ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 37

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" Alika happy birthday..... And...... Will you marry me..... "മുട്ടുകാലിൽ നിന്നുകൊണ്ട് ചോദിച്ച മാനവിന്റെ ചോദ്യം കേട്ട് മഹിമ ഒഴികെ എല്ലാവരും ഞെട്ടി.😳😳😳😳 അലിക ആണെങ്കിൽ കേട്ടത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലും.. 😳😳😳 അലികയുടെ കണ്ണുകൾ ആദ്യം തേടിയത് വിശ്വയെ ആണ്. വിശ്വ ആണെങ്കിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്നു. ജാസുവും സ്വാതീയും CID പണി തുടങ്ങി... വിശ്വയെ വീക്ഷിക്കാൻ.. പക്ഷേ അവന്റെ മുഖത്ത് യാതൊരു വിധ ഭാവങ്ങൾ ഇല്ലാന്നുള്ളത് അവരെ അൽബുദ്ധപ്പെടുത്തി. " അലിക....😊" മഹിമയുടെ വിളി ആണ് അലികയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അലിക മഹിമയെ നോക്കി 😊😊 " താൻ ഷോക്ക് ആവണ്ട.... എന്റെ മനു ഏട്ടന് പ്രമിച്ചു നടക്കുന്നതിനോടൊന്നും താല്പര്യം ഇല്ല അതുകൊണ്ടാ പ്രൊപോസൽ നടത്തി കാര്യം സെറ്റ് ആക്കാം എന്ന് കരുതിയത്... പിന്നെ താൻ അപ്പന്റെയും അമ്മയുടെയും ചെല്ലകുട്ടി ആണെന്നൊക്കെ അറിയാം... അത് കൊണ്ട് ഈ മോതിരം അവരുടെ സമ്മതം ഇല്ലാതെ വാങ്ങില്ലെന്നും അറിയാം....

എന്നാ മോള് കേട്ടോ അന്ന് തന്റെ അമ്മയെ കാണാൻ പോയപ്പോൾ ഞങ്ങൾ ഈ കാര്യം പറഞ്ഞിരുന്നു. അന്ന് അലികയുടെ അപ്പനും ഉണ്ടായി അവിടെ... മനുവേട്ടന്റെ കാര്യം എല്ലാം പറഞ്ഞ് ഞങ്ങളുടെ പേരെന്റ്സ്നെ കൂടി ഫോൺ വിളിച്ച് സംസാരിപ്പിച്ചു... തന്റെ അപ്പനും അമ്മയ്ക്കും ഒക്കെ ആണ്😄😄.. അവര് പറഞ്ഞത് അലികക്ക് ഇഷ്ടമാണെങ്കിൽ അവർക്ക് പ്രശ്നം ഇല്ല എന്നാ.. " അലികക്ക് എന്തു മറുപടി പറയണം എന്ന് അറിയാതെ നിന്നു. " അലികെ മോതിരം വാങ്ങ്... ഡോക്ടർ ആടി മോളെ ഡോക്ടർ..😁😁. " നിഖിൽ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. സ്വാതിയെയും ജാസുനെയും അലിക ദയനീയ മായി നോക്കി 😒😒അവർ തിരിച്ചും. അങ്ങനെ ആലോചിച്ചു നിന്നപ്പോഴാണ് തന്റെ കൈയിൽ ഒരു കരസ്പർശം അവൾ അറിഞ്ഞത്.. തല ഉയർത്തി നോക്കിയപ്പോൾ റോജിൻ.. " അലികെ നമ്മൾ സ്നേഹിക്കുന്നതിനേക്കാളും നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ ജീവിതത്തിൽ കൂടെ കൂട്ടേണ്ടത്. നമ്മൾക്ക് വേദന മാത്രം തരുന്നവരെ അല്ല....

എന്തുകൊണ്ടും നിനക്ക് ചേർന്ന ആളാണ് മനു... നിന്നെ ഒരിക്കലും ഇവൻ സങ്കട പെടുത്തില്ല.." " ഇച്ചായ.... " 😥തുളുമ്പി വന്ന കണ്ണുനീർ പിടിച്ചു നിർത്തി അവൾ വിളിച്ചു. " എന്നും ഇച്ചായൻ നിന്റ കൂടെ നിന്റെ നല്ലതിന് വേണ്ടിയെ നിന്നിട്ടുള്ളു... അതുകൊണ്ട് ഈ റിങ് വാങ്ങ് " തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ തുറന്ന് പറയാനും തന്നെ ചേർത്ത് നിർത്താനും..സമാധാനിപ്പിക്കാനും സ്വാതിയുടെയും ജാസുവിന്റെയും ഒപ്പം റോജിൻ മാത്രം ഉണ്ടായുള്ളു എന്ന ബോധ്യം ഉണ്ടായിരുന്നു അലികക്ക്.. അലിക കൈ മാനവിന് നേരെ നീട്ടി... അപ്പോഴും കണ്ണുകൾ അവളുടെ വരുത്തിക്ക് നിക്കാതെ വിശ്വയെ തേടി പോയിരുന്നു.. വേദന നിറഞ്ഞ ഒരു പുഞ്ചിരിവിശ്വ അവൾക്ക് സമ്മാനിച്ചു. അത് കണ്ടതും അവളുടെ ഉള്ളൊന്ന് പിടച്ചു.. റിങ് ഇട്ട് കഴിഞ്ഞതും മാനവ് അലികയെ തന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.... " പിന്നെ ഇതിനു thanks പറയേണ്ടത് വിശ്വയോട് ആണ് എനിക്ക് ഈ റിങ് സെലക്ക്ട് ചെയ്ത് തന്നത് വിശ്വ ആണ്... Thanks man 😉" മാനവ് വിശ്വക്ക്ഒരു ഹൈഫൈ കൊടുത്തു. അലികക്ക് തന്റെ ഹൃദയതാളം മാറുന്നത് പോലെ തോന്നി എന്തോ ഒന്ന് നഷ്ടപെടുന്ന പോലെ...💔

അവളുടെ അതേ അവസ്ഥ തന്നെ ആയിരുന്നു വിശ്വയുടെയും. " ഗയ്‌സ് ഞാൻ ഒരു കാര്യം പറയട്ടെ... നമ്മുടെ ഈ സ്ഥാപനം തുടങ്ങിയിട്ട് 25 വർഷം തികയുകയാണ് അതിന്റെ ഒരു സന്തോഷം എന്നോണം അടുത്ത ആഴ്ച ഒരു പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ട്.. നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണം പല കമ്പനിയിലെയും സ്റ്റാഫുകൾ ഉണ്ടാവും.ഇനി പ്രത്യേകം ക്ഷണിക്കുന്നില്ല... എല്ലാവരും പങ്കെടുക്കണം... അപ്പൊ next Saturday ഈവെനിംഗിൽ ആണ് ഫങ്ക്ഷൻ.. " രവി പറഞ്ഞ് നിർത്തിയതും എല്ലാവരും കൈ അടിച്ച് പാസാക്കി... വിശ്വ അവരോടെല്ലാം യാത്ര പറഞ്ഞ് വേഗം ഓഫീസിൽ നിന്നും ഇറങ്ങി.. അവനറിയാമായിരുന്നു താൻ ഇനിയും അവിടെ നിന്നാൽ തന്റെ മനസ് കൈ വിട്ട് പോകും . വിശ്വ വണ്ടിയെടുത്ത് ലക്ഷ്യമില്ലാതെ പോയി കൊണ്ടിരുന്നു...അത് വരെ ഉണ്ടായിരുന്ന അവൻ ആസ്വദിച്ചിരുന്ന വഴിയോര കാഴ്ചകൾ അവന് അരോചകമായി തോന്നി.. അവസാനം കടൽ കരയിൽ അവന്റെ വണ്ടി ചെന്നു നിന്നു. അപ്പോഴേക്കും സന്ധ്യ മയങ്ങി യിരുന്നു.. അത്രയും നേരം അവന്റെ കാർ ലഷ്യമില്ലാതെ പായുകയായിരുന്നു. ആർക്കുവേണ്ടി ആണോ താൻ ജീവിച്ചു തുടങ്ങിയത് ആർക്ക് വേണ്ടിയാണോ താൻ എല്ലാം ചെയ്തു കൂട്ടിയത് ആരുടെ കൂടെയാണോ താൻ ജീവിക്കാൻ ആഗ്രഹിച്ചത് അതെല്ലാം ഒരു ഓർമ മാത്രം ആയി അവൾ എന്നിൽ നിന്ന് അകന്നു പോയികൊണ്ടിരിക്കുന്നു .😥💔💔...

അവന്റെ മനസ്സിൽ ഓരോ ചിന്തകൾ വന്ന് മൂടികൊണ്ടിരുന്നു... നീ എന്ന ഇഷ്ടത്തെക്കാൾ,നീ എന്ന പ്രണയത്തെക്കാൾ മനോഹരമായ ഒന്നും എന്നിൽ ഉണ്ടാകില്ല സഖി....💔💔💔 നിനക്കായ്‌ ഈ ഹൃദയം സ്പന്ദിക്കും എന്നും❤️ സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് അവൻ കണ്ണുകൾ അടിച്ചു. കടൽ ശാന്തമായിരുന്നു ഒപ്പം നേർത്ത കാറ്റും.. എന്നാൽ അവന്റെ മനസ് ആശാന്തമായ കടൽ പോലെയും. 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഹൃദയസഖി..... സ്നേഹമയീ ആത്മസഖി....... അനുരാഗമയീ എന്തിനു നിൻ നൊമ്പരo ഇനിയും എന്തിനു നിൻ നോവുകൾ ഇനിയും എന്നും നിൻ തുണയായ് നിഴലായ് നിൻ അരികിൽ ഞാൻ ഉണ്ടല്ലോ (ഹൃദയസഖി..... സ്നേഹമയീ) നീ ഉറങ്ങുമോളമിന്നും ഞാനുറങ്ങിയില്ലലോ നീ ഉണർന്നു നോക്കുമ്പോഴും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കൺതുറക്കു എൻ ഓമലേ കൺ തുറക്കു..... (ഹൃദയസഖി..... സ്നേഹമയീ) കേട്ടറിഞ്ഞ വാർത്ത ഒന്നും സത്യമല്ല പോന്നേ കണ്ടറിഞ്ഞ സംഭവങ്ങൾ സത്യമല്ല കണ്ണേ..

ആയിരം കൺകളാൽ ആ മുഖം കാണുവാൻ ആയിരം കൈകളാൽ മെയ്യോട് ചേർക്കുവാൻ നിന്നെ ഞാൻ കാത്ത് നിൽപ്പൂ നിന്നെ ഞാൻ കാത്ത് നിൽപ്പൂ (ഹൃദയസഖി..... സ്നേഹമയീ) 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 അലിക വിശ്വ തന്നെ സമ്മാനത്തിലേക്ക് നോക്കി ഇരുന്നു.. ഇടവിടാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. വിശ്വ തന്റെ കഴുത്തിൽ കെട്ടിത്തന്ന താലി.. അവൾ അതെടുത്ത് തന്റെ നെഞ്ചോട് ചേർത്തു.... എത്ര ഒക്കെ മനസിനെ നിന്നിലേക്ക് അടുപ്പിക്കൽ ശ്രെമിച്ചാലും എന്തോ എന്നെ പുറകോട്ട് വലിക്കുന്നു. ഇത്രയും നാളും അകറ്റി നിർത്തി എങ്കിലും എന്റെ കൺവെട്ടത്ത് ഉണ്ടായല്ലോ....എന്നാൽ ഇന്ന് ഞാൻ ഒരുപാട് അകന്നു പോയപോലെ.... അത്രമേൽ സ്നേഹിച്ച ദേവട്ടനെ ഞാൻ എങ്ങനെ വെറുക്കന്നാണ്..... ഇന്ന് എന്നെ നോക്കിയ നോട്ടം എത്രത്തോളം മനസ് വേദനിച്ചു എന്ന് എനിക്ക് മനസിലായി 😥😥😥. ഞാൻ ഏറ്റവും ഓർക്കാൻ ഇഷ്ടപെടുന്ന നിമിഷങ്ങൾ നമ്മൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങൾ ആണ് ദേവേട്ടാ ❤️

ഒരു സമയത്ത് ഞാൻ ആ ദിവസങ്ങളെ വെറുത്തിരുന്നു... എന്നാൽ ഇന്ന് 😭😭😭ഇന്ന് ജീവിതത്തിൽ നിങ്ങളെ കുറിച്ചുള്ള നിങ്ങൾ എനിക്ക് സമ്മാനിച്ച മനോഹരമായ നിമിഷങ്ങൾ..... സ്വന്തമാവുമോ എന്ന് ഒരു ചോദ്യം മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു... എന്നാൽ ഇന്ന് അതിനുള്ള ഉത്തരവും കിട്ടി....... എന്നാലും നിനക്കായ്‌ ഈ ഹൃദയം സ്പന്ദിക്കും എന്നും❤️ അവൾ അവൻ സമ്മാനിച്ച താലിയിൽ ചുംബിച്ചുകൊണ്ട് മനസ്സിൽ ചിന്തിച്ചു.. അവൾ മാനവ് തന്റെ കൈയിൽ അണിയിച്ച മോതിരത്തിലേക്കും നോക്കി.... ഒരു ചോദ്യചിഹ്നം മാത്രം ആയിരുന്നു അവളുടെ മുമ്പിൽ ഉണ്ടായിരുന്നത് അവൾകട്ടിലിന്റെ head ബോർഡിൽ ചാരി ഇരുന്ന് കണ്ണടച്ചു... ************** ദിവസങ്ങൾ വീണ്ടും കടന്നു പോയി.... വിശ്വ ഓഫീസിൽ വരാതെ ആയി..... അവന്റെ കമ്പനിയിൽ നിന്നും വേറെ ഒരു സ്റ്റാഫിനെ ഇവിടേക്ക് നിയമിച്ചു... അലിക യും തന്റെ മനസിനെ ഓരോന്ന് പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി... Dreams interiors company യുടെ 25 വർഷം തികയുന്ന ദിവസം എത്തി... അടുത്തുള്ള ഒരു ഹാളിൽ ആയിരുന്നു പരുപാടി അറേഞ്ച് ചെയ്തത്..വൈകിട്ടായപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു.... അലിക ഒരു സ്കൈ ബ്ലൂ കളർ ഗൗൺ ആയിരുന്നുഅതിന് ചേർന്ന ഓർണമന്റ്സും 

സ്വാതി ഒരു റെഡ് കളർ ഗൗണും അതിന് ചേർന്ന ഓർണമന്റ്സും  ജാസൂ ഒരു ഓറഞ്ച് ഗൗണും അതിന് ചേർന്ന ഓർണമന്റ്സും  മാനവും മഹിമയും റോജിനും നിഖിലും എല്ലാവരും എത്തി... രവിയുടെ കോളേജ്മെറ്റ്സും ഫാമിലി മെമ്പേഴ്സും ബിസിനസ്‌ ഫ്രണ്ട്സും എല്ലാം ഉണ്ടായിരുന്നു.. എന്നാൽ അലിക പ്രതീക്ഷിച്ച ആളെ കാണാത്ത നിരാശ അവളുടെ മുഖത്ത് വ്യക്തമായിരുന്നു.. കുറച്ച് കഴിഞ്ഞതും അലികയുടെ കണ്ണുകൾ വിടർന്നു. താൻ പ്രതീക്ഷിച്ച ആളെ കണ്ടതിൽ ഉള്ള സന്തോഷം... പെട്ടന്ന് തന്നെ അലികയുടെ മുഖത്തെ സന്തോഷം മങ്ങി... തന്റെ അടുത്ത് തന്നെ ചുറ്റിപ്പിടിച്ച് കരവാലയത്തിൽ ആക്കിയിരിക്കുന്ന മാനവിന്റെ സാമിഭ്യo അവളിൽ അസ്വാസ്ഥത ഉണ്ടാക്കി.. എന്നാൽ വിശ്വ കാണുന്നത് മാനവിനോട് ചേർന്ന് നിൽക്കുന്ന അലികയെ ആണ്.. അവന്റെ മുഖത്ത് ഒരു വേദന നിഴലിച്ചു... അലിക വേഗം മാനവിൽ നിന്നും അകന്നു മാറി... " താൻ എന്താടോ ഇങ്ങനെ.... തന്നെ കെട്ടാൻ പോണ ആളല്ലേ ഞാൻ.... വൈകാതെ വീട്ടിൽ വന്ന് ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കും അത് കഴിഞ്ഞാൽ പിന്നെ പെട്ടന്ന് വിവാഹം.... " അലികയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.. ഇനിയും വൈകിച്ചുകൂടാ എല്ലാം മനുവേട്ടനോട് തുറന്ന് പറയണം...

ഇങ്ങനെ പോയാൽ ശരിയാവില്ല മനസ്സിൽ എല്ലാം പറഞ്ഞുറപ്പിച്ചുകൊണ്ട് മാനവിനെ നോക്കി " മനുഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... " " എന്താ.... " മാനവ് സംശയത്തോടെ ചോദിച്ചു. " എനിക്ക് ഈ...... " അലിക പറഞ്ഞു തുടങ്ങിയതും വലിയ ശബ്ദത്തിൽ അവിടെ music ഇട്ടു... അലിക മാനവിനോട് കാര്യങ്ങൾ എല്ലാം സംസാരിക്കാം എന്ന് കരുതിയെങ്കിലും കേക്ക് മുറിക്കലും വന്നിരിക്കുന്നവരുടെ പ്രസംഗം ഒക്കെ ആയത് കൊണ്ട് ഒന്നിനും പറ്റിയില്ല... അലിക ഇടക്ക് വിശ്വയെഅന്നെഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം പരിപാടി എല്ലാം തുടങ്ങി അങ്ങനെ ചെറിയ ഒരു പാർട്ടി മോഡിലേക്ക് എല്ലാവരും എത്തി.. സോങ്‌സ് ഒക്കെ play ചെയ്തു പലരും ഡാൻസ് കളിക്കാൻ തുടങ്ങി.. റോജിനും മഹിമയും എല്ലാം ഡാൻസിൽ മുഴുകി.. മാനവ് വേഗം വന്ന് അലികയെ വലിച്ച് അവിടേക്ക് കൊണ്ടുപോയി അവളുടെ കൂടെ ഡാൻസ് കളിക്കാൻ തുടങ്ങി... പാർട്ടി ലൈറ്റ് ഇട്ടത് കൊണ്ട് മൊത്തം കളർ ലൈറ്റാൽ നിറഞ്ഞിരുന്നു .

ഒരു നിമിഷം ലൈറ്റ് എല്ലാം ഓഫ്‌ ആയ സമയത്ത് അലികയുടെ കൈയിൽ പിടിച്ച് ആരോ വലിച്ചുകൊണ്ട് വാഷ്റൂമിലേക്ക് കൊണ്ടുപോയി... ആരാണെന്നു അലികക്ക് കൂടുതൽ ചിന്തിക്കേണ്ടതായി വന്നില്ല... " എന്താ നിന്റെ ഉദ്ദേശം.... എന്നെ കാണിക്കാൻ വേണ്ടി ആണ് ഈ കോപ്രായങ്ങൾ എങ്കിൽ വേണ്ട....😠😠എനിക്ക് താല്പര്യം ഇല്ല... ഇതൊന്നും കാണാൻ " " ദേവേട്ടാ 😥😥😥😥" " എന്നെ വിളിക്കുന്ന പേര് മറന്നിട്ടില്ല അല്ലേ 😏😏. എന്നെ മനഃപൂർവം വേദനിപ്പിക്കാൻ അല്ലേ നീ ഇങ്ങനെ ചെയ്യുന്നേ.... ഞാൻ നിന്നെ ഇവിടേക്ക് കൊണ്ട് വന്നത്... എന്നെ സ്നേഹിക്കണം എന്ന് പറയാനില്ല. കുറച്ച് എനിക്ക് സംസാരിക്കാൻ ഉണ്ട്... അത് നീ കേൾക്കണം.... വേറെ ഒന്നും കൊണ്ടല്ല.... ഇന്നലെ വരെ ഞാൻ നിന്നെ ഒന്നും അറിയിക്കേണ്ട എന്നാ ഞാൻ വിചാരിച്ചത്. പക്ഷേ ഇന്ന് ഞാൻ നിന്നെ ചതിച്ചിട്ടില്ല എന്ന് നീ അറിയണം...ഞാൻ പറഞ്ഞിട്ടേ ഇവിടെ നിന്നും പോവു നീയും 😠. " വിശ്വയുടെ വാക്കുകൾ ഉറച്ചതായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story