ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 4

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അലികയാണെങ്കിൽ അലീനയെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും ടീവിൽ മുഴുകി " മോള് മതി ടീവി കണ്ടത്... എണീറ്റ് പോയി dress ഒക്കെ അലക്കി ഇട്ടേ... രാവിലെ ഇട്ടത് കൂടി അവിടെ ഞാൻ മാറ്റി ഇട്ടിട്ടുണ്ട് പോയി അലക്കി ഇട്.. " അമ്മ അവളോടായി പറഞ്ഞു. " മമ്മി two മിനിറ്റ് ഇപ്പൊ എണീക്കാം.. ഇതും കൂടി കഴിഞ്ഞോട്ടെ.. " അലികയുടെ request എന്നാൽ അലികയുടെ അമ്മ അത് നിഷ്കരുണം തള്ളി..പിന്നെ ഒരു ആട്ടായിരുന്നു " ഡീ..😬😬 എണീറ്റ് പൊടി... അവളുടെ ഒരു രണ്ട് മിനിറ്റ്... മര്യാദക്ക് പോയി തുണി അലക്കിയിട്ടോ... അത് മാത്രം അല്ല നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ മമ്മി എന്നും മിമ്മി എന്നൊന്നും വിളിക്കരുതെന്നു... " " ഇപ്പോഴത്തെ ട്രെൻഡ് ആണ്... " അലിക " എന്തായാലും വേണ്ടില്ല... ഇനി വിളിക്കണ്ടന്ന പറഞ്ഞെ... എണീക്ക് പോയി പറഞ്ഞ പണി എടുക്ക്... പോത്ത് പോലെ വളർന്ന രണ്ട് പെൺകുട്ടികൾ ഉള്ള വീട് ആണ്...രാവിലെ എണീറ്റ് മുറ്റം അടിക്കാൻ പറഞ്ഞാൽ ചേടത്തിയും അനിയത്തിയും ഞാനോ നീയോ എന്ന കണക്കെ അങ്ങോട്ടും ഇങ്ങോട്ടും ചൂലും കൊടുത്തുകൊണ്ട് മാറി മാറി നോക്കുo.പോയി പണി എടുക്കടി മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ... "

അതും പറഞ്ഞ് ആനി (അമ്മ )അടുക്കളയിലേക്ക് പോയി കൂടുതൽ നിന്നാൽ അമ്മ നന്നായി ആട്ടും എന്നുള്ളത് കൊണ്ട് ഡ്രസ്സ്‌ മാറി പുറത്തിറങ്ങിയ അലീനയെ ചായ പോലും കുടിക്കാൻ സമ്മതിക്കാതെ അലക്കാൻ കൊണ്ടുപോയി " എടീ ഞാൻ അലക്കാം... നീ അത് ഊരി പിഴിഞ്ഞ് എടുക്ക്... "അലിക അലീനയോട് " വേണ്ട ചേച്ചി ഊരിപഴിഞ്ഞു എടുക്ക് ഞാൻ അലക്കിക്കോളാം " അലീന " എന്നാ മോള് അഴയിൽ കൊണ്ട് പോയി വിരിച്ചുകൂടി ഇട്ടൊളണം. " അലിക " അത് പള്ളിയിൽ പോയി പറ.... ഞാൻ ഒറ്റക്ക് ഇടില്ല... ചേച്ചി കൂടി വന്ന് ഒരുമിച്ച് അഴയിൽ തുണി വിരിക്കാം... "അലീന " ഇനി പണി കഴിയാതെ രണ്ടെണ്ണത്തിന്റെയും ഒച്ച കേട്ടാൽ ഉണ്ടല്ലോ...😠😠😠😠... അര മണിക്കൂറിനുള്ളിൽ അലക്കും കഴിഞ്ഞ് അടുക്കളയിലോട്ട് വന്നോളണം... കേട്ടല്ലോ " അമ്മയുടെ ഡയലോഗിന് രണ്ടുപേരും തലയാട്ടി. അലക്കൊക്കെ കഴിഞ്ഞ് അടുക്കളയിൽ അമ്മയെയും സഹായിച്ച് ഇരുന്നപ്പോഴേക്കും ഫിലിപ്പ് വന്നു. അലീന അപ്പോഴേക്കും ഫിലിപ്പിന്റെ അടുത്തേക്ക് ഓടി " അപ്പ ഇന്ന് ഒന്നും വാങ്ങിയില്ലേ.. "

ഫിലിപ്പിന്റെ കൈയിൽ കവർ ഒന്നും കാണാത്തത് കൊണ്ട് അലീന ചോദിച്ചു " എന്നും അവൾക്ക് ബേക്കറി പലഹാരം ഇറങ്ങോള്ളൂ... വീട്ടിൽ ഉണ്ടാക്കുന്നത് കഴിച്ചാ പോരെ.. ഫിലിപ്പേട്ടൻ ആണ് ഇവരെ വേണ്ടാത്ത ശീലങ്ങൾ പഠിപ്പിക്കുന്നെ.... " ആനി " എന്റെ ആനി അവര് കഴിക്കട്ടെ ഇപ്പോഴല്ലേ ഇതൊക്കെ പറ്റു.." " ഉവ്വ... ഉവ്വ... ഫിലിപ്പെട്ടന് ചായ എടുക്കട്ടെ... " ആനി " കുളിച്ചിട്ട് വരട്ടെ... എന്നിട്ട് എടുത്താൽ മതി.. " രാത്രിയിലെ ഭക്ഷണവും ഒക്കെ കഴിഞ്ഞ് അലിക റൂമിൽ പോയി ഫോൺ എടുത്ത് കൊണ്ട് ബെഡിൽ ഇരുന്നു. അപ്പോഴാണ് ഇന്ന് നടന്ന സംഭവത്തെ കുറിച്ച് ഒക്കെ അവൾ ആലോചിച്ചത്... ദൈവമേ... വീട്ടിൽ അറിയാതെ ഒരാളെ സഹായിക്കാൻ വേണ്ടി കല്യാണം കഴിച്ചതാ.. തെറ്റാണോ ശെരി ആണോ എന്ന് അറിയില്ല... ഇതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാവല്ലേ എന്റെ കർത്താവേ..ഇത്രയും മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ബെഡിലേക്ക് കിടന്നു. അങ്ങനെ ഓഫീസും വീടും ഒക്കെ ആയി ഒരുമാസം കഴിഞ്ഞു. " അലിക, ജാസ്മിൻ, സ്വാതിക... രവിയേട്ടൻ വിളിക്കുന്നുണ്ട്... "

priya മാഡം വന്ന് അവരോട് പറഞ്ഞു അവർ മൂന്ന് പേരും കൂടി രവി സർന്റെ കാബിനിലേക്ക് പോയി " sir, shall we... " അലിക " വാടോ വാടോ... മതി ബഹുമാനിച്ചത് 😄😄 വന്നിരിക്ക്... ഞാനും പ്രിയയും ഒള്ളു.. " രവി പറഞ്ഞു " അയ്യേ വെറുതെ buildup ഇട്ടു. എന്തിനാണാവോ വിളിച്ചത്.. " സ്വാതി " ഡീ... ഡീ...നിനക്ക് കൂടുന്നുണ്ട്ട്ടോ " പ്രിയ സ്വാതിയെ കളിയായി തല്ലി " അതേ ഞാൻ വരാൻ പറഞ്ഞത് ഒരു പ്രോജെക്ടിന്റെ കാര്യം ഓർമിപ്പിക്കാൻ ആണ്. രണ്ടുമൂന്ന് മാസം മുൻപ് നമ്മൾ gloden star company യുടെ work എടുത്തിട്ടുണ്ടായിരുന്നല്ലോ.. അവര് ബിൽഡിങ് കൺസ്ട്രക്ഷൻ നടത്തി കഴിഞ്ഞെന്നു അറിയിച്ചു.. ഇനി നമ്മളുടെ work ആണ്... നിങ്ങൾക്ക് അറിയാമല്ലോ ഒരു അറിയപ്പെടുന്ന company ആണ് golden star അതുകൊണ്ട് തന്നെ നല്ല രീതിയിൽ നമ്മളുടെ work ഫിനിഷ് ചെയ്‌താൽ നമുക്ക് തന്നെ ആണ് ബെനിഫിറ്റ്. ഞാൻ ഈ work നമ്മളുടെ ലികയെ ഏൽപ്പിക്കുകയാണ്.. അവൾക്ക് ഇത് നന്നായി ചെയ്യാൻ സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് അതിലുപരി ലികയുടെ വീടിനു അടുത്താണ് ഈ വില്ല പണിഞ്ഞിരിക്കുന്നത് അത് കൊണ്ട് തന്നെ ഇവൾക്ക് സൈറ്റ് visit ചെയ്ത് ഉറപ്പിക്കാനും സാധിക്കും.... ആർക്കെങ്കിലും എതിർപ്പുണ്ടോ . " രവിസാർ ഇത്രയും പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി

" ഞങ്ങൾക്ക് എന്താ എതിർപ്പ് സാർ.. ഇവൾക്ക് കിട്ടിയാലും ഞങ്ങൾക്ക് കിട്ടിയാലും ഒരുപോലെ അല്ലേ. പിന്നെ എന്തായാലും ഇവളെ സഹായിക്കാൻ ഞങ്ങളും ഇല്ലെ" ജാസൂ അലിക യുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു " ലിക തനിക്കോ.... എന്ധെങ്കിലും അഭിപ്രായം ഉണ്ടോ.. " രവി അലികയോട് ചോദിച്ചു " സാർ എനിക്ക് എന്ത്‌ അഭിപ്രായം.. എനിക്ക് കിട്ടിയിരിക്കുന്നത് നല്ല opportunity ആണ്.. അത് കൊണ്ട് ഞാൻ ഇത് ഏറ്റെടുക്കും.. " അലിക സന്തോഷത്തോടെ പറഞ്ഞു. " പിന്നെ ലിക ഒരു കാര്യം കൂടി ഇതിന്റെ work നടക്കുമ്പോൾ അവരുടെ കമ്പനിയിൽ ആയിരിക്കണം നമ്മളുടെ ഒരു സ്റ്റാഫ്‌ അതായത് ആരാണോ ഈ work എടുക്കുന്നത് അയാൾ. അവർ സ്വന്തമായി കൺസ്ട്രക്ഷൻ ചെയ്‌തത്‌ കൊണ്ട് അവരുടെ involvement വേണം എന്ന് എംഡി ക്ക് ഉണ്ട്. അത്കൊണ്ട് അവരോടും ഡിസ്‌കസ് ചെയ്യണം.. " രവി " അത് കുഴപ്പം ഇല്ല .... അവരുടെ ഓഫീസിൽ എന്നും പോകണ്ടല്ലോ.... അവരോട് കൂടി ഡിസ്‌കസ് ചെയ്യാം " ലിക " അവര് ഇന്ന് വരുന്നുണ്ട്... നമ്മളോട് സംസാരിക്കാൻ...... എന്തായാലും അവരോട് ഡിസ്‌കസ് ചെയ്‌തിട്ട് നമ്മുടെ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്യാം എന്താ എല്ലാവർക്കും സമ്മതമല്ലേ... " രവി എല്ലാവരോടും ആയി ചോദിച്ചു.

"Done "എല്ലാവരും കോറസ് സംസാരിക്കുന്നതിനിടയിൽ രവിടെ ഫോൺ റിങ് ചെയ്‌തു.. 📱 " ഹലോ, സാർ വന്നോ... " ............... " ഞങ്ങൾ എന്റെ കാബിനിൽ ഉണ്ട്... " ............ " ഓക്കേ സാർ.. " 📱 " അതേ പിള്ളേരെ... Golden star company യുടെ MD വന്നിട്ടുണ്ട് ഈപ്പോ കാബിനിലേക്ക് വരും... പ്രിയേ അവർക്ക് ജ്യൂസ്‌ എടുക്ക് രണ്ട് പേരുണ്ട്... " എത്രയും പറഞ്ഞുകൊണ്ട് രവി എല്ലാവരെയും നോക്കി അത്യാവശ്യം വലിപ്പം ഉള്ള ക്യാബിൻ ആയത് കൊണ്ട് conference ഒക്കെ നടക്കുന്നതും ഇവിടെ തന്നെയാണ്. അലികയുടെ കൈ തട്ടി ടേബിളിൽ ഇരുന്ന ഫയൽ താഴെ പോയി.. അത് എടുക്കാൻ കുഞ്ഞതും രണ്ടുപേർ ക്യാബിന്റെ ഉള്ളിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു. " welcome both of you " രവിസറിന്റെ ശബ്ദം കേട്ടാണ് അലിക താഴെനിന്ന് ഫയൽ എടുത്ത് നിവർന്നു നിന്നത്... മുന്നിൽ നിൽക്കുന്നവരെ കണ്ട് അലിക ഒന്ന് ഞെട്ടി 😳😳. അവളെ കണ്ട് മുന്നിൽ നിൽക്കുന്ന രണ്ടുപേരിൽ ഒരാള് ഞെട്ടി.😳😳 Golden star ഗ്രൂപ്പിന്റെ MD വേറെ ആരും അല്ല നമ്മുടെയൊക്കെ വിശ്വദേവ് കൂടെ ഉള്ളത് ജീവൻ 😂😂😂😂😂 " ജീവ ഇവൾ എന്താ ഇവിടെ... "

വിശ്വ ജീവൻ മാത്രം കേൾക്കാൻ പാകത്തിൽ ചോദിച്ചു. " അവൾ ഇവിടെയാടാ വർക്ക്‌ ചെയ്യുന്നേ... "ജീവൻ ചിരിച്ചുകൊണ്ട് 😄പറഞ്ഞു. " പന്ന പട്ടി... ഇതാണോടാ നീ ഇന്ന് രാവിലെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞത്."വിശ്വ ജീവൻ ചിരിച്ചുകൊണ്ട് തലയാട്ടി " തിരിച്ച് ഓഫീസിലേക്ക് വാട്ടാ 😬😬😬" വിശ്വ " നീ എന്തിനാ ടെൻഷൻ അടിക്കുന്നെ.... അവൾ ഇവിടെ വർക്ക്‌ ചെയ്യുന്നതിന്... നമ്മുടെ പ്രൊജക്റ്റ്‌ ഏറ്റെടുത്തത് രവി സാർ അല്ലേ അപ്പൊ പുള്ളി വർക്ക്‌ മാനേജ് ചെയ്തോളുംtake it easy man 😄😄😄. " വിശ്വ ജീവനെ കണ്ണുരുട്ടി പേടിപ്പിച്ചു. ഇപ്പോഴും അലിക തലയിൽ അടികിട്ടിയ പോലെ നിൽക്കുകയാണ്. രവിസാറിന്റെ ശബ്ദം കേട്ടാണ് സ്വബോധത്തിലേക്ക് വന്നത്. " sir please sit, jeevan sir... Please " രണ്ടുപേരും രവി സാർ ന്റെ അഭ്യർത്ഥന മാനിച്ച് കസേരകളിൽ ഇരുന്നു " ഗയ്സ് ... ഇതാണ് golden star ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ MD വിശ്വദേവ്. 27 വയസ്സിനുള്ളിൽ ബിസിനസ്‌ രംഗത്ത് വലിയ രീതിയിൽ തന്റെ നില ഉറപ്പിച്ച ആളാണ്. Once again... Welcome sir... "ഇത്രയും പറഞ്ഞ് രവി സാർ അവിടെ ഇരുന്നു. പ്രിയ അപ്പോഴേക്കും അവർക്ക് ജ്യൂസ്‌ കൊണ്ട് കൊടുത്തു. " സാർ ഇതെന്റെ വൈഫ്‌ ആണ് പ്രിയ.. " രവി സാർ " ഹായ്.. " വിശ്വ പ്രിയ ഒന്ന് നോക്കി ചിരിച്ചു

. " വിശ്വ സാർ ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.... ഇന്ന് ശനി ആഴ്ച അതുകൊണ്ട് monday നമുക്ക് പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്യാം.. "രവി " ഒക്കെ... " വിശ്വ " പിന്നെ ഇവിടുന്നു സർന്റെ ഓഫീസലേക്ക് ഞങ്ങളുടെ ഓഫീസ് നെ റിപ്രെസെന്റ് ചെയ്‌തു വരുന്നത് ഞാനല്ല വേറെ ആളാണ്... ഈ പ്രൊജക്റ്റ്‌ ഹാൻഡിൽ ചെയ്യന്നതും അവരായിരിക്കും.. ഞാൻ നിർദ്ദേശങ്ങൾ കൊടുക്കുന്നതായിരിക്കും പിന്നെ സാറിനും സാറിന്റെ ഇഷ്ടത്തിന് തിരുത്താം.. " രവി " ഒക്കെ അപ്പൊ ആരാ വരുന്നത് ഞങളുടെ ഓഫീസിലേക്ക്.. " " അത് ഞങ്ങളുടെ talent girl ലിക.. സോറി അലിക... " രവി " what 😳😳😳😳" വിശ്വയുടെ കണ്ണ് മിഴിഞ്ഞു പോയി " എന്താ സാർ .... Any problem... " രവി ആശങ്കയോടെ ചോദിച്ചു.. അലിക ആണെങ്കിൽ നേരത്തെ ഞെട്ടിയതിന്റെ ഹാങ്ങ്‌ ഓവറിൽ ഇരിക്കുന്നത് കൊണ്ട് വീണ്ടും ഞെട്ടിയില്ല 😇😇😇 " അല്ല സാർ വിശ്വ ഉദ്ദേശിച്ചത് ഇവിടെ നിന്നും കുറച്ച് ഉണ്ട് ഓഫീസിലേക്ക് അത് മാത്രമല്ല പുതിയതായി പണിയുന്ന വില്ല അവിടെനിന്നും കുറച്ച് അകലെയാണ് അതാ ഒരു പെൺകുട്ടി മാത്രം എന്ന് കേട്ടപ്പോൾ എന്താ എന്ന് ചോദിച്ചത്. " ജീവൻ അങ്ങനെ ഇങ്ങനെ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു 🤭🤭 " അതിനെ കുറിച്ച് ആലോചിക്കേണ്ട..

നിങ്ങളുടെ new പ്രൊജക്റ്റ്‌ ഇല്ലേ അതിന്റ തൊട്ടടുത്താണ് അലികയുടെ വീട് എകദേശം ഒരു കിലോമീറ്റർ ഒള്ളു "😥😥തീർന്നു 😥"അലികയുടെ ആത്മ " അടിപൊളി... " ജീവന്റെ ആത്മ " ഓ കുട്ടി ബോംബ്.. " വിശ്വ ആത്മ " അലിക ഇവർക്ക് നമ്മുടെ പ്ലാൻ നെ കുറിച്ച് പറഞ്ഞ് കൊടുക്ക്.. " രവി സാർ അലികയോട് പറഞ്ഞു. " ഓക്കേ സാർ " അലിക പിന്നെ അവിടെ വച്ച് ലാപ്പും ഓൺ ആക്കി അവർക്ക് പ്ലാൻ ഒക്കെ കാട്ടി കൊടുത്തു.അവർക്ക് അതൊക്കെ ഇഷ്ടപെടുകയും ചെയ്‌തു. " അപ്പൊ ലിക.... സോറി അലിക 😂.. Welcome to our family... " ജീവൻ " what 😳😳😳" ഈ പ്രാവശ്യം കണ്ണ് മിഴിഞ്ഞത് രണ്ടുപേരുടെ... അലികയുടെയും വിശ്വന്റെയും 😂😂😂😂 " i mean നമ്മുടെ കമ്പനിയിലേക്ക്... " ജീവൻ കൂട്ടിച്ചേർത്തു. "ഓക്കേ സാർ..." അലിക ജീവനെ നോക്കി പറഞ്ഞു. ജീവൻ ഒന്ന് നോക്കി ചിരിച്ചു. " വിശ്വ എന്ധെങ്കിലും പറ എല്ലാവരും നിന്നെയ നോക്കുന്നെ... " ജീവൻ വിശ്വക്ക് കേൾക്കാൻ രീതിയിൽ പറഞ്ഞു. " any way... അലിക... Monday കമ്പനിയിലേക്ക് പോന്നോളൂ... " വിശ്വ അവളെ നോക്കാതെ ഫോണിൽ നോക്കി പറഞ്ഞു.. " ok സാർ.. "................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story