ഒരു പ്രണയ കഥ...💖: ഭാഗം 2

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ജീവ് എനിക്കൊരു കാര്യം പറയാൻ ഉണ്ട്...!!" മടിച്ച് മടിച്ച് കൊണ്ടാണ് തുളസി ബാൽകാണിയിൽ നിന്നും സിഗരറ്റ് പുകക്കുന്ന ജീവിന് അരികിൽ ചെന്ന് പറഞ്ഞത്... "ഹ്മ്മ്... പറയൂ..." പാതി പുകഞ്ഞ കുറ്റി എടുത്ത് നിലത്തിട്ട് കാല് കൊണ്ട് ഞെരിച്ച് കൊണ്ടവൻ ഒരു ബബ്ബിൾ ഗം എടുത്ത് വായിലിട്ട് ചവച്ച് കൊണ്ട് പറഞ്ഞു... "എനിക്ക് പഞ്ചായത്ത്‌ സ്കൂളിൽ ജോലി ശരിയായിട്ടുണ്ട്... എന്റെ ഒരു ഫ്രണ്ടിന്റെ വാക്കാൻസിയിൽ കിട്ടിയതാ..."പറയുമ്പോൾ ശബ്ദം നന്നേ നേർത്തിരുന്നു... "അതിന്...?!"കാര്യം പിടി കിട്ടിയെങ്കിലും ഒന്നും അറിയാത്ത പോലെ അവൻ ചോദിച്ചതും തല ഉയർത്തി അവൾ അവനെ ഒന്ന് നോക്കി... "ഞാൻ ജോലിക്ക് പൊക്കോട്ടെ..."മുഖത്ത് ദയനീയ ഭാവം നിറഞ്ഞു... "നീ എങ്ങും പോവില്ല... ഇവിടെ ഇരുന്നാൽ മതി... കണ്ടവന്റെ കൂടെ അഴിഞ്ഞാടി ഉണ്ടായ കുഞ്ഞ് ആണെങ്കിലും ഇപ്പോൾ എന്റെ താലിയും ചുമന്ന് നടക്കുന്നവൾ അല്ലെ...ഇച്ചിരി മനുഷ്യപറ്റിന്റെ പേരിൽ എങ്കിലും നിന്നേം നിന്റെ കൊച്ചിനേം സംരക്ഷിക്കേണ്ടേ..."

അവിടെ ഇരുന്ന ബീൻബാഗ് കാല് കൊണ്ട് തൊഴിച്ച് കൊണ്ടവൻ ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആവാൻ കയറി... കണ്ടവന്റെ കുഞ്ഞ്...!! തുളസി അലറി കരഞ്ഞു... വയറിൽ കൈകൾ ചേർത്ത് കൊണ്ടവൾ തനിക്ക് തീർത്തും അന്യമായ തന്റെ പ്രാണന്റെ സുഖമുള്ള ഓർമകളിൽ അലറി അലറി കരഞ്ഞു... നശിച്ച ജീവിതത്തെ കുറിച്ചോർത്ത് സ്വയം ശപിച്ച് കൊണ്ട് ആശ്വാസം കണ്ടെത്തി... _________♥ "Wt the f**.... ഇനിയും ഒരു വിവരവും കിട്ടിയില്ലെന്നോ... ഇത് പറയാൻ തനിക്ക് നാണം ഇല്ലെടോ... Within 24 hours എനിക്ക് *ജിഷ്ണു പ്രസാദിനെകുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും കിട്ടണം..." മറുപുറത്തുള്ള ആളോട് അലറി പറഞ്ഞ് കൊണ്ടവൻ കാൾ കട്ട്‌ ചെയ്തു... ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും കണ്ണുകൾ നിറഞ്ഞു... പല്ല് ഞെരിച്ച് കൊണ്ടവൻ കൈവരിയിൽ കൈകൾ മുറുക്കി ദേഷ്യം കണ്ട്രോൾ ചെയ്തു... "ചായ...!!" കയ്യിൽ ചായയും ആയി തന്റെ മുന്നിൽ നിൽക്കുന്ന തുളസിയെ കണ്ടതും മനസ്സ് ശാന്തം ആവുന്നത് അവൻ അറിഞ്ഞു... ചെറുചിരിയോടെ അവൻ അവളിലേക്ക് നോക്കി...

കണ്ണുകളിൽ കണ്മഷി കറുപ്പില്ല... കഴുത്തിൽ താൻ അണിയിച്ച മഞ്ഞ ചരട് മാത്രം... നെറ്റിയിൽ കുങ്കുമ ചുവപ്പും ഇല്ല... കഴുത്തിലും മറ്റും ആയി പറ്റി കിടക്കുന്ന ചെറു വിയർപ്പ് കണങ്ങൾ...തന്റെ നെഞ്ചോട് ചേർത്ത് ഒരു ചുംബനം കൊടുക്കാൻ മനസ്സ് വല്ലാതെ കൊതിച്ച് പോയി... വേണ്ട... സമയം ആയില്ല... മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് കൊണ്ടവൻ അവളുടെ കയ്യിൽ നിന്നും ചായ കപ്പ്‌ വാങ്ങി.. ഒരു സിപ് കുടിച്ചു... "ഹോസ്പിറ്റലിൽ കാണിക്കണ്ടേ...??" മുഖത്ത് നോക്കാതെ ഉള്ള അവന്റെ ചോദ്യം കേട്ടതും പ്രതീക്ഷയോടെ അവൾ അവനെ നോക്കി... "ഈ അജ്ഞാത ഗർഭം വീട്ടിൽ അറിയുമോ... അതോ എല്ലാവരും അറിഞ്ഞ് കൊണ്ട് എന്നെ പറ്റിച്ചതാണോ..."പറയുമ്പോൾ അവന്റെ ചുണ്ടുകൾ ഒരു സൈഡിലേക്ക് കോടി പോയി... "ഇല്ല....!!" സാരിയിൽ പിടിച്ച് കൈകൾ മുറുക്കി കൊണ്ടവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞ് നിർത്തി... പറഞ്ഞ കള്ളത്തിന്റെ ഫലമായി കയ്യും കാലും വിറപൂണ്ടു... അവളെ നോക്കി അമർത്തി മൂളി കൊണ്ട് അവൻ റെഡി ആവാൻ പറഞ്ഞ് അകത്തേക്ക് പോയി... _______♥

"തുളസി ജീവ്..."നഴ്സ് വന്ന് വിളിച്ചതും തുളസിയും ജീവും അകത്തേക്ക് കടന്നു... "ഇരിക്കൂ...!!" അവരെ നോക്കി പ്രസന്നമായി ഒന്ന് ചിരിച്ച് കൊണ്ട് Dr. ട്രീസ പറഞ്ഞതും തിരിച്ച് അവർക്കും ചിരിച്ച് കൊടുത്തു കൊണ്ട് രണ്ടുപേരും ചെയറിൽ ഇരുന്നു... "മുൻപ് എവിടെയാ കാണിച്ചേ...??"കഴുത്തിലെ സ്തെതസ്കോപ്പ് ഊരി കൊണ്ട് അവർ ചോദിച്ചതും ഉത്തരം പറയാൻ ആവാതെ തുളസി താഴേക്ക് നോക്കി... ജീവും അവളെ തന്നെ സൂക്ഷിച്ച് നോക്കി... "ഓക്കേ റിപ്പോർട്ട്‌സ് തരു..."അതിനും അവൾ നിലത്തേക്ക് നോക്കി ഇരുന്നു... ജീവ് അവളെ കയ്യിൽ പിടിച്ചതും എന്തെന്ന ഭാവേന അവൾ അവനെ നോക്കി... കണ്ണുകൾ കൊണ്ട് കൊടുക്കെന്ന് ആംഗ്യം കാണിച്ചതും ഇല്ലെന്ന രീതിയിൽ അവളും തലയനക്കി... അടിമുടി കയറിയ ദേഷ്യത്തെ ഒരു വിധം അടക്കി പിടിച്ച് കൊണ്ടവൻ ഡോക്ടർക്ക് നേരെ തിരിഞ്ഞു... "സോറി ഡോക്ടർ... ഞങ്ങളുടെ കല്യാണം കഴിഞ്ഞ് 1 ഇയർസ് ആയി... ഇതിനിടക്ക് പല പ്രാവശ്യം പീരിയഡ് ലേറ്റ് ആയി വന്നപ്പോൾ ഒക്കെ ചെക്ക് ചെയ്തപ്പോൾ റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു... ഇതും അതുപോലെ ആണെന്നാ കരുതിയത്...

ബട്ട്‌ കന്റീനൂസ് ആയി four month പീരിയഡ് ആവാത്തത് കൊണ്ട് ഒന്ന് ചെക്ക് ചെയ്തപ്പോൾ റിസൾട്ട്‌ പോസിറ്റീവ് ആയി...സൊ...??!"സമർത്ഥമായി നുണ പറയുന്ന ജീവിനെ അവൾ കണ്ണും വിടർത്തി നോക്കി... "ഓഹ് ഐ സീ... ഇങ്ങനെ ചില സ്ത്രീകൾക്ക് ഒക്കെ ഉണ്ടാവാറുണ്ട്... Anyway congrats both..." ജീവിന്റെ നുണ വിശ്വസിച്ചെന്ന് തോന്നുന്നു ആൾ രണ്ടുപേർക്കും ചിരിച്ച് കൊണ്ട് വിഷസ് നൽകി... നാലാം മാസം ആയത് കൊണ്ട് തന്നെ സ്കാനിംഗ് എടുത്ത് കൊണ്ടവർ റിപ്പോർട്ട്‌ ചെക്ക് ചെയ്തു... "റസ്റ്റ്‌ അത്യാവശ്യം ആണ്..ആൾക്ക് ബ്ലഡ്‌ കുറവാണല്ലോ... നല്ലവണ്ണം ഫ്രൂട്ട്സ് ഒക്കേ കഴിക്കണം കേട്ടോ... അധികം സ്‌ട്രെയിൻ എടുക്കരുത്... അബോർഷൻ ആവാൻ ഉള്ള ചാൻസസ് കൂടുതൽ ആണ്... ഞാൻ വിറ്റാമിൻ ടാബ്ലറ്റ്സ് എഴുതിയിട്ടുണ്ട് ഫാർമസിയിൽ നിന്നും വാങ്ങിക്കോളൂ..." തുളസിയുടെ കയ്യിൽ റിപ്പോർട്ട്‌സ് കൊടുത്ത് കൊണ്ട് അവർ പറഞ്ഞു... തിരിച്ച് അവർക്ക് നന്ദി പറഞ്ഞ് കൊണ്ട് രണ്ടുപേരും എണീറ്റു... ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ ജീവിന്റെ കയ്യിൽ തുളസിയുടെ കൈകൾ ഭദ്രമായിരുന്നു...!!

തുളസിക്ക് അത് വല്ലാത്ത അരോചകം ആയി തോന്നിയെങ്കിലും അവന്റെ തുറിച്ച് നോട്ടത്തിൽ മിഴികൾ താഴ്ത്തി കൊണ്ടവൾ അവനു പിറകെ നടന്നു... __________♥ "സർ ഞങ്ങൾ ജിഷ്ണുവിനെ കുറിച്ച് അന്വേഷിച്ചു... ആൾക്ക് സ്വന്തം എന്ന് പറയാൻ ഒരു രണ്ടാനമ്മ മാത്രമേ ഒള്ളു... അവർ ഇപ്പോൾ ബാംഗ്ലൂരിൽ ഒരു ഹൌസിൽ വീട്ടിജോലിക്ക് നിൽക്കുകയാണ്... അവരോട് വിളിച്ച് ചോദിച്ചപ്പോൾ ആള് പറഞ്ഞത് ജിഷ്ണുവിന്റെ അച്ഛൻ മരിച്ചതിന് ശേഷം ഇവർ തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നാ... പിന്നെ ഇടക്ക് എങ്ങോ ജിഷ്ണുവും ഒരു പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നാട്ടുകാർ മുഖേന അവർ അറിഞ്ഞു എന്നാ പറയുന്നത്..."കോൺസ്റ്റബിൾ ശിവൻ പറഞ്ഞതും പിരിച്ച് വെച്ച മീശയിൽ ഒന്ന് ഉഴിഞ്ഞ് കൊണ്ട് അവൻ ദൂരേക്ക് നോക്കി... "ആ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും....!?" "No sir... ഒരു അറിവും കിട്ടിയിട്ടില്ല... ആരും ആ കുട്ടിയെ ശെരിക്ക് കണ്ടിട്ടും ഇല്ല... അവന്റെ കൂടെ മുഖം മറച്ചാണ് ആ കുട്ടിയെ എല്ലാവരും കണ്ടിട്ടുള്ളത്... ജിഷ്ണു മിസ്സ്‌ ആയ അന്ന് തന്നെ ആ കുട്ടിയും മിസ്സ്‌ ആണ്..." "ഹ്മ്മ്... ഓക്കേ താൻ വെച്ചോ..."

കാൾ കട്ട്‌ ചെയ്ത് കൊണ്ടവൻ ആലോചനയിൽ ഏർപ്പെട്ടു... "ഇതൊരു കോംപ്ലിക്കേറ്റഡ് കേസ് ആണ്...ബട്ട്‌ കാണാതായ ജിഷ്ണുവിനെ എനിക്ക് കണ്ടെത്തിയെ തീരു... അത്രക്കും ഉണ്ട് അവനോട് എനിക്ക് കടപ്പാട്...!!" ഉള്ളിൽ ഒരു കൊളുത്ത് വലി ഏർപ്പെട്ടു... "ജീവ്...!!"പിറകിൽ നിന്നും തുളസിയുടെ ശബ്ദം കേട്ടതും സംശയത്തോടെ അവൻ അവൾക്ക് നേരെ തിരിഞ്ഞു...ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞ് തുടങ്ങി... "I want divorce..."ചുരിദാർ ഷാളിന്റെ അറ്റം കൈകളിൽ കിടന്ന് ഞെരിഞ്ഞു... "Wht...!!" കണ്ണുകൾ ചുരുങ്ങി... "എനിക്ക് ഒട്ടും താല്പര്യമില്ല തന്റെ ജീവിതം കൂടി നശിപ്പിക്കാൻ... എന്നെ എന്റെ വഴിയിൽ വിട്ടേക്കു... നമുക്ക് പിരിയാം... അതാ നല്ലത്..."പറഞ്ഞ് തീർന്നതും ബലിഷ്ടമായ ജീവിന്റെ കൈകൾ അവളുടെ കവിളിൽ കുത്തി പിടിച്ചു... "എന്താ നീ പറഞ്ഞേ...?? ഹേ...?? പിരിയാം എന്നോ...?? കൊല്ലും നിന്നെ ഞാൻ... ഒരുപക്ഷെ എന്റെ ജീവനേക്കാൾ ഏറെ ഞാൻ ഇഷ്ട്ടപെടുന്നത് നിന്നെ ആയിരിക്കും... ആ നിന്നെ എന്ത് കാരണം കൊണ്ടും നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല...

ഏതോ ഒരുത്തന്റെ വിഴുപ്പ് ആണ് നിന്റെ ഈ വയറ്റിൽ എന്നത് കൊണ്ടൊന്നും നിന്നെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല... അത്രക്കും ദുർബലം ഒന്നും അല്ല ഈ ജീവിന്റെ പ്രണയം... താലി കെട്ടി കൂടെ കൂട്ടിയിട്ടുണ്ടെങ്കിൽ നീ എന്റെ കൂടെ തന്നെ കാണും മരിക്കുവോളം... കേട്ടോടി പുല്ലേ..."ശക്തിയിൽ അവളെ തള്ളി കൊണ്ട് ജീവ് തിരിഞ്ഞ് നടന്നു...തുളസിയുടെ കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു.. നശിച്ച തന്റെ ജീവിതത്തെ ഓർത്ത് കൊണ്ട് സ്വയം വെറുപ്പ് തോന്നിപോയി അവൾക്ക്...!! പിന്നെ ഈ വയറ്റിൽ ഉള്ള കുഞ്ഞ് കാരണം ആണ് നിനക്ക് ഡിവോഴ്സ് വേണ്ടതെങ്കിൽ ഈ കുഞ്ഞും എന്റെതാ അങ്ങനെ വിശ്വസിക്കാനാ എനിക്ക് ഇഷ്ട്ടം അങ്ങനെ തന്നെ ആയിരിക്കും ഇനി... കത്തുന്ന കണ്ണുകളോടെ അവളെ നോക്കി അവൾക്ക് അരികിൽ ചെന്ന് പിൻകഴുത്തിൽ കൈ വെച്ച് അവന്റെ ചുണ്ടുകൾ അവളുടെ ചാമ്പക്ക അധരവും ആയി ചേർത്ത് കൊണ്ടവൻ തിരിഞ്ഞ് നടന്നു... ദേഹി വെടിഞ്ഞ വെറും ശവം കണക്കെ തുളസി തറയിൽ അമർന്നു...!!...... (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story