ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 42

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

വനജയുടെ കൈയിൽ നിന്നു നിലവിളക്കും വാങ്ങി അലിക വലതുകാൽ വച്ച് അകത്തേക്ക് കയറി. നിലവിളക്ക് പൂജമുറിയിൽ വച്ച് പ്രാർത്ഥിച്ച് പൂജമുറിയിൽ നിന്നും ഇറങ്ങി വിശ്വയുടെ അടുത്ത് വന്നു നിന്നു. പിന്നെ മധുരം കൊടുക്കൽ തുടങ്ങിയ ഓരോ ചടങ്ങുകൾ ആയിരുന്നു. " വിനയെ.... അലികക്ക്‌ റൂം കാണിച്ചു കൊടുക്ക് ഒന്ന് ഫ്രഷ് ആവട്ടെ.... " വനജ അലികയെ നോക്കി ചിരിച്ചുകൊണ്ട് വിനയയോടെ പറഞ്ഞു. " വാ ഏട്ടത്തി.... വിശ്വേട്ടന്റെ മുറി കാണിച്ചു തരാം... " വിനയ അലികയുടെ കൈ പിടിച്ച് നടന്നു. കൊച്ചിന്നറിയില്ലല്ലോ അലികക്ക് ഈ വില്ലയുടെ മുക്കും മൂലയും മനപാഠം ആണെന്നു 😂😂 "ഏട്ടത്തിയും ഏട്ടനും ഇഷ്ടത്തിൽ ആയിരുന്നു അല്ലേ.... എനിക്ക് തോന്നിയിരുന്നു. അന്ന് ഈ വീടിന്റെ ഹൌസ്വാമിംഗിന്റെ ദിവസം എനിക്ക് ഏട്ടൻ വാങ്ങി വച്ച ഷാൾ ആണ് ഏട്ടത്തിക്ക്‌ എടുത്ത് തന്നത്...😄😄" അലിക വിനയയെ നോക്കി ചിരിച്ചു. അവർ റൂമിൽ ഇരുന്ന് കുറച്ച് നേരം സംസാരിച്ചു അപ്പോഴേക്കും ആരവ് റൂമിലേക്ക് വന്നു. " അതേ... ഇനി ചടങ്ങൊന്നും ഇല്ലാട്ടോ 😁😁

നിങ്ങളുടെ ഫങ്ക്ഷൻ ജീവയുടെയും നയനയുടെയും ഫങ്ക്ഷന്റെ ഒപ്പം നടത്താം എന്നാണ് തീരുമാനിച്ചിരിക്കുന്നെ അത് കൊണ്ട് മോള് റസ്റ്റ്‌ എടുത്തോ...😄😄😄" ആരവ് അതും പറഞ്ഞുകൊണ്ട് വിനയയെ കൂട്ടി അവിടെനിന്ന് പോയി.. കുറച്ച് കഴിഞ്ഞതും റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ട് അലിക കൈകൾ കൂട്ടി പിടിച്ചു. ഹൃദയം പതിവിലും വേഗത്തിൽ ഇടിക്കുന്നത് അവൾ അറിഞ്ഞു.... തിരിഞ്ഞുനോക്കാതെ അവൾ ഇടംകണ്ണിട്ട് നോക്കി.. വിശ്വ നടന്ന്‌ അടുത്തെത്തിയതും... " എ.... എന്താ..... ന്താ.... " " എന്ത്..... നിനക്ക് ഇന്നലെ വരെ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ ഇപ്പൊ എന്താ ഒരു വിക്ക്...😄" " ഒ.... ഒന്നുമില്ല..😳 " " വീണ്ടും... നീ ഇങ്ങോട്ട് നോക്കിയേ.... " അവൾ തലകൊണ്ട് ഇല്ല എന്ന് തലയാട്ടി.. വിശ്വ അവളെ പിടിച്ച് തനിക്ക് നേരെ തിരിച്ച് നിർത്തി..... അവന്റെ കൈ വിരലുകൊണ്ട് അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി... " തനിക്കെന്താ എന്നെ പേടി ആവുന്നുണ്ടോ.... " 😁 വിശ്വ അവളുടെ രണ്ട് തോളിലൂടെയും കൈകൾ ഇട്ടു. " ഇ.... ഇല്ല... " " ഒട്ടും പേടി ഇല്ല എന്ന് എനിക്ക് മനസിലായി..😂😂"വിശ്വ അതും പറഞ്ഞുകൊണ്ട് നേരെ ബെഡിൽ പോയി ഇരുന്നു. "ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ....."

അലിക അതും പറഞ്ഞു തിരിഞ്ഞതും വിശ്വ അവളുടെ കൈയിൽ പിടിച്ച് വലിച്ച് മടിയിലേക്ക് ഇരുത്തി.. " നീ ഇങ്ങനെ ആണോ ഫ്രഷ് ആവാൻ പോകുന്നത്.... ഈ മുടിയിലെ സ്ലൈഡ് ഒക്കെ ഞാൻ അഴിച്ച് തരാം.....😊😊" വിശ്വ അലികയെ പിടിച്ച് തിരിച്ചിരുത്തി സ്ലൈഡ് ഒക്കെ അഴിച്ചു... " ദേവേട്ടാ..... ഇനി ഞാൻ എണീറ്റ് പോട്ടെ..... "😊 " അപ്പൊ സാരിയിലെ പിന്നൊക്കെ അഴിക്കണ്ടേ 😉😉.... അത് കൂടി അഴിച്ചുതരാം.... " " ഡാ... ഡാ... മതീടാ 😤. " വിശ്വയും അലികയും ജീവയുടെ സൗണ്ട് കേട്ട് ചാടി എണീറ്റ് ചുറ്റും നോക്കി വിശ്വ എല്ലാസ്ഥലവും പരിശോധിച്ച് പില്ലോ എടുത്ത് മാറ്റി നോക്കിയപ്പോൾ ആണ് ആരവിന്റെ ഫോൺ ചെറിയ സ്പീക്കർ ഇൽ കണക്റ്റ് ആയിരിക്കുന്നത് കണ്ടത്... " എടാ....😠😬😬. " വിശ്വ ഫോൺ കൈയിൽ എടുത്ത് അവരെ വിളിച്ചു. കാര്യം മനസിലായില്ല അല്ലേ.... ആരവ് റൂമിലേക്ക് വന്നപ്പോൾ ഇത് അലിക കാണാതെ പില്ലോയുടെ അടിയിൽ വച്ചിട്ട് ആണ് പോയത്....😂😂😂😂 " തെണ്ടികൾ.... " വിശ്വാസം അവരെ 😬😬😬

പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞതും അലിക നേരെ ബൂത്‌റൂമിലേക്ക് ഓടി കയറി... " ഇനി ഇവിടെ നിന്നിട്ട് എന്തു കാര്യം...😏😏" വിശ്വ ഡോറും തുറന്ന് പുറത്തേക്ക് പോയി.. രാത്രി അലികയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു വിനയ. നയന ആണെകിൽ അവളുടെ കല്യാണം പ്രമാണിച്ച് അവളുടെ വീട്ടിൽ ആണ്. വിശ്വയുടെയും അലികയുടെയും കല്യാണം കൂടി നേരെ നയന അവളുടെ വീട്ടിലേക്ക് പോയി... " ഏട്ടത്തി ഇന്നാ പാല്... ഈ ചടങ്ങിന് കുറക്കണ്ട ....." വിനയ അലികയെ ഒരുക്കി കൈയിൽ പാല് വച്ച് കൊടുത്തുകൊണ്ട് പറഞ്ഞു.. " മതി.. മതി... മോള് ചെല്ല്... ഇവള് ഇങ്ങനെ പലതും പറയും.. " അങ്ങോട്ട് വന്ന വനജ അലികയോടായി പറഞ്ഞു. അലിക റൂമിന്റെ മുന്നിൽ എത്തിയതും വെപ്രാളപെടാൻ തുടങ്ങി. " എന്താ ഏട്ടത്തി..... " അലികയുടെ പരിഭ്രമം കണ്ട് വിനയ ചോദിച്ചു. " അത്... അത് .... ഒന്നുമില്ല....... " വിനയ ചിരിച്ചുകൊണ്ട് റൂമിന്റെ വാതിൽ തുറന്ന് അലികയെ റൂമിലേക്ക് ആക്കി പുറത്ത് നിന്ന് വാതിൽ അടച്ചു..

അലിക നോക്കുമ്പോൾ വിശ്വ എന്തോ കാര്യമായി ഫോണിൽ കുത്തികൊണ്ടിരിക്കുന്നു. " ദേവേട്ടാ.... പാല്.... " " ഞാൻ കുടിക്കാറില്ല...... എനിക്ക് വേണ്ട... നീ വേണമെങ്കിൽ കുടിച്ചിട്ട് കിടന്നോ.... "വിശ്വ ഫോൺ എടുത്ത് വച്ചിട്ട് കട്ടിലിൽ കിടന്നു. " ഞാൻ കുടിക്കാറില്ല..🙄." " എന്നാ വേണ്ടെങ്കിൽ അവിടെ വച്ചിട്ട് വന്ന് കിടന്നോ... ആ ലൈറ്റും ഓഫ്‌ ആക്കിയേരെ.... "വിശ്വ അതും പറഞ്ഞ് കണ്ണടച്ചു കിടന്നു. " ഇങ്ങേർക്ക് ഇതെന്തു പറ്റി...ആ എന്ധെങ്കിലും ആകട്ടെ 😏.. "(അലിക ആത്മ ) അലിക ലൈറ്റും ഓഫ് ആക്കി കട്ടിലിൽ സൈഡ് ചെരിഞ്ഞു കിടന്നു..അലിക പയ്യെ ഉറങ്ങി വന്നതും വയറിൽ കൂടി എന്തോ ഇഴഞ്ഞു പോകുന്നത് പോലെ തോന്നി പെട്ടന്ന് കണ്ണ് തുറന്നു.😳😳പുറത്ത് വിശ്വയുടെ ശ്വാസം തട്ടിയതും അലിക പയ്യെ ഒന്ന് പുളഞ്ഞു. " ലികെ.......😍😍😍😍" " മ്മ്മ്മ്...' " നീ ഉറങ്ങിയില്ലേ..." " ഉറങ്ങി...... " " ഇന്ന് നമ്മുടെ ഫസ്റ്റ്നൈറ്റ്‌ ആണെന്ന കാര്യം നീ മറന്നോ.....😍" വിശ്വ അവളുടെ വയറിൽ ഒന്നുകൂടി കൈ മുറുക്കി..... " ആണോ... എനിക്ക് അറിയില്ലായിരുന്നു 😏...

നേരത്തെ എന്തായിരുന്നു ഷോ 😬" " അത് പിന്നെ നീ എന്റെ ഭാവം കണ്ട് എന്താ പറ്റിയെ എന്ന് ചോദിക്കും എന്ന് കരുതി....അതൊക്കെ പോട്ടെ ടൈം ഒട്ടും വേസ്റ്റ് ആക്കണ്ട.... നീ ഇങ്ങു വന്നേ " വിശ്വ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ഇട്ടതും ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു. " ആരാ ഈ നേരത്ത് 😠" വിശ്വ കലിപ്പിച്ചുകൊണ്ട് എണീറ്റ് പോയി ഡോർ തുറന്നു. അവിടെ 😁😁എല്ലാ പല്ലും കാട്ടി ചിരിച്ചുകൊണ്ട് കൈയിൽ ഒരു ജെഗും ആയി നിൽക്കുകയാണ് ആരവ് " വിശ്വ.... വെള്ളം.... " ആരവ് 😁😁 വിശ്വ അതും വാങ്ങി വാതിൽ വലിച്ച് അടച്ചുകൊണ്ട് കട്ടിലിൽ പോയി ഇരുന്നു... " ദേവേട്ടാ......❤️" " എന്റെ അലികെ നീ എന്നെ ഇങ്ങനെ വിളിക്കാതെടി.... എന്ധോരു ഫീൽ ആണ് 😍😍😍" വിശ്വ അതും പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു.... വിശ്വയുടെ തോളിൽ അലികയുടെ കൈ മുറുകി.... അവളെ പയ്യെ ബെഡിലേക്ക് കിടത്തി.... വിശ്വ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി ചെന്നതും.... വീണ്ടും ഡോറിൽ തട്ടുന്ന ഒച്ച കേട്ടു... " ഇവനെ ഇന്ന് ഞാൻ...😬🙄😬

ഇവൻ മനഃപൂർവം 😠😬😬.... " വിശ്വ വാതിൽ തുറന്നു..... ഈപ്രാവശ്യം ആരവിന് പകരം ജീവ ആണ്.😁😁😁😁.. " എന്താടാ......😠😠" " നീ ഉറങ്ങിയോ എന്നറിയാൻ വന്നതാ....😁😁😁" "എന്നെ ഉറങ്ങാൻ ഒന്ന് സമ്മതിക്കോ 🙏"😠 " നീ ഉറങ്ങിക്കോ 😁😁😁...... "ജീവ അതും പറഞ്ഞുകൊണ്ട് പോയി അലികക്ക് ചിരി വന്നിട്ട് ചിരി കടിച്ച് പിടിച്ച് വിശ്വയെ നോക്കി... വിശ്വ വീണ്ടും ബെഡിൽ വന്നിരുന്നു. " എന്തു നോക്കി ഇരിക്കാ കിടന്നുറങ്ങാൻ നോക്ക് പെണ്ണെ 😠😠" വിശ്വ അതും പറഞ്ഞുകൊണ്ട് കമന്നടിച്ചു കിടന്നു. രാവിലെ അലറാം അടിച്ചത് കേട്ട് എണീക്കാൻ പോയതും.. " അവിടെ കിടക്കാൻ നോക്ക് കുറച്ച് കഴിഞ്ഞ് എണീറ്റാൽ മതി..... "വിശ്വ കണ്ണടച്ചു കൊണ്ട് അലികയെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. " അമ്മ ഒക്കെ എന്ത് വിചാരിക്കും....." വിശ്വ അവളെ കണ്ണ് തുറന്ന് നോക്കി... " അത്..പിന്നെ ദേവേട്ടാ........ വനജ ആന്റി എന്ന് വിളിക്കാൻ മടി അതാ...... " വിശ്വ അവളെ നോക്കി ചിരിച്ചു..... " താൻ തനിക്ക് ഇഷ്ടമുള്ളത് വിളിച്ചോ..... ആരും ഒന്നും പറയില്ല.... "

വിശ്വ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. " ഞാൻ എണീക്കട്ടെ... " അവൾ വിശ്വയുടെ കൈ എടുത്ത് മാറ്റി നേരെ ബാത്‌റൂമിലേക്ക് പോയി.. കുളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വിശ്വ നല്ല ഉറക്കം ആണ്..... കണ്ണാടിയുടെ മുന്നിൽ പോയി മുടി ഒക്കെ ഒതുക്കി കെട്ടി ഒരു നുള്ള് സിന്ദൂരവും ചാർത്തി വിശ്വയെ ഒന്ന് നോക്കി പുതപ്പൊക്കെ നേരെ ഇട്ടുകൊടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി.. " മോള് ഇത്ര നേരത്തെ എണീറ്റോ.... പോയി കിടന്നോ.... കുറച്ച് കഴിഞ്ഞ് എണീറ്റാൽ മതി... " വനജ അലികയെ കണ്ട വഴി പറഞ്ഞു " കുഴപ്പം ഇല്ല അമ്മേ........ " അലിക വിളിച്ചത് കേട്ടതും വനജ അവളെ നോക്കി ഒന്ന് ചിരിച്ചു..😊😊 അലിക വനജയെ സഹായിച്ചു കൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞ് വിനയയും അടുക്കളയിലേക്ക് വന്നു... " ഏട്ടത്തി നേരത്തെ എണീറ്റോ......" " ഞാൻ പറഞ്ഞതാ... പോയി കിടന്നോളാൻ ഇവള് കേൾക്കണ്ടേ 😊😊" " അത് പിന്നെ കെട്ടിവന്ന വീടല്ലേ... അല്ലേ ഏട്ടത്തി... "വിനയ അലികയെ നോക്കി ചിരിച്ചു. " അലികെ മോള് ഈ ചായ വിശ്വക്ക് കൊണ്ട് കൊടുക്ക്..... " വനജ അലികയുടെ കൈയിൽ ഒരു കപ്പ്‌ ചായ വച്ച് കൊടുത്തു. അലിക അതും കൊണ്ട് ഹാളിലേക്ക് വന്നപ്പോഴാണ് ആരവിനെ കണ്ടത്.... " ഇതാർക്ക ചായ.... " ആരവ് " ദേവേട്ടന് 😊😊....

" അലിക " ആണോ.... എന്നാ ഇതെനിക്ക് താ ഞാൻ കൊണ്ട് കൊടുത്തോളം..." " വേണ്ട...എന്ധെങ്കിലും ഒപ്പിക്കാനായിരിക്കും....എനിക്കറിയാം "😜അലിക " അതങ്ങ് കൊടുക്കടി...... ചുമ്മാ ഇതൊക്കെ ഒരു രസം അല്ലേ......😊" ജീവ മുറിയിൽ നിന്നും ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു. "ഞാൻ കൂടി വരാം...." അലിക ചായ ആരവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. " നമുക്ക് മൂന്ന് പേർക്കും കൂടി പോകാം അവിടെ ചെല്ലുമ്പോ അലിക ദേവേട്ടാ ചായ എന്ന് മാത്രം പറഞ്ഞാൽ മതി... " ജീവ അലികയെ കൂട്ടികൊണ്ട് നടന്നു. പുറകെ ചായയും കൊണ്ട് ആരവും.. റൂം തുറന്ന് അകത്തു കടന്നതും.... കിടന്നുറങ്ങുന്ന വിശ്വയെ കണ്ടു... ആരവ് അലികയോട് പറയാൻ ആക്ഷൻ കാണിച്ചു..എന്നിട്ട് ആരവ് വിശ്വയുടെ അടുത്തായി ഇരുന്നു. " ദേവേട്ടാ.... ചായ.... " അലിക പറഞ്ഞതനുസരിച്ച് ആരവ് വിശ്വയുടെ പുറത്ത് കൈ കൊണ്ട് തലോടാൻ തുടങ്ങി 😂😂😂 " അലികെ രാവിലെ തന്നെ ചേട്ടന്റെ മൂഡ് ചേഞ്ച്‌ ചെയ്യല്ലേ....😍😍😍" ആരവ് വീണ്ടും അലികയോട് പറയാൻ പറഞ്ഞു.. " ദേവേട്ടാ ചായ കുടിക്ക്..... "

ആരവ് വിശ്വയുടെ ചെവിയിൽ പയ്യെ ഊതി ജീവ ആണെങ്കിൽ വായും പൊത്തി പിടിച്ച് അവരുടെ അടുത്ത് നിൽപ്പുണ്ട് 🤭🤭 " ഈ പെണ്ണ്..... ഇന്നലെ ആ പന്ന ജീവയും ആരവും കാരണം എന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാക്കി..... എന്നാൽ നമുക്ക് ഫസ്റ്റ്ഡേ നടത്തിയാലോ... നീ എന്ത് പറയുന്നു.... " വിശ്വ തന്റെ തോളിൽ ഇരുന്ന ആരവിന്റെ കൈ(അലികയുടെ കൈ ആണെന്ന് കരുതി ) എടുത്ത് ചുണ്ടോടു ചേർത്തു.. " ഇന്നലെ വരെ നിന്റെ കൈ soft ആയൊരുന്നല്ലോ... ഇപ്പൊ എന്ത് പറ്റി.... പക്ഷേ... നല്ല ക്യൂട്ട് ആണ്... " വിശ്വ പറഞ്ഞത് കെട്ട് അലിക തലക്കും കൈ കൊടുത്ത് നിന്നു.. ആരവാണെങ്കിൽ വൃത്തികെട്ടവൻ 😤😤എന്ന രീതിയിൽ വിശ്വയെ നോക്കി... അവസാനം ഇത് ഇവിടെ ഒന്നും നിൽക്കില്ല എന്ന് കണ്ട് അലിക വിശ്വയെ വിളിച്ചു. " ദേവേട്ടാ.. കണ്ണ് തുറക്ക്...... " 😇😇 " ഇല്ല....തുറക്കില്ല...... തുറക്കണം എന്ന് നിർബന്ധം ആണെങ്കിൽ എനിക്ക് ഈ കവിലത്തു.... വേണ്ട.. ഈ നെറ്റിയിൽ ഒരു ഉമ്മ താ.." " ഇങ്ങേര് ഇത് ഒക്കെ കുളം ആക്കും.🤦‍♀️🤦‍♀️.. (അലിക ആത്മ...)

ജീവ ആ കിട്ടിയ അവസരത്തിൽ വിശ്വയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു...😍😘😘 " വാ കുറച്ച് നേരം എന്റെ അടുത്ത് കിടക്ക്.. വാ.... " വിശ്വ തന്റെ കൈയിൽ ഇരിക്കുന്ന ആരവിന്റെ കൈ പിടിച്ച് വലിച്ചു. ആരവ് നേരെ വിശ്വയുടെ സൈഡിൽ ആയി ലാൻഡ് ചെയ്തു. വിശ്വ അപ്പൊ തന്നെ ഒരു കാല് ആരവിന്റ മേത്തു കേറ്റി വച്ച് അടുത്തേക്ക് ചേർന്ന് കിടന്നു ജീവ ആണെങ്കിൽ ചിരിച്ച് ചിരിച്ച് താഴെ ഇരുന്നു 🤣🤣😂😂😂😂😂 അലിക ആണെങ്കിൽ അവരെ നോക്കി വളിച്ച ചിരി ചിരിക്കുന്നുണ്ട്.... ആരവാണെങ്കിൽ ചിരി ഇപ്പൊ പൊട്ടും പൊട്ടും എന്ന് കരുതി കടിച്ച് പിടിച്ച് കിടക്കുന്നു... " അതേ... ഇനിയും ഞാൻ ഇവിടെ നിന്നാൽ ദേവേട്ടൻ എണീക്കുമ്പോൾ എനിക്ക് കൂടി കിട്ടും അതുകൊണ്ട് ഞാൻ പോവാണ്.. നിങ്ങൾആയി നിങ്ങളുടെ പാട് ആയി... " അലിക അതും പറഞ്ഞുകൊണ്ട് നേരെ അടുക്കളയിലേക്ക് വിട്ടു. അലിക അടുക്കളയിൽ വനജയെ സഹായിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ജീവയുടെയും ആരവിന്റെയും ശബ്ദം കേട്ടത്.... " എന്താ അവിടെ...... " വനജ ഹാളിലേക്ക് ചെന്നു.

പുറകെ അലികയും നിലത്തു കിടക്കുന്ന ആരവിനെയും ജീവയെയും നോക്കിയിട്ട് 😬😬😬വിശ്വ റൂമിലേക്ക് പോയി. " സിംഹമടയിൽ ഞങ്ങളെ ഒറ്റക്കാക്കി പോയല്ലെടി.... " ആരവ് മുതുകും തടവി എണീറ്റു.. " അല്ലെങ്കിലേ എനിക്കും കിട്ടിയേനെ.... " 😏 " എന്താ ഇവിടെ ചക്ക വീഴുന്ന ഒച്ച കേട്ടെ.... " റൂമിൽ നിന്നും തലയിൽ കുളി കഴിഞ്ഞ് തോർത്തും ചുറ്റിക്കൊണ്ട് വിനയ ഹാളിലേക്ക് വന്നു. " അത് ചക്ക അല്ലാടി ഈ ഞാനും ജീവയും വീണതാ... നിന്റെ ഏട്ടൻ തല്ലി ചതച്ചതാ.... "ആരവ് " ചോദിച്ചു വാങ്ങിയതാകും..😏., "വിനയ " അത് നിനക്ക് എങ്ങനെ മനസിലായി 😜" ജീവ " നിങ്ങളെ കാണാൻ തുടങ്ങിയിട്ട് വർഷം കുറെ ആയില്ലേ🤭... " വിനയ് അതും പറഞ്ഞുകൊണ്ട് തിരിച്ച് റൂമിൽ പോയി.. സമയം കടന്ന് പോയി കൊണ്ടൊരുന്നു. വിശ്വക്കാണെങ്കിൽ അലികയെ ഒന്ന് കാണാൻ കിട്ടിയില്ല.... കല്യാണത്തിന് വരാൻ പറ്റാത്ത ചിലരൊക്കെ ഫങ്ക്ഷനു വരാൻ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്നതിനാൽ അലിക അവരുടെ ഇടയിൽ ആണ്... രാത്രി ഫുഡും കഴിച്ച്..

പാത്രങ്ങൾ ഒക്കെ കഴുകി വച്ച്. വീട്ടിലേക്ക് വിളിച്ച് എല്ലാവരോടും സംസാരിച്ചികൊണ്ട് അലിക റൂമിലേക്ക് ചെന്നു..അലിക വരുന്നത് കണ്ട് വിശ്വ ബാൽകാണിയിൽ നിന്നും പതിയെ അലികയുടെ അടുത്തേക്ക് ചെന്ന് അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു. താടി രോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. വിശ്വയുടെ ഫോൺ ബെല്ലടിച്ചത് കേട്ട് വിശ്വ അലികയിൽ നിന്നും മാറി ഫോൺ എടുത്ത് നോക്കി " ആരവ് കോളിങ്...... " " നിനക്കൊന്നും മതിയായില്ലേ 😠😠.... " " ഡാ വിശ്വ മുകളിലേക്ക് വാ അലികയേയും വിളിക്ക്.... " " എന്തിനാ...... " " വാടാ..."ആരവ് അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു. വിശ്വ അലികയേയും കൂട്ടി മുകളിലേക്ക് പോയി...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story