ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 1

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

കഴുത്തിലെ താലിമാലയും നെറ്റിയിലെ പടർന്നു തുടങ്ങിയ സിന്ദൂരവും ധ്രുവിക ഒരു തരം നിർവികാരതയോടെയാണ് നോക്കികണ്ടത്.... 'ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ പോയാൽ അതിനെന്താ ഒരു ത്രില്ല്.... ഇങ്ങനെ ഇടക്ക് ഇടക്ക് ഓരോ ഓരോ ട്വിസ്റ്റുകളും കൂടെ വേണ്ടേ...' ആ വാക്കുകൾ ഹൃദയത്തിൽ മുഴങ്ങും പോലെ..അതിന്റെ ഫലമെന്നോണം താലിയിൽ മുറുകിയിരുന്ന കൈ തനിയെ അയഞ്ഞു..... ഇന്ന് തന്റെ രണ്ടാം വിവാഹം ആയിരുന്നു... ഒരിക്കൽ ഇത്പോലെ താലിയും സിന്ദൂരവും തനിക്ക് അലങ്കാരമായി ഉണ്ടായിരുന്നതായിരുന്നു... ഒരു പുതു ജീവിതത്തിന്റെ പ്രതീക്ഷയിൽ കുന്നോളം സ്വപ്നങ്ങളും കണ്ടിരുന്നു.... എന്നാൽ സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം ഒരുപാട് വലുതായിരുന്നു.... ശെരിക്കും താലികെട്ടിയവന് വേണ്ടിയിരുന്നത് എല്ലാ രാത്രിയിലും ഭോഗിക്കാൻ ഒരു ശരീരം ആയിരുന്നു...

അത് മാത്രമായിരുന്നു താൻ....അവന്റെ വീട്ടിക്കാർക്ക് കൂലി ഇല്ലാത്ത ഒരു ജോലിക്കാരിയും...... ചോദിക്കാനും പറയാനും അച്ഛനോ ആങ്ങളമാരോ ഇല്ല .. സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് ഹൃദൃരോഗിയായ അമ്മ മാത്രം.... അപ്പോൾ പിന്നെ തല്ലിയാലോ കൊന്നാലോ എന്തെന്ന് ആയിരിക്കും അവരും ചിന്തിച്ചത്.... വിവാഹത്തിന് മുന്നേ തേനിൽ ചാലിച്ച അവരുടെ വാക്കുകളിലെ കപടത തിരിച്ചറിയാഞ്ഞ ഒരമ്മയും മകളും.... പിന്നീട് അത് അറിഞ്ഞിട്ടും തിരിച്ചു പ്രതികരിക്കാൻ തനിക് കഴിഞ്ഞില്ല .... എല്ലാം അവസാനിപ്പിച്ചു ഇറങ്ങിപോരാൻ തുനിയുമ്പോൾ അമ്മയുടെ മുഖം ഉള്ളിൽ തെളിഞ്ഞു വരും..... പിന്നെ ഒന്നിനും ധൈര്യം വരില്ല ഒരിക്കൽ പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു കണ്ട ആ രണ്ട് വരകൾ... തന്റെ ഉദരത്തിൽ ഒരു ജീവൻ നാമ്പിട്ടു തുടങ്ങിയപ്പോൾ തന്നിൽ ഒരു പ്രതീക്ഷ കൂടി നാമ്പിട്ടു.... ഇനിയെങ്കിലും ജീവിതത്തിൽ കാറും കോളും ഒഴിഞ്ഞു ഒരു വസന്തകാലം വരുമെന്ന് ആ വരകളിലൂടെ താനും വിശ്വസിച്ചു.... എന്നാലോ.......💔

ഭാര്യ ഗർഭിണി ആണെന്ന് അറിയുമ്പോൾ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നതിന് പകരം ആട്ടിയകറ്റി അയാൾ..... ഇനിയുള്ള ദിവസങ്ങളിൽ ശരീര സുഖത്തിന് പണം ചിലവാക്കേണ്ടി വരുമല്ലോ എന്നുള്ള അയാളുടെ പറച്ചിലിൽ നിന്നും തനിക്കുള്ള സ്ഥാനം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നു ..... ഈ ശരീരം മാത്രമേ അയാൾക്ക് വേണ്ടു... അടുക്കള ജോലി ചെയ്യാതിരിക്കാനുള്ള അടവുകളായി തന്റെ ഗർഭകാല ബുദ്ദിമുട്ടുകൾ അമ്മായിഅമ്മയും നാത്തൂനും കണ്ടു..... ജീവിതത്തിൽ പ്രതീക്ഷകൾ അസ്തമിച്ചു എന്നറിയാമെങ്കിലും ഉദരത്തിലെ കുഞ്ഞു ജീവൻ എന്തൊക്കെയോ പ്രതീക്ഷകൾ തന്നിരുന്നു എന്നാൽ എല്ലാ പ്രതീക്ഷകളും ആ ഒരു ദിനം തന്നിൽ നിന്നും അകന്നു പോയി.... തന്നോടുള്ള ദേഷ്യത്തിൽ അയാളുടെ ആഗ്രഹങ്ങൾക്കൊത് നിൽക്കാത്തതിന്റെ അമർഷത്തിൽ വയറ്റിലേക്ക് ആഞ്ഞു ചവിട്ടിയ നിമിഷം.... ജീവൻ പോകുന്ന വേദനയിലും ഒഴുകി ഇറങ്ങുന്ന ചുവന്ന രക്തത്തുള്ളികൾ..... ഹൃദയം പൊട്ടിത്തകരുന്ന പോലെ തോന്നിപ്പോയി ഹോസ്പിറ്റലിൽ നിന്നും അമ്മയോടൊപ്പം തിരികെ പോകുമ്പോൾ എന്നേക്കുമായി ഒരു കുഞ്ഞിനെ ചുമക്കാനുള്ള കഴിവ് തന്റെ ഗർഭപാത്രത്തിനു നഷ്ടപ്പെട്ടിരുന്നു എന്നറിവിൽ ഒരുവേള സ്വയം ജീവൻ വെടിഞ്ഞാലോ എന്നുള്ള തോന്നൽ പോലും ഉണ്ടായി....

എന്റെ കുഞ്ഞ് .... അത് മാത്രമായിരുന്നജ് അന്ന് മനസ്സിൽ...... ഇടക്ക് തേടി വന്ന ഡിവോഴ്സ് നോട്ടീസ് കണ്ടപ്പോൾ പോലും തനിക്ക് ഒരു വികാരവും തോന്നിയില്ല..... എന്നേ ആ താലി തനായിട്ട് തന്നെ പൊട്ടിച്ചെറിഞ്ഞതാണ്.... മുന്നോട്ട് ജീവിക്കാനുള്ള വാശി അമ്മയാണ് പിന്നീട് നൽകിയത്... അമ്മയെ അറിയിക്കാതെ താൻ ഇത്രയും ദുരിതങ്ങൾ അനുഭവിച്ചു എന്നുള്ളത് മാത്രമായിരുന്നു ആ പാവത്തിന്റെ ദുഃഖം.... ബി എഡ് പഠിച്ചതും പിന്നീട് മറ്റു പരീക്ഷകൾ എഴുതിയും ഒരുപാട് പഠിച്ചും അമ്മയ്ക്ക് വേണ്ടിയാണ് താനൊരു കോളേജ് ലക്ച്ചർ ആയത്.... പഴയതെല്ലാം മറന്ന് സ്വന്തം കാലിൽ നിൽക്കാൻ അമ്മ കൂടെ ഉണ്ടായിരുന്നു.... എങ്കിലും ഇടക്ക് ഇടക്ക് അടിവയറിൽ നിന്ന് ഒരാന്തൽ ഉണ്ടാകാറുണ്ട്.... മാറിടങ്ങൾ വിങ്ങുന്ന പോലെ തോന്നാറുണ്ട്.... ദൂരെ എവിടെ നിന്നോ ഒരു കുഞ്ഞു കരച്ചിൽ ചെവിയിൽ മുഴങ്ങാറുണ്ട്.....അറിയാതെ തന്നെ അവളുടെ കൈകൾ അടിവയറിൽ മുറുകി പിറകിൽ ആരോ തൊട്ട് വിളിക്കുന്ന പോലെ തോന്നിയാണ് ധ്രുവി ചിന്തകളിൽ നിന്ന് ഉണർന്നത്....

കണ്ണുകൾ ഇറുക്കി തുടച്ചു തിരിഞ്ഞു നോക്കുമ്പോൾ വെള്ളാരം കണ്ണുകൾ രണ്ടും ചിമ്മിയടച്ചു തന്നെ നോക്കി നുണക്കുഴികൾ വിടർത്തി ചിരിക്കുകയാണവൾ...... അനാർക്കലി.... തന്റെ അന്നുക്കുട്ടി..... ❤️ കൈ നീട്ടി ആ ചുന്ദരിമണിയെ മടിയിൽ ഇരുത്തി.... അപ്പോഴും അവൾ തന്നെ നോക്കി കുണുങ്ങി ചിരിക്കുവാണ്.... "ദച്ചുമ്മേടെ പൊന്ന് എന്തെടുക്കുവാ..." "അതില്ലേ തച്ചമ്മേ മോക്കില്ലേ മുടി ഇങ്ങനെ കെട്ടനെ.... പിന്നില്ലേ പൊത്ത് വെനം...." അന്നുക്കുട്ടി ധ്രുവിയുടെ നെറ്റിയിലെ പൊട്ടിലൂടെ വിരലോടിച്ചു പറഞ്ഞു "പിന്നെന്താ ഇനി എന്നും എന്റെ പൊന്നിനെ ദചുമ്മാ ഒരുക്കി തരാല്ലോ... " ധ്രുവി പഞ്ഞി പോലുള്ള ആ കുഞ്ഞികയ്യിൽ തുടരെ തുടരെ മുത്തി... അവളെ എടുത്തു ഡ്രസിങ് ടേബിളിലെ മിററിനു മുന്നിൽ നിർത്തി.... ഷോൾഡർ വരെയുള്ള മുടി രണ്ട് സൈഡിലും പൊക്കി കെട്ടികൊടുത്തു..... നെറ്റിയിൽ പൊട്ടും കുത്തി കൊടുത്തു.... ഒരു വൈറ്റ് സ്ലീവ്ലെസ്സ് ബനിയനും പിങ്ക് ട്രൗസറും ആണ് ആളുടെ വേഷം... മോളെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ കൊടുത്തു.... ആ കുഞ്ഞികയ്കൊണ്ട് തിരികെ തന്നെയും ചേർത്തുപിടിച്ചിട്ടുണ്ട്..... കൂടെ കൂടെ ഉമ്മയും നൽകുന്നുണ്ട്.....

"ആഹാ അമ്മയും മോളും ഉമ്മവെച്ചു കളിക്കുവാ....." ദാദിയുടെ ശബ്ദം കേട്ടാണ് ദച്ചുവും അന്നുക്കുട്ടിയും തിരിഞ്ഞു നോക്കിയത്.... ദാദിയെ കണ്ട് ചിരിച്ചിട്ട് ദച്ചു അന്നുനെ എടുത്തു... അപ്പോഴേക്കും അവൾ ദച്ചുന്റെ കഴുത്തിലൂടെ കയ്യിട്ട് കഴുതടിയിലേക്ക് മുഖം ചേർത്ത് കിടന്നു..... "അന്നൂന്റെ അമ്മയാ....." മുഖം വീർപ്പിച്ചുള്ള ആ പറച്ചില് കേട്ടപ്പോൾ ദച്ചുനു ഇതുവരെ ചുട്ടുപോളിയ തന്റെ അടിവയറ്റിൽ മഞ്ഞു കണങ്ങൾ പെയ്തിറങ്ങിയ പോലെ തോന്നി.... മാറിടങ്ങളുടെ വിങ്ങൽ എങ്ങോട്ടാ പോയിമറഞ്ഞിരിക്കുന്നു..... തന്റെ ഉള്ളിൽ ഒരു വസന്തകാലത്തിനുള്ള തയ്യാറെയെടുപ്പുകൾ ആരംഭിച്ച പോലെ.... ദച്ചു അന്നുക്കുട്ടിയെ അവളോട് ചേർത്ത് പിടിച്ചു...... "ഓഹ് ആയിക്കോട്ടെ കാ‍ന്താരി.... നിന്റെ അമ്മയാ.... ഞങ്ങൾക്കാർക്കും വേണ്ട കേട്ടോ.... ദേ ഈ പാല് കുടിച്ചേ.... രാവിലെ ഷേത്രത്തിൽ പോകാൻ നേരത്തു കുറച്ചു അപ്പം തിന്നത് മാത്രമാ.... ഈ നേരമായി...." ദാദി പാൽ ഗ്ലാസ്‌ നീട്ടിയപ്പോഴേ അന്നുകുട്ടി ദാച്ചുന്റെ മാറിലേക്ക് മുഖം ചേർത്ത് തല വെട്ടിച്ചു....

"അന്നൂന് പാല് വെന്ത ദാഡിമ്മ.... മോക്ക് ഇസ്തവല്ല...." അവളുടെ കള്ളക്കരച്ചില് കണ്ട അന്നൂന് ചിരി വന്നു.... കുറുമ്പി...... അവൾ മനസ്സിലോർത്ത് ദാദിടെ കയ്യിൽ നിന്നും പാൽഗ്ലാസ് വാങ്ങി "ദേ നോക്കിക്കേ ദാദി അന്നുക്കുട്ടി ഈ പാല് കുടിച്ചില്ലേൽ ഞാൻ അങ്ങ് പോകും കേട്ടോ...." പെട്ടെന്ന് കള്ളക്കരച്ചിൽ നിർത്തി അന്നു ദച്ചുനെ നോക്കി "പോകുവോ...." ചുണ്ട് പിളർത്തിയുള്ള ആ ചോദ്യത്തിൽ ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി.... അവൾ ആ കുഞ്ഞി ചുണ്ടിൽ ഒരു മുത്തം കൊടുത്തു "ഇല്ല.... പക്ഷെ എന്റെ അന്നുക്കുട്ടി ഇത് മുഴുവൻ കുടിക്കണം...." മോളൊരു ചിരിയോടെ തലയാട്ടി പാല് മുഴുവൻ കുടിച്ചു.... ദാദി ഒരു ചിരിയോടെ പാൽ ഗ്ലാസ് ദച്ചുന്റെ കയ്യിൽ നിന്ന് വാങ്ങി "ദാദി താഴേക്ക് പോകുവാ മോളെ.... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മോളു പറഞ്ഞാൽ മതി.... ചെറിയ രീതിയിൽ ആണെങ്കിലും വിവാഹവാർത്ത അറിഞ്ഞ പലരും എത്തിയിട്ടുണ്ട്.... ഞാനൊന്നു പോയി നോക്കട്ടെ...." ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർതിയിട്ട് ദാദി താഴേക്ക് പോയി.... ദച്ചുവും എന്തോ ഓർത്തിട്ട് അന്നുക്കുട്ടിയെ ബാത്‌റൂമിൽ കൊണ്ട് പോയി വായ കഴുകിച്ചു കൊണ്ട് വന്നു.... "നമുക്ക് ചാച്ചിയാലോ വാവേ...." മോളെ കട്ടിലിൽ കിടത്തിയിട്ട് ചോദിച്ചപ്പോൾ അവൾ ദച്ചുന്റെ അടുക്കലേക്ക് ചേർന്ന് കിടന്നു....

"അമ്മ പോവല്ലേ...." അവൾ ആ കുഞ്ഞികൈകൾ കൊണ്ട് ആകുന്ന പോലെ ദച്ചുന്റെ വയറിലൂടെ ഇറുക്കി പിടിച്ചു പറഞ്ഞു "ഇല്ല വാവേ അമ്മ എങ്ങോട്ടും പോവില്ല..... എന്റെ പൊന്നിനെ വിട്ടിട്ട് എവിടെയും പോവില്ല....." മോളെ ചേർത്ത് പിടിച്ചു പറഞ്ഞു പതിയെ തലയിൽ തഴുകി കൊടുത്തു.... കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മോളുറങ്ങി...... ഉറക്കത്തിലും കുഞ്ഞ് ചുണ്ടിൽ ഒരിളം പുഞ്ചിരിയുണ്ട്.... അവൾ മോളുടെ മുഖത്തേക്ക് വീണുകിടന്ന കുറുനിരകൾ മാടിയൊതുക്കി നെറ്റിയിൽ ചുംബിച്ചു.... മോളെ ചുറ്റിപിടിച്ചു കണ്ണടച്ചപ്പോൾ ആ ദൃശ്യം കണ്മുന്നിൽ എന്ന പോലെ കണ്ടു .........................❤️..............................

"മുംബയിൽ നിന്നും വിച്ചൂവും കീർത്തി മോളും വന്നിട്ടുണ്ട്.... കീർത്തി മോൾക്കിതിപ്പോൾ നാലാം മാസമല്ലേ...." കോളേജിൽ നിന്നും വന്നപ്പോൾ അമ്മ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... കീർത്തിയെ ഒന്ന് കാണാൻ ഉള്ളു തുടിച്ചു.... തന്റെ കളികൂട്ടുകാരി ആണവൾ.....തനിക്ക് പ്രാണനെ പോലെ..... "അല്ല ദച്ചു കീർത്തി മോളു വരുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ...." "ഹാ അമ്മേ പറഞ്ഞായിരുന്നു....." എന്തോ അമ്മയോട് ഒന്നും പറയാൻ തോന്നിയില്ല..... അബോർഷൻ ആയി ഹോസ്പിറ്റലിൽ കിടന്നപ്പോൾ കീർത്തി മോള് വന്നില്ലല്ലോ എന്ന് ഒരുപാട് തവണ അമ്മ ചോദിച്ചിരുന്നു..... ഇത്രയൊക്കെ പ്രശ്നങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടും കീർത്തി ഒന്ന് വന്നില്ലല്ലോ എന്ന് ഇടക് ഇടക്ക് പറയുന്നത് കേൾക്കാം..... അമ്മയെ കുറ്റം പറയാൻ പറ്റില്ല.... ഇരു മെയ്യും ഒരു മനസ്സുമായി കുട്ടികാലം മുതലേ കൂടെ ഉണ്ടായിരുന്നവളാണ്..... ഇന്ന് താൻ കണ്മുന്നിൽ ചെല്ലുന്നത് പോലും അവൾക്ക് ഇഷ്ടമല്ലെന്ന് അമ്മയോട് എങ്ങനെ പറയും....... കീർത്തിയെ കാണാൻ പോകേണ്ടെന്ന് തോന്നുമെങ്കിലും ഉള്ളം അതിന് തുടിക്കുന്നു.... ഇന്നവൾ ഒരമ്മയാകാൻ ഒരുങ്ങുവല്ലേ.... ചിലപ്പോൾ തന്നോടുള്ള വിരോധം അവൾ മറന്നെങ്കിലോ.....

നാല് മാസം ആയിട്ടുണ്ട് ചെറുതായ് വയറ് വന്നു കാണും.... അവളെ കാണാനുള്ള ആഗ്രഹം കൂടി വന്നപ്പോൾ അമ്മയോട് പറഞ്ഞിറങ്ങി....... "അമരാവതി...." എന്ന് സ്വർണലിപികളിൽ എഴുതിയ കൊട്ടാര സമാനമായ വീടിനുള്ളിലേക്ക് കയറുമ്പോൾ പല ഓർമകളും തന്നെ നോക്കി പുച്ഛിക്കുന്ന പോലെ തോന്നി.... അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മറികടന്നു മുന്നോട്ട് നീങ്ങി വാതിൽക്കൽ തന്നെ ദാദി ഉണ്ട്.... കണ്ട പാടെ ഓടി വന്നു കെട്ടിപിടിച്ചു.... പണ്ടേ ദാദിയുടെ ഓമന ആയിരുന്നു താൻ....തന്നെ കണ്ടപ്പോൾ നിറഞ്ഞു വന്ന ദാദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു......വിശേഷം പറച്ചിലിന് ശേഷം ദാദി തന്നെയാണ് പറഞ്ഞത് കീർത്തി ഹാളിൽ ഉണ്ടെന്ന്....... ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു സോഫയിൽ ഇരിക്കുന്ന കീർത്തി... മയക്കം ആണെന്ന് തോന്നു.... കയ്യിൽ നട്സിന്റെ പാത്രമുണ്ട്..... ഒരിളം പുഞ്ചിരിയോടെ ദച്ചു അവളുടെ തലയിൽ തലോടി..... ചെറുതായി വീർത്തുന്തിയ വയറിൽ കൈ വെച്ചപ്പോൾ തന്നെ ആരോ അത് ഊക്കോട് തട്ടി മാറ്റി പകപ്പോടെ നോക്കിയ ദച്ചു കണ്ടു മുന്നിൽ കോപത്തോടെ നിൽക്കുന്ന കീർത്തിയെ "ഡീ എന്ത് ധൈര്യത്തിലാ നീയെന്റെ വയറിൽ തൊട്ടത്...." "കീർത്തി ഞാൻ...." എന്തോ പറയാൻ വന്ന ദച്ചുനെ കീർത്തി കൈ ഉയർത്തി തടഞ്ഞു..... "ശേ....

നിന്നെപോലുള്ള ഒരു മച്ചി എന്റെ വയറിൽ തൊട്ടാൽ എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിക്കില്ലെന്ന് ആര് കണ്ടു..... സ്വന്തമായിട്ട് ഇനി പ്രസവിക്കാൻ കഴിവില്ലല്ലോ.... അപ്പൊ മറ്റൊരാളുടെ കുഞ്ഞിനെ കാണുമ്പോൾ അസൂയ തോന്നുന്നായിരിക്കും..... അസൂയ മൂത്തു നീയെന്റെ കുഞ്ഞിനെ കൊല്ലാൻ വന്നെയാണോ....." "കീർത്തി......" നിറഞ്ഞ കണ്ണുകളോടെ അവളെ വിളിക്കുമ്പോഴും തിരിച്ചൊരു പുച്ഛം മാത്രം ആയിരുന്നു.... "ഹും.... പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമൊക്കെ ഒരു ദൈവാനുഗ്രഹം വേണം.... ഇങ്ങനുള്ളോർ നോക്കിയാൽ തന്നെ കുഞ്ഞുങ്ങൾക്ക് ആപത്താ....." ആരോടോ കീർത്തി പറയുന്നത് കേട്ട് കൊണ്ടാണ് അന്നാ പടികൾ ഇറങ്ങിയത്.... പിറകിൽ നിന്നും വിളിച്ച ദാദിയുടെ വിളികൾ കേട്ടില്ല.... ചാട്ടുളി പോലെ കീർത്തിയുടെ വാക്കുകൾ മുഴങ്ങി കേട്ടു.... ഹൃദയം പലകഷ്ണ ങ്ങൾ ആകുന്ന പോലെ..... എങ്ങനെയോ നടന്നു അമ്മകാണാതെ മുറിയിൽ കയറുമ്പോഴും വയറിലേക്ക് കൈകൾ ചേർത്ത് വെച്ചിരുന്നു അവൾ "വാവേ..... അമ്മേടെ പൊന്നെ......" വയറിലേക്ക് നോക്കി അവൾ ഉറക്കെ ഉറക്കെ വിളിച്ചു കരഞ്ഞു... ............................. ❤️

.............. കണ്ണുകൾ വലിച്ചു തുറന്ന ദച്ചു കാണുന്നത് തന്നെ ചുറ്റിപിടിച്ചു കിടക്കുന്ന അന്നു മോളെയാണ്.... അവൾ മോളെ നോക്കി കിടന്നു...... അവളെ നോക്കാനായി വന്ന ദാദി കാണുന്നത് മോളെ കെട്ടിപിടിച്ചു കിടക്കുന്ന ദച്ചുനെ ആണ്..... അവർ ഒരു ചിരിയോടെ വാതിൽ ചാരി ഇറങ്ങി തിരികെ നടക്കുമ്പോഴും അവരുടെ ഉള്ളം ഇങ്ങനെ മൊഴിഞ്ഞു "കീർത്തി അന്ന് നീ ആട്ടിയോടിച്ചവൾ ഇന്ന് നിന്റെ മകളുടെ അമ്മയാണ്..... അവളുടെ എല്ലാം എല്ലാം അവളുടെ ദച്ചുമ്മയാണ്.....❤️" .......................... എന്തോ ശബ്ദം കേട്ടാണ് ദച്ചു മയക്കത്തിൽ നിന്നും ഉണർന്നത്.... മുന്നിൽ തെളിഞ്ഞു കാണുന്ന വിരിഞ്ഞ പുറത്തു ഷോൾഡറിലായി ചെയ്ത വലിയ ഈഗിൾ ടാറ്റൂ ആണ് ആദ്യം അവളുടെ കണ്ണിൽ പതിഞ്ഞത്...... ടി ഷർട്ട്‌ ഇട്ട് തിരിഞ്ഞ അവനും അവളെ ഒന്ന് നോക്കി.... ആ മുഖത്തെ വികാരം എന്തെന്ന് അവൾക്ക് മനസിലായില്ല.... പെട്ടെന്ന് തന്നെ ഫോൺ റിങ് ചെയ്തപ്പോൾ അവൻ അവളിൽ നിന്നും കണ്ണെടുത്തു..... "യെസ് വിദ്യുത് സ്പീകിംഗ്....." അകന്ന് പോകുന്ന അവന്റെ കാലോച്ചകൾക്കും അവന്റെ സ്വരത്തിനും അവൾ കാതോർത്തു.... 'വിച്ചു....... ' മനസ്സിൽ ആ പേര് ഉരുവിട്ട് അവൾ മോളെ ചേർത്ത് പിടിച്ചു........ തുടരും ❤️❤️❤️

Share this story