ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്: ഭാഗം 12

oruvasanthathinte ormakk

എഴുത്തുകാരി: കിറുക്കി

വിച്ചൂന്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ സോനയുടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു...... അന്നു മോളുടെ ഞരക്കം കേട്ടാണ് ദച്ചു ഉറക്കത്തിൽ നിന്നും എണീറ്റത്... അന്നു മോള് കണ്ണ് തിരുമ്മി ദച്ചുനെ നോക്കി അവൾക്ക് നേരെ കൈ നീട്ടി.... ദച്ചു മോളെ വാരിയെടുത്തു നെഞ്ചോട് ചേർത്തു മുഖം നിറയെ ഉമ്മ കൊടുത്തു.... "അമ്മേടെ പൊന്നെ.... പേടിച് പോയോ അമ്മേടെ കണ്ണൻ.... അമ്മ അറിഞ്ഞില്ലല്ലോ പൊന്നെ.... വേഗം വരാനല്ലെടാ അമ്മ അപ്പൊ പോയത്... വേദനിക്കുന്നോടാ അമ്മേടെ മുത്തിന്..." ദച്ചു മോളെ ചുംബിക്കുന്നതിനിടയിൽ ചോദിച്ചു..... "ഇല്ലമ്മേ മോള് പേദിച്ചു പോയി...." "പോട്ടെ കണ്ണാ... അമ്മയിനി മോളെ ഇട്ടിട്ട് എങ്ങോട്ടും പോവില്ലട്ടോ..." "അമ്മ പേദിച്ചോ..." അന്നു മോളൊരു കള്ളചിരിയോടെ ദച്ചുനോട് ചോദിച്ചു.. "പിന്നെ അമ്മേടെ ജീവനല്ലേ അന്നു മോള്... അപ്പൊ അമ്മ പേടിക്കില്ലേ...." "അന്നു മോക്ക് വെല്ലത്തിൽ പോകാൻ അറിയാല്ലോ...." "ആണോ അമ്മേടെ മോൾക്ക് അറിയോ... പക്ഷെ ഇനി പൂളിന്റെ അടുത്തോട്ടു പോലും കള്ളി പെണ്ണ് പോകല്ല്.... പോയാൽ ചന്തിക്ക് രണ്ട് പെട വെച്ചു തരും അമ്മ.... കേട്ടോ....." അന്നു മോളോട് ദച്ചു കള്ള ദേഷ്യത്തോടെ പറഞ്ഞപ്പോൾ അന്നുക്കുട്ടി ഒരു ചിരിയോടെ ദച്ചുന്റെ നെഞ്ചിലേക്ക് ചേർന്നു ..... "പപ്പേ....."

അന്നൂന്റെ വിളി കേട്ടാണ് ദച്ചു വാതിൽക്കലേക്ക് നോക്കുന്നത്.... വിച്ചു റൂമിലേക്ക് വരുന്നുണ്ട്.... ദച്ചൂന് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.... തന്നെ വിശ്വസിച്ചല്ലേ മോളെ ഏൽപ്പിച്ചിട്ട് പോകുന്നത്... എന്നിട്ടിപ്പോ മോൾക്ക് ഇങ്ങനൊരു അപകടം സംഭവിച്ചില്ലേ..... എന്റെ അശ്രദ്ധ കൊണ്ടല്ലേ... സ്വന്തം മോളല്ലാത്തത് കൊണ്ടാണെന്നു കരുതുമോ.... ദച്ചുന് തന്റെ ചിന്തകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല....അവൾ കണ്ണുകൾ ഇറുക്കി അടച്ചിട്ടു വിച്ചൂനെ നോക്കിയപ്പോഴേക്കും അവൻ മോളെയുമായി പോയിരുന്നു... ദച്ചൂന് അവളുടെ വേദന ഇരട്ടിക്കുന്ന പോലെ തോന്നി.... ഒരു വാക്ക് പോലും മിണ്ടാതെ വിച്ചു മോളെയുമായി പോയിരിക്കുന്നു.... തന്റെ ചിന്തകളെല്ലാം ഇപ്പോൾ യഥാർത്ഥമായിരിക്കുന്നു.... വിച്ചു തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.. മോളെയുമായി വിച്ചു നേരെ ബാൽക്കണിയിലേക്കണ് പോയത് ....മോളെയും ചേർത്തു പിടിച്ചു ബാൽക്കണിയിലേ റൈലിങ്ങിലേക്ക് തല ചേർത്തിരുന്നു... അവന്റെ നെഞ്ചിൽ അന്നുക്കുട്ടിയും "പപ്പേ...." അന്നൂന്റെ വിളി കെട്ട് വിച്ചു കണ്ണ് തുറന്നു അവളെ നോക്കി "ന്താടാ കുഞ്ഞാ...." അവൻ സ്നേഹത്തോടെ മോളുടെ മൂർദ്ദാവിൽ തഴുകി.... "പപ്പയും പേദിച്ചോ അമ്മേ പോലെ...." അവനൊരു ചിരിയോടെ മോളുടെ കവിളിൽ അമർത്തി ചുംബിച്ചു....

"പിന്നെ പപ്പാ ഒത്തിരി പേടിച്ചു.... പപ്പേടെ സ്വത്തല്ലേ അന്നു... ന്റെ മോളെന്തിനാ പൂളിന്റെ അടുത്തേക്ക് പോയത് അതല്ലേ വീണത്...." "വീനത് അല്ല പപ്പേ... അന്നുനെ തല്ലി ഇട്ടതാ....മോള് പേദിച്ചു പോയി പപ്പേ.... വെല്ലത്തിൽ വീണപ്പോ...." വിച്ചു മോളെ അതിശയത്തോടെ നോക്കി.... "ആരാ മോളെ തള്ളി ഇട്ടത്...." അത് ചോദിക്കുമ്പോൾ അവൻ വിറയ്ക്കുന്നുണ്ടായിരുന്നു.... cctv ആ സൈഡിലുള്ളത് മാത്രം ആരോ നശിപ്പിച്ചിരുന്നു ... അത്കൊണ്ട് തന്നെ അവന്റെ ചോദ്യത്തിൽ ആകാംഷയും ഉണ്ടായിരുന്നു അന്നു മോളൊരു ചിരിയോടെ വിച്ചന്റെ നെഞ്ചിലേക്ക് കണ്ണടച്ച് കിടന്നു.. 🌸...................................... 🌸 അന്ന് മുഴുവൻ അന്നു മോളും പപ്പയും ഒന്നിച്ചായിരുന്നു... ദച്ചു ഇടയ്ക്ക് ചെന്ന് നോക്കുമ്പോഴെല്ലാം അവർ രണ്ടും കൂടെ ഒന്നിച്ചിരിക്കുന്നത് കാണാം... ഇടയ്ക്ക് സോനയെയും ദാദിയെയും അവരുടെ കൂടെ കണ്ടു.... ദച്ചു പക്ഷെ അങ്ങോട്ട് പോയില്ല.... അവരൊട്ട് അവളെ തിരക്കിയതുമില്ല പിറ്റേന്ന് ഓഫീസിൽ പോകാൻ ദച്ചൂന് തോന്നിയില്ല.... മോള് തനിച്ചല്ലേ... ഇന്നും കൂടെ അവൾക്ക് റസ്റ്റ്‌ പറഞ്ഞിട്ടുണ്ടായിരുന്നു.... വിച്ചു ഓഫീസിലേക്ക് വരുന്നുണ്ടോ ഇല്ലയോ എന്നൊന്നും ചോദിച്ചിട്ടില്ല.... വിച്ചുന്റെ ഈ അവഗണന അവൾക്ക് ഒരുപാട് വേദനയുണ്ടാക്കി.....

അവൻ ഓഫീസിലേക്ക് പോയ സമയം മുഴുവൻ ദച്ചു അന്നു മോളുടെ കൂടെ ആയിരുന്നു.... അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല....ഇന്നലെ വെള്ളത്തിൽ വീണപ്പോൾ പേടിച്ചാണ് ബോധം പോയത്... പിന്നെ മൂക്കിലും വായിലും വെള്ളം കയറിയതിന്റെ ചെറിയ ചുമയും തുമ്മലും മാത്രമേ ഉള്ളു.... മരുന്ന് കഴിക്കാൻ മടിയാണ്.... എന്നാലും ദച്ചു സോപ്പിട്ടു മരുന്ന് കൊടുത്തു.... ഓഫീസിൽ വിച്ചുന്റെ സൈൻ വാങ്ങാൻ വന്നതാണ് സോന.... സൈൻ കിട്ടിയിട്ടും പോകാതെ നിൽക്കുന്ന കണ്ട് വിച്ചു സംശയത്തോടെ അവളെ നോക്കി..... "അല്ലേട്ടാ ദ്രുവിയോട് ഒന്നും ചോദിച്ചില്ലേ ഏട്ടൻ.. നമ്മുടെ കുഞ്ഞിനെയല്ലേ അവൾ കൊല്ലാൻ നോക്കിയത്... ഏട്ടൻ ഭാര്യ എന്ന കൺസിഡറേഷൻ കൊടുത്താൽ അതിന്റെ കുഴപ്പം വരുന്നത് നമ്മുടെ മോൾക്കായിരിക്കും...." "ഇല്ല മോളെ... ഒന്നും വെറുതെ വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല.... എന്റെ മോളെ കൊല്ലാൻ നോക്കിയ അവൾക്ക് എന്ത് ശിക്ഷ കൊടുക്കണമെന്ന് എനിക്കറിയാം.... അതിനുള്ള സമയം വരട്ടെ.... എല്ലാവരുടെ അടുത്തും നല്ല പിള്ള ചമഞ്ഞു ഈ കാണിച്ചു കൂട്ടുന്നത് എന്തിന് വേണ്ടി ആണെന്ന് എനിക്ക് അറിയണമല്ലോ....." "അതെ ഏട്ടാ എന്താ അവളുടെ അഭിനയം..അവളെ കൊല്ലുകയാ വേണ്ടത്..." "ശെരിയാ മോളെ... എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാം...

എന്നിട്ട് വേണ്ട പോലെ ചെയ്യാം...." "അത് മാത്രമല്ലേട്ടാ..പറയുമ്പോ ഏട്ടന് വിഷമവും ദേഷ്യവും എന്നോട് തോന്നാം... പക്ഷെ പറയാതെ ഇരിക്കാൻ എനിക്കാവില്ല ഏട്ടാ..... ഓഫീസിൽ പൊതുവെ ഒരു ടോക്ക് ഉണ്ട്.... ദ്രുവികയും ഹരിയും തമ്മിൽ അതിരുകവിഞ്ഞ ഒരു ബന്ധമുണ്ടെന്ന്.... ആദ്യമൊന്നും ഞാനും അതത്ര കാര്യമാക്കിയില്ല.... പക്ഷെ പിന്നീട് പലതും കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട് ഏട്ടാ.... ഏട്ടന് അറിയോ ഹരിയോട് എനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു.... പക്ഷെ ഇതൊക്കെ അറിഞ്ഞത് മുതൽ എനിക്ക് അവനോട് വെറുപ്പായി.... അവനോട് മാത്രമല്ല ധ്രുവികയോടും... ഏട്ടന്റെ കാര്യമോർത്താ ഞാൻ ഇത്ര നാളും പിടിച്ചു നിന്നത്..... പക്ഷെ ഇന്നലെ നടന്നത്... അത് ഷെമിക്കാൻ എനിക്കാവില്ല ഏട്ടാ.... അന്നു മോള് എന്റെ സ്വന്തം പോലെയാ.... ഏട്ടൻ വേണ്ടത് ചെയ്യുമെന്ന് എനിക്കറിയാം....." എല്ലാം കെട്ട് ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകുന്ന വിച്ചൂനെ കണ്ട സോന ഒരു ചിരിയോടെ പുറത്തേക്കിറങ്ങി..... വൈകുന്നേരം വീട്ടിലേക്ക് വന്നപ്പോൾ ഹാളിൽ ഇരിക്കുന്ന ആളെ കണ്ട വിച്ചു ഒരു ചിരിയോടെ അവിടേക്ക് ചെന്നു " അങ്കിൾ എപ്പോൾ വന്നു...." "ഇന്ന് രാവിലെ വന്നു മോനെ.... ഫ്ലൈറ്റ് കുറച്ചു ഡീലേ ആയിരുന്നു അതാ അല്ലെങ്കിൽ നീ രാവിലെ ഇറങ്ങുന്നതിനു മുൻപേ വന്നേനെ...."

"എന്തായി അവിടുത്തെ ബിസിനസ് കാര്യങ്ങളൊക്കെ സ്മൂത്ത്‌ ആയി പോകുന്നില്ലേ...." "ഉണ്ട് വിച്ചു.... " വിച്ചുന്റെ പപ്പയുടെ അനിയത്തിയുടെ ഭർത്താവാണ് വിശ്വനാഥ്‌..... സോനയുടെ പപ്പാ.....ഇപ്പോൾ ദുബായിൽ സ്വന്തമായി ബിസിനസ് നടത്തുന്നു "സോജയുടെ കാര്യമെന്തായി അങ്കിൾ ... എന്തെങ്കിലും തുമ്പ് കിട്ടിയോ...." "ഇല്ല മോനെ... ഇപ്പോൾ തന്നെ 3 വർഷം ആയില്ലേ.... എവിടെയെല്ലാം അന്വേഷിച്ചു.... നിരാശ അല്ലായിരുന്നോ ഫലം... ഇപ്പോഴും അന്വേഷിക്കുന്നു.... എവിടെയെങ്കിലും അവൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കരുതിയ ഞാനും രാധികയും ഓരോ ദിവസവും തള്ളി നീക്കുന്നത്...." "എന്റേതായ രീതിയിൽ ഞാനും അന്വേഷിക്കുന്നുണ്ട്..... അവളെ കണ്ടെത്തും എന്ന് തന്നെയാ എന്റെയും പ്രതീക്ഷ....' അത് പറഞ്ഞപ്പോഴും വിച്ചുന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... വിശ്വനും കണ്ണട ഊരി കണ്ണുകൾ തുടച്ചു.... സോജാ.... സോനയുടെ അനിയത്തിയാണ്........ സോനയേക്കാൾ എല്ലാവരുടെയും പ്രിയങ്കരി ആയിരുന്നു സോജാ.... ഒരു പാവം മിണ്ടാപ്പൂച്ച ആയിരുന്നു.... ജന്മനാ സംസാര ശേഷി ഇല്ലാത്തവൾ...എങ്കിലും ബുദ്ദിയിലും മറ്റു കഴിവുകളിലും ഒരുപാട് മുന്നിലായിരുന്നു സോജാ.... ഒരുപാട് വായിക്കുന്ന സ്വഭാവം അവൾക്ക് ഉണ്ടായിരുന്നു..... ലോകോത്തര ക്ലാസ്സികുകൾ വരെ അവളുടെ കളക്ഷനിൽ ഉണ്ടായിരുന്നു...

അതുപോലെ എഴുത്തിലും മിടുക്കി ആയിരുന്നു.....ഒരു വലിയ എഴുത്തുകാരി ആകണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം..... വിച്ചൂന്റെയും അപ്പൂന്റെയും പ്രിയങ്കരി ആയിരുന്നു അവൾ... ഇടക്ക് ഇടക്ക് മാത്രമായിരുന്നു അവരൊക്കെ നാട്ടിലേക്ക് ദുബായിൽ നിന്നും വരുള്ളൂ എങ്കിലും സോജക്കും അവർക്കും ഇടയിൽ നല്ലൊരു ബന്ധം ഉണ്ടായിരുന്നു.... കാണാൻ അതി സുന്ദരി ആയിരുന്നു സോജാ... ഏതോ സിനിമ നടിയെ പോലെ ആയിരുന്നു അവൾ ശെരിക്കും.... എല്ലാവരുടെയും പ്രിയപ്പെട്ടവളായി ജീവിക്കുമ്പോഴാണ് ആ ദുരന്തം നടന്നത് ഡിഗ്രി പഠിക്കാനാണ് സോജാ മുംബയിലേക്ക് വന്നത്.... അവിടം അവളൊരുപാട് ഇഷ്ടപ്പെട്ടിരുന്നു.... എന്നാൽ പെട്ടെനൊരു ദിവസം സോജയെ കാണാതെ ആകുകയായിരുന്നു..... ഒരുപാട് സ്ഥലങ്ങളിൽ അവളെ അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം..... മൂന്ന് വർഷമായി അവളെ തിരയുന്നു.... ഇന്നും അവളെ കണ്ടെത്താൻ ആയിട്ടില്ല....... വൈകുന്നേരം വിച്ചു കോഫി എടുക്കാനായി കിച്ചനിലേക്ക് വന്നതായിരുന്നു.... എല്ലാ ദിവസവും വൈകുന്നേരം അവൻ സ്വന്തമായാണ് കോഫി ഉണ്ടാക്കുന്നത്.... വിച്ചുന്റെ സ്പെഷ്യൽ കോഫി..... കിച്ചനിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കിച്ചൻ ഡ്യൂട്ടി ഉള്ളൊരുത്തൻ അവിടെ നിന്നു പരുങ്ങുന്നത് വിച്ചു ശ്രദ്ദിക്കുന്നത്....

അവൻ അകത്തേക്ക് കയറാതെ വാതിലിന്റെ മറവിലേക്ക് നിന്നു.... ആ ജോലിക്കാരൻ ചുറ്റും ഒന്ന് നോക്കിയിട്ട് അയാളുടെ കയ്യിലുള്ള പൊതിയിൽ നിന്നും വെള്ള നിറത്തിലുള്ള ഒരു പൊടി പാല് ഗ്ലാസ്സിലേക്ക് ഇടുന്നത് വിച്ചു കണ്ടു... അന്നു മോൾക്ക് കൊടുക്കാനുള്ള പാല് ആയിരുന്നു അത്.... "ടാ ......." വിച്ചുന്റെ അലർച്ചയിൽ അവന്റെ കൈയിൽ നിന്നും പാൽ ഗ്ലാസ്‌ താഴെ വീണു....അവന്റെ മുഖത്തിട്ട് അഞ്ചാറു കൊടുത്തതിനു ശേഷം വിച്ചു അവനെ വലിച്ചു ഹാളിലേക്ക് കൊണ്ട് വന്നു.... ബഹളം കെട്ട് എല്ലാവരും താഴെ ഹാളിൽ വന്നു "എന്താ വിച്ചു.... എന്ത് പറ്റി...." വിശ്വാൻ ചോദിച്ചപ്പോൾ വിച്ചു അവനിട്ടു ഒന്നുടെ കൊടുത്തു "ഇവൻ അന്നു മോൾക്കുള്ള പാൽ ഗ്ലാസ്സിൽ എന്തോ കലക്കുവായിരുന്നു... ഞാൻ തക്ക സമയത്തിന് ചെന്നില്ലായിരുന്നെങ്കിൽ...." വിച്ചു അവനെ ദേഷ്യത്തോടെ നോക്കി "ഇവൻ ഇപ്പോൾ ജോലിക്ക് കയറിയ കൂട്ടത്തിൽ ഉള്ളതല്ലേ....ആരുടെ നിർദ്ദേശത്തിനാടാ നീയിത് ചെയ്തത് ..." അപ്പു അവനെ പിടിച്ചു നിർത്തി അടിച്ചു.... അവന്റെ വായിൽ നിന്നും ചോര വരാൻ തുടങ്ങി "പറയാൻ... അല്ലെങ്കിൽ നിന്റെ ശവമേ നാളെ പുറം ലോകം കാണു...." അപ്പു വീണ്ടും അവനെ തല്ലിയപ്പോൾ അവൻ കൈ കൂപ്പി കാണിച്ചു "ഞാൻ പറയാം...." അവൻ അത് പറഞ്ഞപ്പോഴേക്കും അപ്പു അവനെ പിടിച്ചെഴുന്നേൽപ്പിച്ചു "പറ ആരാ...."

വിച്ചുന്റെ ചോദ്യത്തിന് അവൻ അവിടെ നിന്നൊരാളുടെ നേരെ കൈ ചൂണ്ടി.... "മേടം പറഞ്ഞിട്ടാ ഞാൻ അങ്ങനെ ചെയ്തത്....." ദച്ചൂന് നേരെ കൈ ചൂണ്ടി അയാൾ പറയുന്ന കെട്ട് എല്ലാവരും ഞെട്ടി.... ദച്ചൂന് തന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ സാധിച്ചില്ല..... അവൾക്ക് ചുറ്റും ഇരുട്ട് മൂടുന്ന പോലെ തോന്നി ""നുണ പറയുന്നോടാ നായെ....."" അപ്പു അവന്റെ നാഭികിട്ട് ഒന്ന് കൊടുത്തു... "അല്ല സത്യമാ.... മേടമാ എന്നോട് പറഞ്ഞത്.... ഇവിടെയുള്ള കുഞ്ഞിനെ ഏത് വിധേനെയും കൊല്ലണമെന്ന്.....എനിക്ക് അതിനുള്ള പ്രതിഫലവും മേടം തന്നു.... വേറെ ഒന്നും എനിക്കറിയില്ല...." "ഇല്ല.....കള്ളമാ... പച്ചക്കള്ളം.... എന്റെ മോളെ കൊല്ലാൻ ഞാൻ നോക്കിയെന്നോ..... ഇല്ല ഇതൊക്കെ നുണയാ..... ഞാൻ ഒന്നും ചെയ്തിട്ടില്ല..." ദച്ചു ദേഷ്യത്തോടെയും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയും അയാളുടെ കുത്തിനു പിടിച്ചു "പറയെടാ.... ഞാൻ... ഞാൻ എപ്പോഴാ നിന്നോട് ഇങ്ങനൊക്കെ പറഞ്ഞത്.... എനിക്ക് നിന്നെ അറിയ പോലും ഇല്ലല്ലോ...." "മേടം ഇനിയും നുണ പറയണ്ട... എല്ലാം ഇപ്പൊ കയ്യോടെ പിടിച്ചില്ലേ... എനിക്ക് എന്റെ ജീവനാ മേടം വലുത്... സത്യം പറഞ്ഞില്ലെങ്കിൽ ഇവരെന്നെ കൊല്ലും... കഴിഞ്ഞാഴ്ച മേടമല്ലേ എന്നേ കാണാൻ വന്നത്.... ആ കൊച്ചിനെ കൊല്ലാൻ പത്തു ലക്ഷം രൂപ തരാമെന്ന് പറഞ്ഞില്ലേ....

അഡ്വാൻസ് ആയിട്ട് രണ്ട് ലക്ഷം തന്നു... പിന്നെ ഇവിടേക്ക് ജോലിക്ക് കയറനുള്ള മാർഗങ്ങളും പറഞ്ഞു തന്നു....." ഇത് കേട്ടതും ദച്ചു അവന്റെ കരണത് മാറി മാറി അടിച്ചു "കൊല്ലുമെടാ ഞാൻ നിന്നെ... എന്റെ കുഞ്ഞിനെ ഞാൻ കൊല്ലാൻ ഏൽപ്പിച്ചെന്നോ...." "ടാ......" അവനെ തല്ലാൻ മുന്നോട്ട് വന്ന അപ്പുനെ വിച്ചു തടഞ്ഞു അവനെ വിട്ട് ദച്ചു വിച്ചുന്റെ നേരെ തിരിഞ്ഞു "എനിക്കറിയാം വിച്ചു നീ ഇതൊന്നും വിശ്വസിക്കില്ലെന്ന്.... നിനക്കറിയില്ലേ മോളെന്റെ ജീവനാണെന്ന്..... എനിക്ക് മറ്റെന്തിനെക്കാളും ഇഷ്ടം അവളെ ആണെന്ന് നിനക്കറിയില്ലേ... ഞാൻ പ്രസവിച്ചില്ലെങ്കിലും അവളെന്റെ കുഞ്ഞല്ലേ.... അവളില്ലാതെ എനിക്ക് പറ്റില്ല വിച്ചു.... ആ ഞാനെങ്ങനെയാ എന്റെ മോളെ കൊല്ലാൻ നോക്കുന്നത്..." "ഞാൻ പറഞ്ഞാൽ മതിയോ ദ്രുവിക അതിനുള്ള കാരണം...." സോനയുടെ ശബ്ദം കെട്ട് ദച്ചു ഞെട്ടലോടെ തിരിഞ്ഞു നോക്കി "സോനാ... മോളെ...." ദച്ചുന്റെ വാക്കുകൾ ഇടറി.... അപ്പുവും അവളെ അത്ഭുതത്തോടെ നോക്കി... ദാദി ഒരു തീർത്ഥാടനത്തിൽ ആയിരുന്നു..... അതിനാൽ അവിടെ ഇല്ലായിരുന്നു.... "അതെ സോന തന്നെ..നിങ്ങളെന്താ കരുതിയെ മറ്റുള്ളവരുടെ മുന്നിൽ നല്ലവൾ ചമഞ്ഞു നിങ്ങളീ അഭിനയിക്കുന്നതൊന്നും ആരും അറിയില്ലെന്നോ...

. ഇന്നലെ നിങ്ങൾ അന്നു മോളെ പൂളിലേക്ക് തള്ളിയിടുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ...." സോനയുടെ വാക്കുകൾ കെട്ട് ദച്ചൂന് തളർച്ച തോന്നി.... അവൾക്ക് വാക്കുകൾ പോലും പുറത്തേക്ക് വന്നില്ല.... "സോന എന്തൊക്കെയാ ഈ പറയുന്നത് ഏട്ടത്തി മോളെ കൊല്ലാൻ നോകിയെന്നോ.... ഏട്ടത്തി എന്തിനാ അങ്ങനെ ചെയ്യുന്നത്...." "അത് ഞാൻ പറയാം അപ്പു... നിന്റെ ഏട്ടത്തി അന്നു മോളെ കൊല്ലാൻ നോക്കുന്നത് എന്തിനാണെന്ന് ഞാൻ പറഞ്ഞു തരാം നിനക്ക്.... വൈരാഗ്യമാ ദ്രുവിക്ക്...അന്നുമോളോട് അല്ല... അവളുടെ അമ്മയോട്... കീർത്തിയോട്.... എന്തിനാണെന്ന് അറിയുമോ.... ദ്രുവിയുടെ പ്രണയം അവളിൽ നിന്നും തട്ടി എടുത്തതിന്.... ദ്രുവി വിച്ചു ഏട്ടനെ സ്നേഹിച്ചിരുന്നു... ആരുമറിയാതെ... എന്നാ അതറിഞ്ഞ കീർത്തി തന്ത്രപൂർവം ഏട്ടനെ പറഞ്ഞു പറ്റിച്ചു സ്വന്തമാക്കി.... ഏട്ടന്റെ ഭാര്യയും ഏട്ടന്റെ കുഞ്ഞിന്റെ അമ്മയുമായി.... പക്ഷെ അവൾക്ക് ഒരുപാട് നാള് അതിനുള്ള യോഗം ഉണ്ടായില്ലല്ലോ... ഇപ്പോൾ ഏട്ടന്റെ ഭാര്യാ സ്ഥാനത്തേക്ക് അന്നു മോളെ പറഞ്ഞു പറ്റിച്ചു ഇവൾ വന്നു.... മോൾക്ക് വേണ്ടിയല്ലേ ഏട്ടൻ ഇവളെ വിവാഹം ചെയ്തത്..... അപ്പൊ പിന്നെ പ്രതികാരം ചെയ്യാൻ എളുപ്പമായി... കീർത്തിയോടുള്ള വിരോധം അവളു അന്നുമോളോട് തീർക്കുവാ.... ആ കുഞ്ഞിനെ കൊന്ന് ഏട്ടന്റെ ഭാര്യയായി അമരാവതിയിലെ രാഞ്ജി ആകാമല്ലോ....." സോന പറഞ്ഞത് കേട്ട എല്ലാവരും ഞെട്ടിത്തരിച്ചു.... ദച്ചു ഒരു വാക്ക് പോലും പറയാനാകാതെ മരവിച്ച പോലെ നിന്നു .....

അത്ര നേരം ഒന്നും മിണ്ടാതെ നിന്ന വിച്ചു ദച്ചുന്റെ നേരെ തിരിഞ്ഞു "സത്യാണോ ദ്രുവി.... നീ നീയെന്നെ സ്നേഹിച്ചിരുന്നോ...." വിച്ചുന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ ദ്രുവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി "പറ ദ്രുവി.... നീ എന്നേ സ്നേഹിച്ചിരുന്നോ.... അതറിഞ്ഞണോ കീർത്തി എന്നോട് പ്രണയമാണെന്ന് കള്ളം പറഞ്ഞത്.... ഹേ.... പറയാൻ.... എന്നിട്ട് ഇത്ര നാളും നീ എന്നോട് ഇതെന്തിനു മറച്ചു വെച്ചു...." അവളുടെ തോളിൽ കുലുക്കി അവൻ നിറ കണ്ണുകളോടെ ചോദിച്ചപ്പോഴേക്കും ദച്ചു പൊട്ടികരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു.... "അതെ ഏട്ടാ അത് തന്നെയാ സത്യം... കീർത്തിയോടുള്ള ദേഷ്യം അന്നുമോളോട് തീർക്കുവാ ഇവൾ...." ""''''അല്ല കീർത്തിയോട് പോലും തനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല... പിന്നെങ്ങനെയാ അന്നു മോളോട്... എന്റെ ജീവനാ എന്റെ കുഞ്ഞ്.... എനിക്ക് അവളെ കൊല്ലനാകില്ല.... ഇങ്ങനെ ഒന്നും ആരും വെറുതെ പോലും ചിന്തിക്കാതിരിക്കാൻ വേണ്ടിയല്ലേ വിച്ചൂനോട് താൻ സ്നേഹിച്ചിരുന്ന കാര്യം പറയാതെ ഇരുന്നത്.....എന്നിട്ടിപ്പോ.....""""""""

ഇത്രയൊക്കെ ഉള്ളിൽ കരഞ്ഞോണ്ട് പറയുന്നുണ്ടെങ്കിലും ദച്ചുന്റെ ശബ്ദം പുറത്തേക്ക് വന്നില്ല... അവളുടെ ഉടലാകെ വിറച്ചു "ഇനി എന്ത് നോക്കി നിൽക്കുവാ ഏട്ടാ... പിടിച്ചു പുറത്തേക്ക് തള്ളെട്ടാ ഇവളെ.... അമരാവതിയുടെ പരിസരത്തു പോലും ഇവളിനി വരരുത്...." സോന പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ വിച്ചു ദച്ചുന്റെ കയ്യിൽ ബലമായി പിടിച്ചു വാതിലിനടുത്തേക്ക് നടന്നു "ഏട്ടാ... വേണ്ടെട്ടാ... ഏട്ടത്തി പാവമാ..." അപ്പു പിറകെ വിളിച്ചു പറഞ്ഞുകൊണ്ട് വന്നെങ്കിലും വിച്ചു അത് കേട്ട ഭാവം നടിച്ചില്ല..... "വിച്ചേട്ടാ ... ഞാൻ പൊയ്ക്കോളാം... മോളെ ഞാനൊന്ന് കണ്ടോട്ടെ വിച്ചേട്ടാ... പ്ലീസ്..... അവളുണർന്നാൽ എന്നേ കാണാതെ കരയും.... പ്ലീസ് വിച്ചേട്ടാ.... എന്റെ മോളെ ഞാനൊന്ന് കണ്ടോട്ടെ... ഞാൻ കൊല്ലാൻ നോക്കിയിട്ടില്ല ഏട്ടാ.... അവളെന്റെ മോളല്ലേ....." എന്നാൽ ദച്ചു പറയുന്നത് ഒന്നും കേൾക്കൻ നിൽക്കാതെ വിച്ചു അവളെ വാതിലിന്റെ പുറത്തേക്ക് തള്ളി... അവളുടെ പിറകെ പോകാൻ നിന്ന അപ്പുനെ അകത്തേക്ക് പിടിച്ചു ആ വലിയ വാതിൽ കൊട്ടിയടച്ചു.... അവൻ പുറത്തേക്ക് തള്ളിയ ശക്തിയിൽ ദച്ചുന്റെ തല തൂണിലേക്ക് ചെന്നിടിച്ചു.... നെറ്റി പൊട്ടി ചോര വാർന്നോഴുകിയെങ്കിലും ദച്ചു ആ വേദന അറിഞ്ഞില്ല..... അവളുടെ ഉള്ള് നിറയെ അന്നു മോളായിരുന്നു....

തന്നെ ചേർത്തു പിടിച്ചു കുസൃതികൾ കാണിച്ചു സ്നേഹം കൊണ്ട് മൂടുന്ന വിച്ചു ആയിരുന്നു....... അവൾക്ക് എല്ലാം നഷ്ടപ്പെട്ട പോലെ തോന്നി... ഇപ്പോൾ തനിക് ആത്മാവില്ല.... ജഡത്തിന് തുല്യമായ ശരീരം മാത്രം "ഞാൻ അന്നു മോളെ കൊല്ലാൻ നോക്കിയില്ല... എന്നേ വിശ്വസിക്ക് വിച്ചേട്ടാ.... ഞാൻ സത്യാ പറയണേ.... എനിക്ക് നിങ്ങളില്ലാതെ പറ്റില്ല വിച്ചേട്ടാ.... ദ്രുവി മരിച്ചു പോകും...." സ്വയം പതം പറഞ്ഞുകൊണ്ട് ദച്ചു ഒരു ലക്ഷ്യവുമില്ലാതെ അമരാവതിയിലെ ഗേറ്റിനു നേരെ നടന്നു.... നെറ്റിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തമോ വേദനയോ അവളിപ്പോഴും അറിയുന്നില്ല.... ശരീരം തളർന്നു വീഴാൻ പോയെങ്കിലും ദച്ചു ഗേറ്റ് വലിച്ചു തുറന്നു റോഡിലേക്കിറങ്ങി.... ആ സമയം തന്നെ ഒരു വണ്ടിയിൽ വന്ന ആൾക്കാർ അവളെ വലിച്ചു കാറിലേക്ക് കയറ്റി.... എതിർക്കാൻ പോലും ആകാതെ ദച്ചു തളർന്നു വീണു. ..........🌸..........തുടരും 🥀🖤

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story