ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 40

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

"Ladies and gentlemen" വിശ്വയുടെ ശബ്ദം കേട്ടതും അലിക തിരിഞ്ഞ് സ്റ്റേജിലേക്ക് നോക്കി... "Ravi Sir is the owner of a good mind and personality from what I have seen .... 25 years of running a business is no small matter ... I am very happy to be a part of it. Many people here know that I'm officially the shareholder of this because most of the people sitting here as my company have a connection ... I'm also here to let you know one thing. Due to some personal issues I have to move from dreams interior instead my best friend Arav Krishna will represent my company ....(ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു മനസിനും വ്യക്തിതത്തിനും ഉടമയാണ് രവി സർ😊😊....25 വർഷം ഒരു ബിസിനസ്‌ കൊണ്ടു നടക്കുക എന്നൊക്കെ പറഞ്ഞാൽ അതൊരു ചെറിയ കാര്യം ഒന്നും അല്ല... ഇതിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്.

ഒഫീഷ്യൽ ആയി ഞാൻ ഇതിന്റെ ഷെയർ ഹോൾഡർ ആണെന്ന് ഇവിടെ പലർക്കും അറിയാം കാരണം എന്റെ കമ്പനിയും ആയി ഇവിടെ ഇരിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഒരു കണക്ഷൻ ഉണ്ട്... ഞാൻ മെയിൻ ആയിട്ട് ഒരു കാര്യം അറിയിക്കാൻ കൂടി ആണ് ഇവിടെ നിൽക്കുന്നത്. ചില പേർസണൽ ഇഷ്യൂസ് കാരണം എനിക്ക് dreams interior നിന്നും മാറേണ്ടതായിട്ടുണ്ട് അതിന് പകരം എന്റെ best friend ആയ ആരവ് കൃഷ്ണ ആയിരിക്കും എന്റെ കമ്പനിയെ റെപ്രേസേന്റ്റ് ചെയ്യുക...). ആരവ് please come on ..... And Once again I extend my congratulations to Ravi Sir." അലിക വിശ്വയുടെ വാക്കുകളെക്കാൾ അവനെ തന്നെ നോക്കി നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവന്റെ കണ്ണുകളും അവളിൽ തന്നെ ആയിരുന്നു. ആരവ് അപ്പോഴേക്കും സ്റ്റേജിലേക്ക് കയറി വന്നു.... ആളുകളുടെ കൈയടികൾ കേൾക്കെ ആണ് വിശ്വ അവളിൽ നിന്ന് നോട്ടം മാറ്റിയത്. സ്റ്റേജിലെ പ്രോഗ്രാം ഒക്കെ കഴിഞ്ഞതോടെ ആരവ് നേരെ അലികയുടെ അടുത്തേക്ക് ഓടി വന്ന് കെട്ടിപിടിച്ചു..

" അലിക തനിക്ക് സുഖമാണോടോ....😊. " ആരവ് ചോദിച്ചെങ്കിലും അലിക മറുപടി പറഞ്ഞില്ല അവനെ ഒന്നുകൂടി ഇറുക്കി പിടിച്ചു.അവന്റെ ഷർട്ടിൽ നനവ് അറിഞ്ഞപ്പോഴാണ് ആരവ് അവളെ അടർത്തി മാറ്റിയത്.. " താൻ എന്തിനാ കരയുന്നെ..... " അലികയുടെ കരച്ചിലിന്റെ ആഴം കൂടി....😭😭😭 " ആരാവേട്ടാ ഞാൻ അറിഞ്ഞില്ല.... ഒന്നും ഞാൻ അറിഞ്ഞില്ല..... 😭😭😭😭അറിഞ്ഞപ്പോഴേക്കും വൈകി പോയി.... " " സാരമില്ല...... ഇവിടെ നിന്നെയും ഞങ്ങളെയും കുറ്റം പറയാൻ പറ്റില്ല... കണ്ണ് തുടയ്ക്ക് ആരെങ്കിലും കാണും.... നീ എന്നെ കൂടി കരയിപ്പിക്കല്ലേ.... " ആരവ് അവന്റെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. " ആരാവേട്ട..... വിനയ.... പിന്നെ ജീവേട്ടൻ... " " അവരൊക്കെ ഓക്കേ ആണ്... ജീവ നടന്ന് തുടങ്ങി നയന കൂടെ ഉണ്ട്... വിനയയും ഓക്കെ ആയി.... " " അലിക.." 😊മാനവ് അവിടേക്ക് ചെന്നു. " ഇത്....🤔" ആരവ് " ഞാൻ അലികയുടെ ഫിയാൻസി.... Dr.മാനവ്... " " ആ ഞാൻ അറിഞ്ഞിരുന്നു..... " " അലിക നമുക്ക് പോയാലോ.... തന്നെ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ... " മാനവ് അലികയുടെ കൈയിൽ ചേർത്തു പിടിച്ചു. മനസ് തകർന്നു നിൽക്കുന്ന അലിക കണ്ട് ആരവിന് വിഷമം ആയി..

കുറച്ച് മാറി ഇതെല്ലാം വിശ്വയും നോക്കി നിന്നു. ******** ഞായറാഴ്ച പള്ളിയിൽ പോയി വന്നിട്ട് ആനിയെ സഹായിക്കുന്ന തിരക്കിൽ ആയിരുന്നു അലികയും അലീനയും.. പണി ഓക്കെ നടക്കുന്നതിനിടയിൽ ആണ് ഫിലിപ്പ് അങ്ങോട്ട് വന്നത്.. " അലിക.... മഹിമയോ മാനവോ നിന്നെ വിളിച്ചൊരുന്നോ... " പാത്രം കഴുകി കൊണ്ട് നിൽക്കുന്ന അലികയോട് ആയി ഫിലിപ്പ് ചോദിച്ചു. " ഇല്ല അപ്പ എന്തെ.... " " മാനവ് എന്നെ വിളിച്ചിരുന്നു... നാളെ അവര് ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ വരും എന്ന്... " ഫിലിപ്പ് പറഞ്ഞു നിർത്തിയതും അലികയുടെ കൈയിൽ നിന്നും പാത്രം താഴെ വീണു. " എന്തു ആലോചിച്ചു നിക്കാടി..... ഏത് സമയവും സ്വപ്നലോകത്ത് ആണ് പെണ്ണ്...." ആനി 😬😬പാത്രം പൊട്ടിയ ദേഷ്യത്തിൽ പറഞ്ഞു. " ചേച്ചി മാനവേട്ടനെ സ്വപ്നം കണ്ടുകൊണ്ടിരിക്കയായിരിക്കും 😁😁" അലീന കറി ഓക്കെ പകർത്തുന്നതിനിടയിൽ പറഞ്ഞു. അലിക അലീനയുടെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു. " അമ്മേ 😳😳😳.. "

കാല് വലിച്ചുകൊണ്ട് ചാടിയതും കൈയിൽ നിന്നും കറി തുളുമ്പി താഴെ പോയി.. " രണ്ടെണ്ണവും പോകുന്നുണ്ടോ ഇവിടെ നിന്ന്...😠😠മനുഷ്യന് ഇരട്ടിപ്പണി ഉണ്ടാക്കാൻ... " ആനി പറയുന്നത് നോക്കി നിൽക്കുകയായിരുന്നു ഫിലിപ്പ്... " എന്താ മനുഷ്യ.... ഇന്നാ പിടിക്ക് തേങ്ങ... പൊതിച്ചു തരാണെങ്കിൽ കറിവയ്ക്കും... അല്ലെങ്കിൽ ഒള്ളത് കൂട്ടിയാൽ മതി... " ആനി പറഞ്ഞത് കേട്ടതും ഫിലിപ്പ് ഒരു പുഞ്ചിരിയോടെ തേങ്ങയും എടുത്തുകൊണ്ടു പുറത്തേക്ക് പോയി..അല്ലാതെ എന്തു ചെയ്യാനാ 😂😂😂 എല്ലാവരും ചേർന്ന് രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഫിലിപ്പ് മാനവിന്റെ കാര്യം പറഞ്ഞത്. അലിക തല ഉയർത്തി ഫിലിപ്പിനെ നോക്കി.. " നാളെ അവരെല്ലാവരും വരും... അലികെ നീ നാളെ ഓഫീസിൽ ലീവ് വിളിച്ച് പറഞ്ഞേരെ.... " ഫിലിപ്പ് പറഞ്ഞത് കേട്ട് അലിക തലയാട്ടി. " നാളെ നേരത്തെ എനിക്കണം കേട്ടോ... " " അമ്മേ അത് ഞാൻ ഏറ്റു.. ഞാൻ ഇന്ന് ചേച്ചിടെ കൂടെയ കിടക്കുന്നെ..... " അലീന ആനിയെ നോക്കി പറഞ്ഞു.

അലിക വേഗം ഭക്ഷണം കഴിച്ചുകൊണ്ട് എണീറ്റ് പോയി.. ******* " രാവിലെ തന്നെ അലീന അലികയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. അലികയെ പെണ്ണ് കാണാൻ വരുന്നത് കൊണ്ട് അലീനയും കോളേജിൽ പോയില്ല.ഒരു royal colour pink soft silk സാരീ ആയിരുന്നു അലികയുടെ വേഷം....  ഓരോ നിമിഷവും വിശ്വയുടെ ചിന്തകൾ അവളുടെ മനസിനെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു...അലിക ഓരോന്ന് സംസാരിച്ച് കൊണ്ട് നടപ്പുണ്ടെങ്കിലും അലികയുടെ ചിന്തകൾ വിശ്വയിൽ ചുറ്റി പെട്ടിരുന്നു. കനൽ പോലെ ആണ് ചില ഓർമകൾ അതിങ്ങനെ നീറിയും പുകഞ്ഞും ഉള്ളിൽ അങ്ങനെ കിടക്കും..💔 കണ്ണുകൾ നിറഞ്ഞുവന്നതും അലിക എണീറ്റ് ബാത്റൂമിൽ കയറി മുഖം കഴുകി.. വെള്ളം വീണ്ടും വീണ്ടും മുഖത്ത് കോരി ഒഴിച്ചുകൊണ്ടിരുന്നു.. എന്നിട്ടും കണ്ണീരിന് ശമനം ഉണ്ടായിരുന്നില്ല.... ആരോടെങ്കിലും ഒന്ന് തുറന്നുപറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൾ മനസ് കൊണ്ട് ആശിച്ചു. മുഖം തുടച്ച് മുറിയിൽ വന്ന് സ്വാതിയെ വിളിക്കാൻ നമ്പർ ഡയൽ ചെയ്തതും വീടിന്റെ മുമ്പിൽ വണ്ടി വന്ന് നിന്ന ശബ്ദം കേട്ടു... " അലികെ അവർ വന്നു.. നീ അടുക്കളയിലോട്ട് വാ....

" ആനി അവളെ വിളിച്ചു. " ശരീരത്തിൽ മൊത്തം ഒരു ഭാരം വന്നു മൂടുന്നത് അവൾ അറിഞ്ഞു.. എങ്കിലും തന്റെ മാതാപിതാക്കൾ ആണ് തനിക്ക് വലുത് എന്ന ചിന്ത അവളിൽ തന്റെ സങ്കടങ്ങൾക്ക് മതിൽ തീർത്തു.. അവൾ വേഗം ആനിയുടെ അടുത്തേക്ക് ചെന്നു. " ആനി മോളെ ഇങ്ങോട്ട് കൊണ്ടുവാ... " ആനി അലികയുടെ കൈയിൽ ചായ കൊടുത്തിട്ട് ഹാളിലേക്ക് കൊണ്ടുപോയി... അലിക ആരുടേയും മുഖത്ത് നോക്കിയില്ല... കാരണം വിശ്വയുടെ ഓർമകളും മുഖവും ആയിരുന്നു അവളുടെ മുമ്പിൽ... മാനവിനെ തല ഉയർത്തി നോക്കാൻ പോലും അവൾക്ക് സാധിച്ചില്ല... " അലികെ ചായ എല്ലാവർക്കും കൊടുക്ക്.... " ഫിലിപ്പ് പറഞ്ഞതും അലിക ചായയും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന് ഓരോരുത്തർക്കും ചായ കൊടുത്തു... " എന്താ അലികെ.... ഇത്രപെട്ടന്ന് നാണം വന്നോ... ഇന്നലെ കൂടി ഒരുമിച്ചിരുന്നു സംസാരിച്ചതല്ലേ... ആ മുഖത്തൊന്നു നോക്കി ചരിച്ചുകൊണ്ട് ചായ കൊടുക്ക്..😄😄"

മഹിമ കളിയോടെ അലികയോട് പറഞ്ഞു. അലികക്ക്‌ എല്ലാവരും തന്നെ നോക്കുന്നത് പോലെ തോന്നിയതും അലിക മാനവിനെ തല ഉയർത്തി നോക്കി... ആളെ കണ്ടതും അലികയുടെ ശരീരത്തിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു.. തന്റെ മുമ്പിൽ ചിരിച്ചുകൊണ്ട് ചായ കുടിക്കുന്ന വിശ്വയെ കണ്ടതും അലികയുടെ ചുണ്ട് മന്ത്രിച്ചു. "ദേവേട്ടൻ ❤️" വിശ്വ അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു... അലിക വിശ്വാസം വരാതെ നോക്കുന്നത് കണ്ട് " ഇങ്ങനെ നോക്കി അവനെ ഇല്ലാതാക്കല്ലേ... " മാനവിന്റെ സൗണ്ട് കേട്ടതും അലിക തല ഉയർത്തി എല്ലാവരെയും നോക്കി... വിശ്വക്ക് അടുത്തായി ഒരു സൈഡിൽ മാനവ് മറ്റേ സൈഡിൽ ആരവ് ആരവിന് അപ്പുറത്ത് വിനയ പിന്നെ നയന, ജീവ, വനജയും വാസുദേവും അപ്പുറത്തെ സോഫയിൽ റോജിനും മഹിമയും... എല്ലാവരും കൂടി ചിരിച്ചു.... അലിക ഫിലിപ്പിനെയും ആനിയെയും അലീനയെയും നോക്കി അവിടെയും ചിരി.. " എന്റെ മോളുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നറിഞ്ഞപ്പോൾ നീ എന്ന് തുറന്ന് പറയും എന്ന് ഞങ്ങൾ wait ചെയ്തതാ. പക്ഷേ നീ ഞങ്ങളുടെ സന്തോഷം നോക്കി... അപ്പൊ നിന്റെ സന്തോഷം ഞങ്ങളും നോക്കണ്ടേ....

ജാതിയിലും മതത്തിലും ഒന്നും അല്ല കാര്യം മനസിന്റെ ഐക്യത്തിലാണ്.. അത് നിങ്ങൾ തമ്മിൽ ഉണ്ട് .😊😊" ഫിലിപ്പ് അവളുടെ തലയിൽ തലോടി അലിക ആണെങ്കിൽ എന്താ നടക്കുന്നത് എന്ന് മനസിലാവാതെ നിൽക്കുന്നു. " എന്റെ ഫിലിപ്പ് അങ്കിളെ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ഇവളുടെ വായിൽ നിന്ന് വിശ്വയുടെ ഒരു കാര്യവും പുറത്ത് വന്നില്ല....😂😂😂. " മാനവ് ചിരിച്ചുകൊണ്ട് പറഞ്ഞു. " ഇനി ചെറുക്കനും പെണ്ണിനും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ... " അലികയെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് ജീവ ഫിലിപ്പിനോട് പറഞ്ഞു.. " അങ്കിളെ.... കുറെ ഭാരം പരസ്പരം ഇറക്കി വക്കാൻ ഉണ്ടാവും രണ്ടുപേർക്കുo. അത് കൊണ്ട് പുറത്തേക്ക് സംസാരിക്കാൻ വിട്ട് ആളുകളെ ഒന്നും കാണിക്കണ്ട... ഇവിടെ അകത്തു മതി ആ മുറിയിലെങ്ങാനും നിന്ന് സംസാരിക്കട്ടെ...😂😂😁😁😄. " ആരവ് വിശ്വയെ നോക്കി നന്നായി ചിരിച്ചു.. "എന്ന അലികയുടെ മുറിയിലേക്ക് പോയി സംസാരിച്ചോ..." ഫിലിപ്പ് പറഞ്ഞതും വിശ്വ അലികയുടെ മുറിയുടെ അടുത്തേക്ക് ചെന്നു.

" നിനക്ക് കൃത്യമായി ഇവളുടെ മുറി ഓക്കെ അറിയോ....😂😂😂" ആരവ് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. " പോടാ പട്ടി... " വിശ്വ അവനെ നോക്കി ചുണ്ടനക്കി.... വിശ്വ അലികയുടെ റൂമിൽ കയറി എന്നാൽ ഒന്നും വിശ്വസിക്കാൻ പറ്റാതെ അലിക ആ റൂമിലേക്ക് കയറി. അലിക റൂമിൽ കയറിയതും വിശ്വ ഡോർ ലോക്ക് ചെയ്ത് അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... വിശ്വ അവന്റെ നോട്ടം പയ്യെ അവളുടെ ചുണ്ടുകളേക്ക് പായിച്ചു... ഞൊടിയിടയിൽ അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി... പരസ്പരം അകന്നു മാറാൻ ആഗ്രഹിക്കാതെ ഉള്ള ചുംബനം... വിശ്വയുടെ ഒരുകൈ അവളുടെ ഇടുപ്പിൽ അമർന്നു മറ്റേ കൈ അവളുടെ തലയ്ക്ക് പിന്നിലും. അലികയുടെ കൈകൾ വിശ്വയുടെ ഇരുതോളിലും അമർന്നു.. ചുംബനത്തിന്റെ മാധുര്യത്തിൽ രക്തം കിനിഞ്ഞത് അവർ അറിഞ്ഞില്ല.... ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടപ്പോൾ പരസ്പരം അകന്ന് മാറി. " do you know how much i love you 😘😘❤️❤️❤️..... idiot.....😘😘"വിശ്വ ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story