ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 39

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ഡി 😠😠😠😠" ആരവ് " ഒച്ചഎടുക്കല്ലേ ആരവേ... icu ന്റെ മുമ്പിൽ ആണെന്ന് മറക്കണ്ട... " വരദ " നിനക്ക് എന്താ വേണ്ടേ.... എന്റെ സ്വത്താണോ... എന്റെ എല്ലാ സമ്പാദ്യവും നിനക്ക് തരാം.. അതോ എന്നെയോ...... " വിശ്വ തലയിൽ കൈ ഊന്നി ചെയറിൽ ഇരുന്നു. വരദ അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് അവിടെയുള്ള ചെയറിൽ ഇരുന്നു.. " വിശ്വ നിനക്ക് അറിയാമോ...എനിക്ക് നീ എന്ന് പറഞ്ഞാൽ ഭ്രാന്ത്‌ ആയിരുന്നു.... പക്ഷേ നീ അടക്കം എല്ലാവരും വിചാരിച്ചു ഞാൻ വിശ്വയുടെ സ്വത്ത്‌ ആണ് നോക്കിയതെന്ന്..പിന്നീട് നീ എന്നിൽ നിന്ന് അകന്നു മാറാൻ തുടങ്ങിയപ്പോൾ എനിക്ക് വാശി ആയി . നി എന്നിൽ നിന്ന് വിട്ട് പോവാതിരിക്കാൻ അന്ന് നിനക്ക് ആക്‌സിഡന്റ് ഉണ്ടായ സമയത്ത് ഞാൻ ഒരു പവർ ഓഫ് ആറ്റോർണി തയ്യാറാക്കിയത്... എന്നാൽ നീയോ അവിടെ എന്നെ തോൽപിച്ചു... നിന്റെ റൂമിൽ നിന്ന് നിന്റെയും അവളുടെയും മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ അന്ന് തന്നെ അവളെ തീർത്തലോ എന്ന് വിചാരിച്ചതാ പിന്നെ നിങ്ങൾ ഒരു വർഷത്തെ എഗ്രിമെന്റിൽ ആണ് ഇതൊക്കെ നടത്തിയത് എന്നറിഞ്ഞപ്പോൾ ഞാൻ ഒന്ന് അടങ്ങി

പക്ഷേ നിങ്ങളുടെ ബന്ധം അതിൽ നിന്നെല്ലാം വളർന്നു എന്നറിഞ്ഞ നിമിഷം ബെല്ല വഴി അവളെ അകറ്റാൻ നോക്കി അവിടെയും നീ 😠നീ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു. നിന്റെ പെങ്ങളെ എന്റെ വരുണിനെ കൊണ്ട് കല്യാണം കഴിപ്പിക്കില്ല എന്ന് പറയുമ്പോൾ നീ എന്റെ കാല് പിടിക്കും എന്ന് കരുതിയ ഞാൻ വിഡ്ഢി ആയി അവിടെയും നീ ആരവിനെ ഇറക്കി...😠😠😠അപ്പൊ നിന്നെ വെറുതെ വിടാമോ..... ഇല്ല.... ചെറിയ ഒരു ഡോസ് തരാൻ നിന്റെ വണ്ടി ആക്‌സിഡന്റ് ആക്കിയത് പക്ഷേ ജീവക്ക് കിട്ടിയെന്നു മാത്രം.... " ആരവും ജീവയും ഒന്നും മിണ്ടിയില്ല.... കാരണം തങ്ങൾ ഇപ്പൊ പ്രതികരിച്ചാൽ അവർക്ക് തന്നെ ആണ് നഷ്ടം എന്നുള്ളത് അവർക്കറിയാമായിരുന്നു. " വിശ്വ... എനിക്ക് നിന്നെ ഇനി വേണ്ട.... മറ്റൊരു പെണ്ണിന് മനസും ശരീരവും കൊടുത്ത നിന്നെ എനിക്ക് വേണ്ട 😬 പക്ഷേ നീ അറിയണം നീ എന്നെ വെറുത്തപ്പോൾ അകറ്റിയപ്പോൾ ഞാൻ അനുഭവിച്ച വേദന... അത് ഞാൻ അവളിൽ നിന്ന് നിനക്ക് തന്നിരിക്കും.... പിന്നെ നിന്റെ പെങ്ങൾക്ക് കൂട്ട് എന്റെ അനിയൻ ഉണ്ട് അവിടെ... ഇതിനൊരവസാനം കാണാതെ ഞാൻ അടങ്ങില്ല 😠😠😠" വരദ അതും പറഞ്ഞുകൊണ്ട് എണീറ്റ് നടന്നു. " ഡാ ഇനി എന്തു ചെയ്യും.." ആരവ് വിശ്വയുടെ തോളിൽ പിടിച്ചു. " എനിക്കറിയില്ലടാ.... ഞാൻ എന്താ ചെയ്യ.... ഞാൻ കാരണം... അലികയും ജീവയും വിനയയും ഒക്കെ..... " വിശ്വ വാക്കുകൾക്ക് വേണ്ടി തപ്പി തടഞ്ഞു.

" ഈ സമയത്ത് ഇങ്ങനെ തളർന്നിരുന്നാൽ ശേരിയാവില്ല വിശ്വ... വീട്ടിൽ ഇത് ഇപ്പോൾ പറയാൻ പറ്റില്ല...വിനയ വരദയുടെ കൈയിൽ ആണെന്ന് അറിഞ്ഞാൽ വാസുദേവങ്കിൽ എന്ത് ചെയ്തായാലും അവളെ കണ്ടുപിടിക്കും എന്നാൽ ആ സമയം അലികക്ക് എന്ധെങ്കിലും സംഭവിച്ചാലോ... " ആരവിന്റെ സംസാരം കേട്ട് വിശ്വ തല ഉയർത്തി നോക്കി " എന്നാലും വീട്ടിൽ ഒന്നും പറയാതെ 😥😥😥എങ്ങനെ ആട..... " " നമുക്ക് ഇതിനൊരു പരിഹാരം കണ്ടുപിടിക്കണമെടാ ആരും അറിയാതെ.... തല്ക്കാലം ഞാനും വിനയയും നിന്നോട് മാത്രം പറഞ്ഞുകൊണ്ട് ഒരു ട്രിപ്പ്‌ പോയെന്നു പറയാം....എന്നാലും വരുണിന്റെ താവളം എന്ന് ഉദ്ദേശിച്ചത് ഏത് സ്ഥലം ആയിരിക്കും.... " " അറിയില്ലെടാ... വരുണിന് ഇങ്ങനെ കുറെ പ്ലോട്ടുകൾ വാങ്ങി ഇടാറുണ്ടല്ലോ.... അത് ഏതൊക്കെ ആണെന്ന്... എനിക്കറിയില്ലടാ.... " ഒന്നൊന്നര ആഴ്ച കഴിഞ്ഞപ്പോൾ ജീവയെ ഡിസ്ചാർജ് ചെയ്തു. ജീവ വീട്ടിൽ എത്തിയ ശേഷം എല്ലാം വിശ്വ ജീവയോടും നയനയോടും പറഞ്ഞു. ആരവും വിളിച്ചു... ആരവ് ഇതിനിടയിൽ എല്ലാ രീതിയിലും വിനയയെ കണ്ടുപിടിക്കാനുള്ള തിരക്കിൽ ആയിരുന്നു. വിശ്വ അലികയുമായി ഒരു തരത്തിലും കോണ്ടാക്ട് ഉണ്ടായിരുന്നില്ല. ജീവയും നയനയും വിശ്വയുടെ കൂടെ നിന്നു.

അലിക പല പ്രാവശ്യം വിളിച്ചെങ്കിലും വിശ്വ ഫോൺ എടുത്തില്ല അവസാനം സ്വിച്ച്ഓഫ് ചെയ്ത് വച്ചു. എല്ലാവർക്കും ഒരു മരവിപ്പായിരുന്നു ഒരുവന് അവന്റെ പ്രാണനെയും രക്തബന്ധത്തെയും സുരക്ഷിതമാക്കാനുള്ള ഓട്ടപാച്ചിൽ... മറ്റൊരിടത്തു താൻ പ്രാണനായി കണ്ടയാൾ അകന്നു പോയോ എന്നൊരു വേദന. ഫോണിൽ വന്ന മെസ്സേജ് കണ്ട് വിശ്വ ഒരു നിമിഷം അതിലൂടെ കൈവിരൽ ഓടിച്ചു.അലികയുടെ ഫോട്ടോ.... കുറച്ച് കഴിഞ്ഞതും കാൾബെൽ കെട്ട് വിശ്വ വാതിൽ തുറന്നു. " hai വിശ്വ... " വരദയെ കണ്ട് വിശ്വ തിരിഞ്ഞ് നടന്നു. " അല്ല ഞാൻ ഇത്തിരിമുമ്പ് അയച്ച ഫോട്ടോ കണ്ടില്ലേ..... നിന്റെ ഭാര്യയുടെ 😏😏😏... " " പ്ലീസ് വരദ... നീ പറഞ്ഞപോലെ ഞാൻ അവളുമായി ഒരു ബന്ധവും ഇപ്പൊ ഇല്ല.... ഇനിയെങ്കിലും അവളെയും വിനയെയെയും വെറുതെ വിട്ടുകൂടെ..... " " വിടാലോ അതിന് മുൻപ് ഒരു കാര്യം കൂടി....അവളെ ഒന്ന് നീ വിളിക്കണം എന്നിട്ട് ഈ പേപ്പർ സെന്റ് ചെയ്ത് കൊടുക്കണം അവൾക്ക്.... " വരദ അവന് നേരെ ഒരു പേപ്പർ നീട്ടി. " ഡിവോഴ്സ് നോട്ടീസ്... " വിശ്വ 😳😳😳 " അതേ... ആ ബന്ധം കൂടി അങ്ങ് നമുക്ക് മുറിക്കാം അത് കഴിഞ്ഞാൽ പിന്നെ അവർക്ക് അവരുടെ വഴി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി... "

വരദ ഒരു വല്ലാത്ത ഭവത്തോടെ പറഞ്ഞു. വിശ്വ ഫോൺ എടുത്ത് അലികയെ വിളിച്ചു. അവളുടെ ശബ്ദം കേട്ടതും കണ്ണുകൾ നിറഞ്ഞു.... അവളുടെ ഓരോ ചോദ്യത്തിന്റെ മുമ്പിൽ അവൻ മൗനം പാലിച്ചു അവസാനം " അലിക... ഞാൻ നിനക്ക് ഒരു ഡോക്യുമെന്റ് അയച്ചിട്ടുണ്ട് അത് വായിച്ച് നോക്കിയിട്ട് റിപ്ലേ താ" എന്നും പറഞ്ഞുകൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തു. എന്നിട്ട് ഡോക്യുമെന്റ് അയച്ചു കൊടുത്തു. " ഇനി നമുക്ക് കേരളത്തിലേക്ക് പോവാം... കേട്ടോ വിശ്വ സമയവും തിയതിയും ഞാൻ അറിയിക്കാം... " വരദ അതും പറഞ്ഞുകൊണ്ട് പോയി ദിവസങ്ങൾ വീണ്ടും കടന്ന് പോയി... ഒരു ദിവസം അലികയുടെ ഫോണിൽ നിന്നും yes എന്ന് പറഞ്ഞ് മെസ്സേജ് വന്നു. വരദ തന്നെ വക്കിലിനെ റെഡി ആക്കി അലികയുടെ അടുത്തേക്ക് അയച്ചു. അലിക ഒപ്പിട്ട് കൊടുക്കുകയും ചെയ്തു.. First ഹിയറിങ്ങിന്റെ സമയം ആയി... കേരളത്തിലേക്ക് വരാൻ തയ്യാറായി ഇരിക്കെ ആണ് തലേ ദിവസം വിനയയും വരുണും ഉള്ള സ്ഥലം കണ്ട് പിടിച്ചു എന്ന് പറഞ്ഞ് ആരവ് വിശ്വയെ വിളിച്ചത്... ആരവ് ആരും കാണാതെ ആ സ്ഥലത്ത് തന്നെ നില ഉറപ്പിച്ചു. തന്റെ ജീവനെ കണ്ടെത്തിയതിലുള്ള സന്തോഷം അവനിൽ നിറഞ്ഞു നിന്നു. പിറ്റേദിവസം രാവിലെ തന്നെ വരദയും വിശ്വയും കേരളത്തിൽ എത്തി.... നേരെ കോർട്ടിലേക്ക് ആണ് പോയത്.. എന്നാൽ വരദയുടെ ഒരു പാവമാത്രമായിരുന്നു വിശ്വ..

അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അവൻ നിർവികരതയോടെ ഇരുന്നു. കോർട്ടിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ കണ്ടു കാറിൽ നിന്ന് ഇറങ്ങി വരുന്ന റോജിനെയും അലികയേയും അവൻ അവളെ തന്നെ നോക്കി നിന്നു.. ഒരു നിമിഷം അവളുടെ അടുത്തേക്ക് പോയി അവളെ ഒന്ന് ചേർത്തു നിർത്താൻ അവന്റെ ഉള്ളൊന്ന്😥😥ആഗ്രഹിച്ചു.. എന്നാലും തനിക്ക് വലുത് അവൾ ആണെന്നുള്ള തിരിച്ചറിവ് അവനെ അവളിൽ നിന്ന് തടഞ്ഞു. കോടതി അവരെ വിളിച്ച് കൗൺസിലിംഗിന് വിട്ടപ്പോഴും അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു അവനോടുള്ള പരിഭവവും പരാതിയും എന്നാൽ അവിടെ വച്ച് അവൻ ഉള്ളു നീറുന്ന വേദന മറച്ചു വച്ച് അവളെ കുറിച്ച് പറഞ്ഞ വാക്കുകൾ അവളെ തളർത്തി എന്ന് അവന് മനസിലാക്കാൻ അവന് സമയം വേണ്ടി വന്നില്ല... അവളോട് തന്റെ മനസ്സിൽ ആയിരം മാപ്പ് പറഞ്ഞുകൊണ്ട് ആ റൂമിൽ നിന്നും ഇറങ്ങുമ്പോൾ അവൻ കണ്ണുകൾ നിറയാതെ പിടിച്ചു... പുറത്ത് വന്ന് കാറിൽ ചാരി നിന്നപ്പോൾ തന്നെ നോക്കി വിജയഭാവത്തിൽ ചിരിക്കുന്ന വരദയെ കൊല്ലാൻ ഉള്ള ദേഷ്യം അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി.... അലിക വിശ്വയുടെ അടുത്ത് വന്ന് തലിമാല അവന്റെ കൈയിൽ ഊരി കൊടുത്തപ്പോഴും അവൻ അവളുടെ കണ്ണുകളിൽ മാത്രമാണ് ശ്രെദ്ധിച്ചത്...

എന്നാൽ ആ മിഴികൾ അവനെ പാടെ അവഗണിച്ചത് അവനിൽ നോവ് ഉണർത്തി. തന്റെ നിസഹായാവസ്ഥ അവൾ ഒന്ന് മനസിലാക്കിയിരുന്നുവെങ്കിൽ എന്ന് അവൻ ഒന്ന് ആശിച്ചു പോയി.അലിക പോകുന്നതും നോക്കി വിശ്വ നിന്നു അതിനടുത്തായി വരദയും. " ഇപ്പൊ മനസിലാവുന്നുണ്ടോ വിശ്വ ഞാൻ അനുഭവിച്ച വേദന എന്താണെന്നു.... " വരദ " സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ല വരദ... " " അതിലും പ്രയാസമായിരിക്കും നഷ്ടപെട്ട വിശ്വാസത്തെ തിരിച്ചു പിടിക്കാൻ.... ഇനി അലിക സ്വതന്ത്ര ആണ് ഈ വരദയുടെ കൈയിൽ നിന്നും അവൾ എപ്പോ നിന്നെ വെറുത്തുവോ അപ്പൊ മുതൽ . " വരദ അതും പറഞ്ഞുകൊണ്ട് കാറിൽ കയറി.. തിരിച്ച് ബാംഗ്ലൂർ എത്തിയ വിശ്വ വിനയയെ രക്ഷിക്കാനുള്ള തിരക്കിൽ ആയിരുന്നു. വരദ പറഞ്ഞതനുസരിച്ച് വിശ്വയും ആരവും വിനയയെ കൊണ്ടുപോകാൻ അവൾ പറഞ്ഞ സ്ഥലത്ത് എത്തി.എന്ധെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന് കരുതി വിശ്വ ലൊക്കേഷൻ ജീവിക്ക് അയച്ചു കൊടുത്തിരുന്നു...അതുപോലെ ആരവും ജീവയും ഡ്രെസ്സിൽ ഹിഡൻ ക്യാമറയും സെറ്റ് ചെയ്തിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ കാൾ ഒന്നും വിശ്വയുടെയോ ആരവിന്റെയോ ഭാഗത്തു നിന്ന് വന്നില്ലെങ്കിൽ പോലീസിൽ അറിയിക്കാനും അവർ പറഞ്ഞു. അവർ കാറിൽ നിന്നും ഇറങ്ങി വരദയുടെ അടുത്ത് എത്തി. അവരെ കണ്ടതും വരദ പുച്ഛം കലർത്തി ചിരിച്ചു.

" ദേ ഇരിക്കുന്നു അനിയത്തി കൊണ്ടുപൊക്കോ.... " വരദ ചൂണ്ടിയാ മുറിയിലേക്ക് നോക്കിയ ആരവിന്റെയും വിശ്വയുടെയും കണ്ണുകൾ നിറഞ്ഞു. ബോധരഹിത ആയി കണ്ണുകൾ പകുതി അടഞ്ഞ് ഒരു പഴന്തുണി പോലെ ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുന്നു. കൈയിൽ ഡ്രിപ് ഇട്ടിരിക്കുന്നു... അവളെ കണ്ടതും വിശ്വയും ആരവും അവളുടെ അടുത്തേക്ക് ഓടി ചെന്ന് വാരിപ്പുണർന്നു... പുറകിൽ നിന്നും വരുണിന്റെ സൗണ്ട് കേട്ടാണ് ആരവും വിശ്വയും തിരിഞ്ഞു നോക്കിയത്. " ആരവേ...... നീ പേടിക്കണ്ട.... നിന്റെ പെണ്ണിനെ ഞാൻ ഒന്ന് തൊട്ടിട്ടുപോലും ഇല്ല.... ധൈര്യമായി കൊണ്ടുപൊക്കോ.... " വരുൺ പറഞ്ഞുനിർത്തിയതും ആരവ് പാഞ്ഞു ചെന്ന്‌ അവനെ ഇടിച്ചു വീഴ്ത്തി.... വീണ്ടും വീണ്ടും അവനെ ആരവ് തല്ലി .. ഈ സമയം വിശ്വ വിനയയുടെ കെട്ട് എല്ലാംഅഴിച്ചുമാറ്റി... വരുണിന്റെ ശബ്ദം കേട്ട് വരദയും അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരും ആ റൂമിനുള്ളിലേക്ക് വന്നു. വരുണിനെ ആരവ് ചവിട്ടികൂട്ടുന്നത് കണ്ടതും കൂടെ ഉണ്ടായിരുന്നവർ ആരവിനെ പിടിച്ച് മാറ്റാൻ പോയി... ഈ സമയം ഇതൊക്കെ കണ്ടു കൊണ്ട് നിന്ന വരദയെ വിശ്വ അവളെ ആഞ്ഞടിച്ചു.. വരദ വിശ്വയെ തടയാൻ നോക്കിയെങ്കിലും അവന്റെ കൈ കരുത്തിനും കണ്ണുകളിൽ എരിയുന്ന ദേഷ്യത്തിനും മുമ്പിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ആരവ് അവടെ ഉണ്ടായൊരുന്നവരെ മാറി മാറി അടിച്ചു.

വിശ്വയും കൂടി ചെന്ന് എല്ലാവരെയും അടിച്ച് ഒരു മൂലക്ക് ഇട്ടുകൊണ്ട് വിനയയുടെ അടുത്തേക്ക് വന്നു. വരദ എങ്ങനെ ഒക്കെയോ അവിടെ എണീറ്റിരുന്നു. ആരവ് വിനയയെ കോരി എടുത്ത് നടന്നു പുറകെ വിശ്വയും ഇതേ സമയം വരുൺ അവിടെ കിടന്ന ഒരു കമ്പി എടുത്തുകൊണ്ടു തപ്പി തടഞ്ഞു എണീറ്റ് ആരവിന് നേരെ എറിഞ്ഞു.. വിശ്വ അത് കണ്ടതും ആരവിനെ പുറകോട്ടേക്ക് വലിച്ചു വിശ്വയും ആരവും വിനയയും ബാക്കിലേക്ക് വീണു... എന്നാൽ വരുൺ എറിഞ്ഞ കമ്പി നേരെ ചെന്ന് തറച്ചത് വിശ്വയുടെ തല്ല് വാങ്ങി തളന്നു ഇരുന്ന വരദയുടെ തലയിൽ ആണ്... നെറ്റി തുളച്ച് അത് കയറി പോയി ഒരു നിമിഷം എല്ലാവരും നിശബ്ദരായി പോയി. വരദ ഒരു നിമിഷം അവിടെ കിടന്ന് പുളഞ്ഞു..വരുൺ എങ്ങനെ ഒക്കെയോ വരദയുടെ അടുത്തെത്തി. സമയം കഴിഞ്ഞിട്ടും വിശ്വയോ ആരവോ വിളിക്കാത്തത് കൊണ്ട് ജീവ പോലീസിനെ അറിയിച്ചിരുന്നു. വരുൺ വരദയെ കെട്ടിപിടിച്ച് ഇരുന്നുകൊണ്ട് കരയാൻ തുടങ്ങി... അപ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു. വരുൺ രക്ഷപെടാൻ വേണ്ടി ആരവിനും വിശ്വക്കും നേരെ പഴി ചാരാൻ ശ്രെമിച്ചെങ്കിലും തങ്ങളുടെ ക്യാമറയിൽ പതിഞ്ഞിരിക്കുന്ന തെളിവുകൾ പോലീസിന് കൈ മാറി... വിനയയുടെ കണ്ടീഷൻ മോശം ആയത് കൊണ്ട് അവർ വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️⏩️ എല്ലാം കേട്ട് അലിക മരവിപ്പോടെ നിന്നു.

" ഇപ്പോൾ മനസിലായോ.... നിനക്ക്..... 😬😬ഒരുമാസം വിനയ ട്രീറ്റ്മെന്റിൽ ആയിരുന്നു. ഫിസിക്കലി ആൻഡ് മെന്റലി അവൾ വീക്ക് ആയിരുന്നു.ഇപ്പോഴാണ് അവൾ ഒന്ന് ഒക്കെ ആയി തുടങ്ങിയത്... വരദ ഇപ്പോൾ കോമയിൽ ആണ് അന്നത്തെ ഇൻസിഡന്റിന് ശേഷം അവൾ ഇത് വരെ ജീവിതത്തിലേക്ക് തിരികെ വന്നിട്ടില്ല ... വരുൺ ജയിലിലും... ഇതിനിടയിൽ ആരവ് നിന്നെ വിളിച്ചിരുന്നു കാര്യങ്ങൾ ഒക്കെ പറയാൻ പക്ഷേ നീ സമ്മതിച്ചില്ല.... " വിശ്വ അവളിൽ നിന്ന് അകന്ന് മാറി.. " ദേവേട്ടാ 😥😥😥 ഞാൻ.... " " ഇതൊക്കെ നിന്നെക്കണ്ടു നേരിട്ട് പറയാം എന്ന് വിചാരിച്ചാണ് ഇങ്ങോട്ട് വന്നത് എന്നാൽ നീ എന്നെ എത്രത്തോളം വെറുത്തു എന്ന് എനിക്ക് മനസിലായത് ഇവിടെ വന്നപ്പോൾ ആണ്... പിന്നെ എനിക്ക് തോന്നി നീ എങ്ങനെ ആണോ എന്നെ കുറിച്ച് വിചാരിച്ചിരിക്കുന്നത് ചതിയനെന്നോ വഞ്ചകൻ എന്നോ എങ്ങനെ ആയാലും അങ്ങനെ തന്നെ ഇരിക്കട്ടേ എന്ന്. പിന്നെ ഈ കമ്പനിയിൽ ഞാൻ തുടർന്നത് നിന്നെ കുറച്ച് മാറി നിന്നായാലും കാണാലോ എന്ന് വിചാരിച്ചാണ്.. Because i........ " 😭😭വിശ്വയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അലിക അവനെ ശക്തിയോടെ കെട്ടിപിടിച്ചു..

" സോറി ദേവേട്ടാ.... ഞാൻ ചിന്തിക്കണമായിരുന്നു ഒരു കാരണവും ഇല്ലാതെ ദേവേട്ടൻ ഇങ്ങനെ ഒക്കെ പറയില്ല എന്ന് . 😭😭😭ആ സമയത്ത് എന്റെ ഫീലിങ്‌സിനു മാത്രം ഞാൻ ഇമ്പോർട്ടൻസ് കൊടുത്തൊള്ളൂ... എന്നോട് ക്ഷെമിക്ക് ദേവേട്ടാ... " അലിക വിശ്വയെ ചുറ്റിപ്പൊടിച്ചുകൊണ്ട് കരഞ്ഞു.. വിശ്വ അവളെ തന്റെ കൈക്കൊണ്ട് പൊതിഞ്ഞു പിടിക്കാൻ തുടങ്ങിയതും ആരോ അവിടേക്ക് വരുന്ന ശബ്ദം കേട്ടു. " അലിക.... അലിക... " മാനവ് അലികയെ കാണാതെ വിളിച്ചു മാനവിന്റെ ശബ്ദം കേട്ടതും വിശ്വ അലികയെ തന്നിൽ നിന്നും അടർത്തി മാറ്റി അവിടെ നിന്നും പോയി.. അലിക മാനവ് വരുന്നത് കണ്ട് വേഗംകണ്ണൊക്കെ തുടച്ച് മുഖം വെള്ളം ഒഴിച്ച് കഴുകി.. " താൻ ഇവിടെ നിക്കാണോ... ഞാൻ എവിടെ ഒക്കെ നോക്കിയെന്ന് അറിയോ 😊😊" " ഞാൻ വാഷ്റൂമിൽ വന്നതാ.... "😒 " മ്മ്മ് താൻ വാ എല്ലാവരും തന്നെ അന്നെഷിക്കുന്നുണ്ട്.... " മാനവ് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് നടന്നു. വിശ്വ കുറച്ച് മാറി അവൾ പോകുന്നത് നോക്കി നിന്നു.😒😒😒 " ഡീ.. നീ ഇത് എവിടെ പോയികിടക്കായിരുന്നു.....😬" സ്വാതി " ഞാൻ വാഷ്റൂമിൽ പോയതാ .. " അലക " നീ അവിടെ ഇരുന്ന് ഉറങ്ങായിരുന്നു.... 😬😬😬" ജാസൂ. " അല്ല നീ ഡോക്ടറെ കൂട്ടിയാണോ വാഷ്റൂമിൽ പോയത് 😜" സ്വാതി കളിയോടെ ചോദിച്ചു "Ladies and gentlemen" വിശ്വയുടെ ശബ്ദം കേട്ടതും അലിക തിരിഞ്ഞ് സ്റ്റേജിലേക്ക് നോക്കി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story