ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 41

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ദേവേട്ടാ.... എന്നാലും ഇതൊക്കെ... എങ്ങനെ സംഭവിച്ചു..... എനിക്ക് ഒന്നും മനസിലാവുന്നില്ല 🙄🙄😳😳" അലിക " എനിക്കും ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലടോ....🤗🤗ഈ ഒരു മോമെന്റിൽ ഞാൻ വളരെ എക്സൈറ്റഡ് ആണെടോ..... കഴിഞ്ഞ ദിവസം വരെ താൻ എനിക്ക് എന്റെ നടക്കാത്ത സ്വപ്നം ആയിരുന്നു എന്നാൽ ഇന്ന് 😍😍" വിശ്വ അതും പറഞ്ഞുകൊണ്ട് അവളിലേക്ക് അടുത്തതും ടക്... ടക്.... വാതിലിൽ മുട്ട് കേട്ട് അവർ പരസ്പരം അകന്ന് മാറി... വാതിൽ തുറന്നതും മുന്നിൽ ചിരിച്ചുകൊണ്ട് 😁ആരവ് " നിനക്ക് കറക്റ്റ് ടൈമിംഗ് ആണെടാ 😬😬😬എവിടെയായാലും കറക്റ്റ് സമയത്ത് നീ വരും... " വിശ്വ നിന്ന് പല്ല് കടിച്ചു. " എനിക്ക് ഇതൊക്കെ അല്ലേ പറ്റു.... അല്ലെങ്കിൽ നീ ആയത് കൊണ്ട് ചിലപ്പോ playschool തുടങ്ങുന്ന കാര്യം വരെ പ്ലാൻ ചെയ്യും " 😁😁😁 ആരവിന് അപ്പുറത്തും ഇപ്പുറത്തും അതേ ക്ലോസെപ് ചിരിയിൽ നിൽക്കുന്ന മാനവും ജീവയും... മൂന്നും കൂടി വിശ്വയെ തള്ളി മാറ്റി ബെഡിൽ ഇരുന്നു.. ജീവയെ കണ്ട വഴി അലിക അവന്റെ അടുത്തേക്ക് ചെന്നു. " ജീവേട്ട ഇപ്പൊ എങ്ങനെ ഉണ്ട്...." " ഇപ്പോകുഴപ്പം ഒന്നും ഇല്ല 😁😁

പിന്നെ കാലിനു ചെറിയ വേദന ഉണ്ട് അതുകൊണ്ടാ walking stick ഉപയോഗിക്കുന്നത്... " അലികയുടെ കവിളിൽ മെല്ലെ തട്ടിയിട്ട് ജീവ മാനവിന് അടുത്തായി ഇരുന്നു. അലിക മൂന്ന് പേരെയും വിശ്വയെയും മാറി മാറി നോക്കി... വിശ്വ അവളെ പിടിച്ച് അടുത്തുള്ള ചെയറിൽ ഇരുത്തി അതിനടുത്തായി വിശ്വയും ഇരുന്നു. " അലിക തനിക്ക് കുറെ സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം..... അതൊക്കെ ഞാൻ clear ചെയ്തിട്ടേ..ഞാൻ പോവൂ 😄...ശെരിക്കും എനിക്കും മഹിമക്കും തന്റെ പേരെന്റ്സിനും ഒഴികെ ഇവർക്കാർക്കും കഴിഞ്ഞ ദിവസം വരെ ഒന്നും അറിയില്ലായിരുന്നു. അന്ന് തന്റെ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയ ദിവസം. അന്ന്‌ തന്നോടൊക്കെ യാത്ര പറഞ്ഞ് ഞാനും മഹിമയും തിരിച്ച് വീട്ടിൽ പോയികൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഹോസ്പിറ്റലിൽ നിന്ന് urgent കേസ് ഉണ്ട് അതുകൊണ്ട് വരണം എന്ന് കാൾ വന്നത്... മഹിമയെ വീട്ടിൽ ആക്കി ഞാൻ തിരിച്ച് ഹോസ്പിറ്റലിലേക്ക് വന്നു. പാർക്കിങ്ങിൽ വണ്ടി പാർക്ക്‌ ചെയ്ത് നടന്ന് വന്നപ്പോളാണ് നിങ്ങൾ രണ്ടുപേരും ഗ്രോട്ടോ യുടെ മുമ്പിൽ നിൽക്കുന്നത് കണ്ടത്. ഞാൻ ഹോസ്പിറ്റലിൽ കയറി കേസ് അറ്റൻഡ് ചെയ്ത് ഇറങ്ങിയപ്പോൾ നിങ്ങൾ അവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു.

നിങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ആണ് വിശ്വ പറയുന്നത് ഞാൻ കേൾക്കാൻ ഇടയായത്... ഞാൻ എന്നിട്ട് അവിടെ തന്നെ കുറച്ച് മാറി നിന്നു. കുറച്ച് കഴിഞ്ഞ് അലിക എണീറ്റ് പോയതും വിശ്വ അവിടെ ഇരുന്നു കുറെ കരയുന്നതും ആരെയോ വിളിച്ച് എന്ധോക്കെയോ പറയുന്നതും കേട്ടത്.. അതിൽനിന്നു തന്നെ എനിക്ക് മനസിലായി വിശ്വ തന്നെ എത്ര അധികം സ്നേഹിക്കുന്നുണ്ട് എന്ന്... വിശ്വയുടെ വിഷമം കണ്ടിട്ട് താൻ ഒന്നും പ്രതികരിക്കാതിരുന്നിട്ട് എനിക്ക് തന്നോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു. അന്ന് തന്നെ അന്നെഷിച്ചു ഞാൻ വന്നപ്പോൾ താൻ അവിടെ മുകളിൽ വിൻഡോയിൽ കൂടി വിശ്വയെ നോക്കി നിന്നു കരയുന്നത് ഞാൻ കണ്ടിരുന്നു... അപ്പൊ എനിക്ക് തന്റെ കാര്യവും മനസിലായി 😁 ഞാൻ വീട്ടിൽ ചെന്നപ്പോൾ തന്നെ നിങ്ങളെ കണ്ടതും നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് ഓക്കെ ഞാൻ മഹിമയോട് പറഞ്ഞു. മഹിമ പറഞ്ഞിരുന്നു ബാംഗ്ലൂർ വച്ച് നിങ്ങൾ തമ്മിൽ ഒരു invisible connection ഉള്ളത് പോലെ അവൾക്കും തോന്നിയിട്ടുണ്ടെന്നു. പിന്നെ നിങ്ങളെ ശ്രെദ്ധിക്കാൻ തുടങ്ങി ഞങ്ങൾ..

തന്റെ അമ്മ ഹോസ്പിറ്റൽ നിന്ന് വന്നപ്പോൾ ഞാൻ കാണാൻ ഇങ്ങോട്ട് വന്നില്ലേ അന്ന് തന്റെ അപ്പയും ഉണ്ടായത് കൊണ്ട് ഞങ്ങൾ ഈ കാര്യം ഇവരോട് പറഞ്ഞു.അവരും ഫുൾ സപ്പോർട്ട് പറഞ്ഞു. പിന്നെ ഞാനും മഹിമയും ക്കൂടി ഒരു പ്ലാൻ അങ്ങ് തയ്യാറാക്കി അതിന്റെ സ്റ്റെപ് one ആണ് വിശ്വയെകൊണ്ട് മോതിരം അലികക്ക് വേണ്ടി ഇടുപ്പിച്ച് ഞാൻ തന്റെ കൈയിൽ ഇട്ടത്.. പക്ഷേ ഞങ്ങൾ പ്രതീക്ഷിച്ച പോലെ രണ്ടുപേരും പ്രതികരിച്ചില്ല... പിന്നെ വിശ്വയെ കൊണ്ടോ അലികയെ കൊണ്ടോ നിങ്ങളുടെ ഉള്ളിലെ ഇഷ്ടം പറയിപ്പിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അലികയോട് ക്ലോസ് ആയി സംസാരിച്ചത്.. പക്ഷേ സാറ്റർഡേ പാർട്ടി നടന്ന ദിവസം.. തന്നെ കാണാതെ ഞാൻ അന്നെഷിച്ചു വന്നപ്പോൾ വിശ്വയുടെ സൗണ്ട് കേട്ടാണ് ഞാൻ വാഷ് റൂമിന്റെ അവിടേക്ക് വന്നത് പക്ഷേ നിങ്ങൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല ഞാൻ നോക്കുമ്പോൾ നിങ്ങൾ രണ്ടുപേരും കെട്ടിപിടിച്ച് നിക്കുന്നു. ഞാൻ ഷൂ കൊണ്ട് ശബ്ദം ഉണ്ടാക്കിയതും വിശ്വ അവിടെ നിന്നുംഅലികയെ മാറ്റി മാറി പോയി ..എന്നാൽ അവിടെയും നിങ്ങൾ ഒന്നും എന്നോട് പറഞ്ഞില്ല... " മാനവ് അലികയെ നോക്കി ചിരിച്ചുകൊണ്ട് തുടർന്നു...😊😊😊 " പിന്നെ എനിക്ക് തോന്നി ഇത് ഇങ്ങനെ നീട്ടികൊണ്ട് പോകുന്നത് ശരിയല്ല എന്ന്..

അന്ന് തന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഞാൻ നേരെ ചെന്നത് വിശ്വയുടെ അടുത്തേക്ക് ആണ്. വിശ്വയോട് എല്ലാം പറഞ്ഞു. വിശ്വ എല്ലാം കേട്ടതും എന്നെ കെട്ടിപിടിച്ച് ഒരു സോറി പറഞ്ഞു.😄😄എനിക്കറിയാം എന്നെ കുറെ സ്മരിച്ചിട്ടുണ്ടാവും എന്ന്.ഞാൻ ഇനി വൈകിക്കേണ്ട നമുക്ക് ഒഫീഷ്യൽ ആയി തന്നെ നീങ്ങാം എന്ന് പറഞ്ഞു. പിന്നെ വിശ്വ ഇവന്റെ ഫാമിലിയെയും ഫ്രണ്ട്സിനെയും വിളിച്ചു.. എല്ലാം പറഞ്ഞു സെറ്റ് ആക്കി.. പിറ്റെ ദിവസം തന്റെ അപ്പയെ വിളിച്ച് കാര്യങ്ങൾ ഞാൻ പറഞ്ഞു.. അപ്പൊ ഇവിടെയും സമ്മതം... ഇതാണ് ഇവിടെ നടന്നത്. റോജിനോട് എല്ലാം മഹിമ പറഞ്ഞു. റോജിനും അത് കേട്ടപ്പോൾ സന്തോഷമായി.... നിങ്ങൾ ശെരിക്കും കല്യാണം കഴിക്കേണ്ടതാ... അത്രക്ക് മാച്ച് ആണ്.. " മാനവ് അവരെ നോക്കി ചിരിച്ചു.👌👌👌👌 അലിക എല്ലാം കേട്ട് അന്തം വിട്ട് ഇരുന്നു..😳😳 വിശ്വ അവളെ ചുറ്റി പിടിച്ചു. " മാനവ് ഞാൻ ഒരു കാര്യം പറയട്ടെ.... " വിശ്വ മാനവിനോട് ചോദിച്ചു 😄😄 " പറഞ്ഞോ... എന്തിനാ മുഖവര...😁😁"മാനവ് " അതേ ഞങ്ങൾ ഒന്ന് കെട്ടിയതാ..." " ആണോ..😁😁.. എന്താ....😳😳"

പിന്നെ വിശ്വ അവളെ കണ്ട നാൾ തൊട്ട് എല്ലാം അങ്ങ് പറഞ്ഞു.. എല്ലാം കേട്ടതും മാനവ് തലക്ക് കയ്യും കൊടുത്ത് ആരവിനെയും ജീവയെയും നോക്കി.. " ഞങ്ങളെ നോക്കണ്ട...ഞങ്ങളാ കല്യാണം നടത്തിയത്.... " ജീവ 😂😂😂 മാനവ് അവരെ നോക്കി കൈ കൂപ്പി 🙏🙏🙏 " എന്താ കഥ പറച്ചിൽ ഓക്കെ കഴിഞ്ഞോ..ഇന്നലെ വിശ്വ കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞിരുന്നു... അപ്പൊ എന്റെ തെറ്റുധരണ ഒക്കെ മാറി 😁. " വാതിൽ തുറന്ന് കൊണ്ടുമഹിമയും റോജിനും അകത്തേക്ക് വന്നു. അലിക വേഗം മഹിമയെ കെട്ടിപിടിച്ചു. " thank you..😍" മഹിമ അവളെ നോക്കി ചിരിച്ചു. പിന്നെ എല്ലാവരും കൂടെ ഹാളിലേക്ക് പോയി.. അവിടെ മുതിർന്നവർ കൊണ്ടുപിടിച്ച ചർച്ച ആണ്. ആനിയും വനജയും ഒരു സ്ഥലത്ത് ഇരുപ്പുണ്ട്.അലീനയും നയനയും വിനയയും മാറി ഇരുന്ന് സംസാരിക്കുന്നുണ്ട്.. " അപ്പൊ ഫിലിപ്പേ എങ്ങനെയാ കാര്യങ്ങൾ.... "വാസുദേവ് " എന്തായാലും പള്ളിയിൽ വച്ച് ഒന്നും നടത്താൻ പറ്റില്ലല്ലോ... അത് കൊണ്ട് നിങ്ങളുടെ രീതിയിൽ ആയിക്കോട്ടെ... " ഫിലിപ്പ് " എന്ന പിന്നെ ഇനി നിശ്ചയം ഒന്നും വേണ്ട... കല്യാണം നേരെ അങ്ങ് നടത്താം... എന്താ... "

" ആയിക്കോട്ടെ...എനിക്ക് പ്രശ്നം ഇല്ല... ഇവരുടെ അഭിപ്രായം കൂടി ചോദിച്ചിട്ട്... " ഫിലിപ്പ് അലികയേയും വിശ്വയെയും നോക്കി. " എനിക്ക് സമ്മതം ആണ് അങ്കിൾ.... " വിശ്വ പറഞ്ഞു നിർത്തിയതും അവിടെ കൂട്ട ചിരി ആയി😂😂😂😂.. അങ്ങനെ അടുത്ത മാസം നല്ല മുഹൂർത്തം നോക്കി നടത്താം എന്ന തീരുമാനത്തിൽ രണ്ട് വീട്ടുകാരും എത്തി. ഇറങ്ങുന്ന നേരത്ത് ആരവ് അലീനയെ നോക്കി ചിരിച്ചു. അലീന തിരിച്ചും. പ്രാണനെ പോലെ സ്നേഹിച്ച ആൾ മറ്റൊരാളുടെ സ്വന്തം ആണെന്നുള്ള ചിന്ത അവളിൽ നോവ് പടർത്തി ഇരുന്നു എങ്കിലും അവന്റെ സന്തോഷം ആണ് തനിക്ക് വലുത് എന്ന് അവൾ ചിന്തിച്ചു. അവളുടെ കണ്ണിലെ വേദന അലികയും വിശ്വയും കണ്ടു. വിശ്വ വന്ന് അവളെ ചേർത്ത് പിടിച്ചു.. എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി.. അലിക രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആണ് വിശ്വയുടെ കാൾ വന്നത് " ഹലോ....😍" " എന്താ ദേവേട്ടാ..... " " ചുമ്മാ വിളിച്ചത..." " എന്ന പിന്നെ വയ്ക്കട്ടെ....😁😜" " oo😬😬 നശിപ്പിച്ചു..... മനുഷ്യൻ ഒന്ന് റൊമാസിക്കാം എന്ന് വിചാരിച്ചു വന്നതാ.. അപ്പോഴാ 😬" " അപ്പൊ അതങ്ങ് നേരത്തെ പറയണ്ടേ...😁😁😁" " ഓ 😏😏. "

" ദേവേട്ടാ.... " " എന്താ 😏" " അതേ ദേവേട്ടന്റെ അച്ഛനും അമ്മയും ഈ കല്യാണത്തിന് സമ്മതിച്ചതെങ്ങനെയാ ... " " അതോ വരദയുടെ സ്വാഭാവം ശെരിക്കും മനസിലായല്ലോ അവർക്ക്. ഞാൻ പറഞ്ഞപ്പോൾ എന്നെ അവർ കേട്ടതും ഇല്ല.. അതിൽ അവർക്ക് കുറ്റബോധവും ഉണ്ട്. ആ സമയത്താണ് നിന്റെ കാര്യം അവതരിപ്പിച്ചത്. അവരെ പിന്നെ എതിരൊന്നും പറഞ്ഞില്ല. അവിടെ വന്ന് നിന്നെ കണ്ടപ്പോ അവർക്ക് ശെരിക്കും ഇഷ്ടമായി... " " മ്മ്മ്... പിന്നെ എന്തെ വനജആന്റിയെ അമ്മ എന്ന് വിളിക്കാത്തെ....🤔" " എനിക്ക് എന്റെ അമ്മയുടെ സ്ഥാനത്ത് ആരെയും കാണാൻ പറ്റില്ലലികകുട്ടി ❣️അതുപോലെ തന്നെയാ നീയും നിന്റെ സ്ഥാനത്തും ആരെയും എനിക്ക് കാണാൻ പറ്റില്ല. " " മതി മതി 😊😊സുഖിച്ചു... " അലികെ ഞാൻ അങ്ങോട്ട് വരട്ടെ..." " എന്തിനു.... " "എനിക്ക് നിന്നെ കാണാൻ തോന്നുന്നു...." " ആ ആഗ്രഹം അങ്ങ് ഏട്ടാക്കി മടക്കി പോക്കറ്റിൽ ഇട്ടോ... " വിശ്വ അത് കേട്ടതും ഫോൺ വച്ചു. അലിക ചിരിച്ചുകൊണ്ട് ബെഡിൽ കിടന്നു. വിശ്വ ഫോൺ വച്ച് തിരിഞ്ഞതും മുമ്പിൽ ആരവും ജീവയും... " എന്താ.... " 🤨വിശ്വ " പോണില്ലേ..... " ആരവ് " എങ്ങോട്ട്....🤨" " അലികയുടെ വീട്ടിലേക്ക്.... " ജീവ ചോദിച്ചതും വിശ്വ ചിരിച്ചു..😁😁 " നിങ്ങൾ ഇപ്പൊ എന്തിനാ വന്നേ.... " " നിന്നെ അലികയുടെ വീട്ടിൽ പോവാൻ സഹായിക്കാൻ...😂😂😂"

ആരവ് " കാര്യം പറാടാ.... " വിശ്വ " നിന്റെ കല്യാണത്തിന്റെ മുഹൂർത്തം കുറിച്ച് കിട്ടിയിട്ടുണ്ട് അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാൽ ഇവന്റെയും നയനയുടെയും നടത്താന തീരുമാനം.."ആരവ് ജീവയെ ചൂണ്ടികൊണ്ട് പറഞ്ഞു. " അപ്പൊ ഇന്നത്തേക്കാ മുഹൂർത്തം കിട്ടിയിരിക്കുന്നെ.." " ഇന്നത്തേക്ക് 21-)0 ദിവസം 10.30. നും 11.00 നും ഇടക്കുള്ള ശുഭ മുഹൂർത്തം." ജീവ പറഞ്ഞു. ************* പിന്നെ അങ്ങോട്ട് കല്യാണ തിരക്കുകൾ ആയിരുന്നു. ഡ്രസ്സ്‌ എടുക്കൽ സ്വർണം എടുക്കൽ മൊത്തത്തിൽ ബഹളം. അങ്ങനെ കല്യാണദിവസം വന്നെത്തി.. അത്യാവശ്യം നല്ല രീതിയിൽ തന്നെയായിരുന്നു കല്യാണം നടത്താൻ തീരുമാനിച്ചത്. അടുത്തുള്ള ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കെട്ട്. Simple ആയ രീതിയിൽ ആയിരുന്നു മണ്ഡപം ഒരുക്കി ഇരുന്നത്... മണ്ഡപത്തിൽ ഇരിക്കുമ്പോൾ വിശ്വയുടെ കണ്ണുകൾ തേടിയത് അലികയെ ആണ്. ആരവും ജീവയും കല്യാണത്തിരക്കുകൾ ആയി ഓടി പാഞ്ഞു നടപ്പുണ്ട് friend കം അളിയൻ കൂടി അല്ലേ ആരവ് 😂അതിന്റെ ഒരു പ്രത്യേക ഇടപെടൽ അവിടെ ഉണ്ട് 😂😂😂😂

കുറച്ച് കഴിഞ്ഞ് ആരതിയും പിടിച്ച് വരുന്ന അലികയെ കണ്ടതും വിശ്വയുടെ കണ്ണുകൾ വിടർന്നു.. എല്ലാവരുടെയും അനുഗ്രഹം വാങ്ങി വിശ്വയുടെ അടുത്തായി ഇരുന്നു... വിശ്വയും അലികയും പരസ്പരo നോക്കി ഒന്ന് ചിരിച്ചു.. മന്ത്രോച്ചാരങ്ങൾ പൂജാരി ഉരുവിട്ടുകൊണ്ടിരുന്നു. വാദ്യമേളങ്ങൾ മുഴങ്ങി... വിശ്വ പൂജാരി എടുത്തു കൊടുത്ത താലി അലികയുടെ കഴുത്തിൽ ചാർത്തി അലിക കൈ കൂപ്പി കണ്ണുകൾ അടച്ചു.. വിശ്വയുടെ ചുടുനിശ്വാസം അലികയുടെ കഴുത്തിൽ പതിച്ചതും അലിക ഒന്ന് ചിരിച്ചു. " എന്തെ..😍😍" " എത്രാമത്തെ കെട്ടാണെന്നു ആലോചിച്ചതാ... " " ഒന്നിൽ പിഴച്ചാൽ മൂന്നു എന്നല്ലേ.... ഇത് ഇനി ആരുവിചാരിച്ചാലും അഴിക്കാൻ പറ്റില്ല... നീ വിചാരിച്ചാൽ പോലും... " " മതി... ബാക്കി വീട്ടിൽ ചെന്നിട്ട് പറയാം..😂😂😂" ആരവ് ബാക്കിൽ നിന്നും വിളിച്ച് പറഞ്ഞത് കേട്ട് വിശ്വ വേഗം അലികയിൽ നിന്ന് മാറി.. കുങ്കുമo എടുത്ത് സീമന്തരേഖയിൽ തൊട്ടുകൊടുത്തു. പരസ്പരം മോതിരങ്ങൾ അണിയിച്ചു. ഫിലിപ്പ് അലികയുടെ കൈ പിടിച്ച് വിശ്വയുടെ കൈയിൽ ഏല്പിച്ചു. ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു.

അടുത്ത് നിന്ന ആനിയുടെയും അലീനയുടെയും. പിന്നെ ആളുകൾ പരിചയ പെടാൻ വന്നു. ഫുഡും കഴിച്ച് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അലിക അമ്മയെയും അപ്പയെയും അനിയത്തിയെയും കെട്ടിപിടിച്ചു കരഞ്ഞു. " ഒരു മീറ്റർ തികച്ചില്ല കല്യാണം കഴിച്ച വീട്ടിലേക്ക് 😂😂😂😂" ആരവ് " ഇതൊക്കെ ഒരു ചടങ്ങല്ലേ എന്റെ ആരാവേ... നീ പ്രോത്സാഹിപ്പിക്ക്..😁😁" ജീവയും അവന്റെ കൂടെ കൂടി... അപ്പോഴേക്കും അലിക അവരെ നോക്കി പേടിപ്പിച്ചു.. വിശ്വ അവളെ കൂട്ടികൊണ്ട് കാറിൽ ഇരുത്തി.. കാർ ആ ഓഡിറ്റോറിയം വിട്ട് പോയതും ആനി ഫിലിപ്പിന്റെ തോലേക്ക് ചാഞ്ഞു അലീനയും ഇനി മുതൽ സ്വന്തം മകൾ മറ്റൊരാൾക്ക്‌ സ്വന്തം ആയെന്നുള്ള തിരിച്ചറിവ് ഫിലിപ്പിന്റെ കണ്ണിലും നീർതിളക്കം സൃഷ്ടിച്ചു.അതിലുപരി അവൾക്ക്അവൾ ആഗ്രഹിച്ച ഒരു നല്ല ജീവിതം കിട്ടിയതിലുള്ള സന്തോഷവും............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story