ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 6
Aug 28, 2024, 22:41 IST

രചന: ജോഷിത ജോഷി
റോയിച്ചനും റെനിൽ ചേട്ടനും എന്താ പറഞ്ഞത് എന്ന് മനസിലാകാതെ ഇരുന്നപ്പോൾ ആണ് കെസിടെ വക ചോദ്യം വന്നത് " അല്ല അപ്പൊ റോയ്ച്ചേട്ടന്റെ ആലോചന ആരാ വേണ്ടാന്ന് പറഞ്ഞത് നിന്റെ വീട്ടിൽ? അപ്പനും അമ്മയും ആകാൻ ചാൻസ് ഇല്ല... പിന്നെ ആരാ...🤔" " വേറെ ആരും അല്ല... അമ്മാമ്മ ആണ്... ഇപ്പൊ വന്ന ഈ പ്രൊപ്പോസൽ നടക്കാൻ ആയി മനപ്പൂർവം വേണ്ടാന്ന് പറഞ്ഞതാ... അതും ഞങ്ങൾ ആരും അറിയാതെ... ബ്രോക്കർനോട് കാര്യം പറഞ്ഞു അയാൾ പോയി റോയിച്ചന്റെ വീട്ടിൽ വന്ന് പെണ്ണിന് കല്യാണത്തിന് താല്പര്യം ഇല്ലന്ന് പറഞ്ഞു... ബാക്കി ഒക്കെ ഊഹിക്കാവുന്നതെ ഉള്ളു..." "ഓ.. ആ ഓൾഡ് ലേഡി പണി തന്നതാണല്ലേ... ഞാൻ അന്നേ നിന്നോട് പറഞ്ഞതാ അവർ സീൻ ആണെന്ന്... അപ്പൊ അവളുടെ കുറെ സെന്റിമെന്സ്... ഇപ്പോ സധമാനം ആയല്ലോ...." കെസി കട്ട കലിപ്പിൽ പറഞ്ഞു. " എന്റെ പൊന്ന് കെസി കൂൾ down... അമ്മമ്മേനെ ഒക്കെ നമ്മൾ ഒതുക്കി കയ്യിൽ കൊടുത്തിട്ടുണ്ട്... " എന്ന് റോയിച്ചൻ പറഞ്ഞപ്പോ എന്താ സംഭവം എന്നുള്ള രീതിയിൽ ഞാൻ റോയിച്ചനെ നോക്കി... " എന്റെ പൊന്ന് മാധു...അമ്മമ്മ കൊണ്ട് വന്ന ആ ആലോചന നടക്കില്ല.... അവൻ ഇപ്പൊ ജനറൽ ആശുപത്രിയിൽ ഒരു കൈ ഒടിഞ്ഞു കുറച് പെയിന്റ് ഒക്കെ പോയി കിടപ്പുണ്ട്... പിന്നെ അമ്മമ്മ ആണ് കല്യാണം മുടക്കിയത് എന്ന് നിന്റെ അപ്പച്ചനെ ഞാൻ അറിയിച്ചു... അപ്പച്ചനും ബാക്കി ഉള്ളോരും ഇപ്പൊ അമ്മമ്മക്ക് ഇട്ട് വയർ നിറച്ച് കൊടുത്തത്തിട്ടുണ്ടാവും... പിന്നെ നാളെ എന്റെ വീട്ടിൽ നിന്ന് ഒന്നുകൂടി വരുന്നുണ്ട്... കല്യാണം ആലോചിക്കാൻ അല്ല ഉറപ്പിക്കാൻ... എന്റെ പെണ്ണ് നാളെ സുന്ദരി ആയി നിക്കണം..സാരി ഇടുത്താ മതി ഇച്ചായന് അതാ ഇഷ്ട്ടം😉" എന്നും പറഞ്ഞു എന്നെ നോക്കി ആ കള്ള ചിരി ചിരിച്ചു... "എന്നാലും റോയ് ചേട്ടാ ജസ്റ് പെണ്ണ് കാണാൻ വന്നതിന് ആ ചെക്കന്റെ കൈ ഓടിക്കണോ?" എന്ന ആഷിടെ ചോദ്യത്തിന് ഒന്ന് ചിരിച്ചിട്ട് റോയിച്ചൻ എന്റെ മുഖത്ത് നോക്കി എന്നിട്ട് പറഞ്ഞു " ആഷി നിങ്ങടെ ഈ കൂട്ടുകാരിയെ കെട്ടാൻ വേണ്ടിട്ടാ ഇവൾക്ക് വന്ന ആലോചന എല്ലാം ഞാൻ മുടക്കിത്... അതൊക്കെ ആ ചെക്കന്മാരോട് നേരിട്ട് പോയി കണ്ട് സംസാരിച്ച് അവരെ പറഞ്ഞു മനസിലാക്കി എനിക്ക് ദേ ഇവളെ എത്ര ഇഷ്ട്ടം ആണെന്ന്... അത് മനസിലാക്കി ആണ് അവർ മനപ്പൂർവ്വം ഈ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞു പോയത്... പിന്നെ ഇപ്പൊ വന്ന ആ തെണ്ടിയോടും ഞാൻ നല്ല രീതിയിൽ പറഞ്ഞു കൊടുത്തതാണ് പക്ഷെ അവനു മനസിലായില്ല... അവൻ വല്യ റോൾ കളിക്കാൻ വന്ന്.. അവന് എന്റെ പെണ്ണിനെ തന്നെ കെട്ടണം എന്ന്... പിന്നെ കുറെ ആവശ്യം ഇല്ലാത്ത വർത്തമാനങ്ങളും😠 അതൊന്നും ഇവിടെ പറയാൻ പറ്റില്ല... എന്റെ പെണ്ണനെ പറ്റി ആരും മോശം പറയുന്നത് എനിക്ക് ഇഷ്ടമല്ല... പിന്നെ ഒന്നും നോക്കിയില്ല... കൊടുത്തു ചെകളം നോക്കി ഒരെണ്ണം... പിന്നെ അവിടെ അടിയുടെ പെരുന്നാൾ ആയിരുന്നു.. അവസാനം അവനെ കൊണ്ട് തന്നെ പറയിപ്പിച്ചു കാര്യങ്ങൾ എല്ലാം.." "ഇതിന് ആരൊക്കെ ഉണ്ടായിരുന്നു കൂടെ" കെസിടെ വക ആയിരുന്നു ചോദ്യം "അത്.... ഞാനും റെനിലും... പിന്നെ... പിന്നെ.. കിച്ചുവും" റോയിച്ചന്റെ ഉത്തരം കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി. കിച്ചു ചേട്ടയ്ക്കും അറിയായിരുന്നോ ഇതൊക്കെ... ബ്ലഡി ഗ്രാമവാസി ചേട്ടാ... ചേട്ടയും എന്നെ പറ്റിക്കുവായിരുന്നു അല്ലെ.. തനിക്ക് ഞാൻ തരുന്നുണ്ട്😤.. എന്നാലും എല്ലാരും കൂടി എന്നെ പറ്റിക്കുവായിരുന്നു എന്ന് ഓർത്തപ്പോ എനിക്ക് കരച്ചിൽ വന്ന്😭 ... എന്റെ കണ്ണു നീര് റോയിച്ചന്റെ കയ്യിൽ വീണപ്പോൾ ആണ് ഞാൻ കരയുന്ന കാര്യം റോയിച്ചൻ കണ്ടത്...റോയിച്ചൻ പയ്യെ എന്റെ രണ്ടു കയ്യും റോയിച്ചന്റെ കയ്യിൽ വച്ചിട്ട് പറഞ്ഞു "എന്റെ പെണ്ണേ ഇങ്ങനെ കരയല്ലേ... എനിക്ക് അറിയാം ഞാൻ കാരണം എന്റെ കൊച്ചു ഒരു പാട് വിഷമിച്ചു എന്ന്... അതിനു ദേ ഇച്ചായൻ സോറി പറയുവ... എനിക്ക് നീ ഇല്ലാതെ പറ്റില്ല എന്ന് മനസ്സിലാക്കിയ കൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്തേ...😔 അന്ന് പെണ്ണുകാണാൻ വരുന്നതിന് മുൻപ് തന്നെ ഞാൻ നിന്നെ കണ്ടിട്ടുണ്ട്...അന്ന് ചങ്കിൽ കേറി കൂടിയതാണ് നീ... പിന്നെ ഇത്രേം വൈകി നിന്റെ മുൻപിൽ വന്നത് എനിക്ക് നിന്റെ മുമ്പിൽ വരുന്നതിനു മുൻപ് നിനക്ക് ഇഷ്ട്ടപ്പെട്ട കുറച്ച് ആൾക്കാരെ കാണേണ്ടിയിരുന്നു... അവർക്ക് ഒക്കെ സമ്മതം ആയിട്ടാണ് ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നത്....എനിക്കറിയാം എന്റെ കൊച്ചിന് ഇനിയും കുറെ ചോദ്യം ഇച്ചായനോട് ചോദിക്കാൻ ഉണ്ടെന്ന്... അതിനുള്ള ഉത്തരം ഞാനും എന്റെ കൊച്ചും മാത്രം ഉള്ള നമ്മുടെ സ്വകാര്യ നിമിഷത്തിൽ ഇച്ചായൻ കൊച്ചിന് പറഞ്ഞു തരാം... ഇപ്പൊ ഇച്ചായന്റെ പെണ്ണ് ഒന്ന് ചിരിക്ക്" റോയിച്ചന്റെ സംസാരം കെട്ടാപ്പോ എനിക്ക് മനസിലായി റോയിച്ചന് എന്നെ എത്രത്തോളം ഇഷ്ട്ടം ഉണ്ടെന്ന്... റോയിച്ചനെ നോക്കി ഒന്ന് ചിരിച്ചു... ചെക്കൻ അപ്പൊ തന്നെ എന്റെ നെറ്റിയിൽ ഒരു ഉമ്മ 😘തന്ന് എന്നെ നെഞ്ചോട് ചേർത്ത് നിർത്തി❤️. കെസിം ആഷിടേം റെനിൽ ചേട്ടയിടെ കളിയാക്കി ചിരി കേട്ടപ്പോ ആണ് അവരും കൂടെ ഉള്ള കാര്യം ഞങ്ങൾ ഓർത്തത്... ഒരു വളിച്ച ചിരി അവർക്ക് കൊടുത്തു ഞാനും റോയിച്ചനും കൈ കോർത്ത് ഇരുന്നു... പിന്നെ നടന്ന കാര്യം ഒന്നും പറയണ്ടല്ലോ.. പിറ്റേന്ന് റോയിച്ചന്റെ വീട്ടിന്ന് ആൾക്കാർ എല്ലാം വന്നു... റോയിച്ചൻ പറഞ്ഞ പോലെ ഞാൻ ഒരു നീല സാരി ഒക്കെ ഉടുത്ത് ആണ് നിന്നത്... റോയിച്ചൻ ആണേൽ ഒരു dark ബ്ലൂ കളർ ജീൻസും വെള്ള ഷർട്ടും.... ഹോ ചെക്കന്റെ മൊഞ്ച് ആണേൽ കൂടിയ പോലെ... എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.. സ്വന്തം വസ്തു ആണെങ്കിലും വായിന്നോകാത്തിരിക്കാൻ പറ്റിയില്ല... ഒടുക്കാത്ത ഗ്ലാമർ ആയിരുന്നു... പിന്നെ ആ നുണക്കുഴി ചിരി... റോയിച്ചനെ നോക്കി നിന്നപ്പോൾ ആണ് ചെക്കനും എന്നെ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് ആണ് അത് കണ്ടപ്പോ എനിക്ക് ഇല്ലാത്ത നാണം ഒക്കെ വന്ന്... അല്ലെങ്കിലും റോയിച്ചനെ കണ്ടതിനു ശേഷം എനിക്ക് കുറച്ച് നാണം ഒക്കെ വരുന്നുണ്ട് ..എല്ലാം എന്റെ റോയിച്ചന്റെ ഭാഗ്യം... പിന്നെ നേരത്തെ ചായ കൊടുക്കൽ ഒരു തവണ നടത്തിയ കൊണ്ട് നേരെ കല്യാണത്തിന്റെ തീയതി നോക്കി... ഞങ്ങൾക്ക് കുറച്ച് നാൾ പ്രേമിച്ച് നടക്കണം എന്ന എന്റേം റോയിച്ഛന്റേം അഭ്യർത്തന്ന കണക്കിൽ എടുത്ത് കല്യാണം 4 മാസം കഴിഞ്ഞ് അതായത് സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചു...മനസ്സമ്മതം സെപ്റ്റംബർ ആദ്യത്തെ ഞായറാഴ്ച 3 ാം തീയതിയും കല്യാണം ആ മാസം 25 തീയതി തിങ്കളാഴ്ച നടത്താം എന്നും തീരുമാനിച്ചു... പിന്നെ ഞങ്ങടെ ദിവസം ആയിരുന്നു...പരസ്പരം മത്സരിച്ചു സ്നേഹിച്ചും കുറെ തല്ല്പ്പിടിച്ചും നടന്നു... 4 മാസം പെട്ടന്ന് പോയി... ഇനി ദേ കല്യാണത്തിന് 1ആഴ്ച കൂടി ഉള്ളു... അതിന്റെ ഇടയിൽ ഞാനും എന്റെ റോയിച്ചനും കൂടി എന്റെ കണ്ടീഷൻ നമ്പർ 3 എന്റെ പഴേ കാമുകനെ കാണാൻ പോയി കേട്ടോ... റോയിച്ചന്റെ കയ്യും പിടിച്ച് വെഡ്ഡിംഗ് ഇൻവിറ്റേഷൻ കാർഡും ആയി അയാളുടെ മുമ്പിൽ പോയി നിന്ന് കല്യാണം വിളിച്ച്.. പോരുന്നതിന് മുൻപ് അയാളോട് ഒരു താന്കസും പറഞ്ഞു...റോയിച്ചനും എന്തോ പറഞ്ഞു...എന്താന്ന് ഞാൻ കേട്ടില്ല... പിന്നെ എന്റെ കെസി മോൾടെ കല്യാണം കഴിഞ്ഞു..ഞാനും റോയിച്ചനും റെനിൽ ചേട്ടനും ആഷി കൂടെ കല്യാണം അടിച്ചു പൊളിച്ചു🤪. അങ്ങനെ ഒരു പെണ്ണ് കാണൽ കൊണ്ട് ഇത്രേം പുകിൽ ഉണ്ടാക്കി റോയ് മാത്യു ഈ മാധു ജോണിനെ കെട്ടാൻ പോകുവാൻ... അങ്ങനെ ആ കാപ്പികണ്ണുകാരൻ ചെക്കനെ ഈ ചുരുണ്ടമുടിക്കാരി പെണ്ണ് സ്വന്തം ആക്കാൻ പോകുവാ... ഇനി കാത്തിരിപ്പാണ് എന്റെ ഇച്ഛായന്റെ പേര് കൊത്തിയ മിന്ന് എന്റെ കഴുത്തിൽ വീഴുന്ന ആ ദിവസത്തിനായി🥰 ഇച്ഛായന്റെ മാത്രം പെണ്ണാവാൻ❤️. അങ്ങനെ നോക്കി ഇരുന്ന് നോക്കി ഇരുന്ന് എന്റെ കല്യാണ ദിവസം ആയി. ആദ്യം ഒക്കെ ഞങ്ങൾ പ്രേമിച്ചു നടന്നു എങ്കിലും കുറച്ച് കഴിഞ്ഞപ്പോ പെട്ടന്ന് ഒന്ന് കല്യാണ ദിവസം ആയ മതി എന്നായിരുന്നു. സെപ്റ്റംബർ 3 ന് എന്റെ ഇടവക പള്ളിൽ വെച് മനസ്സമ്മതം നടന്നു. എന്റെ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂടി മനസ്സമ്മതം ഒക്കെ അടിച്ചു പൊളിച്ചു. പിന്നെ ഫുൾ കാത്തതിരിപ്പായിരുന്നു... അതങ്ങനെ ആണല്ലോ നമ്മൾ സ്നേഹിക്കുന്ന ചെക്കന്റെ പേരിൽ ഉള്ള മിന്ന് നമ്മുടെ കഴുത്തിൽ വീഴുമ്പോൾ ആണല്ലോ ആ സ്നേഹം പൂർണതയിൽ എത്തുന്നത്. ഇവിടെ വീട്ടിൽ ഒരു മാതിരി പെരുന്നാളിന്റെ പ്രീതിഥി ആയിരുന്നു... മൊത്തം ആളും ബഹളവും ഒക്കെ ആയിരുന്നു. രാത്രി 7 മണി അയപ്പോ മധുരം നുള്ളൽ പരുപാടി തുടങ്ങി... എന്റെ അപ്പനും ചേട്ടന്മാരും കസിൻസും കൂടി മധുരം നുള്ളുന്നതിൽ പഞ്ചസാരക്ക് പകരം ഉപ്പും മുളകും ഓക്കെ ഇട്ടേച്ചു... ഹോ അത് വായിൽ വെച്ചപ്പോ കർത്താവേ സ്വർഗം കണ്ടു പോയി... തെണ്ടി ചേട്ടന്മാർ & കസിൻസ് എല്ലാത്തിനും വെച്ചിട്ടുണ്ട്... പിന്നെ ഫോട്ടോ എടുക്കൽ ഒക്കെ ആയി... ആകെ മൊത്തം ബഹളം ആയി... ഇനി ഇന്ന് ഒരു ദിവസം കൂടി അല്ലെ എനിക്ക് എന്റെ വീട്ടിൽ നിൽക്കാൻ പറ്റു എന്നൊക്കെ ഓർത്തപ്പോ ആകെ വിഷമം ആയി... കുറച്ച് നേരം ആരോടും ഒന്നും മിണ്ടാതെ എല്ലാം കണ്ട് ഇരുന്നു ... അപ്പനേ വ അമ്മെനേം നോക്കിയപ്പോ വരുന്ന ആൾക്കാരെ ഒക്കെ സ്വീകരിച്ച് ഇരുത്തുന്ന തിരക്കിൽ ആണ്... അനിയത്തി ആണേൽ നാളത്തേക്ക് വേണ്ടി ഉള്ള കാര്യം ഒക്കെ ചെയ്യുന്നു.. ചേട്ടനെ നോക്കിയപ്പോ ഫുഡ് ന്റെ കാര്യവും രാത്രിയിലെ പരിപാടിക്ക് വേണ്ടി ഉള്ള കാര്യം ഒക്കെ നോക്കുന്നു.... എനിക്കണേൽ നാളെ കല്യാണം ആണെന്ന് ഉള്ള കാര്യം ഓർക്കുമ്പോ സന്തോഷം ഉണ്ട് പക്ഷെ വീട്ടുകാരെ ഒക്കെ വിട്ട് പോണംല്ലോ എന്ന ഓർക്കുമ്പോ ചങ്ക് പറിഞ്ഞു പോകുന്ന പോലെ... പെട്ടന്ന് ആണ് ഫോൺ അടിക്കുന്ന കേട്ടത് നോക്കിയപ്പോ റോയിച്ചൻ ആണ്... ആ പേര് കണ്ടപ്പോ അറിയാതെ തന്നെ ഉള്ളിൽ തോന്നിയ വിഷമം എല്ലാം പയ്യെ അലിഞ്ഞു പോകുന്നത് പോലെ തോന്നി. പെട്ടന്ന് തന്നെ കാൾ എടുത്തു " എന്താണ് പെണ്ണേ... ശോകം അടിച്ചു ഇരിപ്പാണോ? " റോയിച്ചന്റെ ചോദ്യം കേട്ടപ്പോ ഈ ചെക്കൻ ഇത് എങ്ങനെ അറിഞ്ഞു എന്ന് ഓർത്ത് അപ്പോ തന്നെ അടുത്ത ഡയലോഗ് വന്നു "ഇത് ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ എന്റെ പെണ്ണ് ആലോചിക്കുന്നെ" mm എന്ന് ചുമ്മ മൂളി "തന്റെ കണ്ണ് ഒന്ന് നിറഞ്ഞ ഞാൻ അറിയും പെണ്ണേ... കാണക്ഷൻ പോയിട്ടുണ്ട് ഉള്ളിൽ കൂടി... അറിയില്ലേ ഇച്ചായന്റെ കൊച്ചിന് അത്... നമ്മൾ സോൾ മേറ്റ്സ് ആണ്... എന്നു വച്ച നമ്മുടെ സോളും സോളും തമ്മിൽ ബന്ധിപ്പിച്ചു ഇരിക്കുവാ... ഒരിയ്ക്കലും വേര്പെടാത്ത വിധം മനസിലായോ എന്റെ കൊച്ചിന്" " മനസിലായി റോയിച്ച..." " ഇനി പറ എന്താ എന്റെ കൊച്ചിന് വിഷമം... നാളെ നമ്മുടെ കല്യാണം അല്ലേ പെണ്ണേ.. നാളെ ഒഫീഷ്യൽ ആയി നീ ഈ റോയ് മാത്യൂന്റെ പെണ്ണാകും... വീട്ടുകാരെ ഒക്കെ വിട്ട് പോകുന്നതിന്റെ വിഷമം ആണോ കൊച്ചിന്... " "Mm അതേ... എന്തോ ഓർക്കുമ്പോ ഒരു വിഷമം... ഇത്രേം നാള് നോക്കി വളർത്തിയ അവരെ വിട്ട് ഇനി..." " അയ്യേ എന്റെ പെണ്ണ് കരയുവാ... ഞാൻ ഇല്ലേ എന്റെ കൊച്ചിന്റെ കൂടെ... ഒരു നിമിഷം പോലും വീട്ടുകാരുടെ ഓർമ വരാതെ ഇച്ചായൻ നോക്കില്ലേ നിന്നെ... പിന്നെ ഇവിടെ അമ്മച്ചി നാളെ മരുമോൾ വരുന്നതിന്റെ സന്തോഷത്തിൽ ആണ്... ഇങ്ങനെ വിഷമിക്കല്ലേ പെണ്ണേ.... ഇപ്പൊ അങ്ങോട് വരാൻ പറ്റിയിരുന്നേൽ വന്നേനെ ഞാൻ അങ്ങോട്ട്" " യ്യോ എന്റെ പൊന്ന് റോയിച്ചാ ചതിക്കല്ലേ... നാളെ കേട്ട് കഴിഞ്ഞ ഞാൻ പിന്നെ ഫുൾ അവിടെ ആയിരിക്കില്ലേ... ഞാൻ ദേ ശോകം ആയത് നിർത്തി... ഇല്ലേൽ ചിലപ്പോ എന്റെ മോൻ ഇങ്ങോട്ട് വരും... അല്ലേൽ തന്നെ എന്നെ ഇവിടെ കളിയാക്കി കൊല്ലുന്നുണ്ട്.... മോൻ കുറച്ച് മണിക്കൂർ കൂടി ക്ഷെമി... കേട്ടോ മോനെ ഇച്ചായ...." " ആഹാ ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ... ആ കൊഴപ്പം ഇല്ല എന്റെ കൊച് ഇപ്പൊ ഒകെ ആയല്ലോ... എനിക്ക് അത്രേം അറിഞ്ഞ മതി... എന്ന ഇച്ചായൻ വെക്കുവാണേ... നാളെ പള്ളിൽ വെച്ച് കാണാം കേട്ടോ...പെട്ടന്ന് കൊച്ചിനെ വിളിക്കാൻ തോന്നിയ കൊണ്ട് വിളിച്ചതാ" "ആഹാ... എന്നാ എന്റെ ഇച്ചായൻ ഫോൺ വെച്ചോ.. എന്നേം അവിടെ വിളിക്കുന്നുണ്ട്... ഇവിടെ രാത്രിതെ കലാപരിപാടി തുടങ്ങാറായി.. പാട്ടിനുള്ള സെറ്റ് അപ്പ് ഒക്കെ ആയി" "ആണോ എന്നാ ചെല്ലാൻ നോക്ക്.... അതേ പോകുന്നതിനു മുൻപ് ഡെയിലി തരാറുള്ള സാധനം തന്നിരുന്നേൽ ഞാൻ അങ്ങു പോയാനെ" " അയ്യട... അത് വേണോ ഇച്ചായ... നാളെ നേരിട്ട് കാണുമ്പോ തരാന്നെ..." " വേണ്ട നാളത്തെ നാളെ.. അത് ഞാൻ നാളെ മേടിച്ചോളാം...ഇന്നത്തെ വേഗം തന്നെ പെണ്ണേ... എന്നേം അവിടെ വിളിക്കുന്നു.... വേഗം...." " ഹോ ഈ ചെക്കൻ.... ഉമ്മാ😘... മതിയോ" "ആ മതി... ഉമ്മാ....വിഷമിക്കാതെ പോയി അടിച്ച് പൊളിക്കാൻ നോക്ക് കേട്ടോ... എന്ന വെച്ചോട്ടെ..." "ആ ശരി... ബൈ" റോയിച്ചനോട് സംസാരിച്ച് കഴിഞ്ഞപ്പോ കുറച്ച് ആശ്വാസം ആയി... പിന്നെ നേരെ ഗാനമേള നടക്കുന്ന സ്ഥലത്ത് പോയി... അവിടെ ചേട്ടയും ബാക്കി ഉള്ളവരും ഒക്കെ എല്ലാം റെഡി ആക്കി ഇരിക്കുവായിരുന്നു... നേരെ പോയി ചേട്ടയിടെ അടുത്ത് പോയി ഇരുന്നു... ഇനി എപ്പോ ഇങ്ങനെ ഇരിക്കാൻ ആണ്... ചില ബന്ധങ്ങൾ ഉണ്ട് കൂടെ പിറന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത്... അത് പോലെ ഉള്ള ഒന്നാണ് എന്റെ ചേട്ടേടെ... സ്വന്തം ചേട്ടൻ അല്ലെങ്കിലും ഇന്നേവരെ സ്വന്തം പോലെ കണ്ടിട്ടുള്ളു... ഒരു ആങ്ങളടെ കുറവ് മാറിയത് ചേട്ടനെ കിട്ടിയതിനു ശേഷം ആണ്... ചുമ്മ വീട്ടിൽ വന്ന് ചേട്ടാ തിരിച്ചു പോകുമ്പോ വിഷമം വരുന്ന ഞാൻ ആണ് കെട്ടി വേറെ വീട്ടിൽ പോകുമ്പോ എന്ത് ചെയ്യും കർത്താവേ... അങ്ങനെ കുറെ നേരം അവിടെ ഇരുന്നു പിന്നെ ആരോ വന്ന് ചീത്ത പറഞ്ഞപ്പോൾ ആണ് ചേട്ടയും എന്നോട് പോയി കിടന്നോളാൻ പറഞ്ഞത്... കിടന്നിട്ടണേൽ ഉറക്കവും വന്നില്ല.... എപ്പോഴേക്കെയോ ഉറങ്ങി പോയി... പിന്നെ രാവിലെ എണീറ്റ് കുളിച്ച് ബ്യൂട്ടിഷൻ ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒരു വിധം തളർന്നു... ഒരു വൈറ്റ് കളർ നെറ്റിന്റെ സാരി ആയിരുന്നു എന്റെ വേഷം... സാരി മതി എന്ന് റോയിച്ചന്റെ ആഗ്രഹപ്രകാരം ആണ് സാരി ആക്കിയത്... ഒരുക്കം ഒക്കെ കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല ഞാൻ ആണ് നില്ക്കുന്നത് എന്ന്... ഞാൻ ആദ്യമേ പറഞ്ഞില്ലേ കല്യാണ വേഷത്തിൽ പെണ്ണിനെ കാണാൻ ഒടുക്കത്ത ഭംഗി ആണെന്ന്.. ഒരുക്കം ഒക്കെ കഴിഞ്ഞ് ഹാളിൽ ചെന്നപ്പോ എന്നെ കണ്ട് അപ്പൻറേം അമ്മേടേം കണ്ണ് നിറയുന്ന കണ്ടപ്പോ എനിക്ക് മനസിലായി ഞാൻ ഇന്ന് ഒത്തിരി സുന്ദരി ആണെന്ന്... പിന്നെ പ്രാർത്ഥന ആയി സ്തുതി കൊടുപ്പായി... അങ്ങനെ റോയിച്ചന്റെ പള്ളിലേക്ക് ഇറങ്ങി... എന്റെ വീട്ടിൽ നിന്ന് ഒരു അര മണിക്കൂർ ഉണ്ടാവും... കാർ ഓടിച്ചത് കിച്ചു ചേട്ട ആയിരുന്നു...കാറിൽ കയറിയപ്പോ തന്നെ കുറെ സെൽഫി എടുത്തു...പിന്നെ നേരെ റോയിച്ചന്റെ പള്ളിയിലേക്ക് വെച്ച് പിടിച്ചു... സെന്റ്. സെബാസ്റ്റിൻസ് പള്ളി കലൂർ എന്ന് കണ്ടപ്പോ തന്നെ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി... അത് മനസിലാക്കിയ പോലെ ചേട്ട എന്നെ നോക്കി ചിരിച്ചു... പള്ളിടെ മുൻപിൽ കാർ നിർത്തിയപ്പോ കണ്ടു റോയിച്ചന്റെ കാർ അവിടെ കിടക്കുന്നത്... എത്ര ശ്രമിച്ചിട്ടും റോയിച്ചനെ കാണാൻ പറ്റിയില്ല.... പള്ളിയിൽ കേറാൻ സമയം ആയപ്പോൾ റോയിച്ചൻ കാറിൽ നിന്ന് ഇറങ്ങി നേരെ എന്റെ കാറിന്റെ അവിടെ വന്നു... അപ്പോൾ ആണ് ഞാൻ ന്റെ ചെക്കനെ മരിയാതക്ക് കണ്ടത്... ഒരു ബ്ലാക് പാന്റും കോട്ടും ഉള്ളിൽ ഒരു ഓഫ് വൈറ്റ് കളർ ഷർട്ടും... താടി ഒക്കെ ട്രിം ചെയ്ത് ഒതുക്കി വെച്ചേക്കുന്നു...പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആ കാപ്പി കണ്ണ് ഇന്ന് കുറച് കൂടി തിളങ്ങുന്ന പോലെ... പിന്നെ ആ നുണക്കുഴി ചിരിയും... റോയിച്ചനെ വായിനോക്കി ഇരുന്നപ്പോ റോയിച്ചൻ വന്ന് കാറിന്റെ വാതിൽ തുറന്നത് ഒന്നും ഞാൻ അറിഞ്ഞില്ല... പെട്ടന്ന് ന്തോ കേട്ട് നോക്കിയപ്പോ കാണുന്നത് എന്നെ കണ്ണെടുക്കാതെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന റോയിച്ചനെ ആണ്.... അത് കണ്ടപ്പോ ഉണ്ടല്ലോ...യാ മോനേ... പിന്നെ ചുറ്റിനും ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല.... ........തുടരും....