ഒരു പ്രണയ കഥ...💖: ഭാഗം 3

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"താൻ ഡോക്ടറെ ഒന്നും കാണിച്ചില്ലായിരുന്നോ...?" സമയം പത്രണ്ടിനോട് അടുത്തിരുന്നു...തുളസി ഇനിയും ഉറങ്ങിയിട്ടില്ലെന്ന് തോന്നിയത് കൊണ്ട് സോഫയിൽ കിടക്കുകയായിരുന്ന ജീവ് ബെഡിൽ തിരിഞ്ഞ് കിടക്കുന്ന അവളെ നോക്കി ചോദിച്ചു... "ഇല്ല...!!" പ്രതീക്ഷിച്ചത് പോലെ ആള് ഉറങ്ങിയിട്ടില്ലായിരുന്നു.. ചോദിച്ചതും അങ്ങനെ കിടന്ന് കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു... "അതെന്തേ...??" അവനിൽ വല്ലാത്ത ആകാംഷ നിറഞ്ഞു.. "കഴിഞ്ഞ മാസം ആണ് ഞാൻ അറിഞ്ഞത്...ഞാനും ഒരു അമ്മ ആവാൻ തയ്യാറെടുത്തിട്ടുണ്ട് എന്ന്...!!" പറയുമ്പോൾ കണ്മഷി കറുപ്പില്ലാത്ത കണ്ണുകൾ നിറഞ്ഞ് തൂവി...കൈകൾ വയറിനെ പൊതിഞ്ഞ് പിടിച്ചു... "താൻ എന്നെ സ്നേഹിക്കുക ഒന്നും വേണ്ട...നല്ലൊരു ഫ്രണ്ട് ആയി കരുതിക്കൂടെ...??"പ്രതീക്ഷയോടെ ചോദിച്ച് കൊണ്ട് അവൻ സോഫയിൽ നിന്നും എഴുന്നേറ്റ് ഇരുന്നു...മറുപുറത്ത് നിന്നും മറുപടി ഒന്നും വന്നില്ല... "താൻ കിടന്നോ... അധികം സ്‌ട്രെയിൻ എടുക്കണ്ട എന്നല്ലേ ഡോക്ടർ പറഞ്ഞത്...ഒന്നും ആലോചിക്കേണ്ട കുഞ്ഞിന്റെ ആരോഗ്യം മാത്രം ആലോചിച്ചാൽ മതി താൻ ഉറങ്ങിക്കോ..."

ഏറെ നേരം കഴിഞ്ഞിട്ടും അവൾ നിശബ്ദത തുടർന്നപ്പോൾ ആഞ്ഞ് ശ്വാസം എടുത്ത് കൊണ്ടവൻ പറഞ്ഞു...ജീവിന്റെ വാക്കുകളിൽ ഗുണം ഉള്ളത് കൊണ്ട് തന്നെ വാശിയോടെ പെയ്ത് കൊണ്ടിരിക്കുന്ന മിഴികളെ അമർത്തി തുടച്ചു അവൾ...ക്ഷീണം ബാധിച്ച കണ്ണുകൾ വലിച്ച് അടച്ചു... തുളസി ഉറങ്ങിയെന്ന് തോന്നിയതും ജീവ് എഴുന്നേറ്റ് അവൾക്ക് അരികിൽ മുട്ടിലിരുന്നു...സങ്കടം നിഴലിച്ച ആ മുഖത്തേക്ക് ഏറെ നേരം നോക്കി ഇരുന്നു... ജാലക പൊളിയിലൂടെ വീശുന്ന തെന്നലിനൊപ്പം നൃത്തം വെക്കുന്ന മുടികളെ ചെവിക്ക് പിറകിൽ മാടി ഒതുക്കി... പുരിക കൊടികൾക്കിടയിൽ മൃദുവായി ഒന്ന് മുത്തി...കണ്ണുകൾ വയറിൽ ചെന്ന് നിന്നു... പതിയെ കൈകൾ അവിടെ ഒന്ന് തൊട്ടു...ഉള്ളിൽ വല്ലാത്തൊരു കുളിര് വന്ന് നിറയുന്നത് കൗതുകത്തോടെ അവൻ അറിഞ്ഞു... "ആരുടെ കുഞ്ഞാണെന്നോ ഒന്നും അറിയില്ല...പക്ഷെ എന്ന് തൊട്ട് എന്റെ താലിയും മാറിൽ അണിഞ്ഞ് നീ എന്റെ പെണ്ണായോ അന്ന് തൊട്ട് ഈ കുഞ്ഞും എന്റേതാ... ഇനി അവകാശം പറഞ്ഞ് ആര് വന്നാലും ശെരി ഹൃദയം തുടിച്ച് കൊണ്ടിരിക്കും വരെ നിങ്ങൾ രണ്ടുപേരും എന്റെയാ....!!

എന്റേത് മാത്രം...!!"ഒരു ഉൾപ്രേരണയിൽ ജീവ് സാരിക്ക് വിടവിലൂടെ കാണുന്ന അല്പം വീർത്ത വയറിൽ ചുണ്ടുകൾ അമർത്തി... ക്ഷീണം കൊണ്ട് ഇതൊന്നും അറിയാതെ ഉറങ്ങുന്ന തുളസിയെ പ്രണയാർഥമായി നോക്കി കൊണ്ടവൻ എഴുന്നേറ്റു... എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന ഒരു കാന്താരി പെണ്ണിനെ അവൻ ഓർത്ത് പോയി..കണ്ട മാത്രയിൽ തന്നെ ഹൃദയം കട്ടെടുത്ത ഒരു കുറുമ്പി പെണ്ണ്...!! ഇന്ന് എത്രയോ മാറിയിരിക്കുന്നു അവൾ... കണ്ണുകളിലെ തിളക്കം നഷ്ട്ടപ്പെട്ട് എന്തിനും ഏതിനും ഒരു ചിരി മാത്രം മറുപടി ആയി നൽകി ഒറ്റക്ക് ഇരുന്ന് കണ്ണുനീർ വാർക്കുന്ന ഒരു പാവം പെണ്ണ്... എന്തോ വലിയ ഒന്ന് തന്നെ അവൾക്ക് പിറകിൽ ഉണ്ടെന്ന് അറിയാം എന്ത് തന്നെ ആയാലും കൂടെ ഞാൻ ഉണ്ടെന്ന് പറഞ്ഞ് ചേർത്ത് നിർത്തി മുഖം ആകെ ചുംബനം കൊണ്ട് മൂടാൻ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു... തലക്ക് താങ്ങ് കൊടുത്ത് കൊണ്ടവൻ സോഫയിൽ മലർന്ന് കിടന്നു...എപ്പോഴോ കണ്ണുകൾ അടഞ്ഞിരുന്നു... _________❤️ "സർ ഇതാണ് ജിഷ്ണുവിന്റെ നാട്... അവിടെ കാണുന്ന ചായ കടയിലെ ആളോട് ചോദിച്ചാൽ എന്തെങ്കിലും അറിവ് കിട്ടും..."

ശിവൻ പറഞ്ഞതും കണ്ണിനിട്ട കൂളിംഗ് ഗ്ലാസ് ഊരി കൊണ്ട് ജീവ് അത് ഷിർട്ടിൽ തോരുത്ത് വെച്ചു... "ഹ്മ്മ് താൻ അയാളോട് ഒന്ന് ഇത് വരെ വരാൻ പറ...!!"ഗൗരവത്തിൽ അവൻ പറഞ്ഞതും അയാൾ അങ്ങോട്ടേക്ക് ചെന്നു...അല്പ സമയത്തിന് ശേഷം ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന ആളെയും കൂട്ടി അവന് അരികിൽ വന്ന് നിന്നു... "എന്താ പേര്...??" "കേശവൻ..."എളിമയോടെ അയാൾ പറഞ്ഞ് നിർത്തി... "ഞാൻ SI.ജീവ്...ഒരു ഇൻവെസ്റ്റിക്കേഷന് വേണ്ടിയാണ് ഞാൻ തന്നെ വിളിച്ചത്...തനിക്ക് ഒരു ജിഷ്ണു പ്രസാദിനെ അറിയുമോ...??"സ്വയം ഒന്ന് പരിചയപ്പെടുത്തി കൊണ്ടവൻ അയാളോട് ചോദിച്ചു... "ആ അറിയാം സാറേ ജിഷ്ണു മോനേ അറിയാത്തവർ ആരെങ്കിലും ഉണ്ടാവോ..നല്ല മോനാ എല്ലാവരെയും സ്നേഹിക്കാനേ അറിയൂ...ഇവിടെ ഒരു വാടക വീട്ടിൽ ആയിരുന്നു താമസം...സ്വന്തം ആയി വീട് ഉണ്ടായിരുന്നെങ്കിലും അച്ഛൻ മരിച്ചതോടെ അവന്റെ ചെറിയമ്മ അതും വിറ്റ് ഇവിടുന്ന് പോയി...ശേഷം വാടകക്കാ ആ കുട്ടി താമസിക്കാറ്..

.ഈ അടുത്ത് ഒരു പെങ്കൊച്ചിനെ കൂട്ടി ഇടക്കിടക്ക് കാണാറുണ്ട് പക്ഷെ കുട്ടിയെ കണ്ടിട്ടില്ല മുഖം മറച്ചാ വരാറ്... ഒരു ആറ് മാസം ആയി കാണും ഇപ്പൊ ആ കുഞ്ഞിന്റെ വിവരം ഒന്നും ഇല്ല...വീട് ഇപ്പോൾ വേറെ ആളുകൾ വാടകക്ക് എടുത്തു..." അയാൾ പറഞ്ഞ ഓരോ വാക്കുകളും ഉള്ളിൽ കിടന്ന് അലഞ്ഞ് കൊണ്ടിരുന്നു.. എല്ലാവരെയും സ്നേഹിക്കാനേ അറിയൂ...സത്യാ നല്ല മനുഷ്യനാ ഒരു പക്ഷെ താൻ ഇന്ന് ജീവിച്ച് ഇരിക്കുന്നതിന് കാരണം തന്നെ ജിഷ്ണു ആണ്... ഓരോന്ന് ഓർത്ത് കൊണ്ട് ജീപ്പിന്റെ സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് കണ്ണുകൾ അടച്ചതും പഴയ ഓർമ അവന്റെ ഉള്ളിലേക്ക് ഓടി എത്തി... ________♥️ "അമ്മാ ഞാൻ ഇറങ്ങാ...ഇന്ന് ഉച്ചക്ക് ചോറുണ്ണാൻ വരുംട്ടോ...ഡ്യൂട്ടിക്ക് ഇന്ന് ഞാൻ കയറുന്നില്ല..."രാവിലത്തെ പ്രാതലും കഴിച്ച് കൊണ്ട് ജീവ് ബുള്ളറ്റിന്റെ കീ കയ്യിൽ ഇട്ട് കറക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി... വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നേരെ ബീച്ചിലേക്ക് വിട്ടു... വഴിയിൽ വെച്ച് ട്രാഫിക്കിൽ പെട്ടതും പച്ച സിഗ്നൽ വരുന്നത് വരെ അവൻ കാത്ത്നിന്നു... "ഡോ 50 രൂപ എണ്ണി തരുന്നില്ലേ...ഒരു മുഴത്തിൽ കുറച്ച് കൂടുതൽ തന്നാലെന്താ തനിക്ക്...

മുറിഞ്ഞ കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കൻ..."ഉച്ചത്തിൽ ഉള്ള സംസാരം കേട്ടതും അങ്ങോട്ട് മിഴികൾ പായിച്ചു... അവിടെ മുല്ലപ്പൂ വിൽക്കുന്ന ആളും ആയി തിരക്ക് കൂടുന്ന ഒരു പെൺകുട്ടി...മഞ്ഞ ചുരിദാർ ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും കണ്ണിൽ നീട്ടി എഴുതിയ കരിമഷിയും ചായങ്ങൾ തേച്ച് മിനുക്കാത്ത കുഞ്ഞ് ചുണ്ടും അതിന് മുകളിൽ ആയി ഒരു കുഞ്ഞ് കാക്കപുള്ളിയും...ഒറ്റ നോട്ടത്തിൽ തന്നെ ജീവിന്റെ കണ്ണുകൾ വിടർന്നു...ഹൃദയമിടിപ്പ് വർധിച്ചു... പിറകിൽ നിന്നും തുടരെ ഉള്ള കാതടപ്പിക്കുന്ന ഹോൺ അടി ശബ്ദം കേട്ടതും ഞെട്ടി കൊണ്ടവൻ വണ്ടി മുഞ്ഞോട്ട് എടുത്തു... പോവുന്ന വഴിയിൽ ഉടനീളം ആ തീപ്പൊരിയെ കുറിച്ചായിരുന്നു ആലോചന...ചുണ്ടുകൾ കാരണം തേടാതെ വെറുതെ പുഞ്ചിരിച്ചു കൊണ്ടിരുന്നു...കാറ്റിൽ പാറുന്ന മുടികളെ കൈ കൊണ്ട് പിറകിലേക്ക് കോതി ഒതുക്കി കൊണ്ട് അവൻ ബീച്ച് റോഡിൽ വണ്ടി നിർത്തി... "എന്താകും അവളുടെ പേര്...?? വീട് എവിടെ ആയിരിക്കും...?? കല്യാണം കഴിഞ്ഞ് കാണുമോ...?? ഏയ് ഇല്ല കഴുത്തിൽ താലി ഒന്നും കാണാൻ ഇല്ല...അപ്പൊ മാര്യേജ് കഴിഞ്ഞില്ല...

ഹാ വരട്ടെ നമുക്ക് ഒന്ന് അന്വേഷിക്കാം..." ചുണ്ടിൽ കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ അവിടെ ഇട്ട ബെഞ്ചിൽ ഇരിക്കാൻ ആഞ്ഞതും പിറകിൽ നിന്നും ഒരാളുടെ അലറൽ കേട്ടു. തിരിഞ്ഞ് നോക്കിയതും വേദന കൊണ്ട് മുഖം ചുക്കി ചുളിച്ച് കൊണ്ട് ഒരാള്...സൂക്ഷിച്ച് നോക്കിയതും തന്റെ അരക്ക് നേരെ കത്തി പിടിച്ചിട്ടുണ്ട്... അവന്റെ കയ്യിൽ ബലിഷ്ടമായ ഒരു കൈ മുറുകുന്നുണ്ട്...ക്ഷണ നേരം കൊണ്ട് ആ കൈകൾ ആഞ്ഞ് ആ ചെക്കന്റെ മൂക്കിന് നേരെ പതിഞ്ഞു...പിറകിലേക്ക് വേച്ച് കൊണ്ടവൻ മണലിൽ വീണു...തന്നെ കണ്ടതും കണ്ണിൽ ഭീതി നിറഞ്ഞു...ചിതറി തെറിച്ച് കൊണ്ട് പിന്തിരിഞ്ഞു ഓടി... അവന് പിറകെ ഓടാനോ ഒന്നിനും തുനിഞ്ഞില്ല...ചിലപ്പോൾ പ്രതീക്ഷിക്കാതെ ഉള്ള സംഭവത്തിന്റെ ഷോക്കിൽ ആവണം...തല ഉയർത്തി നോക്കിയതും തന്നെ നോക്കി ചെറു ചിരി തൂകുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു...

ഇളം നീല മിഴികൾ പിരിച്ച് വെച്ച മീശയും ഒതുക്കി വെട്ടിയ താടിയും... ഇരുനിറം അത്യാവശ്യം പൊക്കവും ഉരുട്ടി കയറ്റിയ പോലെ മസിലും...മൊത്തത്തിൽ വീക്ഷണം നടത്തി കൊണ്ടിരിക്കെ ആണ് തനിക്ക് നേരെ ഒരു കൈ നീണ്ടത് ... "Hyy I'm Jishnu prasad...ഫിയാൻസിയെ കാണാൻ വേണ്ടി വന്നപ്പോൾ ആണ് തനിക്ക് പിറകെ ഒരാള് വരുന്നത് കണ്ടത്... എന്തോ പന്തികേട് തോന്നിയപ്പോൾ ഞാനും പിറകെ കൂടി...പെട്ടന്നാ അയാൾ കത്തി എടുത്ത് കുത്താൻ ആഞ്ഞത്... കൊല്ലാൻ വന്നത് ആണെന്ന് തോന്നുന്നു..."പറയുമ്പോഴും ചുണ്ടിൽ മായാതെ ഒരു ചിരി ഉണ്ട്... "Hyy ഞാൻ ജീവ്... ഇവിടുത്തെ SI ആണ്... പോലീസ് ആയത് കൊണ്ട് തന്നെ ഒത്തിരി ശത്രുക്കൾ ഉണ്ട്...അതാവും...Anyway thnk uhh so much yaar..."കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞതും തിരിച്ച് ജിഷ്ണുവും തന്നെ കെട്ടിപിടിച്ചു... തിരക്കുണ്ട് പിന്നെ കാണാം എന്ന് പറഞ്ഞ് അവൻ പോവുമ്പോൾ മനസ്സിൽ മായാത്ത ഒരു ഇടം അവന് വേണ്ടി ജീവ് തന്റെ മനസ്സിൽ കോറി ഇട്ടിരുന്നു......... (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story