ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 31

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

ആരവും വിശ്വയും ഡോറിന്റ അടുത്ത് എത്തി കാളിങ് ബെൽ അടിച്ചു.. അലിക വാതിൽ തുറന്നവഴി " സർപ്രൈസ്... " ആരവ് അവൾക്ക് മുന്നിലേക്ക് ചാടി വീണു... " ഞാൻ അറിഞ്ഞായിരുന്നു... വന്നത്... " " എങ്ങനെ 🤔" " ബാഗ് ഹാളിൽ വച്ചിട്ടല്ലേ പോയത്... " " ഐ സീ.... ഞാൻ അതങ്ങു മറന്നു.... " അലികആരവ് പറഞ്ഞത് കേട്ടു ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി... അലിക പോയ വഴിയേ ഒന്ന് നോക്കി നെടുവീർപ്പ് ഇട്ടുകൊണ്ട് വിശ്വ ആരവിനെയും കൂട്ടി റൂമിലേക്ക് പോയി... അവര് കുളി കഴിഞ്ഞ് ഫ്രഷ് ആയി വന്നപ്പോഴും അലിക അടുക്കളയിൽ തന്നെ ആയിരുന്നു..... " അലിക ഒന്നും ഉണ്ടാക്കണ്ട ഞാൻ ഫുഡ്‌ ഓർഡർ ചെയ്‌തിട്ടുണ്ട്... കൂടാതെ ഒരു ഗസ്റ്റ്‌ കൂടി ഉണ്ട്..., " വിശ്വ സോഫയിൽ ഇരുന്നുകൊണ്ട് വിളിച്ചു പറഞ്ഞു... അലിക ആണെങ്കിൽ ഒന്നും മിണ്ടിയില്ല....... " ആരൊക്കെയോ ചമ്മി.ഏറ്റില്ല.....😂😂😂" അടുത്തിരുന്ന ആരവ് ആരോടെന്നില്ലാതെ പറഞ്ഞു.. വിശ്വ അവനെ ഒന്ന് നോക്കിയിട്ട് 😠 ടീവി വച്ചു.. " എന്റെ പൊന്നളിയ... ഇങ്ങനെ ഒന്നും പറഞ്ഞാൽ ശരിയാവില്ല പെങ്ങളെ ഞാൻ ഇപ്പൊ ഒക്കെ ആക്കാം... "

ആരവ് അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് വിട്ടു. " ചെല്ല് ചെന്നു കേറിക്കൊടുക്ക്..😁... കിട്ടേണ്ടത് കിട്ടുമ്പോ... താനേ ഇങ്ങോട്ട് പോന്നോളും.... " ആരവ് പോയ വഴിയേ വിശ്വ ഒന്ന് നോക്കി... അലിക അടുക്കളയിൽ സൂപ്പ് ഉണ്ടാക്കുന്ന തിരക്കിലാണ്. " അലികെ എന്താ ഉണ്ടാക്കുന്നെ.... " ആരവ് അലികയുടെ അടുത്തായി സ്ലാബിൽ കയറി ഇരുന്നു.. " കണ്ടിട്ട് മനസിലായില്ലേ..... " " എന്താണ്....... ഇന്ന് നല്ല കലിപ്പിൽ ആണല്ലോ." " കൂട്ടുകാരൻ എല്ലാം വിശദീകരിച്ചിട്ടുണ്ടാവുമല്ലോ പിന്നെ എന്തിനാ ചോദിക്കുന്നെ... " " അയ്യേ നിങ്ങളിങ്ങനെ കുഞ്ഞിപ്പിള്ളേരെ പോലെ....😁😁😁" " ആരവ് bro ഇവിടുന്നു എണീറ്റ് പോകുന്നോ... അതോ... " " ഞാൻ നിന്നെ ഒന്ന് ചിൽ ആക്കാൻ പറഞ്ഞതല്ലേ.😁😁😁... " " ഇപ്പൊ തന്നെ ചില്ലൊക്കെ പൊട്ടികിടക്കാ അത് കൊണ്ട് മുറിയണ്ടങ്കിൽ മാറി പൊക്കൊ... " ആരവ് അതിന് മറുപടി പറയും മുൻപ് കാളിങ് ബെൽ അടിച്ചു... ആരവ് എണീറ്റ് ഹാളിൽ ചെന്നപ്പോഴേക്കും വിശ്വ വാതിൽ തുറന്നു. " ആഹാ നിനക്ക് ഇതും ഉണ്ടോ..." വാതിൽ തുറന്ന വഴി കൈയിൽ ഫുഡ്‌ പാർസൽ ഇരിക്കുന്നത് കണ്ട് നിതിനോട് വിശ്വ ചോദിച്ചു 😁😁

" ദേ... എന്നൊക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.... ഒരുത്തൻ എന്നോട് ഈ ഫ്ലാറ്റിന്റെ അഡ്രെസ്സ് ചോദിച്ചു... ഞാൻ അങ്ങോട്ടേക്കാണ് എന്ന് പറഞ്ഞപ്പോ എന്റെ കൈയിൽ ഇത് വച്ചു തന്നുകൊണ്ട്... ഒന്ന് കൊടുത്തേക്കണേ എന്ന് പറഞ്ഞ് അവൻ എന്നെ നോക്കി ചിരിച്ചിട്ട് പോയി... " നിതിൻ കൊണ്ടുവന്ന പാർസൽ സോഫയിൽ വച്ചിട്ട് അവിടെ ഇരുന്നു.... " എന്നാലും ബിസ്സിനെസ്സ് പുരോഗമിച്ചില്ലെങ്കിൽ നിന്നിൽ ഞാൻ ഈ ഒരു ഭാവി കാണുന്നുണ്ട്..😁😁ഒരു തൊപ്പി കൂടി ആവമായിരുന്നു.... " ആരവ് നിതിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.... " ദേ... ഊതല്ലേ.... അമ്മാവന്റെ മോൻ ആണെന്നെന്നും ഞാൻ നോക്കില്ല 😬😬😬" " ഡാ നീ പിന്നെ ബെല്ലയുടെ കാര്യം അന്നെഷിച്ചോ... " ആരവ് നിതിനോട് ചോദിച്ചു. " പിന്നല്ലാതെ.... അന്നെഷിക്കാതിരിക്കോ.... എന്റെ പൊന്ന് വിശ്വേട്ടാ... ... ഒരു കയ്യുടെ കോഴ തെറ്റി ചെറിയ പൊട്ടലുണ്ട്... നെറ്റിയിൽ നാലു സ്റ്റിച്ച്... കവിളൊക്കെ ബലൂൺ പോലെ വീർതിരിക്കുന്നു... വായക്കകത്തും സ്റ്റിച് ഉണ്ടെന്ന കേട്ടത്... ആംബുലൻസിൽ ഉണ്ടായിരുന്ന എന്റെ ഒരു friend അവളുടെ കൂടെ തന്നെ നിന്നിരുന്നു അവൻ പറഞ്ഞതാ... "

" ഞങ്ങളെ കൊണ്ട് ഇത്രയൊക്കെ പറ്റു... " ആരവ് വിശ്വയെ നോക്കി പറഞ്ഞു.. " അല്ല വിശ്വേട്ടാ.... ചേട്ടന്റെ വൈഫിനെ കണ്ടില്ലല്ലോ.... ഇവിടെ ഇല്ലേ... " " ഉവ്വാലോ 😁 ഞാൻ വിളിക്കാം... അലികെ.... ഇങ്ങോട്ട് വന്നേ.... " വിശ്വ " വരുമ്പോ മൂന്ന് പേർക്ക് സൂപ്പും എടുത്തോ 😁😁😁😜😜" ആരവ് കുറച്ച് കഴിഞ്ഞതും അലിക മൂന്ന് പേർക്കുമുള്ള സൂപ്പും ആയി അലിക ഹാളിലേക്ക് വന്നു.. ഹാളിലേക്ക് വന്ന അലികക്ക്‌ അവിടെ ഇരിക്കുന്ന ആളെ കണ്ടിട്ട് നല്ല പരിചയം ഉള്ളപോലെ തോന്നി. തിരിച്ച് നിതിനും🧐🧐🧐 അലിക സൂപ്പ് എല്ലാവർക്കും കൊടുത്തു.. " അലികെ തനിക്ക് ആളെ മനസ്സിലായോ... " ആരവ് " എനിക്ക് നല്ല കണ്ടുപരിചയം..... എവിടെ ആണെന്ന് ഓർമയില്ല..... " അലിക നിതിനെ നോക്കി പറഞ്ഞു... കുറച്ച് നേരം നിതിൻ അലികയെ നോക്കി പെട്ടന്നാണ് നിതിന്റെ വായിൽ നിന്ന് ആ പേര് വീണത്.. " ലികെ... " അത് കേട്ടവഴി അലികയും അറിയാതെ പറഞ്ഞു.. " നിതു..... " വിശ്വയും ആരവും രണ്ടുപേരെയും മാറി മാറി നോക്കികൊണ്ടിരിക്കാണ്.. 🧐🧐 " നിങ്ങൾ അറിയോ..... " ആരവ് രണ്ടുപേരെയും നോക്കി ചോദിച്ചു..

" അത് പണ്ട് എന്നെ തേച്ചിട്ട് പോയ ആ നിതു ആണ് ഈ നിതു...😂" അലിക ചിരിച്ച് കൊണ്ട് പറഞ്ഞു... " ഡീ .....നീ അല്ലേടി എന്നെ തേച്ചിട്ട് പോയത്... " അലിക പറയുന്നത് കേട്ട് നിതിൻ ചാടി എണീറ്റു.. " അല്ലാനിങ്ങൾ എന്താ പറയണേ... നിങ്ങൾ എവിടെ വച്ച പരിചയം... " ആരവ് നിതിനെ പിടിച്ചിരുത്തി ചോദിച്ചു.. " ഏട്ടാ ഞാൻ ഒരു പെങ്കൊച്ചിനെ പ്രേമിച്ചെന്നും അവൾ എന്നെ തേച്ചിട്ട് പോയെന്നും പറഞ്ഞില്ലേ... അവളാണ് ഇവൾ.... ഞാൻ അമ്മാമയുടെ വീട്ടിൽ നിന്നല്ലേ ഹൈ സ്കൂൾ വരെ പഠിച്ചത് അപ്പൊ ഉള്ളതായിരുന്നു... " " ലികെ..... നീ 😳😳😳... ശെരിക്കും.." ആരവ് " അല്ല ആരവ് bro ഇവനാണ് വേറെ പെണ്ണിനെ ഇഷ്ടമാണ് എന്ന് പറഞ്ഞുഎന്നെ തേച്ചത്...... ഞാൻ അന്ന് പറഞ്ഞതല്ലേ സ്റ്റോറി ഒക്കെ.... " ആരവിനെ നോക്കി അലിക പറഞ്ഞു.. ദൈവമേ.... ഓരോ പ്രശ്നം ലൈഫിൽ നിന്ന് ഓടിച്ചു വിട്ട് ഒന്ന് സെറ്റ് ആക്കാൻ നോക്കുമ്പോൾ വേറെ ഓരോന്ന് പാർസലും കൊണ്ടാണല്ലോ കേറി വരുന്നത് 😒(വിശ്വ ആത്മ.. ) ആരാവാണെങ്കിൽ അവിടെ ആര് ആരെ ചതിച്ചു എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുന്നു....... ഇതെല്ലാം കേട്ട് കിളി പോയി വിശ്വയും...

അവസാനം ആരവ് രണ്ടുപേരുടെയും വാദം കേട്ട് തീരുമാനം എടുത്തു. " അപ്പൊ സത്യത്തിൽ നിങ്ങൾ രണ്ടുപേരുമല്ല കാരണക്കാർ നിങ്ങളുടെ friends ആണ് ഇതൊക്കെ പൊളിച്ചത്.... ഇപ്പൊ ഒക്കെ ആയില്ലേ... " ആരവ് രണ്ടു പേരോടുമായി പറഞ്ഞു... പിന്നെ അവിടെ പഴയ വിശേഷം പറയൽ ആയിരുന്നു.. കൂടെ ഇപ്പോഴത്തെ നിതിന്റെ ഗേൾഫ്രണ്ട് അമേരിക്കകാരി റിച്ചയെ കുറിച്ചും. അങ്ങനെ അവർ കോംപ്രമൈസ് ആയി... ഫുഡ്‌ ഒക്കെ കഴിച്ച് അവർ പരസ്പരം യാത്ര ഒക്കെ പറഞ്ഞ് പിരിഞ്ഞു... അലിക വിശ്വയെ മാത്രം മൈൻഡ് ചെയ്‌തില്ല..... രാത്രി അടുക്കളയിലെ പണി ഒക്കെ ഒതുക്കി കിടക്കാൻ മുറിയിലേക്ക് പോയ അലികയുടെ പുറകെ വിശ്വയും കൂടി റൂമിൽ എത്തിയതും അലിക വിശ്വയെ കേറ്റാതെ room വേഗം അടച്ചു. തിരിച്ച് വീണ്ടും വിശ്വയെ നോക്കി ആരവ് ഒന്ന് ചിരിച്ചു... " സൂര്യ കിരീടം വീണുടഞ്ഞു... രാവിൻ.... " പാടി മുഴുവപ്പിക്കുന്നതിനു മുന്പേ ആരവിനെ വിശ്വ ചവിട്ടി താഴെ ഇട്ടിരുന്നു... " മഹാപാപി.... അവൾ മിണ്ടാത്തതിന് നീ എന്തിനാടാ... എന്നെ ബലിയാടക്കുന്നത്... "

" നീ ഇനി അസ്ഥാനത്തു വർത്തമാനം പറഞ്ഞാൽ ഇനിയും കിട്ടും... മനുഷ്യൻ ഇവിടെ എങ്ങനെ എങ്കിലും ശെരി ആക്കാൻ നോക്കുമ്പോഴാ... " " അതാണോ.... ഞാൻ ഒന്ന് സംസാരിക്കട്ടെ 😁😁" " എന്റെ പൊന്ന് ആരവേ... നീ സഹായിച്ചില്ലേലും ഉപദ്രവിക്കല്ലേ..... " വിശ്വ കൈ കൂപ്പി ആരവിനോട് പറഞ്ഞു...... " വേണ്ടങ്കിൽ ... വേണ്ട..... ഞാൻ കിടക്കാൻ പോവാ... വരുന്നെങ്കിൽ വാ... " ആരവ് അതും പറഞ്ഞുകൊണ്ട് പോയി... വിശ്വ കുറെ നേരം സോഫയിൽ കിടന്നു.. കുറച്ച് കഴിഞ്ഞ് എണീറ്റ് അലിക കിടക്കുന്ന റൂമിന്റെ അടുത്ത് ചെന്നു ഹാൻഡിലിൽ പിടിച്ച് തിരിച്ചു... ഡോർ കുറ്റിയിട്ടിട്ടില്ല എന്ന് വിശ്വക്ക് മനസിലായി ഡോർ തുറന്നു വിശ്വ റൂമിലേക്ക് കയറി.... ടേബിളിൽ ലാമ്പിന്റെ വെട്ടത്തിൽ അലിക കിടക്കുന്നത് വിശ്വക്ക് കാണാം... ബെഡിൽ പില്ലോയും പിടിച്ച് കമിഴ്ന്നാണ് കിടക്കുന്നത്..വിശ്വ അലികയുടെ അടുത്തായി ഇരുന്നു... മുഖം മറച്ച് കിടന്ന കുറച്ച് മുടിഇഴകൾ എല്ലാം ചെവിക്കു പിന്നിലേക്ക് വച്ചു. അവൻ അവളുടെ അടുത്തായി കിടന്ന് കൊണ്ട് അവളെ ചുറ്റി പിടിച്ചു..

" നീ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് അറിയാം... സോറി ഡീ..... " വിശ്വ അവളുടെ കാതോരം ചുണ്ടുകൾ അടുപ്പിച്ച് പറഞ്ഞു.. അവിടെ അവന്റെ ചുണ്ടുകൾ ചേർത്തു.... അലിക തന്റെ കൈകൾ പില്ലോയിൽ അമർത്തി പിടിച്ചു...... " എനിക്കറിയാം നീ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്.... ബെല്ലയുടെ ആ വാക്കുകൾ കൊണ്ട് അവസാനിക്കുന്നതാണോ നമ്മൾ തമ്മിൽ ഉള്ള ബന്ധം... ഞാൻ വിചാരിക്കാത്ത കാര്യങ്ങൾ നീ പറഞ്ഞതു കേട്ടപ്പോൾ എന്തോ നിയന്ത്രിക്കാൻ എനിക്ക് പറ്റിയില്ല....... " വിശ്വ അവളെ ഒന്നുകൂടി മുറുക്കി പുണർന്നു.... അലിക പയ്യെ വിശ്വക്ക് നേരെ തിരിഞ്ഞു കിടന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് തന്റെ ചുണ്ടിനൽ അത് ഒപ്പി എടുത്തു... " ദേവേട്ടാ.... സോറി.... ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.... പെട്ടന്ന് ബെല്ല പറഞ്ഞത് കേട്ടപ്പോൾ 😭😭" " അതൊന്നും സാരമില്ലടോ.... നമ്മുടെ ഓരോരോ പിണക്കങ്ങൾ ഇണക്കങ്ങൾ ആവുമ്പോ അത്ര ഏറെ നമ്മുടെ ബന്ധവും അടുക്കപ്പെടും...... താൻ അതൊന്നും ആലോചിക്കേണ്ട..... പോട്ടെ.. ഇപ്പോഴും വേദന ഉണ്ടോ " കവിളത്തു കൈ വച്ചുകൊണ്ട് വിശ്വ ചോദിച്ചു.. " ഇല്ല.... എന്നാലും ബെല്ല ആണ് പറഞ്ഞതെന്ന് എങ്ങനെയാ അറിഞ്ഞേ.... "🤔🤔🤔 "

അതൊക്കെ അറിഞ്ഞു.... മോള് തൽകാലം അതൊന്നും ആലോചിച്ചു ഈ കൊച്ചു തല പുകക്കേണ്ട... " വിശ്വ അലികയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... മിഴികൾ തമ്മിൽ കൊരുത്തു.. കുറെ നേരം പരസ്പരം മിണ്ടാതെ കണ്ണോട് കണ്ണ് നോക്കി കിടന്നു...... ചിലപ്പോൾ പ്രണയം അങ്ങനെ ആണ് വാക്കുകൾ കൊണ്ട് പൂർത്തി ആക്കാൻ പറ്റാത്തത് കണ്ണുകൾ തമ്മിൽ കൈ മാറും.... ഒരു തടസവും ഇല്ലാതെ.......❤️ .🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞെ പോയീ... നമ്മൾ മെല്ലെ...... മഴയറിഞ്ഞിലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ...... തമ്മിൽ.... മെല്ലെ.... അണിയമായ് നീ അമരമായ് ഞാൻ ഉടൽ തുളുമ്പി തൂവി.. തമ്മിൽ....... മെല്ലേ...... തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ്‌ തമ്മിൽ.... മെല്ലെ... മായ.... നദി...... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 അലിക മുഖം ഉയർത്തി വിശ്വയുടെ കണ്ണുകളിലും നെറ്റിയിലും കവിളിലും തന്റെ ചുണ്ടുകൾ കൊണ്ട് ചുംബിച്ചു... കൈ എടുത്ത് പയ്യെ അവന്റെ കവിളിൽ തലോടി.. പയ്യെ ആ ചുണ്ടുകളുടെ സഞ്ചാരo ചുണ്ടുകളിലേക്ക് നീങ്ങി.... പതിയെ അവൾ അവന്റെ ചുണ്ടുകൾ നുണഞ്ഞു..... ആ ചുംബനത്തിൽ അവനും ലയിച്ചു... പരസ്പരം വിട്ടു വിട്ടുമാറാൻ ആഗ്രഹിക്കാത്ത രീതിയിൽ ആ ചുംബനം മാറി....

അവൻ കൈക്കൊണ്ട് അവളെ ഒന്നുകൂടെ അടുത്തേയ്ക്ക് ചേർത്ത് കിടത്തി..... അവരുടെ കാൽ വിരലുകൾ തമ്മിൽ കോർത്തു... വിശ്വയുടെ കൈകൾ അവളുടെ ടോപ്പിനുള്ളിലൂടെ നഗ്നമായ വയറിൽ സ്പർശിച്ചു.... അവൾ അവന്റെ ഷോൾഡറിൽ അവളുടെ കൈ മുറുക്കി പിടിച്ചു... നഗ്നനായ വയറിലൂടെ അവന്റെ കൈ ചലിക്കാൻ തുടങ്ങി..... ചുണ്ടുകൾ തമ്മിൽ അടർന്നുമാറി... അവന്റെ ചുണ്ടുകളും പല്ലുകളും അവളുടെ കഴുത്തിലൂടെ ഒഴുകി നടന്നു... ഇടക്ക് ഇടക്ക് അവന്റെ ദന്തങ്ങൾ നൽകുന്ന നോവുകൾക്ക് പ്രതിഫലനം എന്നോണം അവന്റെ മുടി ഇഴകൾ അവൾ കോരുത്ത് വലിച്ചു.... അവന്റെ കൈവിരലുകൾ പൊക്കിൾചുഴി ക്കു ചുറ്റും വട്ടം വരച്ചപ്പോൾ ഒന്ന് പിടഞ്ഞു........ അവന്റെ കൈ വിരലുകൾ അവളുടെ പാന്റിന്റെ ത്രെഡിൽ പിടിച്ചതും അവൾ അവനെ തടഞ്ഞു.... അവൻ എന്ധെന്ന രീതിയിൽ പുരികം ഉയർത്തി..... എന്തോ ഓർത്തപോലെ അവൾ പെട്ടന്ന് അവന്റെ അടുത്ത് നിന്ന് ചാടി എണീറ്റു.. " ലികെ.... എന്താ.... " അവൻ അവൾക്കരികിൽ എഴുനേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു.... " അത്....ഞാൻ പെട്ടന്ന്.... അപ്പനെയും അമ്മയെയും ഓർത്തു......... " അവൾ വല്ലാതെ വിയർത്തു... " ഈ സമയത്ത് അവരെ ആരാ ഓർക്കാ 😊" അവൻ അവളെ നോക്കി ചിരിച്ചു... " അത്...അത്... പിന്നെ.... " അവൾ വിക്കി വിക്കി പറഞ്ഞു..

" സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ്..... You know that... " അവൻ അവളുടെ കാതോരം പറഞ്ഞു... " i know that but i trust you.....that you will never break your limits " "I will never loss your faith...😊😊believe me..." അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... " എല്ലാവരുടെയും അനുഗ്രഹത്തോടെ നമ്മൾ ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതാണ് നല്ലത് അല്ലേ..... അന്ന് ഞാൻ പൂർണമായും നിങ്ങൾക്ക് വിധേയ ആവും.... അതല്ലേ നല്ലത്..... അപ്പയുടെയും അമ്മയുടെയും അനുഗ്രഹം എനിക്ക് വേണം.. ഭാര്യ എന്നാ വേഷം പൂർണയി എനിക്ക് കിട്ടണമെങ്കിൽ..... " അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു...... " നീ പറഞ്ഞത് ശെരി ആണ്...... ചില സമയങ്ങളിൽ നിന്റെ മുമ്പിൽ നിന്റെ ഈ മനസിന്‌ മുമ്പിൽ ഞാൻ ചെറുതായി പോവുന്ന പോലെ.... "അവൾ അവന്റെ വായ് കൈക്കൊണ്ട് പൊത്തിപിടിച്ചു... " ഇങ്ങനൊന്നും പറയല്ലേ.... നമ്മൾ ഒരിക്കലും തെറ്റ് ചെയ്‌തു എന്നൊരു തോന്നൽ നമുക്ക് ഉണ്ടാവരുത് അതാണ്... ഞാൻ പറഞ്ഞത്...." അവളെയും നെഞ്ചോട് ചേർത്ത് അവൻ ഉറക്കത്തിലേക്ക് വീണു...

ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി......വിശ്വയുമായി മനസുകൊണ്ട് കുറെ അടുത്തു.. ബാംഗ്ലൂരിലെ അലികയുടെ ഒരുമാസം പെട്ടന്ന് തീരുന്നു......അങ്ങനെ ഓഫീസിലെ സ്റ്റാഫുകളോട് യാത്ര പറഞ്ഞു. നിഖിലും മഹിമയും ആയി അലിക ഒരു സഹൃദo ഉണ്ടാക്കി... സിദ്ധാർഥ് സർനോട് നന്ദിയും പറഞ്ഞ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും വാങ്ങി യാത്ര പറഞ്ഞ് അലിക തിരിച്ച് ഇറങ്ങി... വിശ്വ പിന്നീട് വരുന്നുള്ളു എന്നറിഞ്ഞത് കൊണ്ട് അലിക വിശ്വയോടും യാത്ര പറഞ്ഞു വിശ്വ ആണ് എയർപോർട്ടിൽ കൊണ്ടാക്കിയത്......അങ്ങനെ അലിക നാട്ടിൽ എത്തി... അലീനയും ഫിലിപ്പും ആണ് അലികയെ പിക്ക് ചെയ്യാൻ വന്നത്... കണ്ടവഴി രണ്ടുപേരെയും കെട്ടിപിടിച്ചു.... വീട്ടിൽ എത്തിയ വഴി ആനി വന്ന് കെട്ടിപിടിച്ചു.. ഒരു മാസം കാണാതെ നിന്നതിന്റെ എല്ല വിഷമവും പറഞ്ഞു തീർത്തു.. ഒന്ന് ഫ്രഷ് ആയ ശേഷം ബാംഗ്ലൂരിൽ നിന്നും വാങ്ങിയ സാധങ്ങൾ എല്ലാംഅവർക്ക് കൊടുത്തു... എത്തിയ വഴി ആരവും ജീവയും വിളിച്ചു... അവരെല്ലാവരും വനജയെയും വിനയയെയും കൊണ്ടാക്കാൻ ബാംഗ്ലൂർ പോവാണെന്ന് വിളിച്ചു പറഞ്ഞു.. വിശ്വയെ വിളിച്ച് സംസാരിച്ചിട്ട് ഫോൺ വച്ചു. പിന്നെ ഫുഡും കഴിച്ച് നേരെ കേറി കിടന്നു... ഉറക്കത്തിൽ നിന്നും ഇടക്ക് വെള്ളം കുടിക്കാനായി എണീറ്റ് ഹാളിലേക്ക് ചെന്നപ്പോൾ ആണ്.. അലീനയുടെ മുറിയിൽ അരണ്ട വെളിച്ചം കണ്ടത്... അലിക അലീനയുടെ മുറിയുടെ വാതിലിൽ തട്ടി... കുറച്ച് കഴിഞ്ഞ് അലീന വാതിൽ തുറന്നു.

" എന്താ ചേച്ചി.... " അലീന അലികയോട് ചോദിച്ചു.. " നീ ഇത് വരെ കിടന്നില്ലേ.....🤨" " അത്.... അ.. ത്... പിന്നെ.... കിടന്നു.. " " എന്താ നിനക്കൊരു കള്ള ലക്ഷണം..... " അലിക അവളുടെമുറിയിലേക്ക് കയറി കട്ടിലിൽ ഇരുന്നു.. " ഒന്നും ഇല്ല ചേച്ചി..... " " പിന്നെ നിന്റെ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നതെന്തിനാ.... " അലീന ഒന്നും പറഞ്ഞില്ല... അലിക അവളുടെ ബെഡിലേക്ക് കണ്ണ് ഓടിച്ചു... പില്ലോയ്ക്ക് അടിയിൽ എന്തോ ഇരിക്കുന്നതായി അവൾക്ക് കണ്ടു... അലീന അത് മാറ്റാൻ പോയപ്പോഴേക്കും അലിക അത് എടുത്തു. " ചേച്ചി അതൊന്നും ഇല്ല..... ഇങ്ങു താ... "അലിക അതെടുത്തപ്പോഴേക്കും അലീന അത് പിടിച്ച് വാങ്ങാൻ നോക്കി... " അലീനെ വിട് 😠ഞാൻ നോക്കട്ടേ... " അലിക അത് നോക്കിയതും അലീനയെ ദയനീയ ഭാവത്തിൽ നോക്കി " മോളെ ഇത്...... നിനക്ക് ഒക്കെ അറിയാവുന്നതല്ലേ..... എന്നിട്ടും... " 😒 " പറ്റുന്നില്ല ചേച്ചി..... എല്ലാവരുടെയും മുമ്പിൽ കളിച്ചു ചിരിച്ച് ഒന്നും ഇല്ലന്ന് പറയുമ്പോഴും.... എനിക്ക് ആരവേട്ടനെ മറക്കാൻ പറ്റില്ല ചേച്ചി... എത്രയൊക്കെ നോക്കിയിട്ടും കഴിയുന്നില്ല.... " " വേണ്ടടി.... ആരവേട്ടന്റെ മനസ്സിൽ ഒരാളെ ഒള്ളു.... " " ആയിക്കോട്ടെ.... എന്നാലും ഈ ജന്മത്തിൽ ഞാൻ ആരവേട്ടനെ മറക്കില്ല..... " " നീ ഇത് എന്തിക്കെയാ പറയുന്നേ.... വീട്ടിൽ അറിഞ്ഞാലോ... "

അലീന ഒന്നും മിണ്ടിയില്ല.... അലിക അലീനയോട് പിന്നെ ഒന്നും ചോദിച്ചതും ഇല്ല.. ദിവസങ്ങൾ കടന്നു പോയി...അലിക വീണ്ടുo ഓഫീസിൽ പോവാൻ തുടങ്ങി.. സ്വാതീയും ജാസൂവും ആയി വീണ്ടും വർക്ക്‌ തുടങ്ങി . ഇതിനിടയിൽ അലികയും വിശ്വയും തമ്മിൽ ഉള്ള ഫോൺ വിളി കുറഞ്ഞു... വല്ലപ്പോഴും വിളിക്കൽ മാത്രം ആയി... പിന്നെ വിളിക്കാതായി... അലിക എത്ര വിളിച്ചിട്ടും ഫോൺ എടുക്കാതെ ആയി.......ആരവിനെയും ജീവയെയും മാറി മാറി വിളിച്ചു... പക്ഷേ നിരാശ ആയിരുന്നു ഫലം.... ഇടക്ക് ആരവിനെ വിളിച്ചിട്ട് കിട്ടിയെങ്കിലും വിശ്വ ഒഫീഷ്യൽ ടൂറിൽ ആണെന്ന് പറഞ്ഞു.... ദിവസങ്ങൾ കഴിയുന്തോറും അലികക്ക് എല്ലാത്തിലും ഉള്ള ശ്രെദ്ധി കുറഞ്ഞു... ഒറ്റപെട്ടപോലെ ഒരു തോന്നൽ ആയി മാറി... ഫിലിപ്പും ആനിയും അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... ജോലിയുടെ ഭാരം ആയിരിക്കാം ഇങ്ങനെ എന്ന ചിന്തയിൽ ഫിലിപ്പ് നിർബന്ധിച്ച് ഒരു മാസംത്തേക്ക് ലോങ്ങ്‌ ലീവ് എടുപ്പിച്ചു.. കുറച്ച് ദിവസങ്ങൾ കൂടി കൊഴിഞ്ഞു വീണു... പതിവ് പോലെ റൂമിൽ എന്തോ വായിച്ചുകൊണ്ടിരിക്കുന്ന അലികയുടെ ഫോണിലേക്ക് വിശ്വയുടെ കാൾ വന്നു.. വിശ്വയുടെ കാൾ കണ്ടതും അലികയുടെ മുഖം വിടർന്നു..

" ഹലോ... ദേവേട്ടാ.... ' " ഹലോ.. " " ദേവേട്ടാ... എവിടെ ആയിരുന്നു ഇത്രനാൾ... ഞാൻ എന്തൊരം വിളിച്ചു എന്നറിയാമോ...... ഞാൻ പേടിച്ചുപോയി..... എന്തിനാ എന്നെ പറ്റിക്കാനാണോ ഇങ്ങനെ ചെയ്തേ 😒😒😭😭😭ഞാൻ വിചാരിച്ചു എന്നെ മറന്നെന്നു... ഹലോ ദേവേട്ടാ... എന്താ ഒന്നും മിണ്ടാത്തെ 😵 ഹലോ ദേവേട്ടാ.. കേൾക്കുന്നില്ലേ... " " അലിക... ഞാൻ നിനക്ക് ഒരു ഡോക്യുമെന്റ് അയച്ചിട്ടുണ്ട് അത് വായിച്ച് നോക്കിയിട്ട് റിപ്ലേ താ... " അത്രയും പറഞ്ഞുകൊണ്ട് വിശ്വ ഫോൺ വച്ചു... അലികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കണ്ണീരിനാൽ കണ്ണ് മൂടി കെട്ടി....അപ്പോഴാണ് വിശ്വയുടെ ഫോണിൽ നിന്നും മെസ്സേജ് വന്നത്.... " ആ മെസ്സേജ് നോക്കിയതും.. അതിന് തൊട്ടു പുറകിൽ വന്ന ഡോക്യുമെന്റ് കണ്ട് അലിക തരിച്ചു നിന്നുപോയി....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story