ഒരു പ്രണയ കഥ...💖: ഭാഗം 1

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ഞാൻ പ്രെഗ്നന്റ് ആണ്..!!" ആദ്യ രാത്രിയിൽ തന്നെ നോക്കി പ്രണയത്തോടെ ചിരിക്കുന്ന ജീവനോട്‌ അവൾ പറഞ്ഞതും നടുങ്ങി പോയി അവൻ... കണ്ണുകളിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു... എന്താണ് അവൾ പറഞ്ഞതെന്ന് ബോധം വന്നതും ഞെട്ടി പിടഞ്ഞ് കൊണ്ടവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.. "എന്താ... എന്താ ഇപ്പൊ നീ പറഞ്ഞേ...??" വിശ്വാസം വരാതെ അവൻ അവളെ നോക്കി കൊണ്ട് ദയനീയമായി ചോദിച്ചു... "ഞാൻ നാല് മാസം ഗർഭിണി ആണ്..."പറയുമ്പോൾ ശബ്ദം ഒരു വേള പോലും പതറിയില്ല... അവന്റെ കാപ്പി മിഴികളിൽ നോക്കി ശാന്തമായി അവൾ പറഞ്ഞതും ദേഷ്യം കൊണ്ട് അവൻ അടിമുടി വിറച്ചു.. "ഇതെന്ത് കൊണ്ടാ കല്യാണത്തിന് മുന്നേ പറയാതിരുന്നത്..."ദേഷ്യം അണപ്പല്ലിൽ ഒതുക്കി കൊണ്ടവൻ ചോദിച്ചതും ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കാനേ അവൾക്ക് ആയുള്ളൂ... "നിന്നോടാ ചോദിക്കുന്നത് തുളസി...!! എന്ത് കൊണ്ട് എന്നോട് മുന്നേ പറഞ്ഞില്ല...??"അതൊരു അലർച്ച ആയിരുന്നു... "എന്നോട് ക്ഷമിക്കണം വേണം എന്ന് കരുതി അല്ല...

സാഹചര്യം കൊണ്ടാ... ഞാൻ എങ്ങോട്ടെങ്കിലും പൊക്കോളാം... കുറച്ച് ദിവസം മാത്രം ഞാൻ ഇവിടെ നിന്നോട്ടെ...??" താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളുടെ മിഴികൾ നിറഞ്ഞ് നിൽക്കുന്നത് കണ്ടതും ദേഷ്യം മറ്റെങ്ങോ ഓടി ഒളിച്ചു.. കണ്ണുകളിൽ അടങ്ങാത്ത പ്രണയം അലതല്ലി... "ഹ്മ്മ്..."തിരിഞ്ഞ് നിന്ന് കൊണ്ടവൻ മറുപടി നൽകി... "ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല... ഒരു ജോലി ആയാൽ ഞാൻ പൊക്കോളാം... ആരെയും ശല്യപ്പെടുത്താതെ..."പറഞ്ഞ് തീർന്നതും അവൾ ബാത്‌റൂമിലേക്ക് കയറാൻ ഒരുങ്ങി... "ഒന്ന് നിന്നെ..."കൽപ്പിച്ച് കൊണ്ട് അവൻ പറഞ്ഞതും അവൾ എന്തെന്ന ഭാവേനെ അവനെ നോക്കി... "ആരാ ഈ കുഞ്ഞിന്റെ അച്ഛൻ...!!" തീക്ഷണമായ ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി പോയി... നേത്ര ഗോളങ്ങൾ നിലകിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ച് കൊണ്ടിരുന്നു...

ഉള്ളിൽ തന്നെ നോവിക്കാൻ പാകമുള്ള ആ വാക്കുകൾ ഒഴുകി എത്തിയതും വയറിൽ കൈകൾ ഒന്ന് തലോടി... "എന്നോട് ഒന്നും ചോദിക്കരുത്... എനിക്ക് അതൊന്നും പറയാൻ കഴിയില്ല.. ഞാൻ ഒരിക്കലും നിങ്ങൾക്ക് ശല്യം ആവില്ല..."അത്രയും പറഞ്ഞ് കൊണ്ടവൾ ബാത്‌റൂമിൽ കയറി വാതിൽ വലിച്ചടച്ചു... സോഫയിൽ കിടന്ന പില്ലോ എടുത്ത് ആഞ്ഞ് വലിച്ചെറിഞ്ഞു കൊണ്ടവൻ മുടികൾ കോരുത്ത് വലിച്ചു... ആരായിരുന്നു താൻ...?? വെറും കോമാളി...!! മനസ്സ് ചോദിച്ച ചോദ്യത്തിന് ബുദ്ധി ഉത്തരം പറഞ്ഞതും കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു... ഭിത്തിയിൽ നിന്നും നിലത്തേക്ക് ഊർന്ന് ഇരുന്ന് കൊണ്ടവൻ പൊട്ടികരഞ്ഞു... തുളസിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... _________❤

"താൻ ബെഡിൽ കിടന്നോളു..."ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയ തുളസിയോട് ജീവ പറഞ്ഞതും അവൾ അവനു നേരെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...അതൊന്ന് കാണാൻ പോലും കൂട്ടക്കാതെ അവൻ അറപ്പോടെ മുഖം തിരിച്ചു... തുളസിക്ക് അത് വല്ലാതെ നൊന്തെങ്കിലും തനിക്ക് കിട്ടേണ്ടതാണെന്ന് കരുതി അവൾ മനസ്സിനെ ശാന്ധപ്പെടുത്തി.. "വേണ്ട ഉണ്ണിയേട്ടൻ ബെഡിൽ കിടന്നോളു... ഞാൻ സോഫയിൽ കിടന്നോളാം..." "പറഞ്ഞത് കേട്ടാൽ മതി..." പറഞ്ഞ് തീർന്നതും ഒരു ബെഡ്ഷീറ്റ് എടുത്ത് കൊണ്ടവൻ കിളിവാതിൽ തുറന്ന് ബാൽകാണിയിലെ ഊഞ്ഞാലിൽ ചെന്നിരുന്നു... വരണ്ട ഒരു ചിരി ചുണ്ടിൽ വിരിയിച്ച് കൊണ്ടവൾ ബെഡിന്റെ ഒരു ഓരത്ത് കിടന്നു... കൈകൾ മെല്ലെ വയറിൽ തലോടി... കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി... "എന്തിനാ കൃഷ്ണാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നേ...?? ഇന്ന് ഞാൻ കാരണം ഒരാളുടെ ജീവിതം വരെ തുലഞ്ഞു...!! മോഹിച്ച ആൾക്കൊപ്പം ജീവിക്കാൻ ഉള്ള ഭാഗ്യവും നീ തന്നില്ല...!! ജീവിതത്തോട് തന്നെ മടുപ്പ് തോന്നുന്നു...!!!പക്ഷെ എന്റെ കുഞ്ഞ്...!! ഇല്ല ജീവിക്കണം... സ്വന്തം കാലിൽ നിന്ന് തന്റെ കുഞ്ഞിനെ പൊന്ന് പോലെ നോക്കണം... ഏത് ആഗ്രഹങ്ങൾക്കും വിലങ്ങ് തടിയാവാതെ ഉയരങ്ങളിലേക്ക് പറത്തി വിടണം..." നിറഞ്ഞൊഴുകുന്ന കണ്ണുകൾ വാശിയോടെ തുടച്ച് കളഞ്ഞു... ഏറെ നേരം കണ്ണുകൾ ടേബിളിൽ വെളിച്ചം തെളിച്ച് നിൽക്കുന്ന ലാമ്പിൽ തന്നെ പതിപ്പിച്ചു... പയ്യേ ക്ഷീണം കൊണ്ട് ആ കണ്ണുകൾ കൂമ്പി അടഞ്ഞു... _______❤

"ശിവൻ ഇമ്മീഡിയറ്റ് ആക്ഷൻ തന്നെ നമ്മൾ എടുക്കണം ഈ കേസിൽ... കൊലയാളി ആര് തന്നെ ആയാലും നിയമത്തിന്റെ വരുതിയിൽ അയാളെ എത്തിക്കണം..." "ഓക്കേ സർ..."മറുപുറത്ത് നിന്നും ഫോൺ കട്ട്‌ ആയതും അവന്റെ കണ്ണിൽ തീജ്വാല കണക്കെ ദേഷ്യം ആളി കത്തി... ഞരമ്പുകൾ വലിഞ്ഞ് മുറുകി... ഉള്ളിലെ ചെകുത്താൻ പുറത്തേക്ക് വരാൻ വാശി പിടിക്കും പോലെ...!! താഴെ നിന്നും വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ആണ് ചിന്തകളിൽ നിന്നും പിന്തിരിഞ്ഞ് കൊണ്ടവൻ ബാൽകാണിയിൽ നിന്ന് താഴേക്ക് നോക്കിയത്... കാറിൽ നിന്നും ഇറങ്ങി വരുന്ന തുളസിയുടെ അമ്മയെയും അച്ഛനെയും അനിയത്തിയും കൂടെ കുറച്ച് കുടുംബത്തെയും കണ്ടപ്പോൾ ആണ് അവൻ ഇന്നത്തെ ദിവസത്തെ കുറിച്ച് ഓർത്തത് തന്നെ.. കുളിച്ച് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയതും ബെഡിൽ അയൺ ചെയ്ത് വെച്ചിരിക്കുന്ന ഡ്രസ്സ്‌ കണ്ടതും അത് ഒന്ന് നോക്കുക പോലും ചെയ്യാതെ ഷെൽഫിൽ നിന്നും ഒരു ഡ്രസ്സ്‌ ഉടുത്തു... നനഞ്ഞ മുടി കൈ കൊണ്ട് കോതി കൊണ്ട് അവൻ സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു..

സെറ്റിയിൽ ഇരുന്ന് തന്റെ അച്ഛനോടൊപ്പം സംസാരിക്കുന്ന തുളസിയുടെ അച്ഛന്റെ അരികിൽ ചെന്നിരുന്നു... കണ്ണുകൾ ചുറ്റും പരതി... ഡൈനിങ് ടേബിളിൽ ഇരുന്ന് അവളുടെ അമ്മയോടും അനിയത്തിയോടും സംസാരിക്കുന്ന തുളസിയെ കണ്ടതും അവന്റെ കണ്ണുകൾ വികസിച്ചു... അമ്മയോട് സംസാരിച്ച് കൊണ്ടിരിക്കെ പെട്ടന്ന് കണ്ണുകൾ സോഫയിൽ ഇരുന്ന് തന്നെ നോക്കുന്ന ജീവയിൽ എത്തിയതും അവളിൽ വല്ലാത്ത വെപ്രാളം വന്നു നിറഞ്ഞു... കണ്ണുകൾ പെട്ടന്ന് തന്നെ മാറ്റി... "കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ..."തന്നെ ദയനീയമായി നോക്കി കൊണ്ട് വയറിൽ കൈ വെച്ച് അമ്മ ചോദിച്ചതും തുളസിക്ക് കരച്ചിൽ ഇങ്ങെത്തി... കണ്ണുനീർ തളം കെട്ടി കാഴ്ചയെ മറച്ചതും പുറം കൈ കൊണ്ട് അവയെ തുടച്ച് കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി... "അമ്മ ഇരിക്ക് ഞാൻ ഒന്ന് കിച്ചണിൽ പോയി നോക്കട്ടെ..."അത്രയും പറഞ്ഞ് കൊണ്ടവൾ എഴുന്നേറ്റു... _________❤

"ഹാ ഇങ്ങനെ ഒറ്റക്കോറ്റക്ക് കഴിച്ചാലോ... ഇനി പുതുമണവാളനും മണവാട്ടിയും അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുക്ക്..." ഭക്ഷണം കഴിക്കുമ്പോൾ അറിയാതെ പോലും തുളസി ജീവയെ നോക്കിയില്ല... അപ്പോഴാണ് ജീവയുടെ ഒരു കസിൻ വന്ന് ഇക്കാര്യം പറഞ്ഞതും ബാക്കി ഉള്ളവരും അത് ഏറ്റ് പിടിച്ചു.. ഭക്ഷണത്തിൽ തന്നെ നോക്കി ഇരുന്ന് കൊണ്ട് തുളസി ചുറ്റും ഉള്ളവർ പറയുന്നത് കേട്ടില്ലെന്ന് നടിച്ചു.. അപ്പോഴാണ് ചുണ്ടിന് നേരെ ഒരു കൈ നീണ്ട് വന്നത്.. തല ഉയർത്തി നോക്കിയതും ഒരു ഉരുള ചോറും ആയി തന്റെ നേരെ നിൽക്കുന്ന ജീവയെ കണ്ടവൾ അടിമുടി വിറക്കാൻ തുടങ്ങി... വേറെ ഒരു വഴിയും ഇല്ലാതെ അത് വായിലാക്കി... ശേഷം തന്റെ ഭക്ഷണത്തിൽ നിന്നും അല്പം എടുത്ത് ജീവക്ക് നേരെ നീട്ടി... താടിയിൽ പറ്റി പിടിച്ച വറ്റ് കൈ കൊണ്ട് കുടഞ്ഞ് കൊണ്ടവൻ തുളസി കൊടുത്ത ഭക്ഷണം ആസ്വദിച്ച് കഴിച്ചു... ഉള്ളിൽ അടങ്ങാത്ത സന്തോഷം മുളപൊട്ടി.. സാരി മറവിലൂടെ ചെറുതായി കാണുന്ന വീർത്ത വയറിൽ നോക്കി കൊണ്ടവൻ അരുമയായി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.. (തുടരും..)

Share this story