ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 6

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അലിക വിശ്വയുടെ കാബിനിൽ നിന്നും പോയതും അവിടെ വന്നിരുന്ന ലേഡി സ്റ്റാഫ്‌ ഒരു ഫയൽ വിശ്വക്ക് നൽകി അത് കുറച്ച് നേരം ചെക്ക് ചെയ്‌ത ശേഷം അതിലെ മിസ്റ്റേക്ക് കറക്റ്റ് ചെയ്ത് ഷെൽഫിൽ വച്ചു. ശേഷം ഷെൽഫിൽ നിന്നും മറ്റു ചില ഫയൽസ് എടുത്തു. ഒന്നാമത് അലികയോട് ഉള്ള ദേഷ്യം ഉച്ചസ്ഥയിൽ നിൽക്കുന്നത് കൊണ്ട് പിടിച്ച് വലിച്ചാണ് ഓരോന്നും എടുക്കുന്നത് 🙄. അതിനിടയിൽ ഒരു ഫയൽ എടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന മറ്റു ഫയൽസ് അവിടെ അടുത്തുനിന്ന ലേഡി സ്റ്റാഫിന്റെ ദേഹത്തേക്ക് ലാൻഡ് ചെയ്‌തു. പിന്നെ സ്ഥിരം ക്‌ളീഷ് കണ്ണിൽ പൊടിപോകുന്നു.വിശ്വ അടുത്ത് ചെന്ന് ഊതി കൊടുക്കുന്നു.. അങ്ങനെ ഊതികൊടുത്തുകൊണ്ടിരുന്നപ്പോൾ ആണ് അലിക ക്യാബിനിലേക്ക് കയറി വന്നത് പക്ഷേ സീൻ തെറ്റുധരിച്ചു kissing സീൻ ആണെന്ന് കരുതി. വ്യക്തമായി പറഞ്ഞാൽ വെട്ടം സിനിമയിൽ ദിലീപ് നായികയുടെ കണ്ണിൽ പൊടി പോകുമ്പോൾ ഊതി കിടുക്കുന്നതും ആ സീൻ സോനാ നായർ കാണുമ്പോൾ തെറ്റുധരിക്കുന്നതും ഇല്ലെ.....😄 ഇവിടെ ആ സ്ഥാനത്ത് അലിക ആണെന്ന് മാത്രം 😂

വിശ്വ സ്റ്റാഫിന്റെ അടുത്തുനിന്നും അകന്നു മാറിയതും വിശ്വ കാണുന്നത് തങ്ങളെ നോക്കി നിക്കുന്ന അലികയെ. " what അലിക 🤨🤨" വിശ്വ ഓ ഡിസ്റ്റർബ് ചെയ്‌തത്‌ ഇഷ്ടപ്പെട്ടില്ലായിരിക്കും 😏😏( അലിക ആത്മ ) " സാർ പെൻഡ്രൈവ് " അലിക വളരെ സൗമ്യമായി പറഞ്ഞു. " മ്മ്മ്. ആ ലാപ്പിൽ കണക്റ്റ് ചെയ്.. " " നിയ.. ഈ ഫയൽ കൊണ്ടുപോയി ജീവനെ ഏല്പിക്ക്.... " അവിടെ നിന്ന ലേഡി സ്റ്റാഫിനോട് ആയി വിശ്വ പറഞ്ഞു. " ok സാർ.. " നിയ അലികയെ നോക്കി പുഞ്ചിരിച്ചിട്ട് പുറത്തേക്ക് പോയി അലിക തിരിച്ചും പുഞ്ചിരിച്ചു. ഛെ.. ഇയാൾ എന്ത്‌ വൃത്തികെട്ടവനാ.. പെണ്ണ് പിടിയൻ.... ഇങ്ങേരെ ആണോ എന്റെ കർത്താവെ എന്റെ ജീവിതം വച്ച് സഹായിച്ചത്. മിക്കവാറും ആരേങ്കിലും തേക്കാനവും എന്നെ കെട്ടിയത്... വിധി അല്ലാതെന്താ... അലിക മനസ്സിൽ പറഞ്ഞ ഓരോ വാക്കും അവളുടെ മുഖത്തെ എക്സ്പ്രഷനിൽ കൂടി നല്ല ക്ലാരിറ്റി ഓടെ വ്യക്തമായിരുന്നു. " എന്തോന്നാടി ചുമ്മാ ഇരുന്ന് പിറുപിറുക്കുന്നെ... " വിശ്വ അവളുടെ മുഖഭാവം കണ്ടു ചോദിച്ചു. " nothing 'അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. "

എനിക്കറിയാടീ നീ എന്നെ മനസ്സിൽ ചീത്തവിളിക്കുന്നതാണെന്നു... " " അറിയാലോ., പിന്നെ എന്തിനാ ചോദിക്കുന്നെ " "ഡീ.. നിന്നെ...." വിശ്വ കസേരയിൽ നിന്നും എണീറ്റു. " എന്താ ഇവിടെ 🤨 "വിശ്വയുടെ ക്യാബിൻ തുറന്ന് അകത്തേക്ക് വന്ന ജീവൻ അലികയുടെ ഇരുപ്പും വിശ്വയുടെ നിൽപ്പും കണ്ട് ചോദിച്ചു "എന്ത്‌..... നിനക്കെന്താ ഇവിടെ കാര്യം 🤨" വിശ്വ ചോദ്യരൂപത്തിൽ ചോദിച്ചു അവന്റെ ഒരു മൊതലാളി ചമയൽ... ഇപ്പൊ ശെരി ആക്കി താരാടാ.... ചെമ്പകത്തിന് നമ്പർ കൊടുക്കും അല്ലേടാ 😬😬😬.... പാരടാ ഈ ജീവയുടെ ആട്ടത്തെ 😬😬😬😬(ജീവ ആത്മ...) " എന്താ പെങ്ങളെ.. എന്താ.. ഇവൻ എന്ധെങ്കിലും മോശമായി പെരുമാറിയോ.. " ജീവൻ ഒരു കസേര വലിച്ചിട്ട് അലികയുടെ അരികിലായിരുന്നുകൊണ്ട് ചോദിച്ചു. " അതിന് എന്നാ ഇങ്ങേരു നല്ലത് ആയിട്ട് പെരുമാറിയിട്ടുള്ളത്... കാണുമ്പോൾ ഒക്കെ കടിച്ചുകീറാൻ അല്ലേ വരൂ .

" അലിക വിശ്വയെ നോക്കി പുച്ഛിച്ചുകൊണ്ട് ജീവയോട് പറഞ്ഞു. " അത് പോയിന്റ്.. " ജീവൻ വിശ്വയെ നോക്കി പറഞ്ഞു " നിനക്ക് എന്താ വേണ്ടേ 😬😬😬" വിശ്വ ജീവയോട് " എനിക്ക് ഒന്നും വേണ്ട... ഞാൻ എന്റെ പെങ്ങളോട് ആണ് സംസാരിക്കുന്നത്.... പറ എന്താ പ്രശ്നം " " ഒരു ചേട്ടന്റെ മുഖത്ത് നോക്കി എങ്ങനെ പറയാനാ 😒😒😒എന്നലും പറയാം... ആ നിയ മാഡം ഇല്ലെ.... " അലിക ജീവയോടായി പറഞ്ഞു. " നിയക്ക് എന്താ... " ജീവൻ with ഡൌട്ട് 🤔 ഇവളിത് എന്താ പറയാൻ പോകുന്നതെന്നുള്ള അർത്ഥത്തിൽ വിശ്വ അവളെ നോക്കി " നിയമേഡത്തിനല്ലേ പറ്റിയത് 😥😥ഞാൻ വന്നത് കൊണ്ട് കണ്ടു... ഈ പെണ്ണുപിടിയൻ ആ മാഡത്തെ പിടിച്ച് കിസ്സ് അടിച്ചു 😚അതും ലിപ് ലോക്ക് 😇😇.. എന്നെ കണ്ടപ്പോ ഇയാൾ വേഗം മാറിനിന്നു.. " ജീവയുടെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു " അളിയാ is it true "😲😲😲😲😳ജീവ വിശ്വനെ നോക്കി " എടാ ഇവൾക്ക് മെന്റൽ ആട... അങ്ങനെ ഒന്നും നടന്നിട്ടില്ല... ഈ പുന്നാര മോൾക്ക് നല്ല വീക്ക് കിട്ടാത്തതിന്റെയാ🤬🤬🤬🤬.. " അതും പറഞ്ഞുകൊണ്ട് വിശ്വ അലികയുടെ അടുത്തേക്ക് ചീറി ചെന്നതും ജീവ അവനെ പിടിച്ചു.

" സത്യം പറഞ്ഞത് കൊണ്ട് നീ എന്റെ പെങ്ങളെ ഉപദ്രവിക്കാൻ നോക്കുന്നോ... വിടില്ല ഞാൻ വിടില്ല...😬😬😬"പെങ്ങൾക്ക് ഞാൻ ഉണ്ട് പെങ്ങളെ എന്നാ ഒരു നോട്ടം അലികക്ക് കൊടുത്തുകൊണ്ട് വിശ്വയോട് പറഞ്ഞു. " ഡാ... ഇവള് വെറുതെ പറയുന്നതാ... സത്യമായിട്ടും.... "വിശ്വയെ പറയാൻ അനുവദിക്കാതെ ✋️വേണ്ട എന്നാ രീതിയിൽ ജീവ കൈ ഉയർത്തി. " എന്നാലും സ്വന്തം ഭാര്യയുടെ മുന്നിൽ വച്ച് ഇങ്ങനെ..😬😬😬 ച്ചീ..😬 " ജീവ " എടി കുട്ടിപിശാശേ നീ നോക്കിക്കോടി ഇതിനുള്ള പണി നിനക്ക് ഞാൻ തരും ... ചെവിയിൽ നുള്ളിക്കോ എപ്പോഴും ഇവൻ കാണില്ലല്ലോ കൂടെ ... നിന്നെ ഒറ്റക്ക് കിട്ടട്ടെ... " ഇത്രയും പറഞ്ഞുകൊണ്ട് വിശ്വ ക്യാബിനിനു വെളിയിലേക്ക് ചവിട്ടി തുള്ളി പോയി.. " കുഴപ്പം ആവോ.. " അലിക നഖം കടിച്ചുകൊണ്ട് ജീവയോട് ചോദിച്ചു. " നീ ശെരിക്കും കണ്ടതല്ലേ പറഞ്ഞോളു പിന്നെ എന്താ കുഴപ്പം...??? നീ കണ്ടതല്ലേ... " ജീവ " കണ്ടെന്നാ...... തോന്നുന്നേ.... " അലിക " എന്താന്ന്..😳😳😳" ജീവ " നിൽപ്പ് കണ്ടിട്ട് അങ്ങനെയാ തോന്നിയെ... " അലിക ജീവയെ നോക്കി

" എന്റെ പോന്നു കൊച്ചേ..... നീ അവനെ എന്ധോക്കെയാ വിളിച്ചേ... പെണ്ണുപിടിയൻ എന്നോ.... അതിന്റെ അർത്ഥം നിനക്കറിയോ "തലക്കും കൈ കൊടുത്തുകൊണ്ട് ജീവ അലികയോട് ചോദിച്ചു. "അത് പിന്നെ അപ്പോഴത്തെ ആവേശത്തിൽ വായിൽ വന്നത് വിളിച്ച് പറഞ്ഞു പോയി..."അലിക ദയനീയമായി നോക്കി "നമിച്ചു പോന്നേ..."🙏🙏🙏🙏 അപ്പോഴേക്കും ജീവയുടെ ഫോൺ റിങ് ചെയ്‌തു... ഇന്നലെ രാത്രി വിളിച്ച അതേ നമ്പർ 😂😂😂😂 ജീവൻ ഫോൺ cut ചെയ്‌തു. എന്നിട്ട് എന്ധോക്കെയോ മനസ്സിൽ പറഞ്ഞു.ഊഹിക്കാമല്ലോ ചെമ്പകത്തെ സ്മരിച്ചതാ " എന്താ ചേട്ടാ പ്രശ്നം... " . ജീവന്റെ മുഖത്തെ ഭാവം കണ്ട് അലിക ചോദിച്ചു " ഒന്നും ഇല്ലന്റെ കൊച്ചേ വാ food കഴിക്കാം ഉച്ച ആയി... " അലികയേയും വിളിച്ചുകൊണ്ടു കാന്റീനിലേക്ക് പോവാൻ ഇറങ്ങി.. അപ്പോഴാണ് റീസെപ്ഷനിൽ നിന്നും മിനി ഫ്രോക്ക് ഇട്ട ഒരു സ്ലിം ബ്യൂട്ടി നടന്ന് അവരുടെ അടുത്തേക്ക് വന്നത്. " hai... Jivaa... Where is handsome...?? " അവരുടെ അടുത്തേക്ക് നടന്ന് കൊണ്ട് ചോദിച്ചു.

"Hai bella.. I don't know. Sometime he would be in the canteen "ജീവൻ " ok thank you dear... Who is she.? " ബെല്ല " she is our new staff.. " ജീവ " hai.. I am bella.. Nice to meet you.. " ബെല്ല അലികക്ക് നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു " i am alika"അലിക നോക്കി ഒന്ന് ചിരിച്ചു. " ok jeeva... Byy " ബെല്ല " bye" ജീവ " ആരാ ചേട്ടാ അത്.... " അലിക ബെല്ല പോയ വഴിയേ നോക്കി കൊണ്ട് ചോദിച്ചു... " അത് വിശ്വയുടെ അമ്മയുടെ ഫാമിലി ഫ്രണ്ടിന്റെ മോളാണ് " ജീവ അതും പറഞ്ഞുകൊണ്ട് കാന്റീനിലേക്ക് നടന്നു. അലിക ജീവയുടെ പുറകെ വെച്ചുപിടിച്ചു. അല്ലാതെ എന്ത്‌ ചെയ്യാനാ വിശാലമായ കാന്റീൻ.......കാന്റീനിലേക്ക് ഉള്ള എൻട്രൻസിനോട് ചേർന്ന് ഒരു വെയ്റ്റിംഗ് റൂം. അവിടെ കുറെ ചട്ടികളിൽ വെറൈറ്റി കുറ്റിച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു.കാണാൻ തന്നെ ഒരു മിനി ഗാർഡൻ പോലെ. അലികയും ജീവയും അവിടേക്ക് ചെല്ലുമ്പോൾ കാണുന്നത് അവിടെ ഇട്ടിരിക്കുന്ന സോഫയുടെ ഒരു വശത്തായി ഫോണിൽ പണിതുകൊണ്ടിരിക്കുന്ന വിശ്വനെയും അവന്റെ തോളിൽ ചാരി അവനെയും കെട്ടിപിടിച്ച് അവന്റെ ഫോൺ നോക്കിയിരിക്കുന്ന ബെല്ലയെയും.

" അയ്യേ... ഇങ്ങേർക്ക് ഇങ്ങനെ ഒന്നും ഇരിക്കാൻ ഒരു മടിയും ഇല്ല അല്ലേ... കണ്ടിട്ട് എനിക്ക് നാണമാവുന്നു... അപ്പൊ ഞാൻ പറഞ്ഞത് ശരിയാണല്ലേ... ആള് ശരിയല്ലന്ന് .... " ജീവനെ തോണ്ടി അലിക ചോദിച്ചതും.. ജീവൻ അലികയെ ഒന്ന് നോക്കികൊണ്ട് വിശ്വയുടെ അടുത്തേക്ക് പോയി. " വിശ്വ വാ ഫുഡ്‌ കഴിക്കാം... " ജീവ വിശ്വയെ തട്ടി വിളിച്ചു... " വാ കഴിക്കാം... " എന്ന് പറഞ്ഞ് വിശ്വ എണീറ്റതും ബെല്ല കൈയിൽ പിടിച്ച് ഇരുത്തി വിശ്വ എന്താ എന്നർത്ഥത്തിൽ നോക്കി " നമുക്ക് പിന്നെ ഒരുമിച്ച് കഴിക്കാം... " ബെല്ല ചിണുങ്ങി കൊണ്ട് വിശ്വയുടെ കൈ മുറുകെ പിടിച്ചു. ഇവർക്ക് അപ്പൊ മലയാളം സംസാരിക്കാനും അറിയാം അല്ലേ.. അലികയുടെ ആത്മ "ബെല്ല ടൈം ഇല്ല ഉച്ച കഴിഞ്ഞ് ഒരു മീറ്റിംഗ് ഉള്ളതാ... വേണമെങ്കിൽ നിനക്ക് ഞങ്ങളുടെ കൂടെ വന്ന് കഴിക്കാം അല്ലെങ്കിൽ പിന്നെ കഴിക്കാം " എന്നും പറഞ്ഞ് വിശ്വ ജീവന്റെ കൂടെ നടന്നു. പുറകെ അലികയും. " ഡാ നീ ഏത് മീറ്റിംഗിന്റെ കാര്യം ആണ് പറഞ്ഞത്... " ജീവ 🤔 " ഒന്ന് മിണ്ടാതിരിക്കാമോ 😬അവളിൽ നിന്ന് രക്ഷപെടാൻ വേണ്ടി പറഞ്ഞതാടാ "

" ഓ ദങ്ങനെ... " നടക്കുന്നതിനിടയിൽ ജീവ വിശ്വയുടെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു. അവിടെയുള്ള ടേബിളിൽ ഇരുന്നപ്പോഴാണ് തങ്ങളുടെ അടുത്ത് വന്നിരിക്കുന്ന അലികയെ വിശ്വ കാണുന്നത്.. " ഇവൾക്ക് വേറെ സ്ഥലം ഒന്നും ഇല്ലെ ഇരിക്കാൻ... എന്തിനാ എന്റെ അടുത്ത് തന്നെ ഇരിക്കുന്നെ 😬😬😬" വിശ്വ " ഞാൻ പറഞ്ഞിട്ട അവൾ ഇവിടെ ഇരിക്കുന്നെ... നീ മര്യാദക്ക് ഫുഡ്‌ ഓർഡർ ചെയ്യ്.. " ജീവ " ഞാൻ മാറിപ്പോയി ഇരിക്കാൻ പോവാ.. ഫുഡ്‌ കഴിക്കുമ്പോൾ എങ്കിലും സമാധാനം വേണം " എന്നും പറഞ്ഞ് വിശ്വ എണീറ്റതും ജീവ അവന്റെ കൈയിൽ പിടിച്ച് ഇരുത്തി എന്താ എന്നർത്ഥത്തിൽ വിശ്വ പുരികം ഉയർത്തി ചോദിച്ചതും 🤨 അവൻ കണ്ണുകൊണ്ട് കാന്റീനിന്റെ എൻട്രൺസിലേക്ക് നോട്ടം പായിച്ചു.. അവിടേക്ക് നോക്കിയ വിശ്വ നല്ലകുട്ടി ആയി അവിടെ തന്നെ ഇരുന്നു. " എന്തേ മാറി പോയി ഇരിക്കുന്നിലേയ്... " ജീവ ചിരികടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു. " ശവത്തിൽ കുത്താതെടാ.. " വിശ്വ ഇവരുടെ അടക്കിപിടിച്ചുള്ള സംസാരം കേട്ടിട്ട് പൊട്ടൻ ആട്ടം കാണുമ്പോലെ നോക്കി ഇരിക്കാണ് നമ്മുടെ അലിക "

ആഹാ.. നിങ്ങൾ ഇവിടെ ഇരിക്കയിരുന്നോ... ഞാൻ കുറച്ച് നേരം നിങ്ങളെ തപ്പി നടന്നായിരുന്നു... " അതും പറഞ്ഞുകൊണ്ട് ബെല്ല അവിടെ വിശ്വയുടെ അടുത്ത് വന്നിരുന്നു. ഇപ്പൊ മനസിലായില്ലേ എന്തുകൊണ്ടാ എണീക്കാൻ പോയ വിശ്വ അവിടെ തന്നെ ഇരുന്നതെന്ന്. അങ്ങനെ അവരവർക്ക് വേണ്ട ഫുഡ്‌ ഓർഡർ ചെയ്ത് കഴിച്ചു. ബെല്ലയെ ചുമക്കാൻ ഉള്ള മടികൊണ്ട് മീറ്റിംഗ് എന്നും പറഞ്ഞ് വിശ്വ ഓഫീസിൽ നിന്നും എസ്‌കേപ്പ് അടിച്ചു. ദിവസങ്ങൾ കടന്ന് പോയി... അലിക രണ്ട് ഓഫീസിൽ ആയിട്ട് മാറിമാറി work reports എല്ലാം കറക്റ്റ് ടൈമിൽ കൊടുത്തുകൊണ്ടിരുന്നു.അലികയെ സഹായിക്കാൻ ഇടക്ക് ഇടക്ക് ജാസ്മിനും സ്വാതികയും എത്തി തുടങ്ങി. വിശ്വയുടെ ഓഫീസിൽ ഉള്ളവരുമായി പെട്ടന്ന് തന്നെ അലിക അടുത്തു പക്ഷേ വിശ്വയും ആയി കൊമ്പുകോർക്കൽ മാത്രം... എല്ലാവരോടും വിശ്വ ഒരു MD എന്നതിലുപരി നല്ല ഫ്രണ്ട്‌ലി ആയി തന്നെയാണ് പെരുമാറുന്നത്...

അലികയോട് ഒഴിച്ച്. ഇടവേളകൾ ആനന്ദകരമാക്കാൻ വിശ്വയുടെ ഓഫീസിൽ work ചെയ്യുന്ന ദിവസം നിയയെയും ബെല്ലയെ വച്ച് വരെ അലിക വിശ്വയെ ചൊറിയാൻ തുടങ്ങി..... അവസാനം കയ്യാം കളിയിൽ എത്തുമ്പോൾ ജീവ ഒരു മാലാഖയെ പോലെ വന്ന് അലികയെ രക്ഷിക്കും.. അങ്ങനെ ദിവസങ്ങൾക്ക് ശേഷം വർക്കിന്റെ കണ്ടിഷൻ അറിയാൻ വിശ്വയുടെ കൂടെ.. വിശ്വമാത്രം അല്ല ജീവനും നിയയും ഉണ്ട് ഇവരുടെ കൂടെ അലിക വിശ്വയുടെ വില്ല യിലേക്ക് പോകുകയാണ്. ജീവ വിശ്വയുടെ കൂടെ കോ ഡ്രൈവർ സീറ്റിലും. നിയയും അലികയും ബാക്ക് സീറ്റിലും ആണ്. നിയയും അലികയും നല്ല കൂട്ടാണ് കേട്ടോ 😄 അങ്ങനെ വിശ്വയുടെ വില്ലയുടെ മുമ്പിൽ കാർ എത്തി നിന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story