ്റ് ടോപ് എടുത്തേ..." അലിക പറഞ്ഞതനുസരിച്ച് എടുത്തുകൊടുത്തു.. അത് നോക്കുമ്പോൾ ആണ് കഴുത്തിൽ ഒരു നിശ്വാസം തട്ടിയത് അലിക അറിഞ്ഞത് " ഇത് നല്ലതാ... നിനക്ക് നന്നായി ചേരും... " അലിക പയ്യെ വിശ്വയെ തിരിഞ്ഞു നോക്കി....😍വിശ്വ കണ്ണ് ചിമ്മി കാണിച്ചു... " ഈ ഡ്രസ്സ്‌ നോക്കിയേ.... " വിശ്വ വേറെ ഒരു ഡ്രസ്സ്‌ എടുത്ത് അലികയുടെ മേത്തു വച്ചിട്ട് കണ്ണാടിയിലേക്ക് തിരിച്ചു നിർത്തി " ഇങ്ങനത്തെ ഒന്നും ഞാൻ ഉപയോഗിക്കാറില്ല... " " അത് സാരമില്ല.... ഇങ്ങനെ ഒക്കെയാ ഉപായോഗിച്ച് പഠിക്കുന്നെ...

നീ ബാംഗ്ലൂർ പോകുമ്പോൾ ഇട്ടോ അതാവുമ്പോ നിന്നെ അറിയുന്നവർ ആരും ഇല്ലല്ലോ... " വിശ്വ അലികയെ നോക്കി ചിരിച്ചു.. അലിക ആണെങ്കിൽ ഇതൊക്കെ വേണോ എന്നുള്ള എക്സ്പ്രഷനിൽ നിൽക്കുമ്പോൾ ആണ് വിശ്വ വേറെ ഒരു ഇതുപോലെ ഉള്ളത് എടുത്തുകോണ്ട് വന്നത്. " ഇതുകൂടി ഇട്ട് നോക്ക്.... " അതും അലികയുടെ കൈയിൽ കൊടുത്തുകൊണ്ട് വിശ്വ അവളെ dressing റൂമിലേക്ക് പറഞ്ഞു വിട്ടു..   കുറച്ച് കഴിഞ്ഞ് അതും ഇട്ടുകൊണ്ട് അലിക വന്നു.... വിശ്വ 👍👌👌എന്ന് കാണാച്ചുകൊണ്ട് അവളെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു.. " അലികെ ഒരു kiss തരണം എന്നുണ്ട് പക്ഷേ..... സാഹചര്യം ശരിയല്ല പിന്നെ ആവട്ടെ.... " അവൻ അവനെ നോക്കി കണ്ണിറുക്കി അവൾ അവനെ നോക്കി ഒന്ന് പേടിപ്പിച്ചിട്ട് അലിക പോയി ഡ്രസ്സ്‌ ചേഞ്ച്‌ ആയി വന്നു. എല്ലാം പാക്ക് ചെയ്‌തു ബില്ലും അടച്ച് വിശ്വയോട് യാത്ര പറഞ്ഞ് അലീനയുടെ അടുത്തേക്ക് പോയി... അലീനയും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് നിന്നത് കൊണ്ട് അവർ ഒരു ഐസ്ക്രീംഉം കഴിച്ച് നേരെ വീട്ടിലേക്ക് വിട്ടു....... രാത്രി ബാഗ് ഒക്കെ പാക്ക് ചെയ്ത് വച്ചു. നേരത്തെ കിടന്നുറങ്ങി... ********

" മോളെ എത്തുമ്പോൾ തന്നെ വിളിക്കാണോ ട്ടോ " വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ആനി അവളെ ചേർത്തു നിർത്തി.. അലീന ആണെങ്കിൽ ഇപ്പൊ കരയും എന്ന രീതിയിൽ ആണ്. ആനിയും ഒട്ടും പുറകോട്ടല്ല.... " നിങ്ങൾ രണ്ടുപേരും കൂടി എന്റെ കൊച്ചിനെ കരയിക്കും.... " ഫിലിപ്പ് അലികയെ ചേർത്തു നിർതിയിട്ട് പറഞ്ഞു..... " ഓ നിങ്ങളും മോശം അല്ലല്ലോ.... ഇന്നലെ ഉറങ്ങിയതു കൂടി ഇല്ല അപ്പോഴാ... "😏 ആനി ഫിലിപ്പിനെ നോക്കി പറഞ്ഞു...... അങ്ങനെ ഓരോന്നും പറഞ്ഞ് അവർ ഇറങ്ങി ഫിലിപ്പിന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നപ്പോഴും വില്ലയുടെ അടുത്തെത്തിയപ്പോൾ അങ്ങോട്ട് നോക്കാൻ മറന്നില്ല.. എന്നാൽ ആരെയും അവിടെ കാണാത്തത്തിൽ അലികക്ക് വിഷമം ആയി.... എന്നാലും എന്നെ ഒന്ന് വിളിച്ചത് കൂടി ഇല്ലാലോ അലിക വില്ല കണ്ണിൽ നിന്നും മായ്ന്നത് നോക്കികൊണ്ട് ചിന്തിച്ചു😥😥😥. ഫിലിപ്പിനോട് യാത്ര പറഞ്ഞ് check in ചെയ്ത് ഫ്ലൈറ്റിൽ കയറിയിട്ടും മനസ്സിൽ എന്തോ ഒരു വിഷമം.... ഒരു മണിക്കൂറിനു ശേഷം ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് ലാൻഡ് ചെയ്‌തു...

Air പോർട്ടിൽ അലികയേയും കാത്ത് തിരുവനന്തപുരത്തു നിന്ന് ഉണ്ടായിരുന്ന കുട്ടി നിൽപ്പുണ്ടായിരുന്നു. അലിക എയർപോർട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ആളെ കണ്ടപ്പോൾ അലികക്ക് മനസിലായിരുന്നു കാരണം രവി സർ തിരുവനന്തപുരത്തു നിന്നുള്ള ആളുടെ ഫോട്ടോ കാണിച്ചിരുന്നു.. ആളെ കണ്ടപ്പോൾ തന്നെ അലിക അടുത്തേക്ക് ചെന്നു.. " hai നിർമൽ .... " " അലിക 🤔.. " അവൻ സംശയത്തോടെ ചോദിച്ചു. " അതെ......😊 എത്തിയിട്ട് കുറെ നേരം ആയോ.. " "ഇല്ല അര മണിക്കൂർ എന്നാൽ നമുക്ക് പോയാലോ..😊😊" അലികയും നിർമലും ഒരു ഓട്ടോ വിളിച്ച് അഡ്രസ്സും പറഞ്ഞുകൊടുത്തിട്ട് ഓട്ടോയിൽ കയറി ഇരുന്നു. അര മണിക്കൂറിനു ശേഷം dreams ഇന്റീരിയർ ന്റെ ഹെഡ് ഓഫീസിൽ എത്തി..പിന്നെ അവിടെ ചെന്ന് എംഡിയുടെ റൂമിലേക്ക് പോയി... "സർ..." " yes ... " അവർ രണ്ടുപേരും എംഡി യുടെ അടുത്തേക്ക് ചെന്നു.... " സർ i am അലിക " " സർ i am നിർമൽ... " " yes..... എനിക്ക് നിങ്ങൾ വരുന്നുണ്ടെന്നു അറിയിപ്പ് കിട്ടിയിരുന്നു... I am സിദ്ധാർഥ്.... " " എന്ന പിന്നെ one month ലെ എഗ്രിമെന്റ് sign ചെയ്‌തിട്ട് ജോലി start ചെയ്തോ രണ്ടാളും... ഒക്കെ.. "

" ok സർ... " അപ്പൊ തന്നെ എംഡി ഫോൺ എടുത്ത് ആരെയോ വിളിച്ചു...കുറച്ച് കഴിഞ്ഞ് ഒരു ലേഡി ക്യാബിനിലേക്ക് വന്നു " എന്താ സർ... " ലേഡി " മഹിമ... ഇത് നമ്മുടെ കമ്പനിയിലെ പുതിയ ട്രെനീസ് ആണ്... " സിദ്ധാർഥ് അവരെ മഹിമക്ക് പരിചയ പെടുത്തി. " അലിക, നിർമൽ ഇത് നിങ്ങളുടെ head ആണ് മഹിമ... എന്തുണ്ടെങ്കിലും മഹിമയോട് ചോദിക്കാം... "അവർ മഹിമയെ നോക്കി ചിരിച്ചു.. പിന്നീട് മഹിമയുടെ കൂടെ അവരുടെ സെക്ഷനിലേക്ക് പോയി... കുറച്ച് സമയം കൊണ്ട് തന്നെ അവിടെ ഉള്ളവരുമായി അലികയും നിർമലും അടുത്തു.. Free ടൈം കിട്ടിയപ്പോൾ ആണ് വീട്ടിലേക്ക് വിളിക്കുന്ന കാര്യം അലിക ഓർത്തത്.. ഫോൺ തുറന്നപ്പോൾ തന്നെ എല്ലാവരുടെയും മെസ്സേജ് ആണ് ആരവിന്റെ ജീവയുടെ നയനയുടെ സ്വാതിയുടെ ജസുവിന്റെ... എന്നാൽ അലിക പ്രതീക്ഷിച്ച ആളുടെ മാത്രം ഇല്ല.... പിന്നെ വീട്ടിലേക്ക് വിളിച്ച് അവരോട് എത്തിയ കാര്യം ഒക്കെ പറഞ്ഞ് വച്ചു.... ജോലി കഴിഞ്ഞ് വൈകുന്നേരം ആയപ്പോഴാണ് താമസം എന്നതിനെ കുറിച്ച് ആലോചിച്ചത്... അലിക നേരെ മഹിമയുടെ അടുത്തേക്ക് ചെന്നു. " ചേച്ചി..... "

" എന്താ അലിക.... " " എനിക്ക് അക്കൗമോഡേഷൻ എവിടെ ആണെന്ന് പറഞ്ഞില്ലല്ലോ....ഹോസ്റ്റലിൽ ആണോ... " " അയ്യോ ഞാൻ അത് പറയാൻ മറന്നു 🙄 ഞാൻ താമസിക്കുന്ന സ്ഥലത്ത് അക്കൗമോഡേഷൻ ശെരി ആയില്ല.. പകരം വേറെ ഒരു അപ്പാർട്മെന്റിൽ ഒരു ഫ്ലാറ്റ് കിട്ടിയിട്ടുണ്ട് അത് ഇവിടുത്തെ എംഡി യുടെ ഫ്രണ്ടിന്റെയാ... അവരാരും അവിടെ ഇല്ല അത് കൊണ്ട് അത് ഉപയോഗിക്കാം.. ഇവിടെ വരുന്ന ട്രൈനീസിനെ ഹോസ്റ്റലിൽ സൗകര്യം ഇല്ലാത്തപ്പോൾ ഞങ്ങൾ അങ്ങോട്ട് ആക്കാറുണ്ട്... " " ആണോ.. അപ്പൊ അവിടെ ആള് ഉണ്ടല്ലേ...😄" " ഇല്ല.... ഒറ്റക്ക് നിക്കണം പിന്നെ അടുത്ത ഫ്ലാറ്റിൽ ഒക്കെ ആളുണ്ട് " " ഒറ്റക്കോ 🙄😳"അലികക്ക് ആകെ പരിഭ്രമം ആയി.. " താൻ പേടിക്കണ്ടടോ... അവിടെ നിന്ന് ഒരു കിലോമീറ്റർ കഷ്ടി ഒള്ളു എന്റെ ഹോസ്റ്റലിലേക്ക്... താൻ വാ " അതും പറഞ്ഞുകൊണ്ട് മഹിമ അലികയെ ഫ്ലാറ്റിലേക്ക് കൊണ്ടു പോയി...ഒരു പതിനഞ്ചു മിനിറ്റ് ഒള്ളു ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക്... ബാഗിൽ നിന്നും താക്കോൽ എടുത്ത് മഹിമ ഫ്ലാറ്റിന്റെ ഡോർ തുറന്നു... അത്യാവശ്യം വലിപ്പമുള്ള ഹാൾ രണ്ട് ബെഡ്‌റൂം ബാൽകാണി പിന്നെ കിച്ചൺ... " അലിക കിച്ചണിൽ food വക്കാനുള്ള സൗകര്യം ഉണ്ട്... അതിന് വേണ്ടാതൊക്കെ താഴെ ഷോപ്പിൽ നിന്നും വാങ്ങാം..പിന്നെ അത്യാവശ്യം ചായപ്പൊടി പഞ്ചാര തുടങ്ങിയ ചില സാധനങ്ങൾ ഇവിടെ ഉണ്ട്..😁"

" മഹിമ ചേച്ചി.. എനിക്ക് ഒറ്റക്ക് നിന്ന് ശീലം ഒന്നും ഇല്ല 😒😒😒" " ഇതൊക്കെ ഒരു എക്സ്പീരിയൻസ് അല്ലേ.... ഇവിടെ അങ്ങനെ കുഴപ്പം ഒന്നും ഇല്ലടോ... സെക്യൂരിറ്റി ഒക്കെ ഉള്ളതാ..." മഹിമ " എന്നാലും.... "😒😒 " താൻ വാ ... ഇന്ന് കഴിക്കാനുള്ള food ഒക്കെ താഴെ നിന്ന് വാങ്ങാം .. പിന്നെ കുറച്ച് മറ്റു സാധനങ്ങളും... " മഹിമ അലികയേയും കൂട്ടി താഴേക്ക് പോയി.... സാധനങ്ങൾ എല്ലാം വാങ്ങി ഫ്ലാറ്റിൽ ആക്കിയ ശേഷം മഹിമ അവരുടെ ഹോസ്റ്റലിലേക്ക് പോയി.. അലിക മഹിമ പോയി കഴിഞ്ഞപ്പോൾ തന്നെ ഡോർ ഒക്കെ ലോക്ക് ചെയ്ത് ഫ്രഷ് ആവാൻ പോയി... അടുക്കളയിൽ പോയി ഒരു ചായ ഇട്ട് കുടിച്ചുകൊണ്ട് ബാൽകണിയിൽ വന്നിരുന്നു. കുറച്ച് നേരം ബാംഗ്ലൂരിന്റെ ആ രാത്രി ഭംഗി ആസ്വദിച്ചു. വിശ്വയെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും ഇതുവരെ ആയിട്ട് ഒന്ന് അന്നെഷിക്കുക കൂടി ചെയ്യാത്തത് കൊണ്ട് ആ വാശിയിൽ വിളിക്കാതെ നേരെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചുകൊണ്ടിരുന്നു.. വീട്ടിലേ കഴിഞ്ഞപ്പോൾ തന്നെ സ്വാതീയും ജാസൂവും...വിളിച്ചു... അവരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കാളിങ് ബെൽ അടിച്ചത്... ഫോണും കട്ട്‌ ചെയ്ത് നേരെ ഡോർന്റെ അടുത്തേക്ക് ചെന്നു... തുറക്കാൻ എന്തോ ഉൾഭയം തോന്നി...

വീണ്ടും നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടപ്പോൾ രണ്ടും കൽപ്പിച്ച് ഡോർ തുറന്നു...പുരത്തു നിക്കുന്ന ആളെ കണ്ട് അലിക ഒരു നിമിഷം സ്റ്റക്ക് ആയി...... കണ്ടവഴി അലിക അയാളെ വേഗം കെട്ടിപിടിച്ചു...അയാൾ തിരിച്ചും... " ദേവേട്ടൻ എന്താ ഇവിടെ 😊😊" " നീ ഇല്ലാതെ ഞാൻ അവിടെ എങ്ങനെ നിൽക്കും..... നിന്റെ കൂടെ വരാൻ ഇരുന്നതാ.... പിന്നെ ഞാൻ കരുതി ഒരു സർപ്രൈസ് തകരാം എന്ന്..... "😉😉😉 " എന്നാലും എനിക്ക് ദേവേട്ടൻ എന്നെ ഒന്ന് വിളിക്കാത്തത്തിൽ എന്തു വിഷമം ആയെന്നു അറിയാമോ.... "അലിക പരിഭവം നടിച്ചു. " അതിനല്ലേ എന്റെ naughty വൈഫി ഞാൻ നേരിട്ട് ഇങ്ങോട്ട് പോന്നത്.... ".. " അല്ല...ഞാൻ ഇവിടെ ആണ് താമസിക്കുന്നത് എന്ന് എങ്ങനെ അറിഞ്ഞു... " " ഇത് നമ്മുടെ നയനയുടെ അനിയൻ നിതിന്റെ ഫ്ലാറ്റ് ആണ്... ഇവിടെ താമസിക്കാൻ വരുന്നവരുടെ ഡീറ്റെയിൽസ് എല്ലാം സിദ്ധാർഥ് അവന്റെ ഫോണിലേക്ക് അയക്കും... പക്ഷേ നിന്റെ അയച്ചത് കിട്ടിയത് നയനക്കും.. അപ്പൊ തന്നെ അവൾ വിളിച്ച് എന്നോട് പറഞ്ഞു... " " അപ്പൊ നയന ചേച്ചി ബാംഗ്ലൂർ ഉണ്ടോ.. "

" ഉണ്ടല്ലോ.." " നമുക്ക് പോയി ഒന്ന് കാണണ്ടേ 😁😁😁" " എന്റെ ഭാര്യേ അതൊക്കെ കാണാം... ആദ്യം മോള് പോയി ചേട്ടന് ഒരു ചായ ഇട്ടു താ.. ഞാൻ പോയി കുളിക്കട്ടെ... "വിശ്വ അതും പറഞ്ഞുകൊണ്ട്അലികയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചുകൊണ്ട് അവിടെയുള്ള ഒരു റൂമിലേക്ക് കയറി.. അലിക ഡോർ ലോക്ക് ചെയ്ത ശേഷം അടുക്കളയിൽ പോയി ഒരു ചായ ഇട്ടു... ചായയും കൊണ്ട് ഹാളിലേക്ക് വന്നതും വിശ്വ കുളി കഴിഞ്ഞ് ഹാളിലേക്ക് വന്നത് ഒരുമിച്ചായിരുന്നു.. ഒരു ഗ്രേ കളർ ടി ഷർട്ടും ഒരു ഷോർട്സും ആണ് വേഷം.. " ദേവേട്ടാ ചായ " അലിക ചായ വിശ്വയ്ക്കു നേരെ നീട്ടി ചായ വാങ്ങി കുടിച്ചുകൊണ്ട് വിശ്വ അലികയെ നോക്കി ചിരിച്ചു. എന്താ എന്ന രീതിയിൽ അലിക 🤨🤨പുരികം ഉയർത്തി ചോദിച്ചു... വിശ്വ ചായകപ്പ്‌ ടേബിളിന് മുകളിലേക്ക് വച്ചിട്ട് അലികയുടെ അടുത്തേക്ക് നടന്നു.. അലിക അതനുസരിച്ച് പുറകോട്ടും.. " എ.... എന്താ... " അലിക വിറച്ചുകൊണ്ട് ചോദിച്ചു.. " എന്ത്..😁" വിശ്വ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു. അലിക പുറകോട്ട് പോയി അടുക്കളയിലെ സ്ലാബിൽ തട്ടി നിന്നു. "

നിശബ്ദമായ ബാംഗ്ലൂർ നഗരം..... ഞാനും നീയും മാത്രം 😍നമ്മുടേതായ ലോകം.....നമ്മുടെ മനോഹരപ്രണയ നിമിഷങ്ങൾ.....സഖി ❤️... ഞാൻ എന്റെ പ്രണയം നിന്നോട് എങ്ങനെ ആണ് പറയേണ്ടത്... " വിശ്വ അലികയുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ഇടുപ്പിലൂടെ കൈ ചേർത്ത് തന്നോട് അടുപ്പിച്ചു... " ദേ..... ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... എന്ധെങ്കിലും ഉടായിപ്പ് കാണിക്കാൻ ആണ് ഭാവമെങ്കിൽ....😁😁" " ഭാവമെങ്കിൽ..😁😁😁" "എന്റെ സമ്മതം ഇല്ലാതെ എന്ധെങ്കിലും കുരുത്തകേട് ഒപ്പിക്കാൻ നോക്കിയാൽ ഉണ്ടല്ലോ... മോനേ വിശ്വദേവേ കുത്തി കീറും ഞാൻ.... " 😠😠😠അവിടെ സ്ലാബിൽ ഇരുന്ന ഒരു കത്തി വിശ്വയുടെ നെഞ്ചത്തേക്ക് വച്ചുകൊണ്ട് പറഞ്ഞു... " ഓ...😬😬😬എന്തൊരു അൺ റൊമാന്റിക് മൂരാച്ചി ആണെടി നീ.... വികാരം ഇല്ലാത്തവൾ... " വിശ്വ അതും പറഞ്ഞുകൊണ്ട് അവളെ വിട്ടിട്ട് നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്നു... " മോനേ വിശ്വദേവേ..... ഞാൻ ഒന്ന് തുടക്കം ഇട്ടാൽ അത് ഇരട്ടിയായി താൻ ഏറ്റുപിടിക്കും എന്ന് അറിയാവുന്നത് കൊണ്ട... ഞാൻ തുടക്കത്തിലേ തടയുന്നത്... അത് കൊണ്ട് അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചോ... " അലിക ഉറക്കെ വിളിച്ച് പറഞ്ഞു.. " ഓ 😏😏😏" വിശ്വ ടീവി ഓൺ ചെയ്ത് അതിന് മുമ്പിൽ ഇരുന്നു.. അലിക നേരെ റൂമിലേക്ക് ചെന്ന് നാളെ കംപ്ലീറ്റ് ചെയ്യൻ തന്നിരുന്ന വർക്ക്‌ എല്ലാം ചെയ്‌തു..

വിശ്വ ആണെങ്കിൽ ടീവിയിലും ഫോണിലും ആയി സമയം ചിലവഴിച്ചു.. വർക്ക്‌ ഒക്കെ കഴിഞ്ഞ് അലിക ഹാളിലേക്ക് വന്നപ്പോഴും വിശ്വ അതേ ഇരുപ്പ് തന്നെ.😄 " ദേവേട്ടാ.... Food എടുക്കട്ടെ.... " " എനിക്കൊന്നും വേണ്ട..... "😬 " വേണ്ടെങ്കിൽ വേണ്ട... വേണ്ട... ഞാൻ കഴിക്കാൻ പോവാ.. " അലിക അടുക്കളയിൽ ചെന്ന് ഇന്ന് കഴിക്കാൻ വാങ്ങിയ ചപ്പാത്തിയും കറിയും ഒരു പ്ലേറ്റിൽ പകർത്തികൊണ്ട് ഹാളിൽ വിശ്വയുടെ അടുത്തായി ഇരുന്നു. " ആഹാ... എന്താ ടെസ്റ്റ്‌.... ബാംഗ്ലൂർ ചപ്പാത്തിക്ക് ഇത്ര ഡിമാൻഡോ... " അലിക ഒരു കഷ്ണം മുറിച്ചെടുത്ത് കറിയിൽ മുക്കി വായിൽ വച്ചുകൊണ്ട് പറഞ്ഞു 😜 "വേണമെങ്കിൽ കഴിച്ചോ..... ഇനി രണ്ടെണ്ണം കൂടി ഒള്ളു...." " എനിക്ക് വേണ്ട എന്നല്ലേ പറഞ്ഞേ... ഞാൻ എടുത്ത് കഴിക്കില്ല.... "🧐 " വേണ്ടങ്കിൽ വേണ്ട..... ഞാൻ ആരെയും നിര്ബന്ധിക്കില്ല... " അലിക അടുത്ത കഷ്ണം എടുത്ത് വായിൽ വക്കാൻ പോയതും വിശ്വ അവളുടെ കൈ തന്റെ വായോട് അടുപ്പിച്ച് ചപ്പാത്തി കഷ്ണം കഴിച്ചു... " അല്ല വേണ്ട എന്ന് പറഞ്ഞിട്ട്...🤭🤭" " ഞാൻ എടുത്തു കഴിക്കില്ല എന്നല്ലേ പറഞ്ഞെ.... നീ എടുക്കുന്നത് കഴിക്കില്ല എന്നല്ലല്ലോ.. " 😁😁😁😁 " മ്മ്മ് 🤭🤭" വിശ്വക്കും കൊടുത്ത് അലികയും കഴിച്ചു..അടുക്കളയിൽ പോയി പത്രം എല്ലാം കഴുകി എല്ലാം ഒതുക്കി വച്ച് കിടക്കാൻ പോയി..

വിശ്വ അപ്പോഴും ടീവിൽ തന്നെ ആണ്.. " ദേവേട്ടാ.... ഞാൻ കിടക്കാൻ പോവാ... കിടക്കുന്നില്ലേ.... " " ഉണ്ട്... " " എന്നാ പോയി കിടക്ക്.. Good night... " അലിക അതും പറഞ്ഞ് റൂമിൽ കയറി വാതിൽ ചാരികൊണ്ട് ഫോണിൽ അലാറം സെറ്റ് ചെയ്ത് കിടന്നു......കിടന്നിട്ട് ഉറക്കം വരാത്തത് കൊണ്ട് എണീറ്റ് ഹാളിലേക്ക് ചെന്നു... ടീവി ഇപ്പോഴും ഓൺ ആണ് പക്ഷേ വിശ്വ അവിടെ കിടന്ന് ഉറങ്ങി പോയി 😄 " ദേവേട്ടാ.... ദേവേട്ടാ.... " അലിക തട്ടി വിളിച്ചു.. എന്നിട്ടും എണീക്കുന്നില്ല... വീണ്ടും വിളിച്ചു... വിശ്വയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞത് കണ്ട അലിക പയ്യെ അവിടെനിന്നും എണീറ്റു പോവാൻ ശ്രെമിച്ചു... പെട്ടന്ന് വിശ്വ കൈയിൽ പിടിച്ച് വലിച്ച് തന്റെ അടുത്തേക്ക് ഇരുത്തി.. " എന്താണാവോ ഉറങ്ങാൻ പോയ ആള് എണീറ്റ് വന്നത്..." " ഒന്നും ഇല്ല.... " " ഒന്നും ഇല്ലേ 😁😁" " ഞാൻ ദേവേട്ടൻ പോയോ എന്നറിയാൻ വന്നതാ... ഇവിടെ നോക്കിയപ്പോ കള്ളഉറക്കം നടിച്ചു കിടക്കുന്നു😬... " ആണോ 😄" " പോയി കിടന്നുറങ്ങാൻ നോക്ക്.. ഞാൻ പോവാ എനിക്ക് നാളെ ഓഫീസിൽ പോവാനുള്ളതാ... "

അലിക എണീറ്റ് റൂമിലേക്ക് ചെന്നതും ലൈറ്റും ടീവിയും ഓഫ്‌ ആക്കി വിശ്വയും അവിടേക്ക് ചെന്നു.. "അല്ല എങ്ങോട്ടാ....ഈ വരുന്നേ..." " കിടക്കാൻ.... " " അതേ ദേവേട്ടൻ പോയി ആ റൂമിൽ കിടക്ക്... ചെല്ല്.... " അലിക എണീറ്റ് വിശ്വയുടെ അടുത്തേക്ക് ചെന്നു. " ഞാൻ ഇവിടെ കിടക്കുന്നുള്ളു..... "😁 " അത് ശേരിയാവില്ല ദേവേട്ടൻ പോയേ... " " എന്തു ശേരിയാവില്ല എന്ന്... നീ ഇവിടെ വന്നു കിടന്നേ... " വിശ്വ അലികയേയും വലിച്ചുകൊണ്ട് ബെഡിൽ കിടന്നു... അലികയും പിന്നെ ഒന്നും പറഞ്ഞില്ല... വിശ്വ അലികയുടെ അരയിലൂടെ കൈ ഇട്ട് ചേർത്ത് കിടത്തി... " അലിക..... " " മ്മ്... " " can you give me a kiss?? "അലികയുടെ കാതോരം ചുണ്ടുകൾ ചേർത്തു.. അവൾ ഇല്ല എന്ന് തലയാട്ടി.. വിശ്വ അവളെ തനിക്ക് നേരെ തിരിച്ച് കിടത്തി...അലിക കണ്ണുകൾ ഇറുക്കി അടച്ചു.... വിശ്വ അവളുടെ കണ്ണുകളിൽ ഊതി... ഇമകൾ വെട്ടിച്ച് അവൾ മിഴികൾ പയ്യെ തുറന്നു... " please give me a kiss.... I expect nothing more... " അവൾ അവന്റെ വാക്കുകളിൽ പതറി പോയി... അവൾ തന്റെ അധരങ്ങൾ അതിന്റെ ഇണയോട് ചേർത്തു.... ഒരു നനുത്ത ചുംബനം നൽകികൊണ്ട് അവൾ പിന്മാറി... " അലികെ താൻ എനിക്ക് ഭാര്യ മാത്രം അല്ല ചിലപ്പോ അമ്മ ചിലപ്പോ സുഹൃത്ത് ചിലപ്പോ പ്രണയിനി....

അങ്ങനെ പലതും ആണ്..ഭാര്യ എന്ന ഒരു ലേബലിൽ മാത്രം നീ ഒതുങ്ങി നിൽക്കാത്തത് കൊണ്ടാണ് നീ ഇത്രയും എനിക്ക് പ്രിയപെട്ടവൾ ആയത്... " വിശ്വ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി... താടി രോമങ്ങൾ കഴുത്തിൽ ഇക്കിളി കൂട്ടാൻ തുടങ്ങി.... ചുണ്ടുകൾ തണുത്ത സ്പർശം നൽകി... ദന്തങ്ങൾ കഴുത്തിൽ ആഴ്ന്നപ്പോൾ അലികയുടെ കൈകൾ വിശ്വയുടെ ശരീരത്തിൽ മുറുകി... അവളിൽ നിന്നും മാറി അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ച് ചേർത്ത് പിടിച്ചു... " ലികെ.....❤️" " മ്മ്മ്മ്... " " ലോക്കറ്റിൽ നിന്നും താലി പുരത്തു എടുത്ത് ഇടണം... പിന്നെ സിന്ദൂരം തൊടണം..ഞാൻ ഇവിടെ ഉള്ള അത്രയും ദിവസം അങ്ങനെ കാണണം എന്നൊരു ആഗ്രഹം.... നീ കൂടുതൽ സുന്ദരി ആവുന്നതും അപ്പോഴാണ്.. കെട്ടോ.." അവൻ അവളെ ഒന്നുകൂടി ചേർത്ത് കിടത്തി.. " മ്മ്മ്.. " പതിയെ രണ്ടുപേരും ഉറക്കത്തിലേക്ക് വീണു..... ഇതേ സമയം അവരുടെ ഫ്ലാറ്റിനു താഴെ ഫോണിൽ " madam.. അവർ രണ്ടുപേരും ഇവിടെ ഉണ്ട്........ ഇത് വരെ പുറത്തേക്ക് പോയിട്ടില്ല " ............... " ഞാൻ ഒരു നിഴൽ പോലെ അവരുടെ പിറകെ ഉണ്ട്... " .................. " ഇല്ല മാഡം... മാഡം പറയാതെ ഒന്നും ചെയ്യില്ല... " .................. " ഒക്കെ madam... " *******

ആരവ് പതിയെ വിനയയുടെ റൂമിന്റെ ഡോർ തുറന്ന് വിനയയുടെ അടുത്ത് ഇരുന്നു.... എന്തുകൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞു.. പലപ്പോഴും തുറന്ന് പറയണം എന്ന് ആഗ്രഹിച്ചതാണ് പക്ഷേ ഒരു പേടി.... വിശ്വയോട് ചെയുന്ന തെറ്റാവുമോ എന്ന്... ചങ്ക് പറിച്ചെറിയുന്ന വേദനയോടെയാ ഞാൻ നിന്റെ മുമ്പിൽ അഭിനയിക്കുന്നത് എങ്കിലും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോഴാ....... നീ എന്നോട് വന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞ നിമിഷം നിന്നെ ചേർത്ത് പിടിക്കണം എന്ന് ഉണ്ടായിരുന്നു..... പക്ഷേ......ആരവ് മനസ്സിൽവിങ്ങലോടെ മന്ത്രിച്ചു... അവൻ അവളുടെ മുറിഞ്ഞ കാലിൽ ഒന്ന് തലോടി.... "ആരു..." പതിഞ്ഞ സ്വരത്തിൽ വിളിച്ച ജീവയുടെ കൈ ആരവിന്റ തോളിൽ പിടിച്ചു... ആരവ് അവനെ തിരിഞ്ഞു നോക്കി " വാടാ.... അവളെ ഉണർത്താണ്ട.... " ജീവ പറഞ്ഞതനുസരിച്ച് റൂമിൽ നിന്നു ആരവും കൂടെ ഇറങ്ങിയതും.. വിനയ കണ്ണുകൾ മെല്ലെ തുറന്നു.... അപ്പോഴും കണ്ണുനീർ തുള്ളി ബാക്കി ആയി.... " എന്തിനാടാ ഇങ്ങനെ........ നീ ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കല്ലേ...... " " ഒന്നും ഇല്ലടാ... ഞാൻ വേറെതേ ഇരുന്നു ഓരോന്നു ഓർത്തപ്പോ.... " ആരവ് വാക്കുകൾ കിട്ടാതെ പരതി... " നീ വിശ്വയോട് പറ... അവനും സന്തോഷം ആവൊള്ളൂ.....

ആ വരദയുടെ അനിയൻ വരുൺ വിനയയെ കേട്ടുന്നതിലും ഭേദം നീ നിന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടുന്നതാ...വരുൺ നല്ലവനാണെങ്കിലും അവന്റെ ചേച്ചി മതിയല്ലോ 😏😏 " " വേണ്ടടാ..... സമയം ഒരുപാട് വൈകി.... വിശ്വയോട് പറഞ്ഞാൽ അവൻ സമ്മതിക്കുമായിരിക്കും... പക്ഷേ ഇപ്പൊ തന്നെ അവനോട് വരദക്ക് അടങ്ങാത്ത പകയാ.... അതിന്റ കൂടെ ഇതും.... അവളും വരുണിനെ കല്യാണം കഴിക്കാൻ സമ്മതം ആണെന്ന് പറഞ്ഞതല്ലേ.... " " കണ്ണടച്ചു ഇരുട്ടക്കല്ലേ ആരവ് 😠.... അവൾ സമ്മതം പറയാൻ ഉണ്ടായ സാഹചര്യം നിനക്കറിയില്ലേ..... നീ ഇഷ്ടമല്ല എന്ന് പറഞ്ഞതിന്റെ വാശിക്കല്ലേ അവൾ നിന്റെ മുമ്പിൽ വച്ച് വരുണിന്റെ പ്രൊപോസൽ സ്വീകരിച്ചത്..... നീ അപ്പോഴെങ്കിലും എല്ലാം സമ്മതിക്കും എന്ന് കരുതിയിട്ടുണ്ടാകും പാവം... " " അത് വിട്.... വിശ്വ വിളിച്ചിരുന്നോ.... അവിടുത്തെ കാര്യങ്ങൾ എന്തായി.... " " അവൻ അവിടെ എത്തി.. പിന്നെ സിദ്ധാർഥിനോട്‌ കാര്യങ്ങൾ പറഞ്ഞു... അലിക വർക്ക്‌ ചെയുന്ന അത്രയും ദിവസം വിശ്വയും ആ കമ്പനിയിൽ ഉണ്ടാവും എന്നുള്ളത് ഉറപ്പാക്കി.... അലികയോട് അവൻ വേറെ ഒന്നും പറഞ്ഞിട്ടില്ല... അവളുടെ കൂടെ നിതിന്റെ ഫ്ലാറ്റിൽ ഉണ്ട്.... " " എന്നാലും അലികയെ ടാർഗറ്റ് ചെയ്തെങ്കിൽ അത് വരദ ആവാൻ ഉള്ള ചാൻസ് ഉണ്ട് പക്ഷേ... ഇത് വരദ അല്ല കൊടിത്തിരിക്കുന്നെ.... അവള് ഇതുപോലെ ആളെ ഇറക്കില്ല... ഇറക്കിയാലും അവള് മുൻപന്തിയിൽ നിക്കും... " ആരവ് ആലോചിച്ചു.. " അപ്പൊ ഇത് ആരായിരിക്കും....... "ജീവ  .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story