ഒരു ചില്ലറ പ്രേമം: ഭാഗം 5

oru chillara premam part 1

രചന: റിഷാന നഫ്‌സൽ

"ഫദീഹ, താനെന്താടോ താഴോട്ട് നോക്കി പിറുപിറുക്കുന്നെ. നിലതെന്തെന്തിനാ ഇങ്ങനെ ചവിട്ടുന്നേ???" ആഷി സാറിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്. പടച്ചോനെ സ്വപ്നം ആയിരുന്നോ??? എന്റെ ഫാദീ ദിവാസ്സ്വപ്നം കാണാൻ നീ കഴിഞ്ഞേ വേറെ ആളുള്ളൂ.. നിനക്കിതെന്നെ ആണോ പെണ്ണെ പണി... മ്ലേച്ഛം.. "അവിടെന്താ ഉള്ളെ??" എന്നും ചോദിച്ചു സാർ എണീക്കാൻ പോയപ്പോ ഞാൻ പേടിച്ചു. ''അതൊരു പാറ്റയായിരുന്നു സർ. ഞാനതിനെ കൊന്നു.'' എന്നും പറഞ്ഞു നിലത്തേക്കൊന്നും കൂടി ചവിട്ടി. ''ആ മതി മതി. ഇനി ചവിട്ടിയാ ടൈൽസും കൂടി പൊട്ടും..'' എന്നും പറഞ്ഞു സാർ വീണ്ടും ബുക്കിലേക്ക് നോക്കി. ഓ ഈ കാലമാടൻ ആണല്ലോ പടച്ചോനെ ആദ്യമായി എന്റെ മനസ്സിൽ കേറിയത്. എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ല. എങ്ങനെ അറിയും ആഷിസാറിന്റെ കല്യാണം കഴിഞ്ഞൊന്നു.

 "സാർ അന്ന് കാണാൻ പോയ കുട്ടിയെ പിന്നെ കണ്ടോ???" ആകാംഷ അടക്കാൻ പറ്റാതെ ഞാൻ ചോദിച്ചു പോയി. മറുപടി ഒരു നോട്ടം മാത്രം ആയിരുന്നു. അന്ന് ബസ്സിൽ നോക്കിയ അതെ നോട്ടം. ഉഫ്... എന്റെ സാറേ... ഫാദീ കണ്ട്രോൾ കണ്ട്രോൾ... "അല്ലാ സാർ അന്ന് പറഞ്ഞില്ലേ ഉമ്മ പോവുന്നേനു മുന്നേ കല്യാണം കഴിക്കണം എന്ന് പറഞ്ഞെന്നു. അതോണ്ട് ചോദിച്ചതാ..." ഞാൻ താഴോട്ട് നോക്കി പറഞ്ഞു. "ഇല്ല.." ആ മറുപടി കേട്ടതും എന്റെ മനസ്സിൽ ഒരു നൂറു ലഡ്ഡു പൊട്ടാൻ പോയി. വെയിറ്റ് ഫാദീ പൊട്ടിക്കല്ലേ... ആ പെണ്ണിനെ കണ്ടില്ലാന്നാ പറഞ്ഞെ കല്യാണം കഴിഞ്ഞില്ലെന്നല്ല. "അപ്പൊ സാറിന്റെ കല്യാണം കഴിഞ്ഞില്ലേ??" ഞാൻ പിന്നേം ചോദിച്ചു. ഇല്ല. അത് കേട്ടതും പൊട്ടാൻ നിന്ന ലഡ്ഡുന്റെ കൂടെ രണ്ടു പടക്കവും പൊട്ടി. ഞാനറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. "അതെന്താ സാർ കല്യാണം കഴിക്കാത്തത്.." ഞാൻ പുഞ്ചിരി ഒതുക്കി വീണ്ടും ചോദിച്ചു, വിടില്ല ഞാൻ.. "താൻ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. ഇപ്പൊ ക്ലാസ്സിലേക്ക് പൊയ്ക്കോ. ഉച്ചയ്ക്ക് ലാബിലേക്ക് വന്നാൽ ബുക്ക് തിരിച്ചു തരാം."

സാർ ബുക്കിൽ നോക്കികൊണ്ട്‌ തന്നെ പറഞ്ഞു. "മുരടൻ" എന്നും പറഞഞു മുഖം കോട്ടി ഞാൻ പുറത്തേക്കു നടന്നു. "ഫദീഹ എന്താ പറഞ്ഞെ???" സാർ ചോദിച്ചതും ഞാനൊന്നു ഞെട്ടി. തിരിഞ്ഞു നോക് ഒന്ന് ഇളിച്ചോണ്ടു ന്നുമില്ലാന്നു തലയാ്ടി വേഗം പുറത്തേക്കു ഓടി. ഞാൻ നഖവും കടിച്ചു ക്ലാസിലേക്കു കേറുമ്പോ തന്നെ കണ്ടു എന്നെയും നോക്കി ഇരിക്കുന്ന 8 കണ്ണുകൾ. "എന്തായിരുന്നെടീ അതിന്റെ ഉള്ളിൽ?? നിങ്ങൾ രണ്ടാളും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ?? എന്താ ചെയ്തേ???" ഫിദ ഓടി വന്നു ചോദിച്ചു. "ഞങ്ങൾ കണ്ടു ആ ചാളമേരിയും മീര മാമും ക്യാന്റീനിലേക്കു പോവുന്നത്." പാത്തു ചിരിച്ചോണ്ട് പറഞ്ഞു. ലീന മാമിന്റെ നല്ല സ്വഭാവം കാരണം എല്ലാരും മാമിനെ അങ്ങനെയാ വിളിക്കാറ്. പാവം ചാളമേരി, അവർക്കിതിലും വലുതൊന്നും വരാനില്ല. "പറയടാ എന്താ ചെയ്തേ??" ദിയയും വിട്ടില്ല. "പാറ്റയെ കൊല്ലുകയായിരുന്നു. എന്തേ???" ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "പാറ്റയെയോ??? എന്തോന്നെടീ പറയുന്നേ?" ഫിദക്കു ഒന്നും മനസ്സിലായില്ല. ഞാൻ അതിന്റെ ഉള്ളിൽ നടന്നതെല്ലാം അവരോടു പറഞ്ഞു.

എല്ലാം കൂടി ചിരിച്ചു മറിയുകയാ.. എനിക്ക് മനസ്സിലാവുന്നില്ല ഞാൻ എന്ത് പറഞ്ഞാലും എല്ലാരും ചിരിക്കുവാണല്ലോ, ആ മൊരടൻ ഒഴിച്ച്. ഞാൻ എല്ലാത്തിനും ഓരോ കുത്തും കൊടുത്തു ഫുഡ് കഴിക്കാൻ നടന്നു. "എന്തായാലും കല്യാണം കഴിഞ്ഞിട്ടില്ലല്ലോ ഭാഗ്യം. ഇനിയും സമയമുണ്ട് നിനക്ക്.." ദിയ കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "അതെ അതെ.. ഇതുപോലെ ഇടയ്ക്കിടയ്ക്ക് ബുക്ക് കൊടുക്കാൻ സ്റ്റാഫ് റൂമിലേക്ക് ഒറ്റയ്ക്ക് പോയ മതി." പാത്തു ചിരിച്ചോണ്ട് പറഞ്ഞു. "എല്ലാം മിണ്ടാണ്ട് തിന്നായിരുന്നെ..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ടിഫ്ഫിൻ തുറന്നതും നാല് കൈ എവിടുന്നൊക്കെയോ വന്നു. എന്റെ ഉമ്മാന്റെ കൈപ്പുണ്യം കുറച്ചു കൂടുതലായൊണ്ട്‌ ദിവസവും ഞാൻ പട്ടിണിയാ. മിക്കവാറും നോൺ വെജ് ആണ് ഉണ്ടാവുക. അതോണ്ടെന്നേ എന്റെ ട്ടിഫിൻ കഴുകേണ്ടി വരാറില്ല. അങ്ങോട്ടും കേറി കയ്യിട്ടു വാരിയോണ്ട്വല്ലോം തിന്നാൻ കിട്ടി. ഫുഡ് കഴിച്ചു വേഗം ഞങ്ങൾ എല്ലാരും നിസ്കരിക്കാനായി പോയി. ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള ഒരു റൂം ഞങ്ങക്ക് നിസ്‌ക്കരിക്കാനായി കോളേജിന്ന് തന്നിരുന്നു.

കാരണം ൾ വീട്ടിലെത്തുമ്പോളേക്കും അഞ്ചു മണി കഴിയും. അപ്പോളേക്ം ളുഹർ കളാ ആവും. നിസ്കാരം കഴിയുമ്പോളേക്കും ബെൽ അടിച്ചു. പിന്നെ ഒറ്റ ഓട്ടമായിരുന്നു ലാബിലേക്ക്. ഇത് ദിവസള്ളതാ ഈ റണ്ണിങ് റേസ് ക്ലാസ്സിലേക്ക''ഞാൻ ഫസ്റ്റ്.." ഓടി ലാബിൽ കേറിയതും ഞാൻ പറഞ്ഞു. പിന്നാലെ ഫിദയും പാത്തുവും ഷാനിയും ദിയയും എത്തി. എല്ലാരും നിന്ന് കിതച്ചു. "അല്ല ഞാനാ ഫസ്റ്റ്." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ദേ ക്കുന്നു നമ്മടെ മൊഞ്ചൻ. മുഖു കണ്ണടയൊക്കെ ഫിറ്റ് ചെയ്തു കമ്പ്യൂട്ടറിന്തോ ചെയ്യുന്നു. നോട്ടം അപ്പോളു്ക്രീനിലേക്ക് തന്നെ. "ഗുഡ് ആഫ്റ്റർനൂൺ സാർ" എന്നും പറഞ്ഞു ഞങ്ങൾ വേഗം സീറ്റിലേക്ക് പോയി. അപ്പോളേക്ലാസ്സിലെ മറ്റു കുട്ടികളും എത്തിയിരുന്നു. സർ അന്ന് ചെയ്യണ്ട പ്രോഗ്രാംസ് ഒക്കെ പറഞ്ഞു തന്നു, ഞങ്ങളത് ചെയ്യാൻ തുടങ്ങി. അതിനിടയിലും ഞങ്ങൾ എല്ലാരും കണ്ണ് കൊണ്ടും കൈ കൊണ്ടും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. "ഡീ നിന്റെ ചില്ലറപ്പൈസ കൈ വിട്ടു പോവാനുള്ള എല്ലാ ലക്ഷണവും ഉണ്ട്." ഫിദയാണ്. ഞങ്ങളുടെ പേര് ഒരേ അക്ഷരം ആയോണ്ട് അവളാണ് എപ്പോളും എന്റടുത്തു ഉണ്ടാവാ..

അങ്ങനെ ആണ് ഞങ്ങൾ പ്ലസ് ടു തൊട്ടു ഫ്രണ്ട്സ് ആവുന്നതും. ബാക്കി എല്ലാത്തിനേം ഡിഗ്രിക്ക് ചേർന്നപ്പോ കിട്ടിയതാ. "എന്തോന്നാടീ" എനിക്ക് ദേഷ്യം വന്നു. "ദേ അങ്ങോട്ട് നോക്കിയേ?" അവൾ പറഞ്ഞ ഭാഗത്തേക്ക് ഞാൻ നോക്കി. ദേ ആ ചാള മേരി ആഷി സാറിനോട് അല്ല ആഷിയോട്, ഈ സാർ വരുമ്പോ ഒരു അകൽച്ച മാതിരി, നിന്ന് കൊഞ്ചുന്നു. ലീന മാം ആണെങ്കി ആരെയാ വീഴ്ത്തണ്ടതു എന്നും വിചാരിച്ച ദിവസവും കോളേജിലോട്ടു കെട്ടിയെടുക്കുന്നതു എന്ന് തോന്നും പെരുമാറ്റം കണ്ടാൽ. അതിനു നിന്ന് കൊടുക്കാൻ ധാ ഇപ്പൊ ആഷിയും. ഇവർക്ക് ക്ളാസ്‌ ഒന്നുമില്ലേ പടച്ചോനേ. രാവിലെ തൊട്ടു വെറുതെ ഇരിക്കുവാണല്ലോ. ആ പറഞ്ഞിട്ടും കാര്യമില്ല.

കോളേജൽ ഡേ വരുന്നോണ്ട് ജൂനിയർസ് മൊത്തം പ്രാക്ടീസ് എന്നും പറഞ്ഞു ക്ലാസും കട്ട് ആക്കി തെണ്ടി നടക്കുവല്ലേ. ഡെസ്‌കിനു ചെയറിനും എടുത്തോടുക്കേണ്ടി വരും ക്ലാസ്. നമ്മളും സാധാരണ പ്രാക്ടീസ് എന്നും പറഞ്ഞു മുങ്ങാറാണ് പതിവ്. പക്ഷെ പ്രാക്ടിക്കൽസ് മിസ് ആക്കാൻ പറ്റില്ല. രണ്ടും കൂടി ചിരിച്ചു സംസാരിക്കാണ്. എന്റെ എല്ലാ കണ്ട്രോളും പോയി. ഞാൻ അറിയാതെ എന്റെ ശബ്ദം പുറത്തേക്കു ഒഴുകി.. അല്ല അലറി... "സാർ...." എന്റെ സൗണ്ട് കേട്ട് എല്ലാരും എന്നെ നോക്കി. ആഷിയും ലീനമാമും എന്നെ നോക്കുന്നത് കണ്ടപ്പോ എന്റെ ഉള്ളൊന്നു കാളി. ലീന മാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. "എന്താ???" എന്നും ചോദിച്ചോണ്ടു ആഷി സസ് എന്റെ നേരെ നടന്നു വന്നു. ഫാദീ നീ തീർന്നു മോളേ...തീർന്നു....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story