ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 5

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

വൈകിട്ട് ഓഫീസ് വിട്ട് വണ്ടിയും എടുത്തുകൊണ്ടു അലിക വേഗം വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്ന വഴി ഡ്രസ്സ്‌ പോലും മാറാതെ അവൾ ബെഡിൽ പോയി കിടന്നു. "നാശം....😬 ഉറക്കവും വരുന്നില്ലല്ലോ". ബെഡിൽ നിന്നും ചാടി എണീറ്റ് ഇരുന്നുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അലികയുടെ അമ്മ അവളുടെ മുറിയിലേക്ക് വന്നത്. " എന്താ മോളെ നിനക്ക് പാടില്ലേ.... " " എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ 😁ഞാൻ വെറുതെ കിടന്നതാ... " " നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടില്ലേഡി വന്നപാടേ ബെഡ്ന്റെ മുകളിലേക്ക് വീഴരുതെന്ന്. 😠😠😠ആ ഡ്രസ്സ്‌ എങ്കിലും മാറിയിട്ട് കിടന്നുകൂടെടി....ആ ഇട്ട ഡ്രെസ്സിൽ എന്ധോക്കെ അഴുക്ക് ഉണ്ടാവും. " അമ്മ with ടെറർ മോഡ് ഈ അമ്മക്ക് ആ വിശ്വദേവിന്റെ പെട്ടന്ന് സ്വഭാവമാറ്റം വരുന്ന അസുഖo എങ്ങാനും കിട്ടിയോ (അലിക ആത്മ ) " അമ്മേ അതിന് ഞാൻ മണ്ണ് ചുമക്കാൻ പോയതൊന്നും അല്ല.'" " തട്ടുത്തരം പറയുന്നോടി അസത്തെ.... നിന്നെ ഒക്കെ നേരെ ചൊവ്വേ അടിച്ചു വളർത്തതിൻെയ." " അത് അമ്മ പറയരുത്.... എന്നെ അന്ന് അതായത് ഞാൻ 12 ഇൽ പഠിക്കുമ്പോൾ ചൂരലുകൊണ്ട് അടിച്ച പാട് ഇപ്പോഴും ഉണ്ട് "

" അത് എന്തിനാ തല്ലിയതെന്നു നിനക്ക് അറിയില്ലേ " " അത് പിന്നെ അറിയാൻ പാടില്ലാത്ത പ്രായത്തിൽ ഒരു അബദ്ധം പറ്റി.. അതിന് ഇങ്ങനെ ഒരു സമ്മാനം ജീവിതകാലത്തു മാറാത്തതായി തരണ്ടായിരുന്നു.. " " പിന്നെ 17 വയസായ പെണ്ണിനല്ലേ അറിയാൻ പാടില്ലാത്തത്... ഒരു ഷെൽഫ് തീ ഇട്ടതിനു നിന്നെഞാൻ പ്രശംസിക്കാടി. " " അമ്മേ 😬😬" " എന്ത്‌ കുമ്മേ... വേഗം കുളിച്ചിട്ട് അടുക്കളയിലേക്ക് വാ.ചായ എടുത്ത് വച്ചിട്ടുണ്ട് പിന്നെ വട്ടെപ്പം ഉണ്ടാക്കിയിട്ടുണ്ട് " അതും പറഞ്ഞുകൊണ്ട് ആനി റൂമിനു പുറത്തേക്ക് ഇറങ്ങി.. " അമ്മേ വേറെ ഒന്നും ഇല്ലേ ചായക്ക് കടിക്കാൻ.. "അലിക വിളിച്ച് ചോദിച്ചു. " പൊന്നുമോള് ആ കൈ പിടിച്ച് കടിച്ചിട്ട് ചായ കുടിച്ചോ..."അമ്മ പറഞ്ഞത് കേട്ട് വേറെ എന്തോ പറയാൻ പോയതും അലിക ഒരു മിനിറ്റ് വായ കൂട്ടിവച്ചു. ഇന്നത്തെ ദിവസം മൊത്തത്തിൽ സെരിയല്ല അതോണ്ട് മിണ്ടാതെ നിൽക്കുന്നതാണ് നല്ലത് എന്ന് അവളോട് തന്നെ പറഞ്ഞുകൊണ്ട് കുളിക്കാൻ പോയി കുളിയൊക്കെ കഴിഞ്ഞ് ചായയും കുടിച്ചുകൊണ്ട് ആനിയെ സഹായിക്കുന്നതിനിടയിൽ " അമ്മേ അലീന വന്നില്ലേ.. " അലിക "

നീ കുളിക്കാൻ പോയപ്പോ വന്നതാ വേഗം ചായകുടിച്ചുകൊണ്ട് ഫ്രഷ് ആയി പഠിക്കാൻ ഉണ്ടെന്നും പറഞ്ഞ് മുറിലേക്ക് പോയി.. " ആനി കറിക്ക് അരിയുന്നതിനിടയിൽ പറഞ്ഞു. അവൾ ഇങ്ങനെ ഒന്നും ഇരുന്ന് പഠിക്കുന്നതല്ലല്ലോ . പിന്നെ എന്തായിരിക്കും ഇന്ന് മാത്രം.. എന്തോ ഉണ്ട് അതുറപ്പ... അലിക ഇങ്ങനെ ഓരോന്നു ആലോചിച്ച് അലീനയുടെ മുറിയിലേക്ക് ചെന്നു. " എന്താണ് മോളെ... പഠിക്കാൻ ഒക്കെ തുടങ്ങിയോ... " അലിക അലീനയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. " പിന്നെ ഒലക്ക...പഠിച്ച് മാർക്ക് കിട്ടാറില്ല അപ്പൊ പിന്നെ assignment എങ്കിലും എഴുതി ഇന്റെർണൽ മാർക്ക് വാങ്ങാൻ എന്ന് കരുതി.." " മ്മ്മ് നടക്കട്ടെ.... "അലിക അവളുടെ തലയിൽ തട്ടിക്കൊണ്ടു പോയി രാത്രി ചോറും കഴിച്ച് സോഫയിൽ ഇരുന്ന് ടീവി കണുകയാണ് അലിക. " അലികെ പോയി കിടക്കാൻ നോക്കിയേ.. നാളെ പള്ളിയിൽ പോകൻ ഉള്ളതാ ഞാറാഴ്ച കുർബാന മുടക്കാൻ പാടില്ല... " ആനി ടീവി ഓഫ്‌ ചെയ്‌തുകൊണ്ട് പറഞ്ഞു. " എന്തൊരു കഷ്ടമാ അമ്മേ 😬 ഞാൻ നാളെ രണ്ടാമത്തെ കുർബാനക്ക് പോകുന്നൊള്ളു.. അപ്പൊ ഇത്തിരി വൈകികിടന്നാലും കുഴപ്പമില്ല.. "

അലിക ദേഷ്യത്തോടെ പറഞ്ഞു. " ഡീ പെണ്ണെ പോയി കിടക്കാനാ പറഞ്ഞെ... " ആനി അത് പറഞ്ഞപ്പോ തന്നെ അലിക ചവിട്ടി തുള്ളി പോയി. അത് കണ്ട് ആനിയുടെ മുഖത്ത് ഒരു ചിരിവന്നു.  ഇതേ സമയം മറ്റൊരിടത്തു " അവനവൻ കുരുക്കുന്ന കുരുകഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ 😂😂😂" ജീവൻ പാടി തിമിർക്കാണ് " ഡാ ജീവ നിന്റെ വായ അടിച്ചു വച്ചില്ലെങ്കിൽ നീ ഇന്ന് എന്റെ കൈയിൽ നിന്നും വാങ്ങും 😬😬" വിശ്വ കലിപ്പ് മോഡിൽ " എന്നാലും എന്റെ അളിയാ.. നിനക്ക് ഇങ്ങനെ correct ആയിട്ട് പണി കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല 😂😂😂" ഇതും പറഞ്ഞുകൊണ്ട് ജീവൻ വീണ്ടും ചിരിക്കാൻ തുടങ്ങി " ചിരിക്കട നാറി... നീ ചിരിക്ക് 😬😬" വിശ്വ ജീവയുടെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് പറഞ്ഞു. " ഡാ വിടടാ... ഞാൻ ചത്തുപോവൂടെ " " ചാവട്ടെ .. അതാ നല്ലത്... "വിശ്വ " കണ്ണി ചോര ഇല്ലാത്ത വർത്തമാനം പറയല്ലേടാ... " ജീവ " നിനക്ക് ഒരു വാക്ക് ആ കുട്ടിപിശാശ് അവിടെ ആണെന്ന് പറയായിരുന്നില്ലെടാ.. " വിശ്വ തന്റെ വിഷമം അറിയിച്ചു. " കുട്ടിപിശാശ് എന്ന് വിളിക്കല്ലേടാ.. നിന്റെ ഭാര്യ അല്ലേ...

അലിക വിശ്വദേവ് .... അങ്ങനെ പറയടാ.. " ജീവ കിട്ടിയതൊന്നും പോരാത്തതിന് വീണ്ടും ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുന്നു " ഡാ നീ എന്നെകൊണ്ട് പറയിപ്പിക്കല്ലേ... " വിശ്വ 😠 അപ്പോഴാണ് ജീവന്റെ ഫോൺ ബെല്ലടിച്ചത് നോക്കിയപ്പോൾ ആരവ് കാളിങ്... ആരാവിന്റെ കാൾ എടുത്തപ്പോൾ തന്നെ ഇന്നത്തെ ദിവസം നടന്നത് വള്ളി പുള്ളി തെറ്റാതെ ജീവൻ ആരവിന് പറഞ്ഞുകൊടുത്തു എന്നിട്ട് ഫോൺ വിശ്വ കേൾക്കാൻ വേണ്ടി ലൗഡ്സ്പീക്കർ ഇട്ടു. ലൗഡ് സ്പീക്കർ ഏട്ടതും ആരാവിന്റെ ചിരി ആണ് കേൾക്കുന്നത് 😂😂അതുംകൂടി ആയപ്പോ ജീവന്റെ കണ്ട്രോൾ വീണ്ടും പോയി അവനും തുടങ്ങി ചിരിക്കാൻ രണ്ടും കൂടി ചിരിച്ച് ചിരിച്ച് അവശതി ആയി. ജീവനെ നോക്കി പല്ലുകടിച്ചുകൊണ്ട് വിശ്വ റൂമിൽ കയറി ഡോർ വലിച്ചടച്ചു ജീവൻ അപ്പോഴേക്കും കാൾ കട്ട്‌ ചെയ്‌തിരുന്നു. വീണ്ടും ജീവൻ ഒരു ബീൻ ബാഗിൽ ഇരുന്നുകൊണ്ട് ഫോണിൽ തോണ്ടാൻ തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ജീവന്റെ ഫോണിലേക്ക് ഒരു unkown നമ്പർ. ആരായിരിക്കും ഈ സമയത്ത് ജീവൻ അങ്ങനെ ആലോചിച്ചു കൊണ്ട് ഫോൺ എടുത്തു മറുഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ട് ജീവൻ തന്നെ പറഞ്ഞു തുടങ്ങി " ഹലോ ജീവൻ ദാസ് സ്പീകിംഗ്.. " " ഹലോ ചെല്ലം ഉന്ന ഞാൻ കണ്ടുപുടിച്ചിട്ടേ..😍.

" ഇത് മറുഭാഗത്തു നിന്ന് കേട്ട വഴി ജീവന്റെ കൈയിൽ നിന്നും ഫോൺ തെറിച്ച് പോയി ബാക്കിൽ നിന്നും സൗണ്ട് കേട്ട ജീവ തിരിഞ്ഞു നോക്കിയപ്പോ ഞെട്ടിപ്പോയി വയറിനും കൈ കൊടുത്ത് വിശ്വ നിന്ന് ചിരിച്ച് 😂😂ചിരിച്ച് അവശതി ആയി വീണ്ടും നിന്ന് ചിരിക്കുന്നു. " നിർത്തട നാറി നിന്റെ കൊലച്ചിരി... നീ ആണല്ലേ ആ ചെമ്പകത്തിനു എന്റെ നമ്പർ കൊടുത്തത്... " ജീവ with കലിപ്പ് മോഡ് " അതേ അളിയാ... ഞാൻ തന്നെയാ 😂😂.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മോൻ കേട്ടിട്ടില്ലേയ്.. " വിശ്വ ചിരിച്ചുകൊണ്ട് മുറിയിൽ കയറി വാതിൽ അടച്ചു. ജീവ ആണെങ്കിൽ വിശ്വ പോയവഴിയേ നോക്കി പല്ല് ഞെരിക്കുന്നു. ഇനി ചെമ്പകo ആരാണെന്നു അല്ലേ നമ്മുടെ വില്ലത്തി വരദ ഇല്ലെഅവളുടെ വീട്ടിലെ വേലക്കാരി.... ഒരു ടൈം പാസിന് ജീവ തന്റെ കോഴി സ്വഭാവം എടുത്തതാ പക്ഷേ ചെമ്പകം ആണെങ്കിൽ കോഴിയെ കൂട്ടിൽ കയറ്റാൻ നോക്കി അത്കൊണ്ട് ജീവ എസ്‌കേപ്പ് അടിച്ചതാ 😂😂😂😂  "എന്റെ ദൈവമേ.. എന്നെ കാത്തോളണേ.. ആ കാലമാടന്റെ അടുയത്തെക്കാ പോകുന്നെ..." വിശ്വയുടെ ഓഫീസിനു മുമ്പിൽ നിന്നുകൊണ്ടാണ് രാവിലെ തന്നെ നമ്മുടെ അലികയുടെ പ്രാത്ഥന അലിക ഉള്ളിലേക്ക് കടന്ന് അവിടെ ഉണ്ടായിരുന്ന റിസെപ്ഷന്റെ അടുത്തേക്ക് ചെന്നു.

" Excuse me, വിശ്വദേവ് സർന്റെ ക്യാബിൻ എവിടെയാ... "അലിക " നേരെ പോയിട്ട് ലെഫ്റ്റ് സൈഡിലേക്ക്... "റിസപ്ഷൻഇസ്റ്റ് " thank u " അലിക പോകൻ തുടങ്ങിയതും റീസെപ്റ്റിനിസ്റ്റ് വിളിച്ചു " മാഡം, പേര് പറയോ... ഇവിടെ വരുന്നവരുടെ ഡീറ്റെയിൽസ് എന്റർ ചെയ്യണം അതുകൊണ്ട് ആണ്. " റീസെപ്റ്റിനിസ്റ്റ് " alika philp from dreams interial " അലിക അതും പറഞ്ഞ് റീസെപ്ഷനിസ്റ്റിനെ നോക്കി ചിരിച്ചിട്ട് വിശ്വദേവിന്റെ ക്യാബിനിലേക്ക് പോയി ക്യാബിന്റെ മുമ്പിൽ നിന്നിട്ട് കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ ആണ് നമ്മുടെ അലിക അവസാനം ഒരു ദീർഘശ്വാസം എടുത്തുകൊണ്ടു ഡോറിൽ മുട്ടിയിട്ട് തുറന്നു. " may i come in sir.. "അവളുടെ ആവശ്യം ആയത്കൊണ്ടും അവളുടെ ജോലിയുടെ പ്രശ്നം ആയത് കൊണ്ടും നല്ല വിനയത്തോടെ ചോദിച്ചു. ലാപ്പിൽ നോക്കിയിരുന്ന വിശ്വ തല ഉയർത്തി നോക്കി എന്നിട്ട് വലിയ വെയിറ്റ് ഇട്ട് ഇരുന്നു. " yes come in.... Please sit.. " വിശ്വ " thank you സാർ... " അലിക " അപ്പൊ ബഹുമാനിക്കാൻ ഒക്കെ അറിയാം അല്ലേടി.... " വിശ്വ " ഡോ .. തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ എടി പൊടി എന്നൊന്നും വിളിക്കരുത് എന്ന്. " അലികയും വിട്ടുകൊടുത്തില്ല " ഡീ അടങ്ങഡി... ഇത് എന്റെ ഓഫീസ് എന്റെ ക്യാബിൻ..... നീ എന്റെ സ്റ്റാഫും അതോണ്ട് മോള് ഒന്ന് സൂക്ഷിച്ചോ...

അല്ലെങ്കിൽ ഒരു വർഷം കൊണ്ട് നിന്നെ ഞാൻ ക്ഷ, ണ്ണ, ഒക്കെ എഴുതിപ്പിക്കും മനസിലായോടി... " വിശ്വ അവൾക്ക് ചുറ്റും നടന്നുകൊണ്ട് പറഞ്ഞു. അലിക തന്റെ ജോലിയുടെ കാര്യം ആയത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു.ശെരിക്കും പറഞ്ഞാൽ കടിച്ചുപിടിച്ചു ഇരുന്നു 😂 " പിന്നെ. ഡീ... ഞാൻ കെട്ടിയ താലി എവിടെയാടീ 😬😬നീ അത് വിറ്റ് പുട്ടടിച്ചോ... അത് അര പവന്റെ അടുത്ത് ഉണ്ട്... ഡിവോഴ്സ് കിട്ടുന്ന ദിവസം അതെനിക്ക് തിരിച്ച് തന്നോളണം.. കേട്ടോ.... ഡീ 😏😏😏" വിശ്വ പറഞ്ഞ് തകർക്കാണ് " നിർത്തഡോ... "അലിക " ഡീ....😠😠" വിശ്വ " കാറാതെടോ കിടന്ന്... തന്നോട് ഞാൻ രണ്ട് പ്രാവശ്യം പറഞ്ഞു എന്നെ എടി പൊടി എന്നൊന്നും വിളിക്കല്ലെന്നു... പിന്നെ താൻ കെട്ടിയ താലി.. അത് ഞാൻ ഡിവോഴ്സ് നടക്കുന്ന അന്ന് തിരിച്ച് തരും. പിന്നെ അത് പുട്ടടിക്കേണ്ട രീതിയിൽ ഉള്ള ദാരിദ്ര്യം എന്റെ കുടുംബത്തിൽ ഇല്ല.. പിന്നെ എന്നെ വിശ്വാസം ആയില്ലെങ്കിൽ ഇന്ന തന്റെ താലി... " എന്നും പറഞ്ഞ് അലിക കഴുത്തിൽ കിടന്ന ലോക്കറ്റ് തുറന്ന് താലി കാണിച്ചു കൊടുത്തു.. ബാക്കി ഓങ്ങി വച്ചത് വിശ്വയോട് പറയാൻ തുടങ്ങിയപ്പോ ഒരു ലേഡി സ്റ്റാഫ്‌ കാബിനിലേക്ക് കയറി വന്നു.. " alika you may go and bring your work plan " വിശ്വ നല്ല ഒഫീഷ്യൽ ആയി അലികയോട് പറഞ്ഞു " okk സാർ... " അലികയും ഒട്ടും കുറച്ചില്ല ഡോറിന് പുറത്തിറങ്ങിയ അലിക ശ്വാസമോന്നുകൂടി വലിച്ച് വിട്ടിട്ട് അവിടെയുള്ള വിസിറ്റേഴ്സ് റൂമിൽ പോയി work plan പെൻഡ്രൈവിൽ ആക്കി വിശ്വയുടെ ക്യാബിനിലേക്ക് ചെന്നു. അവിടുത്തെ കാഴ്ച കണ്ട് അലിക ഞെട്ടിപ്പോയി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story