ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 3

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അലിക ഫോൺ എടുത്ത് നോക്കിയപ്പോൾ "Priya madam calling " എന്ന് കണ്ടു. " ജീവേട്ട ഒരു മിനിറ്റ്... " അവൾ ഫോൺ എടുത്ത് അറ്റൻഡ് ചെയ്‌തു. 📱 " ഹലോ പ്രിയമേഡം... " " ഹലോ ലിക നീ എവിടെയാ... ടൈം എത്ര ആയെന്നു അറിയോ നിനക്ക്... " " മാഡം ഞാൻ urgent ആയിട്ട് ഒരു സ്ഥലം വരെ വന്നേക്കാ" " മ്മ്മ്... എപ്പോ വരും... " " ഒരു 15 മിനിറ്റ് അപ്പോഴേക്കും എത്താം.. " " നീ ആ GOLDEN GROUP OF COMPANIES ന്റെ ഇന്റീരിയർ work plan ന്റെ ഫയൽസ് എവിടെയാ വച്ചേക്കുന്നെ.. " " മാഡം അത് എന്റെ സിസ്റ്റത്തിൽ കിടപ്പുണ്ട് " " ഒക്കെ ലിക ..." 📱 " ആരായിരുന്നു... "ജീവൻ " അത് എന്റെ മാഡം ആണ്... എന്നെ ഇത് വരെ കാണാത്തത് കൊണ്ട് വിളിച്ചത" " താൻ എന്ത്‌ ജോലിയാ ചെയ്യുന്നേ.. " ജീവൻ " ഞാൻ ഇന്റീരിയർ ഡിസൈനർ ആണ്... " " ആഹാ കൊള്ളാലോ... " " ചേട്ടാ..... എന്നെ വേഗം ഒന്ന് എന്നെ കൊണ്ടാക്കാമോ " " വാ കയറു.. " ജീവൻ ജീവൻ അവളെ അവളുടെ ഓഫീസിനു മുമ്പിൽ കൊണ്ട് ആക്കി.. "DREAMS കൊള്ളാല്ലോ തന്റെ കമ്പനി യുടെ പേര്.." ജീവൻ അവരുടെ കമ്പനി യുടെ പേര് വായിച്ചിട്ട് അവളോടായി പറഞ്ഞു.

"ശെരിക്കും കേരളത്തിൽ രണ്ടെണ്ണം ഉണ്ട് അത് രണ്ടും ബ്രാഞ്ച് ആണ് ഇവിടെയും പിന്നെ തിരുവനന്തപുരത്തും. ഇതിന്റെ ഹെഡ്ഓഫീസ് ബാംഗ്ലൂർ ആണ്.. അവിടെയും ഒരു ബ്രാഞ്ച് ഉണ്ട് "അലിക പറഞ്ഞു. " മ്മ്മ് അപ്പൊ വലിയ സെറ്റപ്പ് ആണ് അല്ലേ... " ജീവൻ " ചേട്ടന് എന്താ ജോലി... " അലിക " എനിക്ക് ബിസിനസ്‌ ആണ്.. ഇപ്പോൾ ഞാനും വിശ്വയും കൂടെ ഒരു ബിസ്സിനെസ്സ് ചെയ്യുന്നു. " " അയ്യോ സമയം പോയി ഞാൻ പോവട്ടെ... " " ശെരി പെങ്ങളെ.. എവിടെയായാലും വച്ച് കാണാം.. " ഓഫിസിലേക്ക് ചെന്നതും അവൾ കണ്ടത് മുഖം വീർപ്പിച്ചു നിക്കുന്ന അവളുടെ ഫ്രണ്ട്‌സ് കളെ ആണ്..അവൾ വേഗം കഴുത്തിൽ കിടന്ന താലി ഡ്രെസ്സിനു ഉള്ളിലേക്ക് മറച്ചു വച്ചിട്ട് അവരുടെ അടുത്തേക്ക് ചെന്നു. " എന്താണ് രണ്ടുപേരും മുഖം വീർപ്പിച്ചു ഇരിക്കുന്നെ... " അലിക സ്വാതികയോടും ജാസ്മിനോടും ആയി ചോദിച്ചു. " നീ പറഞ്ഞതല്ലേ നേരത്തെ വരാമെന്നു പിന്നെന്താ വൈകിയെ...

" സ്വാതിക " അത്... അത്പിന്നെ ഭയങ്കര block ആയിരുന്നു അതാ... " " വാ നമുക്ക് കുറച്ച് plan ഡിസൈൻ ചെയ്യാൻ ഉണ്ട് ... " ജാസ്മിൻ അലികയോട് പറഞ്ഞു. " ആരൊക്കെ ഉണ്ട്..... " സ്വാതിക " നമ്മള് മൂന്നു പേരും പിന്നെ priya മാഡവും.. പിന്നെ രവിസറും ഉണ്ട്." ജാസ്മിൻ " രവിസറോ... സാർ എപ്പോഴാ വന്നേ..😳. "അലിക അവരോടായി ചോദിച്ചു. " ഇന്ന് രാവിലെ..... " പ്രിയമാഡം അതും പറഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നു. " ഞാൻ പറഞ്ഞ കാര്യം എന്തായി മാഡം... " അലിക ആകാംഷയോടെ ചോദിച്ചു. " നീ ടെൻഷൻ അടിക്കേണ്ട മോളെ... രവിയേട്ടൻ നിന്റെ മെയിൽ അവിടേക്ക് forward ചെയ്‌തിട്ടുണ്ട്... 6 മാസത്തിനുള്ളിൽ അതിന്റെ result വരും" priya അലികയോടായി പറഞ്ഞു. രവിയുടെ ഭാര്യ ആണ് priya അവരാണ് കേരളത്തിലെ DREAMS ന്റെ ഓണർസ്. ബാംഗ്ലൂർ ഉള്ളത് എല്ലാം വേറെ കൂടെ ഉണ്ടായിരുന്ന പാർട്ണർക്ക് വിറ്റു.. എന്നാലും കമ്പനികൾ തമ്മിൽ നല്ല കണക്ഷൻ ആണ്. രവിക്കും പ്രിയക്കും മക്കൾ ഇല്ലാത്തത് കൊണ്ട് അവരുടെ ഓഫീസിൽ ഉള്ളവരെല്ലാം അവർക്ക് മക്കളെ പോലെ ആണ്. ഒരു കുടുംബം പോലെ ആണ് അവർ. .

" നീ എന്താ ഇങ്ങനെ ഇരിന്നുന്നെ... " അലികയുടെ കിളി പോയുള്ളു ഇരുത്തം കണ്ടിട്ട് അവിടേക്ക് വന്ന ജാസ്മിൻ ചോദിച്ചു ഇവളോട് ഒക്കെ പറഞ്ഞാലോ 🤔🤔 വേണ്ട അറിയതെ എങ്ങാനും ഇവളുടെ നാവിൽ നിന്നു വീണു പോയാൽ...അയ്യോ 🙄ഓർക്കാൻ വയ്യ അലിക സ്വയം ഒന്ന് ആലോചിച്ചിട്ട് ഒരു നെടുവീർപ് ഇട്ടു. " എന്താടി....." ജാസ്മിൻ again " ഒന്നും ഇല്ലെടി ഭയങ്കര പല്ലുവേദന... "അലിക കൈ തലയിൽ വച്ചുകൊണ്ട് പറഞ്ഞു " നിന്റെ പല്ല് തലയിലാണോടി ഇരിക്കുന്നെ " ജാസ്മിൻ " പല്ലുവേദന കൊണ്ട് തലയും വേദനിക്കുന്നുണ്ട്.. അതാ ഞാൻ പറഞ്ഞെ 😄" അലിക എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു. " എടി ഇനി നിനക്ക് വല്ല ക്യാൻസറും ആയിരിക്കോ.. " ജാസ്മിന്റെ സംശയം " എന്താ 😳😳😳😳" അലിക ഞെട്ടി അവളെ നോക്കി " അല്ല ഞാൻ ഉദ്ദേശിച്ചത് ഇപ്പോ ചെറിയ വേദന വല്ലതും ആണെങ്കിൽ തന്നെ ടെസ്റ്റ്‌ ചെയ്ത് കഴിഞ്ഞ അറിയുന്നത് കാൻസർ ആണെന്ന അതാ നിന്നോട് ചോദിച്ചെ.. " ജാസ്മിൻ എന്തോ കണ്ടുപിടിച്ച പോലെ പറഞ്ഞു. " ആർക്കാ കാൻസർ.🙄🤔.. " കാൻസർ എന്ന് മാത്രം കേട്ടുകൊണ്ട് അകത്തേക്ക് കയറി വന്ന സ്വാതിക ചോദിച്ചു..

" ഓഓഓ നിന്റെകൂടെ കുറവ് ഇണ്ടായിരുന്നുള്ളു... ഇപ്പോൾ അതും തികഞ്ഞു... ഇവളെ ഒന്ന് വിളിച്ചുകൊണ്ടു പോകുമോ സ്വാതി.. " കുറച്ച് മനസമാധാനത്തിനു വേണ്ടി അവൾ യാജന പോലെ സ്വാതിയോട് പറഞ്ഞു. അപ്പൊത്തന്നെ സ്വാതി(സ്വാതിക )ജാസ്മിനെ വിളിച്ചുകൊണ്ടു അവിടുന്ന് പോയി.. ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേര് റിസൈൻ ചെയ്‌തു പോയി. ഓഫീസിൽ മൂന്നു സീറ്റ്‌ ഇപ്പോഴും ഒഴിഞ്ഞാണ് കിടക്കുന്നത്. ജോലി ഒക്കെ കഴിഞ്ഞ് വൈകിട്ട് ഇറങ്ങാൻ നിന്നപ്പോൾ ആണ് തന്റെ സ്കൂട്ടി കൊണ്ടുവന്നിട്ടില്ല എന്ന് അലിക ഓർത്തത്.. പിന്നെ ജാസൂന്റെ കൂടെ കയറി അവൾ അലികയെ വീട്ടിൽ കൊണ്ടാക്കി വീട്ടിൽ എത്തിയ വഴി അവൾ പോയി കുളിച്ച് ഒരു t ഷർട്ടും പാവാടയും ഇട്ട് തല തോർത്തി കൊണ്ട് കണ്ണാടിയുടെ മുമ്പിൽ നിന്നു. അപ്പോഴാണ് അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലി കണ്ടത് അത് ഇനി എവിടെ ഒളുപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു അവൾ കർത്താവെ ഇനി ഇതെവിടെ ഒളുപ്പിക്കും ഷെൽഫിൽ വച്ചാൽ അലീന കണ്ടുപിടിക്കും.. കാട്ടിലിനടിയിൽ വച്ചാൽ 🤔🤔 അയ്യോ 😳😳

വേണ്ട അമ്മ മുറി അടിക്കാൻ വരുമ്പോ ഒക്കെ പൊക്കിനോക്കുന്നതല്ലേ... ഇനി എന്ത്‌ ചെയ്യും ......അവൾ ചിന്തിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് അവൾക്ക് ഒരു idea തോന്നിയത് അവളുടെ കഴുത്തിൽ കിടക്കുന്ന മാലയിലെ ലോക്കറ്റ് തുറക്കാൻ കഴിയുന്നതായിരുന്നു അവൾ വേഗം ലോക്കറ്റ് തുറന്ന് അതിനുള്ളിൽ മഞ്ഞ ചരടിൽ നിന്നും താലി മാറ്റിയ ശേഷം ആ താലി എടുത്ത് ലോക്കറ്റിനുള്ളിൽ കൊളുത്തിയിട്ട് ലോക്കറ്റ് അടച്ചു.പിന്നെ ഒന്നുംനോക്കാതെ നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു. " അമ്മ....... ചായ താ... " അലിക അമ്മയെ ഒന്ന് നീട്ടി വിളിച്ചു. " ഡീ ആ പാത്രത്തിൽ ഇരിക്കുന്നു...ചൂട് ആക്കി കുടിക്ക് . " അമ്മ തുണി അളക്കുന്നതിനിടയിൽ വിളിച്ച് പറഞ്ഞു. അലിക പിന്നെ ചൂടാക്കാൻ ഉള്ള മടി കൊണ്ട് ആ തണുത്ത ചായ ഗ്ലാസിൽ പകർത്തി ടീവി യുടെ മുമ്പിൽ വന്നിരുന്നു. അങ്ങനെ ടീവിയും കണ്ടുകൊണ്ടരിക്കുമ്പോൾ ആണ് അലീന കയറി വന്നത്.. ഹലോ ചേച്ചിമോൾ എന്താ ഇന്ന് നേരത്തെ... " അലീന അലികയുടെ തലയിൽ തട്ടിക്കൊണ്ടു ചോദിച്ചു. " മോള് ശെരിക്കും ഒന്ന് സമയം നോക്കിയേ... ഞാനല്ല നീ യാ വൈകിവന്നെ 😬😬😬

എവിടെ വായ നോക്കി നിക്കായിരുന്നീടി... " അലിക അവിടെ ഇരുന്ന് അലറി ഒന്നാമത് ഇന്നത്തെ കാര്യം ഓർത്ത് അവൾക്ക് നല്ല ദേഷ്യം ഉണ്ട് അതിന്റെ കൂടെ ഇതും കൂടി ആയപ്പോൾ പൂർത്തിയായി 😂😂 " ഒന്ന് പയ്യെ തൊള്ള തുറക്ക്.. നമ്മുടെ വീടിന്റെ രണ്ട് വളവ് കഴുമ്പോൾ ഒരു കെട്ടിടം പണിയുന്നില്ലേ.... " അലീന " ഉവ്വ ഞങ്ങൾക്ക് ആണ് ഇന്റീരിയർ work കിട്ടിയേക്കുന്നെ... Golden star company യുടെ എംഡി ക്ക് വേണ്ടി ഉള്ളതാ ആ veed..പണി പകുതി ആയാൽ ഞങ്ങളുടെ work സ്റ്റാർട്ട്‌ ചെയ്യാം... എനിക്കായിരിക്കും മിക്കവാറും ഡ്യൂട്ടി കാരണം ഞാൻ അടുത്ത് ആയത് കൊണ്ട്.... അല്ല നീ എന്താ അതൊക്കെ പറഞ്ഞുവന്നെ... " അലിക അലീന യോട് ചോദിച്ചു. " അതേ ഞാൻ വന്നപ്പോ അവിടെ രണ്ടുമൂന്നു ചേട്ടൻ മാർ നിൽക്കുന്നത് കണ്ടു.. എന്റെ ചേച്ചി... ഇജ്യാതി ഗ്ലാമർ ഉള്ളവരെ ഒന്നും ഇത് വരെ കണ്ടിട്ടില്ല... എന്താ ലുക്ക്‌.. ഒരാള് നിവിൻ പൊളിയെ പോലെ ഉണ്ട് മറ്റുള്ളവരെ പറയണ്ട ഒന്നിനൊന്നു മെച്ചം " അലീന വാ തോരാതെ പറയുകയാണ് " ഡീ 😠😠😠...

മൊട്ടേന്നു വിരിഞ്ഞിട്ടില്ലലോ അപ്പോഴേക്കും വായ നോക്കാൻ നടക്കുന്നു.. " അലിക ദേഷ്യത്തോടെ പറഞ്ഞു " എന്റെ ചേച്ചി ഇതൊക്കെ അല്ലേ നമുക്ക് ഒരു നേരം പോക്ക്...നീ ഒക്കെ കോളേജ് അടിച്ചുപൊളിച്ചില്ലേ.. ഞാനോ girl's only ഇൽ ആണ്..എന്റെ വിഷമം ആരും കാണുന്നില്ല "അലീന സങ്കട ഭാവത്തിൽ പറഞ്ഞു. " അപ്പനോട് പറയട്ടെ... അപ്പ നിന്റെ വിഷമം ഒക്കെ തീർത്തു തരും.. " അലിക " വേണ്ട... വേണ്ടാത്തൊണ്ട.... എന്റെ വിഷമം ആരെയും അറിയിക്കുന്നത് ഇഷ്ടമല്ല.. നീ ചോദിച്ചപ്പോ പറഞ്ഞന്നേ ഒള്ളു... മാച്ചു കളഞ്ഞേരെ... " അലീന അവളുടെ കൈയിൽ പൊടി തട്ടി കളയും പോലെ കാണിച്ചുകൊണ്ട് പറഞ്ഞു " ഡീ നീ ഇത് വരെ ക്ലാസ്സ്‌ വിട്ട് വന്നിട്ട് dress മാറിയില്ലെടി.... " അമ്മ with ടെറർ മോഡ് " അയ്യോ അമ്മ... " എന്നും പറഞ്ഞ് അലീന റൂമിലേക്ക് ഓടി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story