ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 8

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

അവൻ സൈറ്റ് അടിച്ച് കാണിക്കുന്നത് കണ്ട് അലിക വിശ്വയെ കൂർപ്പിച്ചു നോക്കി " അലിക .... വീട്ടിൽ പോണം എന്ന് പറഞ്ഞിട്ട് നീ എന്താ അവന്റെ മുഖത്ത് നോക്കി നിൽക്കുന്നെ " അവളിടെ നോട്ടം കണ്ട് ജീവ ചോദിച്ചു. " അത് ജീവേട്ട... സർനോട് ചോദിച്ചിട്ട് പോവാം എന്ന് കരുതി " "സാറോ..😳😳 നിന്റെ തലക്ക് വല്ല അടിയും കിട്ടിയോ.... നീ എന്നാ ഇവനെ സാറെ എന്ന് വിളിക്കാൻ തുടങ്ങിയെ " ജീവ അലികയുടെ മാറ്റം കണ്ട് കണ്ണ് തള്ളി ചോദിച്ചു. "ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത്..."അലിക 😁😁😁😁 " എന്നാലും ഇങ്ങനെ ഒക്കെ ഒരു മാറ്റം... "ജീവ വീണ്ടും തിങ്കി " എന്തായാലും ഇന്നത്തെ work ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഞാൻ ഇന്ന് ഇനി ഓഫീലേക്ക് വരണ്ടല്ലോ...എന്നാ ഞാൻ വീട്ടിലേക്ക് പൊക്കോട്ടെ സാറെ... " അലിക വിനയത്തോടെ ചോദിച്ചു. വിശ്വക്ക് അവളുടെ പ്രകടനം കണ്ടിട്ട് ചിരി വന്നെങ്കിലും അവൻ പൊക്കോളാൻ സമ്മതം കൊടുത്തു. കിട്ടിയ തക്കത്തിനു തിരിഞ്ഞു നടന്നപ്പോൾ ബാക്കിൽ നിന്നൊരു വിളി... " ലിക..... " ജീവൻ ആയിരുന്നു ആ ശബ്ദത്തിന്റെ അവകാശി ഇനി അടുത്തത് എന്താണാവോ...(അലിക ആത്മ )

" എന്താ ജീവേട്ട.... " " അലികെ.. എന്തായാലും ഇനി ഇന്ന് ഞങ്ങൾക്കും പ്രോഗ്രാം ഒന്നും ഇല്ല.. എന്നാ പിന്നെ തന്റെ വീട്ടിൽ കൂടി കയറിയിട്ട് പോവാം.. എന്താ തന്റെ അഭിപ്രായം.. " ജീവ അലികയോട് ചോദിച്ചു.. " അത് പിന്നെ..... വേറെ.. ഒരു ദിവസം പോരെ..എന്റെ ചെറിയ കുടിലിലേക്ക് ഒക്കെ വരാൻ നിങ്ങക്ക് മോശം ആവില്ലേ .. "അലിക തെല്ലു മടിച്ചു. "പിന്നെ മോശം.. ഒന്ന് പൊടി പെണ്ണെ..ഇനി എപ്പോ സമയം കിട്ടും എന്ന് വിചാരിച്ചാ... വാ ഇന്ന് തന്നെ വരാം.ഇപ്പൊ സമയം ഉണ്ടല്ലോ..." ജീവ അതും പറഞ്ഞ് വിശ്വയുടെ കയ്യും പിടിച്ച് അലികയുടെ അടുത്തേക്ക് പോയി ജീവേട്ടൻ വന്നോട്ടെ.. പക്ഷേ ഈ കാലമാടനെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുപോവില്ല... കൊണ്ടുപോവില്ല.... എന്നൊക്കെ പറയണം എന്നുണ്ടല്ലോ ദൈവമേ... ഒന്നും പുറത്തേക്ക് വരുന്നില്ലല്ലോ എന്റെ കർത്താവെ 😥😥😥(അലിക ആത്മ ) ഇവന് ഇത് എന്തിന്റെ കേടാ😬😬... ആ കുട്ടിപിശാശിന്റെ വീട്ടിലേക്ക് കയറാൻ.. വേറെ എന്തോരം സ്ഥലം കിടക്കുന്നു പോകൻ... ഇവിടെ വച്ച് ഇവനോട് എന്ധെങ്കിലും പറഞ്ഞാൽ ഇവിടെ ഇട്ട് എന്നെ നാറ്റിക്കും.....

ചെമ്പകത്തെ ഞാൻ ഒന്നുകൂടി വിളിക്കേണ്ടി വരും...😇😇(വിശ്വ ആത്മ ) " ഡാ ... നീ എന്ത്‌ ആലോചിച്ച് നിക്കാ... വാ വണ്ടി എടുക്ക് " ജീവൻ വിശ്വയെ വിളിച്ചുകൊണ്ടു പറഞ്ഞു. " അല്ല.... എന്തിനാ വണ്ടി എടുക്കുന്നെ... ഇവിടുന്നു അഞ്ചു മിനിറ്റ് വേണ്ട ... പിന്നെ ദാ 👉കാണുന്ന മതിൽ ഉണ്ടല്ലോ അത് ചാടി കടന്നിട്ട് രണ്ട് പറമ്പ് കഴിഞ്ഞാൽ എന്റെ വീടിന്റെ വഴിയിലെത്തും. അതാക്കുമ്പോ രണ്ട് മിനിറ്റ് മതി. " അലിക അവിടേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.. " മതിൽ ചാടാനൊന്നും എനിക്ക് പറ്റില്ല.. നേരെ ഉള്ള വഴി എന്ധെങ്കിലും ഉണ്ടെങ്കിൽ പറ.. " വിശ്വ സ്മാൾ കലിപ്പ് മോഡ് " എന്നാ വാ ഈ റോഡിലൂടെ പോകാം.... " അതും പറഞ്ഞുകൊണ്ട് അലിക നടന്നു. പുറകെ വിശ്വയും ജീവയും. അങ്ങനെ നടന്ന് നടന്ന് അലികയുടെ വീടിനു മുമ്പിലെത്തി. " അലികെ നീ പറഞ്ഞ നിന്റെ കുടിൽ ആണോ ഇത്".അലികയുടെ വീട് ചൂണ്ടി കൊണ്ട് അവളെ നോക്കി ജീവ ചോദിച്ചു.  " don't judge a book by its cover എന്നു കേട്ടിട്ടില്ലേ അത് പോലെയാ... ഇനിയും ഉണ്ട് ലോൺ അടച്ചു തീരാൻ... നാല് ലക്ഷം... അതുകൊണ്ട് വീടിന്റെ വലിപ്പത്തിൽ കാര്യം ഇല്ല "

അലിക ജീവയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അലിക വേഗം പോയി കാളിങ് ബെൽ അടിച്ചു.സാധാരണ അലിക വീട്ടിലേക്ക് കയറി വന്നാൽ അമ്മേ... അമ്മേ... എന്ന് വിളിച്ച് കൂവി ഡോറിൽ ഡ്രംസ് വായിക്കലാണ് പതിവ്.. ഇപ്പൊ കൂടെ ആളുകൾ ഉള്ളത് കൊണ്ട് കുറച്ച് മര്യാദ അത്രെയും ഒള്ളു. കുറച്ച് കഴിഞ്ഞ് ആനി വന്ന് വാതിൽ തുറന്നപ്പോൾ കാണുന്നത് അലികയും കൂടെ രണ്ട് ചെറുക്കൻ മാരും 🤨🤨🤨 അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ അമ്മ എന്ധെങ്കിലും പറയുന്നതിനു മുൻപ് അലിക പറഞ്ഞു തുടങ്ങി " അമ്മേ ഇത് ഞാൻ work ചെയ്യുന്ന കമ്പനിയിലെ സാറുമാരാണ്... നമ്മുടെ main റോഡ് കഴിഞ്ഞ് വരുന്ന സ്ഥലത്ത് പണിയുന്നത് ഇവരുടെ വില്ല ആണ്. അടുത്തായത് കൊണ്ട് എന്റെ വീട്ടിൽ വന്നിട്ട് പോവാം എന്ന് പറഞ്ഞു കൊണ്ടുവന്നതാ... " അലിക ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി. ആനി രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് അകത്തേക്ക് ക്ഷെണിച്ചു. അവർ രണ്ടുപേരും ഹാളിൽ ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്നു. " സാറുമാര് ഇരിക്കുട്ടോ... ഞാൻ എന്ധെങ്കിലും കുടിക്കാൻ എടുക്കാം... "

ആനി ഇതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി " ജീവേട്ട .... ഞാൻ ഇപ്പൊ വരവേ... ഈ ബാഗ് ഒക്കെ കൊണ്ടുവക്കട്ടെ... " അതും പറഞ്ഞ് വിശ്വക്ക് ഒരു പുച്ഛവും നൽകി റൂമിലേക്ക് പോയി " ഡാ വിശ്വ നിന്റെ ഒരു യോഗമെ... അമ്മായിഅമ്മ വിളിച്ച് സൽക്കരിക്കുന്നു. അവരറിയുന്നുണ്ടോ.. മരിമോൻ ആണ് ഇവിടെ ഇരിക്കുന്നതെന്നു.. " ജീവ അതും പറഞ്ഞിക്കൊണ്ട് ചിരിക്കാൻ തുടങ്ങി.. ചിരി പെട്ടന്ന് നിന്നു പിന്നെ മുഖത്ത് വേറെ രസങ്ങൾ വന്ന് കൊണ്ടിരുന്നു അതിന്റെ ഉത്ഭവം എന്താണെന്നാൽ ജീവയുടെ കാൽ വിശ്വയുടെ കാലിനു അടിയിൽ ഭദ്രo. അലിക അമ്മയുടെ അടുത്തേക്ക് ചെന്ന് അമ്മ എടുത്തു വച്ചിരുന്ന ജ്യൂസ്‌ കൊണ്ട് ഹാളിലേക്ക് പോയി രണ്ടാൾക്കും കൊടുത്തു. ജീവയുടെ കാൽ അപ്പോഴും വിശ്വയുടെ അടുത്താണ്.. " സാറുമാരുടെ വീട്ടിൽ ആരൊക്കെയുണ്ട് " അലികയുടെ അമ്മ ഹാളിലേക്ക് വന്നുകൊണ്ട് ചോദിച്ചു. " ആന്റി സാറുമ്മാരെ എന്നൊന്നും വിളിക്കണ്ട.. ഞാൻ ജീവ ഇവൻ വിശ്വ... അങ്ങനെ വിളിച്ചാൽ മതി... അമ്മയും അച്ഛനും ഉണ്ട് ഞാൻ ഒറ്റമോനാ. അമ്മയുടെ പേര് മാലതി അച്ഛൻ ദാസ്.. "

ഇത്രയും പറഞ്ഞുകൊണ്ട് ജീവ വിശ്വനെ നോക്കി " ആന്റി എന്റെ പേര് വിശ്വദേവ്.. വിശ്വ എന്ന് വിളിക്കും😊. വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരു അനിയത്തി അനിയത്തിയുടെ പേര് വിനയ.. " അത്രയും പറഞ്ഞുകൊണ്ട് വിശ്വ ജ്യൂസ്‌ കുടിക്കാൻ തുടങ്ങി. " അപ്പൊ മക്കളുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലേ... " ആനിയുടെ ചോദ്യം കേട്ടവഴിവിശ്വ കുടിച്ചിരുന്ന ജ്യൂസ്‌ തിരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി 🤭🤭 ജീവ ദയനീയ മായി വിശ്വയെ നോക്കി " എന്താ മോനേ.... എന്തു പറ്റി.. " ആനി വിശ്വയുടെ ഷോൾഡറിൽ പിടിച്ചുകൊണ്ടു ചോദിച്ചു. " സറൊക്കെ സ്ട്രോ ഉപയോഗിച്ചേ കുച്ചൂ..😅ഒറ്റക്ക് കമത്തിയപ്പോ പറ്റിയതായിരിക്കും. " അലിക കിട്ടിയ അവസരം നന്നായിട്ട് ഉപയോഗിച്ചു. വിശ്വ ചുമ്മാക്കുന്നതിനിടയിൽ അലികയെ ഒന്ന് നോക്കി അത് കണ്ട ജീവ ആണെങ്കിൽ നിനക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടോ എന്ന കണക്കെ അലികയെ നോക്കി. അലിക ആ ഭാഗത്തേക്ക് മൈൻഡ് ചെയ്തത് കൂടി ഇല്ല. പക്ഷേ "

അലികെ....😠. " ആനി യുടെ ഒറ്റ വിളിയിൽ അലിക വയക്ക് സിബ് ഇട്ടു 🤐🤐🤐🤐 വിശ്വ ഒരു വിധം ഒക്കെ ആയപ്പോൾ ജീവയും വിശ്വയും അവിടെനിന്നു എണീറ്റു. " ആന്റി ഞങ്ങൾ എന്ന ഇറങ്ങട്ടെ " വിശ്വ ആനിയോട് യാത്രയും പറഞ്ഞ് അലികക്ക് ഒരു കലിപ്പ് ലൂക്കും കൊടുത്തിട്ട് ഇറങ്ങാൻ തുടങ്ങിയതും ഫിലിപ്പ് ഹാളിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. ഫിലിപ്പ് അവരെ നോക്കിയിട്ട് ആനിയെ നോക്കി. ഫിലിപ്പിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായകണക്കെ ആനി ഫിലിപ്പിനോട് അവരെ കുറിച്ച് പറഞ്ഞു. കുറച്ച് നേരം സംസാരിച്ചുകൊണ്ട് വിശ്വയും ജീവനും തിരിച്ച് പോയി. - ഒരാഴ്ചത്തെ മീറ്റിംഗിന് വേണ്ടി വിശ്വ മുംബൈക്ക് പോയത് കൊണ്ട് ജീവക്ക് ആയിരുന്നു മൊത്തത്തിൽ ഉള്ള കണ്ട്രോൾ. അലികക്ക് വിശ്വ അവിടെ ഇല്ലാത്തത് കൊണ്ട് ഒരു സമാധാനം ആയിരുന്നു കൂട്ടത്തിൽ വിശ്വക്ക് ഇട്ട് പണി കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമവും. പതിവ് പോലെ ജാസൂവും സ്വാതികയും അലികയെ സഹായിക്കാൻ വിശ്വയുടെ ഓഫീസിൽ ഉണ്ട്. " അലികെ..... വിശ്വ സാർ എങ്ങനെ ഉണ്ട് പെരുമാറാൻ.... ഫ്രണ്ട്‌ലി ആണോ... ഞാൻ ഇത് വരെ സംസാരിച്ചിട്ടില്ല... Just ഒന്ന് നോക്കി ചിരിച്ചിട്ടുള്ളു..... " ജാസൂ താടിക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.

" ആ ജീവ സാറും കൊള്ളാം അല്ലേടാ... " സ്വാതികയും ജാസുന് കമ്പനി കൊടുത്തു. " ഡീ ജാസൂ... നിന്റെ എബിച്ചായൻ നിന്നെ വിളിക്കാറുണ്ടോ... " അലിക " ഉണ്ട്.... എന്തെടി... " ജാസൂ സംശയത്തോടെ ചോദിച്ചു.. " അല്ല അത് ഓർമ്മയുണ്ടോ എന്നറിയാൻ ചോദിച്ചതാ... " അലിക അതും പറഞ്ഞുകൊണ്ട് ജസുനെ നോക്കി " ഓ ആക്കിയതാണല്ലേ...😏😏" ജാസൂ അലികയെ നോക്കി അത് കണ്ട് അലികയും സ്വാതികയും ചിരിച്ചു " എന്നാലും എന്റെ ജാസൂ...നിന്റെ എബിച്ചായൻ അറിയുന്നില്ലല്ലോ അവിടെ അത് നിന്നെ കെട്ടാൻ വേണ്ടി കിടന്ന് കഷ്ടപെടുമ്പോ... നീ ഇവിടെ വേറെ ആള്ക്കരേ വായ നോക്കുവാണെന്നു... " സ്വാതി ജസുനെ കളി ആക്കിക്കോണ്ട് പറഞ്ഞു.. " എടി... ഇതൊക്കെ എത്രനാളത്തേക്ക് ഉണ്ട്..... കൂടിപ്പോയാൽ കല്യാണം കഴിയുന്നത് വരെ.... അത് കഴിഞ്ഞാൽ സ്വസ്ഥം ഗൃഹഭരണം.... ആ സമയത്ത് വയനോട്ടം ഒന്നും നടക്കില്ല മോളെ... " ജാസു അവളുടെ ആവലാതി പറഞ്ഞു. " ഇവിടെ ജോലി ഒന്നും ചെയ്യാതെ... പരദൂഷണം പറഞ്ഞിരിക്കാണോ മൂന്ന് പേരും... " ജീവൻ അവരുടെ ക്യാബിനിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.. " ഇല്ല സാർ ഞങ്ങൾ work ഒക്കെ കഴിഞ്ഞ് വെറുതെ ഇരുന്നപ്പോ..... ഓരോന്ന് പറഞ്ഞന്നേ ഒള്ളു😄😄.... " സ്വാതി " മ്മ്മ് ... നടക്കട്ടെ...... അലിക... ഒന്ന് വന്നേ.... ഒരു കാര്യം പറയാനുണ്ട്..

. " ജീവൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. അലിക ജീവന്റെ പുറകെ ചെന്നു " എന്താ ജീവേട്ടാ.... " " നമുക്ക് ഒന്ന് പുറത്ത് പോയി സംസാരിച്ചാലോ.... " " എന്താ ജീവേട്ടാ... എന്ധെങ്കിലും പ്രശ്നം .. " " അതൊക്കെ പറയാം താൻ വാ..... " അവർ രണ്ടുപേരും കൂടി ഒരു കോഫി ഷോപ്പിലേക്ക് പോയി രണ്ട് കോഫിയും ഓർഡർ ചെയ്‌തുകൊണ്ട് ആളുകൾ കുറവുള്ള ഭാഗത്തേക്ക് ഇരുന്നു. " ഇങ്ങനെ ലാഗ് അടുപ്പിക്കാതെ പറ ജീവേട്ട.... " അലിക കസേരയൽചാരി ഇരുന്നുകൊണ്ട് ചോദിച്ചു. " നിനക്ക് വിശ്വയെ ഇഷ്ടമാണോ..... " " ഇത് ചോദിക്കാൻ വേണ്ടി ആണോ ഇവിടെ വരെ കൊണ്ടുവന്നത്...😬😬😬" " നീ മറുപടി പറ.... " " സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമല്ല.... എന്നെ ഏത് നേരവും കുറ്റപ്പെടുത്തിയും ഭീഷണി മുഴക്കിയുംഇരിക്കോള്ളു. മറ്റെല്ലവരോടും നല്ല ഫ്രൻഡ്‌ലിയും. ജീവേട്ടൻ എല്ലാവരോടും ഒരുപോലെ അല്ലേ... എന്നോടും മറ്റുള്ളവരോടും.. ചേട്ടനെ എല്ലാവർക്കും ഇഷ്ടപെടും.... " " സുഖിച്ചു മോളെ സുഖിച്ചു... " " കാര്യമായിട്ട് 😁😁" " ഞാൻ ഇതൊന്നും ചോദിക്കാനല്ല സംസാരിക്കണം എന്ന് പറഞ്ഞത്...

വിശ്വയുടെയും നിന്റെയും കല്യാണം കഴിഞ്ഞ കാര്യം ആരോടെങ്കിലും നീ പറഞ്ഞിട്ടുണ്ടോ 🤨" " ഇല്ല....എന്തെ?" " പക്ഷേ വിശ്വ പറഞ്ഞിട്ടുണ്ട് അവന്റെ കല്യാണം കഴിഞ്ഞെന്നുള്ളത്...." " എന്റെ കർത്താവേ... ആരോട് പറഞ്ഞെന്നു 😳😳😳😳😳" അലികയുടെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടും എന്ന അവസ്ഥയിൽ ആണ്. " നീ പേടിക്കണ്ട... നിന്നെ ആണ് കെട്ടിയേക്കുന്നെ എന്ന് പറഞ്ഞട്ടില്ല... " " ഓ... ആശ്വാസo... " " ഓഫീസിലെ എല്ലാവർക്കും അറിയാം വിശ്വയുടെ കല്യാണം കഴിഞ്ഞെന്നുള്ളത്.... പക്ഷേ ആരാണെന്നു അറിയില്ല... നിന്നോട് വിശ്വ ഒരു ദിവസം പറഞ്ഞില്ലേ.. അന്ന് അവന്റെ വില്ലയിൽ പോയ ദിവസം നിന്നെയും അവനെയും ഒരുമിച്ച് നിയ കാണരുയത്തെന്ന്... അതിന്റെ കാരണം വേറൊന്നും അല്ല വരദയുടെ spy worker ആണ് നിയ.... നീ അവളായിട്ട് കൂട്ടാണെന്നു അറിയാം... അതുകൊണ്ടാ നിന്നോട് ഞാൻ പറഞ്ഞത്... ഇപ്പൊ ഓഫീസിൽ വന്ന് കാണിക്കുന്ന ഷോ ഉണ്ടല്ലോ അവന്റെ ഭാര്യയെ അതായത് നിന്നെ കണ്ടുപിടിക്കാൻ ആണ്.നിങ്ങളുടെ മാര്യേജ് കഴിഞ്ഞ ദിവസം വിശ്വ നിന്നെ ചേർത്ത് പിടിച്ച് ഒരു സെല്ഫി എടുത്തില്ലേയ്....

അതിൽ നിന്റെ ഫേസ് ബ്ലറെർ ആക്കിയിട്ട് ആണ് എല്ലാവരെയും അവൻ ഫോട്ടോ കാണിച്ചത് അതും ആർക്കും വിശ്വാസം ആവാതെ ഇരുന്നപ്പോൾ നിങ്ങളുടെ മാര്യേജ് സർട്ടിഫിക്കട്ടിൽ നിന്റെ ഫോട്ടോയും അഡ്രസ്സും ബ്ലറെർ ചെയ്തിട്ട് എല്ലാവർക്കും കാണിച്ചു കൊടുത്തു വേറെ ഒന്നിനും വേണ്ടി അല്ല... നിനക്ക് ഒന്നും സംഭവിക്കാതെ ഇരിക്കാൻ വേണ്ടി ആണ് അവൻ ഫോട്ടോ ബ്ലറെർ ചെയ്‌തത്‌.... പരസ്പരമറിയാത്ത നിങ്ങളുടെ കല്യാണത്തിന് അവൻ സമ്മതിച്ചത് തന്നെ.. ഒരു ഒപ്പ് ഇട്ടു കഴിഞ്ഞാൽ പിന്നെ തമ്മിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചാണ്... പക്ഷേ അവിടെയും വിധി നിങ്ങളെ ഒരുമിപ്പിച്ചു. വരദ അവള് കൊന്നുകളയും അവളുടെ എന്ധെങ്കിലും ആരെങ്കിലും സ്വന്തമാക്കിയാൽ .... വിശ്വയെ ആരെങ്കിലും നോക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ല.... അവന്റെ അമ്മയുടെ ചേട്ടന്റെ മകൾ ആണ് വരദ... ഒന്നുകൂടി പറഞ്ഞാൽ മുറപ്പെണ്ണ്... അവൾക്ക് വലുത് പണം പിന്നെ വിശ്വ... അങ്ങനെ അവൾ മോഹിക്കുന്നതെന്തും അവൾക്ക് കിട്ടണം... " ജീവൻ പറയുന്നത് നിർത്തി അലികയെ നോക്കി അലിക ആണെങ്കിൽ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ ഇരിക്കാണ്...

അലിക വരദയെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ജീവൻ അലികയെ തട്ടി വിളിച്ചു... അവൾ ഞെട്ടി ജീവനെ നോക്കി " അപ്പൊ ജീവേട്ടൻ പറയുന്നത് എന്നെ വരദ കൊല്ലും എന്നാണോ.... ഞാൻ എന്തു തെറ്റാ ചെയ്‌തെ 😭😭😭😭😭... അയ്യോ എന്നെ രക്ഷിക്കാൻ ആരുമില്ലേ.... " അലിക കരഞ്ഞു തകർക്കാണ്.. " അലിക നിർത്താൻ... കരയല്ലേ... ആളുകൾ ശ്രെദ്ധിക്കുന്നു... " ജീവൻ പറഞ്ഞത് കേട്ടിട്ട് അലിക ചുറ്റും നോക്കിയിട്ട് കണ്ണ് തുടച്ചു. " നീ കരയാൻ വേണ്ടിയോ പേടിക്കാൻ വേണ്ടിയോ അല്ല ഞാൻ ഇതൊക്കെ പറഞ്ഞത്.. സൂക്ഷിക്കാൻ....ഇത്ര ഒക്കെ പ്രശ്നം ഉണ്ടാവും എന്നറിഞ്ഞിട്ടും വിശ്വ പിന്നെ നിന്നെ കെട്ടിയത് എന്തിനാണെന്ന് ചോദിച്ചാൽ...വരദ... വിശ്വയുടെ കൈയിൽ നിന്നും ഒരു പവർ ഓഫ് അറ്റോർണി കൈക്കൽ ആക്കിയിട്ടുണ്ട്... അതിൽ അവൾ എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്താണെന്നൊക്കെ ഞങ്ങൾ അറിഞ്ഞത് കുറെ വൈകി ആണ്... " " അതെന്താ ........ "...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story