ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 46

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ആരവേട്ടാ വിട്ടേ..... എനിക്ക് വേറെ കുറെ പണി ഉണ്ട്.... "അലീന ബലമായി ആരവിന്റെ കൈ വീടിവിച്ചു. " അലീന ഞാൻ..... " " എന്നെ അംഗീകരിക്കാൻ ശ്രെമിക്കുന്നുണ്ട് എന്നതിന് ഇങ്ങനെ ഒന്നും കാണിക്കണ്ട.... ആരവേട്ടാ.... നിങ്ങളുടെ ഒരു നോട്ടം മതി എനിക്ക് 😥ഒരു വാക്ക് മതി..... അതിലുപരി എന്റെ കൺവെട്ടത്ത് ഉണ്ടായാൽ മതി.. അത് മതി അത് മാത്രം... അല്ലാതെ.....😥😥😥" അലീന പറഞ്ഞു മുഴുവപ്പിക്കാതെ ആരോഹിനെ എടുത്തുകൊണ്ടു റൂമിനു പുറത്തേക്ക് പോയി.. " നീ പറഞ്ഞത് ശെരിയാ അലീനെ..... നീ എത്ര നന്നായി എന്റെ മനസ് വായിക്കുന്നു.... എന്നാൽ എനിക്ക് നിന്റെ മനസിലാക്കാൻ പറ്റിയിട്ടില്ല.... ശ്രെമിച്ചിട്ടില്ല.... കാരണം എന്റെ ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്നത് എന്റെ വിനയ ആണ്.... അവിടേക്ക് ക്ഷെണിക്കാതെ വന്നതാ നീ.... എന്നാൽ അവിടെ എന്തുകൊണ്ടോ വിനയയുടെ സ്ഥാനത്ത് നിന്നെ എനിക്ക് കാണാൻ പറ്റില്ല... എങ്കിലും ഒരു കോണിൽ ഞാൻ നിന്നെ അംഗീകരിക്കുന്നുണ്ട് അഗീകരിക്കാൻ ശ്രെമിക്കുന്നുണ്ട്..... " ആരവ് മനസിലോർത്തു കൊണ്ട് അവിടെ ഉണ്ടായിരുന്ന ചെയറിലേക്ക് ഇരുന്ന്‌ കണ്ണുകൾ അടച്ചു.... അവന്റെ ഓർമ്മകൾ കുറച്ച് പുറകോട്ട് സഞ്ചരിച്ചു... **********

കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് വിനയയെ റൂമിലേക്ക് മാറ്റി.... മൂന്ന് ദിവസത്തിന് ശേഷം അലികയേയും വിനയയെയും ഡിസ്ചാർജ് ചെയ്തു.. അലികയെ നേരെ അവളുടെ വീട്ടിലേക്കും വിനയയെ വില്ലയിലേക്ക് കൊണ്ടുപോയി... സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു രണ്ട് കുടുംബങ്ങളിലും....😍😍😍 അച്ഛൻ ആയ സന്തോഷത്തിൽ വിശ്വയും ആരവും.. അച്ഛൻ ആവാൻ പോകുന്ന സന്തോഷത്തിൽ ജീവയും ❤️ ആരവ് 24 മണിക്കൂറും വിനയയുടെ അടുത്താണ്..... വിശ്വ സമയം കിട്ടുമ്പോൾ ഒക്കെ നേരെ അലികയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് ചെല്ലും... അവസാനം ആനി ഓടിച്ച് വിടും അല്ലെങ്കിൽ ആരവ് അല്ലെങ്കിൽ ജീവ വന്ന്‌ പിടിച്ച് വലിച്ചു കൊണ്ടുപോകും 😂😂😂😂 ദിവസങ്ങൾ കഴിഞ്ഞു.......... കുഞ്ഞുങ്ങളുടെ 28 നടത്തുന്നതിന്റെ ചർച്ച തുടങ്ങി.... രണ്ട് പേരുടെയും 28 നടത്തുന്നത് ഒരുമിച്ച് വേണം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം എന്നാൽ എവിടെ വച്ച് നടത്തും എന്നതായിരുന്നു എല്ലാവരുടെയും അടുത്ത ചിന്ത....🤔🤔🤔 അവസാനം വിശ്വയുടെ വില്ലയിൽ വച്ച് നടത്താം എന്ന് തീരുമാനിച്ചു.... അധികം ആരെയും വിളിക്കാതെ ചെറിയ രീതിയിൽ ആയിരുന്നു നടത്തിയത്... ജീവയെയും അവന്റെ ഫാമിലിയും ആരാവിന്റെ ഫാമിലി യും അലികയുടെ ഫാമിലിയും മാത്രം... ആൺകുട്ടികൾ ആയത് കൊണ്ട് 27 ഇൽ 28 കെട്ടി.....

സ്വർണ മാലകൊണ്ടും സ്വർണ അരഞ്ഞാണം കൊണ്ടും സ്വർണ വളകൾ തളകൾ കൊണ്ടും കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കി.... അവരുടെ ചെവിയിൽ പേരുകളും വിളിച്ചു.. വൈഭവ്......❤️ ആരോഹ് കൃഷ്ണ ❤️ വിശ്വയുടെ നിർബന്ധം കാരണം അലികയെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോയില്ല വില്ലയിൽ നിർത്തി... കുഞ്ഞുങ്ങളുടെ കൂടെ ഉള്ള ജീവിതം അവർ ശെരിക്കും ആസ്വദിച്ചു... കാരണം അവർക്ക് നാലുപേർക്കും ഒരു പുതിയ അനുഭവം ആയിരുന്നു അവരുടെ കുഞ്ഞുമോത്തുള്ള ജീവിതം.... വനജ അവിടെ തന്നെ ഉണ്ടായിരുന്നു.... വാസുദേവ് ചടങ്ങൊക്കെ കഴിഞ്ഞപ്പോഴേ തിരിച്ച് ബാംഗ്ലൂർക്ക് പോയി രാത്രി മൊത്തം വിശ്വ കുഞ്ഞിന്റെ കാര്യം എല്ലാം നോക്കും....പകൽ വനജ ഉണ്ടെങ്കിലും ആനി രാവിലെ വരും... അലീനയുടെ കോഴ്സ് കഴിഞ്ഞത് കൊണ്ട് അവളും ഉണ്ടാകും കൂടെ.... ദിവസങ്ങൾ കടന്ന് പോയി....കുഞ്ഞുങ്ങൾക്ക് രണ്ട് മാസം കഴിഞ്ഞു... മീറ്റിംഗ് ഉള്ളത് കൊണ്ട് വിശ്വ നേരത്തെ ഓഫീസിലേക്ക് പോയിആരവാണെങ്കിൽ ഓൺലൈൻ ബിസിനസ്സും ആയി വീട്ടിൽ തന്നെ ഉണ്ടായിരുന്നു... കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ ഒക്കെ വാങ്ങാൻ പുറത്ത് പോകുന്ന കാര്യം പറഞ്ഞുകൊണ്ടിരുകുകയാണ് അലികയും വിനയയും കൂടെ അലീനയും ഉണ്ട് വനജ അടുക്കളയിൽ രണ്ടുപേർക്കും ഉള്ള ഫുഡ്‌ തയ്യാറക്കുന്ന തിരക്കിലും... " എന്താണ്.. മൂന്നു പേരും കൂടി ചർച്ച..... "

അങ്ങോട്ട് വന്ന ആരവ് അവരുടെ അടുത്ത് വന്നിരുന്ന് കൊണ്ട് ചോദിച്ചു... " ആരവേട്ടാ... കുഞ്ഞുങ്ങൾക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം....😁😁" വിനയ.. " കഴിഞ്ഞ ദിവസം അല്ലേ ഞാനും വിശ്വയും ഒരു ലോഡ് സാധനങ്ങൾ ഇവിടെ കൊണ്ട് തട്ടിയത്.... " ആരവ് 🤔🤨🤨 " അതൊക്കെ ശെരിയാ... ഞങ്ങൾക്കും ഉണ്ടാവില്ലേ.... ആഗ്രഹം...... അതൊക്കെ വാങ്ങാൻ "അലിക " പിന്നെ...ഒന്ന് പോയേ....പിന്നെ പോയി വാങ്ങാലോ... ഇവര് എങ്ങോട്ടും പോകുന്നില്ലല്ലോ.... അല്ലേ മക്കളെ 😜😜" ആരവ് ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങളെ നോക്കി പറഞ്ഞു " എന്റെ ആരവേട്ടാ പയ്യെ പറാ.... കുഞ്ഞുങ്ങൾ എണീക്കും..." വിനയ ആരവിന്റെ ചുണ്ടിനു മുകളിൽ കൈവിരൽ വച്ചു.. " അലീനെ.... ചില സമയങ്ങളിൽ ഇതുങ്ങളേക്കാൾ വലിയ തോൽവി വേറെ ഇല്ല... നിനക്കെങ്കിലും ഒന്ന് പറഞ്ഞു നേരെ ആക്കാൻ പാടില്ലേ....😁😁😁😂😂😂" ആരവ് അലീനയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.. അലീന ഒന്ന് ചിരിച്ചു 😊😊 " ഓ ഇനി മുഖം വീർപ്പിക്കണ്ട രണ്ടെണ്ണവും.. പോയി റെഡി ആവ്... പോയിട്ട് വരാം..ഇവിടെ അലീനയും വനജ ആന്റിയും ഉണ്ടല്ലോ.... നമുക്ക് പോയിട്ട് വേഗം വരാം... " ആരവ് അവരുടെ അടുത്ത് നിന്ന് എണീറ്റ് കൊണ്ട് പറഞ്ഞു...

" അയ്യോ... ഇപ്പോഴാ ഓർത്തെ.... അമ്മ ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു.... ഇപ്പൊ പോകും..... " വിനയ അതും പറഞ്ഞുകൊണ്ട് അലികയേയും ആരവിനെയും നോക്കി... " എന്തായാലും നിനക്കല്ലേ കുഞ്ഞുങ്ങൾക്ക് നിന്റെ കൈക്കൊണ്ട് വാങ്ങുന്ന സാധനങ്ങൾ ഉപയോഗിക്കണം എന്ന്.... നിങ്ങൾ പോയിട്ട് വാ....ഞാനും അലീനയും കുഞ്ഞുങ്ങളെ നോക്കിക്കോളാം.." " അതേ.... ഇവര് ചേച്ചിയും അനിയത്തിയും നോക്കട്ടെ.... നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം....😁😁"ആരവ് വിനയയെ ചേർത്തു പിടിച്ചു. " അതങ്ങ് മനസിൽ വച്ചാൽ മതി.... വേഗം പോയി വേഗം വരണം.... " അലിക 😁😁 " അസൂയ.....വിശ്വ കൊണ്ടുപോകത്തതിന്റെ അസൂയ 😜😜😜..പണ്ട് അവൻ ഇവളുടെ പുറകെ നടക്കും വാടി ഒരു റൈഡ് പോവാന്നു പറഞ്ഞ്... ഇപ്പൊ ഇവള് അവന്റ പുറകെ 😂😂😂" " സത്യം.😂... ഇപ്പൊ ഒറ്റ വിചാരം ഒള്ളു.... മോനേ നോക്ക് മോനേ കുളുപ്പിക്ക് മോനേ ഉറക്ക് മോന് പാല് കൊടുക്ക്.....😁😁😁" " വാ പോവാം... ഇനി വന്നിട്ട് സംസാരിക്കാം.... " വിനയ ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തുകൊണ്ടു ആരവിനോട് പറഞ്ഞു.. രണ്ട് പേരും യാത്ര ആയി കുഞ്ഞുങ്ങൾക്ക് ഉമ്മയും കൊടുത്ത് വിശ്വയുടെ ബുള്ളറ്റിൽ നേരെ മാളിലേക്ക് വിട്ടു.. അവിടെ ചെന്ന് സാധനങ്ങൾ എല്ലാം വാങ്ങി വണ്ടിയിൽ കയറാൻ പോയപ്പോൾ ആണ് ആരവ് റോഡിന് അപ്പുറത് കരിക്ക് വിൽക്കാൻ വച്ചേക്കുന്നത് കണ്ടത് " വിനയെ.... നിനക്ക് കരിക്ക് വേണോ.... " "എവിടെ......"

" റോഡിന് അപ്പുറത്താ....... " " ഓ വേണ്ട 🙄എനിക്ക് റോഡ് ക്രോസ്സ് ചെയ്യാൻ ഒന്നും വയ്യ...." " നീ ഇവിടെ നിൽക്ക് ഞാൻ വാങ്ങിയിട്ട് വരാം 😍" ആരവ് വിനയയെ അവിടെ നിർതിയിട്ട് റോഡ് ക്രോസ്സ് ചെയ്ത് നേരെ കരിക്ക് വാങ്ങാൻ ചെന്നു..രണ്ട് വരി പാത ആയത് കൊണ്ട് ഒരു സൈഡിൽ നിന്നും കടന്ന് അവിടെ നിന്ന് വീണ്ടും കടക്കണം. ആരവ് കടന്ന് രണ്ട് കയ്യിലും ഓരോ കരിക്കും വാങ്ങി തിരിച്ച് കടക്കാൻ നിന്നപ്പോഴാണ് ആരവിന്റെ ഫോൺ ബെൽ അടിച്ചത് ആരവ് രണ്ട് കരിക്കും ഒരു കൈയിൽ ബാലൻസ് ചെയ്ത് പിടിച്ചുകൊണ്ടു പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നടന്നു.... വിനയ ഇതൊക്കെ നോക്കി നിൽക്കുന്നുണ്ട്..... ആരവ് ശ്രെദ്ധിക്കാതെ ഫോൺ വിളിച്ചുകൊണ്ടു റോഡ് ക്രോസ്സ് ചെയ്തതും അകലെ നിന്ന് വണ്ടി വന്നതും ഒരുമിച്ചായൊരുന്നു... " ആരവേട്ടാ.....😳😳😳" വിനയ പേടിച്ച് വിളിച്ചുകൊണ്ടു മുമ്പോട്ട് നീങ്ങി... ആരവ് വിനയയുടെ വിളിക്കേട്ടതും തല ഉയർത്തി നോക്കി വണ്ടി വരുന്നത് കണ്ടതും ആരവ് റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് നടുക്ക് എത്തി..ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു. " cool baby....😉😉😉" ആരവ് വിനയയുടെ നേരെ ചുണ്ടനക്കി പറഞ്ഞുകൊണ്ട് സൈറ്റ് അടിച്ച് കാണിച്ചു... വിനയ ഒന്ന് ചിരിച്ചുകൊണ്ട് 😊😊ആശ്വാസത്തോടെ നെഞ്ചത്ത് കൈ വെച്ചു.. ആരവ് ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ ആണ് മറുവശത്തെ റോഡിന്റെ നടുക്ക് നിൽക്കുന്ന വിനയയുടെ നേരെ വണ്ടി വരുന്നത് കണ്ടത് "വിനയാ..........😵😵😵😵😵"

ആരവ് അവളെ വിളിച്ചതും അതിലെ വന്ന വണ്ടി അവളെ ഇടിച്ച് തെറുപ്പിച്ചതും ഒരുമിച്ചായിരുന്നു.....വണ്ടി നിർത്താതെ പോയി ഒരുനിമിഷം വേണ്ടി വന്നു ആരവിന് എന്താ സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ.... സ്വബോധനം തിരിച്ച് കിട്ടിയതും ആരവ് ഓടി വിനയക്ക് അടുത്ത് ചെന്നു...അപ്പോഴേക്കും ആളുകൾ കൂടി " വിനയ...... വിനയ..😭😭😭..... "ആരവ് അവളെ എടുത്ത് കവിളിൽ മെല്ലെ തട്ടി... " ആരെങ്കിലും വണ്ടി എടുക്ക് വാ ഹോസ്പിറ്റൽ കൊണ്ടുപോവാം.." അവിടെ നിന്ന ഒരാൾ പറഞ്ഞതുനിസരിച് ആരവും രണ്ടുമൂന്നു പേരും കൂടി വിനയയെ വണ്ടിയിൽ കിടത്തി വണ്ടി വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.. റോഡിൽ അങ്ങിങായി കവറിൽ നിന്ന് തെറിച്ചുവീണ കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും മാത്രം ......💔💔 " ചേട്ടാ ഇത്തിരി കൂടി സ്പീഡിൽ വിട്..." വണ്ടിയിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു "മോളെ കണ്ണ് തുറക്ക്... വിനയെ... ഒന്നും ഇല്ല.. ഇപ്പൊ എത്തും...." ആരവ് വിനയുടെ കവിളിൽ തട്ടി മൂനാലഞ്ചു പ്രാവശ്യം തട്ടിയപ്പോഴേക്കും വിനയ മെല്ലെ കണ്ണുകൾ തുറന്നു.. " ആ...... ര.... വേട്ട...... മോ...... ൻ.... " വിനയക്ക്‌ സംസാരിക്കാൻ പറ്റാത്ത രീതിയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയി കൊണ്ടിരുന്നു... ആരവിന്റെ കാഴ്ചകൾ മറച്ച് കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... പ്രിയപ്പെട്ടത്💔 ജീവനായത് എന്തോ തന്നെ വിട്ട് പോകുന്നതായി അവന് തോന്നി...😭😭😭 അതിനിടയിൽ ആരവിന്റെ ഫോൺ ബെൽ അടിച്ചു...

അതെടുക്കാൻ പോലും അവന് കഴിഞ്ഞിരുന്നില്ല..... അടുത്തിരുന്ന ആള് ആരവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു... വിശ്വ കാളിങ് " ഹലോ... ആരവേ... വീട്ടിലേക്ക് വാടാ.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.... " " ഹലോ.... " " ഹലോ ആരാ... ഈ ഫോൺ നിങ്ങൾക്ക് എവിടെ നിന്നു കിട്ടി.. "മറ്റാരുടെയോ ശബ്ദം കേട്ടതും വിശ്വ ചോദിച്ചു.. അയാൾ പറഞ്ഞത് കേട്ടതും വിശ്വ ഫോണും കൊണ്ട് പുറത്തേക്ക് ഓടി കാർ എടുത്ത് നേരെ അയാൾ പറഞ്ഞ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.. ഹോസ്പിറ്റലിൽ എത്തിയതും വിനയയെ നേരെ icu വിലേക്ക് കയറ്റി.... ആരവ് തളർന്ന് അവിടെ ഉണ്ടായിരുന്ന ചെയർലേക്ക് ഇരുന്നു... അഞ്ചുമിനിറ്റ് കഴിഞ്ഞതും വിശ്വ ഓടി എത്തി.... " ആരു..... " 😭വിശ്വയുടെ വിളി കേട്ടതും ആരവ് എണീറ്റ് വിശ്വയെ കെട്ടിപിടിച്ചു.. "വിശ്വ...😵😵😵വിനയ..." " ഒന്നും ഇല്ലടാ......... " അപ്പോഴേക്കും ഒരു ഡോക്ടർ പുറത്തേക്ക് വന്നു.. " ഡോക്ടർ വിനയക്ക്..😥."വിശ്വ " ഒരു ഓപ്പറേഷൻ വേണ്ടി വരും.... തല ഇടിച്ചാണ് വീണേക്കുന്നത്.... അതും അല്ല കുറെ blood പോയിട്ടുണ്ട്.... പിന്നെ ബ്രിയിനിൽ blood ക്ലോട്ട് ആയിട്ടുണ്ട്... കുറച്ച് പേപ്പേഴ്സ് sign ചെയ്യൻ ഉണ്ട്... Everything is in God's hands. Let us pray "

ഡോക്ടർ അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയതും ആരവും വിശ്വയും തളർന്ന് ചെയറിൽ ഇരുന്നു...ഒരാൾക്ക് പ്രാണനെ കുറിച്ചുള്ള വേദന ആണെങ്കിൽ... മറ്റൊരാൾക്ക്‌ തന്റെ കുഞ്ഞനുജത്തിയുടെ അവസ്ഥയിൽ പ്രാണൻ പറഞ്ഞു പോകുന്ന വേദന ആയിരുന്നു... ആസമയത്ത് വിശ്വ അറിയിച്ച പോലെ ഒരു ആശ്വാസം പോലെ ജീവ അവിടേക്ക് എത്തി... കുറച്ച് കഴിഞ്ഞതും നേഴ്സ് പേപ്പർ കൊണ്ട് വന്ന്‌ സൈൻ ചെയ്യിപ്പിച്ചു.... ജീവ പോയി ഓപ്പറേഷന് ഉള്ള ക്യാഷ് ഒക്കെ കെട്ടി.... അലിക അവരെ കാണാതെ തുടരെ തുടരെ വിളിക്കുന്നുണ്ട് എന്നാൽ അവരെ കൂടി അറിയിക്കേണ്ട എന്നു കരുതി വിശ്വ ഫോൺ എടുത്തില്ല.. ആരവ് എണീറ്റ് icu വിന്റെവാതിലിൽ ചാരി നിന്നു " please 😭😭😭എന്നെ വിട്ട് പോവല്ലേ.... വിനയെ.... നമ്മുടെ മോനേ വിട്ട് പോവല്ലേ.... നമുക്ക് നമ്മുടെ മോന്റെ കൂടെ കൊതി തീരുവോളം ജീവിക്കണ്ടേ..... എന്നെ വിട്ട് പോവല്ലേ...." ആരവിന്റെ കരച്ചിൽ കണ്ട് വിശ്വക്കും സഹിക്കാൻ കഴിഞ്ഞില്ല... വിനയയുടെ മുഖം അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു... അവളെ ആദ്യം എടുത്തത് 😭അവൾ ആദ്യം ചേട്ടാ എന്ന് വിളിച്ചത്.... എല്ലാം അവന്റെ കൺമുമ്പിൽ മാറി മാറി വന്നുകൊണ്ടിരുന്നു....

വിശ്വയ്ക്ക് തന്റെ സങ്കടത്തെ പിടിച്ചു വക്കാൻ സാധിച്ചില്ല.... ജീവയ്ക്കും ഇവരുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... " ആരവേ.... നീ അവിടെ ഇരിക്ക്.... വിശ്വ നീയും... അവൾക്ക് ഒന്നും വരില്ല സമാധാനിക്ക് ....." " എങ്ങനെ ആടാ ഞാൻ ഇവിടെ സമാധാനിച്ചു ഇരിക്കേണ്ടത്😠😠...... പറയടാ ....😭😭ഇതിനകത്തു കിടക്കുന്നത് എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നിനക്ക് അറിയില്ലേ ജീവ..... നിനക്ക് അറിയില്ലേ...... "ആരവ് ജീവയുടെ കോളറിൽ പിടിച്ച് കുലുക്കി.... ആ സമയത്തെ ആരവിന്റെ സമനില വിട്ടപോലെ ഉള്ള അവസ്ഥ കണ്ട ജീവ ഭയന്നു ജീവ ഫോൺ എടുത്ത് നയനയോടും ജീവയുടെ അച്ഛനോടും വിശ്വയുടെ അച്ഛനോടും ആരവിന്റെ അച്ഛനോടും കാര്യങ്ങൾ പറഞ്ഞു.... ഒരു മണിക്കൂറിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു....ഡോക്ടറെ കണ്ടതും ആരവ് പ്രതീക്ഷയോടെ ഡോക്ടറുടെ അടുക്കലേക്ക് ചെന്നു.. " ഡോക്ടർ വിനയക്ക് എങ്ങനെ ഉണ്ട്.." " sorry....... We are helpless..... "ഡോക്ടറിന്റെ അടുത്ത് നിന്ന് അത് കേട്ടതും വിശ്വയും ആരവും ജീവയും ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു.. ആരവ് ഡോക്ടറെ തട്ടി മാറ്റി icu വിന്റെ ഉള്ളിലേക്ക് കയറി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story