ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 44

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

"ഹലോ.." " ഹലോ ജീവ...നീ എവിടെയാ.... " " ഡാ ആരു........ഒന്നും പറയണ്ടടാ.... വരുന്നവഴി നയനയെ ഇവിടെ ഒരു ക്ലിനിക്കിൽ കേറ്റി ഡ്രിപ് ഇട്ടേക്കാ അവൾക്ക് ഭയങ്കര ഓമിറ്റിങ്....... " " കൺഗ്രാറ്റ്ലഷൻസ്... അളിയാ... അപ്പൊ അളിയനും ഒരു അച്ഛനാവാൻ പോവാണല്ലേ.... " " നീ എന്ധോക്കെയാ ആരു പറയുന്നേ.... ആര് അച്ഛനാവാൻ പോകുന്നെന്നു.... " " അല്ല അപ്പൊ നയന ശർദിച്ചത് ഗർഭം ആയത് കൊണ്ടല്ലേ.....🙄🙄" " അങ്ങനെ ആയിരുന്നെങ്കിൽ അവൾ ശർദിച്ചോട്ടെ എന്ന് ഞാൻ വിചാരിച്ചേനെ 😄😄പക്ഷേ അതൊന്നും അല്ല... വരുന്ന വഴിക്ക് അവൾക്ക് ബർഗർ വേണം എന്ന്.. നിന്റെ ഒക്കെ ബാക്കി അല്ലേ അവള് 😬😬പറഞ്ഞാ പറഞ്ഞ പോലെ ആണല്ലോ..... അവസാനം കണ്ട കടയിൽ നിന്നും രണ്ട് ബർഗറും ഒരു കോളയും വാങ്ങി കാറിൽ ഇരുന്ന് കഴിച്ചു... പിന്നെ പറയണോ അത് കഴിച്ച് പത്തു മിനിറ്റ് കഴിഞ്ഞതും ശർദി തുടങ്ങി..... പിന്നെ തളർന്നപ്പോൾ അടുത്ത് കണ്ട ക്ലിനികിൽ കയറ്റി... " " ചിലപ്പോ നിന്റെ കൊതി ഏറ്റ് അവള് വാള് വെച്ചതാവും....😂😂😂" " പോടാ....😬😬😬അല്ല നീ എന്താ ഗർഭം എന്നൊക്കെ പറഞ്ഞെ...... " " അതോ... ഞാൻ അച്ഛനാവാൻ പോകുന്നെട.... വിനയ പ്രെഗ്നന്റ് ആണെടാ....😍😍😍" " ഡാ ജീവ..... ഞാനാ വിശ്വ.... ഞാനും ഒരു അച്ഛനാവാൻ പോവാണെടാ.... അലിക പ്രെഗ്നന്റ് ആണെടാ 😍😍"

" this is cheating 😥😥😥കള്ളകളി കള്ളകളി.... എല്ലാകാര്യത്തിലും ഒരുമിച്ച് നിന്നിട്ട് ഇത് മാത്രം......😒😒😒എന്നോട് മിണ്ടണ്ട.... " " അയ്യേ.... നീ എന്താടാ ജീവ ഇങ്ങനെ.... ഇതൊക്കെ ഒരു ലക്ക് അല്ലേ...... നിനക്ക് ലക്കിന് സമയം ആവുന്നുള്ളു.... 😁😁take it easy man...... " " ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഡാ..... എനിക്ക് ലുക്ക്‌ മാത്രം അല്ല ലക്ക് ഉണ്ടെന്ന് ഞാൻ തെളീക്കും.... പിന്നെ congratulations both of you... " ജീവ അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു..... "നയനെ..." ജീവ നയനയെ നീട്ടി വിളിച്ചു " ഡാ വിശ്വ... അവൻ ലക്ക് തെളീക്കൻ പോയി നയന അവന്റെ ലുക്ക്‌ മാറ്റാതെ ഇരുന്നാൽ മതി..😂😂😂" ആരവ് " വാ പോവാം.... " വിശ്വ ചിരിച്ചുകൊണ്ട് അവരോടായി പറഞ്ഞു.. രണ്ടുപേരെയും കാറിൽ കയറ്റി കൊണ്ടുവന്നിടത്തു തന്നെ ഇറക്കി വിട്ടു.... വിശ്വ വീട്ടിൽ എത്തിയ പാടെ അലികയുടെ വീട്ടിലേക്കും വിശ്വയുടെ വീട്ടിലേക്കും വിളിച്ചു പറഞ്ഞു. ആരവ് ആരവിന്റെ വീട്ടിലേക്കും... പിന്നെ ഫോൺ വിളിയുടെ ബഹളം ആയിരുന്നു.... അങ്ങോട്ട് വിളിക്കുന്നു ഇങ്ങോട്ട് വിളിക്കുന്നു... അവസാനം രണ്ട് ഗർഭിണികളും ക്ഷീണിച്ചു...😂😂😂 രണ്ട് ഭാവി അച്ഛൻ മാരും ഓഫീസിൽ വിളിച്ച് ലീവും പറഞ്ഞ് കുക്കിംഗിൽ ഏർപ്പെട്ടു.... ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരം അവരെ വിളിച്ചിരുത്തി വാരി കൊടുത്തു 😁..... .

ഭക്ഷണം എല്ലാം കഴിഞ്ഞ് അവരവർ അവരവരുടെ റൂമിൽ ഭാര്യമാരുടെ മടിയിൽ തല വച്ച് കിടക്കാണ്.... " അലികെ........... " "മ്മ്മ്മ്മ് " അവള് അവന്റെ മുടി ഇഴകളിൽ വിരലോടിച്ചു.. " i love you ❤️❤️❤️..l love you my naughty വൈഫി" "Love you too... My......Sweetheart....... " " ലികെ... നമുക്ക് വൈകിട്ട് അമ്പലത്തിൽ പോവണം... പിന്നെ നാളെ രാവിലെ പള്ളിയിൽ പോവണം....വിനയയെയും ആരവിനെയും കൂട്ടാം .. " " അതിനെന്താ പോവാലോ..... " വിശ്വ അവളുടെ വയറിൽ കൈക്കൊണ്ട് തലോടി മൃദുവായി ചുംബിച്ചു... വൈകിട്ട് ആയപ്പോഴേക്കും ജീവയും നയനയും വന്നു... അവർ ആരുപേരും കൂടി റെഡി ആയി അമ്പലത്തിൽ പോയി... മൂന്ന് പെൺതരികളിലും സെറ്റ്മുണ്ടും... മൂന്ന് ആൺപടകൾ മുണ്ടും ഷർട്ടും.....നന്നായി പ്രാത്ഥിച്ച് ആറു പേരും തിരിച്ചു പോന്നു... വീട്ടിൽ എത്തിയപ്പോൾ തന്നെഅലിക പൂജാമുറിയിൽ നിന്ന് നിലവിളക്ക് എടുത്ത് ഉമ്മറത്തു കൊണ്ട് വയ്ക്കാൻ എടുത്തുകൊണ്ടു വന്നു... ആ കാഴ്ച കണ്ട വിശ്വ കണ്ണിമചിമ്മാതെ അവളെ നോക്കി നിന്നു... " ഡാ..... ഒരു മായതിനൊക്കെ നോക്കടെയ്... "😁ആരവ് " അതേ.... എന്റെ ഭാര്യയാ...." അതാ പറഞ്ഞത് എങ്ങും പോകുന്നില്ലലോ.... " പറഞ്ഞ് കൊടുക്കടാ..... അവന്... " ജീവയും ആരവിനെ പിന്താങ്ങി...

അവര് സംസാരിച്ചു നിന്നപ്പോൾ ആണ് ഗേറ്റ് കടന്ന് അലികയുടെ അപ്പനും അമ്മയും അലീനയും വന്നത്.. "വാ അകത്തേക്ക് വാ..." വിശ്വ മൂന്ന് പേരും വിളിച്ച് അകത്തേക്ക് കയറ്റി... പുറകെ ആരവും ജീവയും... അവർ ഇരുന്ന് കുറെ നേരം വർത്തമാനം ഒക്കെ പറഞ്ഞു... പിന്നെ പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ കൂടി... " മക്കളെ.... ശരീരം ശ്രെദ്ധിക്കണോട്ടോ..... " ആനി രണ്ടുപേരുടെയും തലയിൽ തലോടി... " അതിന് ഞങ്ങൾക്ക് ഇവിടെ വലിയ പണി ഒന്നും ഇല്ല.... ആണുങ്ങൾ രണ്ടുപേരും ഞങ്ങളെ സഹായിക്കുന്നുണ്ട്... " അലിക ആനിയെ നോക്കി ചിരിച്ചു... വിനയയും അലീനയും വേഗം കൂട്ടായി... അന്ന് പെണ്ണ് കാണാൻ വന്നപ്പോഴും കല്യാണത്തിനും കണ്ടെങ്കിലും കുറച്ചേ സംസാരിക്കാൻ സാധിച്ചൊള്ളു...അതിന്റെ വിഷമം അവർ രണ്ടുപേരും അലികയുടെയും ആനിയുടെയും അടുത്ത് നിന്ന് മാറി ഇരുന്ന് പറഞ്ഞു തീർക്കുന്നുണ്ട് 😂 ആ സമയം ആരവ് ആ വഴിയേ വന്നത്. " ആരവേട്ടാ....ഇവിടെ ഇരിക്ക്...." വിനയ അവനെ പിടിച്ച് അവളുടെ അടുത്ത് ഇരുത്തി.. അലിക ആരവിനെ കണ്ടപ്പോൾ ഒന്ന് നോക്കി ചിരിച്ചു... ആരവ് തിരിച്ചും.. " അലീന ക്ലാസ്സ്‌ എങ്ങനെ പോകുന്നു... "ആരവ് " കുഴപ്പം ഇല്ല..... നല്ല രീതിയിൽ... പോകുന്നുണ്ട്.." " എന്റെ അലീനെ ആരവേട്ടന്റെ അടുത്ത് ഇങ്ങനെ ഫോർമാലിറ്റി കാണിച്ചു സംസാരിക്കേണ്ട....

ആള് നല്ല ജോളിയാ.... പിന്നെ ആരവേട്ടാ... ഏട്ടത്തിയെക്കാളും കമ്പനി ആണ് അലീന.... " " നിങ്ങള് സംസാരിക്ക്.... ഞാൻ ചേച്ചിടെ അടുത്തൊന്നു പോട്ടെ.... അവള് ഇത് വരെ കണ്ട് ശെരിക്കും സംസാരിക്കാൻ പറ്റിയില്ല.... " അലീന അതും പറഞ്ഞുകൊണ്ട് എണീറ്റ് പോയി ആരവ് വിനയയെ വട്ടം പിടിച്ച് തന്നിലേക്ക് ചേർത്ത് ഇരുത്തി.. അലീന അലികയുടെ അടുത്തേക്ക് ചെയുമ്പോൾ സ്വാതീയും ജാസുവും കൂടി ഉള്ള വീഡിയോ കാളിൽ ആയിരുന്നു.. കുറെ നേരം അവരോട് സംസാരിച്ച് ഫോൺ വച്ചു... അലീന അലികയുടെ തോളിൽ തലവച്ചു കിടന്നു... " എന്താണ്...... " അലിക അലീനയുടെ കൈയിൽ പിടിച്ചു.. " ഒന്നും ഇല്ല....... ചേച്ചി......... " " മോളെ..... കഴിഞ്ഞത് കഴിഞ്ഞു......ഓർത്തെടുക്കാൻ പാടില്ലാത്തത് ഉപേക്ഷിക്കാൻ പറ്റണം..... അത് നമുക്ക് എത്ര പ്രിയപ്പെട്ട ഓർമകൾ ആണെങ്കിലും.... ഒരിക്കൽ ചേച്ചിയും നീറിയിരുന്നു.... മറക്കാൻ ശ്രെമിച്ചിരുന്നു..... പക്ഷേ നമ്മൾ മറക്കാൻ ശ്രെമിക്കുന്ധോറും അത് പൂർവാതികം ശക്തിയോടെ തിരിച്ച് വരും...പക്ഷേ ഇപ്പൊ അതൊക്കെ കലങ്ങി തെളിഞ്ഞു.... നീയും ഒക്കെ മാറ്റി നല്ല കുട്ടി ആവണം . " " ചേച്ചി.... എനിക്ക് അങ്ങനെ ഒന്നും ഇല്ല ചേച്ചി........ വാ അപ്പുറത്തേക്ക് പോവാം.... "

അലീന അലികയുടെ കൈയിൽ പിടിച്ച് എണീപ്പിച്ചു രണ്ടുപേരും തിരിഞ്ഞതും മാറിൽ കൈ പിണഞ്ഞു കെട്ടി നിൽക്കുന്ന വിശ്വയെ കണ്ടു.. അലികയും അലീനയും വിശ്വയെ നോക്കി ചിരിച്ചു..... "അലീന അമ്മ വിളിക്കുന്നുണ്ട്" വിശ്വ അലീനയെ നോക്കി പറഞ്ഞു... അലീന nice ആയിട്ട് അവിടെ നിന്ന് പോയി..😊 അലിക പോവാൻ പോയതും... വിശ്വ അവളുടെ കൈയിൽ പിടിച്ച് നിർത്തി... അവൾ എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി ചോദിച്ചു 🤨🤨 " മറക്കാനല്ല...... ജീവിതകാലം മൊത്തം ഈ നെഞ്ചോട് ചേർത്ത് നിന്നോട് കൂടെ ജീവിക്കണം.. ഓരോ നിമിഷവും നിനക്ക് വേണ്ടി ജീവിക്കണം.... ഈ ശ്വാസം നിലയ്ക്കുന്നത് വരെ.... നിന്റേത് മാത്രം ആവണം... നിന്നെ അവഗണിച്ചതിനു.... നിന്നെ ഒരിക്കൽ തള്ളി പറഞ്ഞതിന്.... ഈ മനസിലെ സ്നേഹം മാത്രം തന്നാൽ മതിയാവില്ല.... " വിശ്വ അവളെ അവന്റെ നെഞ്ചോട് ചേർത്തു... " ഞാൻ.... അതൊന്നും ഉദ്ദേശിച്ചല്ല..... അലീനയോട്..... "അലികപറഞ്ഞു മുഴുവിപ്പിക്കാതെ തല ഉയർത്തി വിശ്വയെ നോക്കി.... ചിരിച്ചു..... വിശ്വ അവളുടെ നെറുകയിൽ ചുംബിച്ചു.. എല്ലാവരെയും ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ച് പിരിഞ്ഞു... ആരവിന്റെ ഫാമിലിയും വിശ്വയുടെയും വിനയയുടെയും ഫാമിലിയും ജീവയുടെ ഫാമിലിയും വിശേഷo അറിഞ്ഞ് വന്നു....

അങ്ങനെ മാസങ്ങൾ കടന്നു പോയി..... അലിക്ക് അഞ്ചു മാസം കഴിഞ്ഞ് ആറിലേക്ക് കടന്നു.. വിനയക്ക് അഞ്ചു മാസം തികയാറായി ഇരിക്കുന്നു.വനജ വിനയയുടെയും അലികയുടെയും കൂടെ വില്ലയിൽ തന്നെ നിന്നു. അതിനിടയിൽ എബിയുടെയും ജാസുവിന്റെയും മാര്യേജ് കഴിഞ്ഞു. സ്വാതി നമ്മുടെ നിഖിൽ ആയിട്ട് സെറ്റ് ആയി..... റോജിനും മഹിമയും കല്യാണം കഴിഞ്ഞു ചെന്നൈയിൽ സെറ്റിൽ ആയി..മാനവ് ഒരു ഡോക്ടർ കൊച്ചിനെ പെണ്ണ് കണ്ട് engagement നടത്തി വച്ചു.... അലിക കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ് .... വയറൊക്കെഅത്യാവശ്യം വീർത്തു... കാലിൽ ഒക്കെ നീര് വന്നു....പെട്ടന്ന് കാലിൽ ആരോ തോട്ടത് പോലെ തോന്നിയതും അലിക കണ്ണ് തുറന്ന് നോക്കി....വിശ്വ ചിരിച്ചുകൊണ്ട് അലികയുടെ കാൽ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ട് തടവി കൊടുത്തു.. " ദേവേട്ടാ.... വേണ്ട.... കുഴപ്പം ഇല്ല.... ദേവേട്ടൻ പോയി കുളിച്ചിട്ട് വാ ഓഫീസിൽ പോയി വന്നതല്ലേ ഒള്ളു.. ഞാൻ ചായ എടുക്കാം... " " നീ ഒന്ന് മിണ്ടാതെ ഇരുന്നേ..... ഞാൻ ഇതൊക്കെ ഒന്ന് ആസ്വദിക്കട്ടെ ഭാര്യേ..... " അലിക അവനെ നോക്കി ചിരിച്ചു.. അവൻ കാല് തിരുമ്മി കഴിഞ്ഞതും വിശ്വ അലികയുടെ വയറിൽ മുഖം അമർത്തി വച്ചു..കുഞ്ഞിന്റെ അനക്കം അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിച്ചു..i am waiting...... my dear son .... അവൻ ചുണ്ടുകൾ അമർത്തി അവളുടെ വയറിൽ ചുംബിച്ചു. അങ്ങനെ ഏഴാം മാസംചടങ്ങൊക്കെ നടത്തി അലികയെ കൂട്ടികൊണ്ട് പോയി.....

വിനയയുടെ ചടങ്ങൊക്കെ നടത്തിയെങ്കിലും വനജ ഉള്ളത് കൊണ്ട് വില്ലയിൽ തന്നെ നിർത്തി.മാസങ്ങൾ വീണ്ടും കടന്ന് പോയി.... അങ്ങനെ 9മാസം അലികക്ക് പൂർത്തി യായി.... സ്കാനിങ്ങിൽ date പറഞ്ഞെങ്കിലും അതിന് രണ്ട് ദിവസം മുൻപ് തന്നെ വിശ്വ അലികയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കാൻ ഡോക്ടറോട് പറഞ്ഞിരുന്നു.. ടെൻഷൻ ടെൻഷൻ ഒരു അച്ഛനാവാൻ പോകുന്നതിന്റെ ടെൻഷൻ ആരും കാണാതെ പോവരുത്.😁😁😁 അഡ്മിറ്റ്‌ ആക്കിയ പിറ്റേ ദിവസംഅലികയെ കാണാൻ ജീവയും വിനയയും വന്നു. അലീനയും ആനിയും അലികയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. വിനയ വീട്ടിൽ ഒറ്റക്കായത് കൊണ്ട് അവളുടെ അടുത്ത് വനജ നിന്നു .വിശ്വക്ക് ഒരു important മീറ്റിംഗ് ഉള്ളത് കൊണ്ട് ഓഫീസിലേക്ക് പോയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അലികക്ക് ചെറിയ വേദന തുടങ്ങിയത് പയ്യെ പയ്യെ വേദനയുടെ ആഴം കൂടി അലീനയും വിനയയും അലികയുടെ അവസ്ഥ കണ്ട് പേടിച്ചു പോയി ആനി ആണെങ്കിൽ അവളെ സമാധാനിപ്പിക്കുന്നുണ്ട്. ജീവ വേഗം ഡ്യൂട്ടി നേഴ്‌സുമാരോട് പോയി പറഞ്ഞു.. പിന്നെ ഒക്കെ പെട്ടന്നായിരുന്നു അലികയെ വേഗം ലേബർറൂമിലേക്ക് കൊണ്ടുപോയി ജീവ അപ്പോഴേക്കും ഫോൺ എടുത്ത് വിശ്വയെ വിളിച്ചു പറഞ്ഞു പിന്നെ ആരവിനെയും വിളിച്ചു പറഞ്ഞു.

വിശ്വ കേട്ട പാതി കേൾക്കാത്ത പാതി ഓഫീസിൽ നിന്ന് ഇറങ്ങി എങ്ങനെ ഒക്കെയോ ഹോസ്പിറ്റലിൽ എത്തി.... വിശ്വ ചെല്ലുമ്പോൾ എല്ലാവരും ലേബർ റൂമിന്റെ പുറത്ത് നിൽക്കുന്നുണ്ട്.. " ആന്റി... അലിക.... "വിശ്വ ടെൻഷനോട് ചോദിച്ചു. " അര മണിക്കൂർ ആയി അകത്തേക്ക് കയറ്റിയിട്ട്.... " ആരവും ജീവയും അവന്റെ അടുത്ത് വന്നു നിന്നു. " കുഴപ്പം ഒന്നും ഉണ്ടാവില്ലടാ.... നീ ടെൻഷൻ അടിക്കാതെ.... " ആരവ് വിശ്വയെ ചേർത്തു പിടിച്ചു ജീവയും. കുറച്ച് കഴിഞ്ഞ് ഒരു നേഴ്സ് പുറത്തേക്ക് വന്നു.. " അലിക വിശ്വദേവിന്റെ husband.... " " ഞാനാ..... " " അലിക പ്രസവിച്ചു... ആൺ കുട്ടിയാ.... " എല്ലാവർക്കും മുഖത്ത് സന്തോഷം വിരിഞ്ഞു.. " congrats man ❤️❤️❤️" ആരവ് ജീവ " അലികക്ക്... " വിശ്വ നേഴ്സിനോട് ചോദിച്ചു " കുഴപ്പം ഒന്നും ഇല്ല...3 മണിക്കൂർ കഴിയുമ്പോൾ റൂമിലേക്ക് മാറ്റും... " എത്രയും പറഞ്ഞുകൊണ്ട് നേഴ്‌സ് അകത്തേക്ക് പോയി.. കുറച്ച് കഴിഞ്ഞതും ഒരു വെള്ള ടർക്കിയിൽ പൊതിഞ്ഞ ഒരു ചോരകുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്നു.. വിശ്വ കുഞ്ഞിനെ കൈകളിൽ വാങ്ങിച്ചു. "Welcome.... My little prince❤️❤️" വിശ്വ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story