ഒരു ചില്ലറ പ്രേമം: ഭാഗം 20 || അവസാനിച്ചു

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

''നീ എന്തിനാടീ പേടിക്കുന്നെ ഞാനില്ലേ നിന്റെ കൂടെ'' എന്നും പറഞ്ഞു ആഷി സാർ എന്റെ കയ്യിൽ പിടിച്ചു.. എന്താ നോക്കുന്നെ.. ഇത് ഞാൻ തന്നെ നിങ്ങളെ ഫാദി. ഇനി ഞാൻ പറയാം. അത് പറഞ്ഞതും ഞാൻ സാറിനെ കെട്ടിപ്പിടിച്ചു.. എന്റെ പേടി കണ്ടാവണം സാർ എന്നെ മുറുകെ പിടിച്ചു. പെട്ടെന്ന് ആരോ ഡോറിൽ മുട്ടി. അപ്പോളാണ് എനിക്ക് പരിസരബോധം വന്നേ. ഞാൻ വേഗം സാറിനെ വിട്ടു പിന്നോട്ട് മാറി. സാറിന്റെ നോട്ടം കണ്ടപ്പോ ഞാൻ നാണം കൊണ്ട് തല താഴ്ത്തി.. നാണമോ.. ഫാദീ.. അതും നിനക്ക്... ഹോ എനിക്ക് എന്നെക്കൊണ്ട് വയ്യ. ഞാൻ ഡോർ തുറക്കാൻ പോയതും സാർ എന്റെ കയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു. ''അതെ അവനെ നേരിടാൻ ഉള്ള എനെർജി കിട്ടിയില്ല...'' എന്നും പറഞ്ഞു സാർ എന്റെ നേരെ കവിൾ നീട്ടി നിന്നു. ഞാൻ ആദ്യം ഒന്ന് പകച്ചെങ്കിലും മെല്ലെ മുന്നോട്ടു പോയി ആ കവിളിൽ ഒരു കടി കൊടുത്തു ഓടി. ഡോർ തുറന്നു പുറത്തിറങ്ങുമ്പോ മുന്നിൽ സ്ത്രീകൾ എല്ലാരും പരിഭ്രമത്തോടെ നിക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും ആഷി സാറും പുറത്തേക്കു വന്നു.

എല്ലാരുടേം നോട്ടം സാറിന്റെ കവിളിലേക്കു ആണെന്ന് കണ്ടപ്പോൾ ആണ് ഞാനും അങ്ങോട്ട് നോക്കിയത്. അവിടെ എന്റെ പല്ലു കൊണ്ട് ചുവന്ന നിറം ആയി കിടക്കുന്നു. പരിഭ്രമം മാറി എല്ലാരും ചിരിക്കാൻ തുടങ്ങി. ഞാൻ കണ്ണ് കൊണ്ട് സാറിനോട് പറഞ്ഞപ്പോൾ സാർ കൈ കൊണ്ട് അവിടെ പൊത്തി വേഗം പുറത്തേക്കു നടക്കാൻ പോയി. ''ഞങ്ങൾ കണ്ടു ഇനി മറക്കണ്ട..'' എന്നും പറഞ്ഞു സാറിന്റെ ഉമ്മ അവിടെ കൈ കൊണ്ട് തടവി കൊടുത്തു. ''നിന്റെ ദേഷ്യം അപ്പൊ അവിടെയാണല്ലേ തീർത്തത്..'' ജാസ്മിത്താന്റെ വക ആയിരുന്നു കമന്റ്. എല്ലാരും ചിരിച്ചു. അപ്പോളാണ് പുറത്തു നിന്നും ഒച്ചപ്പാട് കേട്ടത്. ആഷി സാർ വേഗം അങ്ങോട്ടേക്ക് നടന്നു. പിന്നാലെ ഞങ്ങളും. ''നിങ്ങള് ഞങ്ങളോട് വാക്കു പറഞ്ഞതല്ലേ.. പിന്നെ ഇപ്പൊ വേറൊരുത്തന് അവളെ കെട്ടിച്ചു കൊടുക്കാൻ പോവുന്നോ???'' ജാസിമിന്റെ ഉപ്പ ഹാജിക്ക എന്ന് എല്ലാരും വിളിക്കുന്ന അബൂബക്കർ ഹാജി ആണ് ചോദിച്ചത്. ''ഞങ്ങൾ നിങ്ങൾ ആദ്യം വിളിച്ചപ്പോൾ തന്നെ പറഞ്ഞതല്ലേ ഞങ്ങൾക്ക് താല്പര്യം ഇല്ലാ എന്ന്.

പിന്നെ എപ്പോളാ വാക്കു പറഞ്ഞത്.'' ഉപ്പ ചോദിച്ചു. ''കണ്ടോ ഇവര് എല്ലാം മാറ്റി പാറയാണ്..'' നോക്കുമ്പോൾ അയാളുടെ കൂടെ ഞങ്ങടെ മഹല്ല് കമ്മിറ്റിക്കാരൊക്കെ ഉണ്ട്. ഇവരെയൊക്കെ എന്തിനാണാവോ കൊണ്ട് വന്നത്. ''കേട്ടോ നിങ്ങള് ഇവന്റെ മോളും എന്റെ മോനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇവരെ കല്യാണം വാക്കാൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇപ്പൊ എന്റെ മോനേക്കാൾ നല്ല ചെക്കനെ കിട്ടിയപ്പോ അവളുടെ ഉപ്പ എല്ലാം മറന്നു. നിങ്ങളെ മോനെ ചതിക്കാ ഇവര്.'' ഹാജിക്ക ആഷി സാറിന്റെ ഉപ്പാനോട് പറഞ്ഞു. പടച്ചോനെ ഇങ്ങേരു ഇതെന്തൊക്കെയാ പറയുന്നേ.. പ്രേമിച്ചോ??? ആര് എപ്പോ??? ആഷി സാറിന്റെ ഉപ്പ എന്റെ ഉപ്പയെ നോക്കി. ഉപ്പ നിസഹായനായി നിക്കുവാണ്. ഇത് പോലെ ഉള്ള കള്ളം അയാൾ പറയുമെന്ന് ഞങ്ങളാരും കരുതിയതല്ല. ''ഇതൊക്കെ ഉള്ളതാണോ???'' റാഷി സാർ ജാസിമിനെ നോക്കി ചോദിച്ചു... അവൻ തലപൊക്കി എല്ലാരേം നോക്കി. എന്നിട്ടു അതെ എന്ന് തലയാട്ടി. ''എടാ കള്ളം പറഞ്ഞാൽ ഉണ്ടല്ലോ???'' എന്നും പറഞ്ഞു എന്റെ ഉപ്പ അവനെ അടിക്കാൻ പോയതും ഷഫീക്കാറ്റ പിടിച്ചു വച്ചു.

''ജാസിം നീ ഇല്ലാത്ത ഓരോന്ന് പറഞ്ഞു വന്നാൽ അളിയനാണെന്നൊന്നും ഞാൻ നോക്കില്ല. അടിച്ചു പല്ലു തെറിപ്പിക്കും..'' എന്നും പറഞ്ഞു ജുനു ഇക്ക മുന്നോട്ടു പോവാൻ തുടങ്ങിയതും ജദീർക്ക പിടിച്ചു വച്ചു. എന്തിനാണാവോ പിടിച്ചു വച്ചതു. ഒന്ന് പൊട്ടിക്കണായിരുന്നു. പക്ഷെ എന്നെ അത്ഭുദപ്പെടുത്തിയത് ആഷി സാറിന്റെ മൗനം ആയിരുന്നു. ''അതെ ഞാൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. അവൾ ഉപ്പാന്റെ നിർബന്ധത്തിനു വഴങ്ങി ആണ് ഈ കല്യാണത്തിന് സമ്മതിച്ചത്.'' ജാസിം പറഞ്ഞതും അടി കിട്ടിയ പോലെ ആയിപ്പോയി ഞാൻ. എന്തൊക്കെ നുണകളാ പടച്ചോനെ ഇവര് പറയുന്നത്. ഞാൻ പുറത്തേക്കിറങ്ങാൻ പോയതും ഉമ്മ എന്നെ പിടിച്ചു വച്ചു. പാവം ജാസ്മിത്ത ഒരു മൂലയിൽ ഇരുന്നു കരയുന്നുണ്ട്. ആഷി സാറിന്റെ ഉമ്മയും ആഷ്‌ന ഇത്തയും ഒക്കെ അവിടെ നിന്നു എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവരുടെ മുഖത്ത് പേടി ആയിരുന്നു കണ്ടത്. ''എന്തിനാ നിങ്ങളീ നുണകളൊക്കെ പറയുന്നേ??? എന്താ നിങ്ങക്ക് വേണ്ടത്???'' ഉപ്പ ദേഷ്യപ്പെട്ടു. ''നിങ്ങളെന്തിനാ വാശി പിടിക്കുന്നെ???

അവളെ എനിക്ക് കെട്ടിച്ചു തന്നാ പ്രശ്നം തീർന്നില്ലേ???'' ജാസിം ഉപ്പാനെ നോക്കി ചോദിച്ചു. ''അത്രയ്ക്കും ഇഷ്ടപ്പെടുന്നുണ്ട് ഞങ്ങൾ തമ്മിൽ.'' ''കുട്ടികളുടെ ഇഷ്ട്ടം അതാണെങ്കിൽ അത് നടത്തുന്നതല്ലേ നല്ലതു.'' പള്ളി കമ്മിറ്റിയിലെ ഒരാൾ ഉപ്പാനോട് പറഞ്ഞു. പടച്ചോനെ എന്റെ ജീവിതം ഇയാൾ കുട്ടിച്ചോറാക്കുവോ.. ''അതെന്നെന്ന്, ഒന്ന് പറഞ്ഞു കൊടുക്കീ... വേണെങ്കി ഇപ്പൊ തന്നെ നിക്കാഹ് നടത്താം.. പേപ്പറൊക്കെ ഞങ്ങള് കൊണ്ട് വന്നിട്ടുണ്ട്..'' ഹാജിക്ക പറഞ്ഞു. അത് കേട്ടതും ആഷി സാർ അകത്തേക്ക് വന്നു എന്റെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി. ജാസിം ഒരു വിജയിയുടെ ഭാവത്തിൽ നിക്കുന്നുണ്ടായിരുന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''നിനക്കിവളെ കെട്ടണോ???'' ഞാൻ ജാസിമിനോട് ചോദിച്ചു. അത് കേട്ട് പാവം ഫാദി എന്നെ സങ്കടത്തോടെ നോക്കുന്നുണ്ടായിരുന്നു. ''ആഹ് വേണം'' എന്നും പറഞ്ഞു ജാസിം ഫാദിയുടെ കയ്യിൽ പിടിക്കാൻ പോയതും അവൾ കൈ വലിച്ചു എന്റെ പിന്നിലേക്ക് നിന്നു. ''കണ്ടല്ലോ അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ അവളെന്തിനാ മാറിയേ..'' ഞാൻ ചോദിച്ചു.

ഞാൻ ഫുൾ കൺട്രോളിൽ ആണ്. ഭാര്യ വീട്ടുകാർ ഒക്കെ ഉള്ളതല്ലേ, വെറുതെ എന്റെ കലിപ്പ് കണ്ടു അവർ പേടിക്കണ്ട എന്ന് വിചാരിച്ചു. ''മോളെ മോൾക്ക് ഇവനെ ഇഷ്ടമാണോ?? പേടിക്കാതെ പറ..'' പള്ളിക്കമ്മിറ്റിയിലെ ഒരാൾ ചോദിച്ചു. ''അല്ല, ഇയാൾ ജാസ്മിത്താന്റെ അനിയൻ ആണെന്നറിയാം. ഇയാളെ ഞാൻ ആകെ രണ്ടോ മൂന്നോ വട്ടം മാത്രമേ കണ്ടിട്ടുള്ളു. അല്ലാണ്ട് ഇയാളുമായി എനിക്കൊരു ബന്ധവുമില്ല.'' ഫാദി പറഞ്ഞു. ''അത് ഓൾടെ ഉപ്പ ബ്രെയിൻ വാഷ് ചെയ്തതാ.. എനിക്കറിയാം ഇവളെന്നെ ഒരിക്കലും മറക്കില്ലാന്നു... ഈ ചെറ്റയാ ഓളെ കൊണ്ട് ഇത് പറയിപ്പിച്ചത്.'' ജാസിം ഫാദിയുടെ ഉപ്പാനെ ചൂണ്ടി കാണിച്ചു പറഞ്ഞു. പറഞ്ഞു തീർന്നതും ആരുടെയോ കൈ ജാസിമിന്റെ കവിളിൽ പതിഞ്ഞു. നോക്കിയപ്പോ എന്റെ ഫാദി തന്നെ. ഇജ്ജ് മുത്താണ് മോളെ.. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി. പക്ഷെ ആൾക്കാരെ കണ്ടപ്പോ കണ്ട്രോൾ ചെയ്തു. ''അടിപൊളി. ഇതിന്റെ ഒരു കുറവ് നിനക്കുണ്ടായിരുന്നു.'' ഞാൻ പറഞ്ഞു. ''എന്റുപ്പാനെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ ചവിട്ടി കൂട്ടും ഞാൻ...'' എന്നും പറഞ്ഞു പെണ്ണ് വീണ്ടും അവനെ ഇടിക്കാൻ പോയി.

ഞാൻ അവളെ പിടിച്ചു വച്ചു. ''ദേ കണ്ടോ, ഇത്രേം ആളുകളെ മുമ്പിൽ വച്ചു ഒരു ആണിന്റെ മുഖത്തടിച്ചു. ഇവളെ മാത്രേ നിങ്ങക്ക് കിട്ടിയുള്ളൂ മോനെ കൊണ്ട് കെട്ടിക്കാൻ.. ഇപ്പൊ തന്നെ നിങ്ങളെ മോൻ അവളുടെ പിടിയിൽ ആയി. ഇത് കൂടോത്രം തന്നെയാ... ആദ്യം എന്റെ മോനെ വശീകരിച്ചു, ഇപ്പൊ നിങ്ങളെ മോനെയും..'' അയാൾ പറഞ്ഞു നിർത്തിയതും എന്റുപ്പ അയാളുടെ അടുത്തേക്ക് പോയി. ''തനിക്കു നാണമില്ലേ.. ഇത്രേം പ്രായം ഒക്കെ ആയില്ലേ. എന്താ പറയുന്നെന്നു വല്ല ബോധവും ഉണ്ടോ.. ഒരു പെൺകുട്ടിയെ പറ്റി അല്ലെടോ താൻ ഈ സംസാരിക്കുന്നെ... ആദ്യം പ്രേമം പിന്നെ കൂടോത്രം... താനൊക്കെ എന്തിനാടോ മുസ്ലിം ആണെന്നും പറഞ്ഞു നടക്കുന്നെ.. തനിക്കെന്താടോ കിട്ടാ...'' എന്റുപ്പ ഇത്രയും പറഞ്ഞു ഫാദിയെ ചേർത്ത് പിടിച്ചു. ''ഉപ്പ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ.. അവള് പാവമാ.. അവളുടെ ഉപ്പാന്റെ കൂടോത്രോം കൊണ്ട് അവളെന്നെ അടിച്ചു പോയതാ.. ഞാനതു ക്ഷമിച്ചു. എനിക്കിവളില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല.'' എന്നും പറഞ്ഞു ജാസിം പട്ടി മോങ്ങുന്ന പോലെ മോങ്ങാൻ തുടങ്ങി. ''നിനക്കിവളെ കെട്ടണോ???'' ഞാൻ ചോദിച്ചു.. ''വേണം..'' അവൻ പറഞ്ഞു. ''ഇവളെ ഉപ്പാന്റെ സമ്മതം വേണ്ടേ?? നിനക്ക് കൈ പിടിച്ചു തരാൻ??'' ഞാൻ ചോദിച്ചു

''അയാൾ സമ്മതിക്കില്ല. എനിക്കിവളുടെ സമ്മതം ഉണ്ട് അത് മതി.. മഹല്ല് കമ്മിറ്റിക്കാർ ഇവളുടെ ഉപ്പാനെ കൊണ്ട് നികാഹ് നടത്തിക്കോളും. അത് പോരെ.'' ജാസിം ഒരു ചിരിയോടെ പറഞ്ഞു. ''അത് മാത്രം പോരല്ലോ.. എന്റെ സമ്മതം കൂടി വേണ്ടേ..'' ഞാൻ ചോദിച്ചു. ഫാദി എന്നെ സംശയത്തോടെ നോക്കി. ''നിന്റെ സമ്മതം എന്തിനാ... എനിക്കിവളുട സമ്മതം മാത്രം മതി. വേറാരുടെയും വേണ്ടാ...'' ജാസിം പുച്ഛത്തിൽ ചിരിച്ചോണ്ട് പറഞ്ഞു. ''പോരല്ലോ എന്റെ ഭാര്യയെ കെട്ടണമെങ്കിൽ എന്റെ സമ്മതം വേണമല്ലോ..'' ഞാൻ പറഞ്ഞതും ജാസിം എന്നെ ഞട്ടി നോക്കി. അതിലും ഞെട്ടൽ ഫാദിക്കു ആയിരുന്നു. ''ഞാനറിയാതെ എന്റെ കല്യാണം കഴിഞ്ഞോ അതെപ്പോ???'' എന്ന ഭാവം ആയിരുന്നു അവളുടെ മുഖത്ത്. ''വെറുതെ നുണ പറയരുത്??" ജാസിം ദേഷ്യത്തോടെ പറഞ്ഞു. ''ഇതാ തെളിവ്. ഇന്നലെ ഞങ്ങടെ നിക്കാഹ് കഴിഞ്ഞതിന്റെ..'' ഞാൻ പള്ളിയിലെ മാര്യേജ് സർട്ടിഫിക്കറ്റിന്റെ കോപ്പി കാണിച്ചു കൊടുത്തു. അത് നോക്കി കമ്മിറ്റിക്കാർ ശരിയാണെന്നു പറഞ്ഞു. ഞങ്ങൾ വിജയീഭാവത്തിൽ നിന്നു. അവളുടെ മുഖത്തും ഇപ്പൊ അത്ഭുതം മാറി പുഞ്ചിരി വന്നിട്ടുണ്ട്. ''ഞാനിതു വിശ്വസിക്കില്ല. ഇവൾ എന്റെ മോന്റെ പെണ്ണാ...'' ഹാജി വീണ്ടും പറഞ്ഞു. ''ഈ സർട്ടിഫികറ്റ് കണ്ടിട്ടും വിശ്വാസം വരുന്നില്ലേ???''

എന്റെ ഉപ്പ ചോദിച്ചു. ''നിങ്ങളല്ലേ ഇവളെ പറ്റി ഇപ്പൊ ഇത്രയും മോശമായി പറഞ്ഞത്. പിന്നെ ഇത്ര പ്രശ്നം ഉണ്ടാക്കി നിങ്ങൾ എന്തിനാ മോനെ കൊണ്ട് ഇവളെ കെട്ടിക്കാൻ നോക്കുന്നെ???'' മഹല്ല് കമ്മിറ്റി അംഗം ചോദിച്ചു. ''അത് ഞാൻ പറയാം... അത് ഇയാൾ ഒരാൾക്ക് കൊടുത്ത വാക്ക് ആണ്. ഇവളെ ഇയാളെ മോനെ കൊണ്ട് കെട്ടിച്ചു അവളുടെ ജീവിതം തകർക്കുമെന്ന്...'' എല്ലാരും എന്നെ ആശ്ചര്യത്തോടെ നോക്കി. ''ആർക്കാണ് എന്നല്ലേ.. ഇയാളുടെ പെങ്ങൾക്ക്. ഇയാളും പെങ്ങളും തമ്മിൽ തെറ്റിയിട്ടു വർഷങ്ങൾ ആയി. ജോലി ചെയ്ത കമ്പനിയിലെ മുതലാളിയെ രണ്ടാം കല്യാണം കഴിച്ചതിനു ഇയാൾ പെങ്ങളെ വീട്ടിൽ നിന്നും പുറത്താക്കി. ഇണങ്ങിയിട്ടു കുറച്ചു മാസങ്ങൾ ആവുന്നേ ഉള്ളൂ.. ഞാൻ പറഞ്ഞു. ''പെങ്ങൾക്കെന്തിനാ മോളോട് ദേഷ്യം'' എന്റുപ്പ എന്നോട് ചോദിച്ചു. ''മോളോടല്ല അവളുടെ ഉപ്പയോടാ ദേഷ്യം. കാരണം അവരുടെ ഭർത്താവിനെ ഈ ഉപ്പ തല്ലുകയും ഭർത്താവിന്റെ ആദ്യ ഭാര്യയിലുള്ള മോളെ അവരുടെ അളിയനെ കൊണ്ട് കെട്ടിക്കുകേം ചെയ്തു. അത് കാരണം അവർക്കു സ്വത്തുക്കൾ നഷ്ട്ടം ആയി.'' ഞാൻ അത് പറഞ്ഞതും എല്ലാരും അത്ഭുദപ്പെട്ടു. ''അപ്പൊ ഇവര്..'' ഫാദിയുടെ ഉപ്പ ചോദിച്ചു. ''ഇവര് എന്റെ ഭാര്യ സലീനയുടെ രണ്ടാനുമ്മയുടെ മൂത്ത ജേഷ്ടൻ ആണ്.''

ജദീർക്കായാണ് മറുപടി പറഞ്ഞത്. ''പടച്ചോനെ എന്തൊക്കെയാ ഈ കേക്കുന്നെ???'' എന്റെ ഉപ്പ ചോദിച്ചു. ''അതെ ഉപ്പ ഇവർ ഇവളെ വിടാതെ പിന്തുടരുന്നുണ്ട് എന്ന് അറിഞ്ഞപ്പോ ഞാനും ജദീർക്കയും ജുനൈദും കൂടി ഇവനെ പറ്റിയും കുടുംബത്തെ പറ്റിയും നന്നായി അന്വേഷിച്ചു. അപ്പോളാണ് ഈയടുത്തു ഇയാളുടെ പെങ്ങളുമായി ഇയാൾ ഇണങ്ങിയ കാര്യം ഞങ്ങൾ അറിഞ്ഞത്.'' ഞാൻ പറഞ്ഞു. ''ഞാൻ ജദീർക്ക തന്ന സലീനമ്മായിയുടെ രണ്ടാനമ്മൻറെ ഫോട്ടോ ജാസ്മിക്കു കാണിച്ചു കൊടുത്തു. ആരാണെന്നു പറഞ്ഞില്ലായിരുന്നു. ഞങ്ങളുടെ വീട്ടിൽ ആരും സലീനമ്മായിയുടെ വീട്ടുകാരെ കണ്ടിട്ടില്ല. ഫോട്ടോ കണ്ടു അവൾ ആളെ തിരിച്ചറിഞ്ഞു. അവരുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ഇപ്പൊ അടുത്ത് അവർ വീട്ടിൽ വരാറുണ്ടെന്നും ഉപ്പയുമായുള്ള പ്രശ്നങ്ങൾ തീർത്തു ഒന്നായി എന്നൊക്കെ അവളുടെ ഉമ്മ പറഞ്ഞെന്നു ജാസ്മി പറഞ്ഞു. അപ്പൊ ജദീർക്കായാണ് സംശയം പറഞ്ഞത്. അവര് എന്തോ പകരം വീട്ടാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നൂന്നു.'' ജുനൈദ് പറഞ്ഞു.

''പക്ഷെ എന്താണ് കാര്യം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.'' ജദീർക്ക പറഞ്ഞു. ''അത് കൊണ്ടാണ് നികാഹ് പെട്ടെന്ന് നടത്തണമെന്ന് ഞാൻ പറഞ്ഞത്. ഇവൾക്ക് സമ്മതമാണെന്ന് ആദ്യേ പറഞ്ഞിരുന്നല്ലോ. അതോണ്ട് വേറൊരു കാര്യത്തിനാണെന്നു പറഞ്ഞു ഇവളുടെ ഉപ്പ നിക്കാഹിനു സമ്മതം ആണെന്നുള്ള പേപ്പറിൽ ഇവളെ കൊണ്ട് ഒപ്പിടീച്ചു. ഇന്നലെ വൈകിട്ട് കുറച്ചു ആളുകളുടെ മുന്നിൽ വച്ചു ഇവളുടെ ഉപ്പ ഇവളെ എന്റെ കയ്യിൽ തന്നു.'' ഞാൻ പറയുന്നതൊക്കെ ഫാദി ഇമ വെട്ടാതെ നോക്കി നിക്കുന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു. ''ഇപ്പൊ ഇവളെന്റെ ഭാര്യയാ..'' ഞാൻ എല്ലാരോടും പറഞ്ഞു. ''ഇപ്പൊ മനസ്സിലായോ നിന്നെ കെട്ടിപ്പിടിക്കാനുള്ള അവകാശം എനിക്ക് ഉണ്ടെന്നു...'' ഞാൻ പതിയെ ഫാദിയുടെ ചെവിയിൽ പറഞ്ഞു. പെണ്ണ് നാണം വന്നു താഴേക്ക് നോക്കി. ''എന്നാ ഞങ്ങള് പോവാ, ഇതുപോലൊരു കള്ളത്തരത്തിനു ഞങ്ങളെ വിളിക്കരുതായിരുന്നു.'' എന്ന് ഹാജിക്കയെ നോക്കി പറഞ്ഞിട്ട് മഹല്ല് കമ്മിറ്റിക്കാർ പോയി. ജാസിമും ഉപ്പയും അവർ പോയതിനു പിന്നാലെ കാറിലേക്ക് നടക്കാൻ തുടങ്ങിയതും ഞാൻ അവരെ വിളിച്ചു. ''അങ്ങനെ പോവല്ലേ, ജാസ്‌മിന്റെ ഉപ്പ ആയോണ്ടാ ഞാൻ അവരെ മുന്നിൽ വച്ചു ഒന്നും പറയാതിരുന്നേ.

താനൊരു മനുഷ്യൻ ആണോ.. പെങ്ങളോട് പറഞ്ഞ വാക്ക് മാത്രമാണോ തന്റെ മനസ്സിൽ..'' ഞാൻ ചോദിച്ചതും അയാൾ ഒന്ന് ഞെട്ടി. ''ആഷി മൂത്തവരോട് ഇങ്ങനെ ആണോ സംസാരിക്കുന്നെ??'' എന്റെ ഉപ്പ ചോദിച്ചു. ''ഇങ്ങനെ ഉള്ളവരോട് ഇത് പോലെയേ സംസാരിക്കാൻ പറ്റൂ. തന്റെ കണ്ണ് ഇവളുടെ ഉപ്പയിലൂടെ ഇവൾക്ക് കിട്ടാൻ പോവുന്ന സ്വത്തിൽ ആയിരുന്നു. അത് കൂടാതെ അവളുടെ ഉമ്മാന്റെ തറവാട്ടിൽ ഇപ്പോളും മരുമക്കത്തായം ആണ്. ഇവളുടെ മൂത്തമ്മ മുന്നേ അവകാശം വാങ്ങിയതാണ്. അതോണ്ട് തന്നെ ഇവളുടെ ആറ്റമാരുടെ പേരിലുള്ളത് ഇവൾക്കാണ് കിട്ടുക. ഒരു വെടിക്ക് രണ്ടു പക്ഷി അല്ലെ. പകരം വീട്ടലും നടക്കും സ്വത്തും കിട്ടും...'' എന്നും പറഞ്ഞു ഞാൻ അയാളെ നോക്കി. ഹാജിക്ക ആകെ വിയർത്തു കുളിച്ചു നിക്കാണ്. ''അപ്പൊ നീയും അത് കണ്ടല്ലേ അവളെ കെട്ടുന്നേ???'' ജാസിം ചോദിച്ചു. ''എനിക്ക് അത്യാവശ്യം നല്ല ഉറപ്പുള്ള നട്ടെല്ല് ഉള്ളത് കൊണ്ട് അവളെ നോക്കാൻ എനിക്കറിയാം. പിന്നെ ഇവൾ പതിനെട്ടു വയസ്സ് ആയപ്പോ തന്നെ അവളുടെ ആറ്റമാരുടെ സ്വത്തിൽ അവൾക്കു ഒരു അവകാശവും ഇല്ല എന്നും അതവരുടെ മക്കൾക്ക് ഉള്ളതാണെന്നും എഴുതി കൊടുത്തിട്ടുണ്ട്. പിന്നെ ഇവളുടെ ഉപ്പാന്റെ തറവാട്ടിൽ നിന്നും കിട്ടേണ്ടത് ഇവൾ പറഞ്ഞിട്ട് ഇവളുടെ ഉപ്പാന്റെ നാല് സഹോദരിമാർക്ക് കൊടുത്തു. അതറിയാതെ ആണ് താങ്കൾ ഈ പരിപാടിക്ക് ഇറങ്ങിയത്.''

ഞാൻ പറഞ്ഞതും അയാൾ ആകെപ്പാട് കിളി പോയ അവസ്ഥയിൽ ആയി. പിന്നെ അയാൾ മൂട്ടിൽ തീ പിടിച്ച പോലെ ഓടി കാറിൽ കേറി പോവുന്നത് കണ്ടു. അത് കണ്ടു എല്ലാരും ചിരിച്ചു. അപ്പോളും ഫാദി എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാരും അകത്തേക്ക് നടന്നു. ഞാനവളുടെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങിയതും അവളെന്റെ കൈ പിടിച്ചു വലിച്ചു ഒരു സൈഡിലേക്ക് കൊണ്ട് പോയി. ''എന്താടീ ഇത് എല്ലാരും നമ്മളെ തിരക്കും.'' ഞാൻ പറഞ്ഞു. ''ബുള്ളറ്റ് ആഷി എന്ന് മാത്രമല്ല സിഐടി ആഷി എന്നും പേരുണ്ടല്ലേ???'' അവൾ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു. ''നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.'' ''ആണോ.. എന്നാ കണ്ട ഒരു കാര്യത്തെ പറ്റി ചോദിക്കാം. ഇതൊക്കെ സാറെങ്ങനെ അറിഞ്ഞു.'' ഫാദി ചോദിച്ചു. ''അത് ഞാൻ അന്വേഷിച്ചു അറിഞ്ഞു.'' ഞാൻ പറഞ്ഞു. ''ആണോ?? എന്നിട്ടു ആ ജാസിം എന്തിനാ കാറിൽ കേറി പോണ നേരത്തു സാറിനെ നോക്കി പുഞ്ചിരിച്ചേ.. തിരിച്ചു സാർ കണ്ണടച്ച് കാണിച്ചതും ഞാൻ കണ്ടു.'' അവൾ പറഞ്ഞതും ഞാൻ ഞെട്ടി. ''അത് നിനക്ക് തോന്നിയതാവും..'' ഞാൻ പറഞ്ഞു. ''സാറേ എന്ന് വിളിച്ച നാക്കു കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്.. സത്യം പറ..'' ഫാദി ദേഷ്യത്തോടെ പറഞ്ഞു.

''ഇതൊക്കെ ജാസിം ആണ് ഞങ്ങളെ അറിയിച്ചത്.. അത് കേട്ടതും അവളെന്നെ അത്ഭുതത്തോടെ നോക്കി. അവനാണ് പറഞ്ഞത് അവന്റെ ഉപ്പ നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ നോക്കുന്നുണ്ടെന്നു. എന്ത് ചെയ്തും ആ കല്യാണം അയാൾ നടത്തും എന്നും. അവനാണ് എന്നോട് പെട്ടെന്ന് നിന്നെ നികാഹ് ചെയ്യാൻ പറഞ്ഞത്.'' ഞാൻ പറഞ്ഞു. ''അതിനു നിങ്ങൾ തമ്മിൽ മുമ്പേ അറിയുമോ???'' ഫാദി ചോദിച്ചു. ''അറിയും ജുനൈദ് പരിചയപ്പെടുത്തിയതാ... ഞങ്ങടെ ജൂനിയർ ആയിരുന്നു. ജാസ്മിന്റെയും ജുനൈദിന്റെയും കാര്യം അവനും അറിയാമായിരുന്നു. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. അവനെയാണ് ഞാൻ നിന്നെ പറ്റി അന്വേഷിക്കാൻ ഏല്പിച്ചത്.'' ഞാൻ പറഞ്ഞതും അവൾ ചിരിക്കാൻ തുടങ്ങി. ''ശരിക്കും ഇതൊക്കെ ഉള്ളതാണോ?? എനിക്ക് വിശ്വസിക്കാൻ വയ്യ.അന്ന് ബസ് സ്റ്റോപ്പിൽ വന്നു എന്നോട് പറഞ്ഞതോ. '' ഫാദി പറഞ്ഞു. ''അതൊക്കെ അവന്റെ അഭിനയം ആയിരുന്നു. അവന്റെ ഉപ്പ ഉണ്ടായിരുന്നു കാറിൽ.'' ഞാൻ പറഞ്ഞു. ''ഉള്ളതാണോ???'' ഫാദി വിശ്വാസം വരാതെ ചോദിച്ചു.

''അതേടീ... അവന്റെ ഉപ്പാന്റെ ഉദ്ദേശം എല്ലാരുടെയും മുന്നിൽ നീയും അവനുമായുള്ള കല്യാണം ഉറപ്പിച്ചു എന്ന് വരുത്തി തീർക്കൽ ആയിരുന്നു. അതിനാണ് എല്ലാരോടും നിങ്ങടെ നികാഹ് ഉറപ്പിച്ചു എന്ന് പറഞ്ഞത്. അപ്പൊ പിന്നെ ആരും നിന്നെ കല്യാണം കഴിക്കാൻ വരാതെ ആവും. പിന്നെ ജാസിമിനെ കൊണ്ട് നിന്നെ കെട്ടിക്കൽ മാത്രേ നിന്റെ ഉപ്പാന്റെ മുന്നിൽ വഴി ഉള്ളൂ... ഇപ്പൊ മനസ്സിലായോ..'' ഞാൻ ചോദിച്ചു ''അടിപൊളി.. നമുക്കൊരു സിനിമ എടുത്താലോ...'' ഫാദി ചോദിച്ചു. ''നിനക്ക് തമാശ, ഞങ്ങൾ ഇവിടെ തീ തിന്നുവായിരുന്നു. കോളേജിൽ പോലും ഞാനും ജാസിമും കൂടി വാട്സാപ്പിലൂടെ എല്ലാം പ്ലാൻ ചെയ്യുക ആയിരുന്നു. സംസാരിക്കുന്നതു ആരെങ്കിലും കേട്ടാലോ.'' ഞാൻ പറഞ്ഞു. ''ഓ അപ്പൊ ജാസിം ആണോ ഈ ''j'' എന്ന് സാറിന്റെ വാട്സാപ്പിൽ കണ്ടത്??'' അവൾ സംശയത്തോടെ ചോദിച്ചു. ''ആഹാ കള്ളീ അതിനിടക്ക് അതും നോക്കിയോ??'' ഞാൻ ചോദിച്ചതും അവളെന്നെ ഇളിച്ചു കാണിച്ചു. ''അതിനു എന്തിനാണാവോ j കഴിഞ്ഞു മൂന്നു ലവ് സൈൻ ഒക്കെ.'' അവൾ കുശുമ്പോടെ ചോദിച്ചു. ''അത് ആർക്കും മനസിലാവാതിരിക്കാനാടീ പോത്തേ...'' ഞാൻ അവളെ തലക്കൊരു കൊട്ട് കൊടുത്തു. ''ദേ എന്നെ പോരെന്നു വിളിച്ചാൽ ഉണ്ടല്ലോ... നേരത്തെ കണ്ടതല്ലേ ജാസിമിന് കിട്ടിയത്.'' അവൾ ദേഷ്യം നടിച്ചു പറഞ്ഞു.

കേട്ടപ്പോ ഒന്ന് ഞെട്ടി, കാരണം ചിലപ്പോൾ അവൾ അതും ചെയ്യും. പക്ഷെ ഞാനതു പുറത്തു കാണിച്ചില്ല. അവളുടെ കൈ പിടിച്ചു പിന്നോട്ട് തിരിച്ചു.. ''നീ എന്നെ അടിക്കോടി..'' ഞാൻ ചോദിച്ചു. ''അയ്യോ, ഇല്ല ഞാൻ വെറുതെ പറഞ്ഞതാ... കൈ വിട്..'' എന്നും പറഞ്ഞു അവൾ ഒച്ച വച്ചു. ''നീ നേരത്തെ എന്നെ സാർ എന്ന് അല്ലാതെ എന്തോ വിളിക്കുമെന്ന് പറഞ്ഞല്ലോ... അതെന്തായിരുന്നൂ...'' ഞാൻ ചോദിച്ചു. ''അത് ഒന്നൂല്ല... ആഷി സാർ പ്ളീസ് കൈ വിട്..'' അവൾ വീണ്ടും ഒച്ച വച്ചു. അവളുടെ വാ പൊത്തി ഞാൻ അവളെ എന്റടുത്തേക്കു ചേർത്ത് നിർത്തി. എന്നിട്ടു ചെവിയിൽ പറഞ്ഞു ''ആഷി സാർ അല്ല ആഷി മതി..'' എന്നിട്ടവളുടെ കൈ വിട്ടു. അവളെന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു എന്റെ കൈ പിടിച്ചു എന്നോട് ചേർന്ന് അകത്തേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ഒരു വർഷം പോയത് അറിഞ്ഞില്ല. പരസ്പരം കാണാതെ ഈ ഒരു വർഷം കഴിച്ചു കൂട്ടിയത് എങ്ങനെ ആണെന്ന് എനിക്കും ആഷിക്കും മാത്രമേ അറിയൂ.. നികാഹ് കഴിഞെങ്കിലും ഒരുമിച്ചു ജീവിക്കാൻ ഈ ഒരു വർഷം കാത്തിരിക്കാൻ വീട്ടുകാർ പറഞ്ഞു.

ആഷി കോളേജിൽ നിന്നും റിസയിൻ ചെയ്തു യൂഎസിലേക്ക് പറന്നു. ഞാൻ എന്റെ പഠിത്തവുമായി ഇവിടെ തുടർന്നു. വീഡിയോകോളും ചാറ്റും ഒക്കെ ആയി അങ്ങ് അഡ്ജസ്റ്റ് ചെയ്തു. കാത്തിരുന്നു കാത്തിരുന്നു ഇന്ന് ഞങ്ങടെ കല്യാണം കഴിഞ്ഞു. ഞങ്ങടെ മാത്രമല്ല റാഷിക്കയുടെയും ഫിദയുടേം പിന്നെ ആരും വിചാരിക്കാത്ത രണ്ടു പേരുടെയും. ജാസിമും എന്റെ ജെന്ന കുട്ടിയും. ജാസിം ഞങ്ങളെ സഹായിച്ചപ്പോളെ വിചാരിച്ചതാ അതിന്റെ പിന്നിൽ എന്തോ ഉണ്ടെന്നു. വിചാരിച്ച പോലെ തന്നെ കാരണം കിട്ടി, ജെന്ന. കുറെ പാട് പെടേണ്ടി വന്നു. ഞങ്ങളെ ജാസിം സഹായിച്ച കാര്യം അറിഞ്ഞപ്പോ ഞങ്ങടെ വീട്ടുകാർ ഫ്ലാറ്റ്. പക്ഷെ ഹാജിക്ക സമ്മതിക്കാൻ ഒരു ഹാർട്ട് അറ്റാക്ക് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ജാസിം തളർന്നു പോയപ്പോ ജുനു ഇക്കയാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്. അപ്പോളാണ് അങ്ങേർക്കു പൈസ അല്ല കുടുംബബന്ധങ്ങൾ ആണ് വലുത് എന്ന് മനസിലായത്. ജെസ്നയ്ക്കും നല്ലൊരാളെ ഷഫീക്കാറ്റ കണ്ടു പിടിച്ചു. എല്ലാം മംഗളമായി നടന്നു

. ''എന്താ സ്വപ്നം കണ്ടു നിക്കുവാനോ??? അവിടൊരാള് കാത്തു നിന്നു മുഷിഞ്ഞു കാണും.'' രാഷ്‌നയാണ്‌ ആഷിയുടെ അനിയത്തി, ഞാനും ഫിദയുമായി നല്ല കൂട്ടാണ്. ഞാൻ അവളോട് ചിരിച്ചു കാണിച്ചു. ഏകദേശം ഞങ്ങളുടെ സ്വഭാവം ഒന്നാണ്. അത് കൊണ്ട് പെണ്ണ് ഞാൻ എന്തേലും പറഞ്ഞാൽ അതിൽ കേറി പിടിക്കും. ഞാനും ഫിദയും അവളുടെ കൂടെ നടന്നു. കൂടെ ആഷിയുടെ ഇത്തയും വേറെ കസിന്സും ഉണ്ട്. ഫിദയെ റൂമിലാക്കി ഞങ്ങൾ നടന്നു. എന്നെ റൂമിലേക്ക് തള്ളി വിട്ടു അവർ പോയി. അകത്തു കേറിയപ്പോ ആഷി കട്ടിലിൽ മോളിലോട്ടു നോക്കി കിടക്കുന്നു. ഇത്രയും നാളും സംസാരിച്ചിട്ടും ആദ്യമായി എനിക്ക് വിറക്കുന്നതു പോലെ തോന്നി. ''അവിടെ നിന്നു വിറക്കാതെ ഇങ്ങോട്ടു വാ ജനൂ...'' എന്നെ നോക്കാതെ തന്നെ ആഷി സാർ അങ്ങനെ പറഞ്ഞപ്പോ ഞാൻ കൂടുതൽ വിറച്ചു. ജനൂ എന്നാണ് എന്നെ വിളിക്കാറ്. എന്നോട് പറയാൻ കുറെ കഷ്ടപ്പെട്ട് അന്ന് കണ്ടു പിടിച്ചതല്ലേ. ഞാൻ മെല്ലെ അടുത്തേക്ക് പോയി. പാലും ഫ്രൂട്സും ഒക്കെ ആദ്യമേ അവിടെ ഉണ്ടായിരുന്നു.

ആഷി എന്റെ കൈ പിടിച്ചു അടുത്തിരുത്തി. ആ മുഖം കണ്ടപ്പോ എല്ലാ വിറയലും മാറി. ''എന്താ ഇത്ര ആലോചന..'' ഞാൻ ചോദിച്ചു. ''വെറുതെ നമ്മടെ ലൈഫിൽ നടന്നതൊക്കെ ആലോചിക്കുവായിരുന്നു.'' ആഷി പറഞ്ഞു. എന്നിട്ടെന്നെ ചേർത്ത് പിടിച്ചു. ''നിന്നെ എങ്ങാനും നഷ്ടപെട്ടിരുന്നെങ്കിൽ ഞാൻ ബ്രഹ്മചാരി ആയി ജീവിക്കേണ്ടി വന്നേനെ.'' എന്നും പറഞ്ഞു ചിരിച്ചു. ''അത് ശരിയാ.. അന്നത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ ഇപ്പോളും പേടിയാ..'' ഞാൻ പറഞ്ഞു. ''അതിനു ഞാനുള്ളപ്പോ നിനക്ക് ഒന്നും സംഭവിക്കിലാരുന്നല്ലോ..'' ആഷി പറഞ്ഞു. ''പക്ഷെ എന്നോട് പറയാരുന്നു..'' ഞാൻ പരിഭവം നടിച്ചു പറഞ്ഞു. ''അങ്ങനെ പറഞ്ഞാ നിന്റെ മുഖത്ത് അന്ന് കണ്ട ആ ഭാവങ്ങൾ എനിക്ക് കാണാൻ പറ്റുവായിരുന്നോ??? ഇനി ഞാൻ ഒന്നും ഒളിക്കില്ല സത്യം..'' ആഷി എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. ''ആണോ എന്നാ വേഗം പറ ആ വിഡിയോയിൽ എന്തായിരുന്നു??'' ഞാൻ ചോദിച്ചതും ആഷി എന്നെ നോക്കി. ''ഏതു വിഡിയോ???'' ആഷി ചോദിച്ചു. ''അന്ന് ജാഷി കാണിച്ച വീഡിയോ. ഇന്ന് അവരെ കണ്ടപ്പോ ഞാൻ ചോദിച്ചിരുന്നു അപ്പൊ പറഞ്ഞു എനിക്ക് പറയാൻ പറ്റില്ല ആഷിയോടു തന്നെ ചോദിക്കാൻ.. അതും ഇന്ന് രാത്രി തന്നെ.. ഇല്ലെങ്കിൽ പിന്നെ പറഞ്ഞു തരില്ല പോലും..''

ഞാൻ പറഞ്ഞതും സാറെന്നെ വിട്ടു മാറി ഇരുന്നു. ''അതൊന്നുമില്ല. അവള് വെറുതെ പറഞ്ഞതാ...'' ആഷി പറഞ്ഞു. ഞാൻ കുറെ ചോദിച്ചു. പക്ഷെ എന്ത് പറഞ്ഞിട്ടും പറഞ്ഞു തരുന്നില്ല. അവസാനം ഞാൻ പതിനെട്ടാമത്തെ അടവ് എടുത്തു. ''പറഞ്ഞില്ലെങ്കിൽ ആഷിക്ക് ബെഡിൽ കിടക്കാം ഞാൻ സോഫയിൽ കിടന്നോള്ളാം..'' അതു കേട്ടപ്പോ എന്നെ ഒന്ന് നോക്കി. ''അങ്ങനെ പറയരുത്..'' എന്നും പറഞ്ഞു എന്റെ അടുത്തേക്കിരുന്നതും ഞാൻ എണീറ്റു സോഫയിൽ പോയി ഇരുന്നു. ''അതെനിക്ക് പറയാൻ പറ്റില്ല ഞാൻ ജുനൈദിന് വാക്ക് കൊടുത്തതാ...'' ആഷി പറഞ്ഞപ്പോ ഞാൻ സംശയത്തോടെ നോക്കി. ''ജുനു ഇക്കക്കോ.. എന്ത് വാക്ക്???'' ഞാൻ ചോദിച്ചു. ''നീ തന്നെ നേരിട്ട് ചോദിച്ചോ..'' എന്നും പറഞ്ഞു ആഷി ജുനൂക്കാനേ വിഡിയോ കാൾ ചെയ്തു. ''എന്തോന്നാടേയ് ഫസ്റ്റ് നൈറ്റ് ആയാൽ എങ്കിലും ഒരു സമാധാനം തന്നൂടെ..'' ഇക്ക കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു. ''ഫസ്റ്റ് നൈറ്റ്.. നീ കാരണം അതിപ്പോ സോഫയിൽ കിടക്കുന്നുണ്ട്..'' എന്നും പറഞ്ഞു ആഷി ഫോണും കൊണ്ട് എന്റടുത്തേക്കു വന്നു. ''ഞാൻ കാരണമോ?? ഞാൻ എന്ത് ചെയ്തു. എന്താ മോളെ കാര്യം..'' ജുനൂക്ക എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ആദ്യം അത്ഭുദത്തോടെ നോക്കിയാ ആള് പെട്ടെന്ന് ചിരിക്കാൻ തുടങ്ങി.

ഞാനും ആഷിയും പരസ്പരം നോക്കി. ''അതെന്താണെന്നു ഞാൻ പറയാം മോളെ..'' നോക്കുമ്പോ ദേ ജാസ്മിത്ത. ''പറ ഇത്ത.'' ഞാൻ പറഞ്ഞു. ''അത്‌ മോളെ നിന്റെ ജുനു ഇക്ക അവന്റെ ലവറിനോട് ഐ ലവ് യൂ പറഞ്ഞപ്പോ ആ പെൺകുട്ടി ഒരു കിസ് കൊടുത്തു. അതായിരുന്നു വിഡിയോയിൽ.'' എന്നും പറഞ്ഞു ഇത്ത ചിരിച്ചു. ''അതിനെന്താ.. ഇതാണോ ഇത്ര വലിയ കാര്യം.. ഇത്ത ഒരു കിസ് കൊടുത്തതാണോ ഇത്ര വലിയ കാര്യം..'' ഞാൻ ആഷിയെ നോക്കി പറഞ്ഞു. ''കിസ് കൊടുത്തത് വലിയ കാര്യം അല്ല. പക്ഷെ കൊടുത്തത് ഞാനല്ല. അവർ പ്ലസ് ടൂ പഠിക്കുമ്പോ ജുനു ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു, അവളാണ്. അന്ന് ആ വിഡിയോ ഒരു തമാശക്ക് ആഷിയും ഫ്രണ്ട്സും കൂടി എടുത്തിരുന്നു. പ്ലസ് ടൂ കഴിഞ്ഞപ്പോ ഏതോ ഗൾഫുകാരനെ കെട്ടി അവള് പോയി. എല്ലാരും ആ കാര്യം മറന്നിരുന്നു, ആ വിഡിയോയുടെയും.'' ഇത്ത പറഞ്ഞു. ''അപ്പൊ ഇക്കാക്കും കിട്ടിയിരുന്നു അല്ലെ.. തേപ്പ്..'' ഞാൻ ചിരിച്ചു. ''ആ കിട്ടി ബോടിച്ചിരുന്നു. ജാഷിക്കു അജൂന്റെ ലാപ്പിൽ നിന്നോ മറ്റോ ആ വീഡിയോ കിട്ടി. അന്ന് ആ വീഡിയോ ജാസ്മിയെ കാണിക്കും എന്നിട്ടു വൈറൽ ആക്കും എന്നും പറഞ്ഞായിരുന്നു ജാഷി ഭീഷണിപ്പെടുത്തിയെ..

ജുനുവിനേക്കാൾ ആ പെൺകുട്ടിയുടെ കാര്യം ഓർത്തായിരുന്നു ആഷിക്ക് ടെൻഷൻ അവൾ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരായി ജീവിക്കുകയായിരുന്നു. അതെങ്ങാനും പുറത്തായാൽ അവളുടെ ജീവിതം തകരും. പിന്നെ ആ സമയത്തു ഈ വീഡിയോ കണ്ടാൽ ഇവളും എന്നെ ഇട്ടിട്ടു പോവും എന്ന് ഉറപ്പല്ലേ... പക്ഷെ കല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ ഇവളോട് ഞാൻ എല്ലാം പറഞ്ഞിരുന്നു. അത്‌ കൊണ്ട് എന്താ എന്റെ ഫസ്റ്റ് നൈറ്റ് കൊളായി.'' ജുനൂക്ക പറഞ്ഞു. ''പിന്നെ ആദ്യമായി പ്രേമിച്ച പെണ്ണ് ഞാനാണെന്നൊക്കെ പറഞ്ഞിട്ട് അല്ലാന്നു അറിയുമ്പോ ആർക്കായാലും ദേഷ്യം വരില്ലേ..'' ജാസ്മിത്ത പറഞ്ഞു. ''അപ്പൊ ആ വീഡിയോക്ക് ആദ്യ രാത്രി ശാപം ഉണ്ടല്ലേ..'' ആഷി സാർ ചോദിച്ചതും എല്ലാരും ചിരിച്ചു. ഞങ്ങക്ക് ഉറങ്ങണം എന്നും പറഞ്ഞു ജുനു ഇക്ക ഫോൺ കട്ട് ചെയ്തു. ''എന്നാലും പോലീസ് പിടിച്ചിട്ടും ആഷി ഒന്നും പറഞ്ഞില്ലല്ലോ..'' ഞാൻ ചോദിച്ചു. ''ആ വീഡിയോ എടുത്തത് ഞാനാ. അവൻ ഐ ലവ് യൂ പറയുന്നതു എടുക്കണം എന്നെ വിചാരിച്ചുള്ളു. ആ കുട്ടീ കേറി ഉമ്മ വെക്കുമെന്ന് ഞങ്ങളാരും വിചാരിച്ചതല്ല. അവനു അന്നേ വാക്ക് കൊടുത്തതാ ആർക്കും അത്‌ കാണിക്കില്ല എന്ന്.'' ആഷി പറഞ്ഞു.

''പറഞ്ഞ വാക്ക് പാലിക്കാൻ എന്തൊക്കെ ത്യാഗങ്ങളാ ചെയ്തേ.. ആഷി അപ്പൊ ചില്ലറക്കാരൻ അല്ല അല്ലെ..'' ഞാൻ പറഞ്ഞു. ''അതേടീ.. ഞാൻ ചില്ലറപ്പൈസ അല്ല നല്ല ഒന്നാന്തരം രണ്ടായിരത്തിന്റെ നോട്ട് ആണെന്ന് മനസ്സിലായില്ലേ..'' എന്നും പറഞ്ഞു ചിരിച്ചു. എല്ലാ കാര്യങ്ങളും ഞാൻ ആഷിയോടു മുന്നേ പറഞ്ഞിരുന്നു. ''ആഹ് ഏതായാലും ഓർമ്മിപ്പിച്ചതല്ലേ ആ മുപ്പതു രൂപ അമ്പതു പൈസ വേണ്ടേ..'' ഞാൻ ചോദിച്ചു. ''ആഹ് പിന്നെ വേണം.. പക്ഷെ പൈസ ആയിട്ട് വേണ്ട എനിക്ക് ഉമ്മയായിട്ടു മതി..'' എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. അപ്പൊ ഞാൻ പോയി എന്റെ കടം വീട്ടട്ടെ... എന്താ നോക്കി നിക്കുന്നെ... മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ എന്താ ഇൻട്ടെറസ്റ്റ്. വേഗം വിട്ടോളു... ഗോ ടു യുവർ ക്ലാസ്സെസ്... അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story