ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 36

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

വിശ്വ അവർ പോകുന്നത് നോക്കി കാറിൽ ഇരുന്നു.റോഡ് ക്രോസ്സ് ചെയ്ത് ഹോസ്പിറ്റലിൽ കടക്കുന്നത് കണ്ടതും വിശ്വ തന്റെ car start ചെയ്ത് യൂ ടേൺ എടുത്ത് ഹോസ്പിറ്റൽ റോഡിലേക്ക് തിരിഞ്ഞു.അതിനിടയിൽ സിഗ്നലിൽ പെട്ടു. കാർ നേരെ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ കൊണ്ട് നിർത്തിയിട്ട് ഇറങ്ങി നടന്നപ്പോൾ ആണ് വിശ്വ തന്റെ നേരെ വരുന്ന മഹിയെയും മാനവിനെയും കണ്ടത് " സാർ എന്താ ഇവിടെ 😊... " മഹി ഓടി ചെന്ന് വിശ്വയോട് ചോദിച്ചു. " ഞാൻ... അത്.... എന്റെ ഒരു ഫ്രണ്ട് ഇവിടെ കിടപ്പുണ്ട്....😁😁 " " സർ ഇതെന്റെ ബ്രദർ മാനവ്.... "മഹിമ പരിചയ പെടുത്തി " hai സർ......ഞാൻ ഓഫീസിൽ വരുമ്പോൾ ഒക്കെ കണ്ടിരുന്നു ..... 😄പക്ഷേ പരിചയപ്പെടാൻ പറ്റിയില്ല.." മാനവ് നിനക്ക് എന്നെ പരിചയപ്പെടാൻ എങ്ങനെ യാ സമയം എന്റെ പെണ്ണിനെ വീഴ്ത്താൻ നടക്കാലെ 😬😬😬😬😬(വിശ്വ ആത്മ ) " അല്ല നിങ്ങൾ എന്താ ഇവിടെ...🤔" " ഞാൻ ഇവിടുത്തെ ഡോക്ടർ ആണ്... പിന്നെ നിങ്ങളുടെ ഓഫീസിലെ അലികയെ ഡ്രോപ്പ് ചെയ്യാൻ ചെന്നപ്പോൾ അയാളുടെ അമ്മ തല ചുറ്റി കിടക്കുന്നത് കണ്ടു.. അപ്പൊ ഞങ്ങൾ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്....ഞങ്ങൾ തിരിച്ചു പോവാൻ ഇറങ്ങിയതാ... " മാനവ് വിശ്വയോട് പറഞ്ഞു. " ഇപ്പൊ എങ്ങനെ ഉണ്ട്.. ആന്റിക്ക് " വിശ്വ "

കുഴപ്പം ഇല്ല.... ബിപി കൂടിയതാ... ഇപ്പൊ നോർമൽ ആയി... കൊണ്ടുവന്നപ്പോൾ icu ഇൽ ആയിരുന്നു ഇപ്പൊ റൂമിലേക്ക് മാറ്റി..... " മഹിമ ആണ് മറുപടി പറഞ്ഞത്..😊😊 " എന്നാ ശെരി.... ഞാൻ അങ്ങോട്ട് ചെല്ലട്ടെ ... പിന്നെ കാണാം.. " വിശ്വ " ശരി സർ" മാനവ് " എനിക്ക് കുഴപ്പം ഒന്നും ഇല്ല ഫിലിപേട്ടാ... 😊😊ഒന്ന് തലകറങ്ങി വീണു. അത്രേ ഒള്ളു.... വീട്ടിലേക്ക് പൊക്കൊ നാളെ ജോലിക്ക് പോവാൻ ഉള്ളതല്ലേ... അലീനയും അലികയും ഇവിടെ നിന്നോളും... " ആനി ഫിലിപ്പിനെ സമാധാനിപ്പിച്ച് വീട്ടിൽ പറഞ്ഞയിക്കാൻ നോക്കുകയാണ്. " അപ്പേ പൊക്കൊ ഇവിടെ ഒരാൾക്കേ നിൽക്കാൻ പാടൊള്ളു... പിന്നെ എന്ധെങ്കിലും ആവശ്യം വന്നാലോ എന്ന് ഓർത്താണ് ഒരാൾ കൂടി നിന്നോട്ടെ എന്ന് പറഞ്ഞത്... അതുകൊണ്ടാ അലീനയെയും പിടിച്ച് നിർത്തിയത്.... "അലിക ഫിലിപ്പിനോട് പറഞ്ഞു. " അതേ.... ഫ്രിഡ്ജിൽ മാവ് ഇരിപ്പുണ്ട് കറികളും ഇരുപ്പുണ്ട്... മാവ് എടുത്ത് അപ്പം ഉണ്ടാക്കി കഴിച്ചോട്ടോ... കറി ഒക്കെ ചൂടാക്കി കഴിച്ചാൽ മതി... " ആനി ഫിലിപ്പിനോടായി പറഞ്ഞു. " എന്റെ ഭാര്യേ.... ഞാൻ വേണ്ടത് പോലെ ചെയ്തോളാം... നീ ഇനി ഇതും ആലോചിച്ചുകൊണ്ട് ബിപി കൂട്ടണ്ട.... " ഫിലിപ്പ് അതും പറഞ്ഞുകൊണ്ട് പോയി.. " അലികെ..... ആ ഇരിക്കുന്ന വെള്ളം എടുത്തേ...."

ആനി വെള്ളം ഇരിക്കുന്ന ടേബിളിലേക്ക് കൈ ചൂണ്ടി " അമ്മേ ഞാൻ എടുക്കാം... " അലീന എടുക്കാൻ പോയി " വേണ്ട 😠 ഞാൻ അലികയോടാ പറഞ്ഞത് അവൾ ചെയ്താൽ മതി.... " ആനി കലിപ്പിച്ച് അലീനയെ നോക്കി.😠 " അമ്മ എന്താ ഇങ്ങനെ... റൂമിൽ വന്നപ്പോൾ മുതൽ ഇങ്ങനെയാ... ഞാൻ എന്തു ചെയ്തിട്ടാ... " അലീനയുടെ ശബ്ദം 😥 ഇടറി തുടങ്ങി. അലിക അലീന കൊണ്ടുവന്ന ഡ്രസ്സ്‌ ഒക്കെ എടുത്തു വയ്ക്കുന്നത് നിർതിയിട്ട് ആനിയുടെ അടുത്തേക്ക് ചെന്നു. " എന്താ അമ്മേ....😒" അലിക " അവളോട് ചോദിക്ക് അവള് കാരണമാ എനിക്ക് ഈ അവസ്ഥ വന്നത്... മക്കളിൽ ഉള്ള വിശ്വാസമാ ഇവള് തകർത്തത്... ഇവളുടെ മുറി ഇന്ന് അടക്കി പെറുക്കി വയ്ക്കുന്നതിനിടയിൽ ആണ് ഇവളുടെ ഡയറി കിട്ടിയത്.. അതിൽ നിന്റെ ബോസ്സ് വിശ്വാസറിന്റെ കൂട്ടുകാരൻ ഇല്ലേ ആരവ് അവന്റെ ഫോട്ടോയും...😠" അലീന അത് കേട്ട് ഞെട്ടി അലികയെ നോക്കി.. " ഇവൾ അതിൽ എന്ധോക്കെയാ എഴുതേക്കുന്നെ...😥😥ചാവും മരിക്കും... അവൻ ഇല്ലാതെ ജീവിക്കില്ല....എന്ധോക്കെയാ.... വളർത്തി വലുതാക്കിയ ഞാനും നിങ്ങളുടെ അപ്പ ഒക്കെയോ 😥😥ഞങ്ങളെ ഒന്നും വേണ്ടേ ഇവൾക്ക്... എന്നേക്കാൾ ഏറെ നിങ്ങളെ വിശ്വസിക്കുന്ന ഒരാളുണ്ട് ഇവിടെ നിന്ന് ഇപ്പൊ പോയൊരാള്.......

നിങ്ങളെ കുറിച്ച് പറയുമ്പോ നൂറ് നാവ അദ്ദേഹത്തിന്... ഒന്ന് നുള്ളി നോവിച്ചിട്ടില്ല ഇതുവരെ 😥ആ നീയാ ചാവാൻ പോവുന്നു എന്ന് പറഞ്ഞത്...നീ ഈ അലികയെ നോക്ക് നിന്റെ ചേച്ചിയെ.. ഇത്ര നാളായി അവളുടെ ഭാഗത്തു നിന്ന് ഒരു തെറ്റ് പറ്റിയിട്ടുണ്ടോന്നു നോക്ക് " ആനി അലീനയോട് ആണ് ഇതൊക്കെ പറഞ്ഞതെങ്കിലും എല്ലാം തുളച്ചു കയറിയത് അലികയുടെ മനസിൽ ആണ്... " അമ്മേ സോറി അമ്മേ കരയല്ലേ.....😭😭😭ഞാൻ അതൊക്കെ വിട്ടതാ... ചേച്ചി ഒരു ദിവസം എന്നോട് കുറെ സംസാരിച്ചു.. അന്ന് തൊട്ട് ഞാൻ തെറ്റായി ഒന്നും ആരെയും കുറിച്ച് ചിന്തിച്ചിട്ടില്ല...... "അലീന കരഞ്ഞുകൊണ്ട് ആനിയുടെ അടുത്ത് ഇരുന്നു. " പോട്ടെ.... കരയണ്ട 😊.... അമ്മക്ക്‌ അത് പെട്ടന്ന് കണ്ടപ്പോൾ താങ്ങാൻ പറ്റിയില്ല ശെരിക്കും പറഞ്ഞാൽ നിങ്ങളുടെ അപ്പനെ കുറിച്ച് ഓർത്തുപോയി അപ്പോഴാ മനസ് കൈ വിട്ട് പോയത്... അത് ശരീരത്തിലേക്കും ബാധിച്ചു... പോട്ടെ ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാതെ നോക്ക്..." ആനി അവളെ തലോടി... അലികക്ക് കണ്ണൊക്കെ നിറഞ്ഞു വന്നു താൻ ചെയ്തത് വലിയ തെറ്റാണല്ലോ എന്നോർത്തു അവളുടെ ഉള്ളൊന്നു പിടഞ്ഞു... " അമ്മേ ഞാൻ ഇപ്പൊ വരാം.... " അലിക ആനിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് പോയി..

എന്നാൽ ഇതൊക്കെ കേട്ട് പുറത്ത് കുറച്ച് മാറി നിൽക്കുന്നുണ്ടായിരുന്നു വിശ്വ.. അലിക നേരെ പോയത് താഴെ ഉള്ള ഗ്രോട്ടോയുടെ അടുത്തേക്കാണ് അവിടെ ചെന്ന് കുറച്ച് നേരം മാതാവിന്റെ അടുത്ത് നിന്നുകൊണ്ട് കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു... ഞാൻ എന്താ ചെയ്യേണ്ടത് എന്ന് അമ്മ തന്നെ പറഞ്ഞു താ... തെറ്റ് പറ്റിപ്പോയി.... എനിക്ക് 😭😭😭.. എന്നെ ഇത്ര വിശ്വസിക്കുന്നവരെ ഞാൻ ചതിച്ചില്ലേ.... അലിക എന്ധോക്കെയോ പദം പറഞ്ഞ് കരഞ്ഞു... കുറച്ച് കഴിഞ്ഞ് തന്റെ അടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നി അലിക കണ്ണ് തുറന്നപ്പോൾ കയ്ക്കൂപ്പി കണ്ണടച്ചു തന്റെ അടുത്ത് നിന്ന് പ്രാർത്ഥിക്കുന്ന വിശ്വയെ ആണ് കണ്ടത്.. അവന്റെ കണ്ണും നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു. അവൾ തിരിഞ്ഞു പോകൻ തുടങ്ങിയതും വിശ്വ അവളെ കൈയിൽ പിടിച്ച് നിർത്തി.. " എനിക്ക് കുറച്ച് സംസാരിക്കണം please.... " അലിക ഒന്നും മിണ്ടിയില്ല. അവൾ സമ്മതം എന്നോണം അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരുന്നു.. അവൾക്ക് അടുത്തായി വിശ്വയും.......അധികം ആരും അവിടെ ഉണ്ടായിരുന്നില്ല.. ഇരുട്ടിന്റെ വിദൂരതയിലേക്ക് രണ്ടുപേരും മിഴികൾ പായിച്ചു. സമയം കടന്നു പോയി രണ്ടുപേരുടെയും ഇടയിൽ നിശബ്ദത മാത്രം ആയിരുന്നു... " എന്താ സംസാരിക്കാൻ ഉള്ളത് 😒" അലിക തന്നെ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ചോദിച്ചു.

"ഞാൻ എന്റെ ഭാഗം ന്യായികരിക്കാനോ... തിരുത്താണോ അല്ല തന്നോട് സംസാരിക്കണം എന്ന് പറഞ്ഞത്.....ഞാൻ കാരണം നിനക്ക് കുറെ വേദനിക്കേണ്ടി വന്നു... ഒരിക്കൽ നിന്നെ സ്നേഹിച്ച് വേദനിപ്പിച്ചു😥.. പിന്നീട് ഒഴുവാക്കി, അപമാനിച്ച് വേദനിപ്പിച്ചു.... ഇപ്പൊ ഞാൻ കാരണം സ്വന്തം മാതാപിതാക്കളുടെ വാക്കുകൾക്ക് മുമ്പിലും നിന്ന് ഉരുകുന്നു.എനിക്ക് ഒരിക്കലും നിനക്ക് സന്തോഷം തരാൻ സാധിക്കില്ല എന്ന് എനിക്ക് മനസിലായി... എന്നുട്ടും എന്റെ സ്വാർത്ഥത... നീ എന്റെ കൂടെ ഉണ്ടാവണം എന്ന് 😥അവിടെ നിന്റെ ഫീലിംഗ്സ്നു ഞാൻ വിലകൊടുത്തില്ല... എന്റെ സന്തോഷം മാത്രം നോക്കി.... ഇപ്പോഴും അങ്ങനെ തന്നെ.എപ്പോഴും ഞാൻ അങ്ങനെ തന്നെ ..😏.. താൻ മറ്റുള്ളവരുടെ വിഷമങ്ങളും സന്തോഷങ്ങളും കണ്ടറിഞ്ഞു അവരുടെ കൂടെ നിൽക്കുന്നവളാ... ഞാനോ ഈ വിവാഹം തന്നെ എന്റെ ലാഭത്തിന് വേണ്ടി ആയിരുന്നില്ലേ.എല്ലാം ഇവിടെ വച്ച് നമുക്ക് അവസാനിപ്പിക്കാം.... നല്ലൊരു ജീവിതം തന്റെ മുമ്പിൽ ഉണ്ട്....സന്തോഷത്തോടെ ജീവിച്ചു തീർക്ക്.... ഒരു ശല്യമായോ ഒന്നും ഞാൻ വരില്ല...😒😒..ഒരിക്കലും വരദയോ ഞാനുമായി ബദ്ധപ്പെട്ട ആരും തന്നെ തന്റെ ജീവിതത്തിലേക്ക് ഒരു പ്രശ്നമായി വരില്ല എന്ന് ഞാൻ ഉറപ്പ് തരാം . എന്നെ നീ വെറുക്കരുത്... "വിശ്വയുടെ വാക്കുകൾ അങ്ങിങ്ങായി മുറിഞ്ഞു പോയിരുന്നു.

വിശ്വ തല ഉയർത്തി അലികയെ നോക്കി... അവൾ അപ്പോഴും ഇരുട്ടിലേക്ക് നോക്കി ഇരുന്നു..... " അലികെ തനിക്ക് എന്നോട് ഒന്നും ചോദിക്കാനോ പറയാനോ ഇല്ലെ..... " " സാറിനല്ലേ എന്നെയോട് സംസാരിക്കണം എന്ന് പറഞ്ഞത്... സാർ പറഞ്ഞു.... ഞാൻ കേട്ടു.... കഴിഞ്ഞില്ലേ.... ഞാൻ പൊക്കോട്ടോ... " അലിക അലക്ഷ്യമായി എവിടെയോ നോക്കി പറഞ്ഞു.. " മ്മ്മ്.. കഴിഞ്ഞു... "വിശ്വ തന്റെ മുഖം തുടച്ചുകൊണ്ട് അവളെ നോക്കി. അലിക ഒന്നും മറുപടി പറയാതെ എണീറ്റ് ആനിയുടെ അടുത്തേക്ക് പോയി.... ആനിയെ പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ആനിയെ നോക്കാൻ രണ്ട് ദിവസം അലിക ലീവ് എടുത്ത് വീട്ടിൽ ഇരുന്നു.. സ്വാതീയും ജാസൂവും നിഖിലും കൂടി ആനിയെ കാണാൻ പോയി.....മഹിമയും മാനവും ഇടക്ക് പോയി കണ്ടിരുന്നു. അലിക രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് ഓഫീസിൽ പോയി തുടങ്ങി... വിശ്വ അവിടെ ഉണ്ടെങ്കിലും രണ്ടുപേരും തമ്മിൽ സംസാരം ഒന്നും ഉണ്ടായില്ല... വിശ്വക്ക് അവൾ തന്റെ കൺമുമ്പിൽ ഉണ്ടല്ലോ എന്ന സമാധാനം ആയിരുന്നു... ദിവസങ്ങൾ കടന്നു പോയി...പതിവ് പോലെ ഓഫീസിൽ വന്ന അലിക ആരെയും കാണാതെ ചുറ്റും നോക്കി... അലിക അകത്തെ ഗ്ലാസ്സ് ഡോർ തുറന്ന് ചെന്നു അവിടെയും ആരെയും കണ്ടില്ല അലിക സംശയത്തോടെ ചുറ്റും നോക്കി...

" ഇവരൊക്കെ എവിടെ പോയി.... " അലിക അവളോട് തന്നെ ചോദിച്ചതും... പുറകിൽ നിന്നും പാർട്ടി പോപ്പർ പൊട്ടിക്കുന്ന സൗണ്ട് കേട്ട് അലിക അങ്ങോട്ടേക്ക് നോക്കി. " happy birthday to you.... Happy birthday to you.... Dear alika...... Happy birthday to you.... " കോറസ് ആയി വിശ്വ അടക്കം ഓഫീസിലെ എല്ലാവരും ഉണ്ട് കൂട്ടത്തിൽ റോജിനും മാനവും. അലിക അവരുടെ സർപ്രൈസ് കണ്ടിട്ട് വായും പൊളിച്ച് നിന്നു. 😄😄😄😄😄 " എന്റെ അലിക കുട്ടി ഇങ്ങനെ സർപ്രൈസ് കണ്ട് ഞെട്ടാതെ..ഇനി ഉള്ളതൊക്കെ കാണാൻ ഉള്ളതല്ലേ.... പിന്നെ എന്റെ വക ഒരു സ്പെഷ്യൽ സർപ്രൈസ് ഉണ്ട്... " മഹിമ അവളുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.. " എന്നാലും ഇച്ചായൻ പോലും ഒരു വാക്ക് പറഞ്ഞില്ലല്ലോ.. ദുഷ്ടാ.. ഇന്നലെ കൂടെ വിളിച്ചതല്ലേ 😬😬" " അതേ നിന്നോട് പറഞ്ഞിരുന്നെങ്കിൽ ഇവളുമാര് എന്നെ കൊന്നേനെ.... " റോജിൻ എല്ലാവരെയും നോക്കി പറഞ്ഞു എന്നാൽ വിശ്വയെ പാടെ അവഗണിച്ചു.. അത് അലികയും കണ്ടിരുന്നു. " മതി.. മതി... ഇനി കേക്ക് മുറിക്ക്.. " സ്വാതി അലികയുടെ കൈയിൽ കത്തി കൊണ്ട് കൊടുത്തിട്ട് പറഞ്ഞു.... അലിക നേരെ കേക്ക് മുറിച്ചു.. ആദ്യം കേക്ക്പീസ് എടുത്ത് രവിക്കും പ്രിയക്കും കൊടുത്തു. പിന്നെ സ്വാതിക്കും ജാസൂനും.. പിന്നെ റോജിനും മാനവിനും മഹിമക്കും നിഖിൽനും അവസാനം വിശ്വക്കും കൊടുത്തു...

വിശ്വ അവളെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെ ഓരോരുത്തർ ഗിഫ്റ്റ് കൊടുക്കൽ ആയി സ്വാതീയും ജാസുവും കൂടി ഒരു ഗിഫ്റ്റ് ബോക്സ്‌ എടുത്ത് അലികക്ക് കൊടുത്തുകൊണ്ട് അലികയുടെ ഇരുകവിളിലും ഉമ്മ വച്ചു. "Happy birthday dear ❤️❤️❤️"സ്വാതി and ജാസു. "Thanks my crime partners " അലിക തിരിച്ചും അവർക്ക് ഉമ്മ കൊടുത്തു. പിന്നെ പ്രിയയും രവിയും കൂടെ ഒരു ഗിഫ്റ്റ് കൊടുത്തു. പിന്നെ നിഖിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ കൊടുത്തു. വിശ്വ തന്റെ കൈയിൽ ഇരിക്കുന്ന ഗിഫ്റ്റ് ബോക്സ്‌ അലികക്ക് നേരെ നീട്ടി... " happy birthday.......... This for you...❤️" അലിക മടിച്ച് മടിച്ച് അത് വാങ്ങി.. " thank you... " റോജിൻ ദേഷ്യം കൊണ്ട് കൈ ചുരിട്ടി...😠😠 " മനുഏട്ടാ... ഏട്ടൻ ഗിഫ്റ്റ് കൊടുത്തില്ലല്ലോ... എല്ലാവരും കൊടുത്തു.. " മഹിമ മാനവിനെ നോക്കി പറഞ്ഞു. "ആ കൊടുക്കാം..." മാനവ് അതും പറഞ്ഞുകൊണ്ട് അലികക്ക് മുന്നിൽ വന്ന് നിന്നു. പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സ്‌ എടുത്തു.. അത് തുറന്ന് അതിൽ നിന്നും ഒരു ഡയമണ്ട് കല്ല് പതിപ്പിച്ച simple മോതിരം എടുത്തു. " Alika happy birthday..... And...... Will you marry me..... "മുട്ടുകാലിൽ നിന്നുകൊണ്ട് ചോദിച്ച മാനവിന്റെ ചോദ്യം കേട്ട് മഹിമ ഒഴികെ എല്ലാവരും ഞെട്ടി.😳😳😳😳........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story