ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 34

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

സ്വാതീയും ജാസൂവും അലികയും എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് വിശ്വ അവരുടെ ടേബിളിന്റെ അടുത്തേക്ക് വന്നത്... വിശ്വയെ കണ്ട മൂന്നുപേരും എണീറ്റു നിന്നു. " അലിക ഈ വർഷം റീസെൻഡ് ആയിട്ട് ചെയ്തു തീർത്ത വർക്കുകളുടെ റിപ്പോർട്ടും ഇനി ചെയ്യാനുള്ള വർക്കുകളുടെ ലിസ്റ്റും എന്റെ ക്യാബിനിലേക്ക്കൊണ്ടു വരൂ ഇപ്പോൾതന്നെ" വിശ്വ അത്രയും പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി.. " ഞാൻ പറഞ്ഞില്ലേ അയാള് മനപ്പൂർവമാണ് ഇങ്ങനെ ഒക്കെ കാണിക്കുന്നേ എന്നെ ടാർഗറ്റ് ചെയ്ത് 😠😠😠😠" അലിക അതും പറഞ്ഞുകൊണ്ട് റിപ്പോർട്ടും ലിസ്റ്റും എടുത്ത് വിശ്വയുടെ ക്യാബിനിലേക്ക് പോയി.. " ഹലോ ആരു.... " " വിശ്വ.... എന്തായട അവളെ കണ്ടോ... " " മ്മ്മ്. കണ്ടു.... എന്നെ കാണുമ്പോൾ അവളുടെ മുഖത്ത് ദേഷ്യം ആണ് " " അവളെയും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... " " ശരിയാടാ... അവളെ ഞാൻ ഒരുപാട് വേദനിപ്പിച്ചു... സത്യം പറഞ്ഞാൽ പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഞാൻ അവളെ കുറിച്ച് പറഞ്ഞത്...." " വിശ്വ.... എന്തുകൊണ്ടാ നീ അങ്ങനെ പറഞ്ഞതെന്നും ആ സാഹചര്യം എങ്ങനെ ആണെന്നും നീ അവളെ പറഞ്ഞു മനസിലാക്കാൻ നോക്ക്.... " " ആരു..... നീ ഇടക്ക് ഒരു കാര്യം മറന്നു പോകുന്നുണ്ട്.... അത് അലിക ആണെന്നുള്ളത്....

എന്ധോക്കെ കാരണങ്ങൾ നിരത്തിയാലും അത് അവൾക്കെറ്റ മുറിവിനെക്കാൾ വലുതായിരിക്കില്ല... " " എന്നാലും നീ ശ്രെമിച്ചു നോക്ക്..... സത്യം അറിയുമ്പോൾ ചിലപ്പോ " " വേണ്ടടാ.... ഒരുക്കലും അവൾ എന്നെ അവളുടെ ജീവിതത്തിലേക്ക് കൂട്ടില്ല... അതിന് ഒരു യോഗ്യതയും എനിക്കില്ല..😥😥എനിക്ക് അവളെ കണ്ടാൽ മതി എന്റെ കൺമുമ്പിൽ ഉണ്ടെന്നു എനിക്ക് ആശ്വസിക്കാലോ....ദേഷ്യപെടുവാണെങ്കിൽ ആ ശബ്ദം ഒന്ന് കേൾക്കാലോ... " " ഒക്കെ ശരിയാവും.... വിശ്വ 😊😊😊" " അതൊക്കെ പോട്ടെ... ജീവ എന്തെ.... അവൻ ഫുഡ്‌ കഴിച്ചോ.... മെഡിസിനോ... " " ഉവ്വ.... നയന ഉണ്ട് അടുത്ത് ഞാൻ ഇവിടെ പുറത്താ.... " " എന്ന സെരിയട... ഞാൻ വൈകിട്ട് വീഡിയോ കാൾ ചെയ്യാം... " " ഒക്കെ ഡാ.. " വിശ്വ ഫോൺ വച്ചതും ഡോറിൽ തട്ട് കേട്ടതും ഒരുമിച്ചാണ്. " may i come in sir.... "അലിക " yes come in ... "വിശ്വ " സർ പറഞ്ഞ എല്ലാം ഉണ്ട് ഈ ഫയൽ ഇൽ..😏. " " ആണോ.😁" വിശ്വ ചിരിച്ചുകൊണ്ട് ചോദിച്ചു...... " എന്നാൽ ഞാൻ പൊക്കോട്ടെ..... "🤨 " എന്നെ വിട്ടാണോ.... " ". What you mean sir.......🧐🧐" " i mean..... അല്ല ഈ ഫയൽസ് നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ്.... ഇങ്ങനെ കൊണ്ടുവച്ചാൽ ഞാൻ എങ്ങനെ മനസിലാക്കാനാ??🤨🤨🤨 take your seat. And tell me about each of these .."

" സോറി സാർ ഞാൻ explain ചെയ്യുന്നതിനേക്കാൾ ജാസ്മിനോ അതോ സ്വാതിയോ പറയുന്നതായിരിക്കും നല്ലത്... " അലിക " അലികയോടല്ലേ ഞാൻ പറഞ്ഞത്... അപ്പൊ അലിക തന്നെ പറഞ്ഞാൽ മതി 🤨" " എനിക്ക് പറ്റില്ല....."😬 " എന്തുകൊണ്ട്...... തന്റെ സുപ്പീരിയർ ആണ് പറയുന്നത്... " " ആര് പറഞ്ഞാലും എനിക്ക് സമ്മതം അല്ല എന്ന് പറഞ്ഞാൽ ഞാൻ പിന്നെ അത് ചെയ്യില്ല.... ഇതിന്റെ പേരിൽ എന്നെ പറഞ്ഞു വിട്ടാലും അതിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല 😠😠" അലിക അവിടെനിന്നും ഡോർ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി " fraudster .. " അലിക ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവളുടെ സീറ്റിലേക്ക് പോയി... .. ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചപ്പോൾ മഹിമയും നിഖിലും കൂടെ കൂടി... ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും സമയം കടന്നു പോയി.. വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞ് എല്ലാം എടുത്ത് വച്ച് അലികയും ജാസൂവും സ്വാതീയും ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് വിശ്വയും കാബിനിൽ നിന്നും ഇറങ്ങിയത്.. അലിക വിശ്വയെ കണ്ടവഴി ജാസൂനോട് സ്വതീയോടും യാത്രപറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നതും ആരെയോ കൂട്ടി ഇടിച്ച് വീണു.. വീണെന്ന് മാത്രം അല്ല രണ്ട് മറച്ചിലും മറഞ്ഞു.. ഇവരുടെ വീഴ്ച്ച കണ്ട് വിശ്വ അവിടെനിന്നും സ്വാതീയും ജാസൂവും ഇവിടെ നിന്നും ഓടി വന്നു..😄😄😄😄

അലികയുമായി കൂട്ടി ഇടിച്ചു വീണ ആളുടെ കൈകൾ രണ്ടും അവളെ വട്ടം പിടിച്ചിരിക്കുകയാണ് അലികയുടെ ഒരു കൈ അയാളുടെ ഷോൾഡറിലും... വിശ്വയും സ്വാതീയും എത്തുന്നതിനു മുൻപ് അയാൾ എങ്ങനെ ഒക്കെയോ അലികയേയും പിടിച്ചുകൊണ്ടു എണീറ്റു... " are you ok.... എന്ധെങ്കിലും പറ്റിയോ... " അയാൾ അലികയോട് ചോദിച്ചു... "Its ok....... താങ്കൾക്കോ..." " ഒന്നും പറ്റിയില്ല 😊😊" അലിക അയാളെ നോക്കി ചിരിച്ചു.... " ഏട്ടൻ എപ്പോ എത്തി...😄. " ക്യാബിനിൽ നിന്നും ഇറങ്ങിയ മഹിമ അവിടെ നിൽക്കുന്ന ആളുടെ അടുത്തേക്ക് പോയി ചോദിച്ചു " ഇപ്പോ എത്തിയൊള്ളു...... വരുന്ന വഴി ഈ കുട്ടിയുമായി ഒന്ന് കൂട്ടി മുട്ടി... " അയാൾ അലികയെ കാണിച്ചുകൊണ്ട് മഹിമയോട് പറഞ്ഞു.. " ആണോ.😊.... മനു ഏട്ടാ ഇത് അലിക .. ഞാൻ പറഞ്ഞിട്ടില്ലേ ബാംഗ്ലൂരിൽ എന്റെ കൂടെ ഒരു മാസം ഉണ്ടായിരുന്ന ആളെക്കുറിച്ച്... " മഹിമ അലികയെ നോക്കി പറഞ്ഞു.. " yes... ഉവ്വ.. മഹി എന്നോട് തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. ആളെ ആദ്യമായല്ലേ കാണുന്നത്.😊😊.... Hai അലിക ... ഞാൻ മാനവ്... ഇവിടെ സിറ്റി ഹോസ്പിറ്റൽ ഫിസിഷൻ ആയി വർക്ക്‌ ചെയുന്നു... " അയാൾ അലികക്ക് നേരെ കൈ നീട്ടി... " nice to meet you സർ.... " 😊അലിക തിരിച്ചും കൈ കൊടുത്തു..

" സർ എന്നൊന്നും വിളിക്കണ്ട..മഹി വിളിക്കും പോലെ വിളിച്ചാൽ മതി മനു ഏട്ടൻ എന്ന്...." അയാൾ അലികയെ നോക്കി ചിരിച്ചു.. ഈ സമയം എല്ലാം സ്വാതിയുടെയും ജസുവിന്റെയും നോട്ടം മുഴുവനും വിശ്വയിൽ ആയിരുന്നു...🧐🧐 അവിടെ പല പല ഭാവങ്ങൾ മാറി മാറി വരുന്നത് അവർ ശ്രെദ്ധിച്ചു.. " ചേച്ചി അപ്പൊ എവിടെയാ താമസിക്കുന്നെ... ഡോക്ടറുടെ കൂടെ ആണോ.... " അലിക " അതേ....ഇവിടെ കുറച്ച് അടുത്ത കോർട്ടേഴ്‌സ് അപ്പൊ അവിടെ താമസിക്കും... "മഹിമ അലികയോടായി പറഞ്ഞു. " എന്നാ ശെരി...😁😁പിന്നെ കാണാം... പോട്ടെ... " അലിക അവരോട് യാത്ര പറഞ്ഞു. അലിക ഇറങ്ങാൻ നേരത്ത് നിഖിൽ ഓടി വന്ന് അലികയുടെ കഴുത്തിൽ കൈ ഇട്ടുകൊണ്ട് നിന്നു..." പോകുന്ന വഴി എന്നെ ആ ജംഗ്ഷനിൽ ഡ്രോപ്പ് ചെയ്യണം കേട്ടോ... " " അതിനെന്താ.... പോരെ 😁😁😁😁" അപ്പോഴും സ്വാതിയുടെയും ജസുവിന്റെയും നോട്ടം മുഴുവനും വിശ്വയിൽ ആയിരുന്നു😂😂😂😂. അലിക വിശ്വയുടെ മുഖം കണ്ടെങ്കിലും മൈൻഡ് ചെയ്‌തില്ല..😏😏😏😏 ************* " ഡാ ...... കുറച്ച് കുടിക്കട..... " ആരവും വിശ്വയും വീഡിയോ കാളിൽ ആണ്.. " ഇതൊന്നും ഒന്നും അല്ല മോനേ..... ഒന്നും ആയിട്ടില്ല.... ബോധം പോകുന്ന വരെ കുടിക്കണം...

" വിശ്വ 😄 " മ്മ്മ്മ്... നാളെ അവളെ വെറുപ്പിക്കേണ്ടതല്ലേ.....🧐" ആരവ്.. " പോട.... അവിടെനിന്ന്... ആ കുട്ടിബോംബിനോട് ഇന്ന് എനിക്ക് വർക്ക്‌ ഡീറ്റെയിൽസ് പറഞ്ഞു തരാൻ പറഞ്ഞപ്പോൾ എന്നെ പുച്ഛിച്ചെടാ.... അത്രയും നേരം അവളുടെ കൂടെ ഇരിക്കാലോ എന്ന് വിചാരിച്ച ഞാൻ ആരായി 😵😵😵" " നീയോ നീ ശശിയുടെ മോന്റെ പെങ്ങളുടെ അച്ഛൻ.... "ആരവ് " അത് ശശി തന്നെ അല്ലേടാ... പെരട്ടെ... "വിശ്വ " ആഹാ അത് മനസിലാക്കാൻ ഉള്ള ബോധം ഉണ്ടോ ഡാ... നിന്റെ നാവൊക്കെ കുഴഞ്ഞല്ലോ 🤭🤭" ആരവ് " സ്റ്റോപ്പ്‌ it... എനിക്ക് ഇനി നിന്നോട് സംസാരിക്കേണ്ട... ജീവയോട് സംസാരിച്ചാൽ മതി..... എന്റെ ചങ്ക് ഇവിടെ 😵😵😵😵" " വിശ്വ..... ഞാൻ ഇവിടെ ഉണ്ട്..... എന്താടാ ഇത് ഇങ്ങനെ കുടിക്കല്ലെടാ... " ജീവ 😥😥 " ice ഇട്ട് കുടിക്കട എന്നാണ് ഇവൻ ഉദ്ദേശിച്ചത്...😁" ആരവ് ജീവയെ നോക്കി വിശ്വയോട് പറഞ്ഞു.. " നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലടാ... എന്നോട് സ്നേഹം അവനു മാത്രം ഒള്ളു.... എന്റെ ജീവക്ക്... നീ മെഡിസിൻ കഴിച്ചോ.... ഇന്ന് മെഡിറ്റേഷൻ ചെയ്തോടാ.... ഞാൻ കാരണം അല്ലേടാ... നിനക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചേ 😭😭😭😭😭😭😭

"വിശ്വയുടെ നാവൊക്കെ കുഴഞ്ഞു. " ഒന്ന് പോയെടാ........ അതൊക്കെ സംഭവിക്കാൻ ഉള്ളതായിരുന്നു.... ഇതൊക്കെ നീ കാരണം ആണെന്നൊന്നും പറയണ്ട.... "ജീവ " ഇല്ലടാ... ഞാൻ ഇത്തിരി കൂടി ശ്രെദ്ധിച്ചിരുന്നെങ്കിൽ.... " വിശ്വ ഒരു ഗ്ലാസ്‌ വിസ്കി കൂടി കുടിച്ചു.. " ഡാ... കുറച്ച് കുടിക്കട... കൂമ്പ് വാടി പോകും..... നീ വച്ചോ... നാളെ സംസാരിക്കാം.... " ആരവ് " നിങ്ങൾ എന്നാടാ വരുന്നേ..... " വിശ്വ " വരാം അടുത്ത് തന്നെ വരാം.... " ആരവ് അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു... വിശ്വാ ബാൽകണിയിലെ ബീൻബാഗിൽ തന്നെ കിടന്നു.... രാവിലെ അലിക ഓഫീസിൽ വന്ന കറക്റ്റ് ടൈമിൽ തന്നെ ആയൊരുന്നു മഹിമയെ കൊണ്ടാക്കാൻ മാനവും വന്നത്. കുറച്ച് നേരം അവർ സംസാരിച്ച് നിന്നു ഇതേ സമയം വിശ്വയും എത്തി 😁 അവരെ ഒന്ന് നോക്കിയിട്ട് ഓഫീസിലേക്ക് കയറി. അലിക സ്വാതീയും ജാസൂവും കൂടി വന്നപ്പോൾ മാനവിനോട് യാത്ര പറഞ്ഞ് മഹിമയെയും കൂട്ടി ഓഫീസിലേക്ക് കയറി.. അലികയും ജാസൂവും തൊട്ടടുത്തായത് കൊണ്ട് അവർ രണ്ടുപപേരും കൂടി തങ്ങളുടെ പുതിയ വർക്ക്‌ ഒക്കെ ഒരുമിച്ച് check ചെയ്തു. " ഇന്ന് അങ്ങേര് എനിക്ക് എന്ത് പണി ആണാവോ വച്ചേക്കുന്നെ😬😬😬.... " അലിക ജാസൂനോട് പറഞ്ഞു തീരും മുൻപ് അലികക്ക്‌ വിശ്വ വിളി വന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story