ഒരു ആക്സിഡന്റൽ മാര്യേജ് ❤️: ഭാഗം 9

oru accidental mariage

എഴുത്തുകാരി: പ്രിയസഖി

" ഞാനും ആരവും ബിസിനസുമായി ബന്ധപെട്ടു ഇറ്റലിക്ക് പോയ സമയത്ത് ബിസിനസ്‌ എല്ലാം ഒറ്റക്ക് നോക്കി നടത്തികൊണ്ടിരുന്നത് വിശ്വ ആയിരുന്നു. ഞങ്ങളുടെപോലും അവനായിരുന്നു ഹാൻഡിൽ ചെയ്‌തത്‌... ആ സമയത്താണ് വിശ്വക്ക് ഒരു ആക്‌സിഡന്റ് പറ്റിയത്... ഒരു മാസത്തോളം റസ്റ്റ്‌ ആയിരുന്നു.അപ്പോൾ അവന്റെ ഒക്കെ ബിസിനസ്‌ നോക്കി നടത്തിയത് വരദ ആയിരുന്നു. വരദയെ ബിസിനസ്‌ ഏല്പിക്കാൻ വിശ്വക്ക് താല്പര്യം ഒട്ടും ഇല്ലായിരുന്നു... എന്നാലും അവന്റെ അച്ഛന്റെ നിർബദ്ധപ്രകാരം ആയിരുന്നു അവളെ ഏല്പിച്ചത് തന്നെ.. ഞങ്ങൾ അവിടെ ഇല്ലാത്ത സാഹചര്യത്തിൽ വിശ്വക്ക് റെസ്റ്റിൽ ഇരുന്ന് കൊണ്ട് കമ്പനി നോക്കി നടത്താൻ പറ്റാത്ത സാഹചര്യത്തിലും... " " നിർത്ത്.. നിർത്ത്.... ഞാൻ എന്താ ചോദിച്ചത്... ചേട്ടൻ എന്താ പറയുന്നത്....🧐 ഞാൻ ചോദിച്ചത് ആ പവർ ഓഫ് അറ്റോണിയിൽ എന്താണെന്നല്ലേ.... അതിന് വേണ്ടി ആണോ എത്ര വലിയ പാരഗ്രാഫ് തന്നെ നിരത്തുന്നത്... " അലിക താടിക്കും കയ്കൊടുത്തുകൊണ്ട് ജീവനെ പറഞ്ഞു മുഴുവിപ്പിക്കൻ സമ്മതിക്കാതെ പറഞ്ഞു.

" അതൊരു.. ഫ്ലോ ക്ക് വേണ്ടി...😁😁" ജീവ നന്നായി ഒന്ന് ചിരിച്ചു " അത്ര ഫ്ലോ ഒന്നും വേണ്ട... കാര്യം പറ... അങ്ങേരുടെ ജീവചരിത്രം കേൾക്കാൻ എനിക്ക് താല്പര്യം ഒന്നും ഇല്ല... " " കമ്പനിയുടെ ഒരുമാസത്തെ നടത്തിപ്പിന് അവകാശം വരദക്ക് കൊടുത്തുകൊണ്ട് ഒരു എഗ്രിമെന്റ് തയ്യാറാക്കി. പക്ഷേ.. വക്കിലിനെ ചാക്കിലാക്കി വരദ നടത്തിപ്പവകാശത്തിന് പുറമെ ക്രയവിക്രയം ചെയ്യാനുള്ള അവകാശവും എഴുതി ചേർത്ത് ഒരുപവർ ഓഫ് ആറ്റോർണി ആക്കി... വിശ്വയുടെഒപ്പ് വാങ്ങി.. വക്കിലിനെ വിശ്വാസം ആയത് കൊണ്ട് വിശ്വ വേറെ ഒന്നും അന്നെഷിച്ചില്ല... " ജീവ ഇത്രയും പറഞ്ഞിട്ട് അലികയെ നോക്കി " എന്നിട്ട് 😲.... " " എന്നിട്ട് എന്തുണ്ടാവാൻ... റസ്റ്റ്‌ ഒക്കെ കഴിഞ്ഞ് കമ്പനി ഒക്കെ ഏറ്റെടുത്ത ടൈമിൽ ആണ്.. അവനു ഏറ്റവും പ്രിയപ്പെട്ട അമ്മയുടെ തറവാട് വരദ അവളുടെ പേരിലേക്ക് മാറ്റിയത് അറിഞ്ഞത്...പിന്നീടാണ് അവള് ചെയ്‌തു വച്ചേക്കുന്ന കുരുക്ക് ഒക്കെ മനസിലായത്... " " എന്തു കുരുക്ക്... " അലികക്ക് ആകാംക്ഷ " നീ അല്ലേ പറഞ്ഞെ അവന്റെ ജീവിചരിത്രം ഒന്നും കേൾക്കണ്ട എന്ന്... പിന്നെ എന്തിനാ ചോദിക്കുന്നെ 🤨

" ജീവ " അത് പിന്നെ ചേട്ടന്റെ സസ്പെൻസ് കേട്ടപ്പോ ഒന്ന് കേൾക്കാൻ ആഗ്രഹം 😁😁" " വിശ്വ അവളോട് ആ പ്രോപ്പർട്ടി അവന്റെ പേരിലേക്ക് മാറ്റാനും അതുപോലെ പവർഓഫ് ആറ്റോർണി ക്യാൻസിൽ ചെയ്യാനും പറഞ്ഞു... അവസാനം അവളൊരു കണ്ടിഷൻ വച്ചു. വിശ്വ വരദയെ കല്യാണം കഴിക്കാണെങ്കിൽ എല്ലാം അവന്റെ പേർക്ക് എഴുതി കൊടുക്കാം എന്ന്.. വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് വിശ്വ സമ്മതിച്ചു കല്യാണത്തിന്... " " എന്നിട്ട് കല്യാണം കഴിച്ചോ... " " തോക്കിൽ കയറി വെടിവെക്കാതെടി കുരിപ്പേ... വിശ്വക്ക് കണ്ണെടുത്താൽ അവളെ കാണാൻ പാടില്ല... അവൾക്ക് അവന്റെ സ്വത്തിലാ കണ്ണ്. പണ്ടേ മുതൽ വിശ്വ അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞത് കൊണ്ട് അവനെ സ്വന്തമാക്കണം എന്നൊരു വാശിയും... വിശ്വയുടെ ഡിമാൻഡ് അനുസരിച്ച് കല്യാണത്തിന് മുൻപ് പ്രോപ്പർട്ടിയും മറ്റും വിശ്വയുടെ പേരിലേക്ക് മാറ്റാൻ വരദ സമ്മതിച്ചു.. വിശ്വയുടെയും അവന്റെ ഭാര്യയുടെയും പേരിൽ ആയിരിക്കണം മുഴുവൻ സ്വത്തും എന്ന് എഗ്രിമെന്റ് എഴുതി രജിസ്റ്റർചെയ്യണം എന്ന് വരദക്ക് നിർബന്ധം ആയിരുന്നു.

അവളെ ആണല്ലോ അവൻ കെട്ടാൻ പോകുന്നത്... വിശ്വ പറഞ്ഞ വാക്ക് മാറ്റത്തവൻ ആണെന്നും അറിയാവുന്നത് കൊണ്ട് വരദക്ക് വിശ്വയെ വിശ്വാസം ആയിരുന്നു. വിശ്വയുടെ കല്യാണം കഴിയുന്നത് വരെ മാത്രം പവർ ഓഫ് ആറ്റോർണി നിലനിൽക്കും എന്ന ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ചിലപ്പോ ഞങ്ങൾക്കൊക്കെ തോന്നും വരദ ബുദ്ധിമതി ആണെന്ന്... പക്ഷേ ഇവിടെ ചെയ്‌തു വച്ചത് ഓർക്കുമ്പോൾ അവള് അവൾക്ക് ഇട്ട് തന്നെ പണിഞ്ഞതാണെന്നു പാവത്തിന് മനസിലായില്ല 😂...... "ജീവ അതും പറഞ്ഞുകൊണ്ട് ചിരിക്കാൻ തുടങ്ങി "അത് എന്താ.. അങ്ങനെ പറഞ്ഞെ ജീവേട്ട..." " അതോ... അവൻ പിറ്റേ മാസംതന്നെ കേരളത്തിലേക്ക് വന്നു. അവന്റെ പ്രവർത്തിയിൽ സംശയം തോന്നിയത് കൊണ്ട് നിയയെ അവൾ അവന്റെ ഓഫീസിൽ കയറ്റി... രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ കല്യാണം നടത്തണം എന്ന് പറഞ്ഞ് വരദയും കേരളത്തിൽ ലാൻഡ് ചെയ്‌തു.ഒരു നിവർത്തിയും ഇല്ലാതിരുന്നപ്പോൾ ആണ് ആരവ് ആ എഗ്രിമെന്റിലെ ലൂപ് ഹോൾ കണ്ടുപിടിച്ചത് .

സ്വത്തിന്റെ അവകാശി അവനും അവൻ ലീഗലി കല്യാണം കഴിക്കുന്ന ഭാര്യക്കും ആണെന്ന് വരദക്ക് പറ്റിയ മിസ്റ്റേക്കും അവിടെയാ.. വരദ എന്നൊന്നും അല്ലല്ലോ അവിടെ കൊടുത്തത് 😁😁😁ഭാര്യ എന്നല്ലേ അപ്പൊ ആരെവേണമെങ്കിലും കല്യാണം കഴിച്ചാൽ സ്വത്ത്‌ അവരുടെ പേരിൽ ആയിക്കോളും.. വരദക്ക് കിട്ടുകയും ഇല്ല...😁😁.. ഈ തത്വം അനുസരിച്ചാണ് ഞങ്ങൾ വിശ്വക്ക് പെണ്ണിനെ കണ്ടുപിടിക്കാൻ തുടങ്ങിയത്... താൽക്കാലത്തേക്ക് എന്ന് പറഞ്ഞ് അന്നെഷിച്ചു ഞങ്ങളെ അറിയാവുന്ന രണ്ടുപേരെ കോൺവീൻസ് ചെയ്തെങ്കിലും വരദയുടെ പേര് കേട്ടപ്പോൾ രണ്ടുപേരും മാറി.. ഒരാള് കല്യാണം കഴിക്കാം എന്ന് പറഞ്ഞ ദിവസം രാവിലെയാ മാറിയത്.. പിന്നെയാണ് നിന്നെകിട്ടിയത്....😄😄😄" ജീവ പറഞ്ഞ് നിർതിയിട്ട് അലികയെ നോക്കി ചിരിച്ചു.. " ഓ അങ്ങനെ ആണ് കാര്യങ്ങൾ അല്ലേ... അപ്പൊ സ്വത്ത്‌ എന്റെ പേരിലും കൂടി ആണ് അല്ലേ..😂😂😂... ചേട്ടന് അറിയോ എന്റെ വണ്ടി ഇല്ലെ എൺപതിനായിരം രൂപയുടെയാ അതിന്റെ സിസി ഇത് വരെ അടച്ചു കഴിഞ്ഞിട്ടില്ല... ആ എനിക്കണോ ആ വിശ്വദേവിന്റെ പകുതി സ്വത്ത്‌😇😇😇"

അലിക അത്ഭുതത്തോടെ ചോദിച്ചു.. " മോള് സന്തോഷിക്കാൻ വരട്ടെ... സ്വത്ത്‌ നിന്റെ പേരിൽ ആണെന്നല്ല... ആയിരുന്നു.. രണ്ട് ആഴ്ച മുൻപ് വരെ.... രണ്ട് ആഴ്ചക്ക് മുൻപ് അതൊക്കെ അവന്റെ പേരിലേക്ക് മാത്രം ആയി മാറ്റി... അന്ന് രജിസ്റ്റർ ഓഫീസിൽ വച്ച് മോള് ഒരു പേപ്പർ കൂടി ഒപ്പ് ഇട്ടിരുന്നു.. എന്തെന്ന് വച്ചാലേ... എന്റെ പേരിൽ ആക്കിയിരിക്കുന്ന എന്റെ ഭർത്താവിന്റെ എല്ലാ സ്വത്തുക്കളും തിരിച്ച് അയാളുടെ പേരിലേക്ക് മാത്രമായി നൽകാൻ സമ്മതം ആണെന്നും പറഞ്ഞ്.... മനസ്സിലായോ 😂😄" " ഛേ..... നശിപ്പിച്ചു... ഒരു കളി കളിക്കാമായിരുന്നു... " അലിക ആരോടെന്നില്ലാതെ പറഞ്ഞു... " മ്മ്മ്.. ചെല്ല്.... അവൻ അവിടെ വെറുതെ ഇരിക്കാണല്ലോ... "ജീവൻ അവളെ പുച്ഛിച്ചു " അല്ല ചേട്ടാ ഈ ആരവ് എന്ന ആളെ കണ്ടില്ലല്ലോ... പുള്ളി എവിടെയാ... " അലിക " അവൻ അടുത്ത ആഴ്ച ലാൻഡ് ചെയ്യും അപ്പൊ കാണാം... കാണും പോലെ ഒന്നും അല്ല അവൻ കാണുമ്പോൾ അറിയാം...😄" ജീവൻ പറഞ്ഞ് തീർന്നില്ല ജീവന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ കണ്ടതും കൈ ചുരുട്ടി അവന്റെ തന്നെ നെറ്റിയിൽ ഇടിക്കാൻ തുടങ്ങി

" ആരാ ചേട്ടാ... "അവന്റെ പ്രവർത്തി കണ്ട് അലിക ചോദിച്ചു " എന്തു പറയാനാ കൊച്ചേ... എന്റെ വിധി... നിന്നെപ്പോലെ അല്ല നിന്നെക്കാൾ അഞ്ചാറു കിളി പറന്നുപോയ സാധനം... ഞാൻ ഇപ്പൊ വരാം എന്നിട്ട് വിശദമായി പറഞ്ഞ് തരാം.. " അതും പറഞ്ഞ് ജീവ ഫോൺ അറ്റൻഡ് ചെയ്‌തുകൊണ്ട് കുറച്ച് മാറി നിന്നു. " ഹലോ നിനക്ക് എന്താടീ വേണ്ടത് 😠😠" " എനക്ക് ഉങ്കളെ താൻ വേണും... " " എന്നെ അങ്ങോട്ട് കൊല്ലാടി നീ ..😥.. ഇതിലും ബേധം അതാ " " നീങ്ക അപ്പടി ഒന്നും സൊല്ലാതെങ്കോ... എനക്ക് നീങ്ക കടവുൾ മാതിരി... " " ചെമ്പകം.... രാസാത്തി... എനിക്ക് ചെറിയ ഒരു അബദ്ധം പറ്റിയതാ... ഞാൻ വെറുതെ നിന്നെ കെട്ടാം എന്ന് പറഞ്ഞതാ... നീ കരുതും പോലെ എന്റെ സ്വഭാവം നല്ലതൊന്നും അല്ല " " ഞാൻ ഉങ്കളെ മട്ടും താൻ കല്യാണം പണ്ണു.. എൻ വാഴ്‌കൈയിലെ ഒരേ ഒരു പുരുഷൻ നീങ്ങൾ താൻ.... " അതും പറഞ്ഞ് ഫോൺ പെട്ടന്ന് ചെമ്പകം കട്ട് ചെയ്‌തു... ഇത് എന്നെകൊണ്ട് പോവൊള്ളുന്ന തോന്നുന്നേ (ജീവന്റെ ആത്മ ) ജീവൻ അലികയുടെ അടുത്ത് പോയി ഇരുന്നു അവൾ ചോദിച്ചപ്പോൾ ജീവൻ എല്ലാം അവളോട് പറഞ്ഞു.. അത് കേട്ട വഴി അലിക ചിരിക്കാൻ തുടങ്ങി.. ചിരി എന്ന് പറഞ്ഞാൽ 😂😂😂ചിരിയോ ചിരി... അങ്ങനെ കോഫിയുടെ ബില്ല് ഒക്കെ കൊടുത്ത് വീണ്ടും തിരിച്ച് ഓഫീസിലേക്ക് പോയി...

അവിടെ ചെന്നപ്പോൾ അതാ നിക്കുന്നു വിശ്വദേവ് " വിശ്വ നീ എപ്പോ വന്നു... " ജീവൻ വിശ്വയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു. " കുറച്ച് മുൻപ് വന്നോളു... നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും നീ എത്തി... അല്ല.. ആ ബോംബിനെയും കൊണ്ട് എങ്ങോട്ടാ പോയേ... " പുറംകാഴ്ചകളിൽ മുഴുകി നിൽക്കുന്ന അലികയെ നോക്കികൊണ്ട്‌ വിശ്വ ചോദിച്ചു. " ചുമ്മാ 😄😄😄" ജീവ ചിരിച്ചു " അലിക come to my ക്യാബിൻ.. " വിശ്വ അലികയെ വിളിച്ചു. " എന്തിനാണ് മോനേ ഭാര്യയെ ഇത്രയും ദിവസം കാണാത്തതിന്റെ പരിഭവം തീർക്കാൻ ആണോ... " ജീവ വിശ്വയെ കളി ആക്കി " പിന്നെ.... വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ.... ഞാൻ ഇപ്പോൾ വന്നത് തന്നെ അവള് കാരണമാ... അവൾ തയ്യാറാക്കിയ ഒരു പ്ലാൻ നമ്മുടെ കമ്പനി അപ്പ്രൂവ് ചെയ്‌തു. ആള് കുട്ടിബോംബ് ആണെങ്കിലും വർക്ക് ഒക്കെ പെർഫെക്ട് ആണ്. അത്കൊണ്ട് അതിനെ കുറിച്ച് സംസാരിക്കാനാ... അല്ലാതെ... " വിശ്വ ജീവയെ ഒന്ന് കടുപ്പിച്ചു നോക്കി ക്യാബിനിലേക്ക് പോയി പുറകെ ക്യാബിനിലേക്ക് ചെന്ന അലികയോട് കാര്യങ്ങൾ എല്ലാം വിശ്വ പറഞ്ഞു കൊടുത്തു.

ശേഷം അവൾ തിരിച്ച് ഇറങ്ങാൻതുടങ്ങിയതും " ലിക.... സോറി അലിക... " വിശ്വ വിളിച്ചു " എന്താ സാർ.... " വിനയത്തിന് അല്ലെങ്കിലും ഒരു കുറവും ഇല്ലല്ലോ..... " തന്റെ കല്യാണം കഴിഞ്ഞെന്നു ആർക്കും അറിയില്ലല്ലോ... അല്ലേ.. " " ഇല്ല.... എന്തെ...😳😳" " അല്ല താലി പുറത്ത് ഇട്ടു നടക്കുന്നത് കൊണ്ട് ചോദിച്ചതാ... " അപ്പോഴാണ് അവൾ കഴുത്തിലേക്ക് നോക്കിയത് ലോക്കൽ തുറന്നു കിടക്കുന്നു താലി നല്ല വ്യക്തമായിട്ട് കാണാം... അവൾ ഫയൽ എല്ലാം ടേബിളിൽ വച്ചിട്ട് ലോക്കറ്റ് അടക്കാൻ തുടങ്ങി... പാവം പെട്ടന്ന് ടെൻഷൻ അടിച്ചു പോയി ആരെങ്കിലും കണ്ടോ എന്നുള്ള പേടി വേറെയും.. കൈ വിറച്ചിട്ട് ആണെങ്കിൽ അതൊട്ട് ഇടാനും പറ്റുന്നില്ല. അവളുടെ പരിഭ്രമം കണ്ട് വിശ്വ എണീറ്റു അവളുടെ അടുത്തുപോയി നിന്നുകൊണ്ട് അവളുടെ ലോക്കറ്റ് കൈയിൽ എടുത്ത് മര്യാദക്ക് ലോക്ക് ചെയ്‌തു കൊടുത്തു. " ഇത്രയും പേടി കല്യാണത്തിന് ഒപ്പ് ഇട്ടപ്പോൾ ഉണ്ടായിരുന്നല്ലോ.... "

അവൻ അവളെ നോക്കി പറഞ്ഞു. അലിക അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ പോകൻ ഒരുങ്ങിയതും അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തി.. " എന്തെ നിനക്കു മറുപടി ഒന്നും ഇല്ലെ... അല്ലെങ്കിൽ എന്ധെങ്കിലും പറയുമ്പോഴേക്കും റേഡിയോ പോലെ തുറക്കുന്നതാണല്ലോ.... " " എനിക്ക് ഒന്നും പറയാൻ ഇല്ല.... എന്റെ കൈയിൽ നിന്നും വിട്... " " അപ്പൊ വായയിൽ നാക്കുണ്ട്.... " അവൻ പറഞ്ഞത് കേട്ടതും അവൾ തല താഴ്ത്തി നിന്നു. മാറുത്തു ഒരു വാക്ക് പറഞ്ഞില്ല. അതിന് കാരണം വിശ്വയെ പേടിച്ചിട്ടോ അവന്റെ കഥകൾ കേട്ടിട്ടോ അല്ല.. താലി ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന ആശങ്കയിൽ ആണ്. " ഏയ് my naughty വൈഫി... എന്താടോ പറ്റിയെ.... "അലിക ഒന്നും മിണ്ടാത്തത് കൊണ്ട് അവളെ ഒന്നുകൂടി ചേർത്ത് നിർതിയിട്ട് ചോദിച്ചു... " ഞാൻ മിണ്ടിയാൽ മതിയോ.... " ശബ്ദം കെട്ട് രണ്ടുപേരും തിരിഞ്ഞുനോക്കി 😳😳😳..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story