ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 35

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" സർ എന്തിനാ എന്നെ വിളിച്ചത്.... " അലിക വിശ്വയുടെ അടുത്ത് ചെന്ന് ചോദിച്ചു... " അത്..... ഇന്ന് ഉച്ച കഴിഞ്ഞ് ഒരു സൈറ്റിൽ പോകുന്ന കാര്യം പറഞ്ഞിരുന്നില്ലേ..... " " ഉവ്വ.... ഞാൻ അല്ല പോകുന്നത്...നിഖിൽ അല്ലെങ്കിൽ മഹിമ ആയിരിക്കും... " " അത് ക്യാൻസൽ ആയെന്നു പറഞ്ഞേരെ 😄ഇന്ന് ഉച്ചക്ക് ക്ലൈന്റ് വരും അവർക്ക് കൊടുക്കാനുള്ള ഇവിടെ ഇരുന്ന് prepare ചെയ്യ് " " എനിക്ക് ഒരു സീറ്റ് ഉണ്ട് 😬 ഞാൻ അവിടെ പോയി ഇരുന്ന് ചെയ്തോളാം... ഇവിടെ ഇരുന്ന് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്... " അലിക അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. " എന്താ മനസ് കൈ വിട്ട് പോകും എന്ന് തോന്നുന്നത് കൊണ്ടാണോ ഇവിടെ ഇരിക്കാത്തെ...😄" വിശ്വ പറഞ്ഞത് കേട്ടതും അലിക പോയ സ്പീഡിൽ തിരിച്ച് വന്ന് ചെയർ വലിച്ച് ഇട്ട് ഇരുന്നു. അങ്ങനെ വഴിക്ക് വാ ......😂😂😍നിന്നെ എങ്ങനെ മെരുക്കണം എന്ന് എനിക്ക് അറിയാം..... നിനക്ക് എന്നോട് മിണ്ടാൻ മാത്രം അല്ലേ അയിത്തം ആ മാനവ് എന്ന് പറയുന്നവനോടൊക്കെ എന്തു കൂളായിട്ട നീ സംസാരിക്കുന്നേ 😬😬

വിശ്വ അവളെ നോക്കികൊണ്ട് മനസ്സിൽ പറഞ്ഞു. അലികയെ നോക്കി തന്നെ വിശ്വ അവന്റെ ചെയറിൽ ഇരുന്നു.. " സർ എല്ലാം കഴിഞ്ഞു... ഇനി എനിക്ക് പോവാലോ...... " അലിക തയ്യാറാക്കിയ പേപ്പറുകൾ വിശ്വക്ക് നേരെ നീട്ടി... " മ്മ്.. താൻ പൊക്കൊ..." അലിക വേറെ ഒന്നും ചോദിക്കാതെ ഡോർ തുറന്ന് പുറത്തേക്ക് പോയി... " എന്തായിരുന്നു..... രണ്ടും കൂടി അകത്തു കുറച്ച് നേരം ആയല്ലോ പോയിട്ട് 🤭🤭🤭🤭" ജാസൂ പയ്യെ ഒന്ന് അലികയെ ചൊറിഞ്ഞു. " എന്റെ അടുത്തിരിക്കുന്ന പേപ്പർവെയിറ്റ് നിന്റെ തലമണ്ടയിലെ മണ്ണ് ടെസ്റ്റ്‌ ചെയ്യണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ.. "😠😠😠😠 ഓരോന്ന് ചെയ്ത് ഉച്ച ആയി... പിന്നെ നേരെ ഫുഡ്‌ കഴിക്കാൻ പോയി.... അലികയുടെ അടുത്ത് ഇരുന്നത് നിഖിൽ ആണ് അപ്പുറവശത്തു സ്വാതീയും പിന്നെ ജാസൂ മഹിമ അങ്ങനെ.. അവരുടെ തൊട്ട് അടുത്ത സൈഡിൽ ഉള്ള ടേബിളിൽ ആണ് വിശ്വ ഇരുന്നത്... " അലികെ.... നിന്റെ വീട് ഇവിടെ അടുത്തല്ലേ.... ഒരു ദിവസം ഞങ്ങളെ ഒന്ന് ക്ഷണിക്ക്.... നമുക്ക് അടിച്ചുപൊളിക്കാം എന്താ.... "

ഭക്ഷണം കഴിക്കുന്നതിനിടയിൽ നിഖിൽ പറഞ്ഞു. " തന്റെ വീട് അടുത്താണോ...." മഹിമ.. " കുറച്ച് അടുത്താണ് എന്നൊള്ളു... ഇവിടെ നിന്നു ഒരു എട്ട് കിലോമിറ്റർ... " അലിക കഴിക്കുന്നതിനിടയിൽ പറഞ്ഞു. " ആഹാ.... മനുവേട്ടൻ ഇവിടെ നല്ല പ്ലോട്ട് നോക്കുന്നുണ്ട് വീട് വയ്ക്കാൻ ഞങ്ങൾ ഇപ്പൊ കോർട്ടർസിൽ ആണല്ലോ അമ്മയുംഅപ്പയും ഇപ്പൊ വയനാട്ടിലാ..... അവരെ ഇങ്ങോട്ട് കൊണ്ട് വരണം എന്നുണ്ട്.... മനുവേട്ടന് ഈ സ്ഥലം നന്നായി ഇഷ്ടപ്പെട്ടു... 😁തന്റെ വീടിനടുത്തു നല്ല പ്ലോട്ട് ഉണ്ടോ... " മഹിമ അലികയോട് ചോദിച്ചു.. ജാസൂവും സ്വാതീയും വെറുതെ ലുക്ക്‌ വിശ്വക്ക് കൊടുത്തു... അവിടെ ആണെങ്കിൽ ഇതൊക്കെ കേട്ടിട്ട് വിശ്വക്ക് കണ്ട്രോൾ കിട്ടുന്നില്ല...😁😁😂😂😂 "അന്നെഷിച്ചിട്ട് പറയാട്ടോ ചേച്ചി... ഇന്ന് മനുവേട്ടൻ ചേച്ചിയെ പിക്ക് ചെയ്യാൻ വരോ...." അലിക ചോദിച്ചു കഴിഞ്ഞതും അവിടെ ഒരു ഗ്ലാസ്സ് പൊട്ടുന്ന ഒച്ച കേട്ടു.. എല്ലാവരുടെയും ശ്രെദ്ധ വിശ്വ ഇരിക്കുന്ന ടേബിളിൽ ആയി 😂😂😂😂 " കൈയിൽ നിന്നും സ്ലിപ് ആയതാ.... "

എല്ലാവരോടുമായി പറഞ്ഞുകൊണ്ട് എണീറ്റ് പോയി... ഫുഡ്‌ ഒക്കെ കഴിച്ച് എല്ലാവരും കൂടി ഓഫീസിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് വിശ്വ അതിലെ പോയത്.. " വിശ്വ സർ.... " നിഖിൽ ഉറക്കെ വലിച്ചു.. " എന്താ.... " " സർ busy അല്ലെങ്കിൽ ഇവിടെ ഇരിക്കോ.... കുറച്ച് നേരം സംസാരിക്കാമല്ലോ.... നമ്മൾ ബാംഗ്ലൂർ ആയിരുന്നപ്പോൾ എങ്ങനെയൊക്കെ ഇരിക്കാറുള്ളതല്ലേ... "നിഖിൽ പറഞ്ഞത് കേട്ട് വിശ്വ അവിടെ മൊത്തം കണ്ണോടിച്ചു.. വിശ്വ അവരുടെ അടുത്തേക്ക് വന്നപ്പോൾ ആണ് അലികയുടെ അടുത്തുള്ള ഒരുചെയർ ഒഴിഞ്ഞു കിടക്കുന്നത് കണ്ടത്.വിശ്വ വേഗം അവിടെ കയറി ഇരുന്നു... അലികക്ക് എണീറ്റ് മാറണം എന്നുണ്ടെങ്കിലും എല്ലാവരും ഉള്ളത് കൊണ്ട് അലിക അവിടെ തന്നെ ഇരുന്നു..... കുറച്ച് നേരെ വർത്തമാനം പറഞ്ഞിരുപ്പോഴാണ് രവി അങ്ങോട്ട് വന്നത്... " എല്ലാവരും ശ്രെധിച്ചേ... Ak ഗ്രൂപ്പിന്റെ ആളുകൾ അരമണിക്കൂറിനുള്ളിൽ എത്തും അതിന് മുൻപ് എല്ലാവരും കോൺഫ്രൻസ് ഹാളിൽ ഉണ്ടാവണം..

അവർ വരുമ്പോൾതേക്കും നമ്മുടെ റിപ്പോർട്ട്‌ ഒന്ന് ഒരുമിച്ച് cross ചെക്ക് ചെയ്യണം എല്ലാവരും വാ... " അതും പറഞ്ഞുകൊണ്ട് രവി തന്റെ ക്യാബിനിലേക്ക് പോയി.. അതിന് പുറകെ ആയി എല്ലാവരും... എല്ലാവരും കോൺഫ്രൻസ് ഹാളിൽ പ്രസന്റ് ആയി " വിശ്വ.... റിപ്പോർട്ട്‌ എല്ലാം ഒക്കെ അല്ലേ.... " രവി " അതേ..... അലിക ഒക്കെ കറക്റ്റ് ആയിട്ട് ചെയ്തു.... " വിശ്വ ഒരു കൈ ടേബിളിൽ വച്ചുകൊണ്ട് മറ്റേ കൈയിൽ ഉണ്ടായിരുന്ന റിപ്പോർട്ട്‌ രവിക്ക് കൊടുത്തു.. " വിശ്വ തന്റെ കൈയിൽ എന്താ blood 😳😳" രവി ചോദിച്ചു. അപ്പോൾ എല്ലവരുടെയും കണ്ണ് വിശ്വയുടെ കൈയിലേക്ക് ആയിരുന്നു.. " അതൊന്നും ഇല്ല.... ക്യാന്റീനിൽ വച്ച് ഒരു ഗ്ലാസ്സ് പൊട്ടിയപ്പോൾ കൈയിൽ കയറിയത... " 😊വിശ്വ തന്റെ കൈയിലെ ടവൽ കൊണ്ട് മുറുവിൽ പൊത്തി പിടിച്ചു. അലികയ്ക്ക് അത് കണ്ടപ്പോൾ ഒരു അസ്വസ്ഥത തോന്നി അവൾ വേഗം മുഖം തിരിച്ചു.. വിശ്വ അത് ശ്രെദ്ധിച്ചിരുന്നു അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു.... " ഇതൊന്നു ഡ്രസ്സ്‌ ചെയ്താൽ ശരിയാവും " രവി അതും പറഞ്ഞുകൊണ്ട് രവി ചുറ്റും നോക്കി.. " അലിക താൻ സാറിനെ ക്യാബിനിലേക്ക് കൊണ്ടു പോയി ഈ മുറിവൊന്നു ഡ്രസ്സ്‌ ചെയ്ത് കൊടുക്ക്... "

രവി അലികയോടായി പറഞ്ഞു.. രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കല്പിച്ചതും പാല് 😂😂😂😂 രാത്തിരി പൂത്തിരി പുഞ്ചിരിച്ചപ്പോൾ കമ്പിതിരി മത്താപൂ... വിശ്വയുടെ മനസ് ആനന്ദം കൊണ്ട് തുള്ളി ചാടി.. അപ്പോഴും രണ്ട് ജോഡി CID കണ്ണുകൾ അവരുടെ നേരെ ഉണ്ടായിരുന്നു.. നമ്മുടെ ജാസുവിന്റെയും സ്വാതിയുടെയും..😄😄😄😄 അലിക മനസില്ലാ മനസോടെ ക്യാബിനിലേക്ക് പോയി പുറകെ വിശ്വയും. വിശ്വ അവിടെ ഒരു ചെയറിൽ ഇരുന്നു അവിടെ ഉള്ള കാബോർഡിൽ നിന്നും firstaid ബോക്സ് എടുത്തു.വിശ്വയെ നോക്കാതെ തന്നെ കോട്ടൺ ഡെറ്റോളിൽ മുക്കി മുറിവുള്ള സ്ഥലത്ത് തുടച്ചു. " ആഹ് 😵" " വേദന ഉണ്ടോ...🤨" " ഇല്ല 😜😜" പിന്നെ അലിക ഒന്നും ചോദിക്കാൻ പോയില്ല മുറിവ് ഡ്രസ്സ്‌ ചെയ്യുന്നതിനിടയിൽ പല പ്രാവശ്യം അലികയുടെ മുഖത്തേക്ക് മുടി ഇഴകൾ പാറി വീണു.. കൈകൊണ്ട് എങ്ങനെ ഒക്കെയോ ഒതുക്കി വച്ചു എന്നാലും വീണ്ടും അത് അലക്ഷ്യമായി വീണുകൊണ്ടിരുന്നു.. വിശ്വ തന്റെ ഇടത് കൈക്കൊണ്ട് ആ മുടി ഇഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കിവച്ചു... അവന്റെ ശ്വാസം മുഖത്തു തട്ടിയതും അലിക വിയർക്കാൻ തുടങ്ങി.... അവൻ മെല്ലെ അവളുടെ മുഖത്തേക്ക് ഊതി...

" അനങ്ങാതെ ഇരിക്ക്... ഞാൻ ഇതൊന്നു ഡ്രസ്സ്‌ ചെയ്യട്ടെ...😒. " അലിക അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. " നീ എന്തിനാ ഇങ്ങനെ വറി ആവുന്നേ.... കൈ പയ്യെ ഒന്ന് മുറിഞ്ഞതല്ലേ ഒള്ളു.... അല്ലാതെ ഞാൻ മരിച്ച് പോ...... " പറഞ്ഞു തീരുന്നതിനു മുന്പേ അലിക അവന്റെ വാ പൊത്തി.. " ദേവേട്ടാ.... ഇങ്ങനെ ഒന്നും പറയല്ലേ..😒... "അലിക പറഞ്ഞു കഴിഞ്ഞാണ് താൻ എന്താ ചെയ്തതെന്നും പറഞ്ഞതെന്നും ഓർത്തത്.വേഗം കൈ മാറ്റി എണീറ്റ് പോവാൻ തിരിഞ്ഞതും വിശ്വ അവളുടെ കൈയിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചു നിർത്തി. " നീ ആരിൽ നിന്നാ ഓടി ഒളിക്കാൻ ശ്രെമിക്കുന്നത്... എന്നിൽ നിന്നോ...😒😒അതോ നിന്നിൽ നിന്നു തന്നെയോ.... പറ....... Trust me അലിക... ഞാൻ ഒരിക്കലും തന്നെ ചതിച്ചിട്ടില്ല..... " അലിക വിശ്വയുടെ കൈയിൽ നിന്നും അടർന്നു മാറി വീണ്ടും ആദ്യത്തെക്കാൾ ശക്തിയോടെ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി.. അവളിലേക്ക് മുഖം അടുപ്പിച്ചു. " ഇതിലും ക്ലോസ് ആയി... എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് കുറച്ച് നാൾ മുന്നേ 😭😭😭😭ഞാൻ ഒറ്റക്കായി പോയപ്പോൾ എന്റ മനസ് കൈ വിട്ട് പോയപ്പോൾ.... അപ്പൊ ഉണ്ടായിരുന്നില്ല.....

ഇപ്പൊ ഇതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... " അലികയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടിരുന്നു.. " അലിക...... ഞാൻ.....😥😥" " please.... ഇമോഷൺലി എന്നെ തളർത്താൻ നോക്കല്ലേ...😭😭ഇനി ഒരിക്കൽ കൂടി തളരാൻ വയ്യ.... നമ്മൾ തമ്മിൽ ഉള്ള എല്ലാ ബന്ധവും അവസാനിച്ചു... രണ്ട് മാസം കഴിയുമ്പോൾ നിയമപരമായ രീതിയിലും എല്ലാം അവസാനിക്കും.... തളരാതെ പിടിച്ചു നിക്കാൻ ഞാൻ നോക്കുന്നുണ്ട്.....😭😭" അലിക പറഞ്ഞു കഴിഞ്ഞതും വിശ്വയുടെ കൈകൾ അഴിച്ചുകൊണ്ട് അവൾ ക്യാബിനിൽ നിന്നും പുറത്തിറങ്ങി.... വൈകിട്ട് ഓഫീസ് ടൈം കഴുയുന്നത് വരെ അലികയും വിശ്വയും നേരിൽ കണ്ടില്ല... സ്വാതീയും ജാസൂവും ബസിനായത് കൊണ്ട് അവർ വേഗം പോയി അവരുടെ കൂടെ നിഖിലും.. മഹിമയും അലികയും കൂടെ പാർക്കിങ്ങിലേക്ക് വന്നപ്പോഴാണ് വിശ്വ car എടുക്കാൻ അങ്ങോട്ട് വന്നത്... അലിക കണ്ടെങ്കിലും പെട്ടന്ന് മുഖം തിരിച്ചു... അപ്പോഴേക്കും മാനവ് കാറും കൊണ്ട് വന്നു... " ആഹാ... മഹിയേച്ചി മനുവേട്ടൻ വന്നല്ലോ... ഇനി ഞാൻ പോകട്ടെ... " മഹിമയോടും മാനവിനോട് യാത്ര പറഞ്ഞ് വണ്ടി എടുക്കാൻ പോയ അലിക കണ്ടിരുന്നു തന്നെ നോക്കുന്ന വിശ്വയെ...

വണ്ടി എടുത്തപ്പോളാണ് ടയർ പഞ്ചറായത് കണ്ടത്....... അലിക ആണെങ്കിൽ എന്തു ചെയ്യും എന്ന രീതിയിൽ നിൽക്കുകയായിരുന്നു 🙄🙄 വിശ്വ അവളുടെ അടുത്തേക്ക് വന്നതും " അലിക വണ്ടി പഞ്ചർ ആണെങ്കിൽ ഞാൻ തന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം... " മാനവ് അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു. 😂😂😂 ഇവനെ അങ്ങ് തട്ടിയാലോ 😬😬(വിശ്വ ആത്മ ) തന്റെ അടുത്തേക്ക് വരാൻ നിക്കുന്ന വിശ്വയെ കണ്ടതും അലിക മാനവിന്റെ ഒപ്പം കാറിൽ കയറി.. അലികയുടെ വീടിനു മുമ്പിൽ മാനവിന്റെ കാർ വന്നു നിന്നു. അലിക കാറിൽ നിന്ന് ഇറങ്ങി.. " വാ കയറിയിട്ട് പോവാം 😊" " വേണ്ട... പിന്നെ ആവട്ടെ.... " മാനവ് " ചേട്ടാ വാ ഒന്ന് കയറിയിട്ട് പോവന്നെ... " മഹിമയുടെ നിർബന്ധം കാരണം മാനവും കാറിൽ നിന്നും ഇറങ്ങി. അലിക ചെന്ന് രണ്ട് പ്രാവശ്യം കാളിങ് ബെൽ അടിച്ചു... എന്നിട്ടും വാതിൽ തുറകാത്തത് കൊണ്ട് അലിക വാതിൽ തള്ളി കുറ്റിയിടാതിരുന്നതിനാൽ വാതിൽ തുറന്നു.. " വാ അകത്തേയ്ക്ക് വാ.... "😊 മഹിമയും മാനവും അകത്തേക്ക് വന്ന് സോഫയിൽ ഇരുന്നു.. " നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ അമ്മയെ നോക്കട്ടെ "അലിക നേരെ അടുക്കളയിലേക്ക് പോയി. " അമ്മേ.............😵"

അലികയുടെ ശബ്ദം കേട്ട് മാനവും മഹിമയും ഒച്ച കേട്ട ഭാഗത്തേക്ക് പോയ അവർ കാണുന്നത് ബോധം കെട്ട് കിടക്കുന്ന ആനിയെ ആണ്.. അലിക ആണെങ്കിൽ കരച്ചിലും...😭😭😭മഹിമ അവളെ ചേർത്ത് പിടിച്ചു. " അലിക കരയാതെ ഇരിക്ക്.. ഞാൻ നോക്കട്ടെ... " മാനവ് വേഗം പൾസ് check ചെയ്‌തു.എന്നിട്ട് കവിളിൽ മെല്ലെ ഒന്ന് രണ്ട് പ്രാവശ്യം തട്ടി... വയറിൽ പിടിച്ച് പയ്യെ അമർത്തി... " അതേ നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോവാം.... Bp ഹൈ ആയതാണെന്നു തോന്നുന്നു.. " മാനവ് പറഞ്ഞവഴി അലികയും മഹിമയും മാനവും കൂടി ആനിയെ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. പോകുന്ന വഴിയിൽ അലിക ഫിലിപ്പിനെയും അലീനയെയും വിളിച്ച് പറഞ്ഞു... " താൻ കരയാതെ ഇരിക്ക് അമ്മക്ക് ഒന്നും ഇല്ല... " മാനവ് അലികയോട് ഡ്രൈവിങ്ങിനിടെ പറഞ്ഞു.. വണ്ടി നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു.. മാനവ് പറഞ്ഞതനുസരിച്ച് സ്ട്രച്ചർ അവിടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. വന്നവഴി ആനിയെ അതിലേക്ക് കിടത്തി... നേരെ icu സെക്ഷനിലേക്ക് കൊണ്ടുപോയി മാനവും അവരുടെ കൂടെ ഉള്ളിലേക്ക് പോയി.. അലികയും മഹിമയും പുറത്ത് ഇരുന്നു.. അലിക അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു...😥😥

കുറച്ച് കഴിഞ്ഞ് മാനവ് പുറത്തേക്ക് വന്നു. അലിക നേരെ മാനവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. " മനുവേട്ടാ.. അമ്മ...😭" " don't worry.... അമ്മക്ക് ബിപി കൂടിയതാ... ഇനി പേടിക്കാൻ ഒന്നും ഇല്ല ബോധം ഒക്കെ വന്നു.. കുറച്ച് കഴിയുമ്പോഴേക്കും റൂമിലേക്ക് മാറ്റും.ഇന്നിവിടെ കിടന്നിട്ട് നാളെ പോവാം 😊." മാനവ് അലികയുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു. അപ്പോഴേക്കും ഫിലിപ്പും അലീനയും അവിടേക്ക് വന്നു.. അലീനയുടെ കണ്ണെല്ലാം ചുമന്നു കലങ്ങി ഇരിക്കുന്നു.. അലീനയെ കണ്ട വഴി കെട്ടിപിടിച്ചു കരഞ്ഞു.. " എന്താ ഉണ്ടായേ.. മോളെ.. " ഫിലിപ്പ് അലികയുടെ അടുത്തേക്ക് വന്നു. " അങ്കിൾ ഞാൻ ഡോക്ടർ മാനവ് മഹിമയുടെ ബ്രദർ ആണ് ...ആന്റിക്ക് . ബിപി കൂടിപോയതാ... പേടിക്കാൻ ഒന്നും ഇല്ല... കുറച്ച് കഴിയുമ്പോൾ റൂമിലേക്ക് മാറ്റും... ഇതിനു മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ...." " ഇല്ല ആദ്യമായിട്ടാ.... " ഫിലിപ്പ് " മ്മ്മ്... എന്തായാലും ആള് ഇപ്പൊ ഉഷാറായി....😁" മാനവ് " മനു ഏട്ടാ ഇത്ര നേരം ആയില്ലേ... അലികക്ക് എന്ധെങ്കിലും വാങ്ങി കൊടുക്ക്... കുറെ നേരം ആയില്ലേ..... ഇങ്ങനെ ഇരിക്കുന്നെ.... എനിക്ക് ഒന്നുംവേണ്ട.... " മഹിമ മാനവിനോടായി പറഞ്ഞു.

" എനിക്കൊന്നും വേണ്ട ചേച്ചി... മനുവേട്ടനും ചേച്ചിയും പൊക്കൊ ഇവര് വന്നല്ലോ..." അലിക അവരോടായി പറഞ്ഞു.. " അലിക.. താൻ വാ എന്ധെങ്കിലും കുടിച്ചിട്ട് വന്നിരിക്ക്... അനിയത്തിയെ കൂടെ വിളിച്ചോ... " " എനിക്ക് ഒന്നും വേണ്ട... ചേച്ചി പോയിട്ട് വാ.. " അലീന ഫിലിപ്പിന്റെ തോളിൽ ചാരി ഇരുന്നു... ഫിലിപ്പ് അലികയെ നോക്കി പൊക്കോളാൻ പറഞ്ഞു. അലിക മാനവിന്റെ കൂടെ അവിടെ അടുത്തുള്ള കോഫി ഷോപ്പിൽ കയറി.. മാനവ് രണ്ട് കോഫി ഓർഡർ ചെയ്തു.. " thanks... " അലിക പറഞ്ഞത് കേട്ട് എന്താ എന്നർത്ഥത്തിൽ മാനവ് നോക്കി 🤨🤨🤨 " നിങ്ങൾ വന്നില്ലായിരുന്നു എങ്കിൽ എനിക്ക് അമ്മയെ ഹോസ്പിറ്റൽ എത്തിക്കാൻ കഴിയില്ലായിരുന്നു 😥" " അത് കഴിഞ്ഞുപോയ കാര്യo അത് വിട്ട് കള... ഇനി വരുന്നതിനെ കുറിച്ച് ആലോചിക്ക്. അമ്മക്ക് ഇപ്പൊ ഒന്നും ഇല്ലല്ലോ... " മാനവ് അലികയെ നോക്കി ചിരിച്ചു😊.. അലിക തിരിച്ചുo.😊 അവർ രണ്ടുപേരും കോഫി ഷോപ്പിൽ നിന്നും ഇറങ്ങി റോഡ് cross ചെയ്യാൻ നിൽക്കുമ്പോൾ ആണ് അത് വഴി വിശ്വയുടെ കാർ പോയത്.. അവരെ കണ്ടവഴി വിശ്വ കാർ സൈഡിൽ ഒതുക്കി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story