ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 45

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അലികയെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം റൂമിലേക്ക് മാറ്റി..... നോർമൽ ഡെലിവറി ആയത് കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു. എല്ലാവരും ഉണ്ട് അലികയുടെ അടുത്ത്.കുഞ്ഞുണ്ടായ വിവരം അറിഞ്ഞപ്പോൾ തന്നെ ഫിലിപ്പും വിനയയും വനജയും ഹോസ്പിറ്റലിലേക്ക് പോന്നു... പിന്നെ അവിടെ ഒരു ലഹള മയം ആയിരുന്നു..😁.. പിന്നെ സ്വാതീയും നിഖിലും ജാസുവും എബിയും പ്രിയയും രവിയും ഹോസ്പിറ്റലിൽ വന്നു. എന്തിനേറെ പറയുന്നു നമ്മുടെ മാനവ് ഡോക്ടർ and റോജിൻ മഹിമ വരെ വീഡിയോ കാൾ ചെയ്തു.. വിശ്വക്ക് ആണെങ്കിൽ അലികയെ ഒന്ന് തനിച്ചു കാണാൻ കൂടി കിട്ടിയിട്ടില്ല ഇത് വരെ.... വിശ്വയുടെ മുഖം കണ്ടപ്പോൾ വനജക്ക് കാര്യം മനസിലായി... വനജ എല്ലാവരോടുംകാര്യം പറഞ്ഞുകൊണ്ട് പുറത്തേക്ക് നിൽക്കാംഎന്ന് പറഞ്ഞു... എല്ലാവരും പുറത്തേക്ക് ഇറങ്ങി.. വിശ്വ അലികയുടെ അടുത്ത് വന്നിരുന്നു.. അലിക വിശ്വയെ നോക്കി ചിരിച്ചു.... വിശ്വ അവളുടെ അരികിൽ ആയി ഉറങ്ങുന്ന കുഞ്ഞിന്റെ തലയിൽ മെല്ലെ തലോടി..❤️

രണ്ട് കൈകൾ കൊണ്ടും അലികയുടെ മുഖം പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു.. " thank you.......❤️❤️.... " അലിക മനസ്സറിഞ്ഞ ഒരു പുഞ്ചിരി വിശ്വക്ക് സമ്മാനിച്ചു. " ഒരുപാട് വേദന സഹിച്ചു അല്ലേടാ..... " 😒 " ഇല്ലടാ.... അവള് പിക്കനിക് ടൂറിനു പോയതല്ലേ...😬😬. ലേബർ റൂമിന്റെ ഉള്ളിലേക്ക്... " ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ വിശ്വ കണ്ടു ഡോറിൽ ചാരിനിക്കുന്ന ജീവയുടെ കഴുത്തിൽ കൈ ഇട്ട് തന്നെ നോക്കി ഇളിക്കുന്ന 😁😁ആരവിനെ.. ഇവനെ ഇന്ന് ഞാൻ 😬(വിശ്വ ആത്മ ) " ഒരു ഭർത്താവിന്റെയും അച്ഛന്റെയും ആകുലതകൾ ഒന്ന് പങ്കു വയ്ക്കാൻ സമ്മതിക്കോ..... Please 🙏" വിശ്വ ദയനീയമായി ആരവിനെ നോക്കി.. " അതായിരുന്നോ.... നീ continue ചെയ്തോ.... ഞങ്ങൾ ഒന്നും പറയുന്നില്ലേ.... വാടാ ജീവ...😜. " ആരവ് ജീവയെ വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി വിശ്വ നോക്കുമ്പോൾ അലിക ഇരുന്ന് ചിരിക്കുന്നു. " എന്റെ ദേവേട്ടാ എന്നെ ചിരിപ്പിക്കല്ലേ.... എനിക്ക് ചിരിക്കാൻ വയ്യ 😄😄" "ഓ...😏" അലിക വിശ്വയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. വിശ്വ ഒന്ന് ചിരിച്ചു.. " മോന് എന്ധെങ്കിലും പേര് ദേവേട്ടൻ കണ്ടു വച്ചിട്ടുണ്ടോ.. "അലിക ആകാംഷയോടെ ചോദിച്ചു "വൈഭവ് വിശ്വദേവ് എന്ന്. അലികെ നമുക്ക് മോനേ ദേവ എന്ന് വിളിക്കാം എന്നെ അമ്മ വിളിച്ച പോലെ....❤️"

" ദേവേട്ടന്റെ ഇഷ്ടം പോലെ..... "അലിക വിശ്വയുടെ കവിളിൽ പിടിച്ചു വലിച്ചു അപ്പോഴേക്കും കുഞ്ഞ് എണീറ്റു വീണ്ടും വിശ്വ പുറത്ത് 😂പെണ്ണുങ്ങൾ എല്ലാം അകത്ത്. അലികയെ കണ്ടുകൊണ്ട് വനജയും വിനയയും തിരിച്ച് വീട്ടിലേക്ക്തിരിച്ചു പോന്നു. . ആരവ് ആണ് കൊണ്ടാക്കിയത്. റൂമിൽ എത്തിയ വഴി ക്ഷീണം കൊണ്ട് വിനയ കിടന്നു... ആരവ് നേരെ കുളിക്കാനും പോയി...കുളി കഴിഞ്ഞു നേരെ കുറച്ച് വർക്ക്‌ ചെയ്യാൻ ഉള്ളത് കൊണ്ട് ആരവ് ലാപ്ടോപ് എടുത്തുകൊണ്ടു ഗാർഡനിൽ പോയി ഇരുന്നു..കുറച്ച് കഴിഞ്ഞ് വനജ ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് ജോലി ഒക്കെ നിർത്തി റൂമിലേക്ക് പോയത്... റൂമിൽ ചെന്നതും ആരവ് കാണുന്നത് വേദന കൊണ്ട് പുളയുന്ന വിനയയെ ആണ്... ബെഡ് മൊത്തം നനഞ്ഞിരിക്കുന്നത് കണ്ടതു കൂടി ആരവ് ആകെ പേടിച്ചു പോയി.. അപ്പോൾ തന്നെ വിനയയെ കൈയിൽ എടുത്ത് വനജയെയും വിളിച്ചുകൊണ്ടു ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ ചെന്നതും വിനയയെ നേരെ ലേബർ റൂമിലേക്ക് മാറ്റി...

വിവരം അറിഞ്ഞു ഹോസ്പിറ്റൽ ഉണ്ടായിരുന്ന വിശ്വയും ആനിയും ജീവയും ലേബർ റൂമിന്റെ മുമ്പിലേക്ക് ചെന്നു. വിശ്വയെയും ജീവയെയും കണ്ടതും ആരവ് അവരെ കെട്ടിപിടിച്ചു കരഞ്ഞു.. 😥അതിൽ നിന്നും അവർക്ക് മനസിലായി അവൻ എത്രമാത്രം ടെൻഷൻ അടിച്ചിട്ടുണ്ടെന്നു... പേടിച്ചിട്ടുണ്ടെന്നു... " വിശ്വ എന്റെ കയ്യും കാലും വിറച്ചിട്ട് പാടില്ല.... എന്റെ വിനയയും കുഞ്ഞും....😥😥" " ആരു.... ഒന്നും ഉണ്ടാവില്ലടാ.... ചിലപ്പോ date ആയിട്ടുണ്ടാവും.... നേരത്തെ ആയതായിരിക്കും.... നീ സമാധാനിക്ക്... " വിശ്വ അവന്റെ തോളിൽ തട്ടി...താൻ അലികയെ ലേബർ റൂമിൽ കയറ്റിയപ്പോൾ അനുഭവിച്ച ടെൻഷൻ ഒക്കെ ഒരു നിമിഷം വിശ്വ ഓർത്തു.. കുറച്ച് കഴിഞ്ഞതും നേഴ്സ് പുറത്തേക്ക് വന്നു. " വിനയ ആരവിന്റെ husband.... " "ഞാൻ ആണ്...." " വിനയ പ്രസവിച്ചു ആൺകുട്ടി ആണ്..... അമ്മയ്ക്കും കുഞ്ഞിനും കുഴപ്പം ഒന്നും ഇല്ല.... " ആരവിനെ ജീവയും വിശ്വയും കൂടി ചുറ്റി പിടിച്ചു.." Congrats അളിയാ....❤️" കുറച്ച് കഴിഞ്ഞ് ഒരു വെള്ള ടർക്കിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിനെ നേഴ്‌സ് പുറത്തേക്ക് കൊണ്ട് വന്നു.. ആരവ് അതിനെ കൈയിലേക്ക് വാങ്ങി... അവന്റെ കണ്ണുകൾ നിറഞ്ഞു .. " welcome..... My little hero... ആരോഹ് കൃഷ്ണ ❤️"

ജീവ വേഗം ഫോൺ എടുത്ത് നയനയെ വിളിച്ച് പറഞ്ഞു. എന്നാൽ നയന പറഞ്ഞത് കേട്ട ജീവയുടെ മുഖം മാറി... വിശ്വ അത് ശ്രെദ്ധിക്കുകയുo ചെയ്തു.. " എന്താടാ.... എന്തുപറ്റി....🙄" വിശ്വ ആകുലതയോടെ ചോദിച്ചു. ജീവ വിശ്വയെ നോക്കി ചിരിച്ചു.. " എന്റെ മാവും പൂത്തു മോനേ 😂😂😂😂നയന പ്രെഗ്നന്റ് ആണെന്ന്.. ഇപ്പൊ കൺഫോം ആയുള്ളൂ.. എന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് ഞാൻ അങ്ങോട്ടേക്ക് വിളിച്ചത്...😂😂" " congratulations അളിയാ.....❤️❤️😂😂അപ്പോ ലക്ക് തെളിയിച്ചു...😁😁😁😁" വിശ്വ ജീവയുടെ കഴുത്തിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു... *********** മൂന്ന് വർഷങ്ങൾക്ക് ശേഷം................ റോഡ് ക്രോസ്സ് ചെയ്യാൻ നിന്ന അവളുടെ നേരെ കാർ പാഞ്ഞു വന്നു... അവൾ കുറച്ച് പുറകോട്ട് നീങ്ങി നിന്നു.. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കാർ അവൾക്ക് തൊട്ടടുത്തായി വന്നു നിന്നു. " എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ... കണ്ണ് കണ്ടുകൂടെ..... " " ഇല്ല...... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല......" കാറിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു. " അതെന്താ 🙄..." " അതോ.....😍എന്റെ ഭാര്യ അലികയെ കണ്ടപ്പോൾ ഞാൻ വേറെ ഒന്നും നോക്കിയില്ല..... കാർ നേരെ കൊണ്ട് നിർത്തി....😍 "

വിശ്വ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. " ഒന്ന് മാറിക്കെ ദേവേട്ടാ.... റോഡ് ആണ്... ആൾക്കാർ ശ്രെദ്ധിക്കും..... "അലിക വിശ്വയുടെ അടുത്ത് നിന്ന് മാറി കാറിന്റെ അരികിലേക്ക് നിന്നു. " എന്റെ ഭാര്യയെ അല്ലേ..... ആര് ശ്രെദ്ധിച്ചാലും i don't care 😍😍😍" " പപ്പാ..... വാ പോവാം.... "വൈഭവ് കാറിൽ നിന്നും വിളിച്ചു " ഓ ഇവനെ കൊണ്ട് 😬😬വീട്ടിലും സമ്മതിക്കില്ല.....പുറത്തും സമ്മതിക്കില്ല.... " " ഓഓഓ....പപ്പയുടെ അല്ലേ മോൻ.....😁" അലിക ചിരിച്ചു. " ദാ... വരുന്നു ദേവാ..... ലികെ വാ കാറിൽ കയറ്..... " വിശ്വ കാറിന്റെ ഡോർ തുറന്നു.. " ദേവേട്ടാ.... ഞാൻ അങ്ങോട്ട് ക്രോസ്സ് ചെയ്ത് വരുമായിരുന്നല്ലോ... പിന്നെ എന്തിനാ ഇങ്ങോട്ട് വന്നേ.... " " നിന്നെ എനിക്കറിയാവുന്നതല്ലേ.... റോഡ് ക്രോസ്സ് ചെയുന്നത് താളം ചവിട്ടി താളം ചവിട്ടിയല്ലേ.... ആ സമയം കൊണ്ട് ഞാൻ ഇങ്ങോട്ട് യൂ ടേൺ എടുത്ത് വന്നത്.... " വിശ്വ അതും പറഞ്ഞുകൊണ്ട് വണ്ടി എടുത്തു... മൂന്ന് വർഷത്തിനുള്ളിൽ കുറെ കാര്യങ്ങൾവേറെ നടന്നു. ജീവയും ആരവും വിശ്വയുടെ വില്ലയുടെ തൊട്ടടുത്തു തന്നെ വില്ല വച്ചു. ജീവക്കുo നയനക്കും ഒരു പെൺകുഞ്ഞ് ഉണ്ടായി പീലി..അവൾക്ക് രണ്ട് വയസ്സ് . നിഖിലിനും സ്വാതിക്കും ഇത് വരെ ഒന്നും ആയിട്ടില്ല 😂

എബിക്കും ജാസുവിനും ആൺകുട്ടി ഉണ്ട് രണ്ട് വയസ്സ് കഴിഞ്ഞു മഹിമയ്ക്കും റോജിനും ഒരു പെൺകുട്ടി ആറു മാസം ആയി. മാനവ് ആണെകിൽ ബേബിക്ക് വേണ്ടി ഉള്ള waiting ആണ് ഭാര്യ ശ്രുതി 5month പ്രെഗ്നന്റ് ആണ്. വിശ്വ കാർ സൈഡിലേക്ക് ഒതുക്കി... " എന്തിനാ പപ്പേ... വണ്ടി നിർത്തിയത്.... " ദേവ അലികയുടെ മടിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. " അതേ.... ജീവ അങ്കിൾനെയും ആരവ് അങ്കിൾനെയും വിളിക്കട്ടെ.. ജീവ അങ്കിൾ നയന ആന്റിയുടെ വീട്ടിൽ പോയേക്കാലെ... ആരവങ്കിൾ ബാംഗ്ലൂർക്കും.... അവര് ഇന്ന് വരുമോ എന്ന് ചോദിക്കട്ടെ...." വിശ്വ ഫോൺ കൈയിൽ എടുത്ത് ജീവയെ വിളിച്ചു " ഹലോ ജീവ" " ഹലോ വിശ്വ....പറയടാ " " നിങ്ങൾ ഇന്ന് ഇറങ്ങോ അവിടെ നിന്ന്.... " " ഇന്ന് ഇറങ്ങും... ഞാനും മോളും ഇവിടെ റെഡി ആയി ഇരിക്കാ... നയന ആണെങ്കിൽ ഇത് വരെ ഒരുക്കം കഴിഞ്ഞിട്ടില്ല.... അല്ലെങ്കിലും സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങാൻ എല്ലാ പെണ്ണുങ്ങൾക്കും കുറച്ച് താമസം ആണല്ലോ..😄😄😄... " " പോടാ........അവള് കേൾക്കണ്ട...😁😁ശെരിയാ എല്ലാ പെണ്ണുങ്ങളും ഒരുപോലെയാ.... " വിശ്വ ഇടം കണ്ണിട്ട് അലികയെ നോക്കി " ഡാ.. ഞങ്ങൾ ഒരു രണ്ട് മണിക്കൂറിനകം അവിടെ എത്തും....... "

" ok.. ഡാ.....'" വിശ്വ ഫോൺ വച്ച വഴി അലിക വിശ്വയുടെ കൈയിൽ ഇട്ട് ഒരു അടി കൊടുത്തു...വിശ്വ അവളെ നോക്കി ചിരിച്ചു 😊 " അമ്മ എന്തിനാ പപ്പയെ അടിച്ചേ.... " " നിന്റെ പപ്പക്ക് രണ്ട് അടിയുടെ കുറവുണ്ട്.....😏😏" " എന്നാ ഞാനും അടിക്കും.... " " ബെസ്റ്റ് മോൻ.....🙄.... ഞാൻ ആരവിനെ ഒന്ന് വിളിക്കട്ടെ " വിശ്വ ഫോൺ എടുത്ത് ആരവിനെ വിളിച്ചു.. " ഹലോ ആരു... " "വിശ്വ 😁" " നീ എപ്പോഴാ ബാംഗ്ലൂർ നിന്ന് തിരിക്കുന്നെ... " " മൂന്ന് മണിക്കാ ഫ്ലൈറ്റ്.... ഞങ്ങൾ നാലര ആവുമ്പോൾ വില്ലയിൽ എത്തും.... " " അവളും മോനും എവിടെ..., " " രണ്ട് പേരും ഒരുങ്ങാണ്... കുറച്ച് നേരം ആയി അമ്മയും മോനും ഒരുക്കം തുടങ്ങിയിട്ട്.... ഞാൻ പോയെന്നു നോക്കട്ടെ.... " " ശേരിടാ....വരുമ്പോൾ കാണാം.. " " ശെരി.... ബൈ... " ആരവ് ഫോൺ വച്ചു നേരെ റൂമിലേക്ക് ചെന്നു.. " അമ്മേ... എനിക്ക് ഈ ഷർട്ട്‌ വേണ്ട..... " " ഇത് മതി മോനേ...... നല്ല ഭംഗി ഉണ്ട്..." " അച്ഛനെ പോലെ....ആണോ അമ്മേ.... " " അച്ഛനെക്കാളും ഭംഗി ഉണ്ട് പോരെ 😍😍... "

ആരവ് ഇതെല്ലാം കേട്ട്ചിരിച്ചുകൊണ്ട് വാതിലിൽ ചാരി അവരെ തന്നെ നോക്കി നിന്നു " മതി....😄😄അമ്മ എനിച്ച് ഇന്ന് ഉമ്മ തന്നില്ലല്ലോ.....😒" " അമ്മേടെ പൊന്നിന് തരാലോ.... ഉമ്മ ❤️...... ഇനി അമ്മക്ക് ഒരെണ്ണം താ.... "' "ഉമ്മ....😘."❤️ " അപ്പൊ മോന്റെ ഉമ്മ മാത്രം മതിയോ... മോന്റെ അച്ഛന്റെ ഉമ്മ വേണ്ടേ.... " ആരവ് അവളുടെ പുറകിലൂടെ ഇടുപ്പിൽ കൈകൾ ഇട്ട് ചേർത്തു പിടിച്ച് താടി കഴുത്തിൽ ഊന്നി നിന്നു... അവൾ ഒന്നും മിണ്ടിയില്ല " പറ... അലീനെ.....എന്റെ ഉമ്മ വേണ്ടേ നിനക്ക്..... " ആരവ് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു 😘..... " ആരവേട്ടാ......മാറിക്കെ.... ഞാൻ മോനെ റെഡി ആക്കട്ടെ....."അലീന ആരവിന്റെ കൈ വിടുവിച്ചു... "നീ എങ്ങോട്ടാ ഓടുന്നെ....... അവിടെ നിക്ക്..." ആരവ് അലീനയെ തന്റെ നെഞ്ചിലേക്ക് വലിച്ച് ചേർത്തു പിടിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story