ഒരു പ്രണയ കഥ...💖: ഭാഗം 5

oru pranayakatha

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ഇക്കാര്യം വീട്ടിൽ അറിയിക്കണ്ടേ...??" വയറിൽ ഒന്ന് തലോടി വളരെ പതുക്കെയാണ് തുളസി ഇക്കാര്യം ജീവിനോട് പറഞ്ഞത്... ബെഡിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്ന ജീവ് തലയുയർത്തി അവളെ നോക്കി... വയറ് അല്പം വീർത്ത് വരുന്നുണ്ട്... ഇപ്പോൾ നാല് കഴിഞ്ഞ് അഞ്ചാം മാസം തുടങ്ങി... "നീയല്ലേ ആർക്കും ശല്യം ആവാതെ എങ്ങോട്ടെങ്കിലും പോവുകയാണ് എന്ന് പറഞ്ഞത്... പൊക്കോ എങ്ങോട്ടാ എന്ന് വെച്ചാൽ..."ഫോണിൽ നോക്കി കൊണ്ട് തന്നെയാണ് അവൻ മറുപടി കൊടുത്തത്... തുളസിക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി... പ്രണയത്തോടെ ഉള്ള നോട്ടത്തെ താനും ആസ്വദിച്ചിരുന്നുവോ...?! തന്റെ കുഞ്ഞിനോട് കളി പറയുന്ന ആളെ താനും ആരാധനയോടെ നോക്കിയിരുന്നോ...?! കുഞ്ഞ് കുഞ്ഞ് ചുംബനത്തിൽ തനിക്കും ഇയാളോട് പ്രണയം തോന്നിയോ...?! കണ്ണുകൾ ഒന്ന് ഇറുക്കി ചിമ്മി,, മുന്നിൽ തന്റെ പ്രാണന്റെ കൂടെ അവ്യക്തമായ ഒരു മുഖം തെളിഞ്ഞു... കൈകൾ വയറിനെ പൊതിഞ്ഞ് പിടിച്ചു... അച്ഛനില്ലാത്ത കുഞ്ഞെന്ന് വിളിച്ച് കളിയാക്കുന്ന ഒരു കുഞ്ഞന്റെ മുഖം മനസ്സിൽ തെളിഞ്ഞു...

അവന്റെ കണ്ണുകൾ സങ്കടം കൊണ്ട് താഴ്ന്ന് പോയിട്ടുണ്ട്... ഞെട്ടി കൊണ്ടവൾ കണ്ണുകൾ തുറന്നു... ജീവിനെ നോക്കിയപ്പോൾ ആള് ഇപ്പോഴും ഫോണിൽ ആണ്... "എന്നെ എന്റെ വീട്ടിൽ കൊണ്ട് വിടാമോ...?" "ഹ്മ്മ് ഡ്രസ്സ്‌ മാറിക്കോ... സ്റ്റേഷനിൽ പോവുമ്പോൾ അവിടെ ഇറക്കാം..."പിന്നീട് ഒന്നും അവൾ ചോദിക്കാൻ നിന്നില്ല ഷെൽഫിൽ നിന്നും മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞ് നടന്നു... തിരിഞ്ഞ് നടക്കുന്ന തുളസിയെ നോക്കി അവൻ അരുമയായി ചിരിച്ചു... നട്ട ചെടിക്ക് രണ്ട് ദിവസത്തെ വാട്ടം കാണും പിന്നെ അത് പുതിയ മണ്ണിനെ സ്നേഹിച്ച് തുടങ്ങും...(കടപ്പാട് ) "ഇത് പോലെ തന്നെയാ തുളസി നീയും ഇനിയും എന്നിലേക്ക് നിന്നിലെ പ്രണയ വേരുകൾ പടർന്ന് നില ഉറപ്പിക്കാൻ വല്യ സമയം ഒന്നും വേണ്ട പെണ്ണേ...!! വിഷാദം നിറഞ്ഞ നിന്റെ കണ്ണുകൾ വിളിച്ചോതുന്നുണ്ട് എവിടെയോ ഞാൻ നിന്നിൽ ഏതോ ഒരു കോണിൽ ഉണ്ടെന്ന്..."കണ്ണുകളിൽ പ്രണയം വല്ലാത്തൊരു ഭാവം നിറച്ചു...!! ചുണ്ടുകൾ വശ്യമായി ചിരി തൂകി...!! _________❣ വീടിന്റെ മുറ്റത്ത് ഇറക്കി വിട്ട് ജീവ് പോവുമ്പോൾ ഒരു തവണ തന്നെ തിരിഞ്ഞ് നോക്കും എന്നവൾ കരുതി..

പ്രതീക്ഷയോടെ കണ്ണിൽ നിന്നും അവന്റെ വണ്ടി മറയുവോളം നോക്കി നിന്നു...ജീവിന്റെ ബുള്ളറ്റ് കണ്ണിൽ നിന്നും മറഞ്ഞതും നിരാശയോടെ അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി... സൈഡ് മിററിലൂടെ തന്റെ ഒരു നോട്ടവും പ്രതീക്ഷിച്ച് നിൽക്കുന്ന തുളസിയെ കണ്ടതും ജീവിന്റെ ഉള്ളം സന്തോഷം കൊണ്ട് തുള്ളികളിക്കുകയായിരുന്നു... എങ്കിലും തിരിഞ്ഞ് നോക്കിയില്ല... വെറുതെ ഒരു സുഖം...!! ചിരിയോടെ അവൻ അപ്പോഴത്തെ അവളുടെ സങ്കടം നിറഞ്ഞ ഭാവം ഓർത്ത് കൊണ്ട് സ്റ്റേഷനിലേക്ക് വണ്ടി വിട്ടു... "സർ ആ ജിഷ്ണുവിന്റെ കൂട്ടുകാരൻ വന്നിട്ടുണ്ട്... അന്ന് പരാതി തന്നതും ഇയാൾ തന്നെ ആണ്..." കേബിനിൽ ഇരുന്ന് ഓരോ ഫയലുകൾ നോക്കുമ്പോൾ ആണ് കോൺസ്റ്റബിൾ വന്ന് ജീവിനോട് ഇക്കാര്യം പറഞ്ഞത്... "ഹ്മ്മ് അയാളോട് വരാൻ പറ..."കയ്യിലെ ഫയൽ എടുത്ത് മടക്കി ടേബിളിൽ വെച്ച് ജീവ് ചെയറിൽ ചാഞ്ഞിരുന്നു... "May I...??" വാതിലിൽ തട്ടി കൊണ്ട് അയാൾ ചോദിച്ചതും സമ്മതം എന്നവണ്ണം ജീവ് അയാളോട് കൈ കൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു... "സർ ഞാൻ മോഹൻ... ജിഷ്ണുവിന്റെ അടുത്ത സുഹൃത്ത് ആണ്... അവനെ ഇപ്പോൾ കാണാതെ ആയിട്ട് ഏകദേശം രണ്ട് മാസത്തോളം ആയി.. കാണാതായ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇവിടെ പരാതി പെട്ടതാണ്...

എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം എന്ന് പറഞ്ഞിരുന്നു... ഇത് വരെ കാൾ വന്നിട്ടില്ല.. സൊ ഞാൻ..."ജീവിന് ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്ന് കൊണ്ട് മോഹൻ പറഞ്ഞതും ജീവ് തലയാട്ടി കാണിച്ചു... "അതേ വിളിക്കാം എന്ന് പറഞ്ഞിരുന്നു... പക്ഷെ ആളെ കുറിച്ച് ഒരു വിവരവും ഇത് വരെ കിട്ടിയിട്ടില്ല... ആട്ടെ നിങ്ങളും ജിഷ്ണുവും ആയി എങ്ങനെ ആണ് പരിചയം...?!" "എന്റെ വളരെ അടുത്ത സുഹൃത്ത് ആണ് ജിഷ്ണു..." "ആരെ എങ്കിലും സംശയം തോന്നിയിട്ടുണ്ടോ...?!" "ഇല്ല സർ.. അതിന് മാത്രം ആരും ആയി ശത്രുത ഒന്നും ഉള്ള ആളല്ല അവൻ... എല്ലാവരോടും ഒത്തിരി സ്നേഹാ... പാവാ... പക്ഷെ അവനെ കാണാതെ ആയത് തൊട്ട് അവനെ സ്നേഹിച്ച കുട്ടിയേയും കാണാൻ ഇല്ല...ഞാൻ ആളെ കണ്ടിട്ടുണ്ട് എന്നല്ലാതെ വീടൊന്നും എനിക്ക് അറിയില്ല..." "എന്താ ആ പെണ്ണിന്റെ പേര്..." "ധനു എന്നാ ജിഷ്ണു വിളിക്കാറ്.. ഞാനും അങ്ങനെ തന്നെയാ അവളെ വിളിക്കാറുള്ളത്..." "ആളെ ഫോട്ടോ വല്ലതും ഉണ്ടോ തന്റെ കയ്യിൽ..." "ഹാ ഒന്ന് ഉണ്ട്..."പെട്ടന്ന് ഓർമ കിട്ടിയത് പോലെ അവൻ ഫോൺ എടുത്തു... അല്പനേരത്തിന് ശേഷം ഒരു ഫോട്ടോ എടുത്ത് ജീവിന് നേരെ നീട്ടി... അതിലെ പെൺകുട്ടിയെ കണ്ടതും ഞെട്ടി പോയി അവൻ... "തുളസി...!!" ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു... ________❣

"എന്താ മോളേ പെട്ടന്ന് ഒരു വരവ്... അവൻ അറിഞ്ഞോ ഇക്കാര്യം..."വയറിൽ മെല്ലെ തലോടി കൊണ്ട് അവർ ചോദിച്ചതും തുളസിയുടെ കണ്ണുകൾ നിറഞ്ഞ് തൂവി... "ഞാൻ കല്യാണം കഴിഞ്ഞ അന്ന് തന്നെ പറഞ്ഞിരുന്നു അമ്മാ... പക്ഷെ ആരാ ഇതിന് കാരണം എന്ന് പറഞ്ഞില്ലായിരുന്നു... ഞാനും ആഗ്രഹിക്കുന്നുണ്ട് അമ്മ പുതിയ ഒരു ജീവിതം തുടങ്ങാൻ... ജീവിന്റെ കൂടെ നിൽക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് മനസ്സിന്... ഓർക്കാൻ ശ്രമിക്കാത്ത പല കാര്യങ്ങളും അവന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ പാടെ മറന്ന് പോവുന്നു..."വയറിൽ പതിയെ തലോടി കൊണ്ടവൾ ഏങ്ങി കൊണ്ട് പറഞ്ഞ് നിർത്തി... "ന്റെ കുട്ടി കരയാതെ... ഇപ്പൊ ഒന്നും ആലോചിക്കേണ്ട.. ഉള്ളിൽ ഉള്ള ആളെയാ അത് ബാധിക്കാ... നീ മുഖം ഒക്കെ കഴുകി വാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം... വന്നപ്പോ തൊട്ടുള്ള ഇരുത്തം അല്ലേ..."അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി... "ഈ ചെറുപ്രായത്തിൽ തന്നെ ഒത്തിരി അനുഭവിച്ചിട്ടുണ്ട് എന്റെ കുഞ്ഞ് ഇനിയെങ്കിലും അതിന് മനസ്സമാധാനം കൊടുക്കണേ ദേവ്യേ.." സർവ്വേശ്വരനോട് പ്രാർത്ഥിക്കുമ്പോൾ ആ അമ്മ മനസ്സ് ചില്ല് കണ്ണാടി പോലെ ചിതറി തെറിച്ചിരുന്നു... _______❣

"മതി അമ്മാ..." "കുറച്ച് കൂടി കഴിക്ക് മോളേ... വയറ്റിൽ ഉള്ള ആൾക്ക് വളരെണ്ടേ...??" അരുമയായി അവർ പറഞ്ഞു... "വേണ്ടമേ വയറ് നിറഞ്ഞു ഞാൻ ഒന്ന് പോയി കിടക്കട്ടെ..." പ്ലേറ്റിലേക്ക് വെള്ളം ഒഴിച്ച് കൈ കഴുകി കൊണ്ടവൾ ശ്രദ്ധയോടെ എണീറ്റ് മുറിയിലേക്ക് നടന്നു... അവൾ പോവുന്നതും നോക്കി നെടുവീർപ്പ് ഇട്ടുകൊണ്ട് അവർ അവൾ കഴിച്ച പ്ലേറ്റ് എടുത്ത് കിച്ചനിലേക്ക് നടന്നു... കാളിങ് ബെൽ അടിക്കുന്നത് കേട്ട് കൊണ്ടാണ് അവർ അടുക്കളയിൽ നിന്നും ഓടി വന്ന് കതക് തുറന്നത്... മുന്നിൽ വെപ്രാളത്തോടെ നിൽക്കുന്ന ജീവിനെ കണ്ടതും അവർ ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു.. അതൊന്ന് നോക്കാൻ പോലും നിൽക്കാതെ ജീവ് വേഗം തന്നെ തുളസിയുടെ മുറി ലക്ഷ്യം വെച്ച് ഓടി... ഹെഡ്റെസ്റ്റിൽ തല വെച്ച് കിടക്കുന്ന തുളസിക്ക് അരികിൽ അവൻ ചെന്ന് നിന്നു... അടുത്ത് ആരോ ഉള്ളത് പോലെ തോന്നി കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ജീവിനെ കണ്ടതും അവൾ വേഗത്തിൽ എണീറ്റിരുന്നു... "ആരാ ഈ കുഞ്ഞിന്റെ അച്ഛൻ...??" എടുത്ത പാടെ ഉള്ള ജീവിന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ഞെട്ടി പോയിരുന്നു... ഇനിയും ഒന്നും മറച്ച് വെക്കേണ്ട എന്ന് മനസ്സ് കൂടെ കൂടെ മന്ത്രിച്ചതും അവൾ അവന് നേരെ തിരിഞ്ഞു...

"നിങ്ങൾ ഇത്രയും കാലം കാണാൻ ഇല്ലെന്ന് പറഞ്ഞ് അന്വേഷിക്കുന്ന ആ ആളുടെ കുഞ്ഞാ.. ന്റെ ഉണ്ണിയേട്ടന്റെ കുഞ്ഞാ ഇത്..."പറഞ്ഞ് തുടങ്ങിയത് ശാന്തമായാണെങ്കിലും അവസാനം അവൾ നെഞ്ചിലെ പിടപ്പ് കാരണം അലറി കരഞ്ഞിരുന്നു... "ഇപ്പോൾ ജിഷ്ണു എവിടെ ഉണ്ട്..." "കൊന്നു... കൊന്നു ന്റെ ഉണ്ണിയേട്ടനെ..."പഴയ ഓർമകൾ തികട്ടി വന്നതും അവൾ ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു... "ആരാ കൊന്നത്...??! "അവളെ കുലുക്കി കൊണ്ട് ജീവ് ചോദിച്ചതും തുളസിയുടെ കണ്ണുകൾ അടഞ്ഞ് തുടങ്ങിയിരുന്നു... തളർച്ചയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അപ്പോഴാണ് തറയിൽ പടർന്ന രക്തം അവൻ കണ്ടത് ഞെട്ടലോടെ അവൻ അവളെ കവിളിൽ തട്ടി വിളിച്ചു... എണീക്കുന്നില്ലെന്ന് കണ്ടതും അവൻ അവളെയും കോരി എടുത്ത് ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പാഞ്ഞു... ________❣ "ജീവ് തുളസിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല... ഒരു ചെറിയ മയക്കത്തിലാ... പക്ഷെ ബേബിയെ ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല...bcz ആസ്പിരിന് ടാബ്ലറ്റ്സ് കൂടിയ അളവിൽ ആളുടെ വയറ്റിൽ ചെന്നിട്ടുണ്ട്... പിന്നെ ഒട്ടും സ്‌ട്രെസ് പാടില്ല ഈ അവസ്ഥയിൽ ആൾക്ക്... അതും അബോർഷന് ഒരു കാരണം ആണ്..." ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നതും തുളസിയെ എമർജൻസി വാർഡിലേക്ക് മാറ്റി... ടെൻഷനോടെ ഓരോ നിമിഷവും വാർഡിന് മുന്നിൽ നടക്കുമ്പോൾ ആണ് ഡോക്ടർ ഇക്കാര്യം വന്ന് പറഞ്ഞത്... കണ്ണുകൾ അറിയാതെ നിറഞ്ഞ് വന്നു... താനും കൊതിച്ചിരുന്നു ഒരു അച്ഛനാവാൻ...!! വേദനയോടെ ഹൃദയം അലമുറയിട്ടു............. (തുടരും )................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story