ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 33

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" all the best.... വരദ.... " അലിക അതും പറഞ്ഞുകൊണ്ട് റോജിന്റെ അടുത്തേക്ക് പോയി കാറിൽ കയറി ഇരുന്നു. Car കോർട്ടിന്റെ കോമ്പൗണ്ട് കഴിഞ്ഞ് ഇറങ്ങി... അലിക അത്രയും നേരം പിടിച്ചു വച്ച സങ്കടം കണ്ണിരായി മാറി...അവളുടെ സങ്കടങ്ങൾ അങ്ങനെ എങ്കിലും പെയ്തൊഴിയട്ടെ എന്ന് റോജിനും കരുതി... അവളുടെ കണ്ണീരിനു കൂട്ടായി പുറത്ത് മഴ പെയ്തു തുടങ്ങി.... " ഇച്ചായ.... " " എന്താ അലികെ..." " ഞാൻ കാരണം ബുദ്ധിമുട്ടായല്ലേ...😒" " പിന്നെ ഭയങ്കര ബുദ്ധിമുട്ടാ....😬😬എന്നാലും വിശ്വ ഇങ്ങനെ ഒക്കെ........ " റോജിൻ പറഞ്ഞവസാനിപ്പിക്കാതെ അലികയെ നോക്കി " എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല... ചിലപ്പോ അയാൾക്ക് അയാളുടേതായ പ്രശ്നങ്ങൾ ഉണ്ടാവും.....ഞാൻ തോറ്റു പോവുമോ എന്നൊരു സംശയം ഉണ്ട് ഇച്ചായ അർഹിക്കാത്തത് ആഗ്രഹിച്ചതിന്റെ പേരിൽ " " അതൊക്കെ ആലോചിച്ചിരിക്കാതെ വിട്ട് കള.... കാലം മായ്ക്കാത്ത മുറിവുകൾ ഉണ്ടോ അലികെ... " " മനസിനേറ്റ മുറിവുകൾ കാലത്തിനു മാറ്റാൻ പറ്റുമെന്നു പറയുന്നത് കള്ളമാണ് ഇച്ചായ...ചില വേദനകൾ ചില അപമാനങ്ങൾ ചില ഒഴിവാക്കലുകൾ മറന്നു എന്ന് പറയാൻ മാത്രമേ പറ്റു...മരണം വരെ അത് ഉള്ളിൽ അങ്ങനെ നീറി നീറി കിടക്കും...ചില കണ്ടുമുട്ടലുകൾ വേണ്ടായിരുന്നു എന്ന് തോന്നിപോവാ....😥😥😥

"അലിക അതും പറഞ്ഞുകൊണ്ട് സീറ്റിൽ ചാരി കിടന്ന്‌ കണ്ണുകൾ അടച്ചു.... " ഇച്ചായ... ഇവിടെ നിർത്തിക്കോ... ഞാൻ ഇവിടെ ഇറങ്ങികോളാം... എനിക്ക് കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം..."അവിടെഒരു പാർക്കിന്റെ സൈഡിൽ വണ്ടി നിർത്തിച്ചിട്ട് അലിക ഇറങ്ങി..മഴ അപ്പോഴേക്കും പെയ്തു തോർന്നിരുന്നു... " വേണ്ട... വാ പോവാം "റോജിൻ " പേടിക്കണ്ട ഞാൻ ചാവാൻ ഇറങ്ങിയതല്ല.. ഇച്ചായൻ പൊക്കൊ... "അലിക റോജിനെ നോക്കി ചിരിച്ചു 😊ഇത്ര മനസ് തകർന്നിരിക്കുന്നതിനിടയിലും ചിരിക്കാൻ ശ്രെമിക്കുന്നത് കണ്ടിട്ട് അവന്റെ മനസൊന്നു പിടഞ്ഞു. " താൻ ഒറ്റക്ക് പോയി എത്ര സമയം വേണമെങ്കിലും ഇരുന്നോ... ഞാൻ കാറിൽ തന്നെ ഇരുന്നോളാം. എനിക്ക് പോയിട്ട് വേറെ പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല.... " റോജിൻ കാറിൽ കയറി ഇരുന്നു അലിക മറുത്തൊന്നും പറയാതെ നടന്നു. അവിടെ ഉണ്ടായിരുന്നആളൊഴിഞ്ഞ ഇടത്തെ ബെഞ്ചിൽ ഇരുന്നു. കുറെ നേരം അങ്ങനെ തന്നെ ഇരുന്നു.. മനസ്സിൽ ഒരു കടൽഇരമ്പുന്നുണ്ടെങ്കിലും അവൾ അതിനെ എല്ലാം ശാന്തമാക്കാൻ ശ്രെമിക്കുകയായിരുന്നു.

ഇതേ സമയം കാറിൽ ഒരോന്ന് ആലോചിച്ചിരുന്നപ്പോൾ ആണ് അലികയുടെ ഫോൺ ബെൽ അടിച്ചത് അലിക ഫോൺ എടുക്കാതെ പോയത് കൊണ്ട് കാറിൽ ആയിരുന്നു സ്വാതിയുടെ പേര് കണ്ടതും റോജിൻ എടുത്ത് കാര്യങ്ങൾ ഒക്കെ പറഞ്ഞു.... ശേഷം ഫോൺ വച്ചു. കുറച്ച് കഴിഞ്ഞ് അലിക കാറിൽ കയറി... ************** അലിക പണ്ടത്തെ പോലെ ആക്റ്റീവ് ആയി ജോലിയിൽ ശ്രെദ്ധിച്ചു തുടങ്ങി.... സ്വാതീയും ജാസൂവും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു... മഹിമയും റോജിനും ഇടക്ക് ഇടക്ക് വിളിക്കും... എന്നാൽ അലികയുടെ മറ്റുകാര്യങ്ങൾ ഒന്നും റോജിൻ മഹിമയോട് പറഞ്ഞിരുന്നില്ല.. അങ്ങനെ കാര്യങ്ങൾ എല്ലാം നന്നായി പോകുമ്പോഴായിരുന്നു അലികയുടെ ഫോണിലേക്ക് ആരവിന്റെ കാൾ വന്നത് ഒന്ന് രണ്ട് പ്രാവശ്യം വിളിച്ചിട്ട് അലിക എടുത്തില്ല വീണ്ടും ബെൽ അടിച്ചപ്പോൾ അലിക കാൾ എടുത്തു. "ഹലോ...അലിക..." " ഹലോ... ആരാ..😬" " ഞാൻ ആരവാണ്.... ഇത്ര പെട്ടന്ന് മറന്നോ.... " " അതിനു ഞാൻ അല്ലല്ലോ മറന്നത്..... മറ്റുള്ളവരല്ലേ..... " " അലിക... എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.... എത്രനാളും എന്തുകൊണ്ടാണ് നിന്നെ കോൺടാക്ട് ചെയ്യാതെ ഇരുന്നത് എന്ന്....... " " എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല....കഴിഞ്ഞതെല്ലാം കഴിഞ്ഞു...

എന്നാലും എന്റെ സഹോദരങ്ങളെ പോലെ ആണ് ഞാൻ ജീവേട്ടനെയും ആരവേട്ടനെയും കണ്ടത്... പക്ഷേ....😥😥😥.. അല്ലെങ്കിൽ ഇന്നലെ കണ്ട എന്നേക്കാൾ വലുതാണല്ലോ ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ 😏😏 വേറെ ഒന്നും ഇല്ലെങ്കിൽ....." " അലിക please.. " " ഞാൻ ഇത്തിരി തിരക്കിൽ ആണ്.... " " ഒക്കെ... " "Bye.... " അലിക ഫോൺ ഓഫ്‌ ചെയ്ത് ടേബിളിൽ തല വച്ച് കിടന്നു.. " എന്താടി.... " അലികകിടക്കുന്നത് കണ്ട് ജാസു അടുത്തേക്ക് വന്നു. " ഒന്നും ഇല്ലടി ... ഒരു കാൾ വന്നു അതാ... " " ആരാടി... " പിന്നെ ആരവ് വിളിച്ചതെല്ലാം പറഞ്ഞു..ജാസൂ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.. അലിക മറക്കാൻ ശ്രെമിക്കുന്നതെല്ലാം ഓർമിപ്പിക്കാൻ ജാസുവിന് താല്പര്യം ഉണ്ടായിരുന്നില്ല.. " നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നെ.... രവി സർ മീറ്റിംഗിന്റെ കാര്യം പറഞ്ഞത് മറന്നോ.... " സ്വാതി അവരുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് പറഞ്ഞു. " അയ്യോ മറന്നു... വാ അലിക പോവാം " ജാസൂവും അലികയും സ്വാതീയും രവിയുടെ ക്യാബിനിലേക്ക് ചെന്നു.. " സർ......😁😁😁" മൂന്നുപേരും കൊറസ്‌ " മതി നീട്ടിയത്... വാ ഇരിക്ക്.... "രവി " നിങ്ങളെ എന്തിനാ വിളിച്ചതെന്നറിയോ.... " പ്രിയ " അതറിയാ മായിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങോട്ട് വരോ..😁. " ജാസൂ. " ഡി... കാന്താരി നിനക്ക് അൽപ്പം കൂടുന്നുണ്ട് കേട്ടോ....

കല്യാണം കഴിയാറായി... അപ്പോഴാ... ആ എബിയെ ഞാൻ ഒന്ന് കാണട്ടെ.... " രവി അവളുടെ ചെവിക്ക് പിടിച്ചു. " അങ്ങേര് next week അവസാനo ഇവിടേക്ക് വരും അപ്പൊ പറഞ്ഞോ... " " സബ്ജെക്ട് മാറി പോകുന്നു.... ഞാൻ വിളിച്ചത് രണ്ട് കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാ... "രവി 😄 " എന്താ സർ........ " കോറസ് " എരുമകളെ പോലെ കാറല്ലേ പിള്ളേരെ.....😬 എന്നെ ഒരു വിലയും ഇപ്പൊ ഇല്ല.... " രവി " പണ്ട് പിന്നെ വലിയ വില ആയിരുന്നു... " പ്രിയ പയ്യെ പറഞ്ഞു...😄😄😄 " ഉവ്വാടി.... നീ കൂടെ പറ... നീ ആണ് ഇവരെ ഒക്കെ വഷളാക്കുന്നെ.." രവി " ഉവ്വേ.... ഉവ്വേ... " പ്രിയ 🙄 " എന്താണെന്ന് വച്ചാൽ നിങ്ങകൾക്ക് അറിയാലോ ഞങ്ങളുടെ നേറ്റീവ് place തിരുവനന്തപുരം ആണെന്ന്... ഇവിടെയും അവിടെയുമായി ഉള്ള വർക്കുകൾ കൂടി കൊണ്ടിരിക്കാണ്... ഇപ്പൊ ഞങ്ങൾക്ക് ഒരു ഓഫർ വന്നിട്ടുണ്ട് ഇവിടുത്തെ കമ്പനിയുടെ 50 ശതമാനം ഷെയർ കൊടുക്കാമോ എന്ന് പറഞ്ഞുകൊണ്ട്.... ഞാൻ നോക്കിയപ്പോൾ നല്ല നമ്മൾ അറിയുന്ന പാർട്ടി ആണ് പിന്നെ അവരുടെ കൂടെ ഒരു മേൽനോട്ടം ഉണ്ടാവും.പിന്നെ ഞങ്ങൾക്ക് തിരുവനതപുരത്തെ ഓഫീസിൽ കൂടുതൽ കോൺസെൻടട്രെറ്റ് ചെയ്യാം. അവരുമായി ഉള്ള ഒരു ബിസിനസ്സിന് എനിക്കും താല്പര്യം ഉണ്ട്.... എനിക്ക് പ്രിയക്കും അതൊരു സഹായമാവും...

"രവി എല്ലാവരെയും നോക്കി.. " അല്ല സർ അപ്പൊ ഞങ്ങളുടെ പോസ്റ്റിങ്ങിലും അതുപോലെ സാലറിയിലും വർക്കിലും ഒക്കെ അവരും ഇൻവോൾവ് ചെയ്യില്ലേ.... "അലിക തന്റെ സംശയം ചോദിച്ചു. " അതാണ് ഞാൻ പറഞ്ഞു വരുന്നത്.... നിങ്ങളുടെ ഈ പറഞ്ഞ കാര്യത്തിൽ ഒക്കെ എനിക്ക് തന്നെ ആണ് അതിൽ difference വരുത്താൻ പറ്റോള്ളൂ... അവരോട് കൂടി ആലോചിക്കണം എന്ന് മാത്രം... അവരും അതുപോലെ തന്നെ objection എന്ധെങ്കിലും കാര്യത്തിൽ ഉണ്ടെങ്കിൽ അത് എന്നോടും പറയണം... പിന്നെ രണ്ടാമത്തെ കാര്യം രണ്ട് new സ്റ്റാഫ്‌കൾ ഇവിടെ join ചെയ്യാൻ വരുന്നുണ്ട്. Next വീക്കിൽ " രവി " അപ്പൊ ചുരുക്കി പറഞ്ഞാൽ രണ്ട് മുതലാളിമാർ ആയി....എന്ന് അല്ലേ😊😊" സ്വാതി താടിക്കും കൈ കൊടുത്തുകൊണ്ട് പറഞ്ഞു. ************* അലിക ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് ബസ് ഇറങ്ങി നടന്നു പോകുന്ന അലീനയെ കണ്ടത് പുറകിൽ ചെന്ന് ഹോൺ അടിച്ചവഴി അവൾ പകപ്പോടെ തിരിഞ്ഞു നോക്കി.. " ഓ എടി ചേച്ചി നീ ആയിരുന്നോ.... എന്റെ നല്ലജീവനങ്ങ് പോയി... " അലീന നെഞ്ചത്ത് കൈ വെച്ച് കൊണ്ട് അലികയെ നോക്കി.. " വേണമെങ്കിൽ കയറിക്കോ.... ലിഫ്റ്റ് തരാം... " "നിർബന്ധിക്ക് എന്ന കേറാം 😂😂😂😂"

"മോള് പയ്യെ നടന്നു വന്നാൽ മതി...." " ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... ഒക്കെ അങ്ങ് കാര്യമായിട്ട് എടുക്കും... പിന്നെ ആ മുന്നേ പോകുന്ന ആളെ കണ്ടോ കുറച്ച് ദിവസമായി എന്റെ പുറകെ ചുറ്റുന്നു... "അലീന അവർക്ക് മുമ്പിൽ ആമ ഇഴയും പോലെ നടന്നുകൊണ്ട്‌ ........ഇടക്ക് ഇടക്ക് പുറകോട്ട് നോക്കി നടന്നു പോകുന്ന ആളെ കാണിച്ചു കൊടുത്തു. " സത്യം പറയടി 😠😠നീ അല്ലേ അവനെ ആദ്യം വളക്കാൻ നോക്കിയത്.... അതല്ലെടി നിന്റെ പിറകെ കൂടിയത്... " " എന്റെ പോന്നു ചേച്ചി... ചേച്ചിക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യുമെന്ന്... " " നീ ആയത് കൊണ്ട് എനിക്ക് തോന്നും... എല്ലാ ലോട്ട് ലോടുക്ക് പരിപാടിയും നിന്റെ കൈയിൽ ഉണ്ട്.... " " സത്യമായിട്ടും ഇതിൽ എന്റെ കോൺട്രിബൂഷൻ ഒന്നും ഇല്ല ചേച്ചി... കുറച്ചായി എന്റെ പുറകെ നടത്തം തുടങ്ങിയിട്ട്.... ഞാൻ അയാളോട് എന്റെ പുറകെ നടക്കുന്നത് നിർത്തിക്കോളാൻ പറഞ്ഞതാ.... അതേ പിന്നെ അയാള് മുന്നിലായി നടത്തം.... എനിക്ക് എന്തു ചെയ്യാണ് പറ്റും " അലീന നിഷ്കു ആയി " നീ കേറിയേ... അവന്റെ കാര്യം ഞാൻ ഇപ്പൊ ശരിയാക്കി തരാം..😠😠" അലിക വണ്ടി എടുത്ത് ആ പയ്യന്റെ അടുത്ത് കൊണ്ടുപോയി നിർത്തി. " ഡാ.... നീ എന്തിനാ ഇവളുടെ പുറകെ നടക്കുന്നെ.... " അലിക 😠 " ഇഷ്ടമായത് കൊണ്ട്.... " പയ്യൻ " അലികേച്ചി വേണ്ട... പ്രശ്നം ഉണ്ടാക്കേണ്ട... "അലീന " നിനക്ക് നാണം ഉണ്ടോടാ.... "അലിക " ദേ.... മര്യാദക്ക് സംസാരിക്കണം... "പയ്യൻ " ഞാൻ കാര്യം പറയാൻ വന്നപ്പോ എനിക്ക് മര്യാദ ഇല്ലന്ന് പറയും ന്നോ....

ഇവളെ പോലെ ഉള്ളവരുടെ പുറകെ നടന്ന് എന്തിനാ മോനേ നിന്റെ ജീവിതം കളയുന്നെ.😜😜.. പോയി രാക്ഷപെട്ടു കൂടെടാ.... നിന്നെക്കാൾ അൽ കോഴി ആണ് ഇവള്... ഇവളെ ഒക്കെ നോക്കി എന്നറിയുമ്പോൾ..😳😳. നീ ഒന്നും സുന്ദരിമാരെ കണ്ടിട്ടില്ലേ കഷ്ടം....😏" അലികയുടെ പറയിച്ചിൽ കെട്ട് ആ പയ്യൻ അലികയേയും അലീനയെയും പകച്ചു പാടാരമടങ്ങി നോക്കി നിന്നു. ഇവരൊക്കെ ഇവിടുന്ന് വരുന്നു എന്ന രീതിയിൽ. അലിക ആ പയ്യന് നേരെ വിരൽ ഞൊടിച്ചു.... അവൾ എന്തോ പറയാൻ വന്നതും... " എന്റെ പോന്നു പെങ്ങളെ ഇനി ഒന്നും പറയണ്ട... ഞാൻ ഈ വഴി വന്നിട്ടും ഇല്ല നിങ്ങൾ എന്നെ കണ്ടിട്ടും ഇല്ല " ആ പയ്യൻ അതും പറഞ്ഞുകൊണ്ട് വന്ന വഴിയേ പോയി. " എടി സമദ്രോഹി.... എന്തിന്റെ കേടായിരുന്നീടി നിനക്ക്... നീ അവനെ വിരട്ടും എന്ന് വിചാരിച്ചപ്പോ എനിക്കിട്ട് വച്ചു അല്ലേ....😳 എന്നുo വീട് വരെ കൂട്ട് ഉണ്ടായി ഇരുന്നതാ... അതും നശിപ്പിച്ചു.... " അലീന അലികയുടെ ഷോഡറിൽ തട്ടി... " ആണോ... എന്ന പിന്നെ രണ്ട് യൂണിയൻ കാരെ നിനക്ക് കൂട്ടിനു വിടാൻ അപ്പയോട് പറയാം.... " " അയ്യോ 😁😁😁ഒന്നും പറയണ്ട... തമ്പ്രാട്ടി വണ്ടി എടുക്ക്.. "

അവർ വീട്ടിലേക്ക് വിട്ടു. പതിവുപോലെ വീട്ടിൽ എത്തി ചായയും കുടിച്ച് അലീനയെയും കൂട്ടി അലക്കാനും വിരിക്കാനും പോയി... ആനിയെയും സഹായിച്ച്...... ഫിലിപ്പ് വൈകിട്ട് വന്നപ്പോൾ ഫിലിപ്പിന്റെ കൈയിൽ നിന്നും അലീന പൊതിയും വാങ്ങി.. രാത്രി ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നുറങ്ങി.. ********** ഓഫീസിൽ പുതിയ സ്റ്റാഫുകളും പിന്നെ പുതിയ ഹാഫ് ഓണറും വരുന്ന ദിവസം ആയത് കൊണ്ട് അതിന്റ തിരക്കിൽ ആയിരുന്നു സ്വാതീയും ജാസുവും മറ്റുള്ളോരുമൊക്കെ " അയ്യോ എന്താ ഇത്ര നേരത്തെ.....😬😬😬കുറച്ച് കൂടി കഴിഞ്ഞിട്ട് വന്നാൽ മതിയായാർന്നുലോ.... " അതിനിടയിൽഎല്ലാം തീരാറായപ്പോൾ കയറി വന്ന അലികയോട് സ്വാതി. " സോറി ഡി 😁😁... Block ആയൊരുന്നെടി... " അലിക " ഇത്ര വലിയ ടൗണിൽ ആണോ നിന്റെ വീട്....ഈ ഇടക്ക് ടാർ ചെയ്ത റോഡിലൂടെ അല്ലേ വീട്ടിലേക്ക് പോകുന്നെ... "ജാസുവിന്റെ ചോദ്യത്തിന് അലിക നന്നായി ഒന്ന് ചിരിച്ച് കാണിച്ചു 😁😁😁 " അതേ നമ്മുടെപുതിയ സ്റ്റാഫുകൾ വന്നിട്ടുണ്ട്... നീ മാത്രം ഇനി പരിചയ പെടാൻ ഒള്ളു.... "സ്വാതി അവളെയും കൊണ്ട് അകത്തേക്ക് പോയി.... അവിടെ വന്ന പുതിയ സ്റ്റാഫുകളെ കണ്ട് അലികയുടെ കണ്ണുകൾ വിടർന്നു.. " മഹിയേച്ചി.... നിഖിലേ.... " അവൾ ഓടി പോയി അവരെ കെട്ടിപിടിച്ചു... അവർ തിരിച്ചും... "

ഇവര് വന്നപ്പോ അന്നെഷിച്ചത് നിന്നെ ആയിരുന്നു.... " സ്വാതി... " എന്നാലും വല്ലാത്ത സർപ്രൈസ് ആയിപോയി രണ്ട് ദിവസം മുൻപ് വരെ മെസ്സേജ് അയച്ച കൂട്ടങ്ങളാ.... "അലിക " നിന്നെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി... " നിഖിൽ " അതേ ഇച്ചായനോട് പറഞ്ഞപ്പോ പുള്ളിയും എന്നോട് പറയണ്ട ഇന്നാ പറഞ്ഞത്... " 😁മഹിമ " ഞങ്ങൾ വരുന്നത് കൊണ്ടാണോ.... ഇത്ര വലിയ ആഘോഷം.. " നിഖിൽ മൊത്തം കണ്ണോടിച്ചുകൊണ്ട് ചോദിച്ചു...🙄🙄🙄 "പിന്നെടാ.... ഞങ്ങളുടെ ഹാഫ് മുതലാളി ഇപ്പൊ വരും അയാളെ എത്തിരെൽക്കാനാ...." അങ്ങോട്ട് വന്ന ജാസൂ നിഖിലിനെ നോക്കി പറഞ്ഞു.. " നിങ്ങൾ രവി സർ നെ കണ്ടായിരുന്നോ... "അലിക " കണ്ടു.... സ്വാതി പരിചയപ്പെടുത്തി തന്നു... " മഹിമ " എങ്കിൽ വാ നമുക്ക് എൻ‌ട്രൻസിലേക്ക് പോവാം... പുതിയ മുതലാളി വരുമ്പോൾ സ്വീകരിക്കണ്ടേ 😄😄" ജാസൂ എല്ലാവരെയും വലിച്ചുകൊണ്ട് പോയി.. ഡെക്കറേഷൻ ഒക്കെ കഴിഞ്ഞ് എല്ലാവരും സംസാരിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഒരു ഓഡി കാർ വന്നു നിന്നത്.... എല്ലാവരുടെയും ശ്രെദ്ധ അതിലായിരുന്നു... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അലിക ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു നിന്നു. മാസങ്ങളായി താൻ മറക്കാൻ ശ്രെമിക്കുന്നവ്യക്തി വിശ്വദേവ് വിശ്വയെ കണ്ടതും അലികയുടെ മനസ്സിൽ പഴയ ഓർമ്മകൾ തെന്നി നീങ്ങി..

നിയന്ത്രണം വിടും എന്ന അവസ്ഥ മനസിലാക്കിയിട്ടാവാം സ്വാതീയും ജാസുവും ഇരുവശങ്ങളിൽ ആയി അവളെ ചേർത്ത് നിർത്തി.. വിശ്വയുടെ മുഖത്താണെങ്കിൽ താൻ കാണാൻ ആഗ്രഹിച്ച ആരെയോ കണ്ട സന്തോഷം ആയിരുന്നു... സ്വാതീയും അലികയും ജാസൂവും ഒഴിച്ച് ബാക്കി എല്ലാവരുo സൗഹൃദം പുതുക്കി.. " ഇങ്ങനെ പുറത്ത് നിന്നാൽ എങ്ങനെയാ വാ ക്യാബിനിലേക്ക് പോവാം എല്ലാവർക്കും... " രവി പറഞ്ഞതനുസരിച്ച് എല്ലാവരും കാബിനിലെ കോൺഫ്രൻസ് ഹാളിലേക്ക് ചെന്നു... എല്ലാവരും അവിടെ അവരവരുടെ സീറ്റിൽ ഇരുന്നു...അലികയുടെ ഓപ്പോസിറ്റ് ആയിരുന്നു വിശ്വ ഇരുന്നത്.. " good morning all of you.... നമ്മുടെ കമ്പനിയിലെ new owner കൂടി ആണ് വിശ്വദേവ്.. നമുക്ക് എല്ലാവർക്കും അറിയാം golden star group ന്റെ എംഡി ആണ് ഇദ്ദേഹം എന്ന്... രണ്ട് കമ്പനികളും കോളബ്രേറ്റ് ചെയ്ത് മുമ്പോട്ട് പോവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്......😄😄സർ ഇനി എല്ലാവർക്കും സർ നെ തന്നെ ഒന്നുകൂടി പരിചയപെടുത്തിയാൽ നന്നായിരിന്നു " രവി അതും പറഞ്ഞുകൊണ്ട് ഇരുന്നു.. " ഇവിടെ ഇരിക്കുന്നവർക്ക് എന്നെ നല്ലത് പോലെ അറിയാലോ...നിങ്ങൾക്ക് എന്തെങ്കിലും അറിയണമെങ്കിൽ ചോദിച്ചോ " വിശ്വ എല്ലാവരെയും നോക്കി ചിരിച്ചു.. അലിക വിശ്വയുടെ നോട്ടം തന്റെ നേർക്ക് നീളുന്നത് കാണുമ്പോൾ കൈ ചുരുട്ടി ദേഷ്യം ആമത്തുന്നുണ്ട്.. " സർന്റെ കുടുംബം.... " നിഖിൽ ആണ് ചോദിച്ചത്.. അലിക അവനെ പയ്യെ ചെരിഞ്ഞു നോക്കി.. "

അച്ഛൻ വാസുദേവ് മേനോൻ.. അമ്മ എന്റെ ചെറുപ്പത്തിലേ മരിച്ച് പോയി അമ്മയുടെ പേര് തര എന്നായിരുന്നു.. ഇപ്പൊ സ്റ്റെപ് മദർ ഉണ്ട് വനജ... അനുജത്തി വിനയ.... പിന്നെ.... ഭാര്യ ഇതാണ് എന്റെ കുടുംബം......" അലിക ഒരു നിമിഷം വിശ്വദേവിനെ നോക്കി ആ നോട്ടം പ്രതീക്ഷിച്ചവണ്ണം അവനും അവളിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു. " സാർ married ആയിരുന്നോ 🙄😳😳......." മഹിമ.. " yes...." വിശ്വ ചിരിച്ചു... മീറ്റിംഗ് കഴിഞ്ഞവഴി അലിക വേഗം എണീറ്റ് അവളുടെ ക്യാബിനിലേക്ക് വന്നു.. പിറകെ സ്വാതീയും ജാസൂവും.. അവർ വന്നു നോക്കുമ്പോൾ അലിക എന്തോ എഴുതുന്നതാണ് കണ്ടത്... സ്വാതി ഒന്നുകൂടെ സൂക്ഷിച്ചു നോക്കി.. " എടി ഇത് 😳😳" സ്വാതി " അതേ resignation letter....ഞാൻ ഇവിടെ ഇനി വർക്ക്‌ ചെയ്യില്ല.... അതും അയാളുടെ കീഴിൽ.... മനഃപൂർവം ആണ് എന്നെ മനഃപൂർവം ദ്രോഹിക്കാൻ 😥😥ആണ് അയാള് ഇങ്ങോട്ട് വന്നേക്കുന്നത്... "

അലിക തലക്ക് കൈ കൊടുത്ത് ഇരുന്നു.. " നീ എടുത്തു പിടിച്ചു ഒന്നും ചെയ്യല്ലേ... " ജാസൂ അവളെ ആശ്വസിപ്പിച്ചു.. " ഇല്ല ജാസു.... എനിക്ക് പറ്റില്ല... നിങ്ങൾക്കറിയാലോ ഒക്കെ മറക്കാൻ ശ്രെമിച്ചു നടക്കാ ഞാൻ... ഇനിയും എനിക്ക്.......😥😥" അലിക വാക്കുകൾ മുഴുവിപ്പിച്ചില്ല " നീ എങ്ങോട്ടാ ഓടുന്നെ...😠😠നിനക്ക് വട്ടുണ്ടോ.... ആര് വന്നാലും പോയാലും നിനക്കെന്താ.... അയാൾക്ക് വേണ്ടി നീ കഷ്ടപ്പെട്ട് വാങ്ങിയാ ഈ ജോലി കളയുന്നതെന്തിനാ..... അയാളുടെ മുമ്പിൽ ഒന്നും സംഭവിക്കാത്ത പോലെ നിക്കണം..." സ്വാതി " അതേ അലികെ.... എങ്ങനെ നോക്കിയാലും നിന്നെ തളർത്താൻ പറ്റില്ല എന്ന് നീ കാണിച്ചു കൊടുക്കണം.... അയാളുടെ മുമ്പിൽ നീ കാണിച്ചുകൊടുക്കണം.... " ജാസുവും ശെരി വച്ചു.. കുറച്ച് നേരം എന്തോ ചിന്തിച്ചശേഷം അലിക താൻ എഴുതിയ resignation letter കീറി കളഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story