ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 32

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അലിക വീണ്ടും വീണ്ടും ആ ഡോക്യുമെന്റ് നോക്കി.... ഡിവോഴ്സ് നോട്ടീസ്.... അലികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... കൈകൾ വിറക്കാൻ തുടങ്ങി... ഫോൺ എടുത്ത് വിശ്വയെ വിളിച്ചു.... നിരാശ ആയിരുന്നു ഫലം... ആരവിനെയും നയനയെയും.... ജീവയെയും മാറി മാറി വിളിച്ചു.... ആരും ഫോൺ എടുത്തില്ല.......... എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവൾ അവളുടെ മുറിയിൽ ഒതുങ്ങി....താൻ എത്രത്തോളം വിശ്വയെ സ്നേഹിച്ചു എന്ന് അവൾ തിരിച്ചറിയുകയായിരുന്നു... പ്രാണൻ നൽകി പ്രണയം സ്വീകരിച്ച അവൾക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... പെട്ടന്നുണ്ടായ ഷോക്കിൽ അവൾ തളർന്നു പോയി... വീട്ടിൽ ഉള്ളവരോട് മനസിലെ വിഷമം അടക്കി പിടിച്ച് പഴയ പോലെ തന്നെ പെരുമാറി..... ദിവസങ്ങൾ കൊഴിഞ്ഞു വീണു......... എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ അവൾ.😒😒😒😞😞😞.... പതിവ് പോലെ ഞായറാഴ്ച പള്ളിയിൽ പോയി വീട്ടിൽ വന്നപ്പോഴാണ് അലീനയും ആനിയും കൂടി ആനിയുടെ വീട്ടിൽ പോകൻ ഇറങ്ങിയത്... " അമ്മ ഏതെങ്ങോട്ടാ ഇവളെയും കൂട്ടി... "

"വീട് കുറച്ച് കാലമായില്ലേ പൂട്ടി കിടക്കുന്നു... അതൊക്കെ ഒന്ന് തൂത്ത് വാരണം.... അതാ.... വൈകിട്ട് ആവുമ്പോഴേക്കും വരും... പിന്നെ.... ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്... അപ്പ വരുമ്പോ എടുത്തു കൊടുക്കണം കേട്ടോ.... പിന്നെ ഒന്നും ചെയ്യാൻ നിക്കണ്ട..... ഞാൻ വന്നിട്ട് ഒരുമിച്ചു ചെയ്യാം..." " ശെരി അമ്മേ.... " " വാതിൽ ഒന്നും തുറന്നിടരുത് കേട്ടോ.... ആരെങ്കിലും വന്നാൽ ജനലിൽ കൂടി സംസാരിച്ചാൽ മതി... കാലം അല്ലാത്ത കാലമാ..... " " ശെരി അമ്മേ.... " അലിക ആനിയെ നോക്കി ചിരിച്ചു.. " നിനക്കെന്താ സുഖം ഇല്ലെ.... മുഖം ഒക്കെ വാടി ഇരിക്കുന്നെ.... " ആനി തിരിച്ച് അലികയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.. " എന്റെ അമ്മേ ഇവിടെ ചേച്ചിയെയും നോക്കികൊണ്ട് നിന്നോ... ബസ് ഇപ്പൊ പോകും.... " അലീന ഒച്ച എടുക്കാൻ തുടങ്ങി... " ആ 😬 വരുവാ.... അലികെ... സുഖമില്ലെങ്കിൽ നീ പോയി കിടന്നോ.... ഞാൻ അപ്പയോട് വരാൻ പറയാം... " " എനിക്ക് കുഴപ്പം ഒന്നും ഇല്ല......അമ്മ പൊക്കൊ... " അലിക അതും പറഞ്ഞുകൊണ്ട് അവരെ യാത്ര ആക്കി... നേരെ വന്ന് ബെഡിൽ കിടന്നു...... കുറച്ച് കഴിഞ്ഞപ്പോഴേക്കും ഫിലിപ്പ് വന്നു...

അലികക്ക് സുഖം ഇല്ല എന്ന് ആനി വിളിച്ചു പറഞ്ഞത് കൊണ്ട് ഫിലിപ് വന്ന ഉടനെ ബെഡിൽ കിടക്കുന്ന അലികയെ നോക്കിയ ശേഷം ഫുഡ്‌ ഒക്കെ കഴിച്ച് കുറച്ച് നേരം കിടക്കാൻ ആയി റൂമിലേക്ക് പോയി... എന്നാൽ ഫിലിപ് വന്നതും തന്നെ നോക്കിയതും ഫുഡ്‌ കഴിച്ച് റൂമിലേക്ക് പോയതെല്ലാം അലിക ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.... ഫിലിപ്പ് ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അലിക അവരുടെ റൂമിലേക്ക് ചെന്ന് കട്ടിലിന്റെ സൈഡിൽ ആയി ഇരുന്നു " ഞാൻ തോറ്റു പോയി അപ്പേ 😭എനിക്ക് തെറ്റ് പറ്റി പോയി അപ്പേ...... നിങ്ങളുടെ എല്ലാം വിശ്വാസo ഞാൻ തകർത്തു... അതിനുള്ള ശിക്ഷയ ഞാൻ അനുഭവിക്കുന്നത്.... ഞാൻ ചെയ്തത് നിങ്ങൾ എല്ലാവരും അറിഞ്ഞാൽ അതൊരിക്കലും നിങ്ങൾക്ക് സഹിക്കാൻ പറ്റില്ല....😭😭😭മറ്റുള്ളവരുടെ മുമ്പിൽ നിങ്ങൾ തലതാഴ്ത്തി നിൽക്കുന്നതും എനിക്ക് കാണാൻ മേല.... എന്നോട് ക്ഷെമിക്ക്... " അലിക അത്രയും മനസ്സിൽ പറഞ്ഞുകൊണ്ട് അലിക പയ്യെ ഫിലിപ്പിന്റെ കാലിൽ തൊട്ടു കൊണ്ട് എണീറ്റ് പുറത്തേക്ക് പോന്നു... ഇതേ സമയം ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞിഴുകുന്നത് അലിക ശ്രെദ്ധിച്ചിരുന്നില്ല 😒😒😒 റൂം അടച്ചു എന്ധോക്കെയോ ആലോചിച്ച ശേഷം അലിക തീരുമാനിച്ചു ഉറപ്പിച്ചപോലെ ടേബിൾ ഡ്രോ യിൽ നിന്ന് എന്തോ എടുത്തു...

അപ്പോഴാണ് ഡോറിൽ ആരോ തട്ടുന്നത് കേട്ടത്... എടുത്ത സാധനം കൈയിൽ തന്നെ ഒളുപ്പിച്ച് വാതിൽ തുറന്നതും കണ്ടത് തന്നെ നോക്കി ചിരിക്കുന്ന സ്വാതിയെയും ജാസൂവിനെയും ആണ്.. " ഒന്ന് മാറി നിന്നെ... ഞങ്ങൾ ഒന്ന് അകത്തു കേറട്ടെ... " സ്വാതി അലികയെ തള്ളി മാറ്റികൊണ്ട് ബെഡിൽ ഇരുന്നു.. " നിന്റെ ഫോൺ എന്തെ.... പൂജക്ക്‌ വച്ചേക്കാണോ... " വാതിൽ കുറ്റിയിട്ടുകൊണ്ട് ജാസൂവും സ്വാതിക്ക് അടുത്ത് വന്നിരുന്നു... " അത്... എന്റെ ഫോണിന്റെ ചാർജ് തീർന്ന് സ്വിച്ച് ഓഫ്‌ ആയി..... " അലിക മുക്കിയും മൂളിയും പറഞ്ഞു.. " ഞാൻ വന്നതേ എന്റെ കല്യാണം കാര്യം പറയാനാ... എന്തായാലും ഞങ്ങൾക്ക് അടിച്ചു പൊളിക്കാനുള്ള വഴി ആയിട്ടുണ്ട്... " അതും പറഞ്ഞുകൊണ്ട് ജാസു തന്റെ കൈയിൽ ഇരുന്ന കല്യാണകുറി അലികക്ക് നേരെ നീട്ടി.. അപ്പോഴാണ് ജാസൂ അവളുടെ മുഖം ശ്രെദ്ധിച്ചത്... " എന്താടി എന്താ പറ്റിയെ... നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ... " ജാസു ചോദിക്കുന്നത് കേട്ട് സ്വാതീയും അലികയുടെ അടുത്തേക്ക് വന്നു.... പണ്ടത്തേക്കാളും അലിക മെലിഞ്ഞു... കണ്ണുകൾക്കടിയിൽ കറുപ്പ് നിറഞ്ഞു... പ്രസന്ന മല്ലാത്ത മുഖം... സ്വാതി അലികയെ മൊത്തത്തിൽ നോക്കുമ്പോഴായിരുന്നു അലിക തന്റെ കൈയിൽ ഇരുന്ന കുപ്പി ഒളുപ്പിക്കാൻ ശ്രെമിച്ചത്... അത് ജാസൂ കണ്ടിരുന്നു

" എന്താ ലികെ കൈയിൽ... "ജാസൂ. " ഒന്നും ഇല്ല " അലിക skirt ന് പിന്നിലേക്ക് അത് ഒന്നുകൂടി മറച്ച് പിടിച്ചു... സ്വാതീയും ജാസൂവും കൂടി അത് ബലമായി പിടിച്ച് വാങ്ങിച്ചു.. ""പോയ്സൺ...." സ്വാതി അതിലേക്ക് നോക്കി.. " എന്താ ഇത് ലികെ... നിനക്ക് എന്താ പറ്റിയെ.... " സ്വാതിയുടെ കൈയിൽ ഇരുന്ന പോയ്സണിലേക്കും അലികയേയും ജാസൂ മാറി മാറി നോക്കി.. അവരുടെ ചോദ്യത്തിനുള്ള മറുപടി എന്നോണം അലിക ഒരു പൊട്ടികരച്ചിലോടെ ജാസുവിന്റെ തോളിലേക്ക് വീണു.... അത്രയേറെ വിഷമം അവൾ അനുഭവിക്കുന്നുണ്ടെന്നു അവർക്ക് മനസിലായി... കുറച്ച് നേരത്തിനു ശേഷം അവളെ അശ്വസിപ്പിച്ചു കൊണ്ട് ബെഡിൽ ഇരുത്തി. " എന്താ പറ്റിയത്... നീ തുറന്ന് പറ..." സ്വാതീയും ജാസൂവും അലികക്ക് ഇരു സൈഡിലും ആയി ഇരുന്നു.. തന്റെ മനസിലെ ഭാരം കുറയാൻ ആരോടെങ്കിലും പറയുന്നതാണ് നല്ലത് എന്ന് അലികക്ക് തോന്നി... വിശ്വയെ കണ്ടതുമുതൽ ഡിവോഴ്സ് നോട്ടീസ് അയച്ചത് വരെ ഉള്ള കാര്യങ്ങൾ അവരോട് അലിക പറഞ്ഞു... എല്ലാം കെട്ട് തറഞ്ഞു നിൽക്കുകയായിരുന്നു രണ്ടുപേരും " മുൻപ് ഇതൊക്കെ ഞങ്ങളോട് പറയാൻ പാടില്ലാത്ത രീതിയിൽ ഞങ്ങൾ അത്രക്ക് നിനക്ക് അന്യരായി പോയോ... " സ്വാതി ദയനീയമായി അലികയോട് ചോദിച്ചു...

അവളുടെ പക്കൽ അവർക്ക് കൊടുക്കാൻ ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല അവൾ മുട്ടുകാലിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ടിരുന്നു... " നീ എന്തിനാ ഇങ്ങനെ ഇരുന്നു മോങ്ങുന്നേ 😠 നിന്റെ ആരെങ്കിലും ചത്തുപോയോ.... അവള് വിഷം കുടിച്ച് ചാവാൻ നോക്കിയേക്കുന്നു... നീ നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ഓർത്തോ... ഞങ്ങളെ ഓർത്തോ.. നിന്റെ അപ്പനെയും അമ്മയെയും അനിയത്തിയെയും ഓർത്തോ...😠😠😠അവളുടെ ഒരു പ്രേമവും..... മണ്ണാങ്കട്ട..... " ജാസു ദേഷ്യത്തോടെ അലികയെ നോക്കി.. " പോവാൻ പറയടി... നിന്നെ വേണ്ടാത്തവരെ നിനക്കെന്തിനാ... നിന്നെ വേണ്ടാത്തവരെ കുറിച്ച് കണ്ണീർ ഒഴുക്കിയിട്ട് നിനക്ക് എന്ത് കിട്ടാനാ.... നീ ചത്താൽ അയാൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല എന്ന് ഓർക്കണം... എന്തിന്റെ പേരിലായാലും അയാൾ ചെയ്തത് ശരിയായില്ല... നീ കുറ്റക്കാരിയും അല്ല... ഇനി മോള് ചാവാൻ വെള്ളപ്ലാനും ആണെങ്കിൽ... നിന്നെ ഞങ്ങൾ കൊല്ലും.... ഞങ്ങളുടെ പഴയ അലിക ഇവിടെ... നീ സ്ട്രോങ്ങ്‌ ആണെന്ന് അയാൾക്ക് കാണിച്ചു കൊടുക്കണം.... ഇനി നിന്നെ കണ്ണീർ പരമ്പരയിലെ നായികയെ പോലെ കണ്ടാൽ ഉണ്ടല്ലോ ഒറ്റ വീക്ക് വച്ച് തരും.. " സ്വാതി കത്തി കയറി 😊 അലിക യുടെ അടുത്ത് ചെന്ന് അവളുടെ കണ്ണെല്ലാം തിടച്ചു.... അലിക അവരെ നോക്കി ചിരിച്ചു... "

ഇങ്ങനെ ചിരിച്ചാൽ പോരാ.. നന്നായിട്ട് ചിരിക്കണം... പിന്നെ ഡിവോഴ്സ് നോട്ടീസ് ഇൽ ഒപ്പിടാൻ തയ്യാറാണെന്ന് പറഞ്ഞേരെ...... ഇനി അതിനെ കുറിച്ച് നീ ഓർക്കണ്ട... വാ പോയി ഫ്രഷ് ആയി വാ... നമുക്ക് പുറത്തൊക്കെ പോയി ഒന്ന് ചുറ്റികറങ്ങിയിട്ട് വരാം..." ജാസു അലികയെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു.. " പിന്നെ ആവട്ടെ.... പിന്നെ പുറത്ത് പോവാം.. " അലിക " അതൊന്നും പറ്റില്ല... നീ പോയി റെഡി ആവ്... " സ്വാതി പറഞ്ഞത് കേട്ട് മനസില്ലാ മനസോടെ റെഡി ആയി. പുറത്ത് പോകുന്നതിനു മുൻപ് വിശ്വക്ക്‌... Yes എന്ന് ടൈപ്പ് ചെയ്ത് അയച്ചുകൊണ്ട് നമ്പർ തന്നെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കി.. അവരുടെ കൂടെ പുറത്ത് പോയി കുറെ സ്ഥലങ്ങളിൽ എല്ലാം ചുറ്റികറങ്ങി... അങ്ങനെ അലിക relax ആയി... അന്ന് ജാസൂവും സ്വാതീയും അലികയുടെ കൂടെ ആണ് നിന്നത്.. അലികയേയും കൂട്ടി പിറ്റേദിവസം അവർ ഓഫീസിലേക്ക് പോയി.. അലിക പയ്യെ പയ്യെ അതിൽ നിന്നൊക്കെ പുറത്ത് വന്നു തുടങ്ങി... എന്നിരുന്നാലും ഒരു വിങ്ങൽ ആയി അത് മനസിന്റെ ഉള്ളിൽ കിടന്നു.... അങ്ങനെ ഇരിക്കെ വിശ്വയുടെ അഡ്വക്കേറ്റ് അലികയെ വിളിക്കുകയും ജോയിന്റ് പെറ്റീഷനിൽ ഒപ്പ് വാങ്ങുകയും ചെയ്തു.... അപ്പോഴും കൂടെ താങ്ങായി സ്വാതീയും ജാസുവും ഉണ്ടായിരുന്നു....ഒരിക്കൽ മാളിൽ വച്ച് റോജിനെ അവിചാരിതമായി കണ്ടു. " അല്ല ഇതാര്.... " റോജിൻ " ആഹ് ഇച്ചായനോ... സുഖം അല്ലേ.... " " ആണ്... പിന്നെ ഞാനും മഹിമയും തമ്മിൽ ഉള്ള മാര്യേജ് ഉറപ്പിച്ചു....

അത് പറയാൻ.ഞാനും മഹിമയും തന്നെ വിളിച്ചിരുന്നു... " " ആണോ... ഞാൻ കുറച്ച് busy ആയിരുന്നു... അതുപോലെ ഫോണും കംപ്ലൈന്റ് ആയിരുന്നു... " അലിക മനസ്സിൽ വന്നത് പറഞ്ഞു... " എന്തായാലും കുറെ നാള് കൂടി കണ്ടതല്ലേ.. ഒരു ചായ കുടിച്ചാലോ.... " " വേണ്ട ഇച്ചായ.... സമയം കുറെ ആയി... " " മ്മ്മ്... തന്റെ കാര്യങ്ങൾ എല്ലാം എവിടെ വരെ ആയി വീട്ടിൽ അറിയിച്ചോ " റോജിന്റെ ചോദ്യം കേട്ട് അലിക ആദ്യം ഒന്നും മിണ്ടിയില്ല .. ഒന്ന് മടിച്ചാണെങ്കിലും അലിക റോജിനോട് എല്ലാം പറഞ്ഞു... എല്ലാം കേട്ട്... റോജിനും ഒരു മരവിപ്പായിരുന്നു..."എന്ത് സഹായത്തിനും ഒരു ചേട്ടന്റെ സ്ഥാനത്ത് ഞാൻ ഉണ്ടാകും "എന്ന് റോജിൻ ഉറപ്പും കൊടുത്തു..അലിക ചിരിച്ചുകൊണ്ട് റോജിനോട് യാത്രയും പറഞ്ഞ് പോന്നു... ദിവസങ്ങൾ കടന്നു പോയി.... പെറ്റീഷൻ കോടതിയിൽ ഫയൽ ചെയ്തു... അങ്ങനെ ഫസ്റ്റ് ഹിയറിങ്ങിന്റെ സമയം ആയി.വീട്ടിൽ നിന്നും 60 കിലോമീറ്റർ അപ്പുറം ആയാണ് ഫാമിലി കോർട്ട് അതുകൊണ്ട് തന്നെ ആരും പെട്ടന്ന് അറിയില്ല എന്നുള്ളത് അലികക്ക് ആശ്വാസമായിരുന്നു. അന്ന് സ്വാതിക്കും ജാസൂവിനും വരാൻ പറ്റാത്തത് കൊണ്ട് റോജിനാണ് കൂടെ വന്നത്..... കോർട്ടിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി ഇറങ്ങുമ്പോൾ കണ്ടു വരദയോടൊപ്പം നിൽക്കുന്ന വിശ്വയെ...

വിശ്വയും അവളെ കണ്ടിട്ട് അവളെ തന്നെ നോക്കുകയായിരുന്നു.... ഒരു നിമിഷം താൻ കാണാൻ ആഗ്രഹിച്ച ആൾ തന്റെ മുന്നിൽ നിൽക്കുന്നതിൽ ഉള്ള സന്തോഷത്തിൽ അവിടേക്ക് നടന്നപ്പോൾ അലികയുടെ കൈയിൽ ഒരു പിടി വീണു... അവൾ റോജിൻ പിടിച്ചിരിക്കുന്ന കയ്യിലേക്ക് നോക്കി പിന്നെ റോജിനെയും.. റോജിൻ വേണ്ട എന്ന് കണ്ണുകൊണ്ട് കാണിച്ചു... അപ്പോഴാണ് അലികക്കും താൻ എന്താ ഒരുനിമിഷം ചെയ്യാൻ പോയത് എന്നോർത്ത് നിന്നത്... പിന്നെ അവർ കോർട്ടിന്റെ പുറത്ത് നിന്നു.. " 2434/20 വിശ്വദേവ് മേനോൻ and അലിക ഫിലിപ് . " അകത്തു നിന്ന് വിളിച്ചു... രണ്ടുപേരും കൗൺസിലിങ് ഹാളിലേക്ക് ചെന്നു.. " വിശ്വദേവ് .., അലിക ഇരിക്ക്... " അവർ രണ്ടുപേരും അവിടെ ഉണ്ടായിരുന്ന കൗൺസിലർ പറഞ്ഞതനുസരിച്ച് കസേരയിൽ ഇരുന്നു. " വിശ്വദേവ് കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി... " " ഒരു വർഷവും രണ്ട് മാസവും.... "വിശ്വ " ഇത്ര പെട്ടന്ന് രണ്ടുപേർക്കും ജീവിതം മടുത്തോ...വിശ്വദേവ് എന്ത് ചെയ്യുന്നു... അലികയോ.. " " ഞാൻ ഒരു കമ്പനിയുടെ എംഡി ആണ്... " " ഞാൻ ഇൻറ്റീരിയൽ ഡിസൈനർ ആയി വർക്ക്‌ ചെയുന്നു... " " "നിങ്ങൾ രണ്ടുപേരും തീരുമാനിച്ചാണ് ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തത് എന്ന് അറിയാം... എങ്കിലും... കോടതി പരമാവതി ഒരുമിപ്പിക്കാനെ ശ്രെമിക്കോള്ളു....

പിന്നെ അത്ര പറ്റില്ല എന്ന് വരുമ്പോൾ ആണ് ഡിവോയ്സ് നൽകുന്നത്.... എന്താണ് നിങ്ങൾ പിരിയാനുള്ള പ്രശ്നം..." കൗൺസിലറുടെ ചോദ്യം കേട്ട് അലിക വിശ്വയെ നോക്കി... വിശ്വ ആണെങ്കിൽ എന്തോ പറയാൻ തുടങ്ങിയിരുന്നു. " മാഡം... ഞങ്ങൾ ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണ്.... ഞങ്ങൾക്ക് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കില്ല...... " വിശ്വ " ഇതാണോ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം..🤨..ഇന്നത്തെ തലമുറയുടെ പ്രശ്നം ഇതാണ്... ചെറിയ ഒരു വാക്ക് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പൊ ഡിവോഴ്സ്... ജീവിതത്തിൽ understanding and adjustment അത്യാവശ്യം ആണെന്ന് മറന്നു പോകുന്നു.... നിങ്ങൾക്ക് ഒന്ന് re think ചെയ്തുകൂടെ... " കോൺസിലർ രണ്ടുപേരോടുമായി ചോദിച്ചു... അലിക ഒന്നും മിണ്ടിയില്ല.. " അത് പറ്റില്ല മാഡം കാരണം നിസാര കാരണം കൊണ്ടല്ല ഈ ഡിവോഴ്സ്... അലികക്ക് ഇഷ്ടം അല്ലാതെ നടന്ന വിവാഹമായത് കൊണ്ടും അവൾക്ക് വേറെ റിലേഷൻ ഉള്ളതുകൊണ്ടുമാണ് ഞാൻ ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടത്... ശെരിക്കും പറഞ്ഞാൽ അലിക പറഞ്ഞത് കൊണ്ടാണ് ഡിവോഴ്സിന്റെ കാര്യം തന്നെ ഞാൻ ആലോചിച്ചത്.... " വിശ്വ തന്റെ കൈ രണ്ടും കൂട്ടി തിരുമി മുറുക്കി പിടിച്ചുകൊണ്ട് കൗൺസിലറോടായി പറഞ്ഞു. അലികക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല... തന്നെ ഈ നിമിഷം വിശ്വ ഇല്ലാതാക്കിയൊരുന്നെങ്കിൽ ഇത്രയും വേദനിക്കില്ലായിരുന്നു എന്ന് അലിക ചിന്തിച്ചു. അലിക വിശ്വയുടെ മുഖത്തേക്ക് നോക്കി..

അവിടെ യാതൊരു വിധ ഭവവ്യത്യാസം ഇല്ല എന്നുള്ളത് അവളെ തളർത്തി..എന്നാലും എന്നെ അറിയുന്ന എന്റെ മനസ്സറിയുന്ന ദേവേട്ടന് എന്നെ ഇതുപോലെ തളർത്താൻ സാധിക്കുമോ എന്നത് അവളെ ആശ്ചര്യ പെടുത്തി.... പൊടിഞ്ഞു വന്ന കണ്ണുനീർ ശാസനയോടെ അവൾ തടഞ്ഞു നിർത്തി.... " അലിക താൻ ഒന്നും പറഞ്ഞില്ലാലോ.... "കൗൺസിലർ " വിശ്വദേവ് പറഞ്ഞത് നൂറ് ശതമാനം സെരിയാണ് 🙁🙁🙁എനിക്ക് വേറെ റിലേഷൻ ഉള്ളത് കൊണ്ടാണ് ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടത്.." അലിക കരയില്ല തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ മറുപടി പറഞ്ഞു 😠 " അലിക കല്യാണത്തിന് മുൻപ് പല ബന്ധങ്ങളും ഉണ്ടാവും... പക്ഷേ അതിന് ശേഷം... അതൊന്നും ഓർത്തിരിക്കരുത്.അങ്ങനെ ആണെങ്കിൽ താൻ ഈ വിവാഹം കഴക്കാൻ സമ്മതിക്കരുതായിരുന്നു .. താൻ ഇയാളെ വേണ്ടെന്നു വച്ചാൽ പിന്നെ ഇയാളുടെ ജീവതം കൂടി അല്ലേ പോകുന്നത്.. അലികയെ വിശ്വസിച്ചല്ലേ വിശ്വ തന്നെ വിശ്വയുടെ ജീവിതത്തിലേക്ക് കൂട്ടിയത്... " " മറ്റൊരാളെ മനസ്സിൽ ഇട്ടുകൊണ്ട് വേറെ ഒരാളെ സ്നേഹിക്കുന്നത് എങ്ങനെയാ മേഡം... പിന്നെ സ്നേഹിക്കുന്നവർ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന അത് ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കില്ല... അതുപോലെ സ്നേഹിക്കുന്നവർ വഞ്ചിക്കുമ്പോഴും 😬" അലിക പറഞ്ഞിട്ട് വിശ്വയെ ഒന്ന് നോക്കി... വിശ്വ അപ്പോഴും അലികയെ നോക്കാതെ തന്നെ ഇരുന്നു..

" ഞങ്ങൾക്ക് പറയാനെ പറ്റു... നിങ്ങൾ ആണ് ജീവിക്കേണ്ടത്.... ആറു മാസം നിങ്ങൾ അകന്ന് ജീവിക്കുക..അതിന് ശേഷം വീണ്ടും ഹിയറിങ്ങ് ഉണ്ടാകും.... ബാക്കി കാര്യങ്ങൾ കോടതി പറയും... " " thank you മാഡം... " വിശ്വ കോടതി വീണ്ടും ആറു മാസം അവർക്ക് സമയം അനുവദിച്ചു... വിശ്വ വേഗം ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു... റോജിനെ നോക്കി ചിരിച്ചെങ്കിലും റോജിൻ ഒന്ന് നോക്കുക പോലും ചെയ്തില്ല... അലിക ഇറങ്ങി വന്നപാടെ റോജിൻ കാര്യങ്ങൾ അന്നെഷിച്ചു... അലിക പറഞ്ഞ കാര്യങ്ങൾ കേട്ടതും റോജിന് വിശ്വയെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു... അലിക റോജിന്റെ കൂടെ നടന്ന്‌ കാറിന്റെ അടുത്തേക്ക് പോയപ്പോൾ ആണ് അവിടെ കാറിൽ ചാരി നിന്ന് തന്നെ നോക്കി പുച്ഛിക്കുന്ന വരദയെ കണ്ടത് തൊട്ടപ്പുറത്ത് എന്തോ ആലോചിച്ചു ച് നിൽക്കുന്ന വിശ്വയെയും... അലിക റോജിന്റെ കൈ വിടുവിച്ച് വിശ്വയുടെ അടുത്തേക്ക് പോയി.. അലികയുടെ വരവ് കണ്ട് വിശ്വ ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ച് പിടിച്ചു...

വിശ്വയുടെ ഒരു കൈയിൽ പിടിച്ച് വലിച്ച് നീട്ടികൊണ്ട് താൻ ഊരി എടുത്ത വിശ്വ തന്റെ കഴുത്തിൽ അണിയിച്ച താലിയും മാലയും അവന്റെ കൈയിൽ വച്ചുകൊടുത്തു. "Love is not just a word or not only a relationship. Its a silent promise which say i will be with you... ഇത് ഞാൻ പറഞ്ഞതല്ല നിങ്ങൾ പറഞ്ഞത് തന്നെയാ.... എന്ത് കാരണം കൊണ്ടായാലും നിങ്ങൾ ഇന്ന് നടത്തിയ പറഞ്ഞ പ്രസ്താവന എനിക്ക് അങ്ങോട്ട് ബോധിച്ചു... ഈ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം.... ഐ hate you man..... ഇനി എന്റെ മനസിലേക്ക് ഒരു തിരിച്ച് കയറ്റം ഇല്ല നിങ്ങൾക്ക്..." അലിക പറഞ്ഞിട്ട് തിരിഞ്ഞതും... വരദ മുന്നിൽ കയറി നിന്നു... എന്നിട്ട് കൈ കെട്ടി അലികയെ നോക്കി.... " good അലിക.... എന്തായാലും നിനക്ക് ബുദ്ധി ഉണ്ട്...... ഇനി വിശ്വ ദേവ് എന്ന ചാപ്റ്റർ അങ്ങ് ക്ലോസ് ചെയ്തേരെ....ഇനി വിശ്വ എന്റെയാ....😠 " അവസാനം പറഞ്ഞതിൽ ഒരു ഭീഷണി ഉണ്ടായിരുന്നു. വരദ പറഞ്ഞത് കേട്ട് അലിക അവളെ നോക്കി ചിരിച്ചു....എന്നിട്ട് മുൻപോട്ട് നടന്നു എന്നിട്ട് തിരിഞ്ഞു നോക്കി വരദയോടായി പറഞ്ഞു.. " all the best...വരദ "....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story