ഒരു പ്രണയ കഥ...💖: ഭാഗം 4

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"അമ്മാ ഞാനിന്നൊരു കുട്ടിയെ കണ്ടു..!!" സന്ധ്യക്ക്‌ നാമം ജപിച്ച് കഴിഞ്ഞ് സിറ്റൗട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന അമ്മയുടെ മടിയിൽ കിടന്ന് കൊണ്ട് ജീവ് പറഞ്ഞതും അത്ഭുതം കൊണ്ട് അവരുടെ കണ്ണുകൾ വിടർന്നു.. "എന്നിട്ടോ... ഏതാടാ കുട്ടി..?? എവിടെയാ വീട്...?? പഠിക്കാണോ..??" പറഞ്ഞ് നാവ് ഉള്ളിലേക്ക് ഇട്ടതും അമ്മ ശ്വാസം പോലും വിടാൻ മറന്നു കൊണ്ട് ചോദിച്ച് കൊണ്ടിരുന്നു.. "ഓഹ് എന്റെ അമ്മാ ഞാൻ കണ്ടിട്ടേ ഒള്ളു പേരും വീടും ഒന്നും ചോദിക്കാൻ പോയില്ല... എന്തായാലും അമ്മക്ക് ഒരു മരുമകൾ ആയി ആ കുട്ടി തന്നെ മതി..."പറയുമ്പോൾ ചുണ്ടിൽ ഭംഗിയുള്ള ഒരു ചിരി വിടർന്നു.. "എനിക്ക് സമാധാനം ആയെടാ ചെക്കാ...നിന്റെ കല്യാണം ഒന്ന് വേഗം കാണിച്ച് തന്നിട്ട് എന്റെ കണ്ണടപ്പിച്ചാൽ മതിയെന്ന് ഞാനിപ്പോ കണ്ണനോട് പ്രാർത്ഥിച്ചിട്ടുള്ളു..." മുകളിലേക്ക് നോക്കി തന്നോട് പറയുന്ന അമ്മയെ നോക്കി അവൻ നാവ് കടിച്ചു... _________❣️

"അമ്മാ ഞാൻ ഇറങ്ങി.."ഷർട്ടിന്റെ കോളർ റെഡി ആക്കി കൊണ്ട് ഹാങ്ങറിൽ നിന്നും ബുള്ളറ്റിന്റെ ചാവി എടുത്ത് കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി... വഴിയിൽ റോഡരികിലെ പൂക്കടയിൽ ഒന്ന് വെറുതെ നോക്കി... ചിലപ്പോൾ കണ്ടാലോ... തന്റെ പ്രണയത്തേ...!! വെറുതെ..!! വെറുതെ ഒന്ന് നോക്കി പോയി...ഉള്ളിൽ നിറയെ ആ കാന്താരി പെണ്ണിനോടുള്ള പ്രണയം അലതല്ലി... ചിരിയോടെ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു... __________❣️ എന്നും വഴിയോരത്തു എല്ലാം നോക്കും എങ്കിലും പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടേ ഇല്ലായിരുന്നു... പേരും ഊരും അറിയാത്ത ആ പെണ്ണിനെ ഉള്ളിന്റെ ഉള്ളിൽ ഭദ്രമായി തന്നെ താഴിട്ട് പൂട്ടി വെച്ചു.. അങ്ങനെ ഇരിക്കെ റോഡിൽ വാഹന പരിശോധന നടത്തുമ്പോൾ ആണ് ഓപ്പോസിറ്റ് ഉള്ള സ്കൂളിലേക്ക് ഒരാൾ കയറി പോവുന്നത് കണ്ടത്... ശ്രദ്ധിച്ച് നോക്കിയതും ജീവിന്റെ കണ്ണുകൾ വിടർന്നു... താൻ കാണാൻ കൊതിച്ചവൾ...

ഒറ്റ നിമിഷം കൊണ്ട് ഹൃദയത്തിൽ തുളഞ്ഞ് കയറിയവൾ... ഹൃദയം വല്ലാതെ തുടി കൊട്ടി.. കണ്ണുകൾ പോലും ചിമ്മാൻ മടി കാണിച്ചു...!! "സർ ഈ ചെക്കൻ ഹെൽമെറ്റ്‌ ഇടാതെ ആണ് വന്നിരിക്കുന്നത്..."കൂടെ ഉള്ള പോലീസുകാരൻ പറഞ്ഞതും അവൻ അയാൾക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചിരിച്ചു കൊടുത്തു..ഇതെന്ത് എന്ന നിലക്ക് അയാൾ അവനെ കണ്ണും മിഴിച്ച് നോക്കി നിന്നു... ആ സ്കൂളിൽ ചെന്ന് ചോദിച്ചപ്പോൾ ആണ് അവൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണെന്നും പേര് തുളസി എന്നാണെന്നും വീട് ജംഗ്ഷനിൽ തന്നെ ആണെന്നും അറിയാൻ കഴിഞ്ഞത്... ഒട്ടും വൈകിക്കാതെ അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുമ്പോൾ അവളുടെ വീട്ടുകാർക്ക് എല്ലാം പൂർണ്ണ സമ്മതം ആയിരുന്നു... ആ സമയത്ത് വീട്ടിൽ അവൾ ഇല്ലാത്തത് കൊണ്ട് തന്നെ കുട്ടിയോട് ചോദിച്ച് വിവരം അറിയിക്കാം എന്ന് പറഞ്ഞപ്പോഴും മനസ്സ് നൂറാവർത്തി പറഞ്ഞ് കൊണ്ടേ ഇരുന്നു അവൾ തനിക്കുള്ളതാണെന്ന്... അന്ന് രാത്രി തന്നെ കുട്ടിക്കും സമ്മതം ആണ് വേഗം തന്നെ നല്ലൊരു മുഹൂർത്തം നോക്കി കല്യാണം നടത്താം എന്ന് അവളുടെ വീട്ടുകാർ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് ഏറ്റവും വല്യ ഭാഗ്യവാൻ താനാണെന്ന് ഹൃദയം അലറി പറഞ്ഞ് കൊണ്ടിരുന്നു... പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു കൃത്യം മൂന്ന് മാസം കഴിഞ്ഞ് കല്യാണം നടത്തി

ഇതിനിടയിൽ ഒരിക്കൽ പോലും തുളസിയോ ഞാനോ ഒരു ഫോൺ കാൾ പോലും ചെയ്തിരുന്നില്ല... കല്യാണത്തിന് രണ്ട് ദിവസം ബാക്കി നിൽക്കെ ആണ് സ്റ്റേഷനിൽ നിന്നും ഒരു കാൾ വന്നത്... ജിഷ്ണു പ്രസാദ് എന്ന ആളെ രണ്ട് ദിവസം ആയി കാണാൻ ഇല്ലെന്ന് പറഞ്ഞ് അയാളുടെ ഒരു സുഹൃത്ത് പരാതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ്... മിസ്സ്‌ ആയ ആളെ ഫോട്ടോ ഉണ്ടെങ്കിൽ അയച്ച് തരാൻ പറഞ്ഞിരുന്നു... കല്യാണത്തിന്റെ തിരക്കിൽ ആയത് കൊണ്ട് തന്നെ കിടക്കാൻ നേരത്താണ് ഫോട്ടോ കണ്ടത്... ഫോണിൽ ചെറുചിരി തൂകി നിൽക്കുന്ന ജിഷ്ണുവിനെ കണ്ടതും എന്തോ ഉള്ളിൽ വല്ലാത്തൊരു വലിവ് ഏർപ്പെട്ടു... ആ സംഭവത്തിന് ശേഷം അയാളെ കുറിച്ച് അന്വേഷിക്കാനോ ഒന്നിനും തുനിഞ്ഞിരുന്നില്ല...ഒരുപക്ഷെ താൻ ജീവനോടെ ഇരിക്കുന്നത് പോലും ഇയാൾ കാരണം ആണെന്ന് മനസ്സ് മന്ത്രിച്ച് കൊണ്ടേ ഇരുന്നു... അത് കൊണ്ട് തന്നെ ആണ് ഹൻഡ്രഡ്‌ പെർസെൻടേജ് ശ്രദ്ധയും ഈ കേസിൽ തന്നെ ചെലുത്തി മുൻകൈ എടുത്ത് പുറപ്പെട്ടിരിക്കുന്നത്... "സർ വീടെത്തി...!!" ചിന്തകൾക്ക് തടസ്സം സൃഷ്ടിച്ച് കൊണ്ട് ശിവൻ പറഞ്ഞതും തലക്ക് താങ്ങ് കൊടുത്ത കൈ എടുത്ത് കൊണ്ട് ജീവ് പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് കയറി... ഉള്ളിൽ ആളനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് തന്നെ അവൻ അകത്തേക്ക് കയറി..

അടുക്കള ഭാഗത്ത് നിന്നും ശബ്ദം കേട്ടതും അങ്ങോട്ടേക്ക് ചെന്നു... പിന്നാമ്പുറത്ത് നിന്നും ആണ് ശബ്ദം എന്ന് കേട്ടതും അങ്ങോട്ട് ചെന്നു... തെക്കേ വളപ്പിലെ മാവിൽ നിന്നും തോട്ടി കൊണ്ട് പച്ചമാങ്ങ താഴെ ഇടുന്നുണ്ട് അമ്മ... വീണ മാങ്ങ എടുത്ത് ആസ്വദിച്ച് കഴിക്കുന്ന തുളസിയെ കണ്ടതും അവൻ അവളെ തന്നെ നോക്കി നിന്നു പോയി... പുളിപ്പ് കൊണ്ട് ചുണ്ട് കൂട്ടി പിടിച്ച് കണ്ണുകൾ ഇറുക്കി ചിമ്മി നിൽക്കുന്ന തുളസിയെ കണ്ടതും അവനിൽ കുസൃതി നിറഞ്ഞു.. വേഗം പോക്കറ്റിൽ നിന്നും ഫോണെടുത്ത് ക്യാമറ എടുത്ത് അതിൽ പകർത്തി... ഫോണിലെ കുസൃതി നിറഞ്ഞ അവളുടെ മുഖത്ത് ചുണ്ടുകൾ അമർത്തി... "അമ്മാ...!!" ഒന്നും കണ്ടിട്ടില്ലാത്തത് പോലെ അവൻ വിളിച്ചതും തുളസി കയ്യിലെ മാങ്ങ എടുത്ത് പിറകിലേക്ക് ഒളിപ്പിച്ച് വെച്ചു... "ആടാ ചെർക്കാ... ദേ മോൾക്ക് മാങ്ങ വേണം എന്ന് പറഞ്ഞപ്പോ ഞാൻ രണ്ടെണ്ണം പറിച്ച് കൊടുത്തതാ... ഇനിയിപ്പോ എനിക്ക് കറി ഒന്നും ഉണ്ടാക്കാൻ വയ്യ ഇത് കൊണ്ട് ചമ്മന്തി അരച്ച് കഞ്ഞി തരാം..."നിലത്ത് കിടക്കുന്ന മാങ്ങ പൊറുക്കി എടുത്ത് കൊണ്ട് അവർ അകത്തേക്ക് നടന്നു...

"പച്ചമാങ്ങ കഴിക്കാൻ ഇവൾക്ക് എന്താ വയറ്റിൽ ഉണ്ടോ...??"തുളസിയെ ഇടം കണ്ണിട്ട് കൊണ്ട് അവൻ അകത്തേക്ക് പോവുന്ന അമ്മയോട് ചോദിച്ചു... ഇത് കേട്ട തുളസിയുടെ മുഖം വിളറി വെളുത്തു... "എന്റെ മോനായത് കൊണ്ട് പറയുക അല്ല... ചിലപ്പോൾ ഉണ്ടാവും... എല്ലാ കാര്യത്തിലും നീ സൊ ഫാസ്റ്റല്ലേ..." പ്രത്യേക താളത്തിൽ അമ്മ പരിഹാസത്തോടെ പറഞ്ഞതും ഇപ്പ്രാവശ്യം ജീവിന്റെ മുഖം വിളറി... തുളസിക്ക് ചിരി ഇങ്ങെത്തിയിരുന്നു... വാ പൊത്തി ചിരിക്കുന്നതിനിടയിൽ ജീവിനെ ഒന്ന് നോക്കിയതും തന്നെ സൂക്ഷിച്ച് നോക്കുന്ന അവനെ കണ്ടതും ചിരി എങ്ങോ ഓടി ഒളിച്ചു... തന്റെ അടുത്തേക്ക് വരുന്ന ജീവിനെ കണ്ടതും മിഴികൾ താഴ്ത്തി... "എന്താടി തീപ്പൊരി ചിരിക്കൂന്നേ.. ഏഹ്...?? അച്ഛന്റെ കൊച്ചന് മാങ്ങ തിന്നാൻ കൊതി ആയോടാ വാവേ..."ആദ്യം അവളോടായി ചോദിച്ച് കൊണ്ട് അവന്റെ കൈകൾ അവളുടെ വയറിൽ പൊതിഞ്ഞ് പിടിച്ചു... എന്തോ കൈകൾക്ക് പ്രതികരണം നഷ്ടപ്പെട്ടത് പോലെ അവൾ പ്രതിമ കണക്കെ നിന്നു... "വേഗം ഇങ്ങ് വായോ... നമ്മക്ക് ഒരുമിച്ച് കളിക്കണ്ടേ...??"

കൊഞ്ചിക്കൊണ്ട് വയറിൽ തലോടി അവൻ പറഞ്ഞ് തീർന്നതും വയറിൽ അമർത്തി ഉമ്മ വെച്ചു അവൻ... തുളസി ശ്വാസം വിടാൻ പോലും മറന്ന് പോയി...ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ജീവ് ഞെട്ടി വിറച്ച് നിൽക്കുന്ന തുളസിയുടെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് തിരിഞ്ഞോടി... അവൻ പോയ വഴിയേ നോക്കി ചുണ്ടിൽ കൈ വെച്ച് തുളസി നോക്കി നിന്നു... _________❣️ "ന്നാ തിന്നോ..."രാവിലെ നടന്ന സംഭവത്തിൽ തന്റെ മുഖത്തേക്ക് പോലും നോക്കാതെ തലയും താഴ്ത്തി ഇരിക്കുന്ന തുളസിക്ക് നേരെ ഒരു പൊതി നീട്ടി കൊണ്ട് ജീവ് പറഞ്ഞതും സംശയത്തോടെ അവൾ അവനെ നോക്കി... "എടുത്ത് നോക്ക്..."കയ്യിലെ വാച്ച് അഴിച്ച് വെച്ച് അവൻ ബാത്ത് ടവൽ എടുത്ത് ഫ്രഷ് ആവാൻ കയറി... അവൻ പോയെന്ന് തോന്നിയതും പൊതി അഴിച്ച് നോക്കി ആവി പറക്കുന്ന ചൂട് ദോശ കണ്ടതും വായിൽ വെള്ളം നിറഞ്ഞു... അതിന്റെ മണം മൂക്കിലേക്ക് കയറ്റി കൊണ്ടവൾ ഒരു കീറെടുത്ത് വായിൽ വെച്ചു... മസാല ദോശയുടെ രുചി കൊണ്ട് കണ്ണുകൾ അടച്ച് കൊണ്ടവൾ ആസ്വദിച്ചു കഴിച്ചു... "ആാാ..."

കഴിക്കുന്നതിന്റെ ഇടക്ക് ജീവ് വന്നതോ ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല... തന്റെ അരികിൽ മുട്ടിലിരുന്ന് ദോശക്ക് വേണ്ടി വാ കാണിക്കുന്ന ജീവിനെ കണ്ടതും അവളിൽ വെപ്രാളം നിറഞ്ഞു... എന്ത് ചെയ്യും എന്നറിയാതെ എണീറ്റ് പോവാൻ നിന്ന അവളെ അവിടെ തന്നെ ഇരുത്തി കയ്യിൽ പിച്ചി വെച്ച ദോശ അവളുടെ കയ്യിൽ പിടിച്ച് തന്റെ വായിലേക്ക് വെപ്പിച്ചു... "ഹ്മ്മ്... നല്ല രുചി...!!"പറയുമ്പോൾ ചുണ്ടിൽ ഒരു കള്ളച്ചിരി ആയിരുന്നു... തുളസി അവനെ നോക്കിയതേ ഇല്ല നിലത്തേക്ക് തന്നെ നോക്കി ഇരുന്നു... "തുളസി നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഞാൻ ഇങ്ങനെ അടുത്ത് വരുമ്പോഴൊക്കെ...!!" അവൻ സങ്കടത്തോടെ ചോദിച്ചതും അവൾ അവനെ നോക്കി... കണ്ണുകളിലെ സങ്കടം കണ്ടതും അവൾ ഇല്ലെന്ന് പറയാൻ വന്നതും ജീവ് ബെഡിൽ കയറി അവളുടെ മടിയിൽ തല വെച്ച് കൈകൾ എടുത്ത് അവന്റെ തലയിൽ വെച്ചു... "ഉണ്ടെങ്കിലും എനിക്ക് കുഴപ്പല്യാ... നീയേ എന്റെ പെണ്ണാ... ദേ ഈ കുഞ്ഞൻ എന്റെ കൊച്ചും...!!" സാരി മറ നീക്കി മുഖം വയറിൽ അമർത്തി വെച്ച് കൊണ്ടവൻ പറഞ്ഞു... "ഹോ പിന്നെന്തിനാ താൻ ചോദിച്ചേ 😏😏??" പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ടവൾ മെല്ലെ പിറുപിറുത്തു... അത് കേട്ടതും ജീവ് അവളുടെ വയറിൽ ഒന്നുകൂടി മുഖം അമർത്തി........... (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story