ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 11

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

ഓഫീസും വീടും മറ്റുമായി ദച്ചുവിന്റെ ദിവസങ്ങൾ കടന്ന് പോയി.... അന്നുക്കുട്ടി ഇപ്പൊ ഹാപ്പി ആയി എന്നും പ്ലെ സ്കൂളിൽ പോകുന്നുണ്ട്....ആൾക്ക് പഠിക്കാനൊക്കെ വലിയ ഇഷ്ടമാണ്.,... കുട്ടി ബുജ്ജിന്നാണ് അപ്പു അവളെ വിളിക്കുന്നത്... പറയുന്നതെല്ലാം പെട്ടെന്ന് മനസിലാക്കാൻ അന്നു മോൾക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു.... ഒരു ഞായറാഴ്ച ദിവസമായിരുന്നു.... അവധി ആയോണ്ട് എല്ലാവരും അമരാവതിയിൽ ഉണ്ട്.... ദച്ചു മോളെ എഴുതാൻ സഹായിക്കുവാണ്.... മലയാളം അക്ഷരങ്ങളാണ് ആദ്യം പഠിപ്പിക്കുന്നത്.... അത് വിച്ചുന്റെ നിർബന്ധം ആയിരുന്നു..... അവർ അതിൽ മുഴുകി ഇരിക്കുമ്പോഴാണ് വിച്ചു റൂമിലേക്ക് വന്നത്.... മോൾക്ക് ഒരു ബോക്സ്‌ നിറയെ ചോക്ലേറ്റ് കൊണ്ട് വന്നു ആദ്യമേ അവൾക്ക് കൊടുത്തു... അന്നുക്കുട്ടി അതുമായി ഒരു ചിരിയോടെ തിരിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി...... ദച്ചുനും ഒരു ബോക്സ്‌ വിച്ചു കൊണ്ട് വന്നു കൊടുത്തു.... അവളൊരു ആകാംഷയോടെ അത് തുറന്ന് നോക്കി.... പ്രേഷ്യസ് സ്റ്റോൺസ് പതിപ്പിച്ച ഒരു നെക്ക്ളേസ്‌..... ഒപ്പം അതിന്റെ ഇയർ റിങ്ങും...

ദച്ചൂന് അതിന്റെ ഭംഗി കണ്ടിട്ട് കണ്ണെടുക്കാൻ തോന്നിയില്ല.... പെട്ടെന്ന് അവളുടെ ചിന്തകൾ മാറി മറിഞ്ഞു....അവളാ ബോക്സ്‌ അടച്ചു വെച്ചു വിച്ചൂനെ നോക്കി "How is it... അതിന്റെ ഭംഗി കണ്ട് വാങ്ങിയതാ..... ഇതിനെക്കാളും ഭംഗിയുള്ള ആൾക്കല്ലേ അത് ചേരു... അപ്പോഴേ പാക്ക് ചെയ്യിച്ചു...." വിച്ചു ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവനെ തന്നെ നോക്കിയിരുന്നു "എന്തിനാ വിച്ചു ഇതൊക്കെ എനിക്ക്.... ഇതിനുള്ള അർഹത എനിക്കുണ്ടോ... എനിക്കെന്തോ..." ബാക്കി പറയുന്നതിന് മുൻപ് തന്നെ വിച്ചുന്റെ കയ്യിലിരുന്ന ജ്യൂവൽ ബോക്സ്‌ അവൻ താഴെക്കേറിഞ്ഞു.... അതിനുള്ളിൽ ഉണ്ടായിരുന്നത് ദച്ചുന്റെ കയ്യിലായിരുന്നു.... ശബ്ദം കേട്ട ചോക്ലേറ്റ് കഴിച്ചുകൊണ്ടിരുന്ന അന്നു മോള് തിരിഞ്ഞു നോക്കി.... എന്നിട്ട് വീണ്ടും അതൊന്നും മൈൻഡ് ചെയ്യാതെ ചോക്ലേറ്റിൽ കോൺസെൻട്രേറ്റ് ചെയ്തു..... "Do u know how much i love u...idiot......അതിന്റെ ഇടയ്ക്കാ അവളുടെ ഒരു അർഹതയും കോപ്പും..." വിച്ചു അതും പറഞ്ഞു കതക് വലിച്ചടച്ചു ഇറങ്ങി പോയി...

ദച്ചു സങ്കടത്തോടെ അന്നു മോളെ നോക്കിയപ്പോൾ ചോക്ലേറ്റ് മുഴുവൻ മുഖത്തൂടെയാക്കി അവളെ നോക്കി ഒരു ചിരിയോടെ ഇരിക്കുവാണ്.... ദച്ചൂന് പെട്ടെന്ന് ചിരി വന്നു.... അവള് കുറുമ്പി പെണ്ണിനെ വാഷ്റൂമിലേക്ക് കൊണ്ട് പോയി...... രാവിലെയും ഉച്ചക്ക് ഫുഡ്‌ കഴിക്കാനിരുന്നപ്പോഴൊക്കെ ദച്ചു വിച്ചൂനെ തൊട്ടും തലോടിയും നിന്നു... അവനൊരു മൈൻഡ്മില്ല.... ഫുഡ്‌ കഴിച്ചിട്ട് അന്നു മോള് അപ്പുന്റെ റൂമിലേക്ക് പോയി.... ദച്ചു റൂമിലേക്ക് വന്നപ്പോൾ വിച്ചു ഫോണിൽ നോക്കി നിൽക്കുവാണ്.... അവൾ വന്നു പിറകിലൂടെ കെട്ടിപ്പിടിച്ചു നിന്നു.... വിച്ചു ആ കൈ പിടിച്ചു മാറ്റി പോകാൻ തുടങ്ങി... അവൻ പോകാൻ തുടങ്ങിയപ്പോൾ ദച്ചു അവന്റെ മുന്നിൽ കേറി നിന്നു.... അവൻ വലത്തോട്ട് നീങ്ങുമ്പോൾ അവളും വലത്തോട്ട് നീങ്ങും.... ഇടത്തോട്ട് പോകാൻ നിൽക്കുമ്പോൾ അവളും ഇടത്തോട്ട് പോകും..... അവൻ ദേഷ്യത്തോടെ നോക്കിയപ്പോൾ ദച്ചു അവന്റെ കൈകൾക്കിടയിലൂടെ കയ്യിട്ടു അവനെ കേട്ടപ്പിടിച്ചു.... എത്തിക്കുത്തി എങ്ങനെയൊക്കെയോ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.... പിന്നെ രണ്ട് കണ്ണുകളിലും...

മൂക്കിൽ മൂക്കുകൊണ്ട് ഉരസി അവന്റെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കി അവൻ ചെയ്യുന്ന പോലെ കാതിൽ അമർത്തി കടിച്ചു... അവന്റെ കാതിൽ കിടന്ന കടുക്കനിലൂടെ അമർത്തി ചുംബിച്ചിട്ട് പതിയെ അവളുടെ അധരങ്ങൾ കുറ്റിത്താടി വളർന്നു നിൽക്കുന്ന അവന്റെ കവിളിലൂടെ ഉരസി താഴേക്ക് കൊണ്ട് വന്നു.... തന്റെ മേലുള്ള അവന്റെ പിടി മുറുകുന്നത് അവൾ അറിഞ്ഞു...... "Dachu don't try to tease me...." വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വേദനിപ്പിക്കാതെ കടിച്ചു.... അവളൊരു ചിരിയോടെ അവനെ നോക്കി പിരികം പൊക്കിയപ്പോൾ വിച്ചു അവളുടെ മുഖം പിടിച്ചു അവനു നേരെയാക്കി അവന്റെ നോട്ടം തുടുത്തു നിൽക്കുന്ന ദച്ചുന്റെ ചുണ്ടിലേക്കായിരുന്നു.... അവൻ പതിയെ അവന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളിൽ ഉരസി... ദച്ചു അവന്റെ ടീ ഷർട്ടിൽ ഇറുക്കി പിടിച്ചു.... അധരങ്ങളിൽ ചുംബിക്കാതെ വെറുതെ അവളുടെ അധരങ്ങളുടെ മൃദുലത അവന്റെ ചുണ്ടുകളാൽ അറിഞ്ഞുകൊണ്ടിരുന്നു....

വിച്ചു നോക്കിയപ്പോൾ ദച്ചു കണ്ണടച്ച് നിൽക്കുവാണ്.... അവന്റെ ചുണ്ടുകൾ വേർപെട്ടെ നിമിഷം ദച്ചു കണ്ണുകൾ തുറന്നു നോക്കി.... ആ സമയത്തു തന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി വിച്ചു അവന്റെ ചുണ്ട് കൊണ്ട് അവളുടെ മേൽചുണ്ടിനെ പൊതിഞ്ഞു.... ദച്ചുന്റെ കൈകൾ ഒന്നുകൂടെ അവനെ മുറുകെ പിടിച്ചു..... അവരുടെ ആദ്യത്തെ അധരചുംബനം ....... വിച്ചു അവളുടെ മേൽചുണ്ടിനെ അവന്റെ ചുണ്ടുകളാൽ ലാളിച്ചുകൊണ്ടിരുന്നപ്പോൾ ദച്ചു പതിയെ അവനെ തിരികെ ചുംബിച്ചു.... ആ ഒരു തരിപ്പിൽ അവളുടെ ഇടുപ്പിലെ അവന്റെ പിടി മുറുകി.... ഇടയ്ക്ക് ശ്വാസമെടുക്കാൻ വേണ്ടി അവളുടെ ആധരങ്ങളെ മോചിപ്പിച്ചതിനു ശേഷം ആ നിമിഷം തന്നെ വീണ്ടും അവളെ ശക്തിയായി ചുംബിച്ചു തളർത്തി.... ദച്ചുന്റെ അവ്യക്തമായ ശബ്ദങ്ങൾ അവനെ ചൂട് പിടിപ്പിച്ചു......അവന്റെ കരങ്ങൾ അവളിലൂടെ എന്തോ തേടി നടന്നുകൊണ്ടിരുന്ന.....ഇതേ സമയം തന്നെ പതിയെ അവളുടെ ടോപ്പിന്റെ ബാക്ക് സിപ് അഴിയുന്നത് ദച്ചു അറിയുന്നുണ്ടായിരുന്നു.... അത് മുഴുവനായി അഴിഞ്ഞു മാറാൻ തുടങ്ങിയ സമയത്താണ് ആരോ കതക് തുറന്നു വന്നത്.... "What the fu**...." പെട്ടെന്ന് വിച്ചുന്റെ അലറക്കം കേട്ടപ്പോഴാണ് ദച്ചു അവനിൽ നിന്നും അകന്നു മാറിയത്....

കതക് തുറന്നു വന്ന സോന അതെ സ്പീഡിൽ കതകടച്ചു തിരികെ പോയി.... വിച്ചു ദച്ചുന്റെ ടോപ്പിന്റെ സിപ് തിരിച്ചിട്ട് അവളുടെ ചുണ്ടുകളും തുടച്ചു കൊടുത്തു.. "Sorry jaan..... I just lost my control..." അവനൊരു ചിരിയോടെ വാഷ് റൂമിലേക്ക് പോയപ്പോൾ ദച്ചു ചുമന്നു തുടുത്ത മുഖവുമായി ബെഡിലേക്ക് കിടന്നു..... വീട്ടിൽ നിന്നും കാൾ വന്നാണ് വിച്ചു ഓഫീസിൽ നിന്നും വീട്ടിലേക്ക് വന്നത്... ദച്ചുന് തലവേദന ആയത്കൊണ്ട് ഇന്ന് വന്നിട്ടില്ലായിരുന്നു.... അത്കൊണ്ട് അന്നു മോളും പ്ലേ സ്കൂളിൽ പോയില്ല.... വീട്ടിൽ വന്നപ്പോഴാണ് അന്നു മോള് പൂളിൽ വീണ കാര്യം അവൻ അറിയുന്നത്..... കാല് തെന്നി വീണതാണെന്ന് ദാദി പറഞ്ഞു... ദാദിയും ദച്ചുവും മോളും പൂൾ സൈഡിലുള്ള കസേരയിൽ ഇരുന്നതാണ്....ദച്ചു അകത്തേക്ക് എന്തോ അത്യാവശ്യത്തിനു പോയപ്പോഴായിരുന്നു... ദാദിയുടെ കണ്ണ് വെട്ടിച്ചു അവിടേക്ക് പോയപ്പോൾ വീണതായിരുന്നു.... ഡോക്ടർ വന്നു പരിശോദിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞത്രേ..... വിച്ചു റൂമിലേക്ക് ചെന്നപ്പോൾ തളർന്നു കിടക്കുന്ന അന്നുമോളെ കണ്ട് അവനു ഹൃദയം പൊടിഞ്ഞു പോകുന്ന പോലെ തോന്നി....

അതിനു തൊട്ടടുത്തായി കരഞ്ഞു തളർന്നു കിടക്കുന്ന ദച്ചുനെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.... മോളെ ചേർത്തു പിടിച്ചാണ് അവൾ കിടക്കുന്നത്.... വിച്ചു രണ്ട് പേർക്കും മുഖം നിറയെ ഉമ്മ കൊടുത്തു അവന്റെ ഓഫീസ് റൂമിലേക്ക് വന്നു.... അന്നു മോള് സാധാരണ പൂളിന്റെ അവിടേക്ക് പോകാറില്ല... അഥവാ അവളെ അങ്ങോട്ട് കൊണ്ട് പോയാലും പൂളിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് അങ്ങനെ പോവാറില്ല.... അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് സോന അവിടേക്ക് വരുന്നത് "ഏട്ടാ.....അത് പിന്നെ....." "എന്താ മോളെ...." "അത് പിന്നെ ഏട്ടാ... ഇന്ന് അന്നുമോൾ തനിയെ പൂളിലേക്ക് കാല് വഴുതി വീണതല്ല..." വിച്ചു അത്ഭുതത്തോടെ അവളെ നോക്കി "പിന്നെ...." അവൻ ദേഷ്യം കൊണ്ട് ചാടി എണിറ്റു.... "ഞാൻ കണ്ടതാ ഏട്ടാ..... ദച്ചു ഏട്ടത്തി മോളെ ദാദി കാണാതെ പൂളിലേക്ക് തള്ളി ഇടുന്നത്.... എനിക്കറിയില്ല ഏട്ടാ... ഓർക്കുമ്പോ ഇപ്പോഴും എനിക്ക് തലപെരുക്കുവാ..... അവളാ ഏട്ടാ.... എന്തിനാണെന്ന് അറിയില്ല ഏട്ടാ.... ദ്രുവികയാ അന്നു മോളെ കൊല്ലാൻ നോക്കിയത്........."""''''''''''''............. 🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story