ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 10

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വിച്ചു മോളെയുമായി അവരുടെ നേരെ ചെന്നു... മോളെ ദച്ചുന്റെ കൈയിൽ കൊടുത്തിട്ട് നേരെ നിരഞ്ജന്റെ നേരെ തിരിഞ്ഞു.... വർഷങ്ങൾക്ക് മുൻപ് ദച്ചുനോടുള്ള ആത്മാർത്ഥമായ പ്രണയം മൂലം ജീവൻ പോലും കളയാൻ തയ്യാറാണെന്നും പറഞ്ഞു തന്റെ മുന്നിൽ നാടകം കളിച്ച നിരഞ്ജൻ..... തന്റെ പ്രാണനെ തന്നിൽ നിന്നും അകറ്റുകയും അവളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത നിരഞ്ജൻ..... ഇവനെ തന്റെ കാൽക്കീഴിൽ കിട്ടാൻ വേണ്ടി മാത്രമല്ലെ ഈ റിസോർട് ഇപ്പോൾ കയ്യിലാക്കിയത് പോലും...... വിച്ചൂന് അവനെ തറയിലിട്ട് ഉരയ്ക്കാൻ തോന്നി..... ദേഷ്യം കൊണ്ട് വിറയ്ക്കുന്ന വിച്ചൂനെ കണ്ട് നിരഞ്ജന് പേടി തോന്നി.... എന്നാൽ സ്മൃതിയാകട്ടെ വിച്ചൂനെ ആയിരുന്നു നോട്ടം മുഴുവൻ....അവന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്ന ഞരമ്പുകളും കെട്ടിവെച്ചിരിക്കുന്ന നീളൻ മുടിയും വെൽ മെയിൻടൈൻഡ് ബോഡിയും അവളെതോ സ്വപ്നലോകത്തിൽ എന്ന പോലെ കണ്ടു...... "മാനേജർ സാറും ഭാര്യയും ഹണിമൂണൊക്കെ കഴിഞ്ഞ് എത്തിയോ.... നിങ്ങൾക്ക് ലീവ് അനുവദിച്ചത് അഞ്ചു ദിവസത്തേക്കല്ലേ ..ഇപ്പൊ എട്ട് ദിവസം കഴിഞ്ഞു നിങ്ങൾ പോയിട്ട്...രണ്ട് പേരും അതിനുള്ള എക്സ്‌പ്ലനെഷൻ തന്നിട്ട് ജോലിയിൽ കയറിയാൽ മതി.... പുതിയ എംഡി കുറച്ചു സ്ട്രിക്റ്റാ നിരഞ്ജൻ സാറേ....."

"അത് പറയാൻ താൻ ആരാ... എന്റെ ഏട്ടനാ ഇവിടുത്തെ മാനേജർ.... ഏട്ടനറിയാം എന്ത് വേണോന്ന്.... അത് പഠിപ്പിക്കാൻ താൻ ഏതാ..... ഇവളുടെ ആളാണോ.... കണ്ണും കയ്യും കാണിച്ചു അടുത്തവന്റെ കൂടെ പൊറുതി ആയോ...." പെട്ടെന്ന് സ്‌മൃതിക്ക് തലക്ക് ചുറ്റും പെരുപ്പ് തോന്നി... കണ്ണിലൊക്കെ ഇരുട്ട് കയറുന്ന പോലെ.... ചുറ്റും എന്തൊക്കെയോ മൂളലുകൾ..... അവൾ എങ്ങനെയോ കണ്ണ് വലിച്ചു തുറന്നു നോക്കിയപ്പോൾ വിച്ചു കൈ കെട്ടി ഒരു ചിരിയോടെ നിൽക്കുന്നു..... കണ്ണിൽ തീയുമായി നിൽക്കുന്ന ദച്ചുനെ കണ്ട് അവൾ ഞെട്ടി.... എന്തൊക്കെ ചെയ്താലും ഒന്നും മിണ്ടാതെ എല്ലാം കേട്ടോണ്ട് നിൽക്കുന്ന ഒരുത്തിയായിരുന്നു നിരഞ്ജനിൽ നിന്നും അറിഞ്ഞ ദ്രുവിക ..... "നീ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണല്ലോ... കണ്ണും കയ്യും കാണിച്ചു ആൾക്കാരെ മയക്കുന്ന പാരമ്പര്യം എനിക്കില്ല.... അത് ശീലമായത്കൊണ്ടായിരിക്കും അത് തന്നെ നിന്റെ നാവിന്ന് വരുന്നത്.... പിന്നെ ഈ അടി നിനക്ക് മാത്രമല്ല നിന്റെ ഈ നിൽക്കുന്ന ഭർത്താവിനും കൂടിയുള്ളതാ.... ആണും പെണ്ണും കെട്ട അയാളെ തൊട്ടാൽ ദ്രുവികയുടെ കൈ നാറും.... എന്ന് കരുതി രക്ഷപെട്ടുന്നു കരുതണ്ട താൻ....ഞാൻ അനുഭവിച്ചതെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിന്റെ പൊടി പോലും ഭൂമുഖത്തു അവശേഷിക്കില്ല....

കാരണം ദ്രുവികയുടെ താലിയുടെ ഉടമ ആണോരുത്തനാ ....... അത് ഓർത്തു ജീവിച്ചാൽ നിനക്ക് കൊള്ളാം പിന്നെ നിരഞ്ജന്റെ പട്ട മഹിഷി കേൾക്കാൻ... നിന്റെ ഏട്ടൻ ഇവിടുത്തെ മാനേജർ ആണെങ്കിൽ എന്റെ ഭർത്താവാ ഇതിന്റെ ഉടമസ്ഥൻ.... ഇനി ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും.... അതിന്റെ ഇടയിൽ അനാവശ്യമായി കിടന്ന് തിളച്ചാലുണ്ടല്ലോ കിട്ടിയതിന്റെ ബാക്കി അപ്പൊ കിട്ടും.... അത് താങ്ങാൻ തയാറായി ഇരുന്നോ നീയ്......." ദച്ചുന്റെ വാക്കുകൾ കെട്ട് സ്മൃതി പകച്ചു നിന്നപ്പോഴാണ് ഒരു കുഞ്ഞ് കയ്യടി കേട്ടത് ... എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ അന്നു മോളാണ്... എന്താ കാര്യമെന്നൊന്നും അറിയില്ലെങ്കിലും അമ്മേടെ പെർഫോമൻസിന് അന്നു മോള് കയ്യടിച്ചു.... അത്ര നേരം ദേഷ്യത്തോടെ നിന്ന ദച്ചു പോലും ചിരിച്ചു പോയി "ആഹ് പിന്നെ.... ഇതൊക്കെ കേട്ടിട്ട് ഇവിടുന്നങ്ങ് രാജി വെച്ച് ഉണ്ടാക്കാമെന്ന് രണ്ടും ചിന്തിക്കാൻ പോലും നിൽക്കണ്ട.... ബോണ്ട്‌ കാലാവധി ഇനിയും മൂന്നു വർഷമുണ്ട്..... അതിനു മുന്നേ പോകാനാണ് തീരുമാനമെങ്കിൽ ആയിക്കോ... പക്ഷെ പറയുന്ന പൈസ ഇവിടെ കെട്ടിവെച്ചിട്ട് പൊക്കോ..... അല്ലെങ്കിൽ അഴി എണ്ണിക്കും.... ഓർത്തോ......ആഹ് നീയൊന്ന് വന്നേ " വിച്ചു പറഞ്ഞു നിർത്തിയിട്ട് നിരഞ്ജനെയുമായി അകത്തെ റൂമിലേക്ക് പോയി.....

സ്മൃതി പിന്നെ ഇനിയും കിട്ടാൻ ചാൻസ് ഉള്ളോണ്ട് ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു വിച്ചു നിരഞ്ജനെയുമായി റൂമിലേക്കു വന്നു.... അങ്ങോട്ട് കേറിയ ഉടനെ തന്നെ അവന്റെ അടി വയറ്റിലേക്ക് ആഞ്ഞു മൂന്നു തൊഴി കൊടുത്തു..... അവനൊന്നു അനങ്ങാൻ പോലുമാകാതെ നിലത്തു കിടന്നു "ഇതൊരു തുടക്കം മാത്രമാ.... കളി ഞാൻ തുടങ്ങിയിട്ടേ ഉള്ളു... അവളെ വേദനിപ്പിക്കുന്ന ഒന്നിനെയും ഈ ഭൂമിയിൽ വാഴൻ ഞാൻ അനുവദിക്കില്ല.... കൊന്ന് തള്ളും ഞാൻ.... അവളുടെ കുഞ്ഞിനെ നശിപ്പിച്ചു അവളെ ഇല്ലാതാക്കാൻ നോക്കിയിട്ട്..... നിനക്ക് ഒരു കാര്യം അറിയുമോ നീ അവളെ ചെയ്തതൊന്നും അവളെന്നോട് ഈ നിമിഷം പോലും പറഞ്ഞിട്ടില്ല.... അതവൾ പറയുന്ന നിമിഷം നീ ഈ ലോകത്ത് നിന്നെ ഇല്ലാതെയാകും..... പക്ഷെ കുറെയൊക്കെ എനിക്കും അറിയാടാ .... കല്യാണം കഴിഞ്ഞു അവളുടെ കഴുത്തിൽ നിന്റെ താലി ഉണ്ടായിട്ട് കൂടി നീയവളെ ക്രൂരമായി പീഡിപ്പിച്ചിട്ടില്ലെടാ....അവളുടെ അമ്മയുടെ ജീവനെ വെച്ചു ഒന്നല്ല ഒരുപാട് തവണ ആ പാവത്തിനെ ഭീഷണി പെടുത്തി നീ നശിപ്പിച്ചിട്ടില്ലെടാ അവളെ..... ഒരിക്കൽ നിന്റെ ഒരു &%&* കൂട്ടുകാരന് കാഴ്ച വെക്കാൻ പോലും ശ്രേമിച്ചില്ലെടാ നീ അതിനെ....." അത് പറഞ്ഞ അടുത്ത നിമിഷം അവന്റെ മോന്തക്കിട്ട് ഒന്നുടെ കൊടുത്തു.... അവന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി...... "ചത്താൽ മതിയെന്ന് ഓരോ നിമിഷവും നിനക്ക് തോന്നും.... തോന്നിക്കും ഞാൻ..... വേദന അനുഭവിച്ചു നിന്നെ ഞാൻ കൊല്ലും....

എന്റെ ഈ കൈ കൊണ്ട്.... നീ ചെയ്ത തെറ്റിന് ഈ വിദ്യുതിന്റെ കോടതിയിൽ ഒരു ശിക്ഷയെ ഉള്ളു.... അത് നീ അറിയും... കേട്ടോടാ %&&%₹##₹₹....." അത്രയും പറഞ്ഞു അവനെ മൂലക്കോട്ട് തള്ളിയിട്ടു അവൻ പുറത്തേക്ക് വന്നു... മോളെയും ദച്ചുനെയുമായി കാറിലേക്ക് കയറി.... മോള് ദച്ചുന്റെ നെഞ്ചിലേക്ക് ചാരി കിടക്കുവാണ്.... ദച്ചു എന്തോ ആലോചനയിൽ ആയിരുന്നു.... അതെന്തായിരിക്കുമെന്ന് വിച്ചൂന് ഊഹിക്കാമായിരുന്നു.... അവളുടെ ഉളിലെ മാനസിക സങ്കർഷത്തിന്റെ ഫലമായി കൈകൾ പരസ്പരം ചുരുട്ടി പിടിക്കുന്നുണ്ട് വിച്ചു അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കാതിലേക്ക് അമർത്തി ചുംബിച്ചു... ദച്ചു ഞെട്ടി അവനെ നോക്കി... അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അവൻ ഒന്നുകൂടെ കാതിലേക്ക് ഉമ്മ വെച്ചു അവിടെ നുണയാൻ തുടങ്ങി... "Love u meri jaan.... Love u more than anything...." അവന്റെ വാക്കുകൾ കെട്ട് ഒരു ചിരിയോടെ അവൾ അവന്റെ നെറുകിൽ മുത്തി.... "അമ്മേ മോക്കും..." അന്നു മോളുടെ സ്വരം കേട്ടാണ് രണ്ടും അകന്ന് മാറിയത്... ദച്ചു ആ മുഖം മുഴുവൻ ഉമ്മ കൊടുത്ത് മോളെ ചേർത്ത് പിടിച്ചു... വിച്ചു ഒരു ചിരിയോടെ കാർ മുന്നോട്ടെടുത്തു....... 🌸............................................... 🌸

പിറ്റേന്ന് രാവിലെ അന്നു മോളെയും ദച്ചുനെയുമായി വിച്ചു പുറപ്പെട്ടു.... അന്നു മോളൊരു റെഡ് ആൻഡ് വൈറ്റ് വെൽവേറ്റ് ഫ്രോക്ക് ഇട്ട് ബാഗും വാട്ടർ ബോട്ടിലും എല്ലാമായിട്ട് ആകെ സന്തോഷത്തിലാണ്.... വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പുവും അവളുടെ ഈ സന്തോഷം കണ്ട് കളിയാക്കി ചിരി ആയിരുന്നു.... ഈ സന്തോഷം അവിടെ ചെല്ലുമ്പോൾ എന്താകുമെന്ന് പറഞ്ഞു അവനു ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു.... അവസാനം അന്നൂന്റെ അടിയിൽ അവൻ അടങ്ങി.... പ്ലേ സ്കൂളിന്റെ ഗേറ്റ് കടന്നപ്പോൾ ഇനി വരാൻ പോകുന്ന സുനാമി ഓർത്തു വിച്ചൂന് ചിരി വരുന്നുണ്ടായിരിന്നു.... കാറിൽ നിന്നറങ്ങിയപ്പോൾ മറ്റു കുട്ടികളെയൊക്കെ പേരെന്റ്സ് കൊണ്ട് വിടുന്നുണ്ട്.... ചില കുട്ടികളൊക്കെ വാശിയിലാണ്.....എന്നാൽ അന്നു മോള് അപ്പോഴും ഒരു ചിരിയോടെ നിൽക്കുവാണ്...... ദച്ചു മോളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു.... അന്നു മോളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു വരുന്നുണ്ട്.... ദച്ചു ഒരു ചിരിയോടെ ആ രണ്ട് കുഞ്ഞി കണ്ണിലും ചുംബിച്ചു...... "അയ്യേ അമ്മേടെ അന്നുക്കുട്ടി കരയുവാ...ഇന്നലെ അമ്മ മോൾക്ക് പറഞ്ഞു തന്നില്ലേ എല്ലാം.... നമുക്ക് മിടുക്കി വാവയാകണ്ടേ.... പിന്നെ അന്നു മോൾക്ക് പപ്പേ പോലെ വലിയ ആളാവണ്ടേ..... പപ്പേടെ അന്നുക്കുട്ടി സ്ട്രോങ്ങ്‌ ഗേൾ അല്ലെ...." അന്നുക്കുട്ടി ഒരു ചിരിയോടെ കണ്ണ് തുടച്ചിട്ട് ദച്ചുനെ കെട്ടിപ്പിടിച്ചു കുറെ കുറെ ഉമ്മ കൊടുത്തു.... വിച്ചുന്റെ നേരെ കൈ നീട്ടിയപ്പോൾ അവനും എടുത്തു മോൾക്ക് കുറെ ഉമ്മ കൊടുത്തു....

അവന്റെ കണ്ണുകൾ ദച്ചുന്റെ വാക്കുകൾ കെട്ട് നിറഞ്ഞിരുന്നു..... എങ്കിലും അവനത് പുറത്തു കാണിക്കാതെ മോളെ ആയയെ എല്ല്പിച്ചു.... അന്നുക്കുട്ടി ഒരു ചിരിയോടെ അകത്തേക്ക് കയറുന്ന വരെ അവരെ നോക്കി ടാറ്റാ കൊടുത്തുകൊണ്ടിരുന്നു..... മോളകത്തേക്ക് പോയപ്പോൾ ദച്ചു വിച്ചുന്റെ കൈയിലേക്ക് കൈ ചേർത്തു... അവൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു കാറിന്റെ അടുത്തേക്ക് പോയി..... ഓഫീസിൽ ദച്ചു ആദ്യമായിട്ടാണല്ലോ വരുന്നത്.... അത്കൊണ്ട് തന്നെ അവൾക്ക് പ്രത്യേക സ്വീകരണങ്ങൾ ഉണ്ടായിരുന്നു... എല്ലാം കഴിഞ്ഞു അകത്തേക്ക് ചെന്നപ്പോഴാണ് അവിടെയിരിക്കുന്ന ഹരിയെ കണ്ടത്.... ദച്ചു അവനെ ഒരു ചിരിയോടെ നോക്കി.... വിച്ചുന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹരി.... ലണ്ടനിൽ നിന്നും ലഭിച്ച സൗഹൃദം... അവന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചിരുന്നു... പിന്നെ ബന്ധുക്കളുടെ കൂടെ കഴിഞ്ഞു.... അച്ഛന്റെ ബിസിനെസ്സ് ഏറ്റെടുക്കാൻ പ്രാപ്തി ആയപ്പോൾ അതൊക്കെ ഏറ്റെടുത്തു എങ്കിലും അവന്റെ ആഗ്രഹം യാത്ര ആയിരുന്നു..... ഒരുപാട് ഒരുപാട് യാത്ര ചെയ്യാൻ.... ലണ്ടണിൽ വെച്ചു വിച്ചൂനെ കണ്ടതും ഇത്രയും അടുത്ത സുഹൃത്തായത്തുമെല്ലാം യാദൃശ്ചികം മാത്രമായിരുന്നു.... അന്നത്തെ ദച്ചുന്റെ അവസ്ഥയിൽ ഏറ്റവും വലിയ ആശ്വാസം അവനായിരുന്നു....

പിന്നീട് ഹരിയുടെ നിരന്തരമായ നിർബന്ധം മൂലമാണ് അവന്റെ കമ്പനി വിച്ചൂന്റേതുമായി മെർജ് ചെയ്തത്... ഇടക് ഇടക്ക് ആരോടും പറയാതെ ഉള്ള നാടുചുറ്റലിന് ഈ ബിസിനെസ്സ് ഒരു തടസ്സം ആയിരുന്നു..... അതാണ് അങ്ങനെ ചെയ്തത്..... ഇപ്പൊ ഇങ്ങനെ ഇടക്ക് ഇടക്ക് വരും കാര്യങ്ങളെല്ലാം വിച്ചു സ്മൂത്ത്‌ ആയി നടത്തുമെന്ന് അവനറിയാം പിന്നെ വിച്ചുന്റെ നിർബന്ധത്തിലാണ് ചുമ്മാതെയെങ്കിലും ഇങ്ങനെ വരുന്നത്.... ഇതൊക്കെ വിച്ചു പറഞ്ഞുള്ള അറിവാണ് ദച്ചൂന്.... ഹരി അവളുടെ അടുത്തേക്ക് വന്നു അവളുടെ നെറുകിൽ ഒന്ന് തലോടി.... അവൾ അനുഭവിച്ചതൊക്കെ വിച്ചു പറഞ്ഞതോർത്തു അവനൊരു സങ്കടം തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്ന പോലെ.... "ഇതാട്ടോ ഹരി..... ഹരിയേട്ടൻ..... എന്താടാ അത് പോരെ...." വിച്ചു ഹരിയെ നോക്കി ചോദിച്ചപ്പോൾ ഹരി ഒരു ചിരിയോടെ അവളെ നോക്കി... "മതി... അങ്ങനെ സ്നേഹത്തോടെ വിളിക്കാൻ ഹരിനന്ദന് ആരുമില്ല..." "എടാ കള്ള ബടുവ മനുഷ്യ.... തന്നെ ഞാൻ ഇത്ര നാളും കരിയേട്ടാ കരിയേട്ടാ എന്നല്ലേ വിളിച്ചത്... എന്നിട്ട് അങ്ങേരുടെ ഡയലോഗ് കേട്ടില്ലേ..." അപ്പുന്റെ പറച്ചില് കെട്ട് അവർക്ക് എല്ലാവർക്കും ചിരി വന്നു "പോടാ വേട്ടാവളിയാ..." ഹരി ഒരു ചിരിയോടെ അവനെ വിളിച്ചപ്പോൾ അപ്പു ഒരു ഡിസ്റ്റൻസ് ഇട്ട് ഹരിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു

"കൂടുതൽ കളിച്ചാൽ മോന്റെ വെള്ളമിറക്ക് പരുപാടി ഞാനിവിടെ പൊട്ടിക്കും..." അവന്റെ പറച്ചില് കെട്ട് ഹരി അന്തിച്ചു നിന്നു... ആ സമയം കൊണ്ട് അപ്പു പുറത്തേക്കൊടി.... പിറകെ ഹരിയും.. ദച്ചുവും വിച്ചൂവും ഒന്നും മനസിലാകാതെ പരസ്പരം നോക്കി നിന്നു..... കുറച്ചു നേരം വിച്ചന്റെ കൂടെ നിന്നിട്ട് ദച്ചു ഓഫീസൊക്കെ കാണാൻ പുറത്തേക്കിറങ്ങി... അപ്പോഴാണ് വാഷ് റൂമിന്റെ സൈഡിൽ നിന്നും ഒരു ശബ്ദം കേൾക്കുന്നത്.... അവൾ അങ്ങോട്ട് ചെന്നപ്പോൾ രണ്ട് പെൺകുട്ടികളാണ്.... ഒരാൾ തല കുനിച്ചു നിൽക്കുന്നുണ്ട്... ദച്ചു അവരെ ശ്രദ്ദിച്ചു "നീ ഇവിടെ പുറത്തു നിന്നാൽ മതി.... അകത്തു കുറെ ടോയ്ലറ്റ് ഉണ്ട് പക്ഷെ ഞാനിറങ്ങിയിട്ട് നീ അതിൽ കേറിയാൽ മതി.... അത് മാത്രമല്ല ഇത് ലേഡീസ് ടോയ്ലറ്റ് അല്ലെ..... നീ പെണ്ണാണോ.... അല്ലെങ്കിൽ ആണാണോ..... രണ്ടും കെട്ടവർക്ക് ഇവിടെ ടോയ്ലറ്റ് ഇല്ല...." "ഒന്ന് നിർത്തുവോ.... ഞാൻ പെണ്ണ് തന്നെയാ.... ഒരുപാട് ഒരുപാട് വേദനകൾ സഹിച്ച ഇവിടെ വരെ എത്തിനിൽക്കുന്നത്.... മാനസികമായും ശാരീരികമായും നിങ്ങൾക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര വേദന..... എന്റെ തെറ്റ് കൊണ്ടായിരുന്നോ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സുമായി ഞാൻ ജനിച്ചത്.... ആർക്കും ഒരുപദ്രവവും ചെയ്യാൻ ഞാനീ നിമിഷം വരെ വന്നിട്ടില്ലല്ലോ..... എന്നേ ഒന്ന് ജീവിക്കാൻ വിടു.... പ്ലീസ്...." അവൾ കൈ കൂപ്പി ആ പെണ്ണിനോട് പറഞ്ഞപ്പോൾ അവൾ എന്തോ തിരിച്ചു പറയാൻ തുടങ്ങി...അപ്പോഴാണ് ദച്ചുനെ കാണുന്നത്.... അവൾ പെട്ടെന്ന് അവിടെ നിന്നു പോകാൻ തുടങ്ങി.....

"താനൊന്നു നിൽക്ക്...... എന്നെ ക്യാബിനിൽ വന്നൊന്നു കാണണം കേട്ടല്ലോ...." ദച്ചു പറഞ്ഞപ്പോൾ ആ പെണ്ണ് തലയാട്ടി അവിടെ നിന്നും പോയി..... "താനിങ്ങനെ കരയാതെടോ.... വിവരമില്ലാത്തവർ അങ്ങനെ പലതും പറയും... അപ്പു പറഞ്ഞ ആലി എപ്പോഴും ഹാപ്പി ആയിട്ടിരിക്കുന്ന ആളാണല്ലോ...." ആലി നിറകണ്ണുകളാലെ അവളെ നോക്കി... ദച്ചു ഒരു ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.... "ഞാൻ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ..." ദച്ചു അവളെ അത്ഭുതത്തോടെ നോക്കി... ഒന്ന് കെട്ടിപ്പിക്കാൻ പോലും അനുവാദം ചോദിക്കുന്ന ഒരു പെൺകുട്ടി "എന്താന്നറിയോ എന്നേ പോലുള്ളവരൊന്നും തൊടാൻ പോലും ചിലരൊന്നും സമ്മതിക്കില്ല.... അതാ..." എങ്ങലടിച്ചു കരഞ്ഞു പറയുന്ന അവളെ കണ്ട ദച്ചൂന് വാത്സല്യം തോന്നി... അവൾ ആലിയെ ചേർത്തു പിടിച്ചു.... അപ്പോഴാണ് അവിടെ നിൽക്കുന്ന ഹരിയെയും വിച്ചൂനെയും അപ്പുനെയും സോനയെയും അവൾ കണ്ടത്.... "പോട്ടെ ആലി ആ പെണ്ണിന്നിട്ട് നമുക്ക് നല്ല പണി കൊടുക്കാം... നിന്നെ ഇനി ആരും ഒന്നും പറയില്ല... കണ്ണ് തുടക്ക്..." അപ്പു അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.... അവളൊരു ചിരിയോടെ എല്ലാവരെയും നോക്കി... ദച്ചുന്റെ കൈയിൽ ഒന്ന് അമർത്തി പിടിച്ചു അവളെ നോക്കി മനസ്സ് നിറഞ്ഞു ചിരിച്ചിട്ട് അവൾ അവിടെ നിന്നും പോയി....

"സോനാ നീയാ ഇതിനെല്ലാം കാരണം.... സ്റ്റാഫിനിടയിൽ അനാവശ്യമായി അവളെ കുറിച്ച് റൂമർ പറഞ്ഞു നടക്കുന്നത് നീയാ..." ഹരി സോനയോട് ദേഷ്യത്തോടെ പറഞ്ഞു "എനിക്കവളെ ഇഷ്ടമല്ല അതാ...." സോന എവിടെയോ നോക്കി പറഞ്ഞു "സോന... ഇനി ആലിയയ്ക്ക് ഏതെങ്കിലും തരത്തിലൊരു ബുദ്ദിമുട്ട് ഇവിടെ നിന്നും ഉണ്ടായാൽ... ബുദ്ദിമുട്ട് ഉണ്ടാക്കുന്ന ആളും നീയും ഇവിടെ കാണില്ല.... കേട്ടല്ലോ... ഇത് നിനക്കുള്ള ഒരേയൊരു വാർണിങ്ങ.. ഇതിൽ കൂടുതൽ ഇനിയില്ല...." വിച്ചു പറഞ്ഞപ്പോൾ സോന മുഖം കുനിച്ചു അവിടെ നിന്നു പോയി... അവളുടെ പിറകെ അപ്പുവും ഹരിയും അവിടെ നിന്നു പോയി.... "I love u ❤️ " വിച്ചു ദച്ചുന്റെ കാതിനരികിൽ വന്നു പറഞ്ഞിട്ട് ഒരു ചിരിയോടെ നടന്നു പോയി..... ദച്ചു ഊണ് കഴിക്കാൻ ആലിയുടെയും അപ്പൂന്റെയും ഹരിയുടെയും കൂടെ ആയിരുന്നു.... വിച്ചൂന് നല്ല തിരക്കയോണ്ട് ഫുഡ്‌ ക്യാബിനിൽ വരുത്തി ദച്ചു വാരിക്കൊടുത്തിട്ടാണ് വന്നത്.... വാരിക്കൊടുക്കുമ്പോൾ ഇടക്ക് ഇടക്ക് അവളുടെ കയ്യിൽ കടിക്കുന്നതിനു അടിയിട്ടാണ് വന്നത്...എല്ലാവരും സന്തോഷത്തോടെ ഊണ് കഴിച്ചു... ദച്ചൂന് ആലിയേയും അവൾക്ക് ദച്ചുനെയും ഒരുപാട് ഇഷ്ടമായി...... വാഷ്റൂമിൽ നിന്നും ഇറങ്ങുമ്പോഴാണ് സോന വാതിൽക്കൽ നിൽക്കുന്നത് ദച്ചു കണ്ടത് "ഏട്ടത്തി.... ഏട്ടത്തിക്ക് എന്നോട് ദേഷ്യണോ...."

"എന്തിന്... എനിക്ക് സോനക്കുട്ടിയോട് ഒരു ദേഷ്യവും ഇല്ല.... പക്ഷെ ആലിയോടുള്ള നിന്റെ സമീപനം മാറ്റണം മോളെ.... അവളൊരു പാവമല്ലേ..." "അറിയില്ല ഏട്ടത്തി.... എനിക്ക് അവളോട് ഇത്ര ദേഷ്യം തോന്നാൻ കാരണം ഹരിയേട്ടനാ... ഹരിയേട്ടൻ അവളോട് കാണിക്കുന്ന അടുപ്പം എനിക്ക് ഇഷ്ടമല്ല... അവളെ കാണുമ്പോൾ ഹരിടേട്ടന്റെ കണ്ണുകൾ തിളങ്ങുന്നത് കാണുമ്പോൾ എനിക്ക് എന്ത് വേദനയാണെന്നോ...." ദച്ചൂന് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു... അവളുടെ വിഷമങ്ങൾ പറഞ്ഞിട്ട് സോന അവിടെ നിന്നും പോയി.... അന്ന് മുഴുവൻ ദച്ചുന്റെ ചിന്ത അതിനെക്കുറിച്ചായിരുന്നു.... വൈകുന്നേരം പ്ലേ സ്കൂളിൽ നിന്നും വന്ന അന്നുക്കുട്ടി നല്ല ഹാപ്പി ആയിരുന്നു... ആൾക്ക് അവിടെ കളിക്കാൻ ഒരു കൂട്ടുകാരിയെ കിട്ടിട്ടുണ്ട്... രാത്രിയിൽ ദച്ചുവും മോളും വിച്ചന്റെ നെഞ്ചിൽ ഉറങ്ങാൻ കിടക്കുവായിരുന്നു.... മോളുടെ വിശേഷം പറച്ചിലിനിടയിൽ എപ്പോഴോ അവളുറങ്ങി.... ദച്ചുന്റെ മൂഡോഫിന്റെ കാര്യം അവൻ ചോദിച്ചപ്പോഴാണ് അവൾ സോനയുടെയും ഹരിയുടെയും കാര്യം പറഞ്ഞത്..... " ഈ കാര്യത്തിൽ ഹരി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിച്ചു കൂടെ നിൽക്കുക എന്നതു മാത്രമേ നമുക്ക് ചെയ്യാൻ പറ്റു.... അത്കൊണ്ട് അതോർത്തു ചുമ്മാ നീ ടെൻഷൻ ആവണ്ട... ഉറങ്ങാൻ നോക്ക്.... " വിച്ചു അവൾക്കൊരു ഉമ്മ കൊടുത്തു പതിയെ തട്ടി കൊടുത്തു.... ആലോചനകൾ മാറ്റി വെച്ചു ദച്ചു ഉറക്കത്തിലേക്ക് വീണു...................... 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story