ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 43

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

"ഇവർ ഇതെവിടെ പോയി...." മുകളിൽ ചെന്നതും രണ്ടുപേരും ചുറ്റും നോക്കി... മൊത്തത്തിൽ ഇരുട്ടാണ്..... ടെറസിൽ അതിനോട് ചേർന്നുള്ള മുറിയിൽ ചെറിയ വെളിച്ചം കണ്ടു.... രണ്ട് പേരും അങ്ങോട്ടേക്ക് ചെന്നു. പെട്ടന്ന് ടെറസിന്റെ മെയിൻ ഡോർ ക്ലോസ് ചെയ്യുന്ന ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി...... അപ്പോഴേക്കും വിശ്വയുടെ കൈയിൽ ഇരുന്ന ഫോൺ റിങ് ചെയ്‌തു. " വിശ്വ.... ഇന്നലെ ഞങ്ങൾ നിന്റെ ഫസ്റ്റ് നൈറ്റ്‌ പൊളിച്ചതിനു ഇന്ന് നിനക്ക് നല്ലൊരു സർപ്രൈസ്........... " ആരവ് വിശ്വയെ ഒന്നും പറയാൻ സമ്മതിക്കാതെ ഫോൺ വച്ചു. " എന്താ ദേവേട്ടാ..... "🤨 "സർപ്രൈസ്...." " എന്താ..." 🧐 " അവൻമാര് നമുക്ക് സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നു..... വെല്ല പണിയും ആയിരിക്കും 😂വാ നോക്കാം ... " വിശ്വ അലികയേയും കൂട്ടികൊണ്ട് അവിടെ ഉള്ള റൂമിലേക്ക് പോയി... Room മൊത്തം ഇരുട്ടായിരുന്നു... വിശ്വ ചെന്ന് ലൈറ്റ് ഇട്ടതും രണ്ടുപേരും അവിടുത്തെ കാഴ്ച കണ്ട് അന്തം വിട്ടു 😳😳😳  "ആഹാ... അപ്പൊ ശെരിക്കും സർപ്രൈസ് ആണല്ലോ....😁" വിശ്വ അലികയെ വട്ടം പിടിച്ചു... കുറച്ച് നേരം അവർ രണ്ടുപേരും അങ്ങനെ തന്നെ നിന്നു. " എന്ധോരു ചൂടാ അല്ലേ..... " അലിക വേഗം വിശ്വയെ തട്ടിമാറ്റി ജനൽ തുറക്കാൻ പോയി...

വിശ്വ ചിരിച്ചുകൊണ്ട് അവളുടെ പുറകിൽ പോയി അവളെ പുറകിൽ നിന്ന് ചുറ്റിപിടിച്ചു " ഈ ഏസി ഇട്ടിട്ടും ചൂടോ.....നീ എന്താ ഇ ങ്ങനെ വെപ്രാള പെടുന്നെ... മ്മ് 😍😍😍" " അത് പിന്നെ........ " തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അടിക്കാൻ തുടങ്ങി.... " ഈ കാറ്റു വന്നു കാതിൽ പറഞ്ഞു...... നീ എന്നുമെന്നും എന്റേതു മാത്രം...❤️.." വിശ്വ അലികയുടെ കാതോരം ചെന്ന് പാടി.. അവന്റെ നിശ്വാസം കഴുത്തിലും കാതിലും തട്ടിതടഞ്ഞു പോയപ്പോൾ അവളുടെ കൈകൾ ജനൽ കമ്പിയിൽ മുറുകി.. അവൾ പയ്യെ തല ചെരിച്ച് നോക്കി " പാട്ടൊക്കെ പാടാൻ ഉള്ള മൂഡ് ഉണ്ടോ.... " " പാട്ടുപാടാൻ മാത്രമല്ല....വേറെ ചിലകാര്യങ്ങൾ കൂടി....... " അവൻപറഞ്ഞു മുഴുവിപ്പിക്കാതെ അവളെ തിരിച്ചു നിർത്തി.. അവളുടെ നെറ്റിയിൽ ഉമ്മ വച്ചു ❤️ പിന്നെ ആചുണ്ടുകൾ മൂക്കിന്റെ തുമ്പിൽ അമർന്നു പിന്നെ കവിളിളും അവിടെ നിന്ന് ചുണ്ടിലേക്ക് നീങ്ങിയതും അലിക വിശ്വയെ തള്ളി മാറ്റി ഓടി.... അവിടെ ഉണ്ടായായിട്ടുന്ന ബലൂണുകൾ തട്ടി മാറ്റി ഓടിയതും വിശ്വ അവളുടെ സാരി തുമ്പിൽ പിടിച്ചു.

അവളെ പിടിച്ച് നേരെ നിർത്തി ഉമ്മ വക്കാൻ ആഞ്ഞതും പറന്ന് നിന്ന ഹൈഡ്രെജൻ ബെലൂൺ വലിച്ച് അവരുടെ മുഖത്തിനു നടുക്കായി കൊണ്ടുവന്നു വിശ്വ നേരെ ചുംബിച്ചത് ബലൂണിലും... അലിക ചിരിച്ചുകൊണ്ട് വീണ്ടും ഓടി എന്നാൽ വിശ്വയുടെ കൈ അവളുടെ കൈയിൽ പിടുത്തം ഇട്ടു... വിശ്വ ബലൂൺ മാറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചു... "I Love you my naughty wife❤️❤️ ........ You are my soul..... ❤️❤️" വിശ്വ അവളെ പൊക്കി എടുത്ത് ബെഡ് ലക്ഷമാക്കി നടന്നു... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഈ കാറ്റുവന്നു കാതിൽ പറഞ്ഞു നീ എന്നുമെന്നും എന്റേതു മാത്രം ഉരുകുമെൻ നീശ്വാസമായി ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ ഈ കണ്ണുകളിൽ നീയാണ് ലോകം ഈ കാതുകളിൽ നീയാണ് രാഗം ഉരുകുമെൻ നീശ്വാസമായി ഉയിരിനെ പുൽകീടുമോ എൻ മൗനങ്ങൾ തേടും സംഗീതമേ....

ചെഞ്ചുണ്ടു തുടിച്ചു ചെറുവാൽ കിളിയെ നെഞ്ചോന്നു പിടച്ചോ പറയു പതിയെ മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ മിഴിവാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ ഇനി നീയുണ്ടെന്നും കൂടെ നിലവേകാൻ തിങ്കളെ ഒരു ചെറു നോവും ചിരിയാക്കി എൻ പാതി മെയ്യായ് ഓരോ രാവും പകലാക്കി നേരിൻ മോഹവെയിലായ് ഇവനിലായ് ചേരുന്നു നീ മുറിവെഴാ കൈ രേഖ പോൽ കൺ ചിമ്മാതെ കാക്കാം എന്നോമലെ ഈ നീലമിഴി ആഴങ്ങളിൽ ഞാൻ ഓ വീണലിഞ്ഞു പോകുന്നു താനേ 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 വിശ്വ അലികയെ ബെഡിൽ കിടത്തി അവളുടെ അടുത്തായി ഇരുന്നു അവളുടെ മുഖത്തിന്‌ നേരെ വിശ്വ തന്റെ മുഖം അവളുടെ മുഖത്തിന് അടുത്തേക്ക് അടുപ്പിച്ചതും അലിക ചിരിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു.. വിശ്വ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ പുറത്തു കൂടി കൈവിരൽ ഓടിച്ചു... വിശ്വ അലികയുടെ കഴുത്തിലേക്ക് മുഖം അമർത്തി കഴുത്തിൽ അവന്റെ ചുണ്ടുകളും പല്ലുകളും ഓടി നടന്നു....

ചെറിയ നോവ് സമ്മാനിക്കുമ്പോഴും വിശ്വയുടെ ദേഹത്തു അവളുടെ കൈ വിരലുകൾ അമർന്നു... അവനിലെ വികാരങ്ങൾ ഒന്നുകൂടി ഉയർന്നു... ആചുണ്ടുകൾ പിന്നീട് അവയുടെ ഇണയെ തേടി എത്തി.... പരസ്പരം ഉള്ള നനുത്ത ചുംബനം ശക്തി പ്രാപിച്ചപ്പോൾ അകന്ന് മാറാൻ തന്നെ കഴിയാതെ വന്നു.... ചുണ്ടിൽ നിന്നും വീണ്ടും കഴുത്തിലേക്ക് ചുണ്ടുകൾ ഓടി നടന്നു.. പിന്നീട് മാറിലേക്കും ആ ചുണ്ടുകൾ ചുംബനം നൽകി... . ചെറുനോവോടെ അവൾ അവന്റെ പാതിമെയ് ആയി അവൻ അവളുടെതും.... തളർന്നു അവന്റെ മാറിൽ കിടക്കമ്പോഴും അലിക താലിയിൽ മുറുകെ പിടിച്ചു..... " Thank you.......❤️😍For being my better half .... for making me your better half.എന്റെ നല്ല പാതി ആയതിന് എന്നെ നിന്റെ നല്ലപാതി ആക്കിയതിന്😍" വിശ്വ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് അവളുടെ സിന്ദൂരം പടർന്നു കിടക്കുന്ന നെറ്റിയിൽ ചുംബിച്ചു 😘. "You are everything to me .... you are the only one"അലിക അവന്റെ നെഞ്ചിൽ ചുംബിച്ചു.... രണ്ടുപേരും പതിയെ മയക്കത്തിലേക്ക് വീണു.. രാവിലെ അലിക കണ്ണ് തുറന്നതും കാണുന്നതിന് തന്നെ ചേർത്തു പിടിച്ചുറങ്ങുന്ന വിശ്വയെ ആണ്... അവൾ കുറച്ച് നേരം അവനെ തന്നെ നോക്കി കിടന്നു..

" നോക്കിയത് മതി.... എണീറ്റ് പോവാൻ നോക്കിക്കോ അല്ലെങ്കിൽ ഇന്നലത്തെന്റെ ബാക്കി ഇന്ന് തരും.... " വിശ്വ കണ്ണ് തുറക്കാതെ ചിരിച്ചുകൊണ്ട് പറഞ്ഞതും അലിക എണീക്കാൻ നോക്കി.... വിശ്വയുടെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അവൾ ചിരിച്ചുകൊണ്ട് കൈകൾ മാറ്റാൻ നോക്കി... " ദേവേട്ടാ.... ഒന്ന് മാറിക്കെ.... സമയം ആയി ഞാൻ എണീക്കട്ടെ.... " " ഇങ്ങനെ അങ്ങ് പോവല്ലേ.... ഒരു ഉമ്മ എങ്കിലും...... " അലിക വിശ്വയുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി.. അലിക നേരെ പുതപ്പും ചുറ്റിക്കൊണ്ട് എണീറ്റു ബാത്റൂമിൽ പോയിഫ്രഷ് ആയി വന്നു.. " ദേവേട്ടാ.... നമ്മുടെ ഡ്രസ്സ്‌ ഒക്കെ ഇവിടെ ഉണ്ടായിരുന്നല്ലോ.... ആരാ കൊണ്ടുവച്ചേ..🤔" "ചിലപ്പോ വിനയ എങ്ങാനും ആയിരിക്കും...." വിശ്വ ഉറക്കച്ചവോടെ ബെഡിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു കൊണ്ട് അലികയെ നോക്കി " ഞാൻ താഴേക്ക് ചെല്ലട്ടെ കോഫി കൊണ്ടുവരാം.... " അലിക അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി... താഴെ പോയി അലിക ഒരു ഗ്ലാസ്സ് കോഫി എടുത്ത് കൊണ്ട് വിശ്വയുടെ അടുത്തേക്ക് വന്നു.. " ദേവേട്ടാ...ചായ....... വീണ്ടും ഉറങ്ങിയോ.... എണീക്ക്..." " ഭയങ്കര ഷീണം ആണ് മോളെ വിശ്വ എണീറ്റ് ഇരുന്നു ചായവാങ്ങി കുടിച്ചു

" മതി...😬... മതി... " അലിക " അതെ..... .. ഇന്ന് നമ്മൾ എല്ലാവരും കൂടെ ജീവയുടെ വീട്ടിലേക്ക് പോകും.... പിന്നെ നാളെ അവരുടെ കൂടെ നമ്മുടെയും ഫങ്ക്ഷൻ ഒക്കെ നടത്തി വൈകിട്ട് വരോള്ളു... അടുത്ത ദിവസം നിന്റെ വീട്ടിലേക്ക് പോവാം എന്നിട്ട് പിറ്റേ ദിവസം വരാം...എന്തെ....😁. " " ദേവേട്ടന്റെ ഇഷ്ടം പോലെ.... " അലിക ചിരിച്ചു.. " പിന്നെ..... അത് കഴിഞ്ഞ് എന്താ പരിപാടി.... " " എന്ത്..... " " നീ ജോലിക്ക് പോണില്ലേ.... അതോ നമ്മുടെ കമ്പനിയിൽ തന്നെജോയിൻ ചെയ്യാൻ ആണോ...." " ഞാൻ എന്റെ ഡ്രീംസിലേക്ക് പോകുന്നൊള്ളു.....😁😁" " ആയിക്കോട്ടെ......ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ... "വിശ്വ എണീറ്റ് ബാത്‌റൂമിലേക്ക് പോയി. ഉച്ച ആയപ്പോഴേക്കും എല്ലാവരും ജീവയുടെ വീട്ടിലേക്ക് പോയി....വിശ്വയും ആരവും ഓരോരോ കാര്യങ്ങളിൽ ഓടി നടന്നു.. അലികയും വിനയയും കൂടി വർത്തമാനം പറഞ്ഞിരുന്നു. വിനയ അലികയായി പെട്ടന്ന് കൂട്ടായി... ആരവും വിശ്വയും പണി ഒക്കെക്കഴിഞ്ഞ് ഭാര്യമാരോട് സംസാരിക്കാൻ വന്നപ്പോൾ അവറ്റകൾ മൈൻഡ് പോലും ചെയ്തില്ല...

പിറ്റേദിവസം മുഹൂർത്ത സമയമായപ്പോഴേക്കും നയന മണ്ഡപത്തിൽ ജീവയുടെ അടുത്ത് ഇരുന്നു.... പൂജാരി പറഞ്ഞതനുസരിച്ച് ജീവ താലി എടുത്ത് നയനയുടെ കഴുത്തിൽ കെട്ടി സീമന്തരേഖയിൽ കുങ്കുമo ചാർത്തി... പിന്നെ എല്ലാവരെയും പരിചയപെടലും ഫോട്ടോ എടുക്കലും ആയിരുന്നു.... വിശ്വയും ആരവും അലികയും നയനയും കൂടെ കുറെ ഫോട്ടോ എടുത്തു.... അലിക കുറെ സെൽഫികളുo. കുറച്ച് കഴിഞ്ഞതും മാനവും മഹിമയും റോജിനും എബിയും സ്വാതീയും ജാസുവും വന്നു.. നിഖിൽ വീട്ടിൽ പോയി.... പ്രിയക്കും രവിക്കും ഒരു മീറ്റിംഗ് ഉണ്ടായത് കൊണ്ട് വരാൻ പറ്റിയില്ല.... ചെറുക്കനെയും പെണ്ണിനേയും കണ്ട് ഫോട്ടോ ഒക്കെ എടുത്ത് കഴിഞ്ഞതും സ്വാതീയും സ്വാതീയും ജാസൂവും അലികയുടെ അടുത്തേക്ക് പോയി...അപ്പോഴേക്കും അവരുടെ അടുത്തേക്ക് മഹിമയും വിനയയും വന്നു.. ആരവും മാനവും വിശ്വയും റോജിൻ എബിയുമെല്ലാം മറ്റൊരിടത്തു കൂടി... അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞ് എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു...ചെറുക്കനെയും പെണ്ണിനേയും യാത്ര ആക്കി..

വൈകിട്ട് ഗ്രാന്റ് ഫങ്ക്ഷൻ ആയാണ് നടത്തിയത്.... അലികയും നയനയും ഒരേ പോലത്തെ ലഹങ്ക ആയിരുന്നു... വിശ്വയും ജീവയും ഒരു പോലത്തെ ശർവാണിയും...അങ്ങനെ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞ് അവശത ആയത് കൊണ്ട് അവിടെ തന്നെ വിശ്വയും ആരവും ഭാര്യമാരെ കൂട്ടി തങ്ങി.... എന്നാൽ ആരവും വിശ്വയും ഒരു മുറിൽ ആയിരുന്നു... വിനയയും അലികയും വേറെ റൂമിലും... വനജ ജീവയുടെ അമ്മയുടെ കൂടെയും. അലികയും വിനയയും കൂടി നയനയെ ഒരുക്കി ജീവയുടെ അടുത്തേക്ക് വിട്ടു.. കെട്ടിയോൻമാർ ഒരു മുറിയിൽ കേറി വാതിൽ അടിച്ചത് കൊണ്ട് അലികയും വിനയയും നേരെ ആദ്യം ഇരുന്ന റൂമിലേക്ക് പോയി... എല്ലാവരും കിടന്നു.. രാത്രി 10.30 കഴിഞ്ഞപ്പോൾ ആരവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു... അത് പ്രതീക്ഷിച്ചിരുന്നത് പോലെ ആരവ് ഫോൺ എടുത്ത് ലൗഡ്സ്പീക്കർ ഇട്ടു.. " ഹലോ.... " " ഡാ... തെണ്ടികളെ...... ഇവിടെ ഒക്കെ ആട അലാറം സെറ്റ് ചെയ്ത് വച്ചേക്കുന്നെ 😬😬😬😬

മര്യാദക് വന്ന് എടുത്തിട്ട് പോടാ.... "ജീവ അലറി " മൊത്തം 139 അലറാം സെറ്റ് ചെയ്തിട്ടുണ്ട്..... അതിൽ പത്തെണ്ണം മാത്രം അടിച്ചിട്ടുണ്ടാവാൻ വഴി ഒള്ളു....😁😁😁😁എൻജോയ് അളിയാ...😂😂" " ഡാ ജീവ.... നീ room മാറി കിടക്കാം എന്ന് വിചാരിക്കണ്ട.... നയന കേറിയതും ഞാൻ വന്ന് അതങ്ങു പൂട്ടി....😂😂" വിശ്വ... " എന്നാലും കൊല ചതി ആയിപോയെടാ.... " ജീവ 😭 "പിന്നെ ഒരു കാര്യം കൂടി........"ആരവ് " എന്താടാ.... " ജീവ " ഗുഡ് നൈറ്റ്‌ അളിയാ.... " വിശ്വ and ആരവ് " " പോടാ..... തെണ്ടികളെ 😭" ജീവ അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചു.. ദിവസങ്ങൾ കഴിഞ്ഞു... അലിക ഓഫീസിൽ പോയി തുടങ്ങി....വിശ്വയും ഓഫീസിലെ കാര്യങ്ങൾ ഒക്കെ ആയി busy ആയി..... രണ്ടുപേരും അവരുടെ ജീവിതം ആസ്വദിച്ചു ജീവിച്ചു.... അങ്ങനെ രണ്ട് മാസം കടന്ന് പോയി..... വനജ രണ്ട് ആഴ്ച മുൻപ് ബാംഗ്ലൂർക്ക് പോയി... അലിക ജോലിക്ക് പോകുമ്പോൾ വിനയ ഒറ്റയ്ക്കായത് കൊണ്ട് വിശ്വ അവന്റെ കമ്പനിയിൽ തന്നെ വിനയയെ കേറ്റി...ആരവും ജീവയും കൂടി ഒരു online ബിസിനസിന്റെ തിരക്കിൽ ആണ് എങ്കിലും രണ്ടുപേരും അവരുടെ കമ്പനികൾ നന്നായി കൊണ്ടുപോകുന്നുണ്ട് നയന ജീവയുടെ കമ്പനി നോക്കി നടത്തുന്നുണ്ട്

പതിവ് പോലെ അടുക്കളയിൽ വിനയയും അലികയും പണിയിൽ ആയിരുന്നു... അലിക പാത്രം കഴുകാൻ തിരിഞ്ഞതും അലികയുടെ മെത്തേക്ക് വിനയ വീണു... അലിക വേഗം അവളെ താങ്ങി പിടിച്ചു... " വിനയ..... കണ്ണ് തുറക്ക്.... വിനയ..... ദേവേട്ടാ...😥. ഇങ്ങോട്ട് വന്നേ..... ആരവേട്ടാ.😵.... " അലികയുടെ ശബ്ദം കേട്ട് ഡ്രസ്സ്‌ ഇട്ടുകൊണ്ടിരുന്ന ആരവും ഫോൺ വിളിച്ചുകൊണ്ടിരുന്ന വിശ്വയും അടുക്കളയിലേക്ക് വന്നു.. "എന്താ.... എന്താ... പറ്റിയെ.😳...." ആരവ് വിനയയുടെ അടുത്തേക്ക് വന്നുകൊണ്ട് അലികയോട് ചോദിച്ചു.. " അറിയില്ല.... പെട്ടന്ന് തല കറങ്ങിയതാ..." " ആരു നീ അവളെ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോവാം ഞാൻ വണ്ടി ഇറക്കട്ടെ.... " വിശ്വ അതും പറഞ്ഞുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. ആരവ് വിനയയെ എടുത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പുറകെ അലികയും. ഹോസ്പിറ്റൽ എത്തിയ വഴി casualty ലേക്ക് കയറ്റി.... ഡ്യൂട്ടി ഡോക്ടർ മറ്റൊരു ഡോക്ടറെ വിളിച്ചു.. കുറച്ച് കഴിഞ്ഞതും നേഴ്സ് പുറത്തേക്ക് വന്നു. " വിനയയുടെ റിലേറ്റീവ്സ്.... " " ഞങ്ങളാ..... " " ഡോക്ടർ വിളിക്കുന്നു....ഒരാൾക്ക് വരാം. "അതും പറഞ്ഞു നേഴ്‌സ് അകത്തേക്ക് പോയി " ആരവ് നീ പോയിട്ട് വാ... " വിശ്വ ആരവിനെ അകത്തേക്ക് വിട്ടു.

അലിക വിശ്വയുടെ കൈയിൽ മുറുക്കി പിടിച്ചു.... വിശ്വ അവളെ കണ്ണ് ചിമ്മി കാണിച്ചു.... കുറച്ച് കഴിഞ്ഞ് ആരവ് പുറത്തേക്ക് വന്നു. " ഡാ.... ഡോക്ടർ എന്താ പറഞ്ഞത്....🧐🧐" വിശ്വ ആരവിനെ നോക്കി ആരവ് ഒറ്റ കെട്ടിപ്പിടുത്തം ആയിരുന്നു. " അടിച്ചു മോനേ അടിച്ചു......, ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നെന്നു... നീ ഒരു അമ്മാവൻ ഇവൾ ഒരു ആന്റിയും "ആരവ് വിശ്വയെ എടുത്ത് വട്ടം കറക്കി.... " താഴെ നിർത്തടാ......😳😳😳.. "വിശ്വ അലിക ആണെങ്കിൽ ചിരിക്കാൻ തുടങ്ങി... ആരവ് വിശ്വയെ താഴെ നിർതിയിട്ട് അലികയെ എടുത്ത് കറക്കി... " ഡാ നീ..... എന്റെ പെണ്ണിനെ താഴെ നിർതിയിട്ട് നിന്റെ പെണ്ണിനെ എടുക്കട.... " " അതേ.... ഞാൻ ഒരു ഉമ്മ കൊടുത്തു.. അപ്പോഴേക്കുംഇത് വീടല്ല ഹോസ്പിറ്റൽ ആണെന്നും പറഞ്ഞ് ഡോക്ടർ getout അടിച്ചു... "ആരവ് " വിനയയുടെ husband.... " നേഴ്‌സ് വിളിച്ചു. " എന്താ..... "ആരവ് " ഈ ബിൽ അടിച്ചിട്ട് മെഡിസിൻ വാങ്ങിയിട്ട് വാ " ആരവ് വേഗം ബില്ല് അടക്കാൻ പോയി അലിക ആണെങ്കിൽ ആരവ് പോകുന്നത് നോക്കി ചിരിച്ചു.. " എന്താടോ.... ചിരിക്കൂന്നേ.... നമുക്കും വേണ്ടേ.... ഒരാള്.... " വിശ്വ അലികയുടെ കൈകൾക്കിടയിലൂടെ വയറിൽ കൂടി കൈ കോർത്തു പിടിച്ചു. " അത്രക്ക് ആഗ്രഹമാണോ...😘😊😍"

" പിന്നല്ലാതെ...... ആർക്കാഡോ സ്വന്തം ചോരയിൽ ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം ഇല്ലാത്തത് അതും അവന്റെ പാതിയിൽ നിന്നും..." " എങ്കിലേ.... ആഗ്രഹം ഒക്കെ സാധിച്ചു എന്നാ തോന്നുന്നേ.... " " എന്താ.....😳 "വിശ്വ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി... "Date കഴിഞ്ഞിട്ടും പിരീഡ്സ് ഇത് വരെ ആയിട്ടില്ല..... എനിക്ക് തോന്നുന്നു..... ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കിയിട്ട് പറയാം എന്ന് കരുതി..." " വാ നമുക്ക് പോയി ടെസ്റ്റ്‌ ചെയ്യാം.." വിശ്വ അവളെ വലിച്ചുകൊണ്ട് ലാബിലേക്ക് പോയി... കുറച്ച് കഴിഞ്ഞ് വിനയെയും കൂട്ടി ആരവ് വിശ്വയെ തേടി ഇറങ്ങി.... കുറച്ച് കഴിഞ്ഞതും ആരവ് വായുവിൽ ഉയർന്നു പൊങ്ങുന്നത് അറിഞ്ഞു... നോക്കിയപ്പോൾ വിശ്വ " എന്താണെടാ 😠" ആരവ് " അടിച്ചു മോനേ.... അടിച്ചു😍....ഞാനും ഒരച്ഛനാവാൻ പോകുന്നു. നീ ഒരു മാമനും വിനയ ഒരു ആന്റിയും ആവാൻ പോകുന്നു... . " " ഡാ.... നിങ്ങളും..😁😁....... പെങ്ങളെ കൺഗ്രാറ്റ്ലഷൻസ് ഞാൻ ജീവയെ ഒന്ന് വിളിക്കട്ടെ... അവനോട് കൂടി പറയാം "ആരവ് കാൾ വിളിക്കാൻ ഫോൺ എടുത്തതും ആരവിന്റെ ഫോൺ ബെൽ അടിച്ചു. "ജീവ കാളിങ് ".........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story